ജനാധിപത്യത്തിൽ വനിതാ പങ്കാളിത്തംകൊണ്ട് ലോകത്തെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യമായി മാറുകയാണോ ഇന്ത്യ? സംശയമില്ല, നിയമ നിർമാണത്തിൽ ഏറ്റവുമധികം വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് 128-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ. രണ്ട് പതിറ്റാണ്ടിലേറെയായി രാജ്യമാകെ നടന്ന മുറവിളിക്കുള്ള മറുപടിയായാണ് കഴിഞ്ഞ ദിവസം ലോക്സഭ രാഷ്ട്രീയ ഭേദമന്യേ പിന്തുണച്ച് ബിൽ പാസാക്കിയത്.

ജനാധിപത്യത്തിൽ വനിതാ പങ്കാളിത്തംകൊണ്ട് ലോകത്തെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യമായി മാറുകയാണോ ഇന്ത്യ? സംശയമില്ല, നിയമ നിർമാണത്തിൽ ഏറ്റവുമധികം വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് 128-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ. രണ്ട് പതിറ്റാണ്ടിലേറെയായി രാജ്യമാകെ നടന്ന മുറവിളിക്കുള്ള മറുപടിയായാണ് കഴിഞ്ഞ ദിവസം ലോക്സഭ രാഷ്ട്രീയ ഭേദമന്യേ പിന്തുണച്ച് ബിൽ പാസാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യത്തിൽ വനിതാ പങ്കാളിത്തംകൊണ്ട് ലോകത്തെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യമായി മാറുകയാണോ ഇന്ത്യ? സംശയമില്ല, നിയമ നിർമാണത്തിൽ ഏറ്റവുമധികം വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് 128-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ. രണ്ട് പതിറ്റാണ്ടിലേറെയായി രാജ്യമാകെ നടന്ന മുറവിളിക്കുള്ള മറുപടിയായാണ് കഴിഞ്ഞ ദിവസം ലോക്സഭ രാഷ്ട്രീയ ഭേദമന്യേ പിന്തുണച്ച് ബിൽ പാസാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യത്തിൽ വനിതാ പങ്കാളിത്തംകൊണ്ട് ലോകത്തെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യമായി  മാറുകയാണോ ഇന്ത്യ? സംശയമില്ല, നിയമ നിർമാണത്തിൽ ഏറ്റവുമധികം വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് 128-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ. രണ്ട് പതിറ്റാണ്ടിലേറെയായി രാജ്യമാകെ നടന്ന മുറവിളിക്കുള്ള മറുപടിയായാണ് കഴിഞ്ഞ ദിവസം ലോക്സഭ രാഷ്ട്രീയ ഭേദമന്യേ പിന്തുണച്ച് ബിൽ പാസാക്കിയത്.

രാജ്യത്തെ 70 കോടി വനിതകളുടെ അഭിമാനമായി ജനപ്രാതിനിധ്യത്തിനുള്ള വനിതാ സംവരണം. ലോക്സഭയിലെയും നിയമസഭകളിലെയും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതിലൂടെ ലോകത്ത് ഏറ്റവും കൂടുതൽ വനിതാ ജനപ്രതിനിധികളുള്ള രാജ്യമെന്ന റെക്കോർഡും ഇന്ത്യയ്ക്ക് സ്വന്തമാകും. 544 അംഗ ലോക്സഭയിൽ 178 പേർ വനിതകളാവുമ്പോൾ എല്ലാ നിയമസഭകളിലുമായി 4123 അംഗങ്ങളിൽ 1375 സ്ത്രീകളാവും സാമാജികരാവുക.

Representative image by: SAJJAD HUSSAIN / AFP)
ADVERTISEMENT

ലോക്സഭയിൽ പട്ടികജാതിയിൽ നിന്നു 28 വനിതകളും 16 പട്ടികവർഗ വനിതകളും ഉറപ്പായും ജനപ്രതിനിധികളാകും എന്ന പുതുചരിത്രവും വനിതാ സംവരണബിൽ പാസാവുന്നതിലൂടെ രാജ്യത്ത് നടപ്പാകും. ഇപ്പോഴത്തെ ലോക്സഭയിൽ 78 വനിതകളാണുള്ളത്.  

∙ റുവാണ്ടയും ക്യൂബയും; ചെറിയ രാജ്യം, വലിയ മനസ്സ്

സ്വാതന്ത്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ മാത്രമാണ് നമ്മൾ സ്ത്രീകൾക്ക് തുല്യനീതിയായി 33 ശതമാനം സംവരണം നടപ്പാക്കുന്നതെങ്കിൽ, ലോകത്തെ ഒട്ടേറെ രാജ്യങ്ങളിൽ പകുതിയോളം ജനപ്രതിനിധികൾ വനിതകളാണെന്നത് ശ്രദ്ധയമാണ്. വനിതകളെ ജനപ്രതിനിധികളാക്കുന്നതിൽ ഏറ്റവും ഉദാര സമീപനം സ്വീകരിച്ച രാജ്യം ഇന്നും ദരിദ്ര പശ്ചാത്തലമുള്ള ആഫിക്കൻ രാജ്യമായ റുവാണ്ടയാണ്. റുവാണ്ടയിലെ പാർലമെന്റംഗങ്ങളിൽ 61.3ശതമാനം പേരും വനിതകളാണ്. 80ൽ 49 പേർ. റുവാണ്ടയ്ക്ക് പിന്നിലായി ഏറ്റവുമധികം വനിതാ പാർലമെന്റ് അംഗങ്ങളുള്ളത് കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലാണ് 53.4 ശതമാനം പാർലമെന്റംഗങ്ങളും വനിതകളാണ്. 605ൽ 322 പേർ. 

റുവാണ്ട പാർലമെന്റിലെ വനിതാ അംഗങ്ങൾ. (Photo courtesy: UN Women Africa)

പിന്നാലെ നിക്കാരഗ്വ, ന്യൂസീലൻഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലും ഗൾഫ് രാജ്യമായ യുഎഇയിലും വർഷങ്ങൾക്കു മുൻപു തന്നെ പാർലമെന്റംഗങ്ങളിലെ 50 ശതമാനം പേർ വനിതകളാണെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഈ രാജ്യങ്ങളെല്ലാം ശരാശരി ഒരു കോടി മാത്രം ജനങ്ങളുള്ള ചെറു രാജ്യങ്ങൾ മാത്രമാണെന്നതും ഓർമിക്കേണ്ടതാണ്.  500  അംഗ മെക്സിക്കൻ പാർലമെന്റിൽ 241 പേരും (48.2 ശതമാനം) 577 പേരുള്ള ഫ്രാൻസിൽ 229 (39.7ശതമാനം) പേരും  630 പേരുള്ള ഇറ്റലിയിൽ 225 പേരും 547  പേരുള്ള ഇത്യോപ്യയിൽ 212 അംഗങ്ങളും  വനിതകളാണ്.

ADVERTISEMENT

∙ സംവരണമില്ലാതെതന്നെ ബ്രിട്ടനിൽ വനിതാ നിര

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു കരുതുന്ന ബ്രിട്ടനിൽ 647 അംഗ ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് കോമൺസിൽ ഒരു സംവരണവുമില്ലാതെതന്നെ ഇപ്പോൾ 223 വനിതകളാണ് ജയിച്ചു വന്നത് (34 ശതമാനം). 2010 നു ശേഷമാണ് ബ്രിട്ട‍നിൽ വനിതകൾ ഇത്രയും മുന്നേറ്റം നടത്തിയതെന്നത് ശ്രദ്ധേയമാണ്. അതു വരെ 18 ശതമാനം വരെ മാത്രമായിരുന്നു വനിതാ പ്രാതിനിധ്യം അതേസമയം, യുഎസിൽ 78 വനിതകളാണ് ജനപ്രതിനിധി സഭയിൽ ഉള്ളത് (23.6 ശതമാനം.) കാനഡയിൽ 60 വനിതാ അംഗങ്ങളാണുള്ളത്– 29.6 ശതമാനം.  ഐസ്‌ലൻഡ് (47.6),കോസ്റ്ററിക്ക (47.4), ദക്ഷിണാഫ്രിക്ക (46.5), അൻഡോറ (46.4) സ്വീഡൻ (46.4) എന്നീ രാജ്യങ്ങളും വനിതാ അംഗങ്ങളും എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യത്തെ 10 രാജ്യങ്ങളിൽ പെടും. വികസിത രാജ്യങ്ങളിൽ ഏറ്റവുമധികം ജനപ്രതിനിധികളുള്ള ജർമനിയിൽ 709 ൽ 219 പേരാണ് വനിതകൾ (30.8 ശതമാനം).

ബ്രിട്ടിഷ് പാർലമെന്റിന് പുറത്തേക്കു വരുന്ന വനിതാ അംഗങ്ങൾ. (File Photo by Tolga Akmen / AFP)

കമ്യൂണിസ്റ്റ് ചൈനയിൽ കഴിഞ്ഞ 10 വർഷമായി വനിതാ ദേശീയ അസംബ്ലിയിലെ വനിതാ അംഗങ്ങളുടെ എണ്ണം ക്രമാനുഗതമായി കൂടുകയാണ്. 2980 അംഗങ്ങളുള്ള അസംബ്ലിയിൽ 743 വനിതകളുണ്ട്. 2012 ൽ 21.32 ശതമാനമായിരുന്ന അംഗത്വം 2023 ൽ 24.93 ശതമാനത്തിലെത്തി. റഷ്യയിലാകട്ടെ 450 ൽ 71 പേർ ( 16.5) ശതമാനമാണ് വനിതകളുടെ പ്രാതിനിധ്യം. ഓസ്ട്രേലിയയിൽ 150ൽ 45 വനിതകളുള്ളപ്പോൾ സിംഗപ്പുരിൽ ഇത് 23 ശതമാനമാണ്. അവികസിതമെങ്കിലും ഒട്ടുമിക്ക ആഫ്രിക്കൻ രാജ്യങ്ങളും വനിതകൾക്ക് നിയമനിർമാണ സഭകളിൽ ഭേദപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. അതേസമയം ,ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളായ പലാവുവിൽ 16 ൽ 2 പേരും നവൂറുവിൽ 19ൽ രണ്ട് പേരും സെന്റ് കിറ്റ്സിൽ 15 ൽ രണ്ടു പേരും വനിതകളാണ്. ഇസ്രയേലിൽ 120 ൽ 35 വനിതകളാണ് പാർലമെൻറിലുളളത്.

∙ വനിതകൾക്ക് അവസരം നൽകി ഗൾഫ് രാജ്യങ്ങൾ. സംവരണം ചെയ്ത് ബംഗ്ലദേശ് 

ADVERTISEMENT

ഗൾഫ് രാജ്യങ്ങളിൽ പലതിലും വനിതകളുടെ പങ്കാളിത്തം ഭരണത്തിൽ കൂടുകയാണ്. യുഎഇയിൽ 50 ശതമാനമാണ് വനിതാ സംവരണം. മന്ത്രിമാരിൽ 27. 5 ശതമാനം വനിതകളാണ്. സൗദി അറേബ്യ 150 അംഗ പാർലമെന്റിൽ 30  വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ 167 പാർലമെന്റ് അംഗങ്ങളിൽ 15 പേർ വനിതകളാണ്. 2005 ൽ മാത്രം വനിതകൾ വോട്ടവകാശം നേടിയ കുവൈത്തിൽ ഇപ്പോൾ ഒരു വനിത മാത്രമാണ് നിയമനിർമാണ സഭയിലുള്ളത്. നേരത്തേ നാലു പേർ വിജയിച്ചിട്ടുണ്ട്.  ഖത്തറിൽ 45 അംഗകൗൺസിൽ 4 വനിതകളെ ഭരണാധികാരി നാമനിർദേശം ചെയ്തിട്ടുണ്ട്. നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനിൽ 342 അംഗ ദേശീയ അസംബ്ലിയിൽ 69 പേർ വനിതകളാണെങ്കിൽ മറ്റൊരു അയൽരാജ്യമായ ബംഗ്ലദേശ് പാർലമെന്റിൽ  348 ൽ 72 വനിതകളുണ്ട്.  50 സീറ്റ് വർഷങ്ങൾക്കു മുൻപുതന്നെ ബംഗ്ലദേശ് വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. 

ബംഗ്ലദേശ് പാർലമെന്റ് മന്ദിരം. (File Photo by Munir UZ ZAMAN / AFP)

നേപ്പാളാണ് നമ്മെ അദ്ഭുതപ്പെടുത്തുന്നത്. 575 അംഗ പാർലമെന്റിൽ 197 വനിതകളാണ് അവിടെയുള്ളത്. എന്നാൽ ജനാധിപത്യം എന്നും അനിശ്ചിതത്വത്തിലായ നേപ്പാളിൽ ഈ വനിതമുന്നേറ്റംകൊണ്ട് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ഉൾപ്പെടെ ഒട്ടേറേ വനിതാ ഭരണാധികാരികളെ സംഭാവന ചെയ്ത രാജ്യമാണെങ്കിലും ശ്രീലങ്കയിൽ വളരെ കുറച്ചു വനിതകൾ മാത്രമാണ് പാർലമെന്റിൽ എത്തിയത്. കഴിഞ്ഞ തവണ 6 പേരാണ് വിജയിച്ച്. ഭൂട്ടാനിൽ  47 അംഗ ജനപ്രതിനിധികളിൽ 7 വനിതാ അംഗങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ് ഇറാൻ പാർലമെന്റായ മജിലിസ് ഷൂറയിൽ 290 ൽ 16 പേർ മാത്രമാണ് ഇപ്പോൾ വനിതകളുള്ളത്.

∙ ഇന്ത്യയിൽ എന്നും വനിതകൾ മുന്നിൽ

രാജ്യത്ത് വനിതാ സംവരണമില്ലാതെതന്നെ അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ വനിതകളെത്തിയ രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും ഒട്ടേറെ ഗവർണർമാരും മുഖ്യമന്ത്രിമാരും രാജ്യത്തുണ്ടായി. നൂറുകണക്കിന് ലോക്സഭാഗങ്ങളും നിയമസഭാ സമാജികരുമുണ്ടായി.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി. (File Photo by AFP)

അര നൂറ്റാണ്ട് മുൻപു തന്നെ ലോകം ശ്രദ്ധിക്കുന്ന നേതാവായി മാറിയ ഇന്ദിരാഗാന്ധി ഏറെക്കാലം പ്രധാനമന്ത്രിയായി രാജ്യം ഭരിച്ചു. അതേസമയം, വനിതാസംവരണ ബിൽ അംഗീകാരം നൽകാനുള്ള ഭാഗ്യം വനിതാ രാഷ്ട്രപതിക്കാണെന്ന പ്രത്യേകയും ഇപ്പോഴുണ്ട്.  ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനു ശേഷം  രണ്ടാമത്തെ വനിതാ രാഷ്ട്രിപതിയായ ദ്രൗപദി മുർമുവിനാണ് ഈ ചരിത്ര നിയോഗം. 

ലോക്സഭയെ രണ്ടു തവണ വനിതകൾ നയിച്ചതും ചരിത്രമാണ്. മീരാ കുമാണ് ആദ്യ വനിതാ സ്പീക്കർ. പിന്നാലെ സുമിത്രാ മഹാജനും ലോക്സഭാ സ്പീക്കറായി വനിതകൾക്ക് അഭിമാനമായി. സ്വതന്ത്ര്യത്തിനു തൊട്ടു പിന്നാലെ വനിതയെ ഗവർണറാക്കിയും രാജ്യം ആദരിച്ചു. 1947 ഓഗസ്റ്റ് 15 നു തന്നെ സരോജി നായിഡുവിനെ യുപി ഗവർണറാക്കിയാണ് ഇന്ത്യ ചരിത്രമെഴുതിയത്.

രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. (PTI Photo)

പിന്നാലെ ഒട്ടേറെ വനിതളെ ഗവർണർമാരാക്കി. ഇപ്പോൾ മണിപ്പുരിൽ അനുസൂയ യൂക്കിയും ഉത്തർപ്രദേശിൽ ആനന്ദിബൻ പട്ടേലും തെലങ്കാനയിൽ തമിഴിശൈ സൗന്ദർരാജനും ഗവർണർ പദവിയിലുള്ള വനിതകളാണ്. 28 വനിതകൾ ഇതുവരെ ഗവർണർമാരായിട്ടുണ്ട്.

∙ വനിതകൾ മുഖ്യമന്ത്രിമാർ ആ 16 പേർ 

മുഖ്യമന്ത്രി പദത്തിലും ഒട്ടേറെ വനിതകൾ എത്തി. എന്നാൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വനിതകളെ മുഖ്യമന്ത്രിമാരാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. ഇതുവരെ 16 വനിതകളാണ് മുഖ്യമന്ത്രിമാരായിട്ടുള്ളത്. 1963 മാർച്ചിൽ യുപി മുഖ്യമന്ത്രിയായ സുചേതാ കൃപലാനിയാണ് ചിരിത്രമെഴുതിയ ആദ്യ വനിതാ മുഖ്യമന്ത്രി. ബംഗാളിലെ മമതാ ബാനർജി മാത്രമാണ് ഇപ്പോൾ അധികാരത്തിലുള്ള വനിതാ മുഖ്യമന്ത്രി.  ജയലളിത (തമിഴ്നാട്) നന്ദിനി സത്പതി (ഒഡീഷ), ശശികലാ കാകോദ്കർ (ഗോവ), മായാവതി (യുപി), റാബ്റി ദേവി (ബിഹാർ) ഉമാഭാരതി (മധ്യപ്രദേശ്) വസുന്ധര രാജെ (രാജസ്ഥാ‍ൻ) ഷീല ദീക്ഷിത് (ഡൽഹി) എന്നിവരാണ് ദീർഘകാലം മുഖ്യമന്ത്രിമാരായ വനിതകൾ.

ലോക്‌സഭയിലെ ആദ്യ വനിതാ സ്പീക്കർ മീരാ കുമാർ, ആദ്യ വനിതാ രാഷ്ടപതി പ്രതിഭാ പാട്ടീൽ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. (Manorama Online Creative) (Photos by AFP)

ജാനകി രാമചന്ദൻ (തമിഴ്നാട് 23 ദിവസം), സുഷമ സ്വരാജ് (ഡൽഹി 52 ദിവസം), അൻവാര തൈമൂർ (അസം – 206 ദിവസം ) എന്നിവരാണ് ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദം അലങ്കിരച്ച വനിതകൾ.  ഒട്ടേറെ വനിതകളാണ് കേന്ദ്രമന്ത്രി പദത്തിലെത്തിയത്. രാജ്കുമാരി അമൃത് കൗറാണ് ഇന്ത്യയിലെ ആദ്യ വനിതാ കാബിനറ്റ് മന്ത്രി. ഇന്ന് കേന്ദ്ര മന്ത്രിസഭയിൽ 11 വനിതകൾ മന്ത്രിമാരായുണ്ട്. മിക്കവാറും എല്ലാ സംസ്ഥാനത്തും ഒരു സംവരണവുമില്ലാതെതന്നെ ഒരു വനിതാമന്ത്രിയെങ്കിലും ഉണ്ടെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വിജയവും രാഷ്ട്രീയപാർട്ടികളുടെ സ്ത്രിപക്ഷ സമീപനത്തിന്റെ വിജയവുമാണ് സൂചിപ്പിക്കുന്നത്.

അതേസമയം സാമൂഹിക നിതീയിലും സാക്ഷരതയിലും ഏറെ മുന്നിലാണെങ്കിലും ഇതു വരെ കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിക്ക് ഭരണം ലഭിച്ചിട്ടില്ല. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും വനിതാ മുഖ്യമന്ത്രി സംബന്ധിച്ച് അഭ്യൂഹം ഉയരുകയും ചെയ്യും. കെ.ആർ. ഗൗരിയമ്മയുടെയും സുശീല ഗോപാലന്റെയും പേരുകൾ വർഷങ്ങൾക്ക് മുൻപ് ചർച്ചയിൽ വന്നിരുന്നുവെങ്കിലും യാഥാർഥ്യമായില്ല.

English Summary: Women's Reservation Bill and History of Female Representation in Many Countries Over the Years Explained