കൊലപാതകം, കലാപം, വെടി, കത്തിയമർന്ന കോടികൾ..; കടംകയറി പൂട്ടി, രാജകീയമാകുമോ തിരിച്ചുവരവ്!
തൊഴിലാളി സമരത്തിന്റെ ആധിക്യത്തിൽ പൂട്ടിപ്പോയ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ടാവും നമുക്കു ചുറ്റും. മനസ്സിൽ ഏറെ ആഗ്രഹിച്ച്, സ്വപ്നം കണ്ട് തുടങ്ങുന്ന സംരംഭങ്ങൾ നിസ്സാരമായ കാരണങ്ങളാൽ പൂട്ടിക്കെട്ടുന്ന കഥകൾ സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘വരവേൽപ്’ മുതൽ തീവ്രമായ മുതലാളി തൊഴിലാളി സംഘട്ടനങ്ങൾ നിറച്ച ഐ.വി.ശശി ചിത്രം ‘അടിമകള്‍ ഉടമകള്‍’ വരെ പറഞ്ഞുവച്ചത് അത്തരം കഥകളാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരമൊരു സാധാരണ അടച്ചുപൂട്ടലിനെപ്പറ്റിയല്ല. രാജ്യം കണ്ടിട്ടുള്ള അടച്ചുപൂട്ടലുകളുടെ സമര ചരിത്രം പരിശോധിച്ചാൽ ഇത്രയും സംഘർഷഭരിതമായ ഒരു ഏട് കാണാനായെന്നു പോലും വരില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാം നിരക്കാരായിരുന്ന
തൊഴിലാളി സമരത്തിന്റെ ആധിക്യത്തിൽ പൂട്ടിപ്പോയ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ടാവും നമുക്കു ചുറ്റും. മനസ്സിൽ ഏറെ ആഗ്രഹിച്ച്, സ്വപ്നം കണ്ട് തുടങ്ങുന്ന സംരംഭങ്ങൾ നിസ്സാരമായ കാരണങ്ങളാൽ പൂട്ടിക്കെട്ടുന്ന കഥകൾ സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘വരവേൽപ്’ മുതൽ തീവ്രമായ മുതലാളി തൊഴിലാളി സംഘട്ടനങ്ങൾ നിറച്ച ഐ.വി.ശശി ചിത്രം ‘അടിമകള്‍ ഉടമകള്‍’ വരെ പറഞ്ഞുവച്ചത് അത്തരം കഥകളാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരമൊരു സാധാരണ അടച്ചുപൂട്ടലിനെപ്പറ്റിയല്ല. രാജ്യം കണ്ടിട്ടുള്ള അടച്ചുപൂട്ടലുകളുടെ സമര ചരിത്രം പരിശോധിച്ചാൽ ഇത്രയും സംഘർഷഭരിതമായ ഒരു ഏട് കാണാനായെന്നു പോലും വരില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാം നിരക്കാരായിരുന്ന
തൊഴിലാളി സമരത്തിന്റെ ആധിക്യത്തിൽ പൂട്ടിപ്പോയ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ടാവും നമുക്കു ചുറ്റും. മനസ്സിൽ ഏറെ ആഗ്രഹിച്ച്, സ്വപ്നം കണ്ട് തുടങ്ങുന്ന സംരംഭങ്ങൾ നിസ്സാരമായ കാരണങ്ങളാൽ പൂട്ടിക്കെട്ടുന്ന കഥകൾ സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘വരവേൽപ്’ മുതൽ തീവ്രമായ മുതലാളി തൊഴിലാളി സംഘട്ടനങ്ങൾ നിറച്ച ഐ.വി.ശശി ചിത്രം ‘അടിമകള്‍ ഉടമകള്‍’ വരെ പറഞ്ഞുവച്ചത് അത്തരം കഥകളാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരമൊരു സാധാരണ അടച്ചുപൂട്ടലിനെപ്പറ്റിയല്ല. രാജ്യം കണ്ടിട്ടുള്ള അടച്ചുപൂട്ടലുകളുടെ സമര ചരിത്രം പരിശോധിച്ചാൽ ഇത്രയും സംഘർഷഭരിതമായ ഒരു ഏട് കാണാനായെന്നു പോലും വരില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാം നിരക്കാരായിരുന്ന
തൊഴിലാളി സമരത്തിന്റെ ആധിക്യത്തിൽ പൂട്ടിപ്പോയ സ്ഥാപനങ്ങൾ ഒട്ടേറെയുണ്ടാവും നമുക്കു ചുറ്റും. മനസ്സിൽ ഏറെ ആഗ്രഹിച്ച്, സ്വപ്നം കണ്ട് തുടങ്ങുന്ന സംരംഭങ്ങൾ നിസ്സാരമായ കാരണങ്ങളാൽ പൂട്ടിക്കെട്ടുന്ന കഥകൾ സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ ‘വരവേൽപ്’ മുതൽ തീവ്രമായ മുതലാളി തൊഴിലാളി സംഘട്ടനങ്ങൾ നിറച്ച ഐ.വി.ശശി ചിത്രം ‘അടിമകള്‍ ഉടമകള്‍’ വരെ പറഞ്ഞുവച്ചത് അത്തരം കഥകളാണ്. എന്നാൽ ഇനി പറയാൻ പോകുന്നത് അത്തരമൊരു സാധാരണ അടച്ചുപൂട്ടലിനെപ്പറ്റിയല്ല. രാജ്യം കണ്ടിട്ടുള്ള അടച്ചുപൂട്ടലുകളുടെ സമര ചരിത്രം പരിശോധിച്ചാൽ ഇത്രയും സംഘർഷഭരിതമായ ഒരു ഏട് കാണാനായെന്നു പോലും വരില്ല. ഒരു കാലത്ത് ഇന്ത്യയിലെ ഒന്നാം നിരക്കാരായിരുന്ന റീജന്‍സി സെറാമിക്സ് എന്ന സ്ഥാപനത്തിന്റെ ഉയർച്ചയെയും താഴ്ചയെയും പറ്റിയാണ് പറഞ്ഞുവരുന്നത്.
പ്രശസ്തിയുടെ ഉന്നതിയിൽനിന്ന് അഗ്നിഗോളമായി, കത്തിവെണ്ണീറായ റീജന്‍സി സെറാമിക്സ് തിരിച്ചുവരവിന്റെ പാതയിലാണ്. 2012 ജനുവരിയില്‍ തൊഴിലാളി രോഷത്തിൽ എരിഞ്ഞടങ്ങിയത് റീജന്‍സി സെറാമിക്സിന്റെ ഫാക്ടറി മാത്രമായിരുന്നില്ല, ഓഹരിവിപണിയിൽ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയ ഉടമകളുടെ മനസ്സുകൂടിയായിരുന്നു. തുടർന്നുള്ള നീണ്ട 11 വർഷം കോടതി വ്യവഹാരങ്ങളുടെ നാളുകളായിരുന്നു.
ഒടുവിൽ അഗ്നി അവശേഷിപ്പിച്ച ചാരത്തിൽനിന്ന് റീജന്‍സി സെറാമിക്സ് ഉയിർത്തെഴുന്നേറ്റു. വിപണിയിലെ നഷ്ടപെട്ടുപോയ മേധാവിത്തം തിരികെ പിടിക്കുവാനുള്ള വരവിൽ റീജന്‍സി സെറാമിക്സ് ലക്ഷ്യം വയ്ക്കുന്നത് എന്തൊക്കെയാവും? നഷ്ടപ്പെട്ടുപോയി എന്നു കരുതിയ റീജന്‍സി സെറാമിക്സിന്റെ ഓഹരികൾക്ക് എന്താവും ഇനി സംഭവിക്കുക? യഥാർഥത്തിൽ എന്തായിരുന്നു റീജന്‍സി സെറാമിക്സിൽ സംഭവിച്ചത്? വിശദമായി പരിശോധിക്കാം...
∙ പുതുച്ചേരിയെ സ്നേഹിച്ച റീജന്‍സി
ദക്ഷണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിന്‍റെ ഉള്ളില്‍ കിടക്കുന്ന സ്ഥലമാണ് യാനം. പഴയ ഫ്രഞ്ച് കോളനിയായ യാനം പക്ഷേ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമാണ്. 1983 ൽ ജി.എന്‍. നായിഡു എന്ന പ്രമുഖ വ്യവസായിയാണ് യാനത്തിൽ റീജന്‍സി സെറാമിക്സ് സ്ഥാപിച്ചത്. ഇറ്റലിയിലെ വെൽകോ ഇൻഡസ്ട്രിയൽ സ്പായുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ ആരംഭം. കമ്പനിയുടെ പേര് നാൾക്കുനാൾ ഉയര്‍ന്നതോടെ പുതുച്ചേരിയുടെ ഭാഗമായ തമിഴ്നാട്ടിലുള്ള കാരയ്ക്കലിലേക്കും റീജന്‍സി സംരംഭം ആരംഭിച്ചു. (റീജൻസിയുടെ ആദ്യകാല പരസ്യങ്ങളിലൊന്നാണ് ചുവടെ. വിഡിയോ കടപ്പാട്: YouTube/GuruprasadGp)
കാരയ്ക്കലിൽ റീജൻസി ചുവടുറപ്പിക്കുമ്പോഴേക്കും കമ്പനിയുടെ മുതല്‍മുടക്ക് ഏകദേശം 700 കോടി രൂപയിലെത്തിയിരുന്നു. നാൾക്കുനാൾ റീജൻസിയുടെ പ്രശസ്തി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. രാജ്യത്തെ ടൈൽ വിപണിവിഹിതത്തിൽ 12 ശതമാനവും റീജൻസിയുടെ കരങ്ങളിലെത്തി. താമസിയാതെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്തു. എന്നാൽ ഇതെല്ലാം തകിടം മറിയാൻ അധിക നാൾ വേണ്ടിവന്നില്ല. തൊഴിലാളി സമരത്തിന്റെ രൂപത്തിലായിരുന്നു കമ്പനിയുടെ നാശത്തിന് ആരംഭമായത്.
∙ ആഹാരത്തിൽ ‘മണ്ണുവാരിയിട്ട’ തൊഴിലാളികൾ
വച്ചടി വച്ചടി കയറ്റത്തിലേക്കു പോയിക്കൊണ്ടിരുന്ന റീജൻസി സെറാമിക്സിൽ മാനേജ്മെന്‍റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് മാറിയതോടെയാണ് തകർച്ച ആരംഭിച്ചത്. ഫാക്ടറിയിൽ ദീർഘകാലമായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും അന്യായമായി പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്നുമായിരുന്നു യൂണിയനുകളുടെ ആവശ്യം.
എന്നാൽ കമ്പനി ഉടമകൾ ഇതിന് തയാറായില്ല. ഫലമോ, 2012 ജനുവരിയോടെ തർക്കം രൂക്ഷമാവുകയും യാനം പട്ടണത്തെ വിറപ്പിച്ച കലാപമായി അത് മാറുകയും ചെയ്തു.
തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. പൊലീസ് ലാത്തിച്ചാർജിൽ തൊഴിലാളി നേതാവ് മുരളിമോഹന്‍ കൊല്ലപ്പെട്ടു. മുരളിമോഹന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു കമ്പനിയുടെ നിലപാട്.
തങ്ങളുടെ പ്രിയപ്പെട്ട നേതാവ് മരിച്ചതറിഞ്ഞ, കമ്പനിയിൽ സമരത്തിലായിരുന്ന തൊഴിലാളികൾ അക്രമാസക്തരായി. അവർ കമ്പനി പ്രസിഡന്‍റും ഉടമസ്ഥനുമായ നായിഡുവിന്‍റെ ബന്ധു കെ.സി. ചന്ദ്രശേഖറിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു. വീടാക്രമിച്ച തൊഴിലാളികളുടെ ക്രൂരമർദനത്തിൽ തലയ്ക്ക് ക്ഷതമേറ്റ ചന്ദ്രശഖർ കൊല്ലപ്പെട്ടു. ഈ രണ്ടുമരണങ്ങളും റീജൻസിയുടെ അസ്ഥിവാരം തോണ്ടാൻ കാരണമായി. എന്നാൽ തൊഴിലാളികളുടെ രോഷം ഇതുകൊണ്ടും അടങ്ങിയില്ല.
കമ്പനിക്കുള്ളിലേക്ക് കടന്ന തൊഴിലാളികൾ കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു, പിന്നാലെ ഫാക്ടറിക്ക് തീകൊളുത്തി. തൊഴിലാളികളുടെ രോഷത്തിൽ വെന്തുവെണ്ണീറായതിൽ പ്രതിദിനം 40,000 ചതുരശ്രമീറ്റർ സെറാമിക് ഉല്‍പന്നങ്ങള്‍ നിർമിച്ചിരുന്ന വലിയ പ്ലാന്‍റുമുണ്ടായിരുന്നു.
ഇതിനു പുറമേ കമ്പനിയുടെ ആസ്തികളിൽപ്പെട്ട 15 ബസ്, നിരവധി കാറുകള്‍, ഇരുചക്രവാഹനങ്ങൾ, കംപ്യൂട്ടറുകള്‍ എന്നിങ്ങനെ 200 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. റീജൻസി ഫാക്ടറിയിൽ തൊഴിലാളികൾ തകർത്താടിയപ്പോൾ അക്രമം നിയന്ത്രിക്കാനെത്തിയ പൊലീസിന് തോക്കെടുക്കേണ്ടി വന്നു. വെടിവയ്പ്പില്‍ 9 തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
എന്നിട്ടും പിരിഞ്ഞുപോകാൻ തൊഴിലാളികൾ കൂട്ടാക്കിയില്ല. കമ്പനിക്ക് പുറത്തേക്കിറങ്ങിയ അവർ പട്ടണത്തിൽ റീജൻസി ഉടമകൾ നടത്തുന്ന മറ്റു സ്ഥാപനങ്ങളും ആക്രമിച്ചു. ഇതിൽ റീജന്‍സിയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടായിരുന്നു.
തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെ 600 വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. ഒരു നിമിഷത്തെ രോഷത്തിൽ, വർഷങ്ങളായി തങ്ങൾക്ക് അന്നം നൽകിയ ഫാക്ടറി മാത്രമല്ല കുട്ടികളുടെ പഠനവും മുടങ്ങി. തീയിട്ട് നശിപ്പിച്ചതോടെ യാനത്തുണ്ടായിരുന്ന ഫാക്ടറി പൂട്ടി. 1500 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. അക്രമത്തിനു പിന്നാലെ, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പട്ടണത്തിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
∙ കോടതി കയറിയ ഒരു പതിറ്റാണ്ട്
രാജ്യത്തെ സെറാമിക് ടൈൽ വിൽപനയിൽ 12% സ്വന്തമാക്കിയ റീജൻസിക്ക് 2012 തീരാനഷ്ടത്തിന്റെ വർഷമായിയിരുന്നു. കമ്പനിയുടെ കടം പെരുകി വലുതായതോടെ കാരയ്ക്കലിലുണ്ടായിരുന്ന യൂണിറ്റ് വിൽക്കേണ്ടി വന്നു. പ്രതിദിനം 18,000 ചതുരശ്രമീറ്റർ ടൈൽ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടറിയായിരുന്നു റീജൻസിക്ക് കാരയ്ക്കലിലുണ്ടായിരുന്നത്.
കടങ്ങൾ ഒരുവിധം തീർത്തതോടെ കമ്പനിയുടമകളുടെ ശ്രദ്ധ കോടതി വ്യവഹാരങ്ങളിലായി. ഫാക്ടറിയിലെ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പ്രധാന ആരോപണം.
വ്യവഹാരങ്ങൾ പത്തുവർഷത്തോളം നീണ്ടു നിന്നു. ഫാക്ടറി തീയിട്ടു നശിപ്പിച്ച കേസില്‍ 49 തൊഴിലാളി യൂണിയന്‍ പ്രവർത്തകർക്ക് ശിക്ഷ ലഭിച്ചു. 35 പേരെ വെറുതെ വിട്ടു. എന്നാൽ കമ്പനിയുടമകളുടെ ശ്രദ്ധ മറ്റൊരു കേസിലായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയിൽനിന്ന് ഭാരിച്ച തുക നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു ആ കേസ്.
എന്നാൽ ഇതുനൽകാൻ ആദ്യഘട്ടത്തിൽ ഇന്‍ഷുറന്‍സ് കമ്പനി തയാറായില്ല. 450 കോടിയുടെ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടാണ് കമ്പനി ഉടമകൾ കോടതിയെ സമീപിച്ചത്. ഒടുവില്‍ കമ്പനിക്ക് അനുകൂലമായ വിധിയിൽ ഉടമകൾക്ക് 187 കോടി രൂപ ലഭിച്ചു. കടങ്ങൾ തീർത്ത്, കോടതിയിലെ കേസുകളും തീർന്നതോടെ റീജൻസി സെറാമിക് ഉടമകൾ വീണ്ടും വ്യവസായത്തിലേക്ക് തിരിഞ്ഞു. നഷ്ടപ്പെട്ട റീജൻസി സെറാമിക്കിന്റെ പേര് തിരിച്ച് പിടിക്കുക എന്ന ഭാരിച്ച ലക്ഷ്യമായിരുന്നു അവർക്ക് മുന്നിലുണ്ടായിരുന്നത്.
∙ ചാരത്തിൽനിന്നുയർന്ന റീജൻസി
100 കോടി രൂപയോളം മുടക്കി 2023ൽ ഉയിർത്തെഴുന്നേറ്റ റീജൻസിക്ക് മുന്നിൽ വെല്ലുവിളികളേറെയാണ്. ബിസിനസ് രീതിയിലുണ്ടായ മാറ്റമാണ് അതിൽ ഏറ്റവും വലുത്. കംപ്യൂട്ടർ നിയന്ത്രിത ഡിജിറ്റൈസേഷനിലേക്ക് കമ്പനി മാറി. പ്രതിദിനം 7000 ചതുരശ്ര മീറ്റർ ടൈൽ ഉല്‍പാദനം നടത്താനാവുന്ന യൂണിറ്റാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്.
രണ്ടു കൊല്ലത്തിനുള്ളില്‍ പ്രതിദിന ഉൽപാദനം 25,000 ചതുരശ്ര മീറ്ററാക്കുകയാണ് ലക്ഷ്യം. അടുത്ത മൂന്നു വർഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് മാനേജിങ് ഡയറക്ടർ സത്യേന്ദ്രപ്രസാദ് പറയുന്നു.
പുനർനിർമിച്ച റീജൻസിയുടെ പ്ലാന്‍റില്‍ ആദ്യം ഉണ്ടാക്കിയ ടൈല്‍ ഉല്‍പന്നങ്ങള്‍ ചെന്നൈയിലേക്ക് അയച്ചുകഴിഞ്ഞു. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളില്‍ വീണ്ടും വിതരണശൃംഖല ഉണ്ടാക്കി. മൂന്നു വർഷത്തിനുള്ളില്‍ വിപണിയിൽ നഷ്ടപ്പെട്ട സ്ഥാനം തിരികെ നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഉൽപന്നങ്ങളുടെ മികവ് ഉറപ്പാക്കുന്നതിനായി ഗവേഷണത്തിനും വികസനത്തിനുമായി തുക നീക്കി വയ്ക്കാനും കമ്പനി ശ്രദ്ധ നൽകുന്നുണ്ട്. ഇതിലൂടെ എതിരാളികളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഉൽപന്നങ്ങൾ സൃഷ്ടിക്കാനും പുതിയ സാങ്കേതികവിദ്യകൾ ഉൽപാദനത്തിൽ കൊണ്ടുവരാനാവുമെന്നും കരുതുന്നു.
11 വർഷത്തെ ഇടവേളയ്ക്കു ശേഷം റീജൻസിയുടെ ഉൽപന്നങ്ങൾ വിപണിയിൽ സാന്നിധ്യമറിയിക്കുമ്പോൾ ഈ കമ്പനിയെ ഓഹരിവിപണിയും ഉറ്റുനോക്കുകയാണ്. എന്നാൽ, ഒക്ടോബർ രണ്ടാം വാരത്തിലെ റിപ്പോർട്ട് അനുസരിച്ച് 30 രൂപ റേഞ്ചില്‍ നില്‍ക്കുന്ന ഓഹരിയില്‍ അധികം ഇടപാടുകള്‍ നടക്കുന്നില്ല.
ദിവസങ്ങൾ കഴിയുന്തോറും ആവശ്യക്കാർ വരുന്നതാകട്ടെ പ്രതീക്ഷയും നൽകുന്നു. നിലവിൽ (ഒക്ടോബർ 16ന്) 44 രൂപ 20 പൈസയിലേക്ക് ഓഹരി വില എത്തിയിട്ടുണ്ട്. പഴയ പ്രതാപത്തിലേക്ക് റീജൻസിയെത്തുമ്പോൾ ഓഹരിവിപണിയിലും ചലനങ്ങളുണ്ടാവും എന്നു പ്രത്യാശിക്കാം.