ഒപ്പമുള്ള ചിത്രങ്ങളിൽ മോദിയും ഷിയും ബൈഡനും..: മകളെ 'പ്രധാനമന്ത്രി'യാക്കുമോ ഷെയ്ഖ് ഹസീന?
ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ മാത്രമായിരുന്നു. അതിൽ ഒരു മകൾ ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാണ്. 2024 ജനുവരിയിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ, നാലാം തവണയും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷെയ്ഖ ഹസീനയും അവരുടെ പാർട്ടി അവാമി ലീഗും. 76 വയസ്സായി ഷെയ്ഖ് ഹസീനയ്ക്ക്. മകൾ സൈമ വസിദിന് 50ഉം.
ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ മാത്രമായിരുന്നു. അതിൽ ഒരു മകൾ ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാണ്. 2024 ജനുവരിയിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ, നാലാം തവണയും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷെയ്ഖ ഹസീനയും അവരുടെ പാർട്ടി അവാമി ലീഗും. 76 വയസ്സായി ഷെയ്ഖ് ഹസീനയ്ക്ക്. മകൾ സൈമ വസിദിന് 50ഉം.
ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ മാത്രമായിരുന്നു. അതിൽ ഒരു മകൾ ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാണ്. 2024 ജനുവരിയിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ, നാലാം തവണയും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷെയ്ഖ ഹസീനയും അവരുടെ പാർട്ടി അവാമി ലീഗും. 76 വയസ്സായി ഷെയ്ഖ് ഹസീനയ്ക്ക്. മകൾ സൈമ വസിദിന് 50ഉം.
ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും കൊല ചെയ്യപ്പെട്ടപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ രണ്ടു പെൺമക്കൾ മാത്രമായിരുന്നു. അതിൽ ഒരു മകൾ ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാണ്. 2024 ജനുവരിയിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ, നാലാം തവണയും സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷെയ്ഖ ഹസീനയും അവരുടെ പാർട്ടി അവാമി ലീഗും. 76 വയസ്സായി ഷെയ്ഖ് ഹസീനയ്ക്ക്. മകൾ സൈമ വസിദിന് 50ഉം.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലദേശിൽ വൻ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ അണിയറയിൽ മറ്റു ചില മുന്നൊരുക്കങ്ങൾ നടക്കുന്നു എന്നും സൂചനകളുണ്ട്. അത് ഷെയ്ഖ് ഹസീനയുടെ പിൻഗാമിയായി മകൾ സൈമ ബംഗ്ലദേശ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്നതാണ്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തെക്കുകിഴക്കൻ എഷ്യ റീജനൽ (SEARO) ഡയറക്ടർ പദവിയിലേക്ക് സൈമ തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ സാധ്യതകൾക്ക് ആക്കം കൂടിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ നയതന്ത്ര മേഖലയിലടക്കം നടത്തിയ വലിയ ശ്രമങ്ങൾക്കൊടുവിലായിരുന്നു സൈമയുടെ തിരഞ്ഞെടുപ്പ്. ബംഗ്ലദേശ് രാഷ്ട്രീയത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണോ സൈമയ്ക്ക് ലോകാരാഗ്യ സംഘടനയിലെ പദവി എന്ന ചോദ്യം പല കോണുകളിൽ നിന്ന് ഉയരുന്നുമുണ്ട്. എന്താണ് ആ ചോദ്യത്തിന്റെ ഉത്തരം? വിശദമായറിയാം.
∙ സൈമയ്ക്ക് വേണ്ടി അരയും തലയും മുറുക്കി ബംഗ്ലദേശ് സർക്കാർ
ലോകാരോഗ്യ സംഘടനയുടെ തെക്കു കിഴക്കൻ ഏഷ്യ റീജനൽ ഡയറക്ടർ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 30 മുതൽ നവംബർ 2 വരെയായിരുന്നു. ന്യൂഡൽഹിയാണ് റീജനൽ ഓഫിസിന്റെ ആസ്ഥാനം. ഇന്ത്യക്കാരിയായ ഡോ. പൂനം ഖേത്രപാൽ സിങ് ആയിരുന്നു കഴിഞ്ഞ രണ്ടു വട്ടമായി ഈ പദവിയിൽ. 2013ൽ ബംഗ്ലദേശ്, മ്യാൻമർ പ്രതിനിധികളെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് പൂനം ഖേത്രപാൽ സിങ് റീജനൽ ഡയറക്ടറായത്. എന്നാൽ 2018ൽ അവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യ, ബംഗ്ലദേശ്, ഇന്തൊനീഷ്യ, ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ, ഉത്തര കൊറിയ, മ്യാൻമർ, ഭൂട്ടാൻ, തായ്‍ലൻഡ്, ടിമോർ ലെസ്റ്റ് എന്നീ രാജ്യങ്ങള്‍ ചേർന്നാണ് റീജനൽ ഡയറക്ടറെ തിരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ മ്യാൻമർ ഒഴികെയുള്ള രാജ്യങ്ങൾ പങ്കെടുക്കുകയും സൈമ പത്തിൽ 8 വോട്ടുകൾ നേടി വിജയിക്കുകയുമായിരുന്നു.
നേപ്പാളിന്റെ ഡോ. ശംഭു ആചാര്യ ആയിരുന്നു സൈമയുടെ എതിരാളി. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെഡ്രൊസ് ഗെബ്രിയേസസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയിലെതന്നെ മുതിർന്ന പൊതുജനാരോഗ്യ വിദഗ്ധനാണ് ഡോ. ശംഭു ആചാര്യ. എന്നാൽ മറ്റു രാജ്യങ്ങളുടെ പിന്തുണ നേടുന്നതിൽ നേപ്പാൾ പരാജയപ്പെടുകയായിരുന്നു. ബംഗ്ലദേശ് സർക്കാർ പ്രധാനമന്ത്രിയുടെ മകൾക്കു വേണ്ടി ശക്തമായി രംഗത്തിറങ്ങിയപ്പോൾ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ‘പ്രചണ്ഡ’ കാര്യമായ താൽപര്യം കാട്ടിയില്ല എന്നും ആരോപണമുണ്ട്. 200 കോടി ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട സ്ഥാപനമാണ് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യൻ റീജനൽ ഓഫിസ്.
∙ ആരാണ് സൈമ? എന്താണ് യോഗ്യത?
യുഎസിലെ ഫ്ലോറിഡയിലെ ബാരി സർവകലാശാലയിൽനിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ് സൈമ. ഓട്ടിസം ബാധിച്ച കുട്ടികളുടെ ക്ഷേമത്തെ മുൻനിർത്തി ധാക്കയിൽ ഒരു ഫൗണ്ടേഷൻ നടത്തുകയും ചെയ്യുന്നു. ബംഗ്ലദേശിനു പുറമെ കാനഡ പൗരത്വവുമുണ്ട്. മാനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയ്ക്കുള്ള 25 അംഗ വിദഗ്ധോപദേശക സമിതിയിൽ ഓട്ടിസത്തിന്റെ വിദഗ്ധയായി 2014 മുതൽ സൈമ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലു വർഷമായി മാനസികാരോഗ്യ മേഖലയിൽ ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറലിന്റെ ഉപദേശകയുമാണ്.
ആഗോള തലത്തിൽ ഓട്ടിസത്തെ കുറിച്ച് ബോധവൽകരണം നടത്തുന്നതിലെ ശ്രമങ്ങൾ മുൻനിർത്തി 2014ൽ സൈമയ്ക്ക് ഡബ്ല്യുഎച്ച്ഒ എക്സലൻസ് അവാർഡ് ലഭിച്ചിരുന്നു. ബംഗ്ലദേശിന്റെ ‘നാഷണൽ മെന്റൽ ഹെൽത്ത് സ്ട്രാറ്റജിക് പ്ലാനി’ന്റെ മുഖ്യ ഉപദേശക, രാജ്യത്തിന്റെ നാഷണൽ മെന്റൽ ആക്ടിന്റെ ടെക്നിക്കൽ വിദഗ്ധ തുടങ്ങിയ പദവികളും സൈമ വഹിക്കുന്നുണ്ട്.
ഡോ. സൈമ വസിദ് എന്നാണ് അവർ എക്സിൽ (മുൻപ് ട്വിറ്റർ) തന്റെ പേര് പറഞ്ഞിരിക്കുന്നത്. എന്നാൽ ബംഗ്ലദേശിലെ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ലഭിച്ച ഓണററി ഡോക്ടറേറ്റ് ബിരുദം മാത്രമാണ് അവർക്ക് ഉള്ളതെന്ന വിമർശനങ്ങളുമുണ്ട്. ബാരി സർവകലാശാലയിൽ താൻ ഇപ്പോൾ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സൈമ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയുടെ അധ്യക്ഷ സ്ഥാനം വഹിക്കാനുള്ള വിദ്യാഭ്യാസ മികവോ പ്രവൃത്തി പരിചയമോ സൈമയ്ക്കില്ല എന്നാണ് പൊതുവെ ഉയർന്ന വിമർശനം.‘രാഷ്ട്രീയ ലോബീയിങ്’ കൊണ്ട് ഇത്തരമൊരു പദവിയിൽ ആരെയും അവരോധിക്കരുതെന്ന് നേരത്തേതന്നെ ആവശ്യമുയരുകയും ചെയ്തിരുന്നു.
∙ ‘രാഷ്ട്രീയ നിയമനമല്ല, പരിഗണിക്കേണ്ടത് പൊതുജനാരോഗ്യം’
ലോകാരോഗ്യ സംഘടന പോലെ ഐക്യരാഷ്ട്ര സംഘടനയുടെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന്റെ തലപ്പത്തേക്ക് മകളെ എത്തിക്കാൻ ബംഗ്ലദേശ് പ്രധാനമന്ത്രി പലവിധത്തിലുള്ള ‘ലോബീയിങ്ങും’ നടത്തുന്നുവെന്ന് നേരത്തേ തന്നെ ആരോപണമുയർന്നിരുന്നു. 2023 ഏപ്രിലിൽ ലോകത്തെ 60 ആരോഗ്യ വിദഗ്ധർ ലോകാരോഗ്യ സംഘടനയ്ക്ക് എഴുതിയ കത്തിൽ, റീജനൽ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിൽ സുതാര്യത ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ മകളെ ബംഗ്ലദേശ് ഈ സ്ഥാനത്തേക്ക് അവതരിപ്പിക്കുകയും സൈമ തന്റെ മാതാവ് വഴി വിവിധ രാജ്യങ്ങളുടെ പിന്തുണ തേടാൻ ശ്രമിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. സൈമയുടെ പേരു പറയാതെയായിരുന്നു കത്ത്.
പ്രമുഖ ‘ഹെൽത്ത് ജേണലു’കളായ ലാൻസെറ്റും ഹെല്‍ത്ത് പോളിസി വാച്ചും പോലുള്ളവ സൈമയുടെ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. ഹെൽത്ത് പോളിസി വാച്ച് തങ്ങളുടെ എഡിറ്റോറിയൽ ലേഖനത്തിലൂടെ ബംഗ്ലദേശ് പ്രധാനമന്ത്രിയെ വിമർശിക്കുകയും ചെയ്തു. ഇത്തരത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ലോകാരോഗ്യ സംഘടന റീജനൽ ഡയറക്ടർമാരുടെ വിശ്വാസ്യതയെതന്നെ ഇല്ലാതാക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയെതന്നെ നോക്കുകുത്തിയാക്കുന്നതുമാണ് എന്നും അവരുടെ വിമർശനത്തിൽ പറയുന്നു. ലാൻസെറ്റും രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്.
എന്നാൽ ഒരു സ്ത്രീയാണ് എന്നതുകൊണ്ടു കൂടിയാണ് തനിക്കെതിരെ ഇത്തരത്തിലുള്ള എതിർപ്പുകൾ ഉണ്ടാവുന്നത് എന്ന് സൈമ പറയുന്നു. മാത്രമല്ല, സൈക്കോളജിയോടും മാനസികാരോഗ്യത്തോടുമുള്ള മുൻവിധിയും തനിക്കെതിരെ ഇത്രയധികം എതിർപ്പുകൾ ഉണ്ടാവാൻ കാരണമാവുന്നുണ്ട്. പ്രധാനമന്ത്രിയുടെ മകളായി പോയി എന്നതുകൊണ്ട് മാത്രം, താൻ ഇത്രകാലംകൊണ്ട് നേടിയതു മുഴുവൻ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്. മാനസികാരോഗ്യ, ഓട്ടിസം മേഖലയിൽ താൻ നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുക്കുകതന്നെ വേണമെന്നും അവർ പറയുന്നു.
∙ അമ്മയ്ക്കൊപ്പം എല്ലായിടത്തും
ജി20 ഉച്ചകോടിക്ക് ഷെയ്ഖ് ഹസീന ഇന്ത്യയിൽ വന്നപ്പോൾ കൂടെ മകളും ഉണ്ടായിരുന്നത് ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഷെയ്ഖ് ഹസീന പങ്കെടുത്ത കൂടിക്കാഴ്ചകളിലൊക്കെത്തന്നെ സൈമയും എത്തിയിരുന്നു. ജി20 ഉച്ചകോടി മാത്രല്ല, ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടി, ജക്കാർത്തയിൽ നടന്ന ആസിയാൻ ഉച്ചകോടി, യുഎൻ പൊതുസഭ തുടങ്ങി തന്റെ മാതാവ് പങ്കെടുത്ത എല്ലാ വേദികളിലും ഒപ്പം സൈമയുമെത്തി. മാത്രമല്ല, ലോകനേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി മോദിക്കു പുറമെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യിയോൾ തുടങ്ങിയവരടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
∙ പ്രക്ഷോഭം, അടിച്ചമർത്തൽ
2024 ജനുവരിയിൽ ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ വലിയ തോതിലുള്ള ജനരോഷമാണ് രാജ്യത്ത് അരങ്ങേറുന്നത്. 2009 മുതൽ അധികാരത്തിലുള്ള ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഇതുവരെ 15 വർഷം അധികാരത്തിലിരുന്നു കഴിഞ്ഞു. നാലാം തവണയും അധികാരം പിടിക്കാൻ ശ്രമിക്കുമ്പോൾ കടുത്ത എതിർപ്പാണ് രാജ്യത്തുയരുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രതിപക്ഷത്തെ ഇല്ലാതാക്കൾ, വിമത സ്വരങ്ങളെ അടിച്ചമർത്തൽ തുടങ്ങി അനേകം ആരോപണങ്ങൾ ഷെയ്ഖ് ഹസീനയുടെ സർക്കാർ നേരിടുന്നുണ്ട്. ഈ ആരോപണങ്ങൾ സർക്കാർ നിഷേധിക്കുകയും ചെയ്യുന്നു.
പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ധാക്കയിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. പ്രക്ഷോഭം വലിയ അക്രമത്തിൽ കലാശിക്കുകയും ചെയ്തു. ഷെയ്ഖ് ഹസീനയുടെ സർക്കാർ അധികാരത്തിലുള്ളപ്പോൾ തിരഞ്ഞെടുപ്പ് നടന്നാല്‍ അത് അട്ടിമറിക്കപ്പെടും എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനാൽ സർക്കാർ രാജി വയ്ക്കണമെന്നും തിരഞ്ഞെടുപ്പു വരെ ഒരു ഇടക്കാല സർക്കാരിനെ നിയമിക്കണമെന്നും ബിഎൻപി ആവശ്യപ്പെടുന്നു. സർക്കാർ ഇത് തള്ളിക്കളയുകയും ചെയ്തു.
മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ബീഗം ഖാലിദ സിയ 2018 മുതൽ അഴിമതിക്കേസിൽ ജയിലിലാണ്. അടുത്തിടെ അവരെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ബംഗ്ലദേശിന്റെ ഭരണസാരഥ്യം വഹിക്കുന്ന രണ്ടു സ്ത്രീകളാണ് ഷെയ്ഖ് ഹസീനയും ഖാലിദ സിയയും. രണ്ടു പേരും രാഷ്ട്രീയ കുടുംബങ്ങളിൽനിന്നുള്ളവർ. മുൻ സൈനിക തലവനും ബംഗ്ലദേശ് പ്രസിഡന്റുമായിരുന്ന സിയാവുർ റഹ്മാന്റെ ഭാര്യയാണ് ഖാലിദ സിയ. ഇവരുടെ മൂത്ത മകൻ താരിഖ് റഹ്മാൻ ബിഎൻപി പാർട്ടി നേതൃത്വത്തിൽ സജീവമാണ്. സിയാവുർ റഹ്മാൻ 1978ൽ കൊല്ലപ്പെട്ടു.
∙ സ്വാതന്ത്ര്യപ്പോരാളി, ചോര ഏറെക്കണ്ട കുടുംബം
രാഷ്ട്രീയം ഷെയ്ഖ് ഹസീന കുടുംബത്തിന് അന്യമല്ല. സ്വാതന്ത്ര്യ സമര സേനാനിയും ബംഗ്ലദേശിന്റെ രാഷട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകളാണ് ഷെയ്ഖ് ഹസീന. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽനിന്ന് ബംഗ്ലദേശിനെ മോചിപ്പിച്ച ശേഷം ആ രാജ്യത്ത് ആദ്യമായി പ്രസിഡന്റായതും മുജിബുർ റഹ്മാനാണ്. എന്നാൽ 1975ൽ ഷെയ്ഖ് ഹസീന, സഹോദരി ഷെയ്ഖ് രഹാന എന്നിവരൊഴികെ മുജിബ് കുടുംബം മുഴുവൻ പട്ടാള അട്ടിമറിക്കിടെ കൊല്ലപ്പെട്ടു. അന്ന് പശ്ചിമ ജർമനി സന്ദർശിക്കുകയായിരുന്നതിനാലാണ് രണ്ടു പെൺമക്കളും രക്ഷപ്പെട്ടത്.
മുജിബുർ റഹ്മാൻ, ഭാര്യ, ആൺമക്കൾ, വീട്ടിലെ പരിചാരകർ അടക്കം 19 പേരാണ് അന്ന് കൊല്ലപ്പെട്ടത്. സൈനിക നേതൃത്വമായിരുന്നു ഈ അട്ടിമറിക്കു പിന്നിലെന്നാണ് പിന്നീട് പുറത്തു വന്ന വിവരം. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയവരിൽ രണ്ടു പേർ ഇപ്പോഴും യുഎസിലും കാനഡയിലും ജീവിച്ചിരിപ്പുണ്ടെന്നും അവരെ വിട്ടു തരണമെന്നും ബംഗ്ലദേശ് അടുത്തിടെയും ആവശ്യപ്പെട്ടിരുന്നു. ദശകങ്ങളായി പിടിയിലാകാതിരുന്ന അബ്ദുൽ മജീദ് എന്നയാളെ 2020ൽ പിടികൂടി സർക്കാർ തൂക്കിലേറ്റിയിരുന്നു.
പ്രധാനമന്ത്രി മോദിക്കു പുറമെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യിയോൾ തുടങ്ങിയവരടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബവും അതിന്റെ നേതാവുമെന്ന നിലയിൽ തന്റെ രാഷ്ട്രീയ പിൻഗാമിയായി ഷെയ്ഖ് ഹസീന ആരെയാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യം ഏറെക്കാലമായി ബംഗ്ലദേശിൽ ചർച്ചാ വിഷയമാണ്. സഹോദരി ഷെയ്ഖ് രഹാന, മകൻ സജീദ് വാസീദ് ‘ജോയ്’ എന്നിരേക്കാൾ സൈമയാണ് തന്റെ രാഷ്ട്രീയ പിൻഗാമിയാകാൻ യോഗ്യ എന്ന് ഷെയ്ഖ് ഹസീന തീരുമാനിച്ചിട്ടുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ.
ആണവ ശാസ്ത്രജ്ഞനായ ഡോ. എം.എ.വസിദ് മിയാ ആണ് ഷെയ്ഖ് ഹസീനയുടെ ഭർത്താവ്. കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ മകൻ സാജിദ് യുഎസിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. എന്നാൽ ബംഗ്ലദേശിനെ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് അദ്ദേഹമാണ്. ഷെയ്ഖ് രഹാനയുടെ മകളാണ് ബ്രിട്ടിഷ് ലേബർ പാർട്ടി എംപിയായ തുലിപ് സിദ്ദിഖ്.
ബംഗ്ലദേശിലെ ഇരുപാർട്ടികളും രാഷ്ട്രീയ കുടുംബങ്ങൾ നേതൃത്വം നൽകുന്നതാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ പിൻഗാമിയായി പാർട്ടി നേതൃത്വം അടുത്ത തലമുറയെ അവരോധിക്കുന്നതും പുതുമയല്ല. ലോകാരോഗ്യ സംഘടന തെക്കുകിഴക്കൻ ഏഷ്യ റീജനൽ തലപ്പത്തേക്കു സൈമ കടന്നുവന്നിരിക്കുന്നത് മേഖലയിലെ ശക്തരായ ഇന്ത്യയുടെ പിന്തുണയോടു കൂടിയാണ്. ലോകാരോഗ്യ സംഘടനയുടെ ന്യൂഡൽഹിയിലുള്ള റീജനൽ ആസ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീനയുടെ പിൻഗാമിയായി ധാക്കയിലേക്ക് ഡോ. സൈമ വസിദ് എന്നു പറന്നിറങ്ങും എന്നതു മാത്രമാണ് ഇനിയുള്ള ചോദ്യം.