ഇരയെ കണ്ടെത്താൻ മിടുക്കി, ആ 'പ്രലോഭന'ത്തിൽ 'തുമ്പിപ്പെണ്ണ്' വീണു, ഒടുവിൽ ഒറ്റിൽ കുടുങ്ങി?
ആരും സഹായിക്കാനില്ലാത്തൊരു പെൺകുട്ടി എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി നഗരത്തിൽ ചെന്നിറങ്ങിയാൽ എന്തു സംഭവിക്കും? സ്വന്തം യോഗ്യത വച്ച് അവൾക്ക് എന്തെങ്കിലും ജോലി സമ്പാദിക്കാം. പക്ഷേ, തനിക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് വീട്ടിലുള്ളവരെ അറിയിക്കണം. ഇല്ലെങ്കിൽ സംഗതി കുഴയും. ചിലപ്പോൾ ഈ നഗരത്തിൽ താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള തുകതന്നെ ശമ്പളംകൊണ്ടു മതിയാകാതെ വരും. വീട്ടിലേക്കു മാസം പണം അയയ്ക്കേണ്ട സ്ഥിതി കൂടിയുണ്ടെങ്കിൽ കുഴയും. കിട്ടിയ ജോലിയിൽനിന്നുള്ള വരുമാനം തികയാതെ വന്നാൽ പെൺകുട്ടികളെ വഴി തെറ്റിക്കാൻ സംഘങ്ങൾ മെട്രോ നഗരത്തിൽ കാത്തു നിൽപുണ്ട്. അവർ പ്രലോഭനങ്ങളുമായി എത്തും. ഏതെങ്കിലും നിമിഷത്തിൽ ഒന്നു കാലിടറിയാൽ കഥ കഴിഞ്ഞു. തിരികെ ജീവിതത്തിലേക്കു നടക്കുക പ്രയാസം. അത്തരത്തിൽ പെട്ടുപോയൊരു പെൺകുട്ടിയാണു സൂസിമോൾ. കഴിഞ്ഞ ദിവസം രാസലഹരിയുമായി കൊച്ചി നഗരത്തിൽ നിന്നു പിടിയിലായ ‘തുമ്പിപ്പെണ്ണ്’ സംഘത്തിലെ കോട്ടയം സ്വദേശിനി സൂസിമോൾ കരകയറാൻ കഴിയാത്ത ചതിക്കുഴികളിലേക്കാണ് ആണ്ടു പോയത്. തിരിഞ്ഞു നടക്കാമായിരുന്നെങ്കിലും അവൾ അതിനു ശ്രമിച്ചില്ല.

ആരും സഹായിക്കാനില്ലാത്തൊരു പെൺകുട്ടി എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി നഗരത്തിൽ ചെന്നിറങ്ങിയാൽ എന്തു സംഭവിക്കും? സ്വന്തം യോഗ്യത വച്ച് അവൾക്ക് എന്തെങ്കിലും ജോലി സമ്പാദിക്കാം. പക്ഷേ, തനിക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് വീട്ടിലുള്ളവരെ അറിയിക്കണം. ഇല്ലെങ്കിൽ സംഗതി കുഴയും. ചിലപ്പോൾ ഈ നഗരത്തിൽ താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള തുകതന്നെ ശമ്പളംകൊണ്ടു മതിയാകാതെ വരും. വീട്ടിലേക്കു മാസം പണം അയയ്ക്കേണ്ട സ്ഥിതി കൂടിയുണ്ടെങ്കിൽ കുഴയും. കിട്ടിയ ജോലിയിൽനിന്നുള്ള വരുമാനം തികയാതെ വന്നാൽ പെൺകുട്ടികളെ വഴി തെറ്റിക്കാൻ സംഘങ്ങൾ മെട്രോ നഗരത്തിൽ കാത്തു നിൽപുണ്ട്. അവർ പ്രലോഭനങ്ങളുമായി എത്തും.
ഏതെങ്കിലും നിമിഷത്തിൽ ഒന്നു കാലിടറിയാൽ കഥ കഴിഞ്ഞു. തിരികെ ജീവിതത്തിലേക്കു നടക്കുക പ്രയാസം. അത്തരത്തിൽ പെട്ടുപോയൊരു പെൺകുട്ടിയാണു സൂസിമോൾ. കഴിഞ്ഞ ദിവസം രാസലഹരിയുമായി കൊച്ചി നഗരത്തിൽ നിന്നു പിടിയിലായ ‘തുമ്പിപ്പെണ്ണ്’ സംഘത്തിലെ കോട്ടയം സ്വദേശിനി സൂസിമോൾ കരകയറാൻ കഴിയാത്ത ചതിക്കുഴികളിലേക്കാണ് ആണ്ടു പോയത്. തിരിഞ്ഞു നടക്കാമായിരുന്നെങ്കിലും അവൾ അതിനു ശ്രമിച്ചില്ല, പകരം ലഹരി സംഘത്തെ നയിക്കുന്ന നേതാവായി മാറി. ഗുണ്ടകളെ വരച്ച വരയിൽ നിർത്തി. അവളുടെ ആജ്ഞയ്ക്ക് അനുസരിച്ചു പ്രവർത്തിക്കുന്നവരായി ഗുണ്ടകൾ മാറി. അവിശ്വസനീയമാണ് ഈ ‘തുമ്പിപ്പെണ്ണി’ന്റെ കഥ.
∙ ‘തുമ്പിപ്പെണ്ണി’ന്റെ തുടക്കം
സ്വകാര്യ സ്ഥാപനങ്ങൾ ഏറെയുള്ള കൊച്ചി നഗരത്തിൽ നല്ലൊരു ജോലി ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് ചിങ്ങവനം മുത്താട്ടുചിറ സ്വദേശി സൂസിമോൾ എം. സണ്ണി കൊച്ചിയിലേക്കു ട്രെയിൻ കയറിയത്. പല സ്ഥാപനങ്ങളിലും കയറിയിറങ്ങി ബയോഡേറ്റ നൽകി. ചെറിയ ജോലി ലഭിച്ചു. വേണമെങ്കിൽ ദിവസവും കോട്ടയത്ത് വീട്ടിൽ പോയി വരാവുന്ന ജോലിയായിരുന്നെങ്കിലും കൊച്ചി നഗരം അവളുടെ മനസ്സിനെ കീഴടക്കി. അന്തിമയങ്ങിയാൽ ഇരുട്ടിലാകുന്ന കോട്ടയത്തുനിന്ന്, ഉറങ്ങാത്ത മെട്രോ നഗരത്തിന്റെ തിരക്കും ആഘോഷങ്ങളും കൂട്ടുകാരും ഒക്കെ അവളുടെ മനസ്സിൽ കുടിയേറി.
പക്ഷേ കൊച്ചിയിലെ ജീവിതം ആസ്വദിക്കണമെങ്കിൽ പണം വേണം. അതിനുള്ള വഴി അന്വേഷിക്കുന്നതിനിടെയാണു പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ നടക്കുന്ന സംഘത്തിന്റെ കണ്ണിൽ സൂസിയും ചെന്നുപെട്ടത്. പെൺകുട്ടികളുടെ മറവിൽ ലഹരി വിൽപനയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. രാസലഹരി വിൽപനയിൽ ഇരയെ കണ്ടെത്താൻ മിടുക്കു കാട്ടിയ സൂസി പതിയെ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. താനില്ലെങ്കിൽ സംഘത്തിന്റെ ലഹരി വിൽപന നടക്കില്ലെന്ന നിലയിൽ എത്തിച്ചു.
ലഹരിയുമായി കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു സ്കൂട്ടറിൽ ‘പാറിപ്പറന്നു’ നടക്കുന്നതു പതിവാക്കിയപ്പോൾ ഇടപാടുകാരായ ചെറുപ്പക്കാർ നൽകിയ വിളിപ്പേരാണു ‘തുമ്പിപ്പെണ്ണ്!’.
ചോദിക്കുന്ന പണമോ അതിൽ കൂടുതലോ ഇടപാടുകാരിൽനിന്നു വാങ്ങിയെടുക്കാൻ സൂസിക്കു പ്രത്യേക മിടുക്കുണ്ടായിരുന്നു. പതിയെ സംഘത്തിന്റെ പേര് ‘തുമ്പിപ്പെണ്ണ്’ എന്നറിയപ്പെടാൻ തുടങ്ങി. കൊച്ചി നഗരത്തിൽ മറ്റെവിടെയും ലഹരി കിട്ടിയില്ലെങ്കിലും തുമ്പിപ്പെണ്ണിന്റെ പക്കൽനിന്നു ലഭിക്കുമെന്ന് ഇടപാടുകാർ വിശ്വസിച്ചു. കോട്ടയത്തെ വീട്ടിലേക്കുള്ള സൂസിയുടെ വരവ് വല്ലപ്പോഴുമായി. പക്ഷേ വീട്ടുകാർക്കു പണം കൃത്യമായി അയച്ചു കൊടുത്തു കൊണ്ടിരുന്നു. മെഡിക്കൽ കമ്പനിയിൽ നല്ല ജോലിയാണെന്നാണു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. അവരും അതു വിശ്വസിച്ചു.
∙ ചോർത്തിയത് എതിർസംഘം?
രാത്രിയിലായിരുന്നു തുമ്പിപ്പെണ്ണിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപാടുകൾ നടത്തിയിരുന്നത്. ഗുണ്ടകൾക്കു നേതൃത്വം കൊടുത്ത് സൂസിതന്നെ നേരിട്ട് കച്ചവടത്തിന് ഇറങ്ങുമായിരുന്നു. ഇടപാടുകാരൻ ആവശ്യപ്പെടുന്നയിടത്ത് രാസലഹരി എത്തിക്കുകയാണ് സംഘത്തിന്റെ പതിവ്. ലഹരി മാഫിയകൾക്കിടെ കിടമത്സരം നടക്കുന്ന കൊച്ചിയിൽ ഈ ഗുണ്ടാ സംഘത്തിന്റെ പിൻബലത്തിലായിരുന്നു സൂസി പിടിച്ചു നിന്നത്. കൂടാതെ ഇവരുടെ ഇടപാടുകളെല്ലാം എതിർ സംഘങ്ങൾക്ക് ഒരിക്കലും പിടികൊടുക്കാത്ത തരത്തിലായിരുന്നു. അതോടെ ഒറ്റുകൊടുക്കാനുള്ള അവസരം തേടി എതിർ സംഘങ്ങൾ കാത്തിരുന്നു.
ഏതാനും ദിവസം മുൻപ് സൂസി കോട്ടയത്തെ വീട്ടിലെത്തി. രണ്ടു ദിവസം ഇവിടെ താമസിച്ചു മടങ്ങിയ സൂസി കൊച്ചിയിൽ വീണ്ടും കാലുകുത്തിയ വിവരം എതിർ സംഘങ്ങൾക്കു ചോർന്നു കിട്ടി. ലഹരി ഇടപാട് ആരംഭിക്കുന്നതിനു നടത്തിയ ഓരോ നീക്കവും എതിർ സംഘങ്ങൾ ഇത്തവണ ചോർത്തി. കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു കാത്തുനിൽക്കുന്ന ഇടപാടുകാരുടെ അടുത്തേക്ക് ഒക്ടോബർ 13ന് രാത്രി 350 ഗ്രാം രാസലഹരിയുമായി പോകാൻ സംഘം തീരുമാനിച്ച വിവരം എക്സൈസ് സംഘത്തിനും ചോർന്നു കിട്ടുന്നത് അങ്ങനെയാണ്. അവർ സൂസിയേയും സംഘത്തെയും കാത്തുനിന്നു കുടുക്കുകയായിരുന്നു.
കണ്ടാൽ മാലിന്യമെന്നു തോന്നിക്കുന്ന രീതിയിൽ രാസലഹരി കവറിലാക്കുന്നതാണ് ആദ്യപടി. പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പുറത്തുപേക്ഷിക്കും. ഇതിന്റെ ലൊക്കേഷൻ പ്രതികളുടെ മൊബൈലിലേക്ക് അയയ്ക്കും.
കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ വില വരുന്ന രാസലഹരിയാണ് പിടിച്ചെടുത്തത്. സൂസിക്കൊപ്പം അങ്കമാലി മങ്ങാട്ടുകര മാളിയേക്കൽ എൽറോയ്, കാക്കനാട് അത്താണി കുറുമ്പനാട്ടു പറമ്പിൽ അജ്മൽ, ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ അമീർ എന്നിവരെയും പിടികൂടി. നിലവിൽ സൂസിക്കു കോട്ടയം ജില്ലയിൽ കേസുകളൊന്നുമില്ല. എന്നാൽ സൂസിക്കൊപ്പം പിടികൂടിയവരിൽ എല്ലാവർക്കുമെതിരെ വിവിധ ക്രിമിനൽ കേസുകളുണ്ട്.
∙ ലഹരിയെത്തും ‘മാലിന്യ’മായി!
കൊച്ചി നഗരത്തിലെ ലഹരി മൊത്തവിതരണ ശൃംഖലയിലെ കേന്ദ്രബിന്ദുവായിരുന്നു സൂസിയെന്ന് എക്സൈസ് സംഘം പറയുന്നു. ലഹരിയുമായി കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു സ്കൂട്ടറിൽ ‘പാറിപ്പറന്നു’ നടക്കുന്നതു പതിവാക്കിയപ്പോൾ ഇടപാടുകാരായ ചെറുപ്പക്കാർ നൽകിയ വിളിപ്പേരാണു ‘തുമ്പിപ്പെണ്ണ്!’. എന്നാൽ വിളിപ്പേരു സൂചിപ്പിക്കും പോലെയുള്ള കാൽപനികതയൊന്നും സൂസിമോളുടെ സ്വഭാവത്തിനില്ലെന്നും എക്സൈസ് വ്യക്തമാക്കുന്നു.
നഗരത്തിലെ ക്വട്ടേഷൻ, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണു സൂസിമോൾക്ക്. തന്റെ ലഹരി വിപണന സംഘത്തിൽ ഒപ്പം ചേർത്തിട്ടുള്ളതും ക്രിമിനൽ സ്വഭാവമുള്ളവരെത്തന്നെ. അവരിൽ ചിലരാണ് കലൂരിൽ ഒപ്പം അറസ്റ്റിലായത്. കേരളത്തിലേക്ക് ലഹരി കടത്തുന്നതിനും കൃത്യമായ രീതിയുണ്ട് സൂസിക്ക്. ഹിമാചൽ പ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ ലഹരി റാക്കറ്റുമായി നേരിട്ടായിരുന്നു ബന്ധം. അക്കാര്യത്തിൽ ഇടനിലയ്ക്കു പോലും ആരെയും അനുവദിച്ചില്ല, എല്ലാം നേരിട്ട്. എന്നിട്ടും അവസാനം വിവരങ്ങളെല്ലാം ചോർന്ന് എതിർസംഘത്തിലെത്തി. ആരാണ് ഒറ്റിയതെന്നത് ഇന്നും അവ്യക്തം.
ഹിമാചലിൽനിന്നു രാസലഹരി ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തി നഗരത്തിൽ വിതരണം ചെയ്യുന്ന രീതിയായിരുന്നു സൂസിമോളുടേത്. ഹിമാചൽ ലഹരി സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരായിരുന്നു ഇവർ. ഓർഡർ നൽകിയാൽ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം കേന്ദ്രമാക്കിയാണ് കടത്തുന്നത്. കണ്ടാൽ മാലിന്യമെന്നു തോന്നിക്കുന്ന രീതിയിൽ രാസലഹരി കവറിലാക്കുന്നതാണ് ആദ്യപടി. പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പുറത്തുപേക്ഷിക്കും. ഇതിന്റെ ലൊക്കേഷൻ പ്രതികളുടെ മൊബൈലിലേക്ക് അയയ്ക്കും. ലഹരിയടങ്ങിയ കവർ കിട്ടിക്കഴിഞ്ഞാൽ അക്കാര്യം വാട്‌സാപ് മുഖേന ഹിമാചൽ സംഘത്തെ അറിയിക്കും. പിന്നീട് വിൽപനയാണ്. കലൂര്‍, പാലാരിവട്ടം, സ്റ്റേഡിയം പരിസരം .എന്നിവിടങ്ങളിലെ ഏജന്റുമാർക്കും ലഹരി കൈമാറും. രഹസ്യകേന്ദ്രത്തിലേക്ക് ഇടപാടുകാരെ വിളിച്ചുവരുത്തിയാണ് ലഹരി നൽകുക.
വിറ്റുകിട്ടുന്ന പണം ഓൺലൈനായി അയയ്ക്കുന്നതാണു രീതി. ഇതിന്റെ കമ്മിഷനാണ് സംഘത്തിനു ലഭിക്കുക. ലഹരിക്കടത്തിന്റെ ഈ വിവരങ്ങളെല്ലാം എക്സൈസിന് നേരത്തേ ലഭിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസമായി ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലുമായിരുന്നു. ഒരിക്കൽ, കളമശേരി ഭാഗത്തു കാറുമായി ഇവർ എത്തിയതറിഞ്ഞ് എക്സൈസ് ഷാഡോ സംഘമെത്തിയെങ്കിലും പ്രതികളുടെ പക്കൽ ആയുധമുണ്ടെന്നു മനസ്സിലാക്കി പിന്തിരിയുകയായിരുന്നു. എന്നാൽ ഒക്ടോബർ 13ന് രാത്രി എക്സൈസ് കരുതിയതുപോലെത്തന്നെ കാര്യങ്ങളെല്ലാം നടന്നു.
രാത്രി എട്ടോടെ പ്രതികൾ കാറിൽ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിനു സമീപമെത്തിയതോടെ എക്സൈസ് സംഘം കാർ വളഞ്ഞു പിടികൂടുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണു കസ്റ്റഡിയിലെടുത്തത്. പ്രതികളിൽനിന്ന് രണ്ടു കത്തികളും ഒരു സ്പ്രിങ് ബാറ്റണും പിടിച്ചെടുത്തു. കാറിലെ ബാഗിലും പ്രതികളുടെ പോക്കറ്റിലുമെല്ലാമായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.എൻ.സുധീർ സ്ഥലത്തെത്തി നടപടികൾക്കു നേതൃത്വം വഹിച്ചു. സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റീവ് ഓഫിസർ എൻ.ജി. അജിത്കുമാർ, എം.ടി.ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി.ടോമി, പി.പത്മഗിരീശൻ, പി.അനിമോൾ, ഡ്രൈവർ ബദർ, പി.സി. പ്രവീൺ എന്നിവരാണു അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.