നവീൻ പട്നായിക്കിലേക്കുള്ള വഴിയാണ് വി. കാർത്തികേയൻ പാണ്ഡ്യൻ എന്ന വി.കെ. പാണ്ഡ്യൻ. അതിനി മന്ത്രിമാരോ ഉദ്യോഗസ്ഥരോ സ്വന്തം പാർട്ടി നേതാക്കളോ വ്യവസായികളോ ആകട്ടെ. മുഖ്യമന്ത്രിയെ കാണണമെങ്കിൽ പ്രൈവറ്റ് സെക്രട്ടറി വഴി വേണം. 12 കൊല്ലമായി ഈ തമിഴ്നാട് സ്വദേശി പട്നായിക്കിന്റെ കൂടെ കൂടിയിട്ട്. മുഖ്യമന്ത്രിയുടെ കണ്ണും കാതുമാണ് അദ്ദേഹം. അധികാരക്കസേരയിൽ പട്നായിക് ഉണ്ടന്നേ ഉള്ളൂ, ഭരണനടത്തിപ്പിന്റെ ചക്രം പാണ്ഡ്യന്റെ കയ്യിലാണെന്ന് ശത്രുക്കളും ചുരുക്കം പാർട്ടിക്കാരും പറയും. നവീൻ പട്നായിക്കിന്റെ പ്രതിപുരുഷൻ എന്നാണ് ഈ 2000 ബാച്ച് ഒഡീഷ കേ‍ഡർ ഐഎഎസ് ഓഫിസർ അറിയപ്പെടുന്നത്. പാണ്ഡ്യൻ അധികാരദുർവിനിയോഗം നടത്തുന്നു എന്ന ആരോപണമുള്ളവരിൽ പ്രതിപക്ഷം മാത്രമല്ല, പട്‌നായിക്കിന്റെ പാർട്ടിയായ ബിജെഡിയിലെ ഒരു വിഭാഗവും ഉണ്ട്. ഇതിനിടെയാണ് പാണ്ഡ്യൻ കഴിഞ്ഞ ദിവസം സിവിൽ സർവീസിൽ നിന്ന് വിരമിച്ചത്. വിരമിക്കലിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിന്റെ പിറ്റേന്ന് കാബിനറ്റ് പദവിയോടെ ‘5 ടി’, ‘നബിൻ‌ ഒഡീഷ’ എന്നീ രണ്ട് സുപ്രധാന പദ്ധതികളുടെ ചെയർമാനായി പാണ്ഡ്യനെ നിയമിച്ചു. അതോടെ അടുത്ത ചോദ്യം ഉയര്‍ന്നു. ബിജെഡിയിൽ കാര്യമായ രണ്ടാം നിര നേതൃത്വമില്ല. അവിവാഹിതനായ നവീൻ പട്നായിക്കിന്റെ കാലശേഷം ആര് എന്ന ചോദ്യത്തിനും ഉത്തരമില്ല. എന്നാൽ ഇപ്പോള്‍ എവിടെയും ഉയർന്നുനിൽക്കുന്ന പേര് പാണ്ഡ്യന്റേതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവീൻ പട്നായിക്കിലേക്കുള്ള വഴിയാണ് വി. കാർത്തികേയൻ പാണ്ഡ്യൻ എന്ന വി.കെ. പാണ്ഡ്യൻ. അതിനി മന്ത്രിമാരോ ഉദ്യോഗസ്ഥരോ സ്വന്തം പാർട്ടി നേതാക്കളോ വ്യവസായികളോ ആകട്ടെ. മുഖ്യമന്ത്രിയെ കാണണമെങ്കിൽ പ്രൈവറ്റ് സെക്രട്ടറി വഴി വേണം. 12 കൊല്ലമായി ഈ തമിഴ്നാട് സ്വദേശി പട്നായിക്കിന്റെ കൂടെ കൂടിയിട്ട്. മുഖ്യമന്ത്രിയുടെ കണ്ണും കാതുമാണ് അദ്ദേഹം. അധികാരക്കസേരയിൽ പട്നായിക് ഉണ്ടന്നേ ഉള്ളൂ, ഭരണനടത്തിപ്പിന്റെ ചക്രം പാണ്ഡ്യന്റെ കയ്യിലാണെന്ന് ശത്രുക്കളും ചുരുക്കം പാർട്ടിക്കാരും പറയും. നവീൻ പട്നായിക്കിന്റെ പ്രതിപുരുഷൻ എന്നാണ് ഈ 2000 ബാച്ച് ഒഡീഷ കേ‍ഡർ ഐഎഎസ് ഓഫിസർ അറിയപ്പെടുന്നത്. പാണ്ഡ്യൻ അധികാരദുർവിനിയോഗം നടത്തുന്നു എന്ന ആരോപണമുള്ളവരിൽ പ്രതിപക്ഷം മാത്രമല്ല, പട്‌നായിക്കിന്റെ പാർട്ടിയായ ബിജെഡിയിലെ ഒരു വിഭാഗവും ഉണ്ട്.

ഇതിനിടെയാണ് പാണ്ഡ്യൻ കഴിഞ്ഞ ദിവസം സിവിൽ സർവീസിൽ നിന്ന് വിരമിച്ചത്. വിരമിക്കലിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിന്റെ പിറ്റേന്ന് കാബിനറ്റ് പദവിയോടെ ‘5 ടി’, ‘നബിൻ‌ ഒഡീഷ’ എന്നീ രണ്ട് സുപ്രധാന പദ്ധതികളുടെ ചെയർമാനായി പാണ്ഡ്യനെ നിയമിച്ചു. അതോടെ അടുത്ത ചോദ്യം ഉയര്‍ന്നു. ബിജെഡിയിൽ കാര്യമായ രണ്ടാം നിര നേതൃത്വമില്ല. അവിവാഹിതനായ നവീൻ പട്നായിക്കിന്റെ കാലശേഷം ആര് എന്ന ചോദ്യത്തിനും ഉത്തരമില്ല. എന്നാൽ ഇപ്പോള്‍ എവിടെയും ഉയർന്നുനിൽക്കുന്ന പേര് പാണ്ഡ്യന്റേതാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരായ അനേകം മാതൃകകൾ നമുക്ക് മുന്നിലുണ്ട്. മുൻ കേന്ദ്രമന്ത്രിമാരായ എസ്.കൃഷ്ണകുമാറും അൽഫോൻസ് കണ്ണന്താനവുമൊക്കെ  ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു. തമിഴ്നാട്ടിലെ ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ഐപിഎസ് ഓഫിസറായിരുന്നു. 

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും വി.കെ. പാണ്ഡ്യനും ( Photo Credit : fanpandian/ facebook)
ADVERTISEMENT

എന്നാൽ ഇവരിൽനിന്നെല്ലാം വി.കെ.പാണ്ഡ്യനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം ‘സൂപ്പർ മുഖ്യമന്ത്രി’ എന്ന ‘പേരുദോഷം’ ഇതിനകം തന്നെ കേൾപ്പിച്ചു കഴിഞ്ഞു എന്നതാണ്. പാണ്ഡ്യൻ ബിജെഡിയിൽ അംഗമാകുമോ? മുഖ്യമന്ത്രി നവീൻ പട്നായിക്കിനു ശേഷം പാർട്ടിയേയും ഒ‍ഡീഷയേയും നയിക്കുമോ? ‘പുറത്തുനിന്നുള്ളയാ’ളെ ഒഡീഷക്കാർ അംഗീകരിക്കുമോ? ബിജെഡിയിൽ ഒരു പൊട്ടിത്തെറി ഉണ്ടാവുമോ? ചോദ്യങ്ങൾ ഒട്ടേറെയുണ്ട്.

∙ അന്ന് മഹാപത്ര പുറത്ത്, ഇന്ന് പാണ്ഡ്യൻ അകത്ത്

ഭരണ നടത്തിപ്പിന് രാഷ്ട്രീയക്കാരേക്കാൾ ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന ആളാണ് നവീൻ പട്നായിക് എന്നാണ് പൊതുവേയുള്ള പറച്ചിൽ. മുൻപും ഇത്തരത്തിൽ ശക്തനായ ഒരു ഉദ്യോഗസ്ഥൻ പട്നായിക്കിനെ ‘ഉപദേശിച്ചിരുന്നു’, അദ്ദേഹമായിരുന്നു പ്യാരി മോഹൻ മഹാപത്ര. 1997ൽ, പിതാവും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ബിജു പട്നായിക്കിന്റെ മരണത്തോടെയാണ് നവീൻ പട്നായിക് ഒഡ‍ീഷയിലേക്ക് തിരികെ വരുന്നത്. ബിജു പട്നായിക് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അടുത്ത സഹായി ആയിരുന്നു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മഹാപത്ര.

പ്യാരി മോഹൻ മഹാപത്രയും നവീൻ പട്നായിക്കും (pyarimohan.in/ facebook)

നവീൻ പട്നായിക്കിന് ഒഡിയ ഭാഷ ഇന്നും കാര്യമായി അറിയില്ല. അതുവരെയുള്ള അദ്ദേഹത്തിന്റെ മുഴു‍വൻ ജീവിതവും ഒ‍ഡീഷയ്ക്ക് പുറത്തായിരുന്നു. അന്നു മുതൽ നവീൻ പട്നായിക്കിന്റെ കണ്ണും കാതുമായി മഹാപത്ര. ഉദ്യോഗസ്ഥരും മന്ത്രിമാരും ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കുമായി മഹാപത്രയ്ക്കു മുന്നിൽ കാത്തു നിന്നു. 2004 ൽ പട്നായിക് അദ്ദേഹത്തെ രാജ്യസഭാംഗമാക്കി. 2009 ല്‍ ബിജെഡി അധികാരത്തിൽ വന്നത് മഹാപത്രയുടെ തന്ത്രങ്ങളുടെ മികവിലായിരുന്നു. അപ്പോഴേക്കും പാർട്ടിയിലും സർക്കാരിലും മഹാപത്ര കൂടുതൽ അധികാരം കാട്ടിത്തുടങ്ങി. 

ADVERTISEMENT

മുഖ്യമന്ത്രിയായ ശേഷം നവീൻ നടത്തിയ ആദ്യ ലണ്ടൻ സന്ദർശനത്തിനിടെ, ഒഡീഷയിൽ ഒരു അട്ടിമറി ശ്രമം നടന്നു. പാർട്ടി പിടിച്ചെടുക്കാനുള്ള മഹാപത്രയുടെ ശ്രമം പക്ഷേ പരാജയപ്പെട്ടു. 104 എംഎൽഎമാരിൽ 34 പേർ മാത്രമാണ് മഹാപത്രയ്ക് പിന്നിൽ അണിനിരന്നത്. ചതിയൻ, പിന്നിൽ നിന്നു കുത്തുന്നവൻ എന്നിങ്ങനെ പട്നായിക് അന്ന് മഹാപത്രയെ വിശേഷിപ്പിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം മഹാപത്രയേയും ഏതാനും എംഎൽഎമാരെയും പട്നായിക് സസ്പെൻഡ് ചെയ്തു.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് (Photo Credit : Naveen.odisha/ facebook)

താൻ പല രഹസ്യങ്ങളും വെളിപ്പെടുത്തുമെന്ന് മഹാപത്ര വെല്ലുവിളിച്ചെങ്കിലും ഒന്നുമുണ്ടായില്ല. അദ്ദേഹം രൂപീകരിച്ച പുതിയ പാർട്ടിയും എങ്ങുമെത്തിയില്ല. മഹാപത്ര പോയ ഒഴിവിൽ കാര്യശേഷിയുള്ള ഒരാളെ കാത്തിരിക്കുന്നതിനിടെയാണ് പട്നായിക്കിന്റെ ശ്രദ്ധ പാണ്ഡ്യനിലെത്തുന്നത്. 

∙ രാജ്യത്തിനാകെ മാതൃകയായി, വൈകാതെ പട്നായിക്കിന് അരികിലേക്ക്

2002 ൽ കലഹണ്ടി ജില്ലയിലെ ധർമഗഡിൽ സബ് കലക്ടറായാണ് പാണ്ഡ്യന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം. പൊതുമരാമത്ത് വകുപ്പിലെ  പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഏകജാലക സംവിധാനം പാണ്ഡ്യൻ ആവിഷ്കരിച്ചത് ഈ സമയത്തായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് രാഷ്ട്രപതിയുടെ പുരസ്കാരം കിട്ടി, മാത്രമല്ല, ദേശീയ തലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനുള്ള മാതൃകയുമായി. 2005 ൽ മയൂർഭഞ്ജ് കലക്ടറായി നിയമിതനായി. അവിടുത്തെ നക്സൽ പ്രശ്നം പരിഹരിക്കുന്നതിൽ പാണ്ഡ്യൻ വഹിച്ച പങ്ക് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. 

വി.കെ. പാണ്ഡ്യൻ ( Photo Credit : fanpandian/ facebook)
ADVERTISEMENT

2007ൽ ഗഞ്ജാം കലക്ടറായി പാണ്ഡ്യൻ നിയമിതനായി. എയ്ഡ്സ് ബാധിതരായവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് പുരസ്കാരം നേടി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിന് ഗഞ്ജാം ജില്ലയുടെ കലക്ടർ എന്ന നിലയിൽ രണ്ടു തവണ പാണ്ഡ്യ‌ൻ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പു പദ്ധതി വേതനം ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കിയത് ഗഞ്ജാം ജില്ലയിലാണ്. ഇതാണ് പിന്നീട് ദേശീയ തലത്തിലും മാതൃകയായത്.

ഭരണ നിർവഹണം സുതാര്യമാക്കുന്ന വിധത്തിൽ ഇത്തരത്തിൽ സ്വീകരിച്ച നടപടികൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെയാണ് അദ്ദേഹം മുഖ്യമന്ത്രി നവീൻ‌ പട്നായിക്കുമായി അടുപ്പത്തിലാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2011 ൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. 

∙ ഹെലികോപ്റ്ററിൽ യാത്ര, വിവാദങ്ങൾക്കും പഞ്ഞമില്ല

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഒഡീഷയിൽ നവീൻ പട്നായിക് തുടങ്ങിവച്ച പല പദ്ധതികളുടെയും പിന്നിൽ പാണ്ഡ്യനുണ്ടായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക വലിയ പദ്ധതികളിലും പാണ്ഡ്യന്റെ കണ്ണെത്തും. 2023 ജൂണിൽ അദ്ദേഹം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ പൊതുവേ ഉപയോഗിക്കാറില്ലെങ്കിലും പാണ്ഡ്യന്റെ യാത്ര ഹെലികോപ്റ്ററുകളിലായിരുന്നു. പദ്ധതികൾ വിലയിരുത്തുക, പ്രശ്നങ്ങൾ പഠിക്കുക, ജനങ്ങളെ കേൾക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.

പാർട്ടി എംപിമാരും എംഎൽഎമാരുമായുള്ള വിശദമായ കൂടിക്കാഴ്ചയും ഉണ്ടാവും. ജൂണിലെ യാത്ര സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കി. പ്രതിപക്ഷത്തെ ചെറുക്കാൻ മുഖ്യമന്ത്രിക്ക് നിയമസഭയിൽ പ്രസ്താവന നടത്തേണ്ടി വന്നു. പാണ്ഡ്യൻ വിവിധ ജില്ലകൾ സന്ദർശിച്ചത് തന്റെ പ്രതിനിധിയായിട്ടാണെന്നും തന്റെ അനുമതി അതിനുണ്ടെന്നും നാലു പേജ് വരുന്ന പ്രസ്താവനയിലൂടെ അദ്ദേഹം വ്യക്തമാക്കി. 

പാണ്ഡ്യൻ സർവീസ് ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച്, പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയോടെ വിവാദങ്ങള്‍ അപ്രസക്തമായി. പാണ്ഡ്യന്‍ സ്വയം വിരമിക്കാൻ അപേക്ഷ സമര്‍പ്പിച്ചത് ഒ‍ഡീഷ സർക്കാരിന്റെ ശുപാർശ കത്തോടെയായിരുന്നു‌താനും. പാണ്ഡ്യൻ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് തന്റെ അധികാരം ഉപയോഗിച്ചത് എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ വരുംനാളുകളിൽ പാണ്ഡ്യൻ ഏറ്റവുമധികം എതിർപ്പുകൾ നേരിടേണ്ടി വരിക സ്വന്തം പാർട്ടിക്കാരിൽനിന്നു തന്നെയാവും. 

എന്നാൽ ബിജെഡിയിലെ പല പ്രധാന പദവികളിലും തന്റെ അടുപ്പക്കാരെ പാണ്ഡ്യൻ നിയമിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന ഒട്ടേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മറികടന്നാണ് പാണ്ഡ്യൻ അധികാരം കയ്യാളിയിരുന്നത്. പട്നായിക്കിന് ഇപ്പോൾ 77 വയസ്സായി. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാൽ പാണ്ഡ്യന്റെ നിലനിൽപ്പ് അത്ര എളുപ്പമാകില്ല. അതുകൊണ്ടുതന്നെ പട്നായിക് അധികാരത്തിലുള്ളപ്പോൾ തന്നെ പാണ്ഡ്യനെ പിൻഗാമിയാക്കാനാകുന്നതിന്റെ ഭാഗമാകാം നിലവിലെ നടപടികൾ എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും.

∙ പുറത്തു നിന്നുള്ളവരെ ഒ‍ഡീഷക്കാർ സ്വീകരിക്കില്ലേ?

 ‘പുറത്തുനിന്നുള്ളവ’രെ ഒ‍ഡീഷയിലെ ജനം സ്വീകരിക്കുകയില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. പാണ്ഡ്യൻ രാഷ്ട്രീയത്തിൽ ചേരുമോ അതോ സ്വന്തം സംസ്ഥാനത്തേക്ക് തിരികെ പോകുമോ എന്ന് തങ്ങൾക്കറിയില്ലെന്നും എന്നാൽ അദ്ദേഹം ബിജെഡിയിൽ ചേർന്നാൽ അത് തങ്ങളെ കൂടുതൽ സഹായിക്കുമെന്നുമാണ് മുതിർന്ന കോൺഗ്രസ് എംഎല്‍എ എസ്.എസ്.സലൂജ പ്രതികരിച്ചത്. മുതിർന്ന ബിജെപി നേതാവ് മോഹൻ മാജ്‍ഹി പറഞ്ഞതാകട്ടെ, ഇനി പാണ്ഡ്യന് ഉദ്യോഗസ്ഥന്റെ മുഖംമൂടിയില്ലാതെ രാഷ്ട്രീയം കളിക്കാം എന്നാണ്. ‘‘എന്നാൽ പാണ്ഡ്യനെ ഒഡീഷക്കാർ സ്വീകരിക്കില്ല’’, മാജ്ഹി പറയുന്നു. 

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും വി.കെ. പാണ്ഡ്യനും (Photo Credit : Naveen.odisha/ facebook)

എന്നാൽ ഒഡീഷയിൽ അസംഭവ്യമായത് പലതും നടക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പുറത്തു നിന്നുള്ളവരെ ഉൾക്കൊള്ളുന്ന സമീപനം ഒഡീഷ മുമ്പും സ്വീകരിച്ചിട്ടുണ്ട്. 1962 ൽ ഒ‍ഡീഷ മുഖ്യമന്ത്രിയായ ബിരേൻ മിത്ര ബംഗാളി വംശജനായിരുന്നു. പാണ്ഡ്യൻ വിവാഹം കഴിച്ചിരിക്കുന്നത് ഐഎഎസുകാരിയും ഒ‍‍ഡീഷ സ്വദേശിയുമായ സുജാത കാർത്തികേയനെയാണ്. കൃഷി ആയിരുന്നു പാണ്ഡ്യന്റെ ഉപരിപഠന മേഖല. മധുരയിലെ അഗ്രികൾച്ചർ കോളജ് ആന്‍ഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കൃഷിയിൽ ബിരുദവും ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2000ത്തിൽ ഐഎഎസ്  നേടി.

∙ പട്നായിക്കിന്റെ അഭിമാന പദ്ധതികൾ, പിന്നിൽ പാണ്ഡ്യന്റെ ബുദ്ധി

2019ൽ പട്നായിക് അഞ്ചാം തവണ മുഖ്യമന്ത്രിയായതോടെയാണ് ‘5 ടി’ (Transformational Initiatives) പദ്ധതി രൂപീകരിക്കുന്നത്. ഈ പദ്ധതിയുടെ സെക്രട്ടറി പദവിയും അന്നുതന്നെ പാണ്ഡ്യന് നൽകിയിരുന്നു. ട്രാൻസ്പെരൻസി (സുതാര്യത), ടെക്നോളജി (സാങ്കേതികത), ടീംവർക്ക് (കൂട്ടായ പ്രവർത്തനം), ടൈം (സമയം), ലീഡിങ് ടു ട്രാൻസ്ഫോർമേഷൻ (മാറ്റത്തിലേക്ക്) എന്നിങ്ങനെയാണ് ‘5 ടി’യെ നിർവചിച്ചിരിക്കുന്നത്. മിക്ക വകുപ്പുകളെയും സ്പർശിക്കുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ മുഖച്ഛായ ആകെ മാറ്റാനുള്ള ഒന്നായാണ് കരുതുന്നത്.

ബിജെഡിയിലെ പല പ്രധാന പദവികളിലും തന്റെ അടുപ്പക്കാരെ പാണ്ഡ്യൻ നിയമിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന ഒട്ടേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മറികടന്നാണ് പാണ്ഡ്യൻ അധികാരം കയ്യാളിയിരുന്നത്.

ഉദ്യോഗസ്ഥരായിരുന്നവർ സംസ്ഥാനത്ത് മുൻപും മന്ത്രിസഭാംഗങ്ങളായിട്ടുണ്ട്. എന്നാൽ കാബിനറ്റ് മന്ത്രി പദവിയോടെ ഈ പദ്ധതിയുടെ ചെയർമാനായാണ് പാണ്ഡ്യനെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കാണ് അദ്ദേഹം റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതും. ഇതോടെ മുൻപുണ്ടായിരുന്ന അധികാരം തെല്ലുപോലും ചോരാതെ നിലനിർത്താൻ പാണ്ഡ്യന് കഴിയുമെന്നാണ് കരുതുന്നത്. 

വികസന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനെത്തിയ വി.കെ. പാണ്ഡ്യൻ ( Photo Credit : fanpandian/ facebook)

ഈ ‘5 ടി’ പദ്ധതിക്ക് കീഴിലാണ് സംസ്ഥാനത്തിന്റെ സമഗ്ര വികസനം എന്ന പരിപാടി സർക്കാർ നടപ്പാക്കുന്നത്. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തുന്ന ‘മൊ സർക്കാർ’ (എന്റെ സർക്കാർ), സംസ്ഥാനത്തെ സ്കൂളുകളുടെ മുഖച്ഛായ മാറ്റൽ, പുരാതന ക്ഷേത്രങ്ങളുടെ നവീകരണം, തീർഥാടകർക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രീമന്ദിർ പരികർമ പദ്ധതി, ആശുപത്രികളുടെ നില മെച്ചപ്പെടുത്തുകയും പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുകയും ചെയ്യൽ, ‌‌സ്ത്രീകൾക്കും പാവപ്പെട്ട പുരുഷന്മാർക്കും ചികിത്സ ഉറപ്പാക്കുന്ന ‘ബിജു സ്വാസ്ഥ്യ കല്യാൺ യോജന’, പുരിയെ ലോകോത്തര പൈതൃക നഗരമാക്കൽ തുടങ്ങി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പല പദ്ധതികളും ‘5 ടി’യുടെ കീഴിലാണ്. പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിനു ചുറ്റും 75 മീറ്റർ വിസ്താരത്തിൽ നിർമിക്കുന്ന ഇടനാഴിയും ഈ പദ്ധതികളുടെ ഭാഗമാണ്.

∙ ‘അമ ഒ‍ഡീഷ’, ‘നബിൻ ഒഡീഷ’, പാണ്ഡ്യന്റെ വിജയമന്ത്രം

സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമിട്ട് രൂപീകരിച്ചിരിക്കുന്ന ‘നബിൻ ഒഡീഷ’ എന്ന പദ്ധതിയുടേയും തലപ്പത്ത് പാണ്ഡ്യനെത്തന്നെയാണ് പട്നായിക് നിയമിച്ചിരിക്കുന്നത്. 2019 ൽ ആവിഷ്കരിച്ച ‘അമ ഗാവോൺ’, ‘അമ ബികാഷ്’ (നമ്മുടെ ഗ്രാമം, നമ്മുടെ വികസനം) പദ്ധതി ആ വർഷം നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിൽ നവീൻ പട്നായിക്കിനെ അഞ്ചാം വട്ടം ഒ‍‍ഡീഷ മുഖ്യമന്ത്രിയാക്കിയതിൽ നിർണായകമായിരുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ഗ്രാമീണ മേഖലയുടെ വികസനമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 

വി.കെ. പാണ്ഡ്യനെ സ്വീകരിക്കുന്ന ഗ്രാമീണർ ( Photo Credit : fanpandian/ facebook)

ഇതിന്റെ ചുവടു പിടിച്ച് നവീൻ പട്നായിക് സർക്കാർ അടുത്തിടെ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചു. ‘അമ ഒ‍ഡീഷ’, ‘നബിൻ ഒഡീഷ’ (നമ്മുടെ ഒ‍ഡീഷ, പുതിയ ഒ‍‍ഡീഷ) എന്ന പദ്ധതി ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ ആകെ വികസനം ലക്ഷ്യമിട്ടിട്ടുള്ളതാണ്. നബിൻ ഒ‍‍ഡീഷ പദ്ധതിക്ക് കീഴിൽ ഓരോ പഞ്ചായത്തിനും 50 ലക്ഷം രൂപ വീതം നൽകും.

ഇന്റർനെറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സയൻസ് പാർക്കുകൾ വികസിപ്പിക്കുക, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി ഗ്രാമീണ മേഖലയിൽ വികസനം എത്താനുള്ളതാണ് പദ്ധതി. ചുരുക്കത്തിൽ 5 ടി, നബിൻ ഒഡീഷ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്തെ ഒട്ടുമിക്ക വകുപ്പുകളുടെയും പ്രവർത്തനങ്ങളിൽ പാണ്ഡ്യന് നിർണായക സ്വാധീനം ചെലുത്താൻ സാധിക്കും.

English Summary:

After Quitting IAS, VK Pandian gets Cabinet Rank in the Odisha Government. Will he succeed Naveen Patnaik?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT