വിജയിച്ചാൽ 500 രൂപയ്ക്കു ഗ്യാസ് സിലിണ്ടറെന്ന് കോൺഗ്രസ്; ‘ഉജ്വല’മായി ഒരു ചുവട് മുന്നേ കേന്ദ്രം
പാചക വാതകത്തിന്റെ (എൽപിജി) പേരിൽ രാജ്യത്താകെ വിവാദം കത്തിക്കയറുന്നതിനിടെയാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. സാധാരണ ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപയും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 'വീട്ടമ്മമാർക്കുള്ള ഉജ്വല യോജന ഉപയോക്താക്കൾക്ക് 500 രൂപയും സബ്സിഡി ലഭിക്കും. രാജ്യത്താകെയുള്ള 32.51 കോടി ഉപഭോക്താക്കളിൽ 9.58 കോടി പേർക്കാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള ഉജ്വല യോജന സബ്സിഡി കിട്ടുക. കൂടാതെ എസ്‌സി / എസ്ടി വിഭാഗക്കാർക്കും. പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്ന യോജന തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ സിലിണ്ടർ ലഭിക്കും. മറ്റെല്ലാ ഉപഭോക്താക്കൾക്കും 200 രൂപയാണ് സബ്സിഡി ലഭിക്കുക.

പാചക വാതകത്തിന്റെ (എൽപിജി) പേരിൽ രാജ്യത്താകെ വിവാദം കത്തിക്കയറുന്നതിനിടെയാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. സാധാരണ ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപയും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 'വീട്ടമ്മമാർക്കുള്ള ഉജ്വല യോജന ഉപയോക്താക്കൾക്ക് 500 രൂപയും സബ്സിഡി ലഭിക്കും. രാജ്യത്താകെയുള്ള 32.51 കോടി ഉപഭോക്താക്കളിൽ 9.58 കോടി പേർക്കാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള ഉജ്വല യോജന സബ്സിഡി കിട്ടുക.
കൂടാതെ എസ്‌സി / എസ്ടി വിഭാഗക്കാർക്കും. പ്രധാനമന്ത്രി ആവാസ് യോജന, അന്ത്യോദയ അന്ന യോജന തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ സിലിണ്ടർ ലഭിക്കും. മറ്റെല്ലാ ഉപഭോക്താക്കൾക്കും 200 രൂപയാണ് സബ്സിഡി ലഭിക്കുക. മുൻപ് പല നിരക്കിൽ നൽകിയിരുന്ന സബ്സിഡി 2020 ജൂൺ മുതലാണ് ഇല്ലാതായത്. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സാധാരണ ഉപഭോക്താക്കൾക്കു വീണ്ടും സബ്സിഡി നടപ്പാക്കുന്നത്.
14.2 കിലോ സിലിണ്ടറിന് 2014 ജനുവരിയിൽ 1241 രൂപയും മേയിൽ 928 രൂപയായിരുന്നു ഡൽഹിയിലെ വില. തുടർന്നുള്ള മാസങ്ങളിൽ വില കുറഞ്ഞ് 2016 മേയിൽ 527 രൂപ വരെ എത്തിയിരുന്നു. 2017ൽ ശരാശരി 700 രൂപയും 2021 ഫെബ്രുവരി വരെ ശരാശരി 800 രൂപയുമായിരുന്നു വില. ഇത് പതിയെ പതിയെ ഉയർന്നാണ് 2022 മേയിൽ 1003 രൂപ ആയത്. അവിടെ നിന്നുയർന്ന് 1103 രൂപയിലെത്തി. ഈ നിരക്കായിരുന്നു തുടർന്നുവന്നത്. ഇതേത്തുടർന്നാണ് 2022 മേയിൽ ഉജ്വല യോജന ഉപഭോക്താക്കൾക്ക് 200 രൂപ സബ്സിഡി ഏർപ്പെടുത്തിയത്. ഇത് ഒരു വർഷം പിന്നിട്ടപ്പോഴാണ് സബ്സിഡി പൂർണമായും പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, സബ്സിഡിയില്ലാത്ത 19.2 കിലോയുടെ വാണിജ്യ സിലിണ്ടറിന് പല തവണ വില കൂടുകയും കുറയുകയും ചെയ്തു. 2023 നവംബർ ഒന്നിന് 102 രൂപകൂടി വർധിച്ചതോടെ ഒരു സിലിണ്ടറിന് ഡൽഹിയിലെ വില 1842 രൂപയായി.
∙ സിലിണ്ടർ വില യുദ്ധം
5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ എൽപിജി മുഖ്യ പ്രചാരണ ആയുധമായി മാറിക്കഴിഞ്ഞു. 3 സംസ്ഥാനങ്ങളിൽ 500 രൂപയ്ക്കു ഗ്യാസ് സിലിണ്ടർ നൽകും എന്നു കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ്, വീണ്ടും സബ്സിഡിയുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നത്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന കർണാടകയിലും ഹിമാചലിലും കോൺഗ്രസിന്റെ 500 രൂപ സിലിണ്ടർ വാഗ്ദാനം ബിജെപിക്കു തിരിച്ചടിയായി എന്ന തോന്നലാവാം സബ്സിഡി പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. എന്നാൽ ഈ 500 രൂപ സിലിണ്ടർ സംബന്ധിച്ചും ആശയക്കുഴപ്പങ്ങൾ ചർച്ചയായിട്ടുണ്ട്.
2022 മേയിൽ ഉജ്വല യോജന ഉപഭോക്താക്കൾക്ക് മാത്രം അനുവദിച്ച 200 രൂപ സബ്സിഡിയിൽ 2023 സെപ്റ്റംബർ 13ന് 200 രൂപ കൂടി കൂട്ടിച്ചേർത്തു. പിന്നീട് ഒക്ടോബർ 4ന് 100 രൂപയും കൂടി കൂട്ടിയാണ് ഇപ്പോൾ 500 രൂപ ആക്കിയത്. പുതിയ വിലയനുസരിച്ച് ഉജ്വല യോജന ഉപയോക്താക്കൾ സിലിണ്ടറിന് 603 രൂപ മാത്രം നൽകിയാൽ മതിയാവും. സാധാരണ ഉപയോക്താക്കൾ 903 രൂപ നൽകണം.
∙ 32.51 കോടി കണക്‌ഷനുകൾ
ഉജ്വല യോജന നടപ്പാക്കുകയും സിലിണ്ടർ കിട്ടാനുള്ള നടപടികൾ ലളിതമാക്കുകയും ചെയ്തതോടെ രാജ്യത്തെ എൽപിജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് ഒരു വർഷം ഒരു കുടുംബത്തിന് കിട്ടുക. പാചകവാതക ലഭ്യത കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി 2019ൽ 5 കിലോയുടെ മിനി സിലിണ്ടറുകളും അവതരിപ്പിച്ചു. എന്നാൽ, വാണിജ്യ സിലിണ്ടറിന്റെ വിലയിലാണ് ഇവ ലഭിക്കുക.
2023 മാർച്ചിലെ കണക്ക് പ്രകാരം 32.51 കോടി ഗാർഹിക കണക്‌ഷനുകളാണ് രാജ്യത്തുള്ളത്; 120 ശതമാനം വളർച്ച. 2014 മാർച്ചിൽ 14.56 കോടി മാത്രമായിരുന്ന പാചകവാതക കണക്‌ഷനുകൾ ഒൻപതു വർഷം കൊണ്ട് ഇരട്ടിയിലേറെയായി.
∙ 2016 മേയിൽ ഉജ്വല യോജന
നഗര കേന്ദ്രീകൃതമായിരുന്ന പാചകവാതക വിതരണം ഗ്രാമീണ മേഖലയിലും വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ, 2016 മേയ് ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉജ്വല യോജന പാചകവാതക പദ്ധതി (പിഎംയു വൈ) പ്രഖ്യാപിച്ചത്. പാചക വാതക (എൽപിജി ) കണക്‌ഷന് ചെലവാകുന്ന 1650 രൂപ ഒഴിവാക്കി അടുപ്പ് സഹിതം വീട്ടമ്മമാരുടെ മാത്രം പേരിൽ കണക്‌ഷൻ സൗജന്യമായി നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി (പിഎംയുവൈ).
ഇപ്പോഴും ഉജ്വല യോജനയിൽ കണക്‌ഷൻ എടുക്കുന്നവർക്ക് 1650 രൂപ സർക്കാർ സബ്സിഡിയായി നൽകും. പദ്ധതിയിൽ 2026 വരെ 75 ലക്ഷം കണക്‌ഷൻ കൂടി നൽകും. ഈ പദ്ധതി പ്രകാരം 2020 ഓഗസ്റ്റ് വരെ 8 കോടി വീട്ടമ്മമാർക്കാണ് കണക്‌ഷൻ നൽകിയത്.
ഉജ്വല യോജന കൂടുതൽ പേർക്ക് പ്രയോജനപ്പെടാനായി 2021 ജനുവരി 30ന് പദ്ധതി പരിഷ്കരിച്ചതോടെ കൂടുതൽ വീട്ടമ്മമാർക്ക് എൽപിജി കണക്‌ഷൻ ഉറപ്പാക്കി. 2023 മാർച്ച് വരെ 9.58 കോടി ഉജ്വല കണക്‌ഷനുകളാണ് രാജ്യത്തുള്ളത്. ലോകത്തെ ഏറ്റവും ബൃഹത്തായ സാമൂഹികക്ഷേമ പദ്ധതികളിലൊന്നായാണ് ഉജ്വല യോജന അറിയപ്പെടുന്നത്.
∙ ഏറ്റവുമധികം കണക്‌ഷൻ യുപിയിൽ
ഉജ്വല യോജനയിൽ ഏറ്റവുമധികം കണക്‌ഷനുകൾ യുപിയിലും പിന്നാലെ ബംഗാൾ, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലുമാണ്. യുപിയിൽ 1.76 കോടി, പിന്നാലെ ബംഗാൾ (1.24 കോടി) ബിഹാർ (1.07 കോടി) മധ്യപ്രദേശ് (82.2 ലക്ഷം) രാജസ്ഥാൻ (69. 21 ലക്ഷം) എന്നിങ്ങനെയാണ് കണക്‌ഷനുകളുടെ എണ്ണം. കേരളത്തിലെ ആകെ 95 ലക്ഷം പാചക വാതക ഉപഭോക്താക്കളിൽ 3.51 ലക്ഷം പേരാണ് ഉജ്വല യോജനയിൽ കണക്‌ഷൻ നേടിയിട്ടുള്ളത്. രാജ്യത്ത് ആകെയുള്ള 32.51 കോടി കണക്‌ഷനുകളിൽ ഏറ്റവുമധികം യുപിയിലാണ്. 4.63 കോടി. പിന്നാലെ മഹാരാഷ്ട്രയിൽ 3.03 കോടിയും ബംഗാളിൽ 2.67 കോടിയുമുണ്ട്.
∙ മുന്നൊരുക്കമായി ഗിവപ് പദ്ധതി
ഉജ്വല യോജന പദ്ധതി പ്രഖ്യാപിക്കുന്നതിന് മുന്നൊരുക്കമായി പ്രധാനമന്ത്രി നിർദേശിച്ച ഗിവപ് പദ്ധതിക്ക് വലിയ സ്വീകരണം ലഭിച്ചു. ഒന്നിലേറെ കണക്‌ഷനിൽ കുടുതൽ സിലിണ്ടർ വാങ്ങുന്നവർ സബ്സിഡി ഒന്നിലേക്ക് നിജപ്പെടുത്തി മറ്റുള്ളവ സ്വയം സറണ്ടർ ചെയ്യാൻ തയാറകണമെന്ന് 2015ൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 2022 ജനുവരി ഒന്നിലെ കണക്കു പ്രകാരം ഒരു കോടി 8 ലക്ഷം പേർ അധിക സബ്സിഡി ഉപേക്ഷിച്ചെന്നാണ് കണക്കുകൾ.
മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കർണാടക, ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേർ 'ഗിവപ് പദ്ധതിയിൽ പങ്കാളികളായത്. മഹാരാഷ്ട്രയിൽ 17 ലക്ഷം പേർ ഇങ്ങനെ സ്വയം സബ്സിഡി ഉപേക്ഷിച്ചപ്പോൾ കേരളത്തിൽ 3.03 ലക്ഷം പേരും സബ്സിഡി വേണ്ടന്നുവച്ചു. ഇതിന് പിന്നാലെയാണ് 2016 മേയ് ഒന്നിന് ഉജ്വല യോജന പ്രഖ്യാപിച്ചത്.