അന്ന് ‘കോബ്ര’യുടെ ‘കടിയേറ്റത്’ 11 എംപിമാർക്ക്; മഹുവ വീണത് സ്വയം കുഴിച്ച കുഴിയിൽ; ഒടുവിൽ കിട്ടി ‘സമ്മാനം’?
ലോക്സഭാംഗത്വം റദ്ദാക്കണമെന്ന കടുത്ത നടപടിക്ക് ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തെന്ന റിപ്പോർട്ട് വന്നതോടെ മഹുവ മൊയ്ത്രയുടെ രാഷ്ട്രീയ ഭാവിയിൽ ഇരുൾ വീഴുകയാണ്. റദ്ദാക്കപ്പെട്ടാൽ മറ്റൊരു നിയമ പോരാട്ടത്തിന്റെ തുടക്കവുമാവും അത്. പഴത്തൊലിയിൽ ചവിട്ടി വീണെന്ന പഴഞ്ചൊല്ലു പോലെ, സ്വയം കുഴിച്ച കുഴിയിലാണ് മഹുവ വീണത്. ആ വീഴ്ച കാത്തിരുന്നവർക്ക് സന്തോഷിക്കാനുള്ള അവസരവുമായി. ശിക്ഷിക്കപ്പെടുന്നതോടെ തിരഞ്ഞെടുപ്പു പോരാട്ടങ്ങളിൽനിന്ന് മഹുവയ്ക്കു മാറി നിൽക്കേണ്ടിയും വരും. കോടതി വ്യവഹാരത്തിലേക്ക് നീങ്ങിയാലും സഭയുടെ നടപടികളിൽ ഇടപെടാനാവില്ലെന്ന നിലപാട് സുപ്രീം കോടതി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റേത്. എന്തൊക്കെ വാദം നിരത്തിയാലും പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പ്രതിഫലം പറ്റുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ അക്ഷന്തവ്യമായ കുറ്റമാണ്. അത്തരക്കാരെ വച്ചു പൊറുപ്പിച്ച ചരിത്രം നമ്മുടെ ജനാധിപത്യത്തിനില്ല. മഹുവയ്ക്കെതിരെ നടപടി വരികയാണെങ്കില്‍ ഒരിക്കൽക്കൂടി ‘ചോദ്യത്തിന് കോഴ’ വിവാദം ഇന്ത്യൻ ജനാധിപത്യത്തിന്റെ തല കുനിപ്പിക്കും. മഹുവ യുടെ മേൽ നടപടി ശുപാർശ ചെയ്തെങ്കിലും ആരോപിക്കുന്ന കുറ്റം ശരിയാണോ എന്ന് പരിശോധിച്ച് അന്തിമ നടപടി സ്വീകരിക്കേണ്ടത് ലോക്സഭയാണ്. എന്നാൽ, ലോക്സഭയിലെ മഹുവയുടെ രീതികളും ഭരണപക്ഷത്തിനോടുള്ള സമീപനവും അവർക്ക് അനുകൂലമായ നടപടിക്കുള്ള സാധ്യത തള്ളുകയാണ്.

ലോക്സഭാംഗത്വം റദ്ദാക്കണമെന്ന കടുത്ത നടപടിക്ക് ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തെന്ന റിപ്പോർട്ട് വന്നതോടെ മഹുവ മൊയ്ത്രയുടെ രാഷ്ട്രീയ ഭാവിയിൽ ഇരുൾ വീഴുകയാണ്. റദ്ദാക്കപ്പെട്ടാൽ മറ്റൊരു നിയമ പോരാട്ടത്തിന്റെ തുടക്കവുമാവും അത്. പഴത്തൊലിയിൽ ചവിട്ടി വീണെന്ന പഴഞ്ചൊല്ലു പോലെ, സ്വയം കുഴിച്ച കുഴിയിലാണ് മഹുവ വീണത്. ആ വീഴ്ച കാത്തിരുന്നവർക്ക് സന്തോഷിക്കാനുള്ള അവസരവുമായി. ശിക്ഷിക്കപ്പെടുന്നതോടെ തിരഞ്ഞെടുപ്പു പോരാട്ടങ്ങളിൽനിന്ന് മഹുവയ്ക്കു മാറി നിൽക്കേണ്ടിയും വരും. കോടതി വ്യവഹാരത്തിലേക്ക് നീങ്ങിയാലും സഭയുടെ നടപടികളിൽ ഇടപെടാനാവില്ലെന്ന നിലപാട് സുപ്രീം കോടതി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റേത്.
എന്തൊക്കെ വാദം നിരത്തിയാലും പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പ്രതിഫലം പറ്റുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ അക്ഷന്തവ്യമായ കുറ്റമാണ്. അത്തരക്കാരെ വച്ചു പൊറുപ്പിച്ച ചരിത്രം നമ്മുടെ ജനാധിപത്യത്തിനില്ല. മഹുവയ്ക്കെതിരെ നടപടി വരികയാണെങ്കില്‍ ഒരിക്കൽക്കൂടി ‘ചോദ്യത്തിന് കോഴ’ വിവാദം ഇന്ത്യൻ ജനാധിപത്യത്തിന്റെ തല കുനിപ്പിക്കുന്നു. മഹുവയുടെ മേൽ നടപടി ശുപാർശ ചെയ്തെങ്കിലും ആരോപിക്കുന്ന കുറ്റം ശരിയാണോ എന്ന് പരിശോധിച്ച് അന്തിമ നടപടി സ്വീകരിക്കേണ്ടത് ലോക്സഭയാണ്. എന്നാൽ, ലോക്സഭയിലെ മഹുവയുടെ രീതികളും ഭരണപക്ഷത്തിനോടുള്ള സമീപനവും അവർക്ക് അനുകൂലമായ നടപടിക്കുള്ള സാധ്യത തള്ളുകയാണ്.
∙ ലോക്സഭയിലെ തീപ്പൊരി
ഇപ്പോൾ വിവാദത്തിലകപ്പെട്ട മഹുവ മൊയ്ത്ര ചില്ലറക്കാരിയൊന്നുമല്ല. ലോക്സഭയിൽ കന്നിക്കാരിയെങ്കിലും തീപ്പൊരിയാണ് ബംഗാളിലെ കൃഷ്ണ നഗറിൽ നിന്നുള്ള ഈ തൃണമൂൽ കോൺഗ്രസ് അംഗം. 2016 മുതൽ 2019 വരെ ബംഗ്ലദേശ് അതിർത്തിയിലെ സിപിഎം കോട്ടയായ കരിംപുരിൽനിന്ന് ബംഗാൾ നിയമസഭാംഗമായിരുന്ന മഹുവയുടെ തുടക്കം യൂത്ത് കോൺഗ്രസിലൂടെയാണ്. ചേർന്ന് ഒരു വർഷത്തിനു ശേഷം കോൺഗ്രസിന്റെ പ്രവർത്തനം പോരെന്നു കണ്ടാണ് തൃണമൂലിലേക്ക് ചുവടു മാറിയത്. തുടക്കത്തിൽ പാർട്ടി അധ്യക്ഷ മമതാ ബാനർജിക്കു പ്രിയങ്കരി ആയിരുന്നെങ്കിലും അനാവശ്യ വിവാദങ്ങൾ അൽപം അകൽച്ചയിലെത്തിച്ചിട്ടുണ്ട്.
കൊൽക്കത്തയിലും വിദേശത്തും പഠിച്ച് വിദേശത്ത് ജോലിയും ചെയ്ത ശേഷമാണ് ഒരു പതിറ്റാണ്ട് മുൻപ് മാത്രം മഹുവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. കുറിക്കു കൊള്ളുന്ന പ്രാസംഗികയായ മഹുവ വളരെ പെട്ടെന്ന് മമതയുടെ പ്രിയങ്കരിയായി. 2016ൽ നിയമസഭയിലെത്തിയ മഹുവയെ 2019ൽ മമത ലോക്സഭയിലേക്ക് അയച്ചത് അവരുടെ പോരാട്ട മികവും കാര്യശേഷിയും കണ്ടാണ്. രാജ്യസഭയിൽ ഡെറക് ഒബ്രിയനും ലോക്സഭയിൽ മഹുവയുമാണ് തൃണമൂലിന്റെ പോരാളികൾ. ലോക്സഭയിലെ കലാപകാരിയായ അംഗമാണ് മഹുവ മൊയ്ത്ര. ബിജെപി- മോദി വിരോധമാണ് ഇരുവരുടെയും മുഖമുദ്ര. ഇംഗ്ലിഷിൽ തീ പാറിക്കുന്ന ഇരുവരും പ്രതിപക്ഷത്തിന്റെ പ്രിയപ്പെട്ടവരുമാണ്.
പലപ്പോഴും സഭാ നിയമത്തിന്റെ അതിർവരമ്പുകൾ മറികടന്ന് കലഹിക്കുന്ന മഹുവ തുടക്കം മുതൽത്തന്നെ ബിജെപിയുടെ നോട്ടപ്പുള്ളി ആയിരുന്നു. ലോക്സഭയിലെ പ്രവർത്തനം നോക്കിയാൽ മികച്ച എംപിയാണ് മഹുവ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപിയെയും കടുത്ത ഭാഷയിൽ വെല്ലുവിളിക്കുന്നതിൽ ശക്തയാണ്. എത്രയോ വിഷയങ്ങളിൽ നിയമ പോരാട്ടം നടത്താൻ വരെ മുന്നിലുണ്ടായിരുന്നു മഹുവ. ഈ നേട്ടങ്ങൾക്കിടയിലാണ് സ്വയം കുഴിച്ച കുഴിയിൽ ചെന്നുവീണത്.
ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങളാണ് മഹുവയെ ആരോപണത്തിന്റെ മുൾമുനയിൽ' നിർത്തുന്നത്. ഇഷ്ടക്കാരനായ വ്യവസായി ദർശൻ ഹിരനന്ദാനിയിൽ നിന്ന് പ്രതിഫലവും സമ്മാനങ്ങളും വാങ്ങി ചോദ്യം ചോദിച്ചെന്നാണ് ആരോപണം. ആദ്യം ഇല്ലെന്നു പറഞ്ഞ മഹുവ, പിന്നീട് ചെറിയ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന് സമ്മതിച്ചു. സുഹൃത്തായ ദർശൻ ഹിരനന്ദാനി തനിക്കാവശ്യമായ ചോദ്യങ്ങൾ തയാറാക്കി മഹുവയുടെ പേരിൽ ചോദ്യം ചോദിക്കേണ്ട ലോക്സഭാ സൈറ്റിൽ ഓൺലൈനായി സമർപ്പിച്ചെന്നാണ് ആരോപണം. ഇവയിൽ മിക്കതും വ്യവസായി ഗൗതം അദാനിയെ സംബന്ധിച്ചായിരുന്നു.
ഇതിനായി ലോക്സഭാംഗത്തിന്റെ ഓൺലൈൻ ഐഡിയും പാസ്‌വേഡും ഹിര നന്ദാനിക്ക് നൽകി എന്ന് മഹുവയ്ക്ക് സമ്മതിക്കണ്ടി വന്നു. ആ കുറ്റസമ്മതമാണ് മഹുവയെ കുടുക്കിയതും ഇപ്പാൾ നടപടിയിലേക്കെത്തിയതും. ഹിര നന്ദാനിക്കുവേണ്ടി മഹുവ, ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചെന്ന് സിബിഐയിൽ പരാതി നൽകിയത് മറ്റാരുമല്ല; മുൻ പങ്കാളിയായ ജയ് ആനന്ദാണ്. ഒപ്പം മഹുവയോട് പോരടിക്കുന്ന ബിജെപി ലോക്സഭാംഗം നിഷികാന്ത് ദുബെയുടെ പരാതി കൂടി ആയപ്പോൾ മഹുവ ശരിക്കും പെട്ടു.
പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി മഹുവയെ വിളിപ്പിച്ചു. എന്നാൽ കമ്മിറ്റിക്കു മുന്നിലും കലാപം കാട്ടുകയായിരുന്നു ഈ ‘തീപ്പൊരി’. തന്റെ നിരപരാധിത്വം തെളിയിക്കാൻ നോക്കാതെ തെളിവെടുക്കുന്ന കമ്മിഷനെപ്പോലും കൊച്ചാക്കാനായിരുന്നു ശ്രമം. വെല്ലുവിളിച്ച് പുറത്തു വന്ന്, തന്നെ ആക്ഷേപിച്ചെന്നു വിലപിച്ചപ്പോൾ, ചോദ്യങ്ങൾ ഒഴിവാക്കാൻ അവർ നാടകം നടത്തുന്നു എന്നായിരുന്നു സമിതി അധ്യക്ഷൻ പറഞ്ഞത്. 10 അംഗ സമിതിയിലെ 4 പ്രതിപക്ഷ അംഗങ്ങൾ മഹുവയ്ക്കൊപ്പം നിന്നെങ്കിലും മറ്റ് ആറു പേരും ചേർന്നാണ് നടപടി ശുപാർശ ചെയ്തിട്ടുള്ളത്. സമ്മാനമായി എന്ത് വാങ്ങിയെന്നോ അതിന്റെ വില എന്തെന്നോ പ്രസക്തമല്ല.
∙ കോഴ ആരോപണം ആദ്യമല്ല
ചോദ്യം ചോദിക്കുന്നതിന് കോഴയോ പ്രതിഫലമോ വാങ്ങിയതിന്റെ പേരിൽ ലോക്സഭാംഗം പ്രതിക്കൂട്ടിലാവുന്നത് ആദ്യമല്ല. നടപടി ഉണ്ടായാൽ ഇന്ത്യയുടെ ചരിത്രത്തിൽ അംഗത്വം നഷ്ടമാവുന്ന ആദ്യ വനിതാ ലോക്സഭാംഗവുമാകും മഹുവ. നടപടി നേരിടുന്ന പതിമൂന്നാമത്തെ അംഗവുമാവും അവർ. 75 വർഷത്തെ ചരിത്രത്തിൽ മൂന്നു തവണയേ ഇങ്ങനെ ഉണ്ടായിട്ടുള്ളൂ. മൂന്നാമത്തേതാണ് മഹുവയുടെ സംഭവം. പ്രതിഫലം പറ്റി ചോദ്യം ചോദിച്ചതിന് 2005ൽ 11 പേരുടെ അംഗത്വം കൂട്ടത്തോടെ റദ്ദാക്കിയ ചരിത്രവുമുണ്ട്.
പ്രഥമ ലോക്സഭയുടെ തുടക്കവും പ്രതിഫലം പറ്റി ചോദ്യം ചോദിച്ച അംഗത്തെ പുറത്താക്കിക്കൊണ്ടായിരുന്നു. അതോടെ രൂപപ്പെട്ട നടപടികളും ചട്ടങ്ങളും അട്ടിമറിക്കപ്പെട്ടത് പിന്നീട് അര നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ്. 2005ൽ ലോക്‌സഭയിലെ പത്തംഗങ്ങളുടെയും രാജ്യസഭയിലെ ഒരംഗത്തിന്റെയും അംഗത്വമാണ് അങ്ങനെ റദ്ദാക്കിയത്. 1951 സെപ്‌റ്റംബർ 24ന് ഇടക്കാല പാർലമെൻറിൽ ബോംബെയിൽനിന്നുള്ള കോൺഗ്രസ് അംഗം എച്ച്.ജി.മുദ്‌ഗലിന്റെ അംഗത്വം റദ്ദാക്കിയതാണ് ആദ്യസംഭവം. സഭയിൽ ചോദ്യം ചോദിക്കാനായി ബോംബെ ബുള്ളിയൻ മർച്ചന്റ്‌സ് (സ്വർണം- വെള്ളി വ്യാപാരി) അസോസിയേഷനിൽനിന്നു 2000 രൂപ വാങ്ങിയെന്നായിരുന്നു. മുദ്‌ഗലിനെതിരായ ആരോപണം.
ഓൺലൈൻ യുഗത്തിന് മുൻപുള്ള മാനദണ്ഡങ്ങളാണ് ഇപ്പോഴും പിൻതുടരുന്നത് എന്നതിനാൽ, പാസ്‌വേഡും ഐഡിയും മറ്റൊരാൾക്ക് കൈമാറിയത് കുറ്റമാവുമോ എന്ന് ഇനിയും നിശ്ചയിക്കേണ്ടതായുണ്ട്. രാജ്യത്തെ ഞെട്ടിച്ച പാർലമെന്റ് ചോദ്യക്കോഴ കേസിൽ ഉൾപ്പെട്ട പത്തു ലോക്‌സഭാ എംപിമാർക്കെതിരെ അന്വേഷണം നടത്താൻ 2005 ഡിസംബർ 12ന് സഭാസമിതിയെ സ്‌പീക്കർ സോമനാഥ് ചാറ്റർജി നിയോഗിച്ചിരുന്നു. അവർക്കും അപവാദത്തിൽ ഉൾപ്പെട്ട രാജ്യസഭാ എംപിക്കും കാരണംകാണിക്കൽ നോട്ടിസ് നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് വാങ്ങിയ സ്പീക്കർ നടപടിയും വൈകിപ്പിച്ചില്ല.
വിവാദത്തിലുൾപ്പെട്ട ലോക്‌സഭാംഗങ്ങളെ പുറത്താക്കാൻ കോഴക്കേസ് അന്വേഷിച്ച പി.കെ.ബൻസൽ സമിതിയും രാജ്യസഭാംഗത്തെ പുറത്താക്കാൻ സഭയുടെ സദാചാരസമിതിയും നൽകിയ ശുപാർശ അംഗീകരിച്ചായിരുന്നു നടപടി. അണ്ണാ സാഹിബ് എം.കെ.പാട്ടീൽ, വൈ.ജി.മഹാജൻ, ചന്ദ്രപ്രതാപ് സിങ്, പ്രദീപ് ഗാന്ധി, സുരേഷ് ചാന്ദൽ (ബിജെപി), രാജാ റാം പാൽ, നരേന്ദ്രകുമാർ കുശ്വാഹ, ലാൽചന്ദ്ര കോൽ (ബിഎസ്പി), രാംസേവക് സിങ് (കോൺഗ്രസ്), മനോജ് കുമാർ (ആർജെഡി) എന്നിവരാണു പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം പറ്റി കെണിയിലായി അംഗത്വം നഷ്ടമായ ലോക്‌സഭാംഗങ്ങൾ. ബിജെപിയിലെ ഛത്രപാൽ സിങ് ലോധയ്‌ക്കാണു രാജ്യസഭാംഗത്വം നഷ്‌ടമായത്. നടപടിക്രമത്തെക്കുറിച്ചു ബിജെപി ഉന്നയിച്ച ശക്‌തമായ എതിർപ്പ് അവഗണിച്ചാണ് ഇരു സഭകളും പാർലമെന്റിന്റെ ചരിത്രത്തിൽ വഴിത്തിരിവായ തീരുമാനം നടപ്പാക്കിയത്.
∙ എംപിമാരെ വീഴ്ത്തിയത് ‘കോബ്ര’
‘ഓപ്പറേഷൻ ദുര്യോധൻ’ എന്നു പേരിട്ട രഹസ്യ വിഡിയോ റിക്കോർഡിങ്ങിലൂടെ കോബ്ര ഡോട്ട് കോം എന്ന പോർട്ടലാണ് എംപിമാരെ ചോദ്യക്കോഴയിൽ കുടുക്കിയത്. കോബ്ര ലേഖകർ ചില ഉത്തരങ്ങൾ കിട്ടാൻ വന്നവരായി ചമഞ്ഞ് എംപിമാരെ സമീപിക്കുകയായിരുന്നു. ആജ് തക് ടിവിയുടെ കോബ്ര പോസ്‌റ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലെ അനിരുദ്ധ ബഹാൽ, സുഹാസിനി രാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കോഴക്കെണിയിൽ പെട്ട എംപിമാർ 15,000 മുതൽ 1.10 ലക്ഷം രൂപ വരെ വാങ്ങിയത് വിഡിയോ ദൃശ്യങ്ങളുടെ തെളിവുകളോടെ സംപ്രേഷണം ചെയ്‌തു. ഇതോടെയാണു പാർലമെന്റിന്റെ അന്തസ്സ് തകർത്ത സംഭവം രാജ്യമറിഞ്ഞത്.
ഉത്തരേന്ത്യൻ ചെറുകിട ഉൽപാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളിൽനിന്നാണ് എംപിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം നൽകിയ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്‌തു. ബിജെപിയുടെ അണ്ണാ സാഹെബ് എം.കെ. പാട്ടീൽ (45,000 രൂപ), വൈ.ജി.മഹാജൻ (35,000), സുരേഷ് ചന്ദാൽ (30,000), പ്രദീപ് ഗാന്ധി (55,000), ചന്ദ്രപ്രതാപ് സിങ് (35,000), രാജ്യസഭാംഗം ഛത്രപാൽ സിങ് (15,000), കോൺഗ്രസിന്റെ റാംസേവക് സിങ് (50,000), ആർജെഡിയുടെ മനോജ് കുമാർ (1.10 ലക്ഷം) ബിഎസ്പിയുടെ നരേന്ദ്ര കുമാർ കുശ്വാഹ (55,000), ലാൽ ചന്ദ്ര കോൽ (35,000), രാജാറാം പാൽ (35,000) എന്നിങ്ങനെയാണ് തുക കൈപ്പറ്റിയത്.
വിചാരണ തുടങ്ങി ലോക്സഭയിൽനിന്ന് പുറത്താക്കിയെങ്കിലും ചോദ്യം ഉന്നയിക്കാൻ പണം വാങ്ങിയ കേസിൽപ്പെട്ട 11 മുൻ എംപിമാരുടെയും പേരിൽ അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യാൻ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുകയാണ്.
എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിന്റെ കടുത്ത ചോദ്യ തിരഞ്ഞെടുപ്പു രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു. ഈ പണം പറ്റിയതിനു പുറമേ, പാർലമെന്റിൽ അസോസിയേഷനു വേണ്ടി സ്‌ഥിരം ‘ലോബിയിങ്’ നടത്താനും സംയുക്‌ത പെറ്റിഷൻ നൽകാനും തയാറാണെന്നും അതിനായി പ്രതിവർഷം മുന്നുമുതൽ പത്തുലക്ഷം വരെ പ്രതിഫലം ലഭിക്കണമെന്നും ഇവരിൽ ചിലർ ആവശ്യപ്പെട്ടതായും അനിരുദ്ധ ബഹാൽ വെളിപ്പെടുത്തിയിരുന്നു.
∙ സെബാസ്റ്റ്യൻ പോൾ കത്തെഴുതി; ബഹാൽ പിടിച്ചു കയറി
ചോദ്യക്കോഴ പുറത്തു കൊണ്ടുവരാൻ അനിരുദ്ധ ബഹാലിനെ പ്രേരിപ്പിച്ചത് ഒരു അവകാശലംഘന നോട്ടിസാണ്. മാധ്യമ പ്രവർത്തകനും നിയമജ്ഞനും അന്ന് ലോക്സഭാംഗവുമായിരുന്ന ഡോ. സെബാസ്റ്റ്യൻ പോളിന്റെ നിരീക്ഷണ വൈഭവമാണ് കാരണം. ‘ഹിന്ദുസ്‌ഥാൻ ടൈംസ്’ പത്രത്തിൽ ബഹാൽ രഹസ്യ ക്യാമറയ്‌ക്കു പറ്റിയ വിഷയങ്ങളെക്കുറിച്ചു ലേഖനമെഴുതിയിരുന്നു. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിനു കോഴ വാങ്ങുന്ന എം.പിമാരെ കുടുക്കാം എന്നതായിരുന്നു ഒരാശയം. ലേഖനം വായിച്ച സെബാസ്‌റ്റ്യൻ പോൾ അവകാശലംഘനത്തിനു നോട്ടിസ് നൽകി. ബഹാലിനോടു സ്‌പീക്കർ വിശദീകരണം ചോദിച്ചു. രഹസ്യ ക്യാമറയ്‌ക്കു പറ്റിയ ഒരു ആശയം മുന്നോട്ടുവയ്‌ക്കുക മാത്രമാണു താൻ ചെയ്‌തതെന്ന് മറുപടി നൽകിയ ബഹാൽ, പിന്നീടാണ് ചോദ്യക്കോഴ ക്യാമറയിൽ കുടുക്കുന്ന ‘പദ്ധതി’ ആവിഷ്‌കരിച്ചത്.
വിചാരണ തുടങ്ങി ലോക്സഭയിൽനിന്ന് പുറത്താക്കിയെങ്കിലും ചോദ്യം ഉന്നയിക്കാൻ പണം വാങ്ങിയ കേസിൽപ്പെട്ട 11 മുൻ എംപിമാരുടെയും പേരിൽ അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യാൻ നീണ്ട നാളത്തെ വാദങ്ങൾക്കു ശേഷം പ്രത്യേക കോടതി ഉത്തരവിട്ടു. അഴിമതി, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി പറഞ്ഞു. പുറത്താക്കൽ ചോദ്യം ചെയ്ത് 11 പേരും ഹർജി നൽകിയെങ്കിലും, പുറത്താക്കിയത് സഭയുടെ അധികാരത്തിൽപ്പെടുന്നതാണെന്നു കോടതി വിലയിരുത്തി. 2007ൽ ഇത് സുപ്രീംകോടതി ശരിവച്ചതോടെയാണ് വിചാരണ കോടതി നടപടികൾ തുടങ്ങിയത്. 12 വർഷത്തിനു ശേഷം 2017 ലാണ് നടപടികൾ തുടങ്ങിയതെങ്കിലും ഇതുവരെ അന്തിമ വിധി ഉണ്ടായിട്ടില്ല.