അന്ന് കൈതോലപ്പായ നിറഞ്ഞ മോർച്ചറി, ഇന്ന് പയ്യന്നൂരിന്റെ ഏഴുനിലമാളിക; നന്ദി ശൈലജയ്ക്കും പി.കെ. ശ്രീമതിക്കും
‘അത് മോർച്ചറിയാണ്, ആശുപത്രിയല്ല. അങ്ങോട്ട് നോക്കല്ലേ’. വർഷങ്ങൾക്കു മുമ്പ് പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ മുന്നിലൂടെ പോകുമ്പോൾ പേടിച്ചരണ്ട നാട്ടുകാർ ഇങ്ങനെ പറയുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. ആശുപത്രി അതേ സ്ഥാനത്തുണ്ട്. ഇന്ന് ആ വഴി പോകുന്നവർ വാഹനം നിർത്തി അങ്ങോട്ടു നോക്കും. നോക്കുന്നവർ അവിടെ തന്നെ നോക്കിക്കൊണ്ടു നിൽക്കും. ഇന്നിവിടെ തലയെടുപ്പുള്ള താലൂക്ക് ആശുപത്രിയാണ്. ഏഴു നിലകളുള്ള താലൂക്ക് ആശുപത്രിക്ക് ഏഴഴകു മാത്രമല്ല ഉള്ളത്.
‘അത് മോർച്ചറിയാണ്, ആശുപത്രിയല്ല. അങ്ങോട്ട് നോക്കല്ലേ’. വർഷങ്ങൾക്കു മുമ്പ് പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ മുന്നിലൂടെ പോകുമ്പോൾ പേടിച്ചരണ്ട നാട്ടുകാർ ഇങ്ങനെ പറയുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. ആശുപത്രി അതേ സ്ഥാനത്തുണ്ട്. ഇന്ന് ആ വഴി പോകുന്നവർ വാഹനം നിർത്തി അങ്ങോട്ടു നോക്കും. നോക്കുന്നവർ അവിടെ തന്നെ നോക്കിക്കൊണ്ടു നിൽക്കും. ഇന്നിവിടെ തലയെടുപ്പുള്ള താലൂക്ക് ആശുപത്രിയാണ്. ഏഴു നിലകളുള്ള താലൂക്ക് ആശുപത്രിക്ക് ഏഴഴകു മാത്രമല്ല ഉള്ളത്.
‘അത് മോർച്ചറിയാണ്, ആശുപത്രിയല്ല. അങ്ങോട്ട് നോക്കല്ലേ’. വർഷങ്ങൾക്കു മുമ്പ് പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ മുന്നിലൂടെ പോകുമ്പോൾ പേടിച്ചരണ്ട നാട്ടുകാർ ഇങ്ങനെ പറയുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. ആശുപത്രി അതേ സ്ഥാനത്തുണ്ട്. ഇന്ന് ആ വഴി പോകുന്നവർ വാഹനം നിർത്തി അങ്ങോട്ടു നോക്കും. നോക്കുന്നവർ അവിടെ തന്നെ നോക്കിക്കൊണ്ടു നിൽക്കും. ഇന്നിവിടെ തലയെടുപ്പുള്ള താലൂക്ക് ആശുപത്രിയാണ്. ഏഴു നിലകളുള്ള താലൂക്ക് ആശുപത്രിക്ക് ഏഴഴകു മാത്രമല്ല ഉള്ളത്.
‘അത് മോർച്ചറിയാണ്, ആശുപത്രിയല്ല. അങ്ങോട്ട് നോക്കല്ലേ’. വർഷങ്ങൾക്കു മുൻപ് പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ മുന്നിലൂടെ പോകുമ്പോൾ പേടിച്ചരണ്ട നാട്ടുകാർ ഇങ്ങനെ പറയുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. ആശുപത്രി അതേ സ്ഥാനത്തുണ്ട്. ഇന്ന് ആ വഴി പോകുന്നവർ വാഹനം നിർത്തി അങ്ങോട്ടു നോക്കും. നോക്കുന്നവർ അവിടേക്കുതന്നെ നോക്കിക്കൊണ്ടു നിൽക്കും. ഇന്നവിടെ തലയെടുപ്പുള്ള താലൂക്ക് ആശുപത്രിയാണ്. ഏഴു നിലകളുള്ള താലൂക്ക് ആശുപത്രിക്ക് ഏഴഴകു മാത്രമല്ല ഉള്ളത്.
പൊതുവേ മൂന്നോ നാലോ നിലകൾക്ക് അപ്പുറം സർക്കാർ ആശുപത്രി നിർമിക്കാറില്ല. പക്ഷേ, അത്യാധുനിക സൗകര്യങ്ങളുള്ള പുനലൂർ താലൂക്ക് ആശുപത്രിക്കൊപ്പം എത്തുകയാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയും. പെരുമയുടെ ചരിത്രത്തിൽ ഇടം തേടുന്ന അതുരാലയം പയ്യന്നൂരിൽ വളർന്നതിന്റെ പിന്നിലുമുണ്ട് ഗരിമയാർന്ന ചരിത്രം. 1919 ൽ സൗജന്യമായി ലഭിച്ച ഭൂമിയിൽ പ്രവർത്തനം തുടങ്ങിയതാണ് ഈ ആശുപത്രി. മെഡിക്കൽ കോളജുകളേക്കാൾ തലപ്പൊക്കമുള്ള ആശുപത്രിയിൽ സൗകര്യങ്ങൾ എത്രത്തോളമുണ്ട് ? ‘മോർച്ചറി’ എന്ന വിളിപ്പേരിൽനിന്ന് ബഹുനിലക്കെട്ടിടം സ്വന്തമായുള്ള ആശുപത്രിയിലേക്ക് എങ്ങനെയാണ് ഈ ആതുരാലയം വളർന്നത്?
∙ കൈതോലപ്പായയിൽ മൃതദേഹങ്ങൾ കൊണ്ടു വന്ന കാലം
പയ്യന്നൂർ ആശുപത്രിയെ മോർച്ചറി എന്നു വിളിക്കാൻ വാസ്തവത്തിൽ നാട്ടുകാർക്ക് കാരണമുണ്ട്. ധർമാശുപത്രിയായി മാറുന്നതിന് മുൻപും ധർമാശുപത്രിയായ ശേഷവും ചികിത്സയേക്കാൾ ഇവിടുത്തെ ഡോക്ടർമാരുടെ പ്രധാന ജോലി പോസ്റ്റ്മോർട്ടമായിരുന്നു. വാഹനങ്ങൾ സജീവമല്ലാതിരുന്ന കാലത്ത് പത്തും അൻപതുമൊക്കെ കിലോമീറ്റർ ദൂരത്തുനിന്ന്, ആത്മഹത്യ ചെയ്തവരുടെ മൃതദേഹം കൈതോല പായയിൽ കെട്ടിപ്പൊതിഞ്ഞ് തണ്ടു കെട്ടി ചുമലിലേറ്റി ജനങ്ങൾ ആശുപത്രിയിലെ മോർച്ചറിയിലെത്തിക്കുന്ന ഭീകര ദൃശ്യം ഇന്നും പഴയ മനസ്സുകൾക്ക് മുന്നിലുണ്ട്.
ആശുപത്രിയിൽനിന്ന് അൽപം അകലെയായിരുന്നു ആദ്യം മോർച്ചറി. കൊക്കാനിശ്ശേരി അങ്ങാടി പയ്യന്നൂർ ടൗണായി രൂപാന്തരപ്പെടുമ്പോൾ മോർച്ചറി ആശുപത്രിപ്പറമ്പിലേക്ക് മാറി. കേരളത്തിലെ മറ്റ് ധർമാശുപത്രികളെ പോലെ ഈ ആശുപത്രിയും ഇല്ലായ്മകളുടെ നടുവിലായിരുന്നു. പരിയാരം മെഡിക്കൽ കോളജിന്റെ വരവോടെ പോസ്റ്റ്മോർട്ടം അങ്ങോട്ടു മാറ്റി.
∙ താലൂക്ക് വരുന്നതിന് മുൻപേ വന്ന താലൂക്ക് ആശുപത്രി!
‘മോർച്ചറി ആശുപത്രി’യെന്ന പേര് പഴങ്കഥയാകാൻ അധികം സമയം വേണ്ടിവന്നില്ല. 1919ൽ റൂറൽ ഡിസ്പെൻസറിയായാണ് ആശുപത്രി തുടങ്ങിയത്. ഒരു മനുഷ്യ സ്നേഹി സ്വന്തം ചെലവിൽ പണിതു കൊടുത്ത കെട്ടിടത്തിലാണ് ഡിസ്പെൻസറി തുറന്നത്. 1965ൽ ധർമാശുപത്രി എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ ആശുപത്രിയായി ഉയർത്തി. പിന്നീടത് റഫറൽ യൂണിറ്റായി മാറി. പയ്യന്നൂർ താലൂക്ക് രൂപീകരണത്തിന് മുൻപുതന്നെ 2009ൽ ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി.
നല്ല നല്ല ഡോക്ടർമാർ ആശുപത്രിയിൽ സേവനത്തിനെത്തിയപ്പോൾ പരിമിതിക്കുള്ളിൽ നിന്ന് അവർ നല്ല ചികിത്സ നൽകി. പരിമിതികളെയും ഇല്ലായ്മകളെയും മറികടന്ന് രോഗികൾ ആശുപത്രിയെ ഇഷ്ടപ്പെട്ടു. കെട്ടിട സൗകര്യങ്ങൾ ഉയർന്നു. പ്രസവ ശുശ്രൂഷയ്ക്കുള്ള പ്രധാന ആതുരാലായമായി മാറി. രോഗികളായ അനാഥർക്കുള്ള അഭയ കേന്ദ്രമായും ഒരു കാലത്ത് ഈ ആശുപത്രി മാറിയിരുന്നു.
∙ തടവുകാരെ സാക്ഷിയാക്കി അനിൽ കാന്ത് പറഞ്ഞത് സത്യമായി
മുൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞത് സത്യമായെന്ന് നാട്ടുകാർ പറയും. അത് വേറൊരു കഥയാണ്. ആശുപത്രി ശുചിയാക്കാൻ ഏറെ പ്രതിസന്ധികളുണ്ടായിരുന്നു പണ്ടുകാലത്ത്. അതിനു മാറ്റം വന്നത് ഇങ്ങനെയാണ്. ഗാന്ധിജയന്തി വാരാഘോഷങ്ങൾ തുടങ്ങിയതോടെ ശുചീകരണത്തിനായി സന്നദ്ധ സംഘടനകൾ ഈ ആശുപത്രി കോംപൗണ്ടിലേക്ക് വന്നു. എന്നാൽ ഒരു ഘട്ടത്തിൽ ആശുപത്രി കോംപൗണ്ട് ദുർഗന്ധ പൂരിതമായി മാറി.
ശുചീകരണത്തിനായി ആരും വരാത്ത സ്ഥിതിയായി. അധികൃതർ ജയിൽ അധികൃതരുടെ സഹായം തേടി. തടവുപുള്ളികളെ ഒരാഴ്ചയിലധികം വാഹനത്തിൽ കണ്ണൂരിൽനിന്ന് കൊണ്ടു വന്നാണ് ആശുപത്രി കോംപൗണ്ട് ശുചീകരിച്ചത്. അക്കാലത്തെ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന അനിൽ കാന്തായിരുന്നു ശുചീകരണം ഉദ്ഘാടനം ചെയ്ത്. വലിയ മാലിന്യത്തിൽനിന്ന് മുക്തി നേടുന്ന ഈ ആശുപത്രി രാജ്യം അറിയുന്ന ആശുപത്രിയായി ഇനി അറിയപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് ഇന്നും പലരുടെയും ഓർമകളിലുണ്ട്. ആ വാക്കുകൾ യാഥാർഥ്യമാകുന്ന കാഴ്ചയാണ് പിന്നീട് പയ്യന്നൂർ കണ്ടത്.
∙ 7 നിലകൾ, 79,452 ചതുരശ്ര അടി വലിപ്പം, രണ്ടേക്കറിലെ ‘മാളിക’
എങ്ങനെയാണ് താലൂക്ക് ആശുപത്രിക്ക് ഏഴു നില കെട്ടിടം ലഭിച്ചത്? അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുർഗന്ധം പേറി നിന്നൊരു ആശുപത്രിയുടെ തലവര മാറ്റാൻ നിമിത്തമായത് പയ്യന്നൂരിന്റെ എംഎൽഎ പി.കെ.ശ്രീമതി കേരളത്തിന്റെ ആരോഗ്യ മന്ത്രിയായതോടെയാണ്. 79,452 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ കൂറ്റൻ കെട്ടിടം പണിതത്. നിർമാണ ചെലവ് 56 കോടി രൂപ.
മന്ത്രിയായിരിക്കെ പി.കെ.ശ്രീമതി ഇടപെട്ടതോടെ എളുപ്പത്തിൽ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ തയാറായി. 104 കോടി രൂപയുടെ അംഗീകാരം നേടിയെടുക്കാനും നൂറു ദിവസം കൊണ്ട് മുഴുവൻ സാങ്കേതിക നടപടികളും പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങാനും 2019 ഡിസംബർ 8ന് ശിലാസ്ഥാപനം നടത്താനും കഴിഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 56 കോടി രൂപ ചെലവിൽ നിർമിച്ച ഗവ.താലൂക്ക് ആശുപത്രി കെട്ടിടം 2023 സെപ്റ്റംബർ 24നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
1.68 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള മഴ വെള്ള സംഭരണി, ആധുനിക രീതിയിലുള്ള മാലിന്യ നിർമാർജന പ്ലാന്റ് എന്നിവയും താലൂക്ക് ആശുപത്രിയിൽ പ്രവർത്തനസജ്ജമാണ്.
ഒരേക്കർ 96 സെന്റ് സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. 150 കിടക്കകളുള്ള ഈ ആശുപത്രിയിൽ എട്ടു വിഭാഗങ്ങളിലായി 22 ഡോക്ടർമാരും 150 ജീവനക്കാരും ഉണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 104 കോടി രൂപയുടെ മാസ്റ്റർ പ്ലാനിൽ പ്രവർത്തനമാരംഭിച്ച കെട്ടിടത്തിന് 2009 ഫെബ്രുവരി 8ന് ഭരണാനുമതി ലഭിച്ചു. ഇതിൽ 56 കോടി രൂപ കെട്ടിട നിർമാണത്തിനും 22 കോടി രൂപ ഉപകരണങ്ങൾക്കും ബാക്കി തുക അനുബന്ധ സൗകര്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്.
∙ പുനലൂർ മാതൃകയിൽ പയ്യന്നൂരും, പിന്തുണയായി ശൈലജയും
താലൂക്ക് ആശുപത്രിയായി ഉയർന്നതോടെ സ്പെഷ്യാൽറ്റി വിഭാഗങ്ങൾ വന്നു. താലൂക്ക് ആശുപത്രികളിലെ ആദ്യ ബാല സൗഹൃദ വാർഡ് സ്ഥാപിച്ചു. പുതിയ കെട്ടിടങ്ങളും അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കി. നഗരസഭയ്ക്ക് വിട്ടുകിട്ടിയ സ്ഥാപനം എന്ന നിലയിൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നഗരസഭ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രതിമാസം ഇരുനൂറിലധികം പ്രസവ ശുശ്രൂഷ നടക്കുന്ന ആശുപത്രിയായി ഉയർന്നു. 2016 ഡിസംബറിൽ കാരുണ്യ കമ്യൂണിറ്റി ഫാർമസിയും ഈ ആശുപത്രിക്ക് ലഭിച്ചു. ഒപ്പം ഡയാലിസിസ് സെന്ററും എക്സൈസ് വകുപ്പിന്റെ മുക്തി സെന്ററും ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായുള്ള സിഡിഎംആർപി സെന്ററും ആശുപത്രിക്ക് ലഭിച്ചു.
പി.കെ.ശ്രീമതി കാട്ടിയ താൽപര്യംതന്നെ കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായപ്പോഴും ഈ ആശുപത്രിയോട് കാണിച്ചു. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് ആയി പയ്യന്നൂർ സ്വദേശി പി.സന്തോഷ് വന്നതും ആശുപത്രി വികസനത്തിന് ആക്കം കൂട്ടി. ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ അനുമതി ലഭിച്ചപ്പോൾ അന്നത്തെ എംഎൽഎ സി. കൃഷ്ണനും സന്തോഷും അന്നത്തെ നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വലും പുനലൂർ താലൂക്ക് ആശുപത്രിയിൽ നേരിട്ടുചെന്ന് നേരിട്ടുകണ്ട് മനസ്സിലാക്കിയാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. പുനലൂരിലും ബഹുനില കെട്ടിടമാണ് ആശുപത്രിക്കുള്ളത്. അതേ മാതൃകയാണ് ഇവരും സ്വീകരിച്ചത്.
∙ വൈദ്യുതിക്ക് ഭൂഗർഭ കേബിൾ, വെള്ളത്തിന് മഴവെള്ള സംഭരണി
ഏഴു നിലകളിലുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഇസിജി, ജീവിത ശൈലി രോഗ നിർണയ വിഭാഗങ്ങൾ പ്രവർത്തിക്കും. ഡിജിറ്റൽ എക്സ്റേ, സിടി സ്കാൻ എന്നിവയും ഈ നിലയിൽ സജ്ജമാക്കും. ഒന്നാം നിലയിൽ കുട്ടികളുടെ വാർഡ്, കുട്ടികളുടെ ഐസിയു, രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡും മെഡിക്കൽ ഐസിയുവും പ്രവർത്തിക്കുന്നു. മൂന്നാം നിലയിൽ പ്രസവമുറി, ഗൈനക്കോളജി ഓപറേഷൻ തിയറ്റർ, പ്രസവാനന്തര ശസ്ത്രക്രിയ വാർഡ് എന്നിവയാണ് ഉള്ളത്.
നാലാം നിലയിൽ പുരുഷന്മാരുടെ വാർഡ്, പുനരധിവാസ കേന്ദ്രം, സെമിനാർ ഹാൾ എന്നിവയുണ്ട് അഞ്ചാം നിലയിൽ പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐസിയു എന്നിവയും ആറാം നിലയിൽ ഓപറേഷൻ തിയറ്റർ, ശസ്ത്രക്രിയാനന്തര വാർഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഏഴാം നിലയിൽ ലബോറട്ടറി പരിശോധന സൗകര്യവും സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്മെന്റും സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ഇബിയുടെ സഹകരണത്തോടെ ഓട്ടമേറ്റഡ് റിങ് മെയിൻ യൂണിറ്റ് ഓട്ടമേറ്റഡ് സംവിധാനം ഉപയോഗപ്പെടുത്തി വൈദ്യുതി വിതരണ സംവിധാനങ്ങൾ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിന് സബ് സ്‌റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. 168000 ലീറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി, ആധുനിക രീതിയിലുള്ള മാലിന്യ നിർമാർജന പ്ലാന്റ് എന്നിവയും പ്രവർത്തനസജ്ജമാണ്.
∙ ലിഫ്റ്റുണ്ട്, ഓപറേറ്ററും: അതു മതിയോ?
ലിഫ്റ്റ് പ്രവർത്തിക്കുമോ? സർക്കാർ ആശുപത്രി അധികൃതരുടെ തലവേദനയാണ് ലിഫ്റ്റുകൾ. മുന്നു നില കെട്ടിടത്തിൽ പോലും ലിഫ്റ്റില്ലെങ്കിൽ രോഗികൾ വലയും. അപ്പോൾ ഏഴു നില കെട്ടിടത്തിലോ. കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനമുണ്ട്. അതിന് താൽക്കാലികമായി ലിഫ്റ്റ് ഓപറേറ്ററെ അനുവദിച്ചിട്ടുണ്ട്. ഇതിന് കൂടുതൽ തസ്തിക അനുവദിച്ച് സ്ഥിരം ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ ലിഫ്റ്റ് സംവിധാനം പ്രയോജനപ്പെടാതാകും. മാത്രവുമല്ല, 7 നിലകളിലേക്ക് രോഗികൾക്ക് കടന്നു ചെല്ലാനുമാകില്ല. അതു മാത്രമല്ല ശുചീകരണവും തലവേദനയാണ്.
താലൂക്ക് ആശുപത്രികളിലെ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ശുചിത്വ ജീവനക്കാരെക്കൊണ്ട് 79,452 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം എങ്ങനെ ശുചീകരിക്കുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. 2019ൽ കായകൽപ പുരസ്കാരം നേടിയ ആശുപത്രിയാണ്. ദിവസം ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട് ഇവിടെ.