അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. 2023 സെപ്റ്റംബർ 28ന് കമ്പമലയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം വനംവികസന കോർപറേഷന്റെ ഓഫിസ് അടിച്ചു തകർത്തു. വീടുകളിൽ കയറി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു മടങ്ങി. ഇതിനും ഏതാനും മാസം മുൻപാണ് കണ്ണൂർ കേളകം രാമച്ചി കോളനിയിലെ എടാൻ കേളനെന്ന വ്യക്തിയുടെ വീട്ടിൽ രണ്ടംഗ സായുധ സംഘം എത്തി രണ്ടു മണിക്കൂറോളം നിന്ന് മൊബൈൽ ചാർജ് ചെയ്തു പോയത്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലം കൂടിയായിരുന്നു കേരളം–കർണാടകം അതിർത്തിയിലെ ഈ പ്രദേശം. ഇവിടെയുള്ള ആറളം വന്യജീവി സങ്കേതത്തിലാണ് ഒക്ടോബർ 30ന് ഉച്ചയോടെ മാവോയിസ്റ്റുകൾ വനപാലക സംഘത്തിനു നേർക്ക് വെടിയുതിർത്തത്. സങ്കേതത്തിലെ നായാട്ടു വിരുദ്ധ സ്ക്വാഡിനുള്ള ഭക്ഷ്യവസ്തുക്കളുമായി പോകുകയായിരുന്ന മൂന്നു വാച്ചർമാരെ കണ്ടപ്പോഴായിരുന്നു വെടിവയ്പ്. വനം വാച്ചർമാരുടെ സംഘം തിരിഞ്ഞോടുന്നതിനിടെയായിരുന്നു വെടിവയ്പ്. ആർക്കും പരുക്കില്ല. മേഖലയിൽ സജീവമായ മാവോയിസ്റ്റ് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണു വെടിവച്ചതെന്നു സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. 2023 സെപ്റ്റംബർ 28ന് കമ്പമലയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം വനംവികസന കോർപറേഷന്റെ ഓഫിസ് അടിച്ചു തകർത്തു. വീടുകളിൽ കയറി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു മടങ്ങി. ഇതിനും ഏതാനും മാസം മുൻപാണ് കണ്ണൂർ കേളകം രാമച്ചി കോളനിയിലെ എടാൻ കേളനെന്ന വ്യക്തിയുടെ വീട്ടിൽ രണ്ടംഗ സായുധ സംഘം എത്തി രണ്ടു മണിക്കൂറോളം നിന്ന് മൊബൈൽ ചാർജ് ചെയ്തു പോയത്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലം കൂടിയായിരുന്നു കേരളം–കർണാടകം അതിർത്തിയിലെ ഈ പ്രദേശം.

ഇവിടെയുള്ള ആറളം വന്യജീവി സങ്കേതത്തിലാണ് ഒക്ടോബർ 30ന് ഉച്ചയോടെ മാവോയിസ്റ്റുകൾ വനപാലക സംഘത്തിനു നേർക്ക് വെടിയുതിർത്തത്. സങ്കേതത്തിലെ നായാട്ടു വിരുദ്ധ സ്ക്വാഡിനുള്ള ഭക്ഷ്യവസ്തുക്കളുമായി പോകുകയായിരുന്ന മൂന്നു വാച്ചർമാരെ കണ്ടപ്പോഴായിരുന്നു വെടിവയ്പ്. വനം വാച്ചർമാരുടെ സംഘം തിരിഞ്ഞോടുന്നതിനിടെയായിരുന്നു വെടിവയ്പ്. ആർക്കും പരുക്കില്ല. മേഖലയിൽ സജീവമായ മാവോയിസ്റ്റ് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണു വെടിവച്ചതെന്നു സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

ADVERTISEMENT

ഇത് ഒരു വശത്തെ കാഴ്ച. മറുവശത്ത് ദിവസേന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗങ്ങൾ നടക്കുന്നു. മാവോയിസ്റ്റ് വേട്ടയിൽ പ്രാഗത്ഭ്യം തെളിയിച്ച ‘തണ്ടർ ബോൾട്ട്’ സേനാംഗങ്ങൾ നിരന്തരം റോന്തു ചുറ്റുന്നു. കണ്ണൂരിൽ മാത്രമല്ല, വയനാട്ടിലും ഇപ്പോൾ ഇതാണ് കാഴ്ച. വയനാട്ടിലെയും കണ്ണൂരിലെയും സംസാര വിഷയവും ഇതു സംബന്ധിച്ചാണ്. വീണ്ടും മാവോയിസ്റ്റ്– തണ്ടർബോൾട്ട് ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണോ? കണ്ണൂരിലും വയനാടൻ കാടുകളിലും ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങുകയാണോ? 

തണ്ടർബോൾട്ട് അംഗങ്ങൾ പട്രോളിങ് നടത്തുന്നു (ഫയൽ ചിത്രം: മനോരമ)

വൈത്തിരിയിലും ബാണാസുര വെള്ളാരംകുന്നിലും മാവോവാദികളെ വെടിവച്ചിട്ടതുപോലുള്ള പൊലീസ് നടപടി ആറളത്തും ആവർത്തിക്കുമോ? ഈ ചോദ്യങ്ങൾ വെറുതെ ഉയരുന്നതല്ല. കണ്ണൂരിലും വയനാട്ടിലും അടിക്കടി വർധിച്ചു വരുന്ന മാവോയിസ്റ്റ് സാന്നിധ്യവും തണ്ടർബോൾട്ടിന്റെ പടനീക്കവും ഉയർത്തുന്ന ചോദ്യങ്ങളാണിവ. ആറളത്ത് കോളനികളും കാടും കേന്ദ്രീകരിച്ചാണു പ്രവർത്തനമെങ്കിൽ വയനാട്ടിൽ തോക്കേന്തിയ മാവോയിസ്റ്റുകൾ തേയിലത്തോട്ടം തൊഴിലാളികളുടെ ലയങ്ങളിലും ആദിവാസി കോളനികളിലും കയറിയിറങ്ങുകയാണ്. അവർക്കു പിന്നാലെ തണ്ടർബോൾട്ട് സംഘവുമെത്തുന്നു. ഏതുനിമിഷവും മാവോയിസ്റ്റുകൾക്കുനേരെ വെടിവയ്പ് ഉണ്ടായേക്കാമെന്ന പ്രതീതിയായിരുന്നു ഒക്ടോബർ ആദ്യവാരം വയനാട്ടിൽ. ഇപ്പോൾ ആ പ്രതീതി കണ്ണൂരിലേക്കും നീളുന്നു.

∙ വൻ പൊലീസ് സംഘം വയനാട്ടിൽ; കവലകളിൽ ലുക്ക്ഔട്ട് നോട്ടിസുകൾ 

ആഭ്യന്തരവകുപ്പിലെ ഉന്നതർ പങ്കെടുക്കുന്ന യോഗങ്ങൾ ദിവസേന നടക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സന്ദർശം നടത്തുന്നു. തണ്ടർബോൾട്ടിനു പുറമേ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭീകരവാദ വിരുദ്ധ സ്ക്വാഡും സ്പെഷൽ ഓപറഷൻ ഗ്രൂപ്പും വയനാട്ടിലെത്തി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ, ആംഡ് റിസർവ് പൊലീസ് എന്നിവയുടെ യൂണിറ്റും ജില്ലയിലെത്തി. ഇതിനു പിന്നാലെയാണ് സായുധ പൊലീസിന്റെ 24 മണിക്കൂർ പട്രോളിങ്. എഡിജിപി അജിത് കുമാറും കമ്പമലയിലെത്തിയിരുന്നു. ഉത്തരമേഖലാ ഐജി, കണ്ണൂർ റേഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവി എന്നിവരടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു. 

എഡിജിപി അജിത് കുമാർ കമ്പമലയിലെത്തിയപ്പോൾ (ഇടത്), മാവോയിസ്റ്റുകൾക്കായി പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടിസ് (വലത്)
ADVERTISEMENT

മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നു കരുതുന്ന വയനാട്, കണ്ണൂർ, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വനത്തോടു ചേർന്നു കിടക്കുന്ന ഓഫിസുകളിലും പൊലീസ് സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതിനിടെ, കബനി ഏരിയാ സമിതിക്കു നേതൃത്വം നൽകുന്ന വ്യക്തിയെന്ന് പൊലീസ് പറയുന്ന സി.പി. മൊയ്തീൻ ഉൾപ്പെടെ 20 പേരുടെ ഫോട്ടോ പതിച്ച ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. വയനാട്ടിൽ പൊലീസും തണ്ടർബോൾട്ടും മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി.ജലീലിന്റെ സഹോദരനാണ് സി.പി.മൊയ്തീൻ. അത്യന്തം ഉദ്വേഗജനകമാംവിധമാണ് പൊലീസ് സന്നാഹം വയനാട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. 

മാവോയിസ്റ്റ് നേതാവ്, കൊല്ലപ്പെട്ട സി.പി.ജലീൽ

∙ കമ്പമല: മാവോയിസ്റ്റുകളുടെ പുതിയ പ്രവർത്തനമേഖല

കർണാടക കുടക് അതിർത്തിയോട് ചേർന്ന് ബ്രഹ്മഗിരി താഴ്‌വരയിലെ കാടുകളിലും കോഴിക്കോട് അതിർത്തിയിലെ ബാണാസുര മലകളോടു ചേർന്ന വനത്തിലുമാണു നിലവിൽ മാവോവാദി സാന്നിധ്യമുള്ളത്. ബ്രഹ്മഗിരിക്കാടുകളിലെ കബനി ഏരിയാ സമിതിയാണ് ഇപ്പോൾ പ്രവർത്തനം സജീവമാക്കിയിരിക്കുന്നത്. ആറളം ഫാമിനോടു ചേർന്നെവിടെയോ ആണ് മാവോയിസ്റ്റുകളുടെ ഒളിത്താവളമെന്ന് സ്പെഷൽ ബ്രാഞ്ച് പറയുന്നു. ഇതാണിപ്പോൾ വാച്ചർമാരുടെ സംഘത്തിനു നേരെയുള്ള വെടിവയ്പിലൂടെ തെളിഞ്ഞിരിക്കുന്നതും.

ആറളത്തുനിന്ന് കാൽനടയായി മാവോയിസ്റ്റ് കേഡറുകള്‍ വയനാട്ടിലെത്തുന്നു. കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും വേഗം കടന്നുകളയാമെന്നതാണ് കമ്പമല കേന്ദ്രീകരിച്ചു പ്രവർത്തനം ശക്തിപ്പെടുത്താൻ കാരണമെന്നതാണു നിഗമനം. കുറച്ചു വർഷമായി കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം കോളനികൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപ്രചാരണത്തിലും പലവ്യഞ്ജനങ്ങളുടെ ശേഖരണത്തിലും ആൾത്തിരക്കുള്ള ചെറുകവലകളിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ടുള്ള സായുധപ്രകടനത്തിലും ഒതുങ്ങിയിരുന്നതാണ്. വയനാട് എടപ്പുഴ ടൗണിൽ 2023 ജൂണിൽ അത്തരമൊരു സായുധ പ്രകടനം നടത്തുകയും ചെയ്തു.

മാവോയിസ്റ്റുകൾ വയനാട്ടിൽ പതിച്ച പോസ്റ്ററുകൾ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

എന്നാൽ സെപ്തംബർ 28ന് കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾ കേരള വനംവികസന കോർപറേഷന്റെ പുത്തൻ ഓഫിസ് അടിച്ചുതകർത്തു. പാവപ്പെട്ട തൊഴിലാളികൾ ആസ്ബറ്റോസ് മേൽക്കൂരയ്ക്കു കീഴിൽ ജീവിക്കുമ്പോൾ ‘ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾ‍’ പുതിയ കെട്ടിടത്തിൽ ജോലി ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.. പിന്നീട് തലപ്പുഴയിൽ രണ്ടുവീടുകളിലെത്തി അരിയും സാധനങ്ങളുമായി മടങ്ങി. ഇവിടെവച്ച് ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഫുൾ ചാർജ് ചെയ്തു. മാവോയിസ്റ്റ് ആക്രമണങ്ങളെക്കുറിച്ചു മാധ്യമങ്ങളിൽ വന്ന വാർത്തകളും സായുധസംഘം ശേഖരിച്ചു. രണ്ടുദിവസത്തിനുശേഷം കമ്പമലയിൽ വീണ്ടും എത്തിയ മാവോയിസ്റ്റുകൾ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും അടിച്ചു തകർത്തു. 

∙ കമ്പമലയിലേക്ക് പൊലീസ്; മാവോയിസ്റ്റുകൾ നാട്ടിലേക്കോ?

2014 ലാണ് കേരളത്തിൽ മാവോയിസ്റ്റ് 'ആക്‌ഷനു'കളുടെ പരമ്പര തന്നെയുണ്ടായത്. നവംബറിൽ വയനാട്ടിൽ അഗ്രഹാരം റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. ഡിസംബർ 7ന് വയനാടൻ കാടുകളിൽ മാവോയിസ്റ്റുകൾക്കു നേരെ തണ്ടർബോൾട്ട് 30 റൗണ്ട് നിറയൊഴിച്ചു. ഡിസംബർ 22ന് പാലക്കാട് ചന്ദ്രനഗറിലെ കെഎഫ്സി റസ്റ്ററന്റ് മാവോയിസ്റ്റുകൾ ആക്രമിച്ചു. രൂപേഷ്, ഷൈന, സി.പി. മൊയ്തീൻ, സി,പി. ഇസ്മായിൽ തുടങ്ങിയവരാണു മുഖ്യപ്രതികൾ. 

മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി കേരളത്തിലെത്തിയ തണ്ടർബോൾട്ട് സംഘം (ഫയൽ ചിത്രം: മനോരമ)

അതേവർഷം അട്ടപ്പാടി മുക്കാലിയിൽ വനംവകുപ്പ് ജീപ്പ് മാവോയിസ്റ്റുകൾ കത്തിച്ചു. വെള്ളമുണ്ടയിലെ കുഞ്ഞോം ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിനു നേരെയും ആക്രമണമുണ്ടായി. കണ്ണൂരിലെ ക്രഷർ യൂണിറ്റ് തല്ലിത്തകർക്കുകയും ചെയ്തു. നിറ്റ ജലറ്റിന്റെ കൊച്ചി പനമ്പള്ളി നഗർ ഓഫിസിനു നേരെയും ആക്രമണമുണ്ടായി. പശ്ചിമമേഖലാ അർബൻ ആക്‌ഷൻ ടീമിനായിരുന്നു ഉത്തരവാദിത്തം. തണ്ടർബോൾട്ടിന്റെ ശ്രദ്ധ തിരിച്ചുവിട്ട് നഗരമേഖലകളിൽ കടന്നുകയറി ആക്രമണം നടത്തുകയെന്നതാണോ കമ്പമലയിൽ നിരന്തരമുണ്ടാകുന്ന ആക്‌ഷനുകളുടെ ലക്ഷ്യമെന്ന സംശയം പൊലീസിനുണ്ട്. 

ആൾബലത്തിൽ വലിയ കുറവുണ്ടായതിനാൽ ആദിവാസി മേഖലകളിൽനിന്നു പുതിയ കേഡർമാരെ റിക്രൂട്ട് ചെയ്യലും മാവോയിസ്റ്റുകളുടെ അടിക്കടിയുള്ള കോളനി സന്ദർശനത്തിന്റെ ലക്ഷ്യമാണെന്ന് ആന്റി നക്സൽ സേനയിലെ അംഗങ്ങളിലൊരാൾ പറയുന്നു.

സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ച് 19 വർഷം തികഞ്ഞ സെപ്റ്റംബർ 12 മുതൽ ഒരു മാസക്കാലം പ്രത്യേക ക്യാംപെയ്ൻ നടത്താൻ പാർട്ടി തീരുമാനിച്ചിരുന്നെങ്കിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇക്കാലയളവില്‍ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, ആൾബലത്തിൽ വലിയ കുറവുണ്ടായതിനാൽ ആദിവാസി മേഖലകളിൽനിന്നു പുതിയ കേഡർമാരെ റിക്രൂട്ട് ചെയ്യലും മാവോയിസ്റ്റുകളുടെ അടിക്കടിയുള്ള കോളനി സന്ദർശനത്തിന്റെ ലക്ഷ്യമാണെന്ന് ആന്റി നക്സൽ സേനയിലെ അംഗങ്ങളിലൊരാൾ പറയുന്നു.

∙ പരാജയപ്പെട്ട പുനരധിവാസ പദ്ധതികൾ; നേതാക്കൾ കൊല്ലപ്പെട്ടിട്ടും സംഘടന സജീവം 

കേരളത്തിലെ പീപ്പിൾസ് ലിബറേഷൻ ഗറിലാ ആർമിയുടെ തലവൻ ബി.ജി. കൃഷ്ണമൂർത്തിയെ 2021 നവംബറിൽ അറസ്റ്റ് ചെയ്തോടെ പശ്ചിമഘട്ടം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സായുധനീക്കം ദുർബലമായെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. സിപിഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റി സെക്രട്ടറിയുമാണു കൃഷ്ണമൂർത്തി. കേരള  പൊലീസിന്റെ പിടിയിലാകുന്ന ഏറ്റവും ഉന്നത മാവോ നേതാവാണ്. കൃഷ്ണമൂർത്തിയെ പിടികൂടുന്നതിനു മുൻപ്  8 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തിരുന്നു. 

നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാട്ടിനുള്ളിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു (ഫയൽ ചിത്രം: മനോരമ)

2015ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റ് പിറ്റേവർഷം നവംബർ 24ന് മലപ്പുറം കരുളായി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗമായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടു. 2019ൽ മാത്രം 5 മാവോയിസ്റ്റ് കേഡർമാരെയാണു തണ്ടർബോൾട്ട് കൊലപ്പെടുത്തിയത്. മാർച്ച് 6ന് വൈത്തിരിയിലുണ്ടായ വെടിവയ്പിൽ കബനീദളം നേതാവ് സി.പി. ജലീലും ഒക്ടോബർ 28, 29 തീയതികളിൽ മഞ്ചിക്കണ്ടിയിൽ മണിവാസകം, രമ, അരവിന്ദ്, കാർത്തി എന്നിവരും കൊല്ലപ്പെട്ടു. 2020 നവംബറിൽ ബാണാസുര വാളരംകുന്നിലുണ്ടായ വെടിവയ്പിൽ മാവോയിസ്റ്റ് കബനീദളത്തിലെ വേൽമുരുകൻ കൊല്ലപ്പെട്ടതാണ് കേരളത്തിലെ അവസാനത്തെ 'ഏറ്റുമുട്ടൽ’. 

നേതാക്കളെയടക്കം കൊലപ്പെടുത്തിയതോടെ പ്രവർത്തനം ദുർബലമായെന്നു പൊലീസ് കരുതി. കേരളം പ്രഖ്യാപിച്ച മാവോയിസ്റ്റ് കീഴടങ്ങൽ പദ്ധതി വലിയ വിജയമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒരു മാവോവാദി മാത്രമാണ് ഇത്തരത്തിൽ കീഴടങ്ങിയത്. മാവോയിസ്റ്റുകളെ അവരുടെ പ്രവർത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്തു മൂന്നായി തിരിച്ചു നഷ്ടപരിഹാരം നൽകുന്നതാണു പദ്ധതി. ഉയർന്ന കമ്മിറ്റികളിലുള്ളവർക്ക് 5 ലക്ഷം രൂപ നൽകും. പഠനം തുടരാനാഗ്രഹിക്കുന്നവർക്ക് 15,000 രൂപയും വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് 25,000 രൂപയും നൽകും. ആയുധങ്ങൾ പൊലീസിനെ ഏൽപിക്കുന്നവർക്കും പാരിതോഷികമുണ്ട്. 

(Manorama Online Creative/ Photo by NOAH SEELAM / AFP)

എന്നാൽ, ഈ പാക്കേജിനു കാര്യമായ സ്വീകാര്യതയുണ്ടായില്ലെന്നു മാത്രമല്ല. മാവോയിസ്റ്റുകളെ ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയാണെന്നാരോപിച്ച് ജനകീയ പ്രക്ഷോഭങ്ങൾക്കും കേരളം സാക്ഷിയായി. വയനാട്, കണ്ണൂർ, കോഴിക്കോട് വനമേഖലകളിൽ മാവോയിസ്റ്റുകൾ നിരന്തര സാന്നിധ്യമാണിപ്പോൾ. വയനാട് കേന്ദ്രീകരിച്ചുള്ള കബനീദളത്തിൽ വിക്രം ഗൗഡ, ജയണ്ണ, സി.പി. മൊയ്തീൻ, സുന്ദരി എന്നിവരുടെ നേതൃത്വത്തിൽ നിലവിൽ മുപ്പതോളം പേർ പ്രവർത്തനനിരതരാണെന്നാണ് പൊലീസ് നിഗമനം. ബാണാസുര ദളവും സജീവമാണ്. 

വയനാട്ടിൽ റിസോർട്ടിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചിട്ടു പോയ പോസ്റ്ററുകളും ലഘുലേഖകളും പൊലീസിന്റെ കയ്യിൽ (ഫയൽ ചിത്രം: മനോരമ)

അതേസമയം, മാവോയിസ്റ്റുകൾ ജനങ്ങൾക്കിടയിൽ നിരന്തരം സാന്നിധ്യമറിയിച്ചു മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഈ വാദം ഏറ്റുമുട്ടൽ കൊലപാതകത്തിനു സ്വീകാര്യതയുണ്ടാക്കാനുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപ്രചാരണം മാത്രമാണു മാവോയിസ്റ്റുകൾ നടത്തുന്നതെന്നാണ് അവരുടെ പക്ഷം. നിരപരാധികളെ ഉപദ്രവിക്കാറില്ലെന്നും വ്യക്തമാക്കുന്നു. 

English Summary:

As the Defense Forces Strengthen in Kannur and Wayanad, Do the Maoists Change Their Operational Policy?