സ്ഫോടനങ്ങൾക്കൊപ്പം ‘ഐഇഡി’ എന്ന പേര് എന്നുമുതലാണ് സ്ഥിരമായി കേൾക്കാൻ ആരംഭിച്ചത്? 2003 എന്ന് ഉത്തരം. ഇറാഖ് യുദ്ധകാലത്താണ് ഐഇഡി എന്ന വാക്ക് ലോകത്തിന് പരിചിതമായത്. ഇറാഖിൽ സർവസന്നാഹങ്ങളുമായി യുദ്ധത്തിനെത്തിയ യുഎസ് സൈന്യത്തിന് തലവേദന സൃഷ്ടിക്കുവാൻ ഐഇഡിക്ക് കഴിഞ്ഞു. പലപ്പോഴും ചാവേർ ആക്രമണങ്ങളുടെ രൂപത്തിലാണ് അവ എത്തിയത്. കഴിഞ്ഞദിവസം കളമശേരിയിൽ ബോംബ് സ്ഫോടനമുണ്ടായി ആദ്യ മണിക്കൂറിൽ തന്നെ, പൊട്ടിത്തെറിച്ചത് ഐഇഡിയാണെന്ന് കേരള ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥിരീകരിച്ചിരുന്നു.

സ്ഫോടനങ്ങൾക്കൊപ്പം ‘ഐഇഡി’ എന്ന പേര് എന്നുമുതലാണ് സ്ഥിരമായി കേൾക്കാൻ ആരംഭിച്ചത്? 2003 എന്ന് ഉത്തരം. ഇറാഖ് യുദ്ധകാലത്താണ് ഐഇഡി എന്ന വാക്ക് ലോകത്തിന് പരിചിതമായത്. ഇറാഖിൽ സർവസന്നാഹങ്ങളുമായി യുദ്ധത്തിനെത്തിയ യുഎസ് സൈന്യത്തിന് തലവേദന സൃഷ്ടിക്കുവാൻ ഐഇഡിക്ക് കഴിഞ്ഞു. പലപ്പോഴും ചാവേർ ആക്രമണങ്ങളുടെ രൂപത്തിലാണ് അവ എത്തിയത്. കഴിഞ്ഞദിവസം കളമശേരിയിൽ ബോംബ് സ്ഫോടനമുണ്ടായി ആദ്യ മണിക്കൂറിൽ തന്നെ, പൊട്ടിത്തെറിച്ചത് ഐഇഡിയാണെന്ന് കേരള ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥിരീകരിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഫോടനങ്ങൾക്കൊപ്പം ‘ഐഇഡി’ എന്ന പേര് എന്നുമുതലാണ് സ്ഥിരമായി കേൾക്കാൻ ആരംഭിച്ചത്? 2003 എന്ന് ഉത്തരം. ഇറാഖ് യുദ്ധകാലത്താണ് ഐഇഡി എന്ന വാക്ക് ലോകത്തിന് പരിചിതമായത്. ഇറാഖിൽ സർവസന്നാഹങ്ങളുമായി യുദ്ധത്തിനെത്തിയ യുഎസ് സൈന്യത്തിന് തലവേദന സൃഷ്ടിക്കുവാൻ ഐഇഡിക്ക് കഴിഞ്ഞു. പലപ്പോഴും ചാവേർ ആക്രമണങ്ങളുടെ രൂപത്തിലാണ് അവ എത്തിയത്. കഴിഞ്ഞദിവസം കളമശേരിയിൽ ബോംബ് സ്ഫോടനമുണ്ടായി ആദ്യ മണിക്കൂറിൽ തന്നെ, പൊട്ടിത്തെറിച്ചത് ഐഇഡിയാണെന്ന് കേരള ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥിരീകരിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഫോടനങ്ങൾക്കൊപ്പം ‘ഐഇഡി’ എന്ന പേര് എന്നുമുതലാണ് സ്ഥിരമായി കേൾക്കാൻ ആരംഭിച്ചത്? 2003 എന്ന് ഉത്തരം. ഇറാഖ് യുദ്ധകാലത്താണ് ഐഇഡി എന്ന വാക്ക് ലോകത്തിന് പരിചിതമായത്. ഇറാഖിൽ സർവസന്നാഹങ്ങളുമായി യുദ്ധത്തിനെത്തിയ യുഎസ് സൈന്യത്തിന് തലവേദന സൃഷ്ടിക്കുവാൻ ഐഇഡിക്ക് കഴിഞ്ഞു. പലപ്പോഴും ചാവേർ ആക്രമണങ്ങളുടെ രൂപത്തിലാണ് അവ എത്തിയത്. കഴിഞ്ഞദിവസം കളമശേരിയിൽ ബോംബ് സ്ഫോടനമുണ്ടായി ആദ്യ മണിക്കൂറിൽ തന്നെ, പൊട്ടിത്തെറിച്ചത് ഐഇഡിയാണെന്ന് കേരള ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥിരീകരിച്ചിരുന്നു. 

ഐഇഡി. ഈ മൂന്നക്ഷരത്തിൽ ഒതുക്കിയ  ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസെന്ന നീളൻ ‌പേരിലേക്ക് അന്വേഷണം നടത്തിയാൽ ലഭിക്കുന്ന ഉത്തരം ചിന്തിപ്പിക്കുന്നതാണ്. 'ഹോം മെയ്ഡ് ബോംബ്' അഥവാ വീട്ടിലുണ്ടാക്കാനാകുന്ന ബോംബ് എന്ന വിശേഷണമുള്ള സ്ഫോടക വസ്തുവിലേക്കുള്ള അന്വേഷണമാണിത്. ഒരു ചെറിയ പൈപ്പ് മുതൽ ഒരു നഗരത്തെ പ്രകമ്പനം കൊള്ളിക്കാൻ ശേഷിയുള്ള ശക്തിയേറിയ ബോംബ് വരെ ഇതിൽപ്പെടുന്നു. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനങ്ങളുടെ സ്വഭാവങ്ങളും, ഇത്തരം സ്ഫോടനം നടന്ന ഒരിടത്ത് അകപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന മുൻകരുതലുകളെ കുറിച്ചും വിശദമായി അറിയാം.

ഇറാഖിലെ ബഗ്ദാദിൽ കാറിൽ സൂക്ഷിച്ച ഐഇഡി പൊട്ടിത്തെറിച്ചയിടത്തെ നാശനഷ്ടങ്ങൾ പരിശോധിക്കുന്നവർ. 2006ലെ ചിത്രം (Photo by AHMAD AL-RUBAYE / AFP)
ADVERTISEMENT

∙ റിമോട്ടിൽ പ്രവർത്തിക്കും; എത്തും പല രൂപങ്ങളിൽ

ചാവേർ സ്ഫോടനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് ഐഇഡി ഭീകര സംഘടനകളുടെ പ്രധാന ആയുധമായി മാറിയത്. തീവ്ര ആശയങ്ങളിൽ ആകൃഷ്ടരാകുന്ന അനുയായികളെ എളുപ്പത്തിൽ സ്ഫോടക വസ്തുക്കളുടെ നിർമാതാക്കളാക്കി മാറ്റാനാവും എന്നതാണ് ഐഇഡിയുടെ ഉപയോഗം വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. ഇതിനൊപ്പം വിവിധ തരത്തിൽ ഐഇഡി ഒളിപ്പിക്കാനും പ്രയോഗിക്കാനും കഴിയും. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചും വാഹനങ്ങളിൽ നിറച്ചും പ്രയോഗിക്കേണ്ടിടത്ത് ടിഫിൻ ബോക്സിലും മറ്റും നേരത്തേ സ്ഥാപിച്ചും ഇവ പ്രവർത്തിപ്പിക്കാൻ ഭീകരർക്കു കഴിഞ്ഞു. 

സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോള്‍ അതിനുള്ളിലോ, സമീപത്തായോ ഉള്ള ഗ്ലാസ്, ആണികൾ തുടങ്ങിയ കൂർത്ത വസ്തുക്കൾ തുളച്ചു കയറിയും ആളുകള്‍ക്ക് മാരകമായി പരുക്കേൽക്കാറുണ്ട്. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നില്ലെങ്കിൽ പരുക്കേറ്റവർക്ക് ചോര വാർന്ന് മരണം സംഭവിക്കാം. 

 ഓക്സിജനുമായി കൂടിച്ചേരുമ്പോൾ വേഗത്തിൽ കത്തുന്ന പ്രവണതയുള്ള രാസവസ്തുക്കളിലാണ് ഐഇഡി നിർമാതാക്കളുടെ കണ്ണ് വേഗത്തിലെത്തുക. സ്ഫോടന സമയം നേരത്തേ നിർണയിച്ചും, റിമോട്ടിലൂടെയും ഐഇഡി പ്രവർത്തിപ്പിക്കാനാവും. 

∙ ലോകത്തിൽ ഐഇഡിയുടെ കൊലപാതക കണക്കുകൾ 

ADVERTISEMENT

ഐഇഡി ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ കൂടുതലും മരണപ്പെടുന്നത് സാധാരണ ജനങ്ങളാണ്. 2010 നും 2020 നും ഇടയിൽ ലോകത്ത് ആകെ 28,729 സ്ഫോടനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 3,57,619 പേർക്ക് ജീവൻ നഷ്ടമായപ്പോൾ മരിച്ച 2,63,487 പേരും സാധാരണക്കാരായിരുന്നു. ഇക്കാലയളവിൽ ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനങ്ങളിലാണ് 1,71,732 പേർക്ക് ജീവഹാനി സംഭവിച്ചത്. ആകെ സംഭവിച്ച 28,729 സ്ഫോടനങ്ങളിൽ 11,971 സ്ഫോടനങ്ങൾക്കും കാരണം ഐഇഡിയായിരുന്നു. അതായത് സ്‌ഫോടനാത്മക ആക്രമണങ്ങളുടെ 42 ശതമാനത്തിനും കാരണമായത് ഐഇഡിയാണ്. കുറഞ്ഞത് 3540 കുട്ടികളെങ്കിലും ഇക്കാലയളവിൽ ഐഇഡി സ്ഫോടനങ്ങൾ നിമിത്തം മരിച്ചു. അഫ്ഗാനിസ്ഥാൻ, സിറിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ കുട്ടികൾ മരിച്ചത്.

(Manorama Online Creative/ Photo by WAKIL KOHSAR / AFP)

യുഎസ് സൈനികരുടെ മരണകാരണങ്ങളെ കുറിച്ചുള്ള ഡേറ്റബേസിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇറാഖിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ച പകുതിയിലേറെ മരണത്തിനും കാരണം ഐഇഡിയായിരുന്നു. 2011 സെപ്റ്റംബർ 9 നും 2020 ഒക്ടോബർ 9 നും ഇടയിലുള്ള മൊത്തം സൈനിക മരണങ്ങളിൽ 48.7% ഐഇഡി സ്ഫോടനങ്ങൾ കാരണമാണുണ്ടായത്. അഫ്ഗാനിസ്ഥാനിൽ 48.2% സൈനിക മരണങ്ങൾക്ക് ഐഇഡി സ്ഫോടനങ്ങൾ കാരണമായെങ്കിൽ ഇറാഖിലത് 52 ശതമാനമാണ്. ഇറാഖിൽ ഐഇഡി സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട സൈനികരിൽ 73% പേർക്കും റോഡരികിൽ സ്ഥാപിച്ച ബോംബുകൾ പൊട്ടിയാണ് അന്ത്യം സംഭവിച്ചത്. ചാവേർ ബോംബുകൾ (16%), കാർ ബോംബുകൾ (11%) എന്നിവയാലും സൈനികർ കൊല്ലപ്പെട്ടു.

∙ ഒന്നിലധികം സ്ഫോടനങ്ങളുണ്ടാക്കുന്ന അപകടകാരി 

ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ പലപ്പോഴും ഒറ്റ സ്ഫോടനത്തിൽ അവസാനിക്കില്ല. തുടരെത്തുടരെ ഒന്നിലധികം സ്ഫോടനങ്ങൾ നടത്തി രക്ഷാപ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കാനും ഇതിലൂടെ കഴിയും. തീവ്രത കുറഞ്ഞ ആദ്യ സ്ഫോടനത്തിന് പിന്നാലെയുണ്ടാവുന്ന അതിതീവ്രമായ തുടർ സ്ഫോടനങ്ങളാവും കൂടുതൽ നാശനഷ്ടമുണ്ടാക്കുക. ഇതിലൂടെ ആൾക്കൂട്ടത്തെ കൂടുതൽ പരിഭ്രാന്തരാക്കുവാനും അക്രമികൾക്ക് കഴിയും.

ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം നടത്തിയ സ്ഥലത്തുനിന്നു കിട്ടിയ ലോഹ ഉണ്ടകളും ബോൾട്ടുകളും. സ്ഫോടനത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. കോംഗോയില്‍നിന്നുള്ള 2016ലെ ചിത്രം (Photo by Eduardo Soteras / AFP)
ADVERTISEMENT

മുൻകൂട്ടി സ്ഥാപിച്ചവയിൽ ഏതെങ്കിലും പ്രവർത്തിക്കാതിരിക്കുകയോ കണ്ടെത്തുകയോ ചെയ്താലും  സ്ഫോടനം നടത്താനാവും എന്നതാണ് ഐഇഡിയെ കൂടുതൽ അപകടകാരിയാക്കുന്നത്. വ്യത്യസ്തമായ ഒന്നിലധികം ഇടങ്ങളിൽ ഒരേസമയം സ്ഫോടനം നടത്തുന്നത് രക്ഷാപ്രവർത്തനം ശ്രമകരമാക്കുകയും ചെയ്യും. ആദ്യ സ്ഫോടനത്തിൽ ഗതാഗതക്കുരുക്കുണ്ടാവുന്നതും തുടർസ്ഫോടനങ്ങളുടെ രക്ഷാപ്രവർത്തനത്തെ ബാധിക്കാറുണ്ട്. 

∙ പരിഭ്രാന്തരാക്കി ആളെക്കൊല്ലും ഐഇഡി 

ഐഇഡിയുപയോഗിച്ച് എത്രത്തോളം നാശമുണ്ടാക്കാനാവും? അത് ഐഇഡിയുടെ നിർമാണവും വലുപ്പവും അതിന്റെ പ്രയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി കാറുകളിലും ലോറികളിലും ഐഇഡി നിറച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഓടിച്ചുകയറ്റുന്ന വാഹന ബോംബുകളാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കുന്നത്. ഇന്ധന സംഭരണ കേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ സ്ഫോടനങ്ങൾക്കും ഇത്തരം ആക്രമണങ്ങൾ വഴിവച്ചേക്കാം. 

അഫ്ഗാനിൽ റെയ്ഡിനിടെ ഉണ്ടായ ഐഇഡി സ്ഫോടനത്തെത്തുടർന്ന് ഓടി രക്ഷപ്പെടുന്ന യുഎസ് സൈനികൻ. 2009ലെ ചിത്രം (Photo by MANPREET ROMANA / AFP)

കെട്ടിടങ്ങൾക്കുള്ളിൽ ഐഇഡി സ്ഫോടനമുണ്ടാകുമ്പോൾ കൂടുതൽ ആളപായമുണ്ടാകുന്നത് തിക്കിലും തിരക്കിലും പെട്ടാവും. കെട്ടിടത്തിനുള്ളിൽ സ്ഫോടനമുണ്ടാകുമ്പോൾ പുറത്തുകടക്കാനുള്ള വെപ്രാളത്തിൽ ആൾക്കൂട്ടം വാതിലിനരികിലേക്ക് ഒന്നിച്ചെത്തുകയും, തിരക്കിൽ അടിതെറ്റി വീഴുന്നവർക്ക് മറ്റുള്ളവരുടെ ചവിട്ടേറ്റ് പരുക്കേൽക്കുകയും ചെയ്യാം, ശ്വാസസംബന്ധമായ അസുഖമുള്ളവർക്കും, ഹൃദ്രോഗികൾക്കും ഇത്തരം തിരക്കിൽ മരണം സംഭവിക്കാൻ സാധ്യത കൂടുതലാണ്. 

∙ ഐഇഡി സ്ഫോടനങ്ങൾ എങ്ങനെ നാശം വിതയ്ക്കുന്നു?

ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനങ്ങളിൽ വിവിധ കാരണങ്ങളാലാണ്  ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നത്. സ്ഫോടനം സംഭവിക്കുമ്പോഴുണ്ടാവുന്ന ഉയർന്ന മർദത്തിൽ ചുറ്റുമുള്ള ആളുകൾ മീറ്ററുകളോളം അകലേക്ക് തെറിച്ചു വീഴാൻ കാരണമാവുന്നു. ചിലർ അന്തരീക്ഷത്തിലേക്ക്  ഉയർന്നതിന് ശേഷമാവും നിലത്ത് വീഴുന്നത്. ഇത് മാരകമായ പരുക്കേൽക്കാൻ കാരണമാവും. അമിത സമ്മർദത്താൽ ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് തകരാർ സംഭവിച്ചും ജീവഹാനിയുണ്ടാകാം. സ്ഫോടനത്തിന്റെ ഫലമായി കെട്ടിടങ്ങൾ തകർന്നു വീഴുന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. പലപ്പോഴും സ്ഫോടനത്തിന്റെ ഫലമായി തീപിടിത്തമുണ്ടാവുകയും പൊള്ളലേറ്റ് ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്യാറുണ്ട്. 

അഫ്ഗാനിൽ‍ ഐഇഡി സ്ഫോടനത്തിനിടെ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലിനിടെ യുഎസ് സൈനികര്‍. 2009 ജൂലൈ 13ലെ ചിത്രം (Photo by MANPREET ROMANA / AFP)

സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോള്‍ അതിനുള്ളിലോ, സമീപത്തായോ ഉള്ള ഗ്ലാസ്, ആണികൾ തുടങ്ങിയ കൂർത്ത വസ്തുക്കൾ തുളച്ചു കയറിയും ആളുകള്‍ക്ക് മാരകമായി പരുക്കേൽക്കാറുണ്ട്. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നില്ലെങ്കിൽ പരുക്കേറ്റവർക്ക് ചോര വാർന്ന് മരണം സംഭവിക്കാം. ആസ്ത്‌മ, ശ്വാസസംബന്ധമായ അസുഖങ്ങളുള്ള ആളുകൾക്ക് സ്ഫോടനത്തിന്റെ ഫലമായി ഉയരുന്ന പൊടിപടലങ്ങളും വെല്ലുവിളിയാണ്. പലപ്പോഴും സ്ഫോടനങ്ങളിൽ പരുക്കേൽക്കുന്നവർക്ക് പിന്നീടുള്ള ജീവിതം നരകതുല്യമായിരിക്കും. പൊള്ളൽ മൂലമുണ്ടാകുന്ന മുറിവുകളും കണ്ണിനുണ്ടാകുന്ന പരുക്കുകളും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ജീവൻ നഷ്ടമാവാതെ ആക്രമണത്തെ അതിജീവിച്ചർക്ക് പോലും മാനസികമായി ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. അവർക്ക് പിന്നീടുള്ള ജീവിതത്തിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം വേണ്ടി വന്നേക്കാം. 

∙ സ്ഫോടനങ്ങളെ  പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്

ഈ ലോകത്തെ കീഴടക്കാനെത്തിയ കോവിഡിനെ, വാക്സീൻ കണ്ടെത്തുന്നത് വരെ നാം എങ്ങനെയാണ് തുരത്തിയത്? ‘ജാഗ്രതയിലൂടെ’ എന്നതാണ് ഉത്തരം. ഐഇഡിയെ പ്രതിരോധിക്കാനും ആദ്യം പുറത്തെടുക്കേണ്ടത് ഈ ജാഗ്രതയാണ്. എവിടെയാണെങ്കിലും നമ്മളുടെ ചുറ്റുപാടിൽ നാം ജാഗരൂകരായിരിക്കുക. എല്ലാ അപകടങ്ങളും മുൻകൂട്ടി കണ്ട് തടയാൻ പൊലീസ് സംവിധാനങ്ങളെ കൊണ്ടാകണം എന്നില്ല. അതിനാൽത്തന്നെ സംശയാസ്പദമായ എന്തെങ്കിലും നമ്മുടെ നിരീക്ഷണത്തിൽ കണ്ടാൽ അധികൃതരുടെ ശ്രദ്ധ അതിലേക്കു കൊണ്ടുവരാൻ ശ്രമിക്കുക. ഇതിലൂടെ നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി രക്ഷിക്കാനാകും. സാമാന്യബുദ്ധി ഉപയോഗിച്ച്  സംശയാസ്പദമായ പെരുമാറ്റങ്ങൾ അപരിചിതനായ ഒരാളിൽ കണ്ടാലോ, അനാഥമായ ബാഗുകൾ, പെട്ടികൾ എന്നിവ കണ്ടാലോ ഉടൻ പൊലീസ് സംവിധാനങ്ങളെ അറിയിക്കുക. മൊബൈലിൽ അധികൃതരുടെ നമ്പർ ഇതിനായി സൂക്ഷിക്കുകയും വേണം. 

ഇറാഖിൽനിന്ന് യുഎസ് സൈനികർ പിടിച്ചെടുത്ത ഐഇഡിയും അതിന്റെ നിർമാണ സാമഗ്രികളും (Photo by USMC / AFP)

ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകളോ, മറ്റ് വസ്തുക്കളോ കണ്ടാല്‍ കൈയിട്ടോ തുറന്നോ സ്വയം പരിശോധിക്കരുത്.  പകരം അധികാരികളെ വിളിച്ചശേഷം അകലം പാലിച്ച് നിൽക്കണം. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സുരക്ഷാ ഉദ്യോസ്ഥർ അവ അവിടെനിന്ന് നീക്കം ചെയ്ത ശേഷം പരിശോധിക്കും. സ്ഫോടകവസ്തുക്കളുണ്ടെന്ന് സംശയമുള്ള സാധനങ്ങൾ പരിശോധിക്കുന്നതിനും ബോംബുകൾ നിർവീര്യമാക്കുന്നതിനും പല രാജ്യങ്ങളും റോബട്ടുകളെ വരെ വികസിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ പതിവായി സന്ദർശിക്കുന്ന, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ എത്തുമ്പോഴും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആപത്കരമായ അടിയന്തര സാഹചര്യമുണ്ടായാൽ അവിടെനിന്ന് എങ്ങനെ രക്ഷപ്പെടണം എന്നതാവണം അത്. അത്തരം സന്ദര്‍ഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെന്തെല്ലാമാണെന്ന് മുൻകൂട്ടി കണ്ടെത്തണം. 

ഭീകരാക്രമണങ്ങളോ മറ്റോ ഉണ്ടാവുമ്പോൾ സ്വീകരിക്കേണ്ട എമർജൻസി പ്ലാൻ തയാറാക്കേണ്ടതിനെപ്പറ്റി ആലോചിക്കേണ്ട സമയമായി. കുടുംബത്തിലെ മറ്റുള്ളവരുമായി ഈ ആശയങ്ങൾ പങ്കുവയ്ക്കുകയും വേണം.

ഒട്ടേറെ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, അവിടെ വരുന്നവർക്ക് അത്യാവശ്യ ഘട്ടത്തിൽ എങ്ങനെ പുറത്തുകടക്കണമെന്ന വിവരം നൽകുക. സമീപത്തെ ആശുപത്രികളുടെ അടക്കമുള്ള വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുക. സ്ഫോടനങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന തിക്കിലും തിരക്കിലും പെട്ട് പരുക്കേൽക്കുന്നവർക്കും ശ്വാസ തടസ്സമുള്ളവർക്കും മറ്റും നൽകേണ്ട പ്രഥമശുശ്രൂഷകളെ കുറിച്ച് പഠിക്കുക. ഭീകരാക്രമണങ്ങളോ മറ്റോ ഉണ്ടാവുമ്പോൾ സ്വീകരിക്കേണ്ട എമർജൻസി പ്ലാൻ തയാറാക്കുക. കുടുംബത്തിലെ മറ്റുള്ളവരുമായി ഈ ആശയങ്ങൾ പങ്കുവയ്ക്കുക. 

∙ ആക്രമണം നടന്നിടത്ത് അകപ്പെട്ടാൽ ചെയ്യേണ്ടത്?

∙ ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം നടന്നിടത്താണുള്ളതെങ്കിൽ വേഗത്തിൽ പുറത്തുകടക്കുക. 
∙ തുടർ സ്ഫോടനങ്ങളോ വെടിയൊച്ചകളോ കേൾക്കുന്ന പക്ഷം സുരക്ഷിതമായ ഇടത്ത് കഴിയുന്നതാണ് ഉചിതം. 
∙ കെട്ടിടത്തില്‍നിന്ന് പുറത്തു കടക്കാൻ യന്ത്ര ഗോവണികളോ ലിഫ്റ്റോ ഉപയോഗിക്കരുത്.
∙ പടികൾ ഉപയോഗിക്കുക. കഴിയുന്നത്ര വേഗത്തിൽ പുറത്തുകടക്കുക.

ഇറാഖിലെ ഖാലിദിയയിൽ മണ്ണിൽ ഒളിപ്പിച്ച ഐഇഡി കണ്ടെത്താനുള്ള യുഎസ് മിലിട്ടറി പൊലീസ് മറീനുകളുടെ പരിശോധന. 2004ലെ ചിത്രം (Photo by CHANCE W. HAWORTH / USMC / AFP)

∙ കെട്ടിടത്തിനുള്ളിലാണ് സ്ഫോടനമുണ്ടായതെങ്കിൽ, പുറത്തിറങ്ങാൻ കഴിയുന്നില്ലെങ്കിൽ ഉറപ്പുള്ള മേശയുടെ അടിയിൽ അഭയം തേടുക.
∙ ജനാലകൾ, ഗ്ലാസ് വാതിലുകൾ, എന്നിവയിൽനിന്ന് അകലം പാലിക്കുക.
∙ പൊടിപടലങ്ങൾ ശ്വസിക്കുന്നത് തടയാൻ തുണിയുപയോഗിച്ച് മൂക്കും വായും മൂടുക.
∙ രക്ഷാപ്രവർത്തകരോ സുരക്ഷാ ഭടൻമാരോ എത്തിയെന്ന് ഉറപ്പാകുന്നതു വരെ ശബ്ദമുണ്ടാക്കാതിരിക്കുക 
∙ സ്ഫോടനം നടന്ന പ്രദേശത്തുള്ളവർ കഴിയുന്നയത്ര ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഇതിലൂടെ രക്ഷാപ്രവർത്തകരുടെ ആശയവിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ അവസരമൊരുക്കുക. 

(വിവരങ്ങൾക്കു കടപ്പാട്: A military guide to terrorism in the 21st century by US State Department, IED guidelines for crowded places by National Security, Australia)

English Summary:

What is IED or Improvised Explosive Devices? What are the Precautions You Need to Take at the time of an IED Attack?