26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന്; ശൈലജയുടെ ബയോഡേറ്റ സർക്കാർ ഫാർമയിൽ: ഇതാണോ മുഖ്യമന്ത്രിയുടെ ‘അസാധാരണ നടപടി’
തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കേരളത്തെ സംബന്ധിച്ച് കോവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിപ്പയും രണ്ടു പ്രളയങ്ങളും താണ്ടിയ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവുന്നതായിരുന്നില്ല കോവിഡ് ഏൽപിച്ച ആഘാതം. സംസ്ഥാനം കണ്ടു പരിചയിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് ആരോഗ്യരംഗം പൊടുന്നനെ എത്തിപ്പെട്ടത്. 2020 ജനുവരിയിൽ ചൈനയിൽനിന്ന് തൃശൂരിലെത്തിയ യുവതിക്ക് ഇന്ത്യയിൽ ആദ്യമായി കോവിഡ്19 സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയാണ് കൈക്കൊണ്ടത്. ഒരു വശത്ത് കടുത്ത ജാഗ്രത പുലർത്തുമ്പോൾതന്നെ മറുവശത്ത്, ചില ഉദ്യോഗസ്ഥ– രാഷ്ട്രീയ കൂട്ടുകെട്ടുകളെങ്കിലും കോവിഡ്19 നെ സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റിയിരുന്നു എന്നതിന്റെ സ്ഥിരീകരണമാണ്

തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു.
കേരളത്തെ സംബന്ധിച്ച് കോവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിപ്പയും രണ്ടു പ്രളയങ്ങളും താണ്ടിയ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവുന്നതായിരുന്നില്ല കോവിഡ് ഏൽപിച്ച ആഘാതം. സംസ്ഥാനം കണ്ടു പരിചയിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് ആരോഗ്യരംഗം പൊടുന്നനെ എത്തിപ്പെട്ടത്. 2020 ജനുവരിയിൽ ചൈനയിൽനിന്ന് തൃശൂരിലെത്തിയ യുവതിക്ക് ഇന്ത്യയിൽ ആദ്യമായി കോവിഡ്19 സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയാണ് കൈക്കൊണ്ടത്.
ഒരു വശത്ത് കടുത്ത ജാഗ്രത പുലർത്തുമ്പോൾതന്നെ മറുവശത്ത്, ചില ഉദ്യോഗസ്ഥ– രാഷ്ട്രീയ കൂട്ടുകെട്ടുകളെങ്കിലും കോവിഡ്19 നെ സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റിയിരുന്നു എന്നതിന്റെ സ്ഥിരീകരണമാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തലുകളിലൂടെ ഇപ്പോൾ പുറത്തു വരുന്നത്. കോവിഡിന്റെ മറവിൽ മെഡിക്കൽ സർവീസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) എന്താണ് സംഭവിച്ചതെന്ന് അറിയാൻ ജനങ്ങൾക്കു താൽപര്യമുണ്ട്. കാരണം ഈ പണം അവരുടേതാണ്, മാത്രമല്ല ഈ മരുന്നു വാങ്ങി കഴിച്ചതും അവരാണ്. രോഗം മാറാൻ തങ്ങൾ കഴിച്ചത് കാലാവധി കഴിഞ്ഞ മരുന്നാണോ? ഈ ചോദ്യങ്ങൾക്കുത്തരം സിഎജിയുടെ റിപ്പോർട്ടിലുണ്ട്.
∙ അന്ന് മാധ്യമങ്ങൾ അഴിമതി ചൂണ്ടിക്കാട്ടി, ഇപ്പോൾ സിഎജിയും
മരുന്നു കൊള്ള സംബന്ധിച്ച വിവരം 2020 നവംബർ മുതലുള്ള കാലയളവിൽ മലയാള മനോരമ നിരന്തരം പുറത്തു കൊണ്ടു വന്നെങ്കിലും അംഗീകരിക്കാൻ സർക്കാർ സന്നദ്ധമായിരുന്നില്ല. വാർത്തകളെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
കോവിഡിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി എത്തിയതോടെ രാഷ്ട്രീയ നേതൃത്വവും പല കാര്യങ്ങളിലും കണ്ണടയ്ക്കാൻ തുടങ്ങി. ഉത്തര കേരളത്തിലെ ചില മണ്ഡലങ്ങളിലെങ്കിലും മരുന്നു കമ്പനിക്കാരുടെ പണം തിരഞ്ഞെടുപ്പ് കാലത്ത് ഒഴുകിയിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്.
ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇപ്പോൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ അന്തിമ റിപ്പോർട്ടിന്റെ കരട് പുറത്തു വരുമ്പോൾ ഒരു കാര്യം വ്യക്തമാവുകയാണ്. മലയാള മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ ഓരോ വിവരങ്ങളും സത്യമായിരുന്നു എന്ന്. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കോവിഡിൽനിന്ന് രക്ഷിക്കാൻ പിപിഇ കിറ്റുകളും ഗ്ലൗസുകളും വാങ്ങിക്കൂട്ടിയപ്പോൾ കോടികളുടെ ഇടപാടുകളായിരുന്നു ചിലരുടെയെങ്കിലും ലക്ഷ്യം.
സിഎജിയുടെ നിരീക്ഷണങ്ങൾക്ക് ഒരു വിശദീകരണം കൂടി നൽകാനുള്ള സാധ്യത സർക്കാരിന് മുന്നിലുണ്ട് എന്നതു ശരിതന്നെ. പക്ഷേ, കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽനിന്ന് ഈ ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകൾ മിക്കതും ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായതു കണക്കിലെടുക്കുമ്പോൾ വിശ്വസനീയമായ മറുപടി സർക്കാരിന് നൽകാനാവുമോ എന്നതും സംശയകരം. മരുന്നു വാങ്ങലിൽ എന്താണു നടന്നത്?
∙ 148 ആശുപത്രികളിൽ നൽകിയത് വിതരണം നിർത്തിയ മരുന്ന്!
ഞെട്ടിപ്പിക്കുന്നതാണ് സിഎജിയുടെ കണ്ടെത്തൽ. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ, വിതരണ സംവിധാനത്തിലെ പിഴവുകളെ കുറിച്ചുള്ള ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ട്. 26 സർക്കാർ ആശുപത്രികളിലെ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടുണ്ടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
നിലവാരമില്ലാത്തതെന്ന് കണ്ടെത്തി വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകൾ 483 ആശുപത്രികളിലും വിതരണം നിർത്തി വയ്ക്കാൻ നിർദേശം നൽകിയ 11.69 ലക്ഷത്തിന്റെ മരുന്നുകൾ 148 ആശുപത്രികളിലും രോഗികൾക്ക് നൽകി. കാലാവധി കഴിഞ്ഞ മരുന്നുകളിലെ രാസസംയുക്തങ്ങൾക്ക് മാറ്റം സംഭവിക്കുമെന്നതിനാൽ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്‌സിഎല്ലിന്റെ ഗുരുതര പിഴവുകൾ എന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
∙ മരുന്നുകളുടെ ഗുണനിലവാരം കോർപറേഷൻ പരിശോധിക്കുന്നില്ല
സാധാരണക്കാരായ രോഗികൾക്കു നൽകുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് മെഡിക്കൽ കോർപറേഷന്റെ അടിസ്ഥാന ബാധ്യതയാണെന്ന് വിലയിരുത്തിയ സിഎജി, ഒരു വർഷത്തെ 54,049 ബാച്ചുകളിൽ 8700 ബാച്ചുകൾ മാത്രമേ പരിശോധിക്കപ്പെടുന്നുള്ളൂ എന്നു കണ്ടെത്തി. ലാബുകളിൽനിന്ന് ‘നിലവാരമില്ലെന്ന’ പരിശോധനാഫലം വരുമ്പോഴേക്കും മരുന്ന് ഉപയോഗിച്ചു കഴിഞ്ഞിരിക്കും. 46 ഇനം മരുന്നുകൾ ഇതേ വരെ ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല എന്നത് ദുരൂഹമാണെന്നും വിലയിരുത്തലുണ്ട്.
ഈ കമ്പനികൾക്ക് കുട പിടിച്ചു കൊടുത്തത് ഏത് ഉദ്യോഗസ്ഥനാണ്, ഏതു സംവിധാനമാണ് എന്ന് അറിയാനുള്ള അവകാശം ജനത്തിനുണ്ട്. ഓരോ ആശുപത്രിക്കും വർഷം തോറും മരുന്നു വാങ്ങാവുന്ന തുകയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അവശ്യമരുന്നുകൾക്കു പോലും ക്ഷാമം നേരിടുന്ന സ്ഥിതിയാണെന്ന് ഓഡിറ്റ് കണ്ടെത്തി. മരുന്നിന് 75% കാലാവധി (ഷെൽഫ് ലൈഫ്) വേണമെന്നാണ് ചട്ടം. ഇല്ലെങ്കിൽ മരുന്ന് തിരികെ നൽകി കമ്പനിയിൽ നിന്ന് പിഴ ഈടാക്കാം.
∙ വാങ്ങുന്നത് കാലാവധി ഇല്ലാത്ത മരുന്ന്, കൈവിട്ട് ഷൈൽഫ് ലൈഫ്
പരിശോധനാ കാലയളവിലെ 54,049 ബാച്ച് മരുന്നുകളിൽ 1610 ബാച്ചുകളും 75% ഷെൽഫ് ലൈഫ് ഇല്ലാത്തതായിരുന്നു. കമ്പനികളിൽനിന്ന് 32.82 കോടി രൂപയുടെ പിഴ ഈടാക്കേണ്ടതാണ് ഒഴിവാക്കിക്കൊടുത്തത്. കരട് റിപ്പോർട്ടിനെ ദുർബലമായ വാദങ്ങൾ നിരത്തി ന്യായീകരിക്കാൻ കെഎംഎസ്‌സിഎൽ ശ്രമിച്ചെങ്കിലും നിശിതമായ വിമർശനത്തോടെയാണ് സിഎജി അതു തള്ളിയത്. സ്റ്റോറിലെ ഫാർമസിസ്റ്റുകളുടെ കുറവ്, വൈദ്യുതി തകരാർ, ഇന്റർനെറ്റ് തടസം തുടങ്ങിയവയാണ് കെഎംഎസ്‌സിഎൽ നിരത്തിയ ന്യായങ്ങൾ. സുസ്ഥിരമായ സംവിധാനത്തിൽ ജീവനക്കാരുടെ കാര്യക്ഷമതയും തടസ്സമില്ലാത്ത വൈദ്യുതി വിതരണവും ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കാനുള്ള സംവിധാനവും അടിസ്ഥാനമായി ഒരുക്കേണ്ട കാര്യങ്ങളാണെന്ന് സിഎജി നിരീക്ഷിച്ചു.
ആശുപത്രികളിൽനിന്ന് ഓരോ വർഷത്തേക്കും ആവശ്യമുള്ള മരുന്നുകളുടെ കരാർ (ഇന്റന്റ്) നൽകുന്നുണ്ടെങ്കിലും അതനുസരിച്ചല്ല കെഎംഎഎസ്‌സിഎൽ മരുന്നു സംഭരിക്കുന്നത്. 2017 മുതൽ 22 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്റന്റ് നൽകിയെങ്കിലും കെഎംഎസ്‌സിഎൽ പൂർണമായും ഓർഡർ നൽകിയത് 536 ഇനങ്ങൾക്കു മാത്രമാണ്. 1085 ഇനങ്ങൾക്ക് ഓർഡർ നൽകിയിട്ടേ ഇല്ല. സത്യത്തിൽ കോവിഡ് ദുരന്തത്തെ അനൂകൂല സാഹചര്യമാക്കി മാറ്റുകയായിരുന്നോ. അതിനു കാരണം അറിയണ്ടേ.
∙ ചട്ടം മറികടക്കാൻ ദുരന്ത നിവാരണം, തിരഞ്ഞെടുപ്പിന് മരുന്നു കമ്പനിയുടെ പണമോ?
മരുന്നുകളും ഉപകരണങ്ങളും അവശ്യ വസ്തുക്കളും ശുചീകരണ സാമഗ്രികളും വാങ്ങുന്നതിനായി 1600 കോടിയോളം രൂപയാണ് 2020 മാർച്ചിനു ശേഷം കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ചെലവഴിച്ചത്. എല്ലാ വസ്തുക്കളും കേരളത്തിൽ സംഭരിക്കേണ്ടത് അടിയന്തര സാഹചര്യം ആയിരുന്നു എന്നതിൽ തർക്കമില്ല. സാധാരണഗതിയിലുള്ള സർക്കാരിന്റെ വാങ്ങൽ നയങ്ങളിലൂടെ കടന്നു പോയാൽ ചുവപ്പു നാടകൾ അഴിഞ്ഞു വരാൻ ഏറെ സമയമെടുക്കും. അതുകൊണ്ടുതന്നെ കോവിഡ് ചികിൽസാ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ദുരന്ത നിവാരണ നിയമത്തിന്റെ പ്രത്യേക വകുപ്പുകൾ ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
അവസരം കാത്തിരുന്ന ഉദ്യോഗസ്ഥർക്ക് ഇതായിരുന്നു പഴുത്. കോവിഡിന് പിന്നാലെ തിരഞ്ഞെടുപ്പു കൂടി എത്തിയതോടെ രാഷ്ട്രീയ നേതൃത്വവും പല കാര്യങ്ങളിലും കണ്ണടയ്ക്കാൻ തുടങ്ങി. ഉത്തര കേരളത്തിലെ ചില മണ്ഡലങ്ങളിലെങ്കിലും മരുന്നു കമ്പനിക്കാരുടെ പണം തിരഞ്ഞെടുപ്പ് കാലത്ത് ഒഴുകിയിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ഇത്രയും ഗുരുതരമായ ക്രമക്കേട് നടന്നിട്ടും രാഷ്ട്രീയ നേതൃത്വം അറിഞ്ഞില്ലേ എന്ന ചോദ്യം വരാം. അതിനുത്തരം ഇതാണ്.
∙ എല്ലാവരും അറിഞ്ഞുതന്നെ ഈ അസാധാരണ നടപടികൾ
കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകളും മറ്റും സംഭരിച്ചത് മുഖ്യമന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരുടെ അറിവോടെയാണ്. ആരോഗ്യ, ധന, സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും കണ്ട ഫയൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അംഗീകരിക്കുയായിരുന്നു. പിന്നീട് ധനമന്ത്രി ടി.എം. തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഫയലിൽ ഒപ്പിട്ട ശേഷമാണ് ഒന്നര മാസത്തിനു മുൻപ് നടത്തിയ 73.96 കോടി രൂപയുടെ കോവിഡ്‌കാല വാങ്ങലുകൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചത്.
തിരുവനന്തപുരം ലോകായുക്തയിലെ കേസ് തുടരുന്നതിനിടെ അഡ്വ.സി.ആർ. പ്രാണകുമാറിന് ആരോഗ്യ വകുപ്പിൽനിന്ന് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. നിയമസഭയിൽ ഉൾപ്പടെ വിവാദമാവുകയും കെ.കെ. ശൈലജയ്ക്കെതിരെ പ്രതിപക്ഷം തിരിയുകയും ചെയ്തപ്പോൾ ‘അസാധാരണ കാലത്തെ അസാധാരണ നടപടികൾ’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി ഈ ഇടപാടിനെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയും അറിഞ്ഞു കൊണ്ടാണ് പിപിഇ കിറ്റുകൾ വാങ്ങിയിരിക്കുന്നതെന്ന് കെ.കെ.ശൈലജയും വ്യക്തമാക്കിയിരുന്നു.
∙ കോർപറേഷൻ കംപ്യൂട്ടറിൽ തയാറാക്കിയത് മന്ത്രിയുടെ ബയോഡേറ്റ!
ദുരൂഹമായ ഇടപാടുകൾ പിടിക്കപ്പെടുമെന്നായപ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ കംപ്യൂട്ടർ നെറ്റ്‌വർക്കിൽനിന്ന് മായ്ച്ചുകളഞ്ഞത് ആറായിരത്തോളം ഫയലുകളാണ്. ഇത് പിന്നീട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഐടി വിഭാഗം വീണ്ടെടുത്തു. ചട്ടങ്ങൾ പാലിക്കാതെയാണ് അടിമുടി പർച്ചേസുകൾ നടന്നിരിക്കുന്നത് എന്നു വ്യക്തമാക്കുന്ന ഫയലുകളുടെ കൂട്ടത്തിൽ മുൻ ആരോഗ്യമന്ത്രിയെ പുരസ്കാരത്തിനു പരിഗണിക്കാനായി തയാറാക്കിയ വ്യക്തിവിവരങ്ങളും ഉൾക്കൊണ്ടിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ആരോഗ്യ മന്ത്രി ശൈലജയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ അധികവും പിആർ ഏജൻസികൾ ഒരുക്കിക്കൊടുത്തതാണെന്ന ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിക്കുന്നതിനിടെയാണ് അവരുടെ വ്യക്തിരേഖ പുറത്തു വന്നത്.
മെഡിക്കൽ കോർപറേഷൻ ജനറൽ മാനേജറും പർച്ചേസ് മാനേജറും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിൽ മന്ത്രിയുടെ മൂന്നു പേജ് നീളുന്ന ബയോഡേറ്റ എന്തിന് ശേഖരിച്ചു എന്ന ചോദ്യമുയരുന്നു. കോർപ്പറേഷൻ ആസ്ഥാനത്തുനിന്നു സ്ഥലംമാറ്റപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഓരോ ഫയലുകളും എന്നാണ് സൂചന. രാത്രി എട്ടു മണിക്കു ശേഷമാണ് മിക്ക പർച്ചേസ് ഓർഡറുകളും നൽകിയിരിക്കുന്നത്. ക്വട്ടേഷൻ ക്ഷണിക്കുകയോ, സ്റ്റോർ പർച്ചേസ് നിയമങ്ങൾ പരിഗണിക്കുകയോ പോലും ചെയ്തിട്ടില്ല. ആരോഗ്യ വകുപ്പ് ഉന്നതങ്ങളിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് എല്ലാ ഓർഡറുകളും നൽകിയിരിക്കുന്നത് എന്നും വ്യക്തം.
കോർപറേഷൻ മുൻ ജനറൽ മാനേജറുടെ ലാപ്ടോപ്പിൽനിന്ന് കണ്ടെത്തിയ ആരോഗ്യ മന്ത്രിയുടെ വ്യക്തിവിവരണം അവാർഡ് നിർണയ സമിതികൾക്ക് അയയ്ക്കാനായി തയാറാക്കിയതായിരുന്നു. നിപ്പ പ്രതിരോധം, പ്രളയ ദുരിതാശ്വാസം, 585 കോടിയുടെ ആംബുലൻസ് വാങ്ങൽ, 70 കാരുണ്യ ഫാർമസികൾ, ആർദ്രം പദ്ധതി, ശൈശവ മരണ നിരക്ക് കുറയ്ക്കൽ, വനിതാ ശിശു ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെല്ലാം മുന്നിൽ നിന്നു നയിച്ച കെ.കെ. ശൈലജ കേരളത്തിന്റെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രിയാണെന്നാണ് വിവരണം. ആദ്യ പ്രളയമുണ്ടായത് 2017 ലാണെന്നതുൾപ്പെടെ തെറ്റായ വിവരങ്ങളും ഇതിലുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ മന്ത്രിക്ക് ലഭിച്ച പുരസ്കാരങ്ങൾ അധികവും പിആർ ഏജൻസികൾ ഒരുക്കിക്കൊടുത്തതാണെന്ന ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിക്കുന്നതിനിടെയാണ് ഈ വ്യക്തിരേഖയും പുറത്തു വന്നത്.
∙ ഇതിലും ഭേദം സെൻട്രൽ പർച്ചേസ് കമ്മിറ്റി ആയിരുന്നോ?
കേരളം ലോകത്തിനു മുന്നിൽ കൊട്ടിഘോഷിക്കുന്നതാണ് ഇവിടുത്തെ ആരോഗ്യ നിലവാരം. അതിന്റെ ആണിക്കല്ലായി പ്രവർത്തിക്കേണ്ടതാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ. ‘സെൻട്രൽ പർച്ചേസ് കമ്മിറ്റി’ എന്ന അഴിമതി നിറഞ്ഞ മരുന്നു സംഭരണ സംവിധാനത്തിൽനിന്ന് മാറി 2007 ൽ കെഎംഎസ്‌സിഎൽ രൂപീകരിക്കുമ്പോൾ പ്രതീക്ഷയോടെ ഓരോ മലയാളിയും ഉറ്റുനോക്കിയതാണ്. എന്നാൽ യോഗ്യതയില്ലാത്ത ജീവനക്കാരെ പിൻവാതിലിലൂടെ കുത്തിത്തിരുകിയും രാഷ്ട്രീയ ശുപാർശയുടെ അടിസ്ഥാനത്തിൽ അവർക്ക് താക്കോൽസ്ഥാനങ്ങൾ നൽകിയും മരുന്നു സംഭരണ സംവിധാനത്തെ അട്ടിമറിച്ചത് സർക്കാർ തന്നെയാണ്. സിഎജി ചൂണ്ടിക്കാട്ടിയതു പോലെ സാധാരണക്കാരായ രോഗികളുടെ ജീവനാണ് ഒരുകൂട്ടം ഉദ്യോഗസ്ഥർ പന്താടുന്നത്. ഇതിന് അവസാനം കണ്ടേ തീരൂ.
ആ പിപിഇ കിറ്റും കൈയുറയും മനസ്സുകൊണ്ട് ധരിച്ചവരാണ് മലയാളികൾ. കോവിഡിൽനിന്ന് നാടിനെ രക്ഷിച്ചത് ആ കിറ്റുകളായിരുന്നു. എങ്ങനെയാണ് ആ രക്ഷാ കിറ്റും അഴിമതിയുടെ അവസരമാക്കി മാറ്റിയത്. വായിക്കാം അടുത്ത ഭാഗത്തിൽ.