‘വിരമിക്കാൻ’ നീലേഷ്; ഓടിയെത്തി ‘ആശ്വസിപ്പിച്ച്’ ബിജെപി; പാർട്ടിയെ വിറപ്പിക്കാൻ തക്ക ശക്തരോ നാരായൺ റാണെയും മക്കളും!
ഒട്ടേറെ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് നാരായൺ റാണെയുടെ രാഷ്ട്രീയ ജീവിതം. ഇതിനകം മൂന്ന് രാഷ്ട്രീയ പാർട്ടികളിൽ അംഗമായി, പുതിയ ഒരു പാർട്ടി ഉണ്ടാക്കി. കേന്ദ്രമന്ത്രിപദം മുതൽ മുഖ്യമന്ത്രിപദം വരെ നിർവഹിച്ചു. ഏറ്റവുമൊടുവിൽ ബിജെപിയിൽ. ഇപ്പോൾ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയ മന്ത്രി. രണ്ടു മക്കളും പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ. ഇളയ മകൻ നിതിൻ റാണെ മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ. അതിനിടെയാണ്, താൻ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് നാരായൺ റാണെയുടെ മൂത്ത മകനും മുൻ എംപിയുമായ നീലേഷ് റാണെ പ്രഖ്യാപിക്കുന്നത്. വിഷയം വലിയ തോതിൽ ചർച്ചയായി. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം ഉണർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നീലേഷുമായി കൂടിക്കാഴ്ച നടത്തി. ഫഡ്നാവിസിന്റെ ‘ഉപദേശ’ങ്ങൾക്ക് വഴങ്ങി തീരുമാനം പിൻവലിക്കാൻ ഒടുവിൽ നീലേഷ് സമ്മതിച്ചു. അഴിമതി ആരോപണങ്ങളും വിവാദ പ്രസ്താവനകളും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും റാണെയും മക്കളുമുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൊങ്കൺ മേഖലയിലെ പ്രധാനപ്പെട്ട ഈ കുടുംബം രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നീലേഷിന്റെ വിരമിക്കൽ തീരുമാനം മാറ്റാൻ ബിജെപി നേതൃത്വം ദ്രുതഗതിയിൽ ഇടപെട്ടത്? എന്താണ് നാരായൺ റാണെയുടെയും മക്കളുടെയും രാഷ്ട്രീയ പ്രസക്തി?
ഒട്ടേറെ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് നാരായൺ റാണെയുടെ രാഷ്ട്രീയ ജീവിതം. ഇതിനകം മൂന്ന് രാഷ്ട്രീയ പാർട്ടികളിൽ അംഗമായി, പുതിയ ഒരു പാർട്ടി ഉണ്ടാക്കി. കേന്ദ്രമന്ത്രിപദം മുതൽ മുഖ്യമന്ത്രിപദം വരെ നിർവഹിച്ചു. ഏറ്റവുമൊടുവിൽ ബിജെപിയിൽ. ഇപ്പോൾ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയ മന്ത്രി. രണ്ടു മക്കളും പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ. ഇളയ മകൻ നിതിൻ റാണെ മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ. അതിനിടെയാണ്, താൻ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് നാരായൺ റാണെയുടെ മൂത്ത മകനും മുൻ എംപിയുമായ നീലേഷ് റാണെ പ്രഖ്യാപിക്കുന്നത്. വിഷയം വലിയ തോതിൽ ചർച്ചയായി. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം ഉണർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നീലേഷുമായി കൂടിക്കാഴ്ച നടത്തി. ഫഡ്നാവിസിന്റെ ‘ഉപദേശ’ങ്ങൾക്ക് വഴങ്ങി തീരുമാനം പിൻവലിക്കാൻ ഒടുവിൽ നീലേഷ് സമ്മതിച്ചു. അഴിമതി ആരോപണങ്ങളും വിവാദ പ്രസ്താവനകളും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും റാണെയും മക്കളുമുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൊങ്കൺ മേഖലയിലെ പ്രധാനപ്പെട്ട ഈ കുടുംബം രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നീലേഷിന്റെ വിരമിക്കൽ തീരുമാനം മാറ്റാൻ ബിജെപി നേതൃത്വം ദ്രുതഗതിയിൽ ഇടപെട്ടത്? എന്താണ് നാരായൺ റാണെയുടെയും മക്കളുടെയും രാഷ്ട്രീയ പ്രസക്തി?
ഒട്ടേറെ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് നാരായൺ റാണെയുടെ രാഷ്ട്രീയ ജീവിതം. ഇതിനകം മൂന്ന് രാഷ്ട്രീയ പാർട്ടികളിൽ അംഗമായി, പുതിയ ഒരു പാർട്ടി ഉണ്ടാക്കി. കേന്ദ്രമന്ത്രിപദം മുതൽ മുഖ്യമന്ത്രിപദം വരെ നിർവഹിച്ചു. ഏറ്റവുമൊടുവിൽ ബിജെപിയിൽ. ഇപ്പോൾ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയ മന്ത്രി. രണ്ടു മക്കളും പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ. ഇളയ മകൻ നിതിൻ റാണെ മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ. അതിനിടെയാണ്, താൻ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് നാരായൺ റാണെയുടെ മൂത്ത മകനും മുൻ എംപിയുമായ നീലേഷ് റാണെ പ്രഖ്യാപിക്കുന്നത്. വിഷയം വലിയ തോതിൽ ചർച്ചയായി. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം ഉണർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നീലേഷുമായി കൂടിക്കാഴ്ച നടത്തി. ഫഡ്നാവിസിന്റെ ‘ഉപദേശ’ങ്ങൾക്ക് വഴങ്ങി തീരുമാനം പിൻവലിക്കാൻ ഒടുവിൽ നീലേഷ് സമ്മതിച്ചു. അഴിമതി ആരോപണങ്ങളും വിവാദ പ്രസ്താവനകളും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും റാണെയും മക്കളുമുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൊങ്കൺ മേഖലയിലെ പ്രധാനപ്പെട്ട ഈ കുടുംബം രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നീലേഷിന്റെ വിരമിക്കൽ തീരുമാനം മാറ്റാൻ ബിജെപി നേതൃത്വം ദ്രുതഗതിയിൽ ഇടപെട്ടത്? എന്താണ് നാരായൺ റാണെയുടെയും മക്കളുടെയും രാഷ്ട്രീയ പ്രസക്തി?
ഒട്ടേറെ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് നാരായൺ റാണെയുടെ രാഷ്ട്രീയ ജീവിതം. ഇതിനകം മൂന്ന് രാഷ്ട്രീയ പാർട്ടികളിൽ അംഗമായി, പുതിയ ഒരു പാർട്ടി ഉണ്ടാക്കി. കേന്ദ്രമന്ത്രിപദം മുതൽ മുഖ്യമന്ത്രിപദം വരെ നിർവഹിച്ചു. ഏറ്റവുമൊടുവിൽ ബിജെപിയിൽ. ഇപ്പോൾ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയ മന്ത്രി. രണ്ടു മക്കളും പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ. ഇളയ മകൻ നിതിൻ റാണെ മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎ. അതിനിടെയാണ്, താൻ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് നാരായൺ റാണെയുടെ മൂത്ത മകനും മുൻ എംപിയുമായ നീലേഷ് റാണെ പ്രഖ്യാപിക്കുന്നത്.
വിഷയം വലിയ തോതിൽ ചർച്ചയായി. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം ഉണർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നീലേഷുമായി കൂടിക്കാഴ്ച നടത്തി. ഫഡ്നാവിസിന്റെ ‘ഉപദേശ’ങ്ങൾക്ക് വഴങ്ങി തീരുമാനം പിൻവലിക്കാൻ ഒടുവിൽ നീലേഷ് സമ്മതിച്ചു. അഴിമതി ആരോപണങ്ങളും വിവാദ പ്രസ്താവനകളും തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും റാണെയും മക്കളുമുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് കൊങ്കൺ മേഖലയിലെ പ്രധാനപ്പെട്ട ഈ കുടുംബം രാഷ്ട്രീയത്തിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് നീലേഷിന്റെ വിരമിക്കൽ തീരുമാനം മാറ്റാൻ ബിജെപി നേതൃത്വം ദ്രുതഗതിയിൽ ഇടപെട്ടത്? എന്താണ് നാരായൺ റാണെയുടെയും മക്കളുടെയും രാഷ്ട്രീയ പ്രസക്തി?
∙ പ്രഖ്യാപനം അപ്രതീക്ഷിതം, പിൻവലിക്കലും നാടകീയം
എതാനും ദിവസം മുൻപാണ് താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് നീലേഷ് റാണ പ്രസ്താവിച്ചത്. ‘‘രാഷ്ട്രീയത്തോടുള്ള താൽപര്യം അവസാനിച്ചതിനാൽ ഇനി സജീവ രാഷ്ട്രീയത്തിൽനിന്നു മാറി നിൽക്കുന്നു’’, എന്നായിരുന്നു സാമൂഹ്യ മാധ്യമത്തിലെ കുറിപ്പ്. അപ്രതീക്ഷിതമായിരുന്നു ഈ പ്രഖ്യാപനം. മനഃപൂർവമല്ലാതെ വിഷമിപ്പിച്ചവരോട് മാപ്പ് ചോദിക്കുന്നു, ഇത്രയും വർഷം തനിക്കൊപ്പം നിന്നതിന് ജനങ്ങൾക്കും, ലഭിച്ച സ്നേഹത്തിന് ബിജെപിക്കും നന്ദി എന്നും നീലേഷ് പറഞ്ഞിരുന്നു.
എന്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീലേഷിനെ നയിച്ചത് എന്നത് അപ്പോൾ അവ്യക്തമായിരുന്നു. പിന്നാലെ, മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും ബിജെപി നേതാവുമായ രവീന്ദ്ര ചവാൻ നീലേഷിനെ കാണാനെത്തി. അടച്ചിട്ട മുറിയിൽ രണ്ടു മണിക്കൂർ ചർച്ച. അതിനു ശേഷം ഇരുവരും ഫഡ്നാവിസിനരികിലേക്ക്. ഫഡ്നാവിസുമായും ചർച്ച. ഒടുവിൽ, വിരമിക്കാനുള്ള തീരുമാനം പിൻവലിക്കാനും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാനും നീലേഷിന്റെ തീരുമാനം.
പിന്നാലെ, രവീന്ദ്ര ചവാൻ ചില കാര്യങ്ങൾ കൂടി പറഞ്ഞു: ‘‘താഴേക്കിടയിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ നേരിടുന്ന അനീതി പരിഹരിക്കും. ഇക്കാര്യത്തിൽ നാരായൺ റാണെയോടും നീലേഷിനോടും ചർച്ച നടത്തിയിട്ടുണ്ട്. പ്രവർത്തകരുടെ വികാരം സംബന്ധിച്ച് നീലേഷ് ഉന്നയിച്ച കാര്യങ്ങളും പാർട്ടി പരിഗണിക്കും’’. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രത്നഗിരി–സിന്ധുദുർഗ് മണ്ഡലത്തിൽ ആരു മത്സരിച്ചാലും ഒരു പ്രശ്നവുമില്ലെന്നും സജീവ രാഷ്ട്രീയം ഉപേക്ഷിക്കരുതെന്ന് നീലേഷിനോട് അഭ്യർഥിച്ചെന്നും ചവാൻ വ്യക്തമാക്കി. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചോ ഒത്തുതീർപ്പുകളെക്കുറിച്ചോ നീലേഷ് പ്രതികരിച്ചതുമില്ല.
∙ പടിപടിയായുള്ള അവഗണന, ചവാന്റെ കടന്നുകയറ്റം
തന്നെയും അനുയായികളെയും ബിജെപി നേതൃത്വം തഴയുന്നു എന്നതാണ് നീലേഷിന്റെ വിരമിക്കലിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പഞ്ചായത്ത് തലത്തിൽപ്പോലും തന്റെ അനുയായികളെ പടിപടിയായി ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. ഇതിനു പരിഹാരം ഉണ്ടാവണമെന്നാണ് ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയിൽ നീലേഷ് ആവശ്യപ്പെട്ടത് എന്നും റിപ്പോർട്ടുണ്ട്. യഥാർഥത്തിൽ നീലേഷും പൊതുമരാമത്ത് മന്ത്രി ചവാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് വിഷയം ഇവിടെ വരെ എത്തിച്ചത് എന്നാണ് മറ്റു ചില റിപ്പോർട്ടുകൾ.
തങ്ങളുടെ സ്വാധീന മേഖലയിൽ ചവാന്റെ സാന്നിധ്യം കൂടി വരുന്നു എന്നാണ് റാണെയുടെയും മക്കളുടെയും പരാതി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പു വരെയുള്ള കാര്യങ്ങളെ ഈ ശീതസമരം ബാധിക്കുന്നു എന്ന അവസ്ഥയിലാണ് ബിജെപി നേതൃത്വംതന്നെ പ്രശ്നപരിഹാരത്തിന് ഇറങ്ങിയത്. പ്രശ്നങ്ങൾ ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിക്കാനും അതുവഴി സ്വാധീന മേഖല നിലനിർത്താനും റാണെയുടെ കുടുംബം കണ്ടെത്തിയ ‘ഒറ്റമൂലി’യാണ് നീലേഷിന്റെ വിരമിക്കൽ പ്രഖ്യാപനം എന്നും വാദങ്ങളുണ്ട്.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സമയത്ത് പാർട്ടിയുടെ വാർഡ് കൗൺസിലറായി രാഷ്്ട്രീയ ജീവിതം ആരംഭിച്ചതാണ് നാരായൺ റാണെ. എന്നാൽ ഇന്ന് റാണെ കുടുംബത്തിന്റെ ബദ്ധശത്രുക്കളാണ് താക്കറെ കുടുംബം.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മാസങ്ങൾ മാത്രം അകലെയാണ്. ഈ സാഹചര്യത്തിൽ കൊങ്കൺ മേഖലയിലെ ശക്തരായ റാണെ കുടുംബത്തെ പിണക്കുന്നത് നല്ലതിനല്ല എന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിനുമറിയാം. അതുകൊണ്ടുതന്നെ പ്രഖ്യാപനം വന്നയുടൻ ബിജെപി നേതൃത്വം ആദ്യം സംസാരിച്ചത് നാരായൺ റാണെയോടാണ്. പിന്നാലെയാണ് നീലേഷിനെ കാണാൻ ചവാനെത്തിയത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പാർട്ടിയോടാണ് പറയേണ്ടത് എന്നും ഇത്തരം ‘പ്രതിഷേധ’ നടപടികൾ ഇനി ഉണ്ടാകരുതെന്നും കൂടിക്കാഴ്ചയ്ക്കിടെ ഫഡ്നാവിസ് നീലേഷിനോട് പറഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നീലേഷ് തന്നെയായിരിക്കുമോ രത്നഗിരി–സിന്ധുദുർഗ് സീറ്റിലെ സ്ഥാനാർഥി എന്നതാണ് ഇനി അറിയേണ്ടത്.
∙ താക്കറെയ്ക്കെതിരെ ആദ്യമായി
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സമയത്ത് പാർട്ടിയുടെ വാർഡ് കൗൺസിലറായി രാഷ്്ട്രീയ ജീവിതം ആരംഭിച്ചതാണ് നാരായൺ റാണെ. എന്നാൽ ഇന്ന് റാണെ കുടുംബത്തിന്റെ ബദ്ധശത്രുക്കളാണ് താക്കറെ കുടുംബം. റാണെ ശിവസേനയിൽനിന്ന് പുറത്തു പോയതു മുതൽ ആരംഭിച്ച ശതുത്രയാണിത്. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം പിതാവും രണ്ടു മക്കളും താക്കറെ കുടുംബത്തിനെതിരെ സംസാരിക്കാറുമുണ്ട്. അതിലൊന്നായിരുന്നു ഗായകൻ സോനു നിഗത്തെ കൊലപ്പെടുത്താൻ ബാൽ താക്കറെ നിരവധി തവണ ശ്രമിച്ചു എന്ന നീലേഷിന്റെ വെളിപ്പെടുത്തൽ.
‘‘സോനു നിഗത്തിനും ഇതറിയാം, എന്താണ് സോനു നിഗവും താക്കറെ കുടുംബവും തമ്മിലുള്ള ബന്ധം? എത്ര പേർ താക്കറെയുടെ ഫാം ഹൗസിൽ കൊല്ലപ്പെട്ടിട്ടുണ്ട്? ഞങ്ങളുടെ വാ തുറക്കാൻ നിർബന്ധിക്കരുത്’’, എന്നായിരുന്നു നീലേഷിന്റെ ഭീഷണി. ശിവസേന നേതാവായിരുന്ന ആനന്ദ് ദിഗെ യഥാർഥത്തിൽ കൊല്ലപ്പെട്ടതാണെന്നും ഇതിനു പിന്നിലും ബാൽ താക്കറെ ആണെന്നും നീലേഷ് ആരോപിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ രാഷ്ട്രീയ ഗുരുവായിരുന്നു ആനന്ദ് ദിഗെ.
∙ നീലേഷും രാഷ്ട്രീയത്തിലേക്ക്
2009ലാണ് നീലേഷ് റാണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. രത്നഗിരി–സിന്ധുദുർഗ് മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥി. എതിർ സ്ഥാനാർഥി ശിവസേനയുടെ സുരേഷ് പ്രഭു. നീലേഷ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ സുരേഷ് പ്രഭു ശിവസേനയിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തു. 2014ലും കോൺഗ്രസ് ടിക്കറ്റിലായിരുന്നു നീലേഷിന്റെ മത്സരം. എതിര്‍ സ്ഥാനാർഥി അവിഭക്ത ശിവസേനയുടെ വിനായക് റൗട്ട്. നീലേഷിന് പരാജയം.
കോൺഗ്രസിൽനിന്ന് രാജിവച്ച പിതാവ് നാരായൺ റാണെ രൂപീകരിച്ച ‘മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ’ എന്ന പാർട്ടിയുടെ സ്ഥാനാർഥിയായാണ് അതേ മണ്ഡലത്തിൽ നീലേഷ് 2019ൽ മത്സരിച്ചത്. വിജയം എതിരാളി വിനായക് റൗട്ടിനു തന്നെ. നീലേഷ് പിന്നാലെ ബിജെപിയിലേക്ക് പോയപ്പോൾ വിനായക് റൗട്ട് താക്കറെ പക്ഷത്തിന്റെ ശിവസേനയിൽ ഉറച്ചു നിന്നു. അതുകൊണ്ട് ഇരുവരും ഇപ്പോഴും എതിർ ചേരിയില്‍ തന്നെ. നീലേഷിന് 2024ൽ രത്നഗിരി–സിന്ധുദുർഗ് മണ്ഡലംതന്നെ ലഭിച്ചേക്കുമെന്നും രണ്ടുതവണ മാറി നിന്ന വിജയം ഇത്തവണയെങ്കിലും കൈപ്പിടിയിലൊതുക്കാൻ സാധിക്കുമെന്നും റാണെ കുടുംബം കരുതുന്നുണ്ടാവാം.
∙ ‘അച്ഛനൊത്ത മകൻ’
ഇപ്പോൾ വാർത്തകളിലുള്ളത് നീലേഷ് ആണെങ്കിലും നാരായൺ റാണെയുടെ യഥാർഥ രാഷ്ട്രീയ പിൻഗാമിയായി കരുതപ്പെടുന്നത് ഇളയ മകൻ നിതേഷ് റാണെയാണ്. മഹാരാഷ്ട്രയിലെ കങ്കാവ്‍ലി മണ്ഡലത്തില്‍നിന്ന് 2014ലും 2019ലും നിയമസഭയിലേക്കു വിജയിച്ച നിതേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇടക്കിടെ നടക്കാറുണ്ട്. നാരായണ്‍ റാണെ ശിവസേനയിൽനിന്ന് കോൺഗ്രസിലെത്തിയതിനു പിന്നാലെ 2009ൽ നീലേഷ് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ ടിക്കറ്റ് കിട്ടുമായിരുന്നിട്ടും നിതേഷ് പക്ഷേ, ചെയ്തത് ‘സ്വാഭിമാൻ സംഘതൻ’ എന്ന സന്നദ്ധ സംഘടന രൂപീകരിക്കുകയാണ്. ഒപ്പം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന പദവിയും.
ഈ സമയത്ത് നിതേഷ് ആയിരുന്നു കുടുംബ ബിസിനസുകൾ നോക്കി നടത്തിയതും അത് വളർത്തിയതും. സന്നദ്ധ സംഘടനയുടെയും കോൺഗ്രസിലെയും പ്രവർത്തനങ്ങൾ തമ്മിൽ ഭിന്നിപ്പുകൾ ഉണ്ടായതോടെ ജനറൽ സെക്രട്ടറി പദം രാജിവച്ചു. സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലായിരുന്നു നിതേഷിന്റെ കണ്ണ്. യുവാക്കളുടെ തൊഴിലില്ലായ്മ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തന മേഖല. കുടിവെള്ള മാഫിയയ്ക്കെതിരെ രംഗത്തിറങ്ങിയത് കൂടുതൽ പ്രശസ്തനാക്കി.
ഇതിനിടെ, ചിന്തു ഷെയ്ഖ് എന്ന ചെറുകിട ബിസിനസുകാരനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി. എന്നാൽ സിബിഐ ഈ കേസിൽ നിതേഷിനെ കുറ്റവിമുക്തനാക്കി. ഗോവയിലെ ടോൾ ബൂത്ത് തകർക്കാനും ജീവനക്കാരെ ആക്രമിക്കാനുമുള്ള ശ്രമം, മുംബൈ–ഗോവ ഹൈവേയുടെ ശോച്യാവസ്ഥയുടെ പേരിൽ ഒരു ഡപ്യൂട്ടി എഞ്ചിനീയറുടെ മേൽ ചെളി കലക്കിയൊഴിച്ചത്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്റെ മേൽ മീൻ വലിച്ചെറിഞ്ഞത് തുടങ്ങി ഒട്ടേറെ കേസുകളിൽ നിതേഷ് അറസ്റ്റിലായിട്ടുണ്ട്.
∙ താക്കറെ കുടുംബത്തെ വിടാതെ
ഇതിനിടെ, കോൺഗ്രസ് എംഎൽഎ ആയിരിക്കെ, ഗുജറാത്തി സമൂഹത്തിനെതിരെ നിതേഷ് നടത്തിയ പരാമർശങ്ങൾ വിവാദമാവുകയും ചെയ്തു. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ‘സ്വച്ഛ് ഭാരത് അഭിയാ’ന്റെ ഭാഗമായി നിതേഷ്, സമൂഹ മാധ്യമത്തിൽ നടത്തിയ പരാമർശമാണ് വിവാദമായത്. മുംബൈയിലുള്ള ഗുജറാത്തികളെ മുഴുവൻ തൂത്തൂവാരി വൃത്തിയാക്കിക്കൊണ്ട് താനും പങ്കെടുക്കും എന്നായിരുന്നു പ്രസ്താവന. മഹാരാഷ്ട്രക്കാർ സസ്യേതര ഭക്ഷണം കഴിക്കുന്നവരായതു കൊണ്ട് അവർക്ക് മുംബൈയിൽ വീടു കിട്ടുന്നില്ലെന്നും ഇത് തുടർന്നാൽ ‘വൃത്തിയാക്കൽ’ വേഗത്തിലാക്കുമെന്നും പറഞ്ഞ് നിതേഷ് വിവാദം കൊഴുപ്പിച്ചു. പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതികരിച്ചു. കോൺഗ്രസും പ്രസ്താവനയോട് അകലം പാലിക്കുകയും അപലപിക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു താക്കറെ കുടുംബത്തിനെതിരെ നിതേഷ് ഒടുവിൽ രംഗത്തു വന്നത്. സുശാന്തിന്റെ മാനേജർ ദിഷ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ആദിത്യ താക്കറെ നിയമസഭയിലേക്ക് കയറുന്ന സമയത്ത് പൂച്ച കരയുന്നതു പോലുള്ള ശബ്ദമുണ്ടാക്കി അവഹേളിച്ചതും വിവാദമായി.
അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ബിജെപി നിരന്തരം അഴിമതി ആരോപണം ഉന്നയിച്ചിരുന്ന ആളായിരുന്നു നാരായൺ റാണെ. അദ്ദേഹത്തിന്റെ ഏഴു കമ്പനികളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരംഭിച്ചിരുന്നു.
ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുടെ പേരിൽ നിതേഷിനും നാരായൺ റാണെയ്ക്കുമെതിരെ കേസെടുത്തിരുന്നു. ദിഷ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പട്ടതാണെന്നും താക്കറെ പക്ഷത്തെ ശിവസേന നേതാക്കളാണ് ഇതിനു പിന്നിലെന്നും പേരു പറയാതെ സൂചിപ്പിച്ചുമായിരുന്നു ഇരുവരുടെയും പ്രസ്താവന. ഇതിനെതിരെ ദിഷയുടെ മാതാപിതാക്കള്‍ കേസു കൊടുക്കുകയായിരുന്നു. സുശാന്ത് സിങ് മരിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ച നിലയിൽ ദിഷയെ കണ്ടെത്തിയത്. ദിഷ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
∙ വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാതെ ഉദ്ധവ് എന്ന പ്രതിയോഗി
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്ന് ഉദ്ധവ് താക്കറെ ഒരു പ്രസംഗത്തിനിടെ മറന്നു പോയെന്നും മറ്റൊരാൾ അത് പറഞ്ഞു കൊടുക്കുകയായിരുന്നു എന്നും നാരായൺ റാണെ പറഞ്ഞിട്ടുണ്ട്. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ താക്കറെയുടെ ചെവിട്ടത്ത് അടിച്ചേനെ എന്നായിരുന്നു റാണെയുടെ പ്രസ്താവന. ശിവസേന വിട്ടതിനു ശേഷം തരംകിട്ടുമ്പോഴെല്ലാം താക്കറെ കുടുംബത്തിനെതിരെ റാണെയും മക്കളും രംഗത്തു വന്നിട്ടുണ്ട്. തന്നെ കൊലപ്പെടുത്താൻ താക്കറെ കൊലയാളികളെ ഏർപ്പാടാക്കിയിരുന്നുവെന്നും താക്കറെ കുടുംബത്തിന്റെ ‘മാതോശ്രീ’ എന്ന വീട് നിയമപരമായി നിർമിച്ചതാണോ എന്നു സംശയമുണ്ടെന്നും ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങളും അടുത്തിടെ റാണെ ഉയർത്തിയിരുന്നു.
ശിവസേനയിലൂടെയാണ് നാരായൺ റാണെ തന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1996 -1999 സമയത്ത് ബിജെപി–ശിവസേന മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. 1999ൽ ഭൂമി കുംഭകോണക്കേസിൽപ്പെട്ട് മനോഹർ ജോഷി മുഖ്യമന്ത്രി പദം ഒഴിഞ്ഞപ്പോൾ 1999 ൽ റാണെ മുഖ്യമന്ത്രിയായി. എന്നാൽ ആ വർഷം ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–എൻസിപി സഖ്യം അധികാരത്തിൽ വന്നു. അന്ന് ഉദ്ധവ് താക്കറെയായിരുന്നു ശിവസേന പ്രസിഡന്റ്. ആ തിരഞ്ഞെടുപ്പിന് ആര് നേതൃത്വം നൽകുമെന്ന പ്രശ്നത്തിൽ റാണെയും താക്കറെയും തമ്മിലുള്ള ഉരസലുകൾ ആരംഭിച്ചു. ആ അധികാരപ്രശ്നം 2005ൽ റാണെ ശിവസേനയിൽനിന്ന് പുറത്തു പോകുന്നതിലാണ് കലാശിച്ചത്.
∙ കോൺഗ്രസിന്റെ ശക്തികേന്ദ്രം, ഒടുവിൽ പുറത്തേക്ക്
2005ൽത്തന്നെ കോൺഗ്രസിൽ ചേർന്ന റാണെയെ വിലാസ്റാവു ദേശ്മുഖ് മന്ത്രിസഭയിൽ അംഗമാക്കി. 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് ദേശ്മുഖ് രാജിവച്ചപ്പോൾ അശോക് ചവാനെയാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യമന്ത്രിയാക്കിയത്. തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് കോൺഗ്രസ് നേതൃത്വം വാക്കു തന്നിരുന്നതാണെന്നും അതാണ് ഇപ്പോൾ ലംഘിക്കപ്പെട്ടതെന്നും റാണെ പരസ്യപ്രതികരണം നടത്തി. അന്നു മുതൽ കോൺഗ്രസും റാണെയും തമ്മിൽ വിവിധ വിഷയങ്ങളിൽ കോർത്തുകൊണ്ടിരുന്നു.
2014ൽ അദ്ദേഹം കോൺഗ്രസിൽനിന്ന് രാജി വച്ചു. ബിജെപിയായിരുന്നു റാണെ ലക്ഷ്യമിട്ടിരുന്നതെങ്കിലും ആ സമയത്ത് അധികാരത്തിലുണ്ടായിരുന്ന ശിവസേന–ബിജെപി മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ സഖ്യത്തിൽനിന്ന് പിന്മാറുമെന്ന് ഉദ്ധവ് താക്കറെ നിലപാടെടുത്തു. ഇതോടെ 2017ൽ റാണെ മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. 2019ൽ ഇത് ബിജെപിയിൽ ലയിപ്പിച്ചു. 2021ലെ മന്ത്രിസഭാ പുനഃസംഘടനയിൽ റാണെയെ രണ്ടാം മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
∙ എന്തുകൊണ്ട് റാണെ?
കൊങ്കൺ മേഖലയിലെ സിന്ധുദുർഗിലാണ് റാണെ കുടുംബത്തിന്റെ ആസ്ഥാനം. കോൺഗ്രസിനും എൻസിപിക്കും നല്ല സ്വാധീന മേഖല കൂടിയാണ് ഇവിടം. ഇവിടെ അതിജീവിക്കാൻ കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളറിയുന്നയാളാണ് നാരായൺ റാണെ. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ബിജെപി നിരന്തരം അഴിമതി ആരോപണം ഉന്നയിച്ചിരുന്ന ആളായിരുന്നു റാണെ. അദ്ദേഹത്തിന്റെ ഏഴു കമ്പനികളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരംഭിച്ചിരുന്നു. റാണെയുടെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായി എന്ന് തോന്നിപ്പിച്ച പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ കൊങ്കൺ മേഖലയിലെ ശക്തനായ മറാത്ത നേതാവ് എന്ന നിലയിൽ റാണെ ഇന്നും പ്രസക്തനാണ്. അതുകൊണ്ടു കൂടിയാണ് നീലേഷ് റാണെ ഉയർത്തിയ അസ്വാരസ്യം പോലും മണിക്കൂറുകൾക്കുള്ളിൽ ബിജെപി പരിഹരിച്ചത്.