ഒട്ടോമൻ സാമ്രാജ്യത്തിൽ ഉഗ്രപ്രതാപിയെന്നു പേരെടുത്തൊരു സുൽത്താനുണ്ടായിരുന്നു– സലിം ഒന്നാമൻ. മധ്യപൗരസ്ത്യ ദേശത്തിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ സലിം 1516ൽ പലസ്തീൻ പ്രദേശം കീഴടക്കി. ഇന്നത്തെ ഇസ്രയേലും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും മാത്രമല്ല, ജോർദാൻ, ലെബനൻ, സിറിയ എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു അന്ന് പലസ്തീൻ പ്രദേശം. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഈ പ്രദേശത്ത് പണ്ടു താമസിച്ചിരുന്ന ഫിലിസ്റ്റൈൻ വിഭാഗക്കാരിൽനിന്നായിരുന്നു പലസ്തീൻ എന്ന പേരു ലഭിച്ചത്. നാലു നൂറ്റാണ്ടുകാലത്തോളം ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു പലസ്തീൻ. ഇതിനൊരന്ത്യം വന്നതാകട്ടെ ഒന്നാം ലോകമഹായുദ്ധ കാലത്തും. ഒട്ടോമൻ സാമ്രാജ്യവും ഒന്നാം ലോകമഹായുദ്ധവുമെല്ലാം എങ്ങനെയാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ നിർണായക ഏടുകളായി മാറിയത്. ആ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. ആരാണ് ഇസ്രയേലിനെയും പലസ്തീനെയും തമ്മിലടിപ്പിച്ചത്? എന്തുകൊണ്ടാണ് ഇസ്രയേല്‍–പലസ്തീൻ സംഘർഷം ഇന്നും അവസാനിക്കാത്തത്?

ഒട്ടോമൻ സാമ്രാജ്യത്തിൽ ഉഗ്രപ്രതാപിയെന്നു പേരെടുത്തൊരു സുൽത്താനുണ്ടായിരുന്നു– സലിം ഒന്നാമൻ. മധ്യപൗരസ്ത്യ ദേശത്തിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ സലിം 1516ൽ പലസ്തീൻ പ്രദേശം കീഴടക്കി. ഇന്നത്തെ ഇസ്രയേലും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും മാത്രമല്ല, ജോർദാൻ, ലെബനൻ, സിറിയ എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു അന്ന് പലസ്തീൻ പ്രദേശം. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഈ പ്രദേശത്ത് പണ്ടു താമസിച്ചിരുന്ന ഫിലിസ്റ്റൈൻ വിഭാഗക്കാരിൽനിന്നായിരുന്നു പലസ്തീൻ എന്ന പേരു ലഭിച്ചത്. നാലു നൂറ്റാണ്ടുകാലത്തോളം ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു പലസ്തീൻ. ഇതിനൊരന്ത്യം വന്നതാകട്ടെ ഒന്നാം ലോകമഹായുദ്ധ കാലത്തും. ഒട്ടോമൻ സാമ്രാജ്യവും ഒന്നാം ലോകമഹായുദ്ധവുമെല്ലാം എങ്ങനെയാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ നിർണായക ഏടുകളായി മാറിയത്. ആ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. ആരാണ് ഇസ്രയേലിനെയും പലസ്തീനെയും തമ്മിലടിപ്പിച്ചത്? എന്തുകൊണ്ടാണ് ഇസ്രയേല്‍–പലസ്തീൻ സംഘർഷം ഇന്നും അവസാനിക്കാത്തത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടോമൻ സാമ്രാജ്യത്തിൽ ഉഗ്രപ്രതാപിയെന്നു പേരെടുത്തൊരു സുൽത്താനുണ്ടായിരുന്നു– സലിം ഒന്നാമൻ. മധ്യപൗരസ്ത്യ ദേശത്തിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ സലിം 1516ൽ പലസ്തീൻ പ്രദേശം കീഴടക്കി. ഇന്നത്തെ ഇസ്രയേലും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും മാത്രമല്ല, ജോർദാൻ, ലെബനൻ, സിറിയ എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു അന്ന് പലസ്തീൻ പ്രദേശം. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഈ പ്രദേശത്ത് പണ്ടു താമസിച്ചിരുന്ന ഫിലിസ്റ്റൈൻ വിഭാഗക്കാരിൽനിന്നായിരുന്നു പലസ്തീൻ എന്ന പേരു ലഭിച്ചത്. നാലു നൂറ്റാണ്ടുകാലത്തോളം ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു പലസ്തീൻ. ഇതിനൊരന്ത്യം വന്നതാകട്ടെ ഒന്നാം ലോകമഹായുദ്ധ കാലത്തും. ഒട്ടോമൻ സാമ്രാജ്യവും ഒന്നാം ലോകമഹായുദ്ധവുമെല്ലാം എങ്ങനെയാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ നിർണായക ഏടുകളായി മാറിയത്. ആ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. ആരാണ് ഇസ്രയേലിനെയും പലസ്തീനെയും തമ്മിലടിപ്പിച്ചത്? എന്തുകൊണ്ടാണ് ഇസ്രയേല്‍–പലസ്തീൻ സംഘർഷം ഇന്നും അവസാനിക്കാത്തത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടോമൻ സാമ്രാജ്യത്തിൽ ഉഗ്രപ്രതാപിയെന്നു പേരെടുത്തൊരു സുൽത്താനുണ്ടായിരുന്നു– സലിം ഒന്നാമൻ. മധ്യപൗരസ്ത്യ ദേശത്തിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ സലിം 1516ൽ പലസ്തീൻ പ്രദേശം കീഴടക്കി. ഇന്നത്തെ ഇസ്രയേലും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും മാത്രമല്ല, ജോർദാൻ, ലെബനൻ, സിറിയ എന്നീ പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു അന്ന് പലസ്തീൻ പ്രദേശം. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തെ ഈ പ്രദേശത്ത് പണ്ടു താമസിച്ചിരുന്ന ഫിലിസ്റ്റൈൻ വിഭാഗക്കാരിൽനിന്നായിരുന്നു പലസ്തീൻ എന്ന പേരു ലഭിച്ചത്. 

നാലു നൂറ്റാണ്ടുകാലത്തോളം ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു പലസ്തീൻ. ഇതിനൊരന്ത്യം വന്നതാകട്ടെ ഒന്നാം ലോകമഹായുദ്ധ കാലത്തും. ഒട്ടോമൻ സാമ്രാജ്യവും ഒന്നാം ലോകമഹായുദ്ധവുമെല്ലാം എങ്ങനെയാണ് ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിലെ നിർണായക ഏടുകളായി മാറിയത്. ആ ചരിത്രമാണ് ഇനി പറയാൻ പോകുന്നത്. ആരാണ് ഇസ്രയേലിനെയും പലസ്തീനെയും തമ്മിലടിപ്പിച്ചത്? എന്തുകൊണ്ടാണ് ഇസ്രയേല്‍–പലസ്തീൻ സംഘർഷം ഇന്നും അവസാനിക്കാത്തത്?

ADVERTISEMENT

∙ ഒന്നാം ആലിയ അഥവാ പലായന നാളുകള്‍

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ പലസ്തീൻ പ്രദേശത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വൻതോതിൽ ജൂത കുടിയേറ്റമുണ്ടായി. അന്ന് പലസ്തീനിൽ ജൂതർ മൂന്നു ശതമാനം മാത്രമായിരുന്നു. ഒന്നാം ആലിയ എന്നായിരുന്നു ആ ജൂതകുടിയേറ്റം അറിയപ്പെടുന്നത്. ആലിയ എന്നാൽ ഉയരുക എന്നാണ് ഹീബ്രു ഭാഷയിൽ അർഥം. കിഴക്കൻ യൂറോപ്പിലും റഷ്യയിലും ഉൾപ്പെടെ ജൂതന്മാർക്കു നേരെ സംഘടിത ആക്രമണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. 1881ൽ സാർ അലക്സാണ്ടർ രണ്ടാമന്റെ കൊലപാതകത്തിനു പിന്നാലെയായിരുന്നു റഷ്യയിൽ പോഗ്റോം എന്ന പേരിലുള്ള ആസൂത്രിത വംശഹത്യ ജൂതന്മാർക്കു നേരെയുണ്ടായത്. 

സാർ അലക്സാണ്ടർ രണ്ടാമൻ (Photo from Archive)

സാർ ചക്രവർത്തിയെ കൊലപ്പെടുത്തിയത് ഒരു ജൂതനാണെന്ന തെറ്റായ വാർത്തയാണ് റഷ്യക്കാരെ അവർക്കെതിരെ തിരിച്ചത്. അതോടെ പട്ടിണിയും പരിവട്ടവും പലായനവുമായി ജൂതരുടെ ജീവിതം അതീവ പ്രതിസന്ധിയിലായി. പ്രതീക്ഷയുടെ തീരം തേടി അലഞ്ഞ അവരെ പലസ്തീനിലേക്ക് സ്വാഗതം ചെയ്യാൻ ചില ജൂതധനികരും സംഘടനകളുമുണ്ടായിരുന്നു. അങ്ങനെ അവർ കൂട്ടമായി പലസ്തീൻ പ്രദേശത്തേക്കു യാത്ര തിരിച്ചു. ചരിത്രപരമായി നോക്കുകയാണെങ്കിലും ജൂതരുടെ വാഗ്ദത്ത ഭൂമിയായ കാനാൻ ദേശമാണ് ഇന്നത്തെ പലസ്തീനും ഇസ്രയേലും ഉൾപ്പെട്ട മേഖല. സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാട്. ഈജിപ്തിൽ ഫറവോയുടെ അടിമത്തത്തിലായിരുന്ന ഇസ്രയേൽ ജനത മോശയുടെ നേതൃത്വത്തിൽ ഏറെ കഷ്ടതകൾ സഹിച്ച് കാനാൻ ദേശത്തേക്കു പുറപ്പെടുന്നത് ബൈബിളിൽ പുറപ്പാടിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. 

തിയോഡോർ ഹെർസൽ (Photo from Archive)

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പലസ്തീൻ പ്രദേശത്തേക്ക് ജൂതകുടിയേറ്റം ശക്തമായിരിക്കെയാണ് ഓസ്ട്രിയൻ ജൂതനായ തിയോഡോർ ഹെർസൽ ലോകജൂതന്മാർക്കായി ഒരു രാജ്യം സൃഷ്ടിക്കുന്നതിനു വേണ്ടി സയണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നൽകുന്നത്. 1896ൽ ജർമൻ ഭാഷയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഡെർ ജുഡെൻസ്റ്റാഡ് അഥവാ ദ് ജൂവിഷ് സ്റ്റേറ്റ് എന്ന ലഘുലേഖ വൻ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ജൂതരുടെ പ്രശ്നത്തെ രാഷ്ട്രീയ പ്രശ്നമായാണ് അദ്ദേഹം ലഘുലേഖയിൽ അവതരിപ്പിച്ചത്. വിഷയത്തിൽ ലോകരാജ്യങ്ങളുടെ ഇടപെടലും അദ്ദേഹം അവശ്യപ്പെട്ടു. 

ADVERTISEMENT

ഇതിനു പിന്നാലെ ലോക സയണിസ്റ്റ് ഓർഗനൈസേഷന് രൂപം നൽകിയ ഹെർസൽ 1897ൽ അതിന്റെ ആദ്യ പ്രസിഡന്റാവുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ ബാസലിൽ സയണിസ്റ്റുകളുടെ ലോകകോണ്‍ഗ്രസും അദ്ദേഹം സംഘടിപ്പിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പലസ്തീൻ പ്രദേശത്തേക്കു വൻതോതിൽ ജൂത കൂടിയേറ്റമുണ്ടാകാന്‍ ഹെർസലിന്റെ ഇടപെടലും കാരണമായെന്നു ചുരുക്കം. 1904ൽ അദ്ദേഹം അന്തരിച്ചു. കുടിയേറ്റം ആരംഭിച്ച കാലത്ത് പലസ്തീൻ ജനതയുടെ വെറും മൂന്നു ശതമാനം മാത്രമായിരുന്നു ജൂതർ എന്നു നേരത്തേ പറഞ്ഞിരുന്നല്ലോ. എന്നാൽ ഇന്നത് 73 ശതമാനത്തിലേറെയാണെന്നാണു കണക്ക്. 

ലണ്ടനിൽനിന്നുള്ള ദൃശ്യം (Photo by Daniel LEAL / AFP)

∙ ബ്രിട്ടന്റെ യുദ്ധകാല കുതന്ത്രങ്ങൾ

അറബ് ദേശീയത കൊടികുത്തി വാണിരുന്ന മണ്ണിലേക്ക് ജൂത കുടിയേറ്റം ശക്തമാകുന്നത് ആ വിഭാഗവും കരുതലോടെയാണു കണ്ടത്. അങ്ങനെയിരിക്കെ 1914ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അന്ന് ഒട്ടോമൻ സാമ്രാജ്യം നിലകൊണ്ടത് ജർമനി, ഓസ്ട്രിയ–ഹംഗറി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ചേർന്ന അച്ചുതണ്ട് ശക്തികൾക്കൊപ്പമായിരുന്നു. ജർമൻ സൈനിക പിന്തുണയോടെ മധ്യപൗരസ്ത്യ ദേശത്തു മുന്നേറിയ ഒട്ടോമൻ സൈന്യം സഖ്യശക്തികൾക്ക്, പ്രത്യേകിച്ച് ബ്രിട്ടന് വൻ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഒട്ടോമൻ ശക്തികളെ തകർത്തില്ലെങ്കിൽ മധ്യപൗരസ്ത്യദേശത്തു കനത്ത തിരിച്ചടി നേരിടുമെന്നു തിരിച്ചറിഞ്ഞ ബ്രിട്ടനാകട്ടെ തന്ത്രപരമായ ഒരു നീക്കവും നടത്തി. 

അറബ് നേതാവ് ഷെരീഫ് ഹുസൈനുമായി 1915ൽ ഒപ്പിട്ട മക്മഹോൻ–ഹുസൈന്‍ കറസ്പോണ്ടൻസ് കരാർ ആയിരുന്നു അതിൽ ആദ്യത്തേത്. ഒട്ടോമൻ സാമ്രാജ്യത്തിനെ തോൽപിക്കാൻ സഹായിച്ചാൽ ഒരു സ്വതന്ത്ര അറബ് പ്രദേശത്തിനു രൂപം നൽകാൻ ഹുസൈനെ സഹായിക്കാമെന്നായിരുന്നു ആ കരാർ പ്രകാരം ബ്രിട്ടന്റെ വാഗ്ദാനം. എന്നാൽ അതൊരു പറ്റിക്കലായിരുന്നു. കാരണം, 1916ൽ ബ്രിട്ടൻ ഫ്രാൻസുമായി മറ്റൊരു രഹസ്യകരാർ ഒപ്പിട്ടു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പശ്ചിമേഷ്യയെ പരസ്പരം പങ്കിട്ടെടുക്കാനുള്ള സൈക്ക്സ് –പിക്കോ കരാറായിരുന്നു അത്. സിറിയ, ഇറാഖ്, ലെബനൻ, പലസ്തീന്‍ പ്രദേശങ്ങളെ പങ്കുവച്ചെടുക്കാനുള്ള ആ നീക്കത്തിന് ഇടനിലക്കാരായി നിന്ന ബ്രിട്ടന്റെ സർ മാർക്ക് സൈക്ക്സിന്റെയും ഫ്രാൻസിന്റെ ഫ്രോന്‍സെ പിക്കോയുടെയും പേരിലായിരുന്നു കരാർ. 

സർ ആർതർ ബാൽഫോർ (Photo by Handout / GPO / AFP)
ADVERTISEMENT

അവിടെയും തീർന്നില്ല. 1917ൽ ബാൽഫോർ പ്രഖ്യാപനമെത്തി. പലസ്തീനിൽ ഒരു സ്വതന്ത്ര ജൂതരാഷ്ട്രം രൂപീകരിക്കാൻ ബ്രിട്ടൻ ഔദ്യോഗിക പിന്തുണ നൽകും എന്നതായിരുന്നു ആ പരസ്യപ്രഖ്യാപനം. ഇതു സംബന്ധിച്ച കത്ത് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി സർ ആർതർ ബാൽഫോർ ബ്രിട്ടനിലെ ജൂത വിഭാഗക്കാരുടെ നേതാവായ റോത്ത്ഷീൽഡ് പ്രഭുവിന് കൈമാറി. ജൂതർക്ക് സ്വന്തമായൊരു രാഷ്ട്രം വേണമെന്നാവശ്യപ്പെട്ട് 1899ൽ നിലവിൽ വന്ന ബ്രിട്ടിഷ് സയണിസ്റ്റ് ഫെഡറേഷനാണ് റോത്ത്ഷീൽഡ് ആ കത്ത് കൈമാറിയത്. ജൂതരാഷ്ട്രമെന്ന ലക്ഷ്യം നേടാൻ ഒപ്പം നിൽക്കുമെന്നു വാക്കും നൽകി. ഇത്തരത്തിൽ ഒരേ ഭൂമിയുടെ പേരിൽ പരസ്പര വിരുദ്ധമായ മൂന്നു കരാർ രൂപപ്പെടുത്തി ബ്രിട്ടൻ ലക്ഷ്യം കണ്ടു. ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ അറബ് വിഭാഗത്തെയും ജൂതരെയും തിരിച്ച് മധ്യപൗരസ്ത്യദേശത്ത് നിർണായകമായ വിജയവും ബ്രിട്ടൻ സ്വന്തമാക്കി. 1917ൽ ഒട്ടോമൻ സാമ്രാജ്യം തകർന്നു. അവരുടെ പ്രദേശങ്ങൾ ബ്രിട്ടിഷ് സൈന്യത്തിനു കീഴിലായി. 

∙ വിഭജനവുമായി യുഎൻ ഇടപെടൽ

ഒന്നാം ലോകമഹായുദ്ധകാലത്തു നൽകിയ വാഗ്ദാനങ്ങൾ പക്ഷേ ബ്രിട്ടൻ എങ്ങനെ പാലിക്കുമെന്നതായി അടുത്ത ചോദ്യം. അങ്ങനെയാണ് 1922ൽ ലീഗ് ഓഫ് നേഷൻസിന്റെ ഇടപെടൽ. ഇന്നത്തെ ഐക്യരാഷ്ട്രസംഘടന അഥവാ യുഎന്നിന്റെ പഴയരൂപമായിരുന്നു ലീഗ് ഓഫ് നേഷൻസ്. പലസ്തീൻ മേഖലയിൽ താൽക്കാലിക ഭരണത്തിന് യുണൈറ്റഡ് കിങ്ഡത്തെ ചുമതലപ്പെടുത്തുന്ന മാൻഡേറ്റ് അഥവാ അധികാരപത്രം ലീഗ് ഓഫ് നേഷൻസ് അംഗീകരിച്ചു. ജൂതരാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ബ്രിട്ടനു മുന്നിലെ വലിയ വെല്ലുവിളി. അതോടൊപ്പം പലസ്തീനിലെ മറ്റു സമുദായങ്ങളുടെ അവകാശം സംരക്ഷിക്കണം. മുസ്‍ലിം, ജൂത, ക്രിസ്ത്യൻ വിഭാഗക്കാർ ഒരുപോലെ പുണ്യപ്രദേശമായി കരുതുന്ന ജറുസലം ഉൾപ്പെടെയുള്ള മേഖലകളുടെ സ്ഥാനം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണമെന്നതായിരുന്നു മാൻഡേറ്റിൽ നിർദേശിച്ചിരുന്നത്. 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദ് യുണൈറ്റഡ് നേഷൻസ് സ്പെഷൽ കമ്മിറ്റി ഓൺ പലസ്തീൻ രൂപീകരിക്കപ്പെട്ടു. സമിതിയുടെ നിർദേശപ്രകാരം ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 181–ാം പ്രമേയത്തിലൂടെ ചില ശുപാർശകൾ നൽകപ്പെട്ടു. പലസ്തീനിലെ ബ്രിട്ടിഷ് മാൻഡേറ്റ് അവസാനിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്.

ഇതേ കാലത്തുതന്നെയാണ് ഹഗാന, ഇർഗൺ, ലെഹി തുടങ്ങിയ തീവ്ര നിലപാടുകളുള്ള ജൂത സംഘടനകൾ രൂപപ്പെടുന്നത്. പലസ്തീൻ ജനതയ്ക്കും ബ്രിട്ടിഷ് സൈന്യത്തിനും ഉദ്യോഗസ്ഥർക്കുമെല്ലാം എതിരെ ശക്തമായ ആക്രമണങ്ങളാണ് ഇവർ അഴിച്ചുവിട്ടത്. ഇതിനിടെ 1941ൽ, ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണത്തിൽ യൂറോപ്യൻ ജൂതന്മാർക്കെതിരെ വംശഹത്യ ശക്തമായി. നാത്‌സി ജർമനിയിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലും ഹോളോകോസ്റ്റ് എന്നറിയപ്പെട്ട ജൂതവംശഹത്യ നടമാടി. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലർ പിടിച്ചെടുത്ത രാജ്യങ്ങളിലെ ഉൾപ്പെടെ ജൂതർക്കായി കോൺസൻട്രേഷൻ ക്യാംപുകൾ തുറക്കപ്പെട്ടു. ദശലക്ഷക്കണക്കിന് പേർ ക്രൂരമായി കൊല്ലപ്പെട്ടു. ഇക്കാലത്താണ് ജൂതർക്ക് സ്വന്തമായി രാജ്യം വേണമെന്ന പ്രചാരണം ശക്തമാകുന്നത്. അതോടൊപ്പം പലസ്തീനിലേക്ക് വീണ്ടും ജൂതകുടിയേറ്റം ശക്തമാകുകയും ചെയ്തു. അതിനിടെ 1945ൽ രണ്ടാം ലോകമഹായുദ്ധത്തിന് അവസാനമായി. 

അഡോൾഫ് ഹിറ്റ്‌ലർ (Photo from Archive)

ആ വർഷംതന്നെ ലീഗ് ഓഫ് നേഷൻസ് യുണൈറ്റഡ് നേഷൻസ് ആയി മാറി. ജൂതർക്ക് സ്വന്തം രാജ്യമെന്ന വിഷയം യുഎന്നും ഗൗരവമായി പരിഗണിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദ് യുണൈറ്റഡ് നേഷൻസ് സ്പെഷൽ കമ്മിറ്റി ഓൺ പലസ്തീൻ രൂപീകരിക്കപ്പെട്ടു. ഈ പ്രത്യേക സമിതിയുടെ നിർദേശപ്രകാരം ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 181–ാം പ്രമേയത്തിലൂടെ ചില ശുപാർശകൾ നൽകപ്പെട്ടു.

പലസ്തീനിലെ ബ്രിട്ടിഷ് മാൻഡേറ്റ് അവസാനിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്. പലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിച്ചു നൽകാനും ശുപാർശയുണ്ടായി. 56 ശതമാനം വരുന്ന പലസ്തീൻ പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാനായിരുന്നു യുഎൻ നിർദേശം. 44 ശതമാനം പ്രദേശം തദ്ദേശീയരായ പലസ്തീന്‍ ജനതയ്ക്കും നല്‍കും. 1947 ലായിരുന്നു യുഎൻ പൊതുസഭ ഈ ദ്വിരാഷ്ട്ര ഫോർ‌മുല മുന്നോട്ടുവച്ചത്. യുഎൻ പ്രമേയം അനുസരിച്ച് ജറുസലമിന് പ്രത്യേക രാജ്യാന്തര പദവി നൽകി നിലനിർത്താനും തീരുമാനിച്ചു. ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, ജൂതന്മാർ എന്നിവർക്ക് ഒരേപോലെ പ്രധാനപ്പെട്ട പുണ്യസ്ഥലമായതിനാലായിരുന്നു ഇത്. 

അൽ അഖ്സ മസ്‌ജിദ് (Photo by AHMAD GHARABLI / AFP)

ഇസ്‌ലാമിക വിശ്വാസ പ്രകാരം മക്കയും മദീനയും കഴിഞ്ഞാൽ ഏറ്റവും വിശുദ്ധമായ പള്ളിയായ അൽ അഖ്സ ജറുസലമിലാണ്. അൽ അഖ്സ മസ്ജിദ് വളപ്പിലുള്ള വിലാപത്തിന്റെ മതിലാകട്ടെ ജൂതന്മാരുടെ പ്രധാന ആരാധനാലയവും പുണ്യസ്ഥലവുമാണ്. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ബത്‌ലഹേം ഉൾപ്പെടെയുള്ള പ്രദേശങ്ങളും ജറുസലമിലുണ്ട്. പലസ്തീൻ ഒരു രാജ്യമായി മാറിയാൽ തലസ്ഥാനമായി വിഭാവനം ചെയ്യുന്നത് കിഴക്കൻ ജറുസലമിനെയാണ്. എന്നാൽ അവിഭജിത ജറുസലം സ്വന്തം തലസ്ഥാനമായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി യുഎസ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ജറുസലമിലെ ഭൂരിഭാഗവും ഇസ്രയേലിന്റെ കൈവശമാണ്.

∙ ഇസ്രയേൽ, പിന്നാലെ പിഎൽഒ!

ഇനി 1948ലേക്ക് തിരികെ വരാം. യുഎന്നിന്റെ ദ്വിരാഷ്ട്ര ഫോർമുല പുറത്തുവന്നതിനു പിന്നാലെത്തന്നെ അറബ് രാജ്യങ്ങൾ തള്ളിക്കളഞ്ഞിരുന്നു. യുഎന്നിൽ ഇന്ത്യ ഉൾപ്പെടെ പലരും ഇതിനെ എതിർത്തു. പക്ഷേ 1948 മേയ് 14ന് ബ്രിട്ടന്റെ ഭരണം അവസാനിക്കുന്നതിന് തൊട്ടു മുൻപ് ജൂതരുടെ നേതാവ് ഡേവിഡ് ബെൻഗൂറിയൻ ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായും ബെൻഗൂറിയൻ മാറി. തൊട്ടടുത്ത ദിവസം തന്നെ ഈജിപ്ത്, ജോർദാൻ, സിറിയ, ഇറാഖ്, ലെബനൻ എന്നീ അറബ് രാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിച്ചു. 1949 ജനുവരി 20ന് വെടിനിർത്തൽ കരാർ ഒപ്പിടുന്നതു വരെ ഈ യുദ്ധം തുടർന്നു. യുഎൻ നിർദേശിച്ചതിലും ഏറെ സ്ഥലങ്ങൾ ഇസ്രയേൽ പിടിച്ചടക്കുകയാണ് ഈ യുദ്ധത്തിലൂടെ സംഭവിച്ചതെന്നു മാത്രം. മാത്രവുമല്ല പലസ്തീൻ ജനത പാർത്തിരുന്ന പ്രദേശങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ ഇസ്രയേൽ വൻ അക്രമം അഴിച്ചുവിട്ടു. ലക്ഷക്കണക്കിനു പേർക്ക് പലായനം ചെയ്യേണ്ടി വന്നു.

ഡേവിഡ് ബെൻ ഗൂറിയൻ (Photo by AFP)

പലസ്തീൻ പ്രദേശം ഒന്നാകെ ചേർത്ത് ഒരു അറബ് രാജ്യമെന്ന ലക്ഷ്യം അപ്പോഴും പലസ്തീൻ ജനത മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ ലക്ഷ്യം മുറുകെപ്പിടിച്ച്, അവരെ നയിക്കാൻ ഒരാൾ മുന്നോട്ടു വന്നു. യാസർ അറഫാത്ത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1964ൽ പലസ്തീൻ വിമോചന പ്രസ്ഥാനത്തിന് (പിഎൽഒ) തുടക്കം കുറിക്കുകയായിരുന്നു. അപ്പോഴും പക്ഷേ യുദ്ധകാലം കഴിഞ്ഞിരുന്നില്ല. 1967ൽ ഇസ്രയേലിനു നേരെ വീണ്ടും ജോർദാൻ, സിറിയ, ഈജിപ്ത് സഖ്യത്തിന്റെ ആക്രമണം. ആറുദിന യുദ്ധമെന്ന് അറിയപ്പെട്ട ഈ യുദ്ധത്തിലും നേട്ടം ഇസ്രയേലിനായിരുന്നു. 

ഈജിപ്തിൽനിന്ന് ഗാസയും സിനായിയും ഇസ്രയേൽ പിടിച്ചെടുത്തു. സിറിയയിൽനിന്ന് ഗോലാൻ കുന്നുകളുടെ നിയന്ത്രണം കൈക്കലാക്കി. ജോർദാന്റെ കീഴിലുണ്ടായിരുന്ന വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം എന്നിവയും ഇസ്രയേൽ പിടിച്ചെടുത്തു. പലസ്തീൻ ജനതയ്ക്കു നേരെയും ഇക്കാലത്ത് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. സ്വന്തം മണ്ണുവിട്ട് പലസ്തീൻകാർ വൻതോതിൽ പലായനം ചെയ്യുന്നത് പിന്നെയും തുടർന്നു. 1973 ഒക്ടോബർ ആറിന് ഈജിപ്തും സിറിയയും അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ചു. ജൂതന്മാരുടെ ഏറ്റവും പ്രധാന പുണ്യദിനമായ യോം കിപ്പോർ അഥവാ പ്രായശ്ചിത്ത ദിനാചരണത്തിന്റെ നാളിലായിരുന്നു ആക്രമണം. യോം കിപ്പോർ യുദ്ധം എന്നറിയപ്പെട്ട ആ യുദ്ധത്തിനൊടുവിൽ യുഎൻ ഇടപെട്ടു, യുദ്ധത്തിനു മുൻപുള്ള തൽസ്ഥിതി നിലനിർത്താൻ ധാരണയായി, വെടിനിർത്തലും പ്രഖ്യാപിച്ചു. 1967ൽ നടന്ന യുദ്ധത്തിൽ നഷ്ടപ്പെട്ട ചില പ്രദേശങ്ങൾ ഈജിപ്ത് ഇസ്രയേലില്‍നിന്നു തിരിച്ചുപിടിച്ചത് ഈ യുദ്ധത്തിലായിരുന്നു.

∙ ലക്ഷ്യമിട്ടത് സമാധാനം, പക്ഷേ...

ഇനി സമാധാന ശ്രമങ്ങളുടെ നാളുകൾ. 1978–79 കാലത്ത് ഈജിപ്തുമായി ഇസ്രയേൽ യുഎസിന്റെ മധ്യസ്ഥതയിൽ ക്യാംപ് ഡേവിഡ് ഉടമ്പടി ഒപ്പിട്ടു. അതോടെ ഇസ്രയേലിനെ അംഗീകരിക്കുന്ന ആദ്യ അറബ് രാജ്യമായി ഈജിപ്ത് മാറി. സിനായ് മേഖല ഇസ്രയേൽ ഈജിപ്തിനു വിട്ടുകൊടുക്കുകയും ചെയ്തു. എന്നാൽ സിറിയയിൽനിന്ന് പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ 1981ൽ ഇസ്രയേൽ സ്വന്തം സാമ്രാജ്യത്തോടു ചേർത്തു. ഇസ്രയേലിന്റെ നിയന്ത്രണത്തിൽനിന്ന് എന്തുവില കൊടുത്തും പലസ്തീൻ പ്രദേശങ്ങളെ മോചിപ്പിക്കുക, ഇസ്രയേലിനെ തകർക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പിഎൽഒ മുന്നോട്ടു പോകുന്ന സമയം കൂടിയായിരുന്നു അത്. 

അറഫാത്തിന്റെ നേതൃത്വത്തിൽ അയൽ അറബ് രാജ്യങ്ങളിൽനിന്ന് ഗറില്ലാ പോരാട്ടമുൾപ്പെടെ നടത്തിയെങ്കിലും ആത്യന്തിക ലക്ഷ്യം ഇനിയുമേറെ അകലെയാണെന്ന് പിഎൽഒ തിരിച്ചറിഞ്ഞു. അങ്ങനെയിരിക്കെയാണ് ഹർക അൽ മുഖവ്വമ അൽ ഇസ്‌ലാമിയ അഥവാ ഹമാസിന്റെ രൂപീകരണം. 1987–93 കാലത്ത് ഒന്നാം ഇൻതിഫാദ അഥവാ ഒന്നാം സ്വാതന്ത്ര്യയുദ്ധത്തിലൂടെ ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കിയാണ് ഹമാസ് വരവറിയിച്ചത്. പിഎൽഒ ആകട്ടെ അപ്പോഴേക്കും ഇസ്രയേലുമായി ഉടമ്പടിക്ക് തയാറായിരുന്നു. അങ്ങനെ 1993ൽ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മധ്യസ്ഥതയിൽ ഇസ്രയേൽ പ്രധാനമന്ത്രി യിത്‌ഷാക് റാബിനുമായി പിഎൽഒ ചെയർമാൻ യാസർ അറഫാത്ത് ഓസ്‌ലോ കരാർ ഒപ്പിട്ടു. ഇതുപ്രകാരം പലസ്തീൻ ഭരണകൂടം രൂപീകരിക്കാനും തീരുമാനമായി. 

യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മധ്യസ്ഥതയിൽ ഇസ്രയേൽ പ്രധാനമന്ത്രി യിത്‌ഷാക് റാബിനുമായി പിഎൽഒ ചെയർമാൻ യാസർ അറഫാത്ത് ഓസ്‌ലോ കരാർ ഒപ്പിട്ടപ്പോൾ (AP Photo/Ron Edmonds)

പലസ്തീന്റെ പ്രതിനിധിയായി പിഎൽഒയെ ഇസ്രയേൽ അംഗീകരിച്ചു. പിഎൽഒ സായുധ ആക്രമണം അവസാനിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം, 1994ൽ, ഇസ്രയേൽ ജോർദാനുമായും സമാധാന കരാർ ഒപ്പിട്ടു. ഇസ്രയേലിനെ രാജ്യമായി അംഗീകരിക്കുന്ന രണ്ടാമത്തെ അറബ് രാജ്യമായും അതോടെ ജോർദാൻ മാറി. അപ്പോഴും ഹമാസ് സായുധ ആക്രമണം തുടർന്നു. 2000ത്തിൽ അൽ അഖ്സ മസ്ജിദ് കോംപൗണ്ടിൽ ഇസ്രയേൽ പ്രധാനമന്ത്രി ആരിയൽ ഷറോണ്‍ സന്ദർശനം നടത്തി. ഈ പ്രകോപനത്തിനു പിന്നാലെ രണ്ടാം ഇൻതിഫാദയ്ക്ക് തുടക്കമാവുകയായിരുന്നു. 2000–2005 കാലത്തു നടന്ന ഇൻതിഫാദയിൽ വൻ ആൾനാശമാണ് ഇസ്രയേൽ–പലസ്തീൻ പക്ഷത്തുണ്ടായത്. ചാവേറാക്രണം വരെ ശക്തമായിരുന്നു അക്കാലത്ത്. 2005ലായിരുന്നു അതിന്റെ വെടിനിർത്തൽ. 

∙ എന്നു തീരും ഈ സംഘർഷം?

2004ൽ യാസർ അറഫാത്ത് അന്തരിച്ചു. അവസരം മുതലാക്കിയ ഹമാസ്, പലസ്തീന്റെ ഭാഗമായിരുന്ന ഗാസ മുനമ്പിന്റെ അധികാരം 2007ൽ പിടിച്ചെടുത്തു. അതോടെ പിഎൽഒയുടെ അധികാരം വെസ്റ്റ് ബാങ്കിൽ മാത്രമായി. പിന്നീട് 2008ലായിരുന്നു ഗാസ യുദ്ധം എന്നറിയപ്പെടുന്ന ആക്രമണമുണ്ടായത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനെതിരെ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണമായിരുന്നു അത്. 2009ലെ വെടിനിർത്തലിലാണ് ആ യുദ്ധത്തിന് താൽക്കാലിക വിരാമമുണ്ടായത്. 2014ൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിനു മറുപടിയായി വീണ്ടും ഇസ്രയേലിന്റെ സൈനിക നടപടി. അത്തവണയും, അടിസ്ഥാന പ്രശ്നത്തിനു പരിഹാരം കാണാനാകാതെ വീണ്ടും വെടിനിർത്തൽ.  

ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ തകർന്ന വാഹനങ്ങൾ. (Photo by AHMAD GHARABLI / AFP)

2002–2003ൽ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ഇടപെട്ട് നടപ്പാക്കിയ ‘റോഡ് ഫോർ പീസ്’ ഉടമ്പടിക്കു ശേഷം 2020ലാണ് ഒരു യുഎസ് പ്രസിഡന്റ് വിഷയത്തിൽ കാര്യമായി ഇടപെടുന്നത് 2020ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ അബ്രഹാം കരാറിലൂടെ യുഎഇയും ബഹ്റൈനും ഇസ്രയേലിനെ അംഗീകരിക്കുന്ന പ്രഥമ ഗൾഫ് രാജ്യങ്ങളായി. മൊറോക്കോ, സുഡാൻ എന്നീ അറബ്  രാജ്യങ്ങളുമായും ഇസ്രയേൽ അക്കാലത്ത് സമാധാനകരാറുകളുണ്ടാക്കി. പശ്ചിമേഷ്യയിൽ മാറ്റത്തിന്റെ കാറ്റു വീശുകയാണെന്നു കരുതിയിരുന്നപ്പോഴായിരുന്നു 2021 മേയിൽ അൽ അഖ്സ മസ്ജിദ് പ്രദേശത്ത് ഇസ്രയേലുകാരും പലസ്തീന്‍കാരും ഏറ്റുമുട്ടിയത്. അത് ഹമാസും ഇസ്രയേലും തമ്മിലുള്ള 11 ദിവസത്തെ സൈനികപോരാട്ടത്തിലാണ് അതു ചെന്നവസാനിച്ചത്. 

ഗാസ മുനമ്പിലേക്കും സംഘർഷം വ്യാപിച്ചതോടെയായിരുന്നു ഹമാസ്–ഇസ്രയേൽ ഏറ്റുമുട്ടൽ. ഗാസയെ തുറന്ന ജയിൽ എന്നാണ് ലോകം വിശേഷിപ്പിക്കുന്നതു തന്നെ. ഇസ്രയേലിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു കീഴെ, വെള്ളമോ വൈദ്യുതിയോ കാര്യമായി ലഭിക്കാതെ, തകിടം മറിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കു മുന്നിൽ ദുരിതം നിറഞ്ഞ ജീവിതമാണ് ഗാസയിൽ പലസ്തീൻ ജനത നയിക്കുന്നത്. നാടുവിട്ട പലസ്തീൻകാർ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി സംഘമായി മാറിക്കഴിഞ്ഞു. യുഎന്നിന്റെ കണക്ക് പ്രകാരം ലോകമെമ്പാടും 50 മുതൽ 70 ലക്ഷം വരെ പലസ്തീൻകാരാണ് ചിതറിക്കിടക്കുന്നത്.

ഗാസയില്‍ ഇസ്രയേൽ നടത്തിയ മിസൈലാക്രമണം (Photo by MAHMUD HAMS / AFP)

2022ൽ മാത്രം ഇസ്രയേൽ സൈന്യവുമായി ഏറ്റുമുട്ടി 151 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2022 ഏപ്രിലിൽ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സൈന്യം കടന്നുകയറിയതിനെത്തുടര്‍ന്ന് മൂർച്ഛിച്ച ഇസ്രയേൽ–പലസ്തീൻ സംഘർഷം ഇപ്പോൾ നേരിട്ടുള്ള യുദ്ധത്തിലേക്കും കടന്നിരിക്കുന്നു. 2023 ഒക്ടോബർ ഏഴിന് അതിർത്തി കടന്നു കയറിയ ഹമാസ് ഒട്ടേറെ ഇസ്രയേലുകാരെ ബന്ദികളാക്കി. മിന്നലാക്രമണത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിലും മരണസംഖ്യ ഏറെ.  ഇസ്രയേൽ യുദ്ധത്തിലാണെന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനവും പിന്നാലെയെത്തി. ഓപറേഷൻ അൽ അഖ്സ ഫ്ലഡ് എന്നു പേരിട്ട ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടിക്ക് ഇസ്രയേൽ നൽകിയ പേര് അയേൺ സ്വോഡ്സ്. ചോരയ്ക്ക് ചോര എന്ന മട്ടിൽ ഇരുപക്ഷത്തുനിന്നും ആക്രമണം ദിനംപ്രതി ശക്തമാകുന്നു.

മനുഷ്യരാണ് മരിച്ചു വീഴുന്നത്. ചുറ്റിലും നിറയുന്ന വിലാപങ്ങളിൽ കുട്ടികളുടെയും സ്ത്രീകളുടെയും കരച്ചിൽ ഉയർന്നു കേൾക്കാം. വെടിമരുന്നിന്റെയും ചോരയുടെയും ഗന്ധം ചുറ്റിലും നിറയുന്നു. ചെവി പൊട്ടുന്ന സ്ഫോടനശബ്ദങ്ങളിൽ ഉള്ളം കിടുങ്ങുന്നു. ഇസ്രയേൽ– പലസ്തീൻ സംഘർഷത്തിന്റെ നാൾവഴികളിൽ ചേർക്കാൻ പുതിയൊരധ്യായം മാത്രം എന്ന നിലയിൽ താൽക്കാലികമായി അവസാനിക്കുമോ ഈ യുദ്ധം? അതോ, എന്നന്നേക്കുമായി സംഘർഷം ഒഴിവാക്കാൻ രാജ്യാന്തര സമൂഹം ഇടപെടുമോ? സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറന്നുയരുന്ന ആ കാലം എന്നു വരും?

ലോകം കാത്തിരിക്കുകയാണ്.

English Summary:

Conflict between Israel and Palestine: History & Politics Explained