ഇക്വഡോറിലും ‘എൻഡിഎ’ ഭരണം! പ്രസിഡന്റിന്റെ തൊഴിൽ പഴക്കച്ചവടം; മാഫിയയെ ഒതുക്കാനാകുമോ ഈ കോടീശ്വരന്?
ലോകത്ത് ഏറ്റവുമധികം കൊക്കെയ്ൻ ഉൽപാദിപ്പിക്കുന്ന കൊളംബിയയുടേയും പെറുവിന്റെയും നടുവിലാണ് ഇക്വഡോറിന്റെ സ്ഥാനം. നിലവിൽ ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന കൊക്കെയ്ൻ സംഭരിക്കാനും യുഎസ്, യൂറോപ്പ് അടക്കമുള്ള മേഖലയിലേക്ക് കയറ്റുമതി ചെയ്യാനുമുള്ള പ്രധാന കേന്ദ്രമാണ് ഈ കടലോര രാജ്യം. മെക്സിക്കോയെ പിന്തുണയ്ക്കുന്ന പ്രാദേശിക ഗ്യാങ്ങുകൾ, കൊളംബിയയിൽ നിന്നുള്ള ഗറില്ലാ സംഘങ്ങൾ, അൽബേനിയൻ മാഫിയ അടക്കമുള്ള ബാൾക്കൻ കുറ്റവാളി സംഘങ്ങൾ തുടങ്ങിയവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് അക്രമപരമ്പരകൾക്ക് പിന്നിൽ. രാജ്യത്തെ ഏറ്റവും സമ്പന്ന കടലോര പട്ടണം ഗുയാക്വിൽ ആണ് മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രം.

ഇവിടെ ആധിപത്യം നേടാനാണ് വിവിധ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം കൊലപാതകങ്ങൾ നടക്കുന്നതും ഇവിടെ തന്നെ. ഒരു ലക്ഷം പേർക്ക് 48 എന്നതാണ് 2021ൽ ഇവിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളുടെ കണക്ക്. 2022ൽ മാത്രം ഇവിടെ 1537 കൊലപാതകങ്ങൾ നടന്നു. ഈ വർഷം അതിന്റെ പലമടങ്ങാണ് ഇതുവരെ നടന്നിരിക്കുന്ന കൊലപാതകങ്ങളെന്നാണ് കണക്കുകൾ. ആ ഇക്വഡോറിൽ ഭരണമാറ്റം സംഭവിച്ചിരിക്കുകയാണ്. ലഹരി മരുന്ന് മാഫിയയേയും ക്രിമിനൽ സംഘങ്ങളേയും അടിച്ചമർത്തുമെന്ന് വ്യക്തമാക്കി മത്സരിച്ച ശതകോടീശ്വരന്‍ ഡാനിയൽ നൊബോവയാണ് പുതിയ പ്രസിഡന്റ്. എന്താണ് ഇക്വഡോറിൽ നടക്കുന്നത്? പുതിയ സർക്കാരിന് ഈ തെക്കൻ അമേരിക്കൻ രാജ്യത്തെ ശാന്തമാക്കാൻ കഴിയുമോ?
∙ ശതകോടീശ്വരൻ, കൂട്ടിന് സോഷ്യൽ ഡമ്രോക്രാറ്റുകൾ
നാഷനൽ ഡമോക്രാറ്റിക് അലയൻസ് എന്ന പേരിലുള്ള മുന്നണി സ്ഥാനാർഥിയായിരുന്നു ഡാനിയേൽ നൊബോവ. ഓഗസ്റ്റിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷമുണ്ടായ മുന്നണിയാണ് ‘നാഷനൽ ഡമോക്രാറ്റിക് അലയൻസ്’. മുൻ പ്രസിഡന്റും സോഷ്യൽ ഡെമോക്രാറ്റുമായ ലെനിൻ മൊറീനോയുടെ നേതൃത്വത്തിലുള്ള ‘പീപ്പിൾ, ഇക്വാലിറ്റി ആൻഡ് ഡെമോക്രസി പാർട്ടി’യും മധ്യ– ഇടത് കാഴ്ചപ്പാടുള്ള ‘റവലൂഷനറി ആൻഡ് ഡെമോക്രാറ്റിക് എത്തിക്കൽ ഗ്രീൻ മൂവ്മെന്റ്’ എന്ന പാർട്ടിയും ചേർന്നതായിരുന്നു ഈ മുന്നണി. ശതകോടീശ്വരനായ പ്രസിഡന്റ് സ്ഥാനാർഥിയുടെ ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി വന്നത് യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള സംരംഭക വെറോണിക ആബദ് റോജാസ്.
ഇടതുകാഴ്ചപ്പാടുള്ള സിറ്റിസൺ റെവലൂഷൻ പാർട്ടിയുടെ ലൂയിസ ഗോൺസാലസിനെയാണ് നൊബോവ പരാജയപ്പെടുത്തിയത്. 35കാരനായ നൊബോവ ഇക്വഡോർ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 2025 മേയ് വരെയാണ് നൊബോവയ്ക്കുള്ള കാലാവധി. 2021ൽ അധികാരത്തിൽ വന്ന ഗില്ലെർമോ ലാസ്സോ 2023 ജൂണ്‍ ആദ്യം പ്രസിഡന്റ് എന്ന നിലയിൽ പ്രത്യേക അധികാരമുപയോഗിച്ച് ഇക്വഡോർ പാർലമെന്റ് പിരിച്ചുവിട്ടതാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ബാൾക്കൻ ലഹരി മരുന്ന് മാഫിയയുമായുള്ള ബന്ധം, മയക്കുമരുന്ന് കടത്തിന് ഒത്താശ ചെയ്യൽ, അഴിമതി തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ പ്രസിഡന്റ് പദവിയിൽ നിന്ന് ഇംപീച്ച് ചെയ്യപ്പെടാനിരിക്കെയായിരുന്നു ലാസ്സോയുടെ നടപടി.
∙ പിതാവ് മത്സരിച്ചത് 5 തവണ, ഇനി മകന്റെ ഊഴം
ഇക്വഡോറിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് നൊബോവയുടേത്. അഞ്ചു തവണ പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചിട്ടുള്ള, നൊബോവ കോർപറേഷൻ എന്ന വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ അൽവാരോ നൊബോവ പാന്റണിന്റെ മകനാണ് ഡാനിയേൽ നൊബോവ. രണ്ടു തവണ വിവാഹിതനായിട്ടുണ്ട്. രണ്ടു കുട്ടികളുടെ പിതാവാണ്. മൂന്നാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
2021ലെ തിരഞ്ഞെടുപ്പിൽ സാന്റാ എലേന പ്രവിശ്യയിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നൊബോവയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എന്നാൽ ഇതിനു മുമ്പു തന്നെ പിതാവിന്റെ പാതയിൽ ബിസിനസ് മേഖലയിലേക്കും നൊബോവ കടന്നിരുന്നു. 18–ാം വയസ്സിൽ സ്വന്തമായി കമ്പനി സ്ഥാപിച്ച അദ്ദേഹം 2010 മുതൽ എട്ടു വർഷക്കാലം കുടുംബവകയായ ‘കോർപറേൻ നൊബോവ’യിൽ ഷിപ്പിങ് ഡയറക്ടർ, കൊമേഴ്സ്യൽ, ലോജിസ്റ്റിക്സ് ഡയറക്ടർ പദവികളിൽ ജോലി ചെയ്തു. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷന്‍, ഹാർവാഡ് കെന്നഡി സ്കൂളിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ പാസായിട്ടുള്ള ആളാണ് നൊബോവ.
∙ ശാന്തൻ, ജയിലുകളിലുള്ളവരുടെ സ്ഥിതിയും നോക്കണം
പൊതുവെ ശാന്തനും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നയാളുമാണ് നൊബോവ. പ്രകോപിതനാകാതെ ക്ഷമയോടെ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം വോട്ടർമാരെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടക്കുന്ന ബ്രസീൽ, മെക്സിക്കോ രാജ്യങ്ങളെക്കാളും ഗുരുതരമാണ് അടുത്ത കാലത്ത് ഇക്വഡോറിലെ സ്ഥിതി. ഇതിൽ മാറ്റമുണ്ടാക്കും എന്നതാണ് നൊബോവയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കടുത്ത നടപടിയായിരിക്കും ക്രിമിനൽ, മയക്കുമരുന്ന് മാഫിയകൾക്ക് നേരെ ഉണ്ടാവുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരും, പുതിയ സംരംഭങ്ങൾക്ക് നികുതി ഇളവുകൾ അനുവദിക്കും എന്ന വാഗ്ദാനങ്ങളുമുണ്ട്.
കേസുകൾ വേഗത്തിൽ തീർപ്പാക്കുന്ന വിധത്തിൽ ജുഡീഷ്യൽ പരിഷ്കരണം, ജയിലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുക തുടങ്ങിയ പ്രഖ്യാപനങ്ങൾ ങ്ങൾ നൊബോവ മുൻപ് തന്നെ നടത്തിയിരുന്നു.
തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതും തന്റെ മുൻഗണനകളിൽ ഉൾപ്പെട്ടതാണെന്ന് നൊബോവ പ്രസ്താവിച്ചിട്ടുണ്ട്. ദാരിദ്ര്യവും അസമത്വവും തുടച്ചുനീക്കിയാൽ അക്രമങ്ങൾക്ക് വലിയ തോതിൽ കുറവു വരുമെന്നാണ് നൊബോവയുടെ പക്ഷം.
∙ വാഴകളുടെ നാട്
വാഴപ്പഴ ഉൽപാദനത്തിൽ ലോകത്തെ അഞ്ചാം സ്ഥാനവും കയറ്റുമതിയിൽ ഒന്നാം സ്ഥാനവുമാണ് ഇക്വഡോറിന്. ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ 6 ശതമാനവും ഇക്വഡോറിലാണ്. 40–50 ലക്ഷം ടൺ വാഴപ്പഴമെങ്കിലും രാജ്യം കയറ്റുമതി ചെയ്യുന്നു. വ്യക്തിഗത കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന വാഴക്കുലകൾ ഡെൽമോണ്ടെ, ഡോളെ, ചിക്വിറ്റ, നൊബോവ പോലുള്ള തദ്ദേശീയ, രാജ്യാന്തര കമ്പനികൾ വാങ്ങിക്കുന്നു. ഇക്വഡോറിലെ ഏറ്റവും വലിയ വാഴപ്പഴ കയറ്റുമതി കമ്പനികളിലൊന്നാണ് നൊബോവ കോർപറേഷൻ. ഇതിനു പുറമെ നിരവധി മേഖലകളിൽ നൊബോവ കോർപറേഷന് നിക്ഷേപങ്ങളുണ്ട്.
ഇക്വഡോറിലെ വാഴകൃഷിയുടെ ചരിത്രം 1950കൾ മുതൽ തുടങ്ങുന്നതാണ്. കുതിച്ചും കിതച്ചുമായിരുന്നു ആ യാത്ര. ഇതിനിടെ, ഇക്വഡോറിലെ കൃഷി വലിയ പ്രതിസന്ധി നേരിട്ടു. ഈ സമയത്ത് തെക്കൻ അമേരിക്കയിലെ വിവിധ രാജ്യങ്ങളിൽ വാഴകൃഷി വ്യാപകമായി. എന്നിട്ടും ഇക്വഡോർ വാഴകൃഷിയിലേക്ക് തിരികെ വന്നു. ബാലവേല അടക്കം നിരവധി ആരോപണങ്ങളും ഈ കമ്പനികള്‍ക്കെതിരെ ഉയർന്നിട്ടുണ്ട്.
∙ അന്ന് ശാന്തിയുടെ നാട്, ഇന്ന് മാഫിയകളുടെ കേന്ദ്രം
ഒരു കാലത്ത് യുഎസ് പൗരന്മാര്‍ വിശ്രമകാല ജീവിതത്തിനായി തിരഞ്ഞെടുത്തിരുന്ന നാടായിരുന്നു ഇക്വഡോർ. കേരളത്തെ അനുസ്മരിപ്പിക്കുന്ന പ്രകൃതിയും ജൈവവൈവിധ്യവും. ഒരു ഭാഗത്ത് കടൽത്തീരമാണെങ്കിൽ മറ്റൊരു ഭാഗത്ത് പർവത നിരകളാണ്. മറ്റൊരിടത്ത് ആമസോൺ അടക്കമുള്ള വനമേഖലകൾ. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കാര്യങ്ങൾ മാറി. അയൽരാജ്യമായ കൊളംബിയ അക്രമത്തിന്റെ പിടിയിൽ അമർന്നപ്പോഴും ഇക്വഡോർ താരതമ്യേന ശാന്തമായിരുന്നു. എന്നാൽ പതിയെ മയക്കുമരുന്ന് മാഫിയ ഇക്വഡോർ താവളമാക്കിത്തുടങ്ങി. ലോകമാകെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അക്രമസംഭവങ്ങൾക്കും തുടക്കമായി. കോവിഡോടു കൂടി ഇക്വഡോർ പൂർണമായും അക്രമത്തിന്റെ പിടിയിലമർന്നു.
ഈ അക്രമത്തിന്റെ ആദ്യ പ്രതിഫലനമുണ്ടായത് രാജ്യത്തെ ജയിലുകളിലാണ്. കൊളംബിയ, മെക്സിക്കോ, ബാൾക്കൻ ക്രിമിനൽ സംഘങ്ങൾ പ്രാദേശിക ഗുണ്ടാ സംഘങ്ങളിൽ നുഴഞ്ഞു കയറി. ഇതോടെ ജയിലുകൾക്കുള്ളിൽ പരസ്പരം കൊലപ്പെടുത്തലുകളും ആരംഭിച്ചു. ജയിലുകളിൽ കലാപങ്ങൾ നിത്യസംഭവങ്ങളായി. കോവിഡിനു പിന്നാലെയുള്ള അക്രമസംഭവങ്ങളിൽ നൂറുകണക്കിന് പേരാണ് ഇക്വഡോർ ജയിലുകളിൽ മരിച്ചത്. ഈ ക്രിമിനൽ സംഘങ്ങൾ ജയിലുകൾ േകന്ദ്രീകരിച്ച് പുറത്തെ കാര്യങ്ങൾ നിയന്ത്രിച്ചു തുടങ്ങി. അങ്ങനെ ഒരുകാലത്ത് ശാന്തമായിരുന്ന ഇക്വഡോർ പൂർണമായി അക്രമത്തിന്റെ പിടിയിലായി.
പസഫിക് തീരത്തുള്ള ഗുയാക്വിൽ തുറമുഖമായിരുന്നു മയക്കുമരുന്ന് സംഘങ്ങളെ ഏറെ ആകർഷിച്ചത്. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള കൊക്കെയ്ൻ കടത്തിന്റെ കേന്ദ്രമായി ഇവിടം. വാഴപ്പഴത്തിന്റെ മറവിലാണ് പലപ്പോഴും ഇവിടെ നിന്ന് കൊക്കെയ്ൻ അതിർത്തി കടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്ന ഫെർണാണ്ടോ വീയാവിസെൻസ്യോ ഓഗസ്റ്റിൽ പ്രചരണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റുമാരുടെ അഴിമതികൾ അടക്കം പുറത്തുകൊണ്ടുവന്ന മുൻ മാധ്യമ പ്രവർത്തകനായിരുന്നു വീയാവിസെൻസ്യോ. വ്യാജ അനുമതികളും ഉത്തരവുകളുമെല്ലാം ഹാജരാക്കിയും ഉദ്യോഗസ്ഥരെ വിലയ്ക്കു വാങ്ങിയുമെല്ലാം ക്രിമിനൽ സംഘങ്ങൾ ഇത്തരം തുറമുഖങ്ങൾ തങ്ങളുടെ ആവശ്യത്തിന് ഉപയോഗപ്പെടുത്തി.
ബാൾക്കൻ ക്രിമിനൽ സംഘങ്ങൾക്ക് സഹായകമാകുന്ന വിധത്തിൽ കസ്റ്റംസ് അടക്കമുള്ള സ്ഥാപനങ്ങളിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചു എന്നതാണ് ഗില്ലെർമോ ലാസ്സോയെ ഇംപീച്ച്മെന്റിന്റെ വക്കിലെത്തിച്ചത്. ലാസ്സോയുടെ അടുത്ത ബന്ധു ഡാനിലോ കരേറ, അദ്ദേഹത്തിന്റെ സഹായി റൂബെൻ ചെരെസ് എന്നിവരായിരുന്നു ഇത്തരം അനധികൃത ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. ഇവർ സഹായിച്ചിരുന്നത് ബാൾക്കൻ മാഫിയയേയും. മാധ്യമങ്ങൾ ഇക്കാര്യങ്ങൾ പുറത്തു വിട്ടതോടെ പ്രതിപക്ഷം ലാസ്സോയ്ക്കെതിരെ ഇംപീച്ച്മെന്റിന് നീങ്ങുകയായിരുന്നു. കേസിൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളും നടന്നു. എന്നാൽ വൈകാതെ റൂബെൻ ചെരസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു.