ഞായറാഴ്ചകളിൽ അൽപം ആലസ്യത്തോടെയാണ് കൊച്ചി നഗരം ഉണരുക. എന്നാൽ ആ ‍ഞായറാഴ്ച കൊച്ചി തിരക്കിലേക്കാണ് ഉണർന്നത്. കാരണം അന്നായിരുന്നു രാവിലെ ‘സ്പൈസ്കോസ്റ്റ്’ കൊച്ചി മാരത്തൺ. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നു പുലർച്ചെ മൂന്നര മുതൽ മാരത്തൺ ഓട്ടം. ഫ്ലാഗ് ഓഫ് ചെയ്യുന്നതു സച്ചിൻ തെൻഡുൽക്കർ. മാരത്തണിനു വേണ്ടി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. എംജി റോഡിൽനിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു പല വഴികളുണ്ട്. ചർച്ച് ലാൻഡിങ് റോഡ്, വാരിയം റോഡ്, ദർബാർ ഹാൾ റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവയിലെല്ലാം ഗതാഗതം തടഞ്ഞിരിക്കുന്നു പ്രധാനപ്പെട്ട പരിപാടികൾ നടക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുക സ്വാഭാവികം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വൻ പൊലീസ് സന്നാഹവും മഹാരാജാസ് കോളജിലുണ്ടായിരുന്നു. പതിനായിരത്തോളം പേർ ഒത്തു ചേരുന്ന ഒരു സ്ഥലം, സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന പരിപാടി. സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അതേ സമയം കൊച്ചിയിൽ മറ്റൊരിടത്ത് തികച്ചും അപ്രതീക്ഷിതമായ ചില പദ്ധതികൾ ഒരുങ്ങുന്നുണ്ടായിരുന്നു. അന്ന്, ഒക്ടോബർ 29ന്, പുലർച്ചെ 4.55ന് ഡൊമിനിക് മാർട്ടിൽ തമ്മനത്തെ വീട്ടിൽനിന്നിറങ്ങി. ദേശീയ പാതയിലൂടെ യാത്ര. 5.40നു സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വീട്ടിലെത്തി.

ഞായറാഴ്ചകളിൽ അൽപം ആലസ്യത്തോടെയാണ് കൊച്ചി നഗരം ഉണരുക. എന്നാൽ ആ ‍ഞായറാഴ്ച കൊച്ചി തിരക്കിലേക്കാണ് ഉണർന്നത്. കാരണം അന്നായിരുന്നു രാവിലെ ‘സ്പൈസ്കോസ്റ്റ്’ കൊച്ചി മാരത്തൺ. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നു പുലർച്ചെ മൂന്നര മുതൽ മാരത്തൺ ഓട്ടം. ഫ്ലാഗ് ഓഫ് ചെയ്യുന്നതു സച്ചിൻ തെൻഡുൽക്കർ. മാരത്തണിനു വേണ്ടി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. എംജി റോഡിൽനിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു പല വഴികളുണ്ട്. ചർച്ച് ലാൻഡിങ് റോഡ്, വാരിയം റോഡ്, ദർബാർ ഹാൾ റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവയിലെല്ലാം ഗതാഗതം തടഞ്ഞിരിക്കുന്നു പ്രധാനപ്പെട്ട പരിപാടികൾ നടക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുക സ്വാഭാവികം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വൻ പൊലീസ് സന്നാഹവും മഹാരാജാസ് കോളജിലുണ്ടായിരുന്നു. പതിനായിരത്തോളം പേർ ഒത്തു ചേരുന്ന ഒരു സ്ഥലം, സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന പരിപാടി. സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അതേ സമയം കൊച്ചിയിൽ മറ്റൊരിടത്ത് തികച്ചും അപ്രതീക്ഷിതമായ ചില പദ്ധതികൾ ഒരുങ്ങുന്നുണ്ടായിരുന്നു. അന്ന്, ഒക്ടോബർ 29ന്, പുലർച്ചെ 4.55ന് ഡൊമിനിക് മാർട്ടിൽ തമ്മനത്തെ വീട്ടിൽനിന്നിറങ്ങി. ദേശീയ പാതയിലൂടെ യാത്ര. 5.40നു സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വീട്ടിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞായറാഴ്ചകളിൽ അൽപം ആലസ്യത്തോടെയാണ് കൊച്ചി നഗരം ഉണരുക. എന്നാൽ ആ ‍ഞായറാഴ്ച കൊച്ചി തിരക്കിലേക്കാണ് ഉണർന്നത്. കാരണം അന്നായിരുന്നു രാവിലെ ‘സ്പൈസ്കോസ്റ്റ്’ കൊച്ചി മാരത്തൺ. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നു പുലർച്ചെ മൂന്നര മുതൽ മാരത്തൺ ഓട്ടം. ഫ്ലാഗ് ഓഫ് ചെയ്യുന്നതു സച്ചിൻ തെൻഡുൽക്കർ. മാരത്തണിനു വേണ്ടി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. എംജി റോഡിൽനിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു പല വഴികളുണ്ട്. ചർച്ച് ലാൻഡിങ് റോഡ്, വാരിയം റോഡ്, ദർബാർ ഹാൾ റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവയിലെല്ലാം ഗതാഗതം തടഞ്ഞിരിക്കുന്നു പ്രധാനപ്പെട്ട പരിപാടികൾ നടക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുക സ്വാഭാവികം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വൻ പൊലീസ് സന്നാഹവും മഹാരാജാസ് കോളജിലുണ്ടായിരുന്നു. പതിനായിരത്തോളം പേർ ഒത്തു ചേരുന്ന ഒരു സ്ഥലം, സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന പരിപാടി. സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അതേ സമയം കൊച്ചിയിൽ മറ്റൊരിടത്ത് തികച്ചും അപ്രതീക്ഷിതമായ ചില പദ്ധതികൾ ഒരുങ്ങുന്നുണ്ടായിരുന്നു. അന്ന്, ഒക്ടോബർ 29ന്, പുലർച്ചെ 4.55ന് ഡൊമിനിക് മാർട്ടിൽ തമ്മനത്തെ വീട്ടിൽനിന്നിറങ്ങി. ദേശീയ പാതയിലൂടെ യാത്ര. 5.40നു സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വീട്ടിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞായറാഴ്ചകളിൽ അൽപം ആലസ്യത്തോടെയാണ് കൊച്ചി നഗരം ഉണരുക. എന്നാൽ ആ ‍ഞായറാഴ്ച കൊച്ചി തിരക്കിലേക്കാണ് ഉണർന്നത്. കാരണം  അന്നായിരുന്നു രാവിലെ ‘സ്പൈസ്കോസ്റ്റ്’ കൊച്ചി മാരത്തൺ. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നു പുലർച്ചെ മൂന്നര മുതൽ മാരത്തൺ ഓട്ടം. ഫ്ലാഗ് ഓഫ് ചെയ്യുന്നതു സച്ചിൻ തെൻഡുൽക്കർ. മാരത്തണിനു വേണ്ടി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. എംജി റോഡിൽനിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു പല വഴികളുണ്ട്. ചർച്ച് ലാൻഡിങ് റോഡ്, വാരിയം റോഡ്, ദർബാർ ഹാൾ റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവയിലെല്ലാം ഗതാഗതം തടഞ്ഞിരിക്കുന്നു

പ്രധാനപ്പെട്ട പരിപാടികൾ നടക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുക സ്വാഭാവികം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വൻ പൊലീസ് സന്നാഹവും മഹാരാജാസ് കോളജിലുണ്ടായിരുന്നു. പതിനായിരത്തോളം പേർ ഒത്തു ചേരുന്ന ഒരു സ്ഥലം, സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന പരിപാടി. സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അതേ സമയം കൊച്ചിയിൽ മറ്റൊരിടത്ത് തികച്ചും അപ്രതീക്ഷിതമായ ചില പദ്ധതികൾ ഒരുങ്ങുന്നുണ്ടായിരുന്നു. അന്ന്, ഒക്ടോബർ 29ന്, പുലർച്ചെ 4.55ന് ഡൊമിനിക് മാർട്ടിൽ തമ്മനത്തെ വീട്ടിൽനിന്നിറങ്ങി. ദേശീയ പാതയിലൂടെ യാത്ര. 5.40നു സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വീട്ടിലെത്തി. 

സ്ഫോടനം നടന്ന കളമശേരി സംറ കൺവൻഷൻ സെന്ററിനു മുന്നിൽ പൊലീസ് (ചിത്രം: മനോരമ)
ADVERTISEMENT

വീടിന്റെ ടെറസിൽ ബോംബ് നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടന്നു. 6.30നു ബോംബുകൾ തയാറായി. ഏഴിനു ബോംബുമായി സ്കൂട്ടറിൽ കളമശേരിയിലെ സംറ കൺവൻഷൻ സെന്ററിലെത്തി. യഹോവയുടെ സാക്ഷികളുടെ മേഖലാതല കൺവൻഷൻ നടക്കുന്നത് അവിടെയാണ്. 7.10നു രണ്ടു സഞ്ചികളിൽ 3 ബോംബുകൾ വീതം നിറച്ചു രണ്ടിടത്തു 2 കസേരകൾക്കടിയിലായി വച്ചു. 8.30നു വീണ്ടും സഞ്ചികൾക്കു സമീപമെത്തി ബോംബിലെ ബാറ്ററി ഓൺ ചെയ്തു. 9.35നു ഹാളിനു പിന്നിലിരുന്നു റിമോട്ടിൽ വിരലമർത്തി. രണ്ട് സ്ഫോടനം. പിന്നീടു നടന്ന കാര്യങ്ങൾ കേരളമറിയും. സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റു. ഒട്ടേറെ കുടുംബങ്ങൾ കണ്ണീരിലായി. സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് ഇപ്പോഴും കേരളീയ ജനത മുക്തരായിട്ടില്ല.

കളമശേരിയിൽ സ്ഫോടനം ഉണ്ടായ സംറ കൺവൻഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം.

∙ അതെ, വൻ പൊലീസ് സന്നാഹത്തിന്റെ നടുവിൽ ഇരുന്നാണ് ആ ബോംബുണ്ടാക്കിയത്!

മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. ആദ്യത്തേത്, അതായത് മാരത്തൺ, പൊലീസിനെ കൃത്യമായി അറിയിച്ച് ആസൂത്രണം ചെയ്തു നടന്ന പരിപാടി. പക്ഷേ, രണ്ടാമത്തെ പരിപാടിയിൽ സംഭവിച്ചതാകട്ടെ വൻ സുരക്ഷാ വീഴ്ചയും. കൺവൻഷൻ നടന്ന ഓഡിറ്റോറിയത്തിൽ അക്രമി പൂർണസ്വതന്ത്രനായി പലവട്ടം കയറിയിറങ്ങി ബോംബ് സ്ഥാപിച്ചു. അതേ ഓഡിറ്റോറിയത്തിലിരുന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ബോംബ് സ്ഫോടനം നടത്തി. പിന്നീട് ആരുമറിയാതെ അവിടെ നിന്നു സ്കൂട്ടറിൽ യാത്ര തുടർന്നു. 

ഇതിനിടയിൽ ഫെയ്സ്ബുക് ലൈവിലൂടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. എന്നിട്ടു സ്വയം കീഴടങ്ങി. കൊച്ചി പോലൊരു മഹാനഗരം ഇത്തരം ആക്രമണങ്ങളിൽനിന്നു സുരക്ഷിതമാണോയെന്നൊരു ചോദ്യം കൂടിയാണ് ആ സ്ഫോടനത്തിനൊപ്പം ഉയരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടന്നിട്ടുണ്ടെങ്കിലും കേരളത്തിന് ഇത്തരമൊരു ആക്രമണരീതി പുതുമയാണ്. ആ ഞെട്ടലിന്റെ ആഘാതം കേരളത്തിലെ സാധാരണ ജനങ്ങൾക്കു മാത്രമല്ല, സർക്കാരിനും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെല്ലാമുണ്ട്.

ADVERTISEMENT

∙ കൊച്ചി, പഴയ കൊച്ചിയല്ല, പക്ഷേ...

കളമശേരിയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. (ചിത്രം∙മനോരമ)

കേട്ടുപഴകിയ സിനിമാ ഡയലോഗ് എന്നു പറഞ്ഞു തള്ളിക്കളയാം. പക്ഷേ, സംഗതി യാഥാർഥ്യമാണ്. നഗരം വലുതാകുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അടിസ്ഥാന സൗകര്യ വികസനത്തിന്റെ കുറവു മാത്രമല്ല; സുരക്ഷാ പ്രശ്നങ്ങൾ കൂടിയാണ്. മുെബൈ ഉൾപ്പെടെയുള്ള നഗരങ്ങൾ ഇതിന്റെ വെല്ലുവിളി നേരത്തേതന്നെ നേരിട്ടതാണ്.

ഡൊമിനിക് മാർട്ടിന് ഒരു പ്രസ്ഥാനത്തോടു തോന്നിയ വിരോധമാണ് ഒട്ടേറെപ്പേരുടെ ജീവനെടുത്ത ഒരു ബോംബ് സ്ഫോടനമായി മാറിയത്. ഇത്തരത്തിൽ അപ്രതീക്ഷിതമായ സുരക്ഷാ വെല്ലുവിളികളെ കൂടി നേരിടാൻ കഴിയുന്ന വിധം നമ്മുടെ സുരക്ഷാ സന്നാഹം ശക്തിപ്പെടേണ്ടതുണ്ട്. 

2500 പേർ പങ്കെടുത്ത ഒരു കൺവൻഷനും അതിന്റെ സുരക്ഷയും അറിയിപ്പുകളൊന്നും ലഭിക്കാതെതന്നെ നമ്മുടെ മുൻഗണനകളിൽ ഉണ്ടാകണം. വിവിഐപികൾക്കു സുരക്ഷയൊരുക്കുന്നതിനാണു നമ്മൾ പ്രാധാന്യം നൽകുന്നത്. ആക്രമണ സാധ്യത ഏറെയുള്ളതുകൊണ്ട് അക്കാര്യം പ്രധാനപ്പെട്ടതുതന്നെയാണ്. പക്ഷേ, വിവിഐപിയുടെ ജീവനുള്ള അതേ സുരക്ഷ നാട്ടിലെ സാധാരണക്കാർക്കുമുണ്ടാകണം. കാരണം, ജീവന്റെ വില എല്ലാവർക്കും ഒരു പോലെയാണ്.

കളമശേരിയില്‍ യഹോവ സാക്ഷികളുടെ സെന്ററിൽ നടന്ന സ്ഫോടനത്തിനു ശേഷം പുറത്തിറങ്ങി നിൽക്കുന്നവർ. (ചിത്രം∙മനോരമ)
ADVERTISEMENT

∙ അയാൾ ഇന്റർനെറ്റിൽ ബോംബുണ്ടാക്കാൻ പഠിച്ചത് സൈബർ പൊലീസ് കണ്ടില്ലേ? 

സ്ഫോടനം നടന്നത് ഒക്ടോബർ 29 നാണെങ്കിലും അതിനുള്ള തയാറെടുപ്പുകൾ പ്രതി നേരത്തേ നടത്തിയിരുന്നു. പൊലീസിനു നൽകിയ മൊഴിയനുസരിച്ച് യുട്യൂബ് വിഡിയോ കണ്ടാണ് ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) ബോംബുകൾ ഉണ്ടാക്കുന്ന വിധം ഡൊമിനിക് മാർട്ടിൻ പഠിച്ചത്. ഇതിനുവേണ്ടി ഒട്ടേറെത്തവണ ഡൊമിനിക് മാർട്ടിൻ യുട്യൂബ് വിഡിയോ കണ്ടിട്ടുണ്ടാകണം. എന്നാൽ ഈ നീക്കം നമ്മുടെ സൈബർ പൊലീസിന്റെ നിരീക്ഷണ വലയത്തിലെത്തിയില്ല. അത്യാധുനിക വിവരസാങ്കേതികവിദ്യയിലെ വൻ വിപ്ലവങ്ങൾക്കു ലോകം സാക്ഷ്യം വഹിക്കുന്ന കാലത്ത് ഇന്റർനെറ്റിൽ തുടർച്ചയായി ഗവേഷണം നടത്തി ഒരാൾ ബോംബുണ്ടാക്കാൻ ശ്രമിച്ചാൽ അക്കാര്യം അറിയാൻ കേരള പൊലീസിനു സംവിധാനമില്ലെന്നതു പോരായ്മയല്ലേ!. 

ആക്രമണം, ആത്മഹത്യ, സ്ഫോടനം, കൊലപാതകം തുടങ്ങിയവ ലക്ഷ്യമിട്ട് ഒരാൾ തുടർച്ചയായി ഇന്റർനെറ്റിൽ തിരഞ്ഞാൽ അതു സംബന്ധിച്ച ഡേറ്റ പൊലീസിനു കൈമാറാനുള്ള ‘ഓൺലൈൻ സർവൈലൻസ്’ സംവിധാനം പല രാജ്യങ്ങളിലുമുണ്ട്. ജനത്തിന്റെ സ്വകാര്യത മാനിച്ചുതന്നെ പല രാജ്യങ്ങളിലും ഇതു നടപ്പാക്കുന്നു. പക്ഷേ, നമുക്കില്ല. ഇന്ന് ഒരുവിധം കുറ്റവാളികളെല്ലാം കുറ്റകൃത്യങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഇന്റർനെറ്റിന്റെ സഹായം തേടുന്നുണ്ട്. കുറ്റകൃത്യങ്ങൾക്കു ശേഷം അറസ്റ്റിലാകുമ്പോൾ ഇവർ നൽകുന്ന മൊഴിയിലൂടെയാണ് ഈ ഇന്റർനെറ്റ് ബന്ധം പുറത്തു വരുന്നത്. എന്നാൽ കുറ്റകൃത്യത്തിനു പദ്ധതിയിടുമ്പോൾതന്നെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങൾ പൊലീസിനു വേണം. അങ്ങനെയെങ്കിൽ ആ കുറ്റകൃത്യം തന്നെ തടയാൻ കഴിയുമെന്നോർക്കണം.

സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഡൊമിനിക് മാർട്ടിൻ അതിനു വേണ്ടി ബോംബുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ പല സ്ഥലങ്ങളിൽനിന്നാണു ശേഖരിച്ചത്. തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽനിന്ന് 50 ഗുണ്ടുകൾ വാങ്ങി, കൊച്ചിയിലെ വിവിധ പമ്പുകളിൽ നിന്ന് 7 തവണയായി 8 ലീറ്റർ പെട്രോൾ വാങ്ങി, കൊച്ചിയിലെ കടയിൽനിന്ന് 4 റിമോട്ടുകളും 6 ബാറ്ററികളും എൽഇഡി ബൾബുകളും വാങ്ങി.

നമുക്കു മുന്നിൽ അത്തരത്തിൽ ബോംബാക്രമണങ്ങൾ തടഞ്ഞ മികച്ച ഉദാഹരണങ്ങളുമുണ്ട്. 2010ൽ ന്യൂയോർക്കിലെ ടൈസ് ചത്വരത്തിൽ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതി എഫ്ബിഐ തകർത്തത് ഭീകരൻ നടത്തിയ ഓൺലൈൻ ചാറ്റുകൾ നിരീക്ഷിച്ച് പദ്ധതി നേരത്തേത്തന്നെ തിരിച്ചറിഞ്ഞാണ്. 2013ൽ കാനഡയിലെ ഒട്ടാവയിൽ സ്ഫോടനം നടത്താനിരുന്നത് തകർത്തതും ഓൺലൈൻ സർവൈലൻസിലൂടെയായിരുന്നു. ഇപ്പോഴും ഇത് പല രീതിയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുമുണ്ട്. ജനത്തിന്റെ സ്വകാര്യത പരിഗണിച്ചുതന്നെ ഇടപെടൽ നടത്തുന്ന സർവൈലൻസ് രീതികളുമുണ്ട്.

∙ ആ കടക്കാരനു തോന്നിയ സംശയം പൊലീസിനു തോന്നിയില്ല! 

കളമശേരിയിൽ സ്ഫോടനം ഉണ്ടായ സംറ കൺവൻഷൻ സെന്ററിൽ പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ. (ചിത്രം∙മനോരമ)

സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഡൊമിനിക് മാർട്ടിൻ അതിനു വേണ്ടി ബോംബുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ പല സ്ഥലങ്ങളിൽനിന്നാണു ശേഖരിച്ചത്. തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽനിന്ന് 50 ഗുണ്ടുകൾ വാങ്ങി, കൊച്ചിയിലെ വിവിധ പമ്പുകളിൽ നിന്ന് 7 തവണയായി 8 ലീറ്റർ പെട്രോൾ വാങ്ങി, കൊച്ചിയിലെ കടയിൽനിന്ന് 4 റിമോട്ടുകളും 6 ബാറ്ററികളും എൽഇഡി ബൾബുകളും വാങ്ങി. ഈ തയാറെടുപ്പുകൾ നടത്തുമ്പോഴൊന്നും ഡൊമിനിക്കിനു നേരെ ആരും സംശയദൃഷ്ടിയോടെ ചോദ്യമുന്നയിച്ചില്ല. റിമോട്ടും ബാറ്ററികളും വാങ്ങുമ്പോൾ എന്തിനാണെന്നു കടക്കാരൻ ചോദിച്ചിരുന്നു. കുട്ടികൾക്കു കളിപ്പാട്ടമുണ്ടാക്കാനാണെന്നായിരുന്നു ‍ഡൊമിനിക്കിന്റെ മറുപടി. 

ഈ ശ്രമങ്ങളിൽ എവിടെയെങ്കിലും ഡൊമിനിക് സംശയമുനയിൽ എത്തിയിരുന്നെങ്കിൽ 29നു രാവിലെ 9.40നു കളമശേരി സംറ കൺവൻഷൻ സെന്ററിൽ ആ സ്ഫോടനം നടക്കുമായിരുന്നില്ല. പൊലീസിന്റെ നിരീക്ഷണക്കണ്ണുകൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കുതന്നെയാണു കളമശേരി സംഭവം വിരൽചൂണ്ടുന്നത്. കുറ്റകൃത്യം നടന്നതിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനപ്പുറം കുറ്റകൃത്യം നടക്കാത്ത സാഹചര്യം സൃഷ്ടിക്കുകയെന്നതാണു യഥാർഥത്തിൽ സുരക്ഷയെന്ന നിർവചനത്തിൽ വരേണ്ടത്.

∙ അറിയിച്ചെന്നു സംഘാടകർ, ഇല്ലെന്നു പൊലീസ്: വേണോ നുണ പരിശോധന? 

ഒക്ടോബർ 27 മുതൽ സംറ കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടക്കുന്നുണ്ടായിരുന്നു. എന്നാൽ സ്ഫോടനം നടന്നതിനു ശേഷമാണ് ഇങ്ങനെയൊരു കൺവൻഷൻ നടക്കുന്നുണ്ടായിരുന്നുവെന്ന് അറിഞ്ഞതെന്നാണു പൊലീസ് പറയുന്നത്. പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നെന്നു സംഘാടകരും പറയുന്നു. പൊതുസ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്കു മുൻകൂറായി പൊലീസ് അനുമതിയും മൈക്ക് ഉപയോഗിക്കാനുള്ള അനുമതിയും തേടാറുണ്ടെങ്കിലും കൺവൻഷൻ‌ സെന്ററുകൾ പോലെ ഇൻഡോറായി നടക്കുന്ന പരിപാടികളിൽ പൊലീസ് അനുമതി തേടുന്ന പതിവില്ല. 

കളമശേരിയിൽ സ്ഫോടനമുണ്ടായ കൺവൻഷൻ സെന്ററിന് മുന്നിൽ തടിച്ചുകൂടിയവർ. (ചിത്രം∙മനോരമ)

ചിലർ പരിപാടി നടക്കുന്നതായി പൊലീസിനെ അറിയിക്കാറുണ്ടെങ്കിലും മറ്റു ചിലർ അതും ചെയ്യാറില്ല. കളമശേരി സ്ഫോടനം ഒറ്റപ്പെട്ട സംഭവമാണെന്നു പറയാം. എന്നാൽ അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കാനുള്ള സാധ്യതകളെയും നമ്മൾ ഇനി കരുതിയിരിക്കണമെന്നു വ്യക്തം. 500 പേരെങ്കിലും പങ്കെടുക്കുന്ന പൊതു പരിപാടികൾക്കു നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിഷ്കർഷിക്കേണ്ടതുണ്ട്. എത്രയെല്ലാം മുൻകരുതലെടുത്താലും തീപിടിത്തം പോലുള്ള അപകട സാധ്യതകളും നമുക്കു മുന്നിലുണ്ട്.

∙ സത്യത്തിൽ മാർട്ടിൻ ബോംബ് പൊട്ടിച്ചത് എൻഐഎയുടെ മുന്നിൽ 

ഭൂമിശാസ്ത്രപരമായി കൊച്ചിയുടെ കിടപ്പുതന്നെ രാജ്യത്തെ നഗരങ്ങളിൽ അതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം, കൊച്ചിൻ ഷിപ്‌യാഡ്, ബിപിസിഎൽ കൊച്ചിൻ റീഫൈനറി, കൊച്ചി തുറമുഖം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, എൽഎൻജി ടെർമിനൽ, സിയാൽ രാജ്യാന്തര വിമാനത്താവളം തുടങ്ങി രാജ്യാന്തര പ്രാധാന്യമുള്ള ഒട്ടേറെ കേന്ദ്രങ്ങൾ കൊച്ചിയിലുണ്ട്. അതുകൊണ്ടുതന്നെ കൊച്ചിയുടെ സുരക്ഷ എന്നതു ദേശീയ പ്രാധാന്യമുള്ള വിഷയംതന്നെയാണ്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനത്തിന്റെ നിർമാണം കളമശേരിയിൽ നടന്നു വരികയാണ്. 

കളമശേരിയിൽ സ്ഫോടനം ഉണ്ടായ കൺവൻഷൻ സെന്ററിനു മുന്നിൽ നിന്നുള്ള ദൃശ്യം. (ചിത്രം∙മനോരമ)

രാജ്യസുരക്ഷ സംബന്ധിച്ച കേസുകളിൽ കൊച്ചിയുടെ പ്രധാന്യം തന്നെയാണ് ഇതു വ്യക്തമാക്കുന്നത്. എൻഐഎ ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമിക്കുന്നതിനു 300 മീറ്റർ അടുത്താണു കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന സംറ കൺവൻഷൻ സെന്റർ. സ്ഫോടനമുണ്ടായതിനു പിന്നാലെ എൻഐഎയുടെ 50 അംഗ സംഘമാണു കൊച്ചിയിലെത്തിയത്. കളമശേരി മേഖലയിലെ മൊബൈൽ ടവറുകളിലൂടെ കടന്നു പോയ ലക്ഷക്കണക്കിനു കോളുകളാണ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗം അരിച്ചുപെറുക്കിയത്.

∙ യഥാർഥ ബോംബ് ഇതാണ്; കൊച്ചിയെ തകർക്കുന്ന ‘രാസ’ ബോംബ് 

ഏറ്റവും കൂടുതൽ രാസലഹരി കേസുകൾ റിപ്പോർട്ടു ചെയ്യുന്ന രാജ്യത്തെ മൂന്നാമത്തെ നഗരമാണു കൊച്ചി. ആയിരത്തോളം നർക്കോട്ടിക് കേസുകളാണു കഴിഞ്ഞ വർഷം കൊച്ചിയിലുണ്ടായത്. നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങൾക്കു പിന്നിലും ലഹരിയുടെ സ്വാധീനമുണ്ട്. നേരത്തേ കഞ്ചാവാണു പരക്കെ ഉപയോഗിച്ചിരുന്ന ലഹരിയെങ്കിൽ ഇപ്പോൾ രാസലഹരിയിലേക്കു മാറി. സ്കൂൾ വിദ്യാർഥികൾ വരെ രാസലഹരി ഉപയോഗിക്കുന്നുവെന്നാണു റിപ്പോർട്ടുകൾ. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണു ലഹരി ഉപയോഗം പ്രധാനമായും നടക്കുന്നത്. സുരക്ഷിതമായി ഇടപാടുകൾ നടത്താമെന്ന തോന്നലാണു ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു ലഹരിമാഫിയയുടെ പ്രവർത്തനം സജീവമാകാനുള്ള കാരണം.

ഏറ്റവും കൂടുതൽ രാസലഹരി കേസുകൾ റിപ്പോർട്ടു ചെയ്യുന്ന രാജ്യത്തെ മൂന്നാമത്തെ നഗരമാണു കൊച്ചി. ആയിരത്തോളം നർക്കോട്ടിക് കേസുകളാണു കഴിഞ്ഞ വർഷം കൊച്ചിയിലുണ്ടായത്. നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങൾക്കു പിന്നിലും ലഹരിയുടെ സ്വാധീനമുണ്ട്.

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ആളുകൾ അറസ്റ്റിലാകാറുണ്ടെങ്കിലും ലഹരിമാഫിയയുടെ അടിവേരുകളിലേക്കു പലപ്പോഴും അന്വേഷണം എത്താറില്ല. പല കേസുകളിലും വിദേശ ബന്ധങ്ങളുണ്ടാകാറുണ്ട്. വളരെ അപൂർവമായി മാത്രമാണ് അറസ്റ്റിലായവരുടെ മറ്റു ബന്ധങ്ങളിലേക്ക് അന്വേഷണം നീങ്ങാറുള്ളത്. എക്സൈസ്, പൊലീസ് സംഘങ്ങളുടെ പരിമിതിതന്നെയാണ് ഇത്തരം അന്വേഷണങ്ങൾക്കും തടസ്സമാകുന്നത്. ലഹരി ഇടപാടുകൾ നടത്തുന്നതായി വിവരം ലഭിക്കുന്ന ഘട്ടത്തിൽ കുറ്റവാളികളുടെ ലൈവ് ലൊക്കേഷൻ കണ്ടെത്തുന്നതുൾപ്പെടെ എക്സൈസ് നേരിടുന്ന വെല്ലുവിളിയാണ്. ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൊച്ചി ഭാവിയിൽ നേരിടേണ്ട ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയായും ലഹരി മാറും. 

∙ ഒരു തീപ്പൊരി മതി എല്ലാത്തിനും; പൊള്ളൽ ചികിത്സയ്ക്ക് ലേപനം മാത്രം 

കൊച്ചി ഒരു വ്യവസായ നഗരം കൂടിയാണ്. ഫാക്ട്, എണ്ണ റീഫൈനറി, ഷിപ്‌യാഡ് തുടങ്ങി വൻകിട വ്യവസായങ്ങളുള്ള നഗരം. ഇതിനു പുറമേ കളമശേരി, ഏലൂർ, അമ്പലമുകൾ ഭാഗങ്ങളിലായി നൂറുകണക്കിനു ചെറുകിട കെമിക്കൽ വ്യവസായങ്ങളുണ്ട്. പാചകവാതക ബോട്‌ലിങ് പ്ലാന്റ് ഉൾപ്പെടെ തീപിടിത്ത സാധ്യതയുള്ള ചെറുതും വലുതുമായ ഒട്ടേറെ വ്യവസായങ്ങൾ ഇവിടെയുണ്ട്. എന്നാൽ എറണാകുളം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പൊള്ളൽ ചികിത്സയ്ക്കുള്ള ആധുനിക സൗകര്യങ്ങളില്ല. കളമശേരി ബോംബ് സ്ഫോടനം അതാണു വെളിപ്പെടുത്തുന്നത്. 

ബോംബ് സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിന്റെ തൊട്ടടുത്തുള്ള കളമശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണു കൂടുതൽ രോഗികളെയും പ്രവേശിപ്പിച്ചത്. എന്നാൽ പ്ലാസ്റ്റിക് സർജൻ ഉൾപ്പെടെ പൊള്ളൽ ചികിത്സയ്ക്കുള്ള വിദഗ്ധരുടെ അഭാവമുള്ളതിനാൽ കോട്ടയം, തൃശൂർ ഗവ. മെഡിക്കൽ കോളജുകളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരെ എത്തിച്ചാണ് അടിയന്തര സാഹചര്യത്തെ നേരിട്ടത്. വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കു മാറ്റേണ്ടിയും വന്നു. 

(Representative Image by stoatphoto/Shutterstock)

പ്ലാസ്റ്റിക് സർജൻ ഇല്ലാത്തതിനാൽ തൊലി മാറ്റിവയ്ക്കൽ ആവശ്യമുള്ള രോഗിയെ പോലും കോട്ടയം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റേണ്ടി വന്നു. എറണാകുളം ഗവ. ജനറൽ ആശുപത്രിയിൽ പുതിയ ബേൺസ് യൂണിറ്റ് സജ്ജമാകുന്നുണ്ടെങ്കിലും അവിടെയും 2 ഐസിയു ഉൾപ്പെടെ 6 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേയുണ്ടാകൂ. പ്ലാസ്റ്റിക് സർജൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ നിയമനവും നടക്കേണ്ടതുണ്ട്. ഫലത്തിൽ, 50 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റാൽ സർക്കാർ ആശുപത്രികളെ ആശ്രയിച്ചിട്ടു പ്രയോജനമില്ലെന്നുള്ള വസ്തുത അംഗീകരിക്കാതെ വയ്യ.

∙ ആ പട്ടണം മഹാനഗരമായി; മാറാത്തത് ഇവർ മാത്രം 

കൊച്ചി നഗരം അതിരുകളില്ലാതെ വികസിക്കുകയാണ്. നഗര വികസനത്തിനായി ‘കൊച്ചി മെട്രോപൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി’ രൂപീകരിക്കണമെന്നു മാർച്ചിൽ ഉത്തരവിട്ടതു ഹൈക്കോടതിയാണ്. കളമശേരി, മരട്, തൃക്കാക്കര എന്നീ നഗരസഭകളെ കൂട്ടിച്ചേർത്തു കോർപറേഷൻ വികസിപ്പിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കോർപറേഷൻ പരിധി വികസിപ്പിച്ച് ഒരു ഏജൻസിക്കു കീഴിൽ കൊണ്ടു വരുന്നത് ഏകീകൃത നഗരവികസനം നടപ്പാക്കാൻ വഴിതെളിക്കുമെന്നു വാദമുണ്ട്. 

എന്നാൽ നഗരം വികസിക്കുന്നതിനൊപ്പം ഉയരുന്ന സുരക്ഷാ ഭീഷണികളെ കണക്കിലെടുത്തു പൊലീസ് സംവിധാനവും ശക്തിപ്പെടുത്തേണ്ടതുണ്ട്. കളമശേരി സ്ഫോടനം പോലെ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളല്ല, മറിച്ച് ദൈനംദിനം കൈകാര്യം ചെയ്യേണ്ടി വരുന്ന സൈബർ, ലഹരി കുറ്റകൃത്യങ്ങളും നേരിടാൻ പൊലീസ് സേനയുടെ അംഗബലം കൂട്ടുകയും ആധുനികവൽക്കരിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൈബർ കുറ്റകൃത്യങ്ങളിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽനിന്നു പോലും പൊലീസിനു വിവരങ്ങൾ ലഭിക്കാൻ ഏറെ കാലതാമസമുണ്ടാകുന്നുണ്ട്.

കളമശേരി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽനിന്നുള്ള ചിത്രം. (ഫോട്ടോ: ജി. രാഗേഷ് ∙ ഓൺമനോരമ)
English Summary:

Following the Kalamassery Explosion, There Remains an Unanswered Question: How Secure is Kochi?