കൊച്ചി നഗരത്തിന്റെ മാലിന്യ സംസ്കരണ ശാലയായ ബ്രഹ്മപുരത്തുള്ളത് മാലിന്യമലയാണോ? കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) തയാറാക്കിയ റിപ്പോർട്ട് വായിക്കുന്ന ആർക്കും ഒരു സംശയം തോന്നാം. ഇതു മാലിന്യമലയാണോ അതോ അഴിമതി മലയാണോ ? അഴിമതി സമൂഹത്തിലെ മാലിന്യമാണെങ്കിൽ മാലിന്യമല എന്നു പറയുന്നതിൽ തെറ്റില്ലതാനും. അത്രയേറെ അഴിമതികളാണ് നഗര തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സിഎജി തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ബ്രഹ്മപുരം സംബന്ധിച്ച സാധാരണക്കാരന്റെ മനസിലുള്ള എല്ലാ ചോദ്യങ്ങൾക്കും സിഎജി ഉത്തരം നൽകുന്നു. ബ്രഹ്മപുരത്തെ മാലിന്യം തള്ളലിന്റെ മറവിൽ വൻതോതിലുള്ള ക്രമക്കേടും അഴിമതികളും നടക്കുന്നുണ്ടെന്നു നേരത്തേ തന്നെ ആരോപണമുണ്ട്. ഈ ആരോപണങ്ങളെ റിപ്പോർട്ട് ശരി വയ്ക്കുന്നു.

കൊച്ചി നഗരത്തിന്റെ മാലിന്യ സംസ്കരണ ശാലയായ ബ്രഹ്മപുരത്തുള്ളത് മാലിന്യമലയാണോ? കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) തയാറാക്കിയ റിപ്പോർട്ട് വായിക്കുന്ന ആർക്കും ഒരു സംശയം തോന്നാം. ഇതു മാലിന്യമലയാണോ അതോ അഴിമതി മലയാണോ ? അഴിമതി സമൂഹത്തിലെ മാലിന്യമാണെങ്കിൽ മാലിന്യമല എന്നു പറയുന്നതിൽ തെറ്റില്ലതാനും. അത്രയേറെ അഴിമതികളാണ് നഗര തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സിഎജി തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ബ്രഹ്മപുരം സംബന്ധിച്ച സാധാരണക്കാരന്റെ മനസിലുള്ള എല്ലാ ചോദ്യങ്ങൾക്കും സിഎജി ഉത്തരം നൽകുന്നു. ബ്രഹ്മപുരത്തെ മാലിന്യം തള്ളലിന്റെ മറവിൽ വൻതോതിലുള്ള ക്രമക്കേടും അഴിമതികളും നടക്കുന്നുണ്ടെന്നു നേരത്തേ തന്നെ ആരോപണമുണ്ട്. ഈ ആരോപണങ്ങളെ റിപ്പോർട്ട് ശരി വയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി നഗരത്തിന്റെ മാലിന്യ സംസ്കരണ ശാലയായ ബ്രഹ്മപുരത്തുള്ളത് മാലിന്യമലയാണോ? കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) തയാറാക്കിയ റിപ്പോർട്ട് വായിക്കുന്ന ആർക്കും ഒരു സംശയം തോന്നാം. ഇതു മാലിന്യമലയാണോ അതോ അഴിമതി മലയാണോ ? അഴിമതി സമൂഹത്തിലെ മാലിന്യമാണെങ്കിൽ മാലിന്യമല എന്നു പറയുന്നതിൽ തെറ്റില്ലതാനും. അത്രയേറെ അഴിമതികളാണ് നഗര തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സിഎജി തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ബ്രഹ്മപുരം സംബന്ധിച്ച സാധാരണക്കാരന്റെ മനസിലുള്ള എല്ലാ ചോദ്യങ്ങൾക്കും സിഎജി ഉത്തരം നൽകുന്നു. ബ്രഹ്മപുരത്തെ മാലിന്യം തള്ളലിന്റെ മറവിൽ വൻതോതിലുള്ള ക്രമക്കേടും അഴിമതികളും നടക്കുന്നുണ്ടെന്നു നേരത്തേ തന്നെ ആരോപണമുണ്ട്. ഈ ആരോപണങ്ങളെ റിപ്പോർട്ട് ശരി വയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി നഗരത്തിന്റെ മാലിന്യ സംസ്കരണ ശാലയായ ബ്രഹ്മപുരത്തുള്ളത് മാലിന്യമലയാണോ? കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) തയാറാക്കിയ റിപ്പോർട്ട് വായിക്കുന്ന ആർക്കും ഒരു സംശയം തോന്നാം. ഇതു മാലിന്യമലയാണോ അതോ അഴിമതി മലയാണോ ? അഴിമതി സമൂഹത്തിലെ മാലിന്യമാണെങ്കിൽ മാലിന്യമല എന്നു പറയുന്നതിൽ തെറ്റില്ലതാനും. അത്രയേറെ അഴിമതികളാണ് നഗര തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട സിഎജി തയാറാക്കിയ റിപ്പോർട്ടിലുള്ളത്.

ബ്രഹ്മപുരം സംബന്ധിച്ച സാധാരണക്കാരന്റെ മനസിലുള്ള എല്ലാ ചോദ്യങ്ങൾക്കും സിഎജി ഉത്തരം നൽകുന്നു. ബ്രഹ്മപുരത്തെ മാലിന്യം തള്ളലിന്റെ മറവിൽ വൻതോതിലുള്ള ക്രമക്കേടും അഴിമതികളും നടക്കുന്നുണ്ടെന്നു നേരത്തേ തന്നെ ആരോപണമുണ്ട്. ഈ ആരോപണങ്ങളെ റിപ്പോർട്ട് ശരി വയ്ക്കുന്നു.

ADVERTISEMENT

മാലിന്യം സംസ്കരിക്കാൻ കോടിക്കണക്കിനു രൂപ ചെലവാക്കിയിട്ടും എങ്ങനെ ഇത്രത്തോളം മാലിന്യം ബ്രഹ്മപുരത്തു കുമിഞ്ഞുകൂടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം കോർപറേഷന് ഇതുവരെ നൽകാനായിട്ടില്ല. പക്ഷേ സിഎജി അക്കാര്യവും ചൂണ്ടിക്കാട്ടുന്നു. മാലിന്യം സംസ്കരിക്കുന്ന സ്വകാര്യ ഏജൻസിക്ക് 11.72 കോടി രൂപ കോർപറേഷൻ അധികം നൽകിയെന്ന സിഎജി കണ്ടെത്തൽ ബ്രഹ്മപുരത്തെ വൻ ക്രമക്കേട് നടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ്. സിഎജി റിപ്പോർട്ടിലെ 5 ക്രമക്കേടുകൾ ഇതാ.

∙ 1. ബ്രഹ്മപുരം പ്ലാന്റിൽ സംസ്കരിക്കാത്ത മാലിന്യത്തിനും പണം നൽകി

ബ്രഹ്മപുരത്തെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പലർക്കും പണം കായ്ക്കുന്ന മരമല്ല, കാടു തന്നെയാണ്; ആരും ചോദിക്കാനും പറയാനുമില്ലാത്ത അഴിമതിയുടെ കൊടുംകാട്. സിഎജി റിപ്പോർട്ടിൽ പറയുന്ന ഒറ്റക്കാര്യം മാത്രം മതി ബ്രഹ്മപുരത്തു നടന്നിരുന്ന ക്രമക്കേടുകളുടെ വ്യാപ്തിയറിയാൻ. 2016 മുതൽ 21 വരെയുള്ള 5 വർഷത്തിനിടയിൽ മാത്രം ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് കരാറുകാരനു ചെയ്യാത്ത പണിക്കു കൊച്ചി കോർപറേഷൻ നൽകിയത് 11.72 കോടി രൂപ!

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പുകഞ്ഞു കത്തുന്ന മാലിന്യങ്ങൾ അണയ്ക്കുന്ന ജോലി പുരോഗമിക്കുമ്പോൾ അതിനിടയിലൂടെ നീങ്ങുന്ന അഗ്നിരക്ഷാ സംഘാംഗം. (ഫയൽ ചിത്രം: മനോരമ)

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന, ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പോലും പൂർത്തിയാക്കാൻ കഴിയാത്ത, മരാമത്തു കരാറുകാർക്ക് മാസങ്ങളുടെ കുടിശിക നൽകാനുള്ള കോർപറേഷനാണ് പ്ലാന്റിന്റെ നടത്തിപ്പുകാരന് ചെയ്യാത്ത പണിക്ക് ഇത്രയും വലിയ തുക നൽകിയത്. ബ്രഹ്മപുരം പ്ലാന്റ് നിർമിച്ചതു കോർപറേഷനാണെങ്കിലും അതിന്റെ നടത്തിപ്പു സ്വകാര്യ ഏജൻസിക്കു കരാർ നൽകിയിരിക്കുകയാണ്.

ADVERTISEMENT

പ്ലാന്റിൽ സംസ്കരിക്കാനായി എത്തിക്കുന്ന പ്ലാസ്റ്റിക് ഒഴികെയുള്ള ഖരമാലിന്യത്തിന് (ജൈവമാലിന്യമുൾപ്പെടെ) ടണ്ണിന് 550 രൂപ നിരക്കിൽ കോർപറേഷൻ കരാറുകാരനു ടിപ്പിങ് ഫീസ് നൽകണം. പ്രതിദിനം 250 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷി പ്ലാന്റിന് ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. സംസ്കരിക്കാനായി പ്രതിദിനം 211 ടൺ മാലിന്യം എത്തിച്ചിരുന്നു. എന്നാൽ പ്രതിദിനം സംസ്കരിച്ചത് 69 ടൺ മാത്രം. ജീർണിച്ച വിൻഡ്രോ കംപോസ്റ്റിങ് പ്ലാന്റായതുകൊണ്ടാണ് ഇതു കുറഞ്ഞത്.

∙ 2. സംസ്കരിക്കാത്ത മാലിന്യത്തിനു പണം നൽകാമെന്ന കരാർ വ്യവസ്ഥ ന്യായീകരിക്കാനാവില്ല

പ്ലാന്റിലേക്ക് എത്തിച്ചിരുന്ന ജൈവ മാലിന്യത്തിന്റെ 33% മാത്രമാണു കരാറുകാരൻ സംസ്കരിക്കുന്നത്. ലോകത്ത് എവിടെയായാലും സംസ്കരിക്കുന്ന മാലിന്യത്തിന്റെ പണം മാത്രം കരാറുകാരനു കൊടുത്താൽ മതി! പക്ഷേ, ബ്രഹ്മപുരത്തു കാര്യങ്ങൾ നേരെ തിരിച്ചാണ്. ബ്രഹ്മപുരത്തെ സംസ്കരണ പ്ലാന്റിലേക്കു കൊണ്ടു പോകുന്ന മുഴുവൻ‌ മാലിന്യവും സംസ്കരിക്കാനുള്ള തുക കോർപറേഷൻ നൽകി.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം ചവർ കൂമ്പാരത്തിൽ ഉണ്ടായ തീപിടിത്തം (ഫയൽ ചിത്രം: മനോരമ)

അതായത്– 69 ടൺ മാലിന്യം മാത്രമേ കരാറുകാരൻ സംസ്കരിച്ചുള്ളൂവെങ്കിലും അവിടെയെത്തിക്കുന്ന 211 ടൺ മാലിന്യത്തിനുമുള്ള തുക കോർപറേഷൻ കരാറുകാരനു നൽകിയിരുന്നു. 2016 മുതൽ 21 വരെയുള്ള 5 കൊല്ലത്തിനിടയിൽ കോർപറേഷൻ ഇങ്ങനെ സ്വകാര്യ ഏജൻസിക്ക് അധികമായി നൽകിയത് 11.72 കോടി രൂപ. സാമാന്യ ബുദ്ധിയുള്ള ആർക്കും ന്യായീകരിക്കാൻ കഴിയാത്ത ഒരു വ്യവസ്ഥയായിരുന്നു അതിനുള്ള കാരണം.

ADVERTISEMENT

കരാർ പ്രകാരം ടിപ്പിങ് ഫീസ് നൽകുന്നത് ഏജൻസി സംസ്കരിച്ച മാലിന്യത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയല്ല; മറിച്ച് സംസ്കരണ പ്ലാന്റിലേക്കു കൊണ്ടു വരുന്ന മൊത്തം മാലിന്യത്തിന്റെ അളവിന് അനുസരിച്ചാണ്. ന്യായീകരിക്കാനാകാത്ത ഈ വ്യവസ്ഥ കാരണം മാത്രം 5 വർഷത്തിനിടയിൽ (2016–21) കോർപറേഷനു നഷ്ടം 11.72 കോടി രൂപ. ഈ കരാർ 2012 മുതൽ ബ്രഹ്മപുരത്തു തീപിടിച്ച 2023 മാർച്ച് വരെ നിലവിലുണ്ടായിരുന്നുവെന്ന് ഓർക്കണം. അപ്പോൾ അധികമായി നൽകിയ കോടികൾ ഇനിയുമേറെ വരും.

∙ 3. കരാർ നൽകുന്നതിന് സർക്കാർ നിർദേശങ്ങൾ പാലിച്ചില്ല, ഇ ടെൻഡർ നടപ്പാക്കിയില്ല

സർക്കാർ നിർദേശവും വ്യവസ്ഥകളും കാറ്റിൽപ്പറത്തിയാണ് ഈ കരാർ നൽകിയതെന്നും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 2012 ജനുവരി മുതൽ എൻവയ്റോൺ ഗ്രീൻ എന്ന കമ്പനിക്കാണു കരാർ നൽകിയിരുന്നത്. 5 ലക്ഷമോ അതിൽ കൂടുതലോ എസ്റ്റിമേറ്റ് ഉള്ള പ്രവൃത്തികൾ നൽകുമ്പോൾ ഇ– ടെൻഡർ നടപടിക്രമങ്ങൾ പാലിക്കണമെന്നു 2015 നവംബറിൽ സർക്കാർ നിർദേശം നൽകി. എന്നാൽ കൊച്ചി കോർപറേഷൻ കേട്ടില്ല.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ അണയ് ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം. (ഫയൽ ചിത്രം: മനോരമ)

സർക്കാർ നിർദേശം ലംഘിച്ചു 2012 മുതൽ 2021 വരെ ഇതേ കരാറുകാരനു കരാർ നീട്ടി നൽകി. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ 3 തവണ മാത്രമാണ് ഇ ടെൻഡർ നടത്തിയത്. കോർപറേഷന്റെ ഉത്തമ താൽപര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ട കരാറുകാരനു തന്നെ കോർപറേഷൻ ജോലി നൽകിയ നടപടി പ്രതിഷേധാർഹമാണെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 2022ൽ നിലവിലുള്ള കരാർ റദ്ദാക്കി ടെൻഡർ നടപടികളിലൂടെ സ്റ്റാർ കൺസ്ട്രക്‌ഷൻസ് എന്ന മറ്റൊരു കമ്പനിക്കു കരാർ നൽകി. അപ്പോഴും കരാർ വ്യവസ്ഥകൾ പഴയതു തന്നെയായിരുന്നു.

∙ 4. നിരസിച്ച മാലിന്യത്തിന്റെ അളവ് സംയുക്തമായി പരിശോധിച്ചില്ല

കോർപറേഷനും കരാറുകാരനും തമ്മിലുള്ള ഉടമ്പടി പ്രകാരം ശേഖരിക്കുന്ന മാലിന്യത്തിൽ നിരസിക്കപ്പെടുന്ന മാലിന്യത്തിന്റെ (റിജക്റ്റ്സ്) അനുവദനീയമായ അളവ് ഇരു കക്ഷികളും സംയുക്തമായി പരിശോധിച്ചു നിശ്ചയിക്കണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ 2016 മുതൽ 21 വരെയുള്ള കാലത്ത് ഇങ്ങനെയൊരു കണക്കെടുക്കൽ നടന്നിട്ടില്ല.

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാലിന്യവുമായി വരുന്ന ലോറികൾ. (ഫയൽ ചിത്രം: മനോരമ)

2016 മുതൽ 2021 വരെയുള്ള കാലയളവിൽ 3.85 ലക്ഷം ടൺ മാലിന്യമാണു ബ്രഹ്മപുരത്ത് എത്തിച്ചത്. ഇതിൽ ഒരു ലക്ഷം ടൺ മാലിന്യം മാത്രമാണു സംസ്കരിച്ചത്. ബാക്കി 2.85 ലക്ഷം ടൺ മാലിന്യവും ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യക്കൂനയായി മാറി.

∙ 5. സമീപ പ്രദേശങ്ങളിൽ നിന്ന് തരംതിരിക്കാത്ത മാലിന്യം തള്ളി

സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുമായി കൊച്ചി കോർപറേഷൻ ഉണ്ടാക്കിയ കരാർ പ്രകാരം ജൈവ മാലിന്യങ്ങൾ മാത്രമേ ബ്രഹ്മപുരത്തേക്കു കൊണ്ടു പോകാൻ പാടുള്ളൂവെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ 79,996 ടൺ തരംതിരിക്കാത്ത മാലിന്യം ഇക്കാലയളവിൽ കൊണ്ടുവന്നു തള്ളി. 2021 ജൂണിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി കാലിക്കറ്റ്) വിദഗ്ധ സംഘം ഡ്രോൺ സർവേ നടത്തി ബ്രഹ്മപുരത്തെ മാലിന്യ മലയുടെ അളവെടുത്തിരുന്നു.

ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രത്തിലെ മാലിന്യക്കൂനകൾ ടാർപൊളിൻ ഉപയോഗിച്ച് മറച്ചിരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

ഭൂനിരപ്പിനു മുകളിൽ 3.25 ലക്ഷം ഘനമീറ്ററും താഴെ 2.26 ലക്ഷം ഘനമീറ്ററും മാലിന്യം കെട്ടിക്കിടക്കുന്നുവെന്നായിരുന്നു പരിശോധനയിലെ കണ്ടെത്തൽ. ഇങ്ങനെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാനാണു ബയോമൈനിങ് നടത്താൻ കോർപറേഷൻ സോണ്ട ഇൻഫ്രാടെക്കിനെ ചുമതലയേൽപ്പിച്ചത്. 55 കോടി രൂപയ്ക്കായിരുന്നു കരാർ. പക്ഷേ, ബ്രഹ്മപുരത്ത് 2023 മാർച്ചിലുണ്ടായ തീപിടിത്തത്തെ തുടർന്ന് സോണ്ടയുമായുള്ള കരാർ റദ്ദാക്കി.

അപ്പോഴേക്കും 11 കോടി രൂപയോളം കോർപറേഷൻ‌ സോണ്ട ഇൻഫ്രാടെക്കിനു നൽകിയിരുന്നു. കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ജില്ലാ കോടതിയിൽ നിയമ തർക്കത്തിലാണ്. സോണ്ട ഇൻഫ്രാടെക് ബയോമൈനിങ് നടത്തിയെന്നു പറയുന്ന മാലിന്യമുൾ‌പ്പെടെ വീണ്ടും ബയോമൈനിങ് നടത്തേണ്ട അവസ്ഥയിലാണു കോർപറേഷൻ.

∙ സോണ്ട പോയി ഭൂമി വന്നു, കോർപറേഷന് പോകുന്നത് 40 കോടി

ബയോമൈനിങ് നടത്താൻ സോണ്ട ഇൻ‌ഫ്രാടെക്കിന് 55 കോടി രൂപയ്ക്കു കരാർ നൽകിയെന്നു കേട്ടപ്പോൾ‌ തന്നെ കൊച്ചിക്കാർ ഒന്നു ഞെട്ടിയതാണ്. കരാർ ഒപ്പുവച്ചതു കോർപറേഷനാണെങ്കിലും സോണ്ടയ്ക്ക് അതു നൽകിയതിൽ കോർപറേഷന്റെ പങ്ക് ചെറുതായിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും കോർപറേഷൻ ബയോമൈനിങ് നടത്തുന്നില്ലെന്നു കണ്ടപ്പോൾ ദുരന്ത നിവാരണ നിയമമുപയോഗിച്ചു സംസ്ഥാന സർക്കാർ ബ്രഹ്മപുരത്തെ ഭൂമി ഏറ്റെടുക്കുകയും ബയോമൈനിങ് കരാർ നൽകാനായി സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെഎസ്ഐ‍ഡിസി) ഏൽപ്പിക്കുകയുമായിരുന്നു.

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ‍കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ വളർന്നു നിൽക്കുന്ന ചെടി. (ഫയൽ ചിത്രം: മനോരമ)

കെഎസ്ഐഡിസിയാണു ടെൻഡർ നടപടികളിലൂടെ സോണ്ട ഇൻഫ്രാടെക്കിനെ കണ്ടെത്തിയത്. തുടർന്നു കോർപറേഷൻ സോണ്ടയുമായി കരാർ ഒപ്പുവച്ചു. ഇവർ ബയോമൈനിങ് നടത്തുന്നതിനിടയിലാണു 2023 മാർച്ചിൽ ബ്രഹ്മപുരത്തു തീപിടിത്തമുണ്ടാകുകയും തുടർന്ന് സോണ്ടയുമായുള്ള കരാർ കോർപറേഷൻ റദ്ദാക്കുകയും ചെയ്തത്. പിന്നീട് കോർപറേഷൻ ബയോമൈനിങ് നടത്താൻ വീണ്ടും ടെൻഡർ വിളിച്ചു. 2 കമ്പനികളാണു ടെൻഡറിൽ മുന്നോട്ടുവന്നത്. പുണെ കേന്ദ്രമായി ഭൂമി ഗ്രീൻ എനർജിയും ചെന്നൈ കേന്ദ്രമായ സിഗ്മ ഗ്ലോബൽ എൻവയ്റോൺ സൊല്യൂഷൻസ് ലിമിറ്റഡുമാണു രംഗത്തു വന്നത്.

ഭൂമി ക്വോട്ട് ചെയ്തത് ടണ്ണിന് 1699 രൂപയും സിഗ്മ ആവശ്യപ്പെട്ടത് ടണ്ണിന് 4640രൂപയും. മേയറുടെ നിർദേശ പ്രകാരം തുക കുറയ്ക്കാൻ കോർപറേഷൻ ശ്രമിച്ചെങ്കിലും ഭൂമി 1690രൂപയിലേക്കും സിഗ്മ 3911 രൂപയിലേക്കും മാത്രമാണു താഴ്ന്നത്. ഒടുവിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഭൂമിക്ക് കരാർ നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ബ്രഹ്മപുരത്ത് 5.60 ലക്ഷം ടൺ മാലിന്യമുണ്ടെന്നാണ് കോർപറേഷൻ ഏകദേശ കണക്ക്. അങ്ങനെയെങ്കിൽ ബയോമൈനിങ്ങിന് 95 കോടി രൂപ ചെലവാകും. അതല്ല മാലിന്യത്തിന്റെ അളവ് 7 ലക്ഷം ടണ്ണിലേക്ക് ഉയർന്നാൽ 118 കോടി രൂപ ചെലവാകും.

English Summary: The CAG report reveals corruption involving crores of rupees under the cover of the Brahmapuram waste treatment plant