വിമാനത്തെയും വെല്ലുവിളിച്ച് വരുന്നു വന്ദേ ഭാരത് സ്ലീപ്പർ; ബെംഗളൂരുവിലേക്കും സൂപ്പർ എസി യാത്ര; കണ്ടോ ഈ സൗകര്യങ്ങൾ!
ഇനി എന്നാണ് വന്ദേഭാരത് ട്രെയിനിൽ കിടന്നു യാത്ര ചെയ്യാൻ പറ്റുക..? ട്രെയിൻ യാത്രയെ മാറ്റിമറിച്ചു കുറച്ചു കാലമായി വന്ദേ ഭാരത് കേരളത്തിന്റെ തെക്കും വടക്കും ഓടുകയാണ്. ചെയർകാർ ആയ വന്ദേഭാരതിൽ ഇരുന്നു യാത്ര ചെയ്യുന്നവരുടെ അടുത്ത ആഗ്രഹമാണിത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി വേണ്ടേ. വന്ദേഭാരതിൽ ഇരുന്നു മടുത്തതു കൊണ്ടല്ല ഈ ആഗ്രഹം. അത് അത്യാഗ്രഹവുമല്ല. കേരളത്തിലെ ട്രെയിനുകളിൽ നല്ല പങ്കും സ്ലീപ്പറുകളാണ്. മലയാളിക്കു പോകേണ്ടത് ബെംഗളൂരുവിനും ചെന്നൈയ്ക്കും മൂംബൈയ്ക്കും മറ്റുമല്ലേ. വന്ദേ ഭാരത് വന്നതോടെ ട്രെയിൻ യാത്ര സൗകര്യങ്ങൾ നിറഞ്ഞ അനുഭവമായി മാറുകയും ചെയ്തു. സ്ലീപ്പർ വന്ദേ ഭാരത് വന്നാൽ ഇപ്പോഴത്തെ പല രാത്രി ട്രെയിനുകളും സ്ലീപ്പറാകും.

ആ കാത്തിരിപ്പ് അവസാനിക്കുന്നു. കാരണം റെയിൽവേ വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം ഔദ്യോഗികമായി ആരംഭിച്ചു. ദീർഘദൂര യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണു വന്ദേഭാരത് സ്ലീപ്പർ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. രാജധാനിയേക്കാൾ മികച്ച ട്രെയിൻ പുറത്തിറക്കാനാണു ശ്രമിക്കുന്നതെന്നു റെയിൽവേ അധികൃതർ പറഞ്ഞു കഴിഞ്ഞു. യൂറോപ്യൻ ട്രെയിനുകളോടു കിടപിടിക്കുന്ന ട്രെയിനുകളായിരിക്കും ഇവയെന്നും റെയിൽവേ ഉറപ്പു പറയുന്നു. ട്രെയിനുകളുടെ കോൺസപ്റ്റ് ഡിസൈൻ നേരത്തേ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമമായ എക്സിൽ പങ്കു വച്ചിരുന്നു. ആരും പ്രതീക്ഷിക്കാത്ത സൗകര്യങ്ങളാണ് വന്ദേ ഭാരതിൽ റെയിൽവേ ഒരുക്കിയത്. അപ്പോള്‍ ഇനി വരാനുള്ള സ്ലീപ്പറും മോശമാകില്ലല്ലോ. വന്ദേ ഭാരത് സ്ലീപ്പറിൽ എന്താണുള്ളത്? ഇത് വരെ ലഭ്യമായ വിവരങ്ങൾ വിശദമാക്കുന്നത് ഇക്കാര്യങ്ങളാണ്...
∙ വിമാനത്തില്‍ ബിസിനസ് ക്ലാസിലുണ്ടോ ഇത്രയും സൗകര്യങ്ങള്‍
നിലവിലെ സ്ലീപ്പർ ട്രെയിനുകളുടെ ഘടനയിൽ നിന്ന് വലിയ വ്യത്യാസം ഉണ്ടാകില്ല വന്ദേ ഭാരതിനെന്നാണ് സൂചന. എന്നാൽ സൗകര്യങ്ങൾ സ്ലീപ്പർ പോലെ ആകില്ല. സ്ലീപ്പർ പതിപ്പ് പൂർണമായും ശീതികരിച്ച ട്രെയിനാണ്. അതായത് ഫസ്റ്റ് ക്ലാസ് എസി–1, സെക്കൻഡ് എസി–4, തേഡ് എസി–11 എന്നിങ്ങനെയാണു വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 832 പേർക്കു യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും. എയറോഡൈനാമിക് എക്സ്റ്റീരിയർ അതായത് ട്രെയിന് വേഗം കൂട്ടുന്ന രൂപകൽപനയാകും. മോഡുലാർ പാൻട്രി അത്യാധുനിക പാൻട്രി സൗകര്യം നൽകും. മെട്രോ പോലെ സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് ഡോറുകളാവും വരിക. ഭാരമുള്ള ഇരുമ്പു വാതിൽ ഇനി ഇല്ല. ഇതു കൂടാതെ ഭിന്ന ശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ശുചിമുറികളും ഒരുക്കുന്നുണ്ട്. ലോക്കോപൈലറ്റുമാർക്കും പ്രത്യേക ശുചിമുറി നൽകുന്നു. ഫസ്റ്റ് എസിയിൽ ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം ലഭിക്കും. സ്റ്റേഷനുകൾ എത്തുമ്പോൾ ആ വിവരവും മറ്റു കാര്യങ്ങളും അറിയിക്കുന്നതിന് പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം ഉണ്ടാകും.
അകത്ത് ശബ്ദം കുറയ്ക്കുന്ന നോയിസ് ഇൻസുലേഷൻ മറ്റൊരു പ്രത്യേകതയാണ്. വിശാലമായ ലഗേജ് റൂം ലഭിക്കുന്നതോടെ യാത്ര വേറെ ലെവലാകും. ചുരുക്കത്തിൽ വിമാന യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാകുകയെന്നാണു ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ട്രെയിൻ ഇപ്പോഴുള്ള വന്ദേഭാരത് ട്രെയിനുകളേക്കാൾ മികച്ചതാക്കാനാണു ശ്രമം. ഭാരം കുറഞ്ഞതും തുരുമ്പിക്കാത്തതുമായ ജിഎഫ്ആർപി പാനലുകളാണു ട്രെയിനുകളുടെ ഉൾവശത്ത് ഉപയോഗിക്കുക. പേരു സൂചിപ്പിക്കുന്നതു പോലെ ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് പോളിമർ എന്നത് ഫൈബർ ഗ്ലാസും പോളിസ്റ്ററും ചേർന്നുള്ള നിർമാണ സാമഗ്രിയാണ്. തുരുമ്പ് പിടിക്കില്ലെന്ന മേന്മയുള്ളതിനാൽ കാലങ്ങളായി ബോട്ട് നിർമാണ രംഗത്ത് ഇതുപയോഗിക്കുന്നുണ്ട്.
300 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുള്ള കരാറാണ് റെയിൽവേ ഇതു വരെ നൽകിയിരിക്കുന്നത്. അലൂമിനിയം കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിന്റെ 100 ട്രെയിനുകളുടെ നിർമാണത്തിനുള്ള കരാർ ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമിനും ലഭിച്ചിട്ടുണ്ട്. ഇവ 200 കിലോമീറ്റർ വേഗം സാധ്യമാകുന്നവയായിരിക്കും.
∙ അങ്ങനെ ബെമലും ഇന്റഗ്രൽ കോച്ചു ഫാക്ടറിയും കൈകോർത്തു, സ്ലീപ്പറിനായി
ഇത്രയും സൗകര്യങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ അടുത്ത ചോദ്യം ഇതാണ്. എന്നു വരും? 2024 ഏപ്രിലിൽ പ്രോട്ടോടൈപ്പ് ബെമൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമലും) ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫും) ചേർന്നാണ് ആദ്യ സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്. ബെമലിന്റെ ബെംഗളൂരു കോംപ്ലക്സിലാണ് പ്രോട്ടോടൈപ്പ് നിർമാണം ആരംഭിച്ചത്. 16 കോച്ചുകളുള്ള 10 ട്രെയിൻ സെറ്റുകൾ നിർമിക്കാനുള്ള കരാറാണു ബെമലിനുള്ളത്. 675 കോടി രൂപയുടെ കരാറാണ് ബെമലിനു ലഭിച്ചിരിക്കുന്നത്. ട്രെയിനിന് വേണ്ട ഇലക്ട്രിക്കൽ സംവിധാനങ്ങളും ചക്രങ്ങളും ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) നൽകും. ഫർണിഷിങും അസംബ്ലിങ് ജോലികളുമാണു ബെമൽ ചെയ്യുന്നത്.
സുരക്ഷയ്ക്ക് അതീവ പ്രധാന്യം നൽകിയുള്ള ഡിസൈനാണു പുതിയ ട്രെയിനിനുണ്ടാകുകയെന്നു ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ബെമൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശന്തനു റോയി പറഞ്ഞു. മെമു ട്രെയിനുകളും മെട്രോ കോച്ചുകളും ട്രാക്ക് മെഷീനുകളും ബെമൽ നേരത്തേ മുതൽ നിർമിക്കുന്നുണ്ട്. വന്ദേ ഭാരതിലൂടെ പ്രചാരം നേടിയ അലൂമിനിയം കോച്ചുകളുടെ നിർമാണത്തിനും ബെമൽ തയാറെടുക്കുന്നുണ്ട്. റെയിൽവേയുടെ മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങളാണു മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.
∙ മണിക്കൂറിൽ 200 കിലോമീറ്റർ, വന്ദേ ഭാരതിന്റെ പിന്നിൽ ആരാണ്
വന്ദേ ഭാരതിനു പിന്നാലെ വരുന്നത് ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകളുടെ നിരയാണെന്നതാണ് സത്യം. വന്ദേഭാരത് സ്ലീപ്പറിന് ബെമലിനു പുറമേ റഷ്യൻ കമ്പനിയും ആർവിഎൻഎല്ലും (റെയിൽ വികാസ് നിഗം ലിമിറ്റഡ്) ചേർന്നുള്ള കൺസോർഷ്യത്തിനു കരാറുണ്ട്. 120 സ്ലീപ്പർ ട്രെയിനുകൾക്കുള്ള കരാറാണ് ഇവർക്കു ലഭിച്ചിരിക്കുന്നത്. 2025ൽ പ്രോട്ടോടൈപ്പ് തയാറാകും. ഐസിഎഫിൽ നിന്നു വ്യത്യസ്തമായ ഡിസൈനായിരിക്കും ഇവരുടേത്. 300 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുള്ള കരാറാണ് റെയിൽവേ ഇതു വരെ നൽകിയിരിക്കുന്നത്.
റഷ്യൻ കമ്പനിയായ ടിഎംഎച്ച്–ആർവിഎൻഎൽ കൺസോർഷ്യം 120 ട്രെയിനുകളും ടിടാഗർ–ഭെൽ കൺസോർഷ്യം – 80 ട്രെയിനുകളും നിർമിക്കും. ലത്തൂരിലെ ഫാക്ടറിയിലാണ് റഷ്യൻ കൺസോർഷ്യം ട്രെയിനുകൾ നിർമിക്കുക. ഇതിനു പുറമേയാണ് ഐസിഎഫ് 10 സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം ബെമലിനെ ഏൽപ്പിച്ചിരിക്കുന്നത്. അലൂമിനിയം കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിന്റെ 100 ട്രെയിനുകളുടെ നിർമാണത്തിനുള്ള കരാർ ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമിനും ലഭിച്ചിട്ടുണ്ട്. ഇവ 200 കിലോമീറ്റർ വേഗം സാധ്യമാകുന്നവയായിരിക്കും.
∙ ബെംഗളൂരുവിന് ഒന്ന് പോയാലോ, ശുഭയാത്ര ഇനി സുഖയാത്ര
സ്ലീപ്പർ വന്നാൽ അതു കേരളത്തിന് കിട്ടുമോ? കിട്ടിയാൽ തന്നെ എതു റൂട്ടിലാകും ഓടുക. ആ രണ്ടു ചോദ്യത്തിനും ഉത്തരം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രഖ്യാപനത്തിലുണ്ട്. അതായത് വന്ദേഭാരത് സ്ലീപ്പർ കേരളത്തിന് ആദ്യം ലഭിക്കുക തിരുവനന്തപുരം–ബെംഗളൂരു റൂട്ടിലാകുമെന്നാണു അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമുണ്ട്. കേരളത്തിൽ നിന്ന് ഏറ്റവും തിരക്കേറിയ മേഖല എന്ന നിലയിലാണ് ബെംഗളൂരു പരിഗണിക്കുന്നത്. ഒട്ടേറെ എസി മൾട്ടി ആക്സിൽ ആഡംബര ബസുകളുള്ള റൂട്ടായതിനാൽ വന്ദേഭാരതിൽ കൂടുതൽ യാത്രക്കാരെ കിട്ടാനും തിരുവനന്തപുരം–ബെംഗളൂരു സർവീസ് സഹായിക്കും. ഈ മേഖലയിൽ വിമാന സർവീസുകൾക്കം വന്ദേഭാരത് വെല്ലുവിളിയുയർത്തും.
രാജധാനി, തുരന്തോ റൂട്ടുകളിലും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആദ്യ ഘട്ടത്തിൽ എത്തും. അടുത്ത കാലത്ത് ആരംഭിച്ച 2 വന്ദേഭാരത് ചെയർകാർ ട്രെയിനുകളും കേരളത്തിൽ വൻ വിജയമായെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇതാണ് കേരളത്തിന് പരിഗണന നൽകുന്നതിന്റെ കാരണങ്ങളിലൊന്ന്. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിൽ കോച്ചുകൾ എട്ടിൽ നിന്ന് 16 ആക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. 34 വന്ദേഭാരത് സർവീസുകളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. 75 ചെയർ കാർ ട്രെയിനുകൾ പുറത്തിറക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ബെംഗളൂരു–എറണാകുളം, മംഗളൂരു–എറണാകുളം, കോട്ടയം–ബെംഗളൂരു, തിരുവനന്തപുരം–കോയമ്പത്തൂർ റൂട്ടുകളിലും കേരളം വന്ദേ ഭാരത് ചെയർകാർ ട്രെയിനുകൾ പ്രതീക്ഷിക്കുന്നു.