ഇന്ത്യയുടെ ഹൈവേമാൻ, മോദിക്കും തൊടാൻ ‘ഭയം’; ബയോപിക്കിലൂടെ ഗഡ്കരി നൽകുന്ന സന്ദേശമെന്ത്?
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അനുരാഗ് രാജന്‍ ഭുസാരി എഴുതി സംവിധാനം ചെയ്ത ‘ഗഡ്കരി’ എന്ന സിനിമയിൽ രാഹുല്‍ ചോപ്രയാണു കേന്ദ്രമന്ത്രിയുടെ ജീവിതം പകർന്നാടിയത്. സിനിമ ഹിറ്റ് ആയില്ലെങ്കിലും നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ മോഹങ്ങൾ ‘റി–റീലീസ്’ ആയെന്ന് അടുപ്പക്കാർ പറയുന്നു. ശത്രുക്കൾ തുലോം കുറവായ, 2024ൽ ഇന്ത്യയെ നയിക്കാൻ യോഗ്യനാണെന്ന് ഒരുവിഭാഗം അണികൾ വിശ്വസിക്കുന്ന, ‘ഹൈവേമാൻ ഓഫ് ഇന്ത്യ’ എന്നു വിശേഷണമുള്ള ഗഡ്കരിയുടെ രാഷ്ട്രീയ ജീവിതം പൊതുപ്രവർത്തകർക്കു പാഠപുസ്തകമാണ്.
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അനുരാഗ് രാജന്‍ ഭുസാരി എഴുതി സംവിധാനം ചെയ്ത ‘ഗഡ്കരി’ എന്ന സിനിമയിൽ രാഹുല്‍ ചോപ്രയാണു കേന്ദ്രമന്ത്രിയുടെ ജീവിതം പകർന്നാടിയത്. സിനിമ ഹിറ്റ് ആയില്ലെങ്കിലും നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ മോഹങ്ങൾ ‘റി–റീലീസ്’ ആയെന്ന് അടുപ്പക്കാർ പറയുന്നു. ശത്രുക്കൾ തുലോം കുറവായ, 2024ൽ ഇന്ത്യയെ നയിക്കാൻ യോഗ്യനാണെന്ന് ഒരുവിഭാഗം അണികൾ വിശ്വസിക്കുന്ന, ‘ഹൈവേമാൻ ഓഫ് ഇന്ത്യ’ എന്നു വിശേഷണമുള്ള ഗഡ്കരിയുടെ രാഷ്ട്രീയ ജീവിതം പൊതുപ്രവർത്തകർക്കു പാഠപുസ്തകമാണ്.
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അനുരാഗ് രാജന്‍ ഭുസാരി എഴുതി സംവിധാനം ചെയ്ത ‘ഗഡ്കരി’ എന്ന സിനിമയിൽ രാഹുല്‍ ചോപ്രയാണു കേന്ദ്രമന്ത്രിയുടെ ജീവിതം പകർന്നാടിയത്. സിനിമ ഹിറ്റ് ആയില്ലെങ്കിലും നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ മോഹങ്ങൾ ‘റി–റീലീസ്’ ആയെന്ന് അടുപ്പക്കാർ പറയുന്നു. ശത്രുക്കൾ തുലോം കുറവായ, 2024ൽ ഇന്ത്യയെ നയിക്കാൻ യോഗ്യനാണെന്ന് ഒരുവിഭാഗം അണികൾ വിശ്വസിക്കുന്ന, ‘ഹൈവേമാൻ ഓഫ് ഇന്ത്യ’ എന്നു വിശേഷണമുള്ള ഗഡ്കരിയുടെ രാഷ്ട്രീയ ജീവിതം പൊതുപ്രവർത്തകർക്കു പാഠപുസ്തകമാണ്.
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
അനുരാഗ് രാജന്‍ ഭുസാരി എഴുതി സംവിധാനം ചെയ്ത ‘ഗഡ്കരി’ എന്ന സിനിമയിൽ രാഹുല്‍ ചോപ്രയാണു കേന്ദ്രമന്ത്രിയുടെ ജീവിതം പകർന്നാടിയത്. സിനിമ ഹിറ്റ് ആയില്ലെങ്കിലും നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ മോഹങ്ങൾ ‘റീ–റിലീസ്’ ആയെന്ന് അടുപ്പക്കാർ പറയുന്നു. ശത്രുക്കൾ തുലോം കുറവായ, 2024ൽ ഇന്ത്യയെ നയിക്കാൻ യോഗ്യനാണെന്ന് ഒരുവിഭാഗം അണികൾ വിശ്വസിക്കുന്ന, ‘ഹൈവേമാൻ ഓഫ് ഇന്ത്യ’ എന്നു വിശേഷണമുള്ള ഗഡ്കരിയുടെ രാഷ്ട്രീയ ജീവിതം പൊതുപ്രവർത്തകർക്കു പാഠപുസ്തകമാണ്.
ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ഫോട്ടോ. അപ്പോള്‍ മുഴുനീള സിനിമതന്നെ ഒരാളെപ്പറ്റി വന്നാൽ എങ്ങനെയുണ്ടാകും? ബയോപിക് ഇറങ്ങിയതോടെ ഗഡ്കരിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ മഹാരാഷ്ട്രയിൽ ഒതുങ്ങാതെ, രാജ്യതലസ്ഥാനത്തും നിറയുകയാണ്. ആർഎസ്എസിന്റെ കേന്ദ്രവും ഗഡ്കരിയുടെ തട്ടകവുമായ നാഗ്‌പുരിൽ സിനിമയുടെ ട്രെയിലർ പുറത്തിറക്കിയ വേളയിൽ യഥാർഥ നായകൻ പങ്കെടുത്തിരുന്നില്ല. എന്നാലും ഗഡ്കരിയുടെ ആശിർവാദത്തോടെയാണു സിനിമ ഒരുങ്ങിയത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. നരേന്ദ്ര മോദി– അമിത് ഷാ ദ്വന്ദം ബിജെപിയെയും സർക്കാരിനെയും നയിക്കുമ്പോൾ, ആ കൂട്ടുകെട്ടിനു പുറത്തുള്ള ഗഡ്കരിയുടെ സിനിമാവരവ് നേതൃത്വത്തെ അസ്വസ്ഥമാക്കുമെന്നുറപ്പ്. പക്ഷേ, സർക്കാരിന്റെ മുഖമുദ്രയായ റോഡ് വികസനത്തിൽ അതിവേഗം ബഹുദൂരം കുതിക്കുന്ന മികവ് നിലനിർത്തി ഗഡ്കരി തന്റെ മാറ്റ് കൂട്ടുകയാണ്.
∙ പോസ്റ്ററും ബാനറുമില്ല; അപ്പോൾ ബയോപിക്?
വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന നേതാവാണ് ഗഡ്കരി. മനസ്സിലുള്ളതു തുറന്നടിച്ചു പറയാനും മടിയില്ല. പൊതുവെ രാഷ്ട്രീയ നേതാക്കൾ പറയാത്തൊരു പ്രസ്താവന നടത്തിയാണ് അടുത്തിടെ ഗഡ്കരി വാർത്തയായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ പോസ്റ്ററുകളോ ബാനറുകളോ ഉപയോഗിക്കില്ലെന്നായിരുന്നു ഗഡ്കരിയുടെ വാക്കുകൾ. ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചത് അംഗീകരിച്ച് താൽപര്യമുള്ളവർ മാത്രം വോട്ട് ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുരിനടുത്ത് വാഷിമിൽ റോഡ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു അഭിപ്രായപ്രകടനം.
‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്റെ പോസ്റ്ററുകളും ബാനറുകളും വേണ്ടെന്നാണ് തീരുമാനം. വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മദ്യമോ ചായയോ ഒന്നും നൽകില്ല. കൈക്കൂലി വാങ്ങാത്തയാളാണു ഞാൻ. മറ്റുള്ളവരെ അതു വാങ്ങാൻ അനുവദിക്കാറുമില്ല. സത്യസന്ധമായി ജനസേവനം ചെയ്യാൻ ശ്രമിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് അംഗീകരിക്കാൻ കഴിയുന്നവർക്ക് വോട്ട് ചെയ്യാം. താൽപര്യമില്ലാത്തവർക്ക് ഉചിത തീരുമാനമെടുക്കാം’’– ഗഡ്കരി പറഞ്ഞു.
‘‘വോട്ടർമാർ ബുദ്ധിയുള്ളവരാണ്. എങ്ങനെയൊക്കെ സ്വാധീനിക്കാൻ ശ്രമിച്ചാലും അനുയോജ്യരായവരെ മാത്രമേ തിരഞ്ഞെടുക്കൂ. ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കുക എന്നതാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള വഴി’’– ഗഡ്കരി നയം വ്യക്തമാക്കുന്നു.
നേരത്തേ വോട്ടർമാർക്ക് ഒരു കിലോ വീതം മട്ടൺ വിതരണം ചെയ്തിട്ടും പരാജയപ്പെട്ടയാളാണു താനെന്നും തിരഞ്ഞെടുപ്പു തന്ത്രങ്ങളിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്തരീക്ഷത്തിൽ ഈ വാക്കുകളെല്ലാം നിറഞ്ഞുനിൽക്കുമ്പോൾ ബയോപിക് പ്രത്യക്ഷപ്പെട്ടത് കുറച്ചുപേരുടെയെങ്കിലും നെറ്റിചുളിപ്പിച്ചു. പാര്‍ട്ടി നേതൃത്വമായുള്ള അകൽച്ചയുടെ സൂചനകൾ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്ന ഗഡ്കരിയുടെ ഉദ്ദേശ്യമെന്തെന്ന ചോദ്യവുമുയർന്നു.
‘‘സിനിമയുടെ അണിയറക്കാർ ആദ്യം ആഗ്രഹം അറിയിച്ചപ്പോള്‍ അദ്ദേഹം തള്ളുകയാണു ചെയ്തത്. അവർ വിശദീകരിക്കുകയും നിർബന്ധിക്കുകയും ചെയ്തപ്പോൾ സമ്മതിക്കുകയായിരുന്നു. ഡോക്യുമെന്ററിയോ മറ്റോ നിര്‍മിക്കുമെന്നാണ് അദ്ദേഹം കരുതിയത്. ബയോപിക് ആയി മാറിയത് അതിശയിപ്പിച്ചു. യുവാക്കളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും നിരുത്സാഹപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അതിനപ്പുറം സിനിമയുമായി ബന്ധമില്ല’’– ഗഡ്കരിയുടെ സംഘത്തിലുള്ള ഒരാളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
2024ലെ ലോക്സഭാ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ സിനിമ റിലീസായതിനെപ്പറ്റി ചോദിച്ചാൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ ചിത്രത്തിന്റെ ചർച്ച നടന്നെന്നും മുടങ്ങിപ്പോയെന്നുമാണു ബിജെപി വൃത്തങ്ങളുടെ മറുപടി. ആ സമയത്ത് മോദിയെ കുറിച്ചുള്ള ബയോപിക്കുകൾ വന്നിരുന്നതും കാരണമായി പറയുന്നു. സിനിമ ബിജെപി സംരംഭമല്ലെന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും പറയുന്ന പാർട്ടി നേതൃത്വം, ഗഡ്കരി ആദരണീയനായ നേതാവായതിനാല്‍ ആളുകള്‍ക്കു സിനിമ കാണാമെന്നും വ്യക്തമാക്കി. ട്രെയിലർ വന്നപ്പോഴും സിനിമ ഇറങ്ങിയപ്പോഴും ഒന്നും മിണ്ടാതിരുന്ന ഗഡ്കരി തുടർ ചർച്ചകളോടും മൗനം പാലിക്കുകയാണ്.
∙ കൂസലില്ലാത്ത നേതാവ്, സംഘപ്രിയൻ
തന്റെ ശക്തിയെയും സ്വാധീനത്തെയും പറ്റി ധാരണ ഉള്ളതിനാലാകണം കൂസലില്ലായ്മയാണു ഗഡ്കരിയുടെ ശൈലി. കഴിഞ്ഞ വർഷം ബിജെപി പാർലമെന്ററി ബോർഡിൽനിന്നു ഒഴിവാക്കപ്പെട്ടപ്പോഴും ഗഡ്കരി കുലുങ്ങിയില്ല. ഇപ്പോൾ 66 വയസ്സുള്ള തന്നെ പ്രായക്കണക്ക് പറഞ്ഞു 2022ൽ പുറത്താക്കിയപ്പോൾ, പെൻസിൽ മീശ അലങ്കാരമാക്കിയ ഗഡ്കരി പതിവുപോലെ പുഞ്ചിരിച്ചു. വൈകാതെ കേന്ദ്രമന്ത്രിസ്ഥാനവും നഷ്ടപ്പെടാമെന്ന് അഭ്യൂഹം പരന്നെങ്കിലും 2014 മേയ് മുതൽ ആ കസേരയ്ക്ക് ഇളക്കം തട്ടിയിട്ടില്ല.
‘‘മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് കഴിവ് തെളിയിക്കാൻ വനിതാ സംവരണം ആവശ്യമുണ്ടായിരുന്നില്ല, കോൺഗ്രസിലെ പുരുഷ നേതാക്കളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവർക്കു കഴിഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാരവൽക്കരണത്തിലൂടെ രാജ്യത്തെ പുതിയ ദിശയിലേക്കു നയിച്ചത്. രാജ്യം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. അറിവിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ മികവ് അളക്കേണ്ടത്, ഭാഷ–ജാതി–മതം എന്നിവയുടെ അടിസ്ഥാനത്തിലല്ല. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ യഥാസമയം തീരുമാനങ്ങളെടുക്കുന്നില്ല’’ – ഇങ്ങനെയെല്ലാം പറയാൻ ഒരേയൊരു ഗഡ്കരിയേ ബിജെപിയിൽ ഉള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ പ്രാധാന്യം.
പാർലമെന്ററി ബോർഡിൽനിന്നു പുറത്തായതോടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽനിന്നും ഗഡ്കരി ഒഴിവാക്കപ്പെട്ടു. മുഖ്യമന്ത്രിമാർ, സംസ്ഥാന അധ്യക്ഷർ തുടങ്ങിയ സുപ്രധാന നിയമനങ്ങൾ തീരുമാനിക്കുന്ന ബിജെപിയുടെ ഏറ്റവും ഉയർന്ന സമിതിയാണു പാർലമെന്ററി ബോർഡ്. ആർഎസ്എസിനോട് അടുപ്പമുള്ള ഗഡ്കരിയെ പോലെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കിയതു ബോർഡിൽ ദക്ഷിണേന്ത്യയിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണെന്നാണു വിശദീകരണം.
ആർഎസ്എസിന്റെ ആസ്ഥാനമാണു ഗഡ്കരിയുടെ നാഗ്പുർ മണ്ഡലം. സംഘ് നേതൃത്വവുമായുള്ള നല്ല ബന്ധവും പ്രസ്ഥാനത്തിലെ സജീവപ്രവർത്തനത്തിന്റെ പശ്ചാത്തലവും ഗഡ്കരിയുടെ പ്രധാന ബലങ്ങളാണ്. അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ, ശ്രദ്ധ ലഭിക്കുന്ന വികസനപദ്ധതികൾ കൈകാര്യം ചെയ്യുന്നതു ഗഡ്കരിയാണെന്നതും അദ്ദേഹത്തെ ബിജെപി പൂർണമായും അവഗണിക്കാത്തതിനു കാരണമാണ്.
ബിജെപി നേതൃനിരയിലെ രൂക്ഷമായ ചേരിപ്പോരിൽ 2009ൽ മധ്യസ്‌ഥ സ്ഥാനാർഥിയായി ദേശീയ അധ്യക്ഷനായ ഗഡ്‌കരി പാർട്ടിയിലെ പൊതുശത്രുവിന്റെ പ്രതിച്‌ഛായ സമ്പാദിച്ചാണ് 2013ൽ സ്‌ഥാനമൊഴിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ പ്രധാനമന്ത്രി സ്‌ഥാനാർഥിയായിരുന്ന എൽ.കെ.അഡ്വാനിയുടെയും പാർട്ടി അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിങ്ങിന്റെയും ചേരികളുടെ ഏറ്റുമുട്ടലിനു തടയിടാനാണ് ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത് നാഗ്‌പുരിൽനിന്നു ഗഡ്‌കരിയെ ഡൽഹിയിലേക്കു കൊണ്ടുവന്നത്.
ഗഡ്‌കരിക്ക് അധ്യക്ഷസ്‌ഥാനത്തു രണ്ടാമൂഴം നൽകാൻ ബിജെപി ഭരണഘടന മാറ്റിയെഴുതാൻ ആർഎസ്‌എസ് നിർദേശിച്ചു. സൂരജ്‌കുണ്ഡ് ദേശീയ നിർവാഹക സമിതിയിൽ ഭരണഘടനാ ഭേദഗതി പാസാക്കി ഗഡ്‌കരി രണ്ടാമൂഴത്തിനു കച്ചമുറുക്കിയപ്പോഴാണ് ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ വില്ലൻ വേഷത്തിലെത്തിയത്. മഹാരാഷ്‌ട്രയിലെ ജലസേചനപദ്ധതി അഴിമതി ആരോപണവുമായി കേജ്‌രിവാൾ രംഗത്തെത്തിയതോടെ ഗഡ്‌കരിയുടെ പൂർതി കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിലേക്കു മാധ്യമശ്രദ്ധ തിരിഞ്ഞു.
ഗഡ്കരിക്കു രണ്ടാമൂഴം നൽകാനുള്ള മോഹൻ ഭാഗവതിന്റെ നീക്കം അവസാനനിമിഷം അട്ടിമറിക്കപ്പെട്ടു. ബിജെപി വിട്ടുപോയ പ്രമുഖരെ തിരിച്ചെത്തിച്ചതിന്റെ പേരിലാണു ഗഡ്‌കരിയുടെ അധ്യക്ഷകാലം ഓർക്കപ്പെടുക. ഉമാ ഭാരതി, ജസ്വന്ത് സിങ്, കല്യാൺ സിങ്, റാം ജഠ്‌മലാനി തുടങ്ങിയവരെ പാർട്ടിയിലേക്കു തിരിച്ചെത്തിച്ചു. സംഘപരിവാറിലെ ഉറ്റമിത്രമായ സഞ്‌ജയ് ജോഷിയെ പുനഃപ്രവേശിപ്പിച്ചെങ്കിലും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ശക്‌തമായ എതിർപ്പു കാരണം നിർബന്ധിച്ചു രാജിവയ്‌പിക്കേണ്ടി വന്നതു ഗഡ്കരിയുടെ മനസ്സിൽ മുറിവായുണ്ട്.
∙ അതിവേഗം ഇന്ത്യ, പുഞ്ചിരിച്ച് ഗഡ്കരി
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ രാജ്യം 50,000 കിലോമീറ്ററിലേറെ റോഡുകൾ ഹൈവേ സംവിധാനത്തിലേക്കു കൂട്ടിച്ചേർത്തെന്നാണു കണക്ക്. പുതിയ എക്‌സ്പ്രസ് വേകളും ഹിമാലയത്തിൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന തുരങ്കങ്ങളും തന്ത്രപ്രധാന മേഖലകളിലേക്കുള്ള റോഡുകളും കേരളത്തിലുൾപ്പെടെ മികച്ച ദേശീയപാതകളുമായി പുതുവഴിയിലാണു രാജ്യം.
നല്ല റോഡിന്റെ ബലത്തിലാണു കഴിഞ്ഞ വർഷം 42.5 ലക്ഷം യൂണിറ്റ് എന്ന റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ വാഹന വിൽപ്പനയിൽ ജപ്പാനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായതും. മികച്ച റോഡ് സൗകര്യങ്ങൾ ജനങ്ങളുടെ അവകാശമാണെന്നു മനസ്സിലാക്കി അതിനായി മുന്നിൽനിന്നു നയിക്കുകയാണു ഗഡ്കരി. ‘‘അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യൻ റോഡുകൾ അമേരിക്കയുടേതിനേക്കാൾ നല്ലതാകും’’ എന്നാണു ദ് വീക്കിനു നൽകിയ അഭിമുഖത്തിൽ ഗഡ്കരി പറഞ്ഞത്.
2014ൽ മോദി അധികാരത്തിൽ വന്നശേഷം ഒരേ വകുപ്പിൽ തുടരുന്ന ഏക മന്ത്രിയാണ് ഗഡ്കരി എന്നതും പ്രത്യേകതയാണ്. പ്രതിരോധം, ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെയുള്ള വകുപ്പുകൾക്കു സാധ്യതയുണ്ടായിട്ടും താരതമ്യേന ‘ആകർഷണം കുറഞ്ഞ’ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം മോദിയോടു ഗഡ്കരി ആവശ്യപ്പെടുകയായിരുന്നെന്നു സംസാരമുണ്ട്.
2014ൽ സർക്കാർ രൂപീകരിച്ചശേഷം മോദി തന്റെ മന്ത്രിമാരോടെല്ലാം നേരിട്ടു സംസാരിച്ചു. 96,000 കിലോമീറ്റർ ദേശീയപാതകൾ ഉണ്ടെങ്കിലും ഇന്ത്യയിലെ മൊത്തം റോഡുകളുടെ ദൈർഘ്യത്തിന്റെ 2 ശതമാനം മാത്രമാണിതെന്നും, ആകെ ഗതാഗതത്തിന്റെ 60 ശതമാനവും ഇവയാണു വഹിക്കുന്നതെന്നും മനസ്സിലായി.
ഹൈവേകളുടെ ദൈർഘ്യത്തിന്റെ ഇരട്ടിയെങ്കിലും പൂർത്തിയാക്കണമെന്നു ഗഡ്കരിയുമായുള്ള ചർച്ചയിൽ മോദി നിർദേശിച്ചു. മുടങ്ങിക്കിടക്കുന്ന 300 പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ഉടനെ ഗഡ്കരി യോഗങ്ങൾ വിളിച്ചു. സമാനമായ പ്രശ്‌നങ്ങൾക്കു പൊതുവായ പരിഹാരം കണ്ടെത്തി. പലതവണ മന്ത്രിസഭയിലും ചർച്ച ചെയ്തു നിർണായക തീരുമാനങ്ങളെടുത്തു.
യുഎസിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖല എന്ന നേട്ടം ചൈനയെ പിന്തള്ളി ഇന്ത്യ സ്വന്തമാക്കാൻ കാരണം ഗഡ്കരിയുടെ പരിശ്രമമാണ്. ഇക്കാലത്തിനിടെ ഇന്ത്യയുടെ റോഡ് ശൃംഖല 59 ശതമാനമാണു വർധിച്ചത്. 2013-14ലെ 91,287 കിലോമീറ്ററിൽനിന്ന് രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ 1,45,240 കിലോമീറ്ററായി. 9 വർഷത്തിനിടെ റോഡ് മേഖലയിൽ ഇന്ത്യ 7 ലോക റെക്കോർഡുകൾ സൃഷ്ടിച്ചെന്നു മന്ത്രാലയം പറയുന്നു.
2013-14ൽ 4,770 കോടി രൂപയായിരുന്ന ടോൾ വരുമാനം ഇപ്പോൾ 41,342 കോടിയായി. 2030ഓടെ ടോൾ വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർത്തുകയാണു ലക്ഷ്യം. ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം 47 സെക്കൻഡായി കുറച്ചു. ഇത് 30 സെക്കൻഡിൽ താഴെയാക്കാനാണു നീക്കം. ഫാസ്ടാഗ് മൂലം 2021ൽ 35 കോടി ലീറ്റർ ഇന്ധനം ലാഭിക്കാനായെന്നും ഇതിലൂടെ 2800 കോടിയുടെ നേട്ടമുണ്ടായതായും ശശി തരൂരിന്റെ ചോദ്യത്തിന് ഗഡ്കരി മറുപടി നൽകിയിരുന്നു.
∙ ചുവപ്പുനാട വേണ്ട, പച്ചക്കൊടി മതി
ഓഫിസുകളിലെ ചുവപ്പുനാടകളിലും ഒച്ചുവേഗത്തിലും ഗഡ്കരിക്ക് ഒട്ടും താൽപര്യമില്ല. കാര്യങ്ങൾ നന്നായി ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ ജനങ്ങളോടു പറയുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ‘‘എന്തിനാണു സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാനായി വ്യവസായശാലകൾ സന്ദർശിക്കുന്നത്? നടപടിക്രമങ്ങളിൽ തട്ടിയും മുട്ടിയും അവർ കാര്യങ്ങൾ വൈകിക്കുന്നത് എന്തിനാണ്? ഭാര്യയേക്കാൾ കൂടുതൽ ഫയലുകളെ പ്രേമിക്കുന്ന ചില ഉദ്യോഗസ്ഥരാണു സർക്കാർ കാര്യങ്ങൾ മുറപോലെയാക്കുന്നത്. ഇത്തരക്കാരെ എന്റെ വകുപ്പുകളിൽ വച്ചുപൊറുപ്പിക്കില്ല’’– ഗഡ്കരി പറഞ്ഞു.
മികച്ച ജോലി ചെയ്യുന്നവർക്ക് ഗഡ്കരി അവാർഡുകളും മറ്റുള്ളവർക്കു പിഴയും ഏർപ്പെടുത്തി. കാറുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഭാരത് എൻക്യാപ് പുതിയ ചുവടുവയ്പാണ്. കാർ നിർമാതാക്കളും വിദേശത്തുനിന്നു കാറുകൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളും അവരുടെ വിവിധ മോഡലുകൾക്കു റേറ്റിങ് നേടണം. സ്വകാര്യ ഏജൻസികളുടെ റേറ്റിങ് നേരത്തേയുണ്ടെങ്കിലും സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള റേറ്റിങ് എന്നതാണ് ഭാരത് എൻക്യാപിന്റെ പ്രത്യേകത.
∙ ആശയസമ്പന്നൻ, ഭക്ഷണപ്രിയൻ
ആശയങ്ങളാൽ സമ്പന്നമായ വ്യക്തിയായാണു ഗഡ്കരി സ്വയം അവതരിപ്പിക്കുന്നത്. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് രാജ്യത്താകെ നടപ്പാക്കാവുന്ന ആശയങ്ങളുമായാണു ഡൽഹിയിൽ വന്നത്. ബിജെപി പറയുന്നതനുസരിച്ച്, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി ഗഡ്കരിയുടെ ആശയമാണ്. ‘യുഎസ് സമ്പന്നമായതു കൊണ്ടല്ല നല്ല റോഡുകളുള്ളത്, രാജ്യത്തു നല്ല റോഡുള്ളതുകൊണ്ടാണ് യുഎസ് സമ്പന്നമായിരിക്കുന്നത്’ എന്ന യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ വാക്കുകളാണു ഗഡ്കരിയുടെ പ്രചോദനവാക്യം.
1957 മേയ് 27ന് നാഗ്പുരിലാണു ഗഡ്കരിയുടെ ജനനം. എൽഎൽബി ബിരുദധാരിയായ അദ്ദേഹം എബിവിപി, യുവമോർച്ച എന്നിവയിലൂടെ പൊതുരംഗത്തെത്തി. മഹാരാഷ്ട്ര ഉപരിസഭയായ നിയമസഭാ കൗൺസിലിൽ 1989, 1990, 1996, 2002 വർഷങ്ങളിൽ എംഎൽസിയായ ഗഡ്‌കരി 1999ൽ നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവായി. 1995 മുതൽ 1999 വരെ മഹാരാഷ്ട്രയിൽ പൊതുമരാമത്ത് മന്ത്രി. മിടുക്കനായ ഭരണാധികാരിയെന്നു പേരെടുത്തു. ശിവസേനയും ബാൽതാക്കറെയും നിറഞ്ഞുനിൽക്കുന്ന കാലത്തു ബിജെപി മഹാരാഷ്ട്ര അധ്യക്ഷനായും തിളങ്ങി. 2009ൽ ബിജെപി ദേശീയ അധ്യക്ഷപദവിയിലെത്തി. 2014, 2019 വർഷങ്ങളിൽ നാഗ്പുരിൽനിന്ന് ലോക്സഭയിലെത്തി. 2024ലും സ്ഥാനാർഥിയാകുമെന്നാണു സൂചന.
ഇന്ത്യയിലെ ആദ്യ എക്‌സ്‌പ്രസ് വേ ആയ മുംബൈ– പുണെ എക്‌സ്‌പ്രസ് വേയുടെ നിർമാണത്തിനു മുൻകയ്യെടുത്തത് ഗഡ്കരിയാണ്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണു മുംബൈയിലെ റോഡുകളിൽ മേൽപ്പാലങ്ങൾ നിർമിച്ചതും ബാന്ദ്ര-വർളി കടൽപ്പാലത്തിനു തറക്കല്ലിട്ടതും. സ്വകാര്യ പങ്കാളിത്തത്തോടെ വൻ പദ്ധതികൾ വിഭാവനം ചെയ്‌ത അദ്ദേഹം ‘നിർമിച്ചു പ്രവർത്തിപ്പിച്ചു കൈമാറുക’ എന്ന ബിഒടി സംവിധാനം വിജയകരമായി നടപ്പാക്കി മറ്റു സംസ്‌ഥാനങ്ങൾക്കു മാതൃകയായി.
ഹരിതനയം ഗഡ്കരിയെപ്പോലെ സ്വീകരിച്ച നേതാക്കൾ കുറവാണ്. ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ ഉപയോഗിക്കണമെന്ന പക്ഷക്കാരനായ ഗഡ്കരിക്കു സ്വന്തമായി ഹൈഡ്രജൻ കാറുണ്ട്. കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്കു പകരം ഇ-റിക്ഷകൾക്കായി നിലകൊണ്ടതും മറ്റാരുമല്ല. ഇന്ത്യയിൽ ഇപ്പോൾ മൂന്ന് കോടിയിലേറെ ഇ-റിക്ഷകളുണ്ടെന്ന് ഓർക്കണം.
ഒരു വ്യക്തിയും ഒരു വസ്തുവും മാലിന്യമല്ലെന്നു തിരിച്ചറിയുന്ന ഗഡ്കരി, ഡൽഹിയുടെ ജീവനാഡിയായ റിങ് റോഡ് നിർമാണത്തിൽ മാത്രം 20 ലക്ഷം ടൺ മുനിസിപ്പൽ മാലിന്യമാണ് ഉപയോഗിച്ചത്. മറ്റു പലയിടത്തും റോഡ് നിർമാണത്തിലെ അസംസ്കൃത വസ്തുവായി മാലിന്യമലകളെ മാറ്റുകയാണ്. വൈക്കോൽ, ധാന്യങ്ങൾ, കരിമ്പ് എന്നിവയിൽനിന്നെല്ലാം എഥനോൾ ഉൽപാദിപ്പിച്ചു മലിനീകരണത്തോത് കുറയ്ക്കാനും നടപടിയെടുത്തു. ഹൈവേ മന്ത്രാലയത്തിനു പുറമെ, ഷിപ്പിങ്, നമാമി ഗംഗ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയങ്ങളിലും ഗഡ്കരി കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
ജീവിതം ആസ്വദിക്കുന്ന ഗഡ്കരിക്ക് ആളുകളെന്തു വിചാരിക്കുമെന്ന ആശങ്കയില്ല. രാഷ്ട്രീയത്തിനപ്പുറം പാട്ടും ഭക്ഷണവും സാമൂഹികപ്രവർത്തനവുമാണ് ഇഷ്ടം. വ്യവസായിയായ ഗഡ്കരി ആയിരക്കണക്കിനു ഹൃദ്രോഗികൾക്കു സഹായവും ലക്ഷക്കണക്കിനു സ്ത്രീകൾക്കു സൗജന്യ സ്തനാർബുദ നിർണയ പരിശോധനാ സൗകര്യവും ഒരുക്കി. സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രതിമാസം ലക്ഷങ്ങളാണ് ‘അധിക വരുമാനം’.
ലോക്സഭയിലെ ചോദ്യോത്തര വേളയിൽ, രാജ്യത്തെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തിയതു വിശദീകരിക്കവേ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഡെസ്‌കിലടിച്ച് അഭിനന്ദിച്ച അനുഭവവും ഇദ്ദേഹത്തിനുണ്ട്. റോഡുകൾ ഉൾപ്പെടെയുള്ള വികസനമാണു 2019ൽ ബിജെപിക്ക് അധികാരത്തുടർച്ച നൽകിയതെന്നു കരുതുന്ന ഗഡ്കരി, 2024ലും ഭരണം നിലനിർത്താൻ ഇവ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.