‘പറഞ്ഞുപറ്റിച്ചതിന്’ കിട്ടിയ മുന്നറിയിപ്പ്; ഭാരത് വേണ്ട ‘ഹോംഗ്രൗണ്ട്’ മതി; മൂന്നാം ‘മാന്ത്രിക’ ജയം പ്രതീക്ഷിച്ച് കെസിആർ
ഹാട്രിക് അടിക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ഭാരത് രാഷ്ട്ര സമിതി എന്ന ബിആർഎസ്. നേരത്തേ തെലങ്കാന രാഷ്ട്ര സമിതി ആയിരുന്ന പാർട്ടി ദേശീയ മോഹം ഉദിച്ചതോടെയാണു പേരു മാറ്റിയത്. എന്നാൽ കഴിഞ്ഞ രണ്ടു തവണയും ഉണ്ടായിരുന്ന ആത്മവിശ്വാസത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 10 വർഷം നീണ്ട ഭരണം ജനങ്ങളെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നതായി ചില സർവേഫലങ്ങളും ‘മുന്നറിയിപ്പ്’ നൽകുന്നു. അതുകൊണ്ട് തൽക്കാലം ദേശീയ മോഹങ്ങൾക്ക് അവധി കൊടുത്ത് തെലങ്കാന നിലനിർത്താൻ കഴിയുമോ എന്ന ശ്രമത്തിലാണ് ബിആർഎസും ആ പാർട്ടിയുടെ തലവനും നിലവിലെ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവും. 2018ൽ വിജയിച്ച 88 എംഎൽഎമാരിൽ 76 പേരെയും ഇത്തവണ ബിആർഎസ് അണിനിരത്തിയിട്ടുണ്ട്. അതും വിജയിച്ച അതേ മണ്ഡലത്തിൽത്തന്നെ. തങ്ങൾക്ക് ആ എംഎൽഎമാരിലുള്ള ഉറപ്പ് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് ബിആർഎസ് നേതാക്കളും അവകാശപ്പെടുന്നു. നേരത്തേ ഗജ്‍വേൽ മണ്ഡലത്തിൽ മാത്രം മത്സരിച്ച കെസിആർ എന്നറിയപ്പെടുന്ന ബിആർഎസ് തലവൻ ഇത്തവണ കാമറെഡ്ഡി മണ്ഡലത്തിലും മത്സരിക്കുന്നു. ഇത് പരാജയപ്പെടുമെന്ന പേടി കൊണ്ടാണെന്ന് എതിരാളികൾ പറയുമ്പോൾ, ജനങ്ങളെ പ്രതിനിധീകരിക്കാനാണെന്ന് കെസിആറും പറയുന്നു.
ഹാട്രിക് അടിക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ഭാരത് രാഷ്ട്ര സമിതി എന്ന ബിആർഎസ്. നേരത്തേ തെലങ്കാന രാഷ്ട്ര സമിതി ആയിരുന്ന പാർട്ടി ദേശീയ മോഹം ഉദിച്ചതോടെയാണു പേരു മാറ്റിയത്. എന്നാൽ കഴിഞ്ഞ രണ്ടു തവണയും ഉണ്ടായിരുന്ന ആത്മവിശ്വാസത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 10 വർഷം നീണ്ട ഭരണം ജനങ്ങളെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നതായി ചില സർവേഫലങ്ങളും ‘മുന്നറിയിപ്പ്’ നൽകുന്നു. അതുകൊണ്ട് തൽക്കാലം ദേശീയ മോഹങ്ങൾക്ക് അവധി കൊടുത്ത് തെലങ്കാന നിലനിർത്താൻ കഴിയുമോ എന്ന ശ്രമത്തിലാണ് ബിആർഎസും ആ പാർട്ടിയുടെ തലവനും നിലവിലെ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവും. 2018ൽ വിജയിച്ച 88 എംഎൽഎമാരിൽ 76 പേരെയും ഇത്തവണ ബിആർഎസ് അണിനിരത്തിയിട്ടുണ്ട്. അതും വിജയിച്ച അതേ മണ്ഡലത്തിൽത്തന്നെ. തങ്ങൾക്ക് ആ എംഎൽഎമാരിലുള്ള ഉറപ്പ് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് ബിആർഎസ് നേതാക്കളും അവകാശപ്പെടുന്നു. നേരത്തേ ഗജ്‍വേൽ മണ്ഡലത്തിൽ മാത്രം മത്സരിച്ച കെസിആർ എന്നറിയപ്പെടുന്ന ബിആർഎസ് തലവൻ ഇത്തവണ കാമറെഡ്ഡി മണ്ഡലത്തിലും മത്സരിക്കുന്നു. ഇത് പരാജയപ്പെടുമെന്ന പേടി കൊണ്ടാണെന്ന് എതിരാളികൾ പറയുമ്പോൾ, ജനങ്ങളെ പ്രതിനിധീകരിക്കാനാണെന്ന് കെസിആറും പറയുന്നു.
ഹാട്രിക് അടിക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ഭാരത് രാഷ്ട്ര സമിതി എന്ന ബിആർഎസ്. നേരത്തേ തെലങ്കാന രാഷ്ട്ര സമിതി ആയിരുന്ന പാർട്ടി ദേശീയ മോഹം ഉദിച്ചതോടെയാണു പേരു മാറ്റിയത്. എന്നാൽ കഴിഞ്ഞ രണ്ടു തവണയും ഉണ്ടായിരുന്ന ആത്മവിശ്വാസത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 10 വർഷം നീണ്ട ഭരണം ജനങ്ങളെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നതായി ചില സർവേഫലങ്ങളും ‘മുന്നറിയിപ്പ്’ നൽകുന്നു. അതുകൊണ്ട് തൽക്കാലം ദേശീയ മോഹങ്ങൾക്ക് അവധി കൊടുത്ത് തെലങ്കാന നിലനിർത്താൻ കഴിയുമോ എന്ന ശ്രമത്തിലാണ് ബിആർഎസും ആ പാർട്ടിയുടെ തലവനും നിലവിലെ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവും. 2018ൽ വിജയിച്ച 88 എംഎൽഎമാരിൽ 76 പേരെയും ഇത്തവണ ബിആർഎസ് അണിനിരത്തിയിട്ടുണ്ട്. അതും വിജയിച്ച അതേ മണ്ഡലത്തിൽത്തന്നെ. തങ്ങൾക്ക് ആ എംഎൽഎമാരിലുള്ള ഉറപ്പ് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് ബിആർഎസ് നേതാക്കളും അവകാശപ്പെടുന്നു. നേരത്തേ ഗജ്‍വേൽ മണ്ഡലത്തിൽ മാത്രം മത്സരിച്ച കെസിആർ എന്നറിയപ്പെടുന്ന ബിആർഎസ് തലവൻ ഇത്തവണ കാമറെഡ്ഡി മണ്ഡലത്തിലും മത്സരിക്കുന്നു. ഇത് പരാജയപ്പെടുമെന്ന പേടി കൊണ്ടാണെന്ന് എതിരാളികൾ പറയുമ്പോൾ, ജനങ്ങളെ പ്രതിനിധീകരിക്കാനാണെന്ന് കെസിആറും പറയുന്നു.
ഹാട്രിക് അടിക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ഭാരത് രാഷ്ട്ര സമിതി എന്ന ബിആർഎസ്. നേരത്തേ തെലങ്കാന രാഷ്ട്ര സമിതി ആയിരുന്ന പാർട്ടി ദേശീയ മോഹം ഉദിച്ചതോടെയാണു പേരു മാറ്റിയത്. എന്നാൽ കഴിഞ്ഞ രണ്ടു തവണയും ഉണ്ടായിരുന്ന ആത്മവിശ്വാസത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 10 വർഷം നീണ്ട ഭരണം ജനങ്ങളെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നതായി ചില സർവേഫലങ്ങളും ‘മുന്നറിയിപ്പ്’ നൽകുന്നു. അതുകൊണ്ട് തൽക്കാലം ദേശീയ മോഹങ്ങൾക്ക് അവധി കൊടുത്ത് തെലങ്കാന നിലനിർത്താൻ കഴിയുമോ എന്ന ശ്രമത്തിലാണ് ബിആർഎസും ആ പാർട്ടിയുടെ തലവനും നിലവിലെ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവും.
2018ൽ വിജയിച്ച 88 എംഎൽഎമാരിൽ 76 പേരെയും ഇത്തവണ ബിആർഎസ് അണിനിരത്തിയിട്ടുണ്ട്. അതും വിജയിച്ച അതേ മണ്ഡലത്തിൽത്തന്നെ. തങ്ങൾക്ക് ആ എംഎൽഎമാരിലുള്ള ഉറപ്പ് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് ബിആർഎസ് നേതാക്കളും അവകാശപ്പെടുന്നു. നേരത്തേ ഗജ്‍വേൽ മണ്ഡലത്തിൽ മാത്രം മത്സരിച്ച കെസിആർ എന്നറിയപ്പെടുന്ന ബിആർഎസ് തലവൻ ഇത്തവണ കാമറെഡ്ഡി മണ്ഡലത്തിലും മത്സരിക്കുന്നു. ഇത് പരാജയപ്പെടുമെന്ന പേടി കൊണ്ടാണെന്ന് എതിരാളികൾ പറയുമ്പോൾ, ജനങ്ങളെ പ്രതിനിധീകരിക്കാനാണെന്ന് കെസിആറും പറയുന്നു.
2018നു ശേഷം നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണം ബിആർഎസും രണ്ടെണ്ണം ബിജെപിയും വിജയിച്ചിരുന്നു. കഴിഞ്ഞ തവണ വിജയിച്ച 88 സീറ്റുകളിൽ പകുതിയിലേറെ സീറ്റുകളിലും ബിആർഎസ് സ്ഥാനാർഥികൾ വിജയിച്ചത് 50 ശതമാനത്തിലേറെ വോട്ടു നേടിയാണ്. അതുകൊണ്ടുതന്നെ ഈ സീറ്റുകളിൽ പാർട്ടിക്ക് മുൻതൂക്കവുമുണ്ട്. ഇതിലെ ഭൂരിഭാഗം സീറ്റുകളിലും സ്വന്തം സ്ഥാനാർഥികൾ വിജയിച്ചാൽ ഭൂരിപക്ഷത്തിനായി ബാക്കി സീറ്റുകൾ നോക്കിയാൽ മതി ബിആർഎസിന് എന്ന ആനുകൂല്യവുമുണ്ട്. 2014ലും 2018ലും നേടിയ വിജയം ആവർത്തിക്കാൻ കെസിആറിന് കഴിയുമോ? ഒരു സമയത്ത് ആന്ധ്ര പ്രദേശിനെ ഇളക്കി മറിച്ച തെലങ്കാന പ്രക്ഷോഭ നായകന് മുഖ്യമന്ത്രിക്കസേരയിൽ മൂന്നാം വട്ടവും ഊഴമുണ്ടാകുമോ? പരിശോധിക്കാം.
∙ തെലങ്കാന വികാരം ആളിക്കത്തിച്ചാൽ ‘ഗുണ’മുണ്ടാകുമോ?
നവംബർ 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 46.87 വോട്ട് ശതമാനവും 88 സീറ്റുകളുമാണ് ബിആർഎസ് നേടിയത്. കോണ്‍ഗ്രസ്–19, എഐഎംഐഎം–7, ബിജെപി–1 എന്നിങ്ങനെയായിരുന്നു മറ്റു പാർട്ടികൾ. പിന്നീട് കോൺഗ്രസിന്റെ 12 എംഎൽഎമാർ കൂടി ബിആർഎസിൽ ചേർന്നു. ഇത്തവണ എല്ലാ സന്നാഹങ്ങളും ഒരുക്കിയാണ് ബിആർഎസ് എതിരാളികളെ നേരിടുന്നത്. അധികാരത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് അഭിപ്രായ സർവേകൾ പറയുന്ന കോൺഗ്രസും അധികാരം പിടിക്കുമെന്ന് അവകാശപ്പെടുന്ന ബിജെപിയും ശക്തമായിത്തന്നെ പ്രചരണ രംഗത്തുണ്ട്.
ഒരു പാർട്ടിക്കും 100% വാഗ്ദാനങ്ങളും നടപ്പാക്കാനാവില്ല എന്ന മുന്‍കൂർ ജാമ്യം ബിആർഎസ് തുടക്കത്തിൽതന്നെ എടുത്തു. എന്നാൽ 90% വാഗ്ദാനങ്ങളും നടപ്പാക്കി എന്നു കൂടി പാർട്ടി നേതാവ് കെടിആർ പറഞ്ഞിരുന്നു. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും പ്രതിരോധത്തിലല്ല, ആക്രമിച്ചു കളിക്കാനാണ് പദ്ധതിയെന്നും ബിആർഎസ് നേതാക്കൾ സൂചിപ്പിച്ചിരുന്നു. മറ്റു പാർട്ടികളേക്കാൾ വേഗത്തിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ ബിആർഎസ് പ്രചാരണത്തിൽ മുൻപിൽതന്നെയാണ്.
എന്നാൽ പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല എന്നതാണ് ബിആർഎസ് നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ 10 വർഷത്തെ ഭരണമുണ്ടാക്കിയ തളർച്ചയും പാർട്ടിക്കുണ്ട്. ഭരണത്തിനെതിരെ ഉയർന്നിട്ടുള്ള വിമർശനങ്ങൾ കാര്യമായി പരിഗണിക്കുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ വീണ്ടും തെലങ്കാന വികാരം ഉയർത്താൻ ബിആർഎസ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കെസിആർതന്നെ ഇതിന് തുടക്കമിടുകയും ചെയ്തിരുന്നു. തെലങ്കാനയിൽനിന്നുള്ള നേതാക്കളെ കോൺഗ്രസ്, ടിഡിപി നേതാക്കൾ മോശമായാണ് കൈകാര്യം ചെയ്തിരുന്നത് എന്നായിരുന്നു ഒരു പ്രസ്താവന.
രാഷ്ട്രീയത്തിൽ വരുമ്പോൾ റായലസീമ, കോസ്റ്റൽ ആന്ധ്ര മേഖലകൾക്കായിരുന്നു ആദ്യം ടിക്കറ്റ് നൽകുക. തെലങ്കാനയ്ക്ക് ഒടുവിലും. തെലങ്കാനയിൽനിന്നുള്ള സ്ഥാനാർഥികള്‍ ടിഡിപി സ്ഥാപകൻ എൻ.ടി.രാമറാവുവിന്റെ നച്ചാരം സ്റ്റുഡിയോയ്ക്ക് പുറത്ത് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നിരുന്നു എന്നായിരുന്നു കെസിആറിന്റെ വാക്കുകൾ. എന്നാൽ മുൻപുണ്ടായിരുന്നതു പോലെ തെലങ്കാന വികാരംകൊണ്ടു മാത്രം വോട്ടു നേടാൻ കഴിയുമോ എന്ന് സംശയിക്കുന്നവരും നിരവധി.
∙ എല്ലാം ക്ഷേമപദ്ധതികളുടെ പേരിൽ, പുതിയ വാഗ്ദാനങ്ങളും സജീവം
പട്ടികജാതി, പട്ടികവർഗക്കാരും പിന്നാക്ക വിഭാഗങ്ങളും മുസ്‍ലിംകളുമടക്കമുള്ളവര്‍ 85 ശതമാനത്തോളം വരും തെലങ്കാന ജനസംഖ്യയിൽ. ഈ സാമുദായിക വിഭാഗങ്ങളുടെ പിന്തുണയിൽ കൂടിയാണ് തെലങ്കാന പ്രക്ഷോഭം നടന്നതും സംസ്ഥാനം യാഥാർഥ്യമായതും. ബിആർഎസിന്റെ ഏറ്റവും വലിയ പിന്തുണയും ഈ വിഭാഗങ്ങളായിരുന്നു. ഈ വിഭാഗങ്ങളെ കൂടെ നിർത്താനുള്ള ഒട്ടേറെ പദ്ധതികൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിആർഎസ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കർഷകരെ സഹായിക്കാനായി ഏക്കറിന് 5000 വീതം വർഷത്തിൽ രണ്ടു തവണ നൽകുന്ന ‘രയ്തു ബന്ധു’ പദ്ധതി, സംരംഭങ്ങൾ ആരംഭിക്കുന്ന ദലിത് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അനുവദിക്കുന്ന ‘ദലിത് ബന്ധു’ തുടങ്ങിയവ ഇതിൽ ചിലതാണ്. പ്രധാനമായും ക്ഷേമ പദ്ധതികളിൽ ഊന്നിയുള്ള രാഷ്ട്രീയമാണ് തുടക്കം മുതൽ ബിആർഎസ് മുന്നോട്ടു വച്ചിട്ടുള്ളത്. അതിനൊപ്പം, കൃഷിക്കായി ജലസേചന പദ്ധതികൾ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ഏറെക്കുറെ ശക്തമായ വോട്ട് ബാങ്ക് പാർട്ടിക്കുണ്ടായി.
ഇത്തവണത്തെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലും സമാനമായ വാഗ്ദാനങ്ങൾ കെസിആറിന്റെ പാർട്ടി മുന്നോട്ടു വച്ചിട്ടുണ്ട്. സംസ്ഥാനത്തെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 93 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പൊതുവിതരണ സമ്പ്രദായത്തിലൂടെ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ തുടങ്ങി നിലവിലുള്ള പദ്ധതികൾ തുടരുകയും പുതിയ വാഗ്ദാനങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ട്. വയോധികർ, വിധവകൾ, അവശതകൾ അനുഭവിക്കുന്ന മറ്റു വിഭാഗങ്ങൾ തുടങ്ങിയവർക്ക് നൽകുന്ന പെൻഷൻ ഇത്തവണ അധികാരത്തിലെത്തിയാൽ മാസം 3016 രൂപയാക്കും എന്നതാണ് വാഗ്ദാനങ്ങളിൽ മറ്റൊന്ന്.
2029ൽ ഇത് 6016 രൂപയാക്കുമെന്നും പത്രികയിൽ പറയുന്നു. എല്ലാ പാവപ്പെട്ടവർക്കും വീട്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 400 രൂപയ്ക്ക് പാചകവാതക സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. നിലവിൽ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നവര്‍ക്ക് അത് തുടർന്നും ലഭിക്കുന്നു എന്നുറപ്പാക്കുന്ന വിധത്തിലാണ് പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗം വോട്ടു കൊണ്ടുവരുമെന്നും ബിആർഎസ് കരുതുന്നു. സ്ത്രീകൾക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 2500 രൂപയ്ക്ക് പകരം സൗഭാഗ്യ ലക്ഷ്മി പദ്ധതി എന്ന പേരിൽ 3000 രൂപയാണ് ബിആർഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.
∙ ‘‘വാചകമടി മാത്രമേയുള്ളു, ഒന്നും നടപ്പാവുന്നില്ല’’
എന്നാൽ വാഗ്ദാനങ്ങളുടെ പ്രഖ്യാപനങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നാണ് പ്രതിപക്ഷ ആരോപണം. 3016 രൂപ തൊഴിലില്ലായ്മ വേതനം 2018ലെ വാഗ്ദാനമായിരുന്നു. എന്നാൽ അത് നടപ്പാക്കിയില്ല. ഗൃഹ ലക്ഷ്മി പദ്ധതിയുടെ കീഴിൽ 3.57 ലക്ഷം പേർക്ക് 3 ലക്ഷം രൂപ വീതം വീട് നിർമിക്കാൻ നൽകുമെന്ന് പറഞ്ഞത് നടപ്പാക്കിയിട്ടില്ല തുടങ്ങി നിരവധി ഉദാഹരണങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. വീടില്ലാത്ത എല്ലാവർക്കും വീട് എന്നത് 2014 മുതലുള്ള കെസിആറിന്റെ വാഗ്ദാനമാണ്.
രണ്ടു മുറി വീട് നൽകുന്ന പദ്ധതിയിൽ 3.60 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി കണക്കാക്കിയത്. എന്നാൽ ഇവരിൽ 75,000 പേർക്ക് മാത്രമാണ് വീട് നൽകിയത്. ഈ വീടുകൾ നിർമിച്ചു നല്‍കാത്തത് പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ്. ഈ പദ്ധതികൾ ഇത്തവണ പൂർത്തിയാക്കും എന്നാണ് കെസിആർ പറയുന്നത്. എന്നാൽ ഇതിന് വിപരീതമായ കാര്യങ്ങൾ കെസിആറിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ നടക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെയെല്ലാം പണം പോകുന്നത് കെസിആർ കുടുംബത്തിലേക്കാണെന്ന അഴിമതി ആരോപണവും ശക്തമാണ്.
∙ മുഖ്യമന്ത്രിക്ക് പുതിയ വീട്, ഓഫിസ്, 60 ഏക്കർ ഫാം ഹൗസ്
വർഷങ്ങൾ നീണ്ട പ്രക്ഷോഭങ്ങളിലൂടെ ഉയർന്നു വന്ന നേതാവാണ് കെ.ചന്ദ്രശേഖര റാവു. എന്നാൽ ആദ്യ സർക്കാരിന്റെ അവസാന കാലമായപ്പോഴേക്കുംതന്നെ ജനങ്ങളിൽനിന്ന് അകലുന്നു എന്ന പ്രതീതി അദ്ദേഹത്തെക്കുറിച്ചുണ്ടായി. 2016ൽ 60 കോടി രൂപ മുടക്കി മുഖ്യമന്ത്രിയുടെ വസതിയും ഓഫിസുമെല്ലാം അടങ്ങുന്ന പ്രഗതി മൈതാൻ എന്ന കെട്ടിട സമുച്ചയം ഒൻപത് ഏക്കറിൽ അദ്ദേഹം പണികഴിപ്പിച്ചു. വ്യാപകമായ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. 2007ൽ അന്ന് ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡി നിർമിച്ച മുഖ്യമന്ത്രിയുടെ വസതിയും മറ്റും അവിടെ ഉള്ളപ്പോഴായിരുന്നു കെസിആറിന്റെ നിർമാണം. ഈ വീട്ടിൽ താമസിക്കുന്നത് അശുഭകരമാണെന്ന് കരുതിയാണ് കെസിആർ മറ്റൊരു വീട് നിർമിച്ചത് എന്നും വ്യാപകമായ ചർച്ചകൾ ഉയർന്നിരുന്നു. രാജശേഖര റെഡ്ഡി പിന്നീട് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
അതുപോലെ തന്റെ മണ്ഡലമായ ഗജ്‍വേലിലെ എരവെല്ലി ഗ്രാമത്തിലുള്ള 60 ഏക്കർ സ്ഥലത്ത് നിര്‍മിച്ച ഫാം ഹൗസിന്റെ പേരിലും കെസിആറിനെതിരെ വ്യാപകമായ വിമർശമുയർന്നു. കൃഷിയിടങ്ങളും മറ്റുമുള്ള ഈ ഫാം ഹൗസിൽ നേരത്തേ ഉണ്ടായിരുന്ന കെട്ടിടം തകർത്തു കളഞ്ഞിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. ഹൈദരാബാദിൽനിന്ന് 100 കിമീ അകലെയാണ് ഈ സ്ഥലം. കെസിആർ പലപ്പോഴും ഉണ്ടാവുക പ്രഗതി മൈതാനിലായിരിക്കും. ഈ വർഷം ആദ്യം പുതിയ സെക്രട്ടേറിയേറ്റ് നിർമിക്കുന്നതു വരെ അദ്ദേഹം വളരെ കുറച്ചു മാത്രമേ അവിടം സന്ദർശിച്ചിട്ടുള്ളൂ. പൊതുരംഗത്തുനിന്ന് കെസിആറിനെ പൊടുന്നനെ കാണാതാകുന്ന പതിവുമുണ്ട്. അദ്ദേഹം എരവെല്ലിയിലെ ഫാം ഹൗസിലാണെന്ന വിവരം മാത്രമായിരിക്കും പുറത്തു വരിക. ഫാം ഹൗസിൽ ഒളിച്ചിരിക്കാതെ ഹൈദരാബാദിലേക്ക് വരണമെന്ന് നിരന്തരമായി പ്രതിപക്ഷം അദ്ദേഹത്തെ ആക്ഷേപിക്കാറുമുണ്ട്. രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചു കഴിഞ്ഞാൽ തനിക്കും കുടുംബത്തിനും താമസിക്കാനാണ് ഫാംഹൗസ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
∙ തനിക്കു ശേഷം മകൻ
കുടുംബത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന പാർട്ടിയാണ് ഇന്ന് ബിആർഎസ്. ആ പാർട്ടിയുടെ ഏറ്റവും വലിയ താരപ്രചാരകൻ കെസിആറാണ്. നയങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും എല്ലാം അദ്ദേഹമാണ്. കെസിആര്‍ കഴിഞ്ഞാൽ തന്റെ പിൻഗാമിയായി നിശ്ചയിച്ചിട്ടുള്ളത് മകൻ കെ.ടി.രാമറാവു. അതു കഴിഞ്ഞാൽ സംസ്ഥാന ധനമന്ത്രിയും മരുമകനുമായ ഹരീഷ് റാവു. മകൾ കെ.കവിതയാണ് മറ്റൊരു അധികാര കേന്ദ്രം. യുഎസിലെ ജോലി ഉപേക്ഷിച്ച് ഹൈദരാബാദിലേക്ക് തിരികെ വന്ന കവിത കെസിആറിന്റെ രാഷ്ട്രീയ പിൻഗാമിയാകുമെന്ന് കരുതിയിരുന്നു എങ്കിലും മകൻ കെടിആറിനാണ് നറുക്കു വീണത്. കവിതയെ പാർട്ടിയുടെ ദേശീയ മുഖമാക്കി ഡൽഹിക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോൾ ഡൽഹി എക്സൈസ് കേസിൽ ഇഡിയുടെ അന്വേഷണ വലയത്തിലാണ് കവിത.
∙ കോണ്‍ഗ്രസുകാരൻ ടിഡിപി വഴി തെലങ്കാനയിലേക്ക്
യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ കെസിആർ 1983ൽ തെലുഗു ദേശം പാർട്ടിയിൽ അംഗമായി. എന്നാൽ തെലങ്കാനയെ ചന്ദ്രബാബു നായിഡു അവഗണിക്കുന്നു എന്നാരോപിച്ച് 2001ൽ ടിഡിപി വിട്ടു. പിന്നീടാണ് തെലങ്കാന രാഷ്ട്ര സമിതി രൂപീകരിക്കുന്നതും 1960കളിൽ ആരംഭിച്ച പ്രത്യേക തെലങ്കാന സംസ്ഥാന ആവശ്യം പൊടിതട്ടിയെടുക്കുന്നതും. തെലങ്കാന സംസ്ഥാന രൂപീകരണത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതോടെ 2004ൽ കോൺഗ്രസിനൊപ്പം സഖ്യത്തിൽ ഏർപ്പെട്ടു. എന്നാൽ വിഷയം കോൺഗ്രസ് ഗൗരവമായി എടുക്കുന്നില്ല എന്നാരോപിച്ച് അദ്ദേഹം സഖ്യം വിട്ടു. തെലങ്കാന വിഷയത്തിൽ ഉപാധികളില്ലാതെ പിന്തുണ വാഗ്ദാനം ചെയ്ത ടിഡിപിയുമായി 2009ൽ സഖ്യമുണ്ടാക്കി. പിന്നീട് ടിഡിപിയുമായും തെറ്റി.
2009ൽ മരണം വരെ നിരാഹാരം തുടങ്ങി. തെലങ്കാന സംസ്ഥാന ആവശ്യം നിരാഹാര സമരം 11 ദിവസം പിന്നിട്ടപ്പോൾ കേന്ദ്രം സമ്മതിച്ചു. എന്നാൽ ചർച്ചകൾ ആവശ്യമാണെന്നായിരുന്നു നിലപാട്. തുടർന്ന് വീണ്ടും പ്രക്ഷോഭവഴിയിൽ. ഒടുവിൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ 2014ൽ രണ്ടാം യുപിഎ സർക്കാർ തീരുമാനിച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ വലിയ നേട്ടങ്ങളാണ് കെസിആറിന്റെ പാർട്ടി ഉണ്ടാക്കിയത്. 42 ലോക്സഭാ സീറ്റിൽ 11 എണ്ണവും 294 നിയമസഭാ സീറ്റുകളിൽ 63 എണ്ണവും നേടി. തെലങ്കാന മേഖലയിലെ മാത്രം സീറ്റുകൾ എടുത്താൽ 17 ലോക്സഭാ സീറ്റുകളിൽ 11 എണ്ണവും 119 നിയമസഭാ സീറ്റുകളിൽ 63 എന്നതായിരുന്നു കണക്ക്. 2014 ജൂൺ രണ്ടിന് തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
∙ ഗദ്ദറിനെ പുറത്തു നിർത്തിച്ചോ? എല്ലാവരെയും ഒതുക്കി
തെലങ്കാന പ്രക്ഷോഭത്തിന്റെ നേതൃത്വത്തിൽ കെസിആർ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനൊപ്പം പ്രാധാന്യമുള്ള നിരവധി നേതാക്കളും ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന രൂപീകരണത്തിനു ശേഷം ഇവരെയെല്ലാം കാലക്രമേണ അവഗണിക്കുകയാണ് കെസിആർ ചെയ്തത് എന്നും പരാതികളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു നേതാവാണ് പ്രഫ. എസ്.കോദണ്ഡാരം. തെലങ്കാന പ്രക്ഷോഭത്തിൽ കെസിആറിനോളം പങ്കുണ്ടെന്ന് ഏവരും സമ്മതിക്കുന്ന കോദണ്ഡാരം ഇന്ന് അദ്ദേഹത്തിന്റെ വലിയ വിമർശകനാണ്. അഴിമതിയും ആഡംബരങ്ങളും ധൂർത്തും വാഗ്ദാനങ്ങൾ പാലിക്കാത്തതും തുടങ്ങി നിരവധി കാരണങ്ങൾ കോദണ്ഡാരം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. തെലങ്കാന ജന സമിതി എന്ന പാർട്ടിയുടെ നേതാവാണ് അദ്ദേഹം ഇപ്പോൾ. ഇത്തവണ കോൺഗ്രസിനൊപ്പം ചേർന്നാണ് കെസിആറിനെതിരെ അദ്ദേഹം പടനയിക്കുന്നത്.
മുഖ്യമന്ത്രിയെ കാണാനെത്തിയ വിപ്ലവകവി ഗദ്ദാറിനെ മണിക്കൂറുകളോളം കാത്തുനിർത്തിച്ചിട്ടുണ്ട് കെസിആർ തുടങ്ങിയ കഥകളും തെലങ്കാനയിൽ സുലഭം. ഇതിനെല്ലാം അടിസ്ഥാനമായി പറയുന്നത്, പ്രക്ഷോഭം നയിച്ച കെസിആർ അല്ല മുഖ്യമന്ത്രിയായ ശേഷമുള്ള കെസിആർ എന്നാണ്. ക്ഷേമപദ്ധതികളിലൂടെ സൗജന്യങ്ങൾ നൽകുന്നു എന്നല്ലാതെ അടിസ്ഥാനതലത്തിൽ മാറ്റങ്ങളുണ്ടാക്കാനുള്ളതൊന്നും അദ്ദേഹം ചെയ്യുന്നില്ല എന്നതാണ് പ്രധാനപ്പെട്ട ഒന്ന്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടക്കം വലിയ ശോഷണം സംഭവിച്ചിട്ടുണ്ടെന്നും ഇതിനെ മറികടക്കാൻ കെസിആർ ഭരണം ഒന്നും ചെയ്യുന്നില്ല എന്നുമാണ് വിമർശനം.
. ‘താന്ത്രിക’രുടെയും സംഖ്യാജ്യോതിഷികളുടെയും ഉപദേശമനുസരിച്ചാണ് കെസിആർ പ്രവർത്തിക്കുന്നതെന്ന് അടുത്തിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പോകാത്തതും ഒട്ടേറെ വർഷം സ്ത്രീകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതും ടിആർഎസ് എന്ന പേര് ബിആർഎസ് എന്നു മാറ്റിയതും ഇവരുടെ ഉപദേശപ്രകാരമാണ് എന്നായിരുന്നു നിര്‍മല സീതാരാമന്റെ ആരോപണം. ശത്രുക്കളെ പരാജയപ്പെടുത്താനായി എരവെല്ലിയിലെ തന്റെ ഫാം ഹൗസിൽ കെസിആർ ദുർമന്ത്രവാദം ചെയ്യുന്നുണ്ടെന്നാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാർ ആരോപിച്ചത്.