യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ചതിലൂടെ കോഴിക്കോടിനു മുന്നിൽ തുറക്കുന്ന അനന്ത സാധ്യതകൾ മുതലാക്കാനുള്ള ഒരുക്കങ്ങളുമായി കോർപ്പറേഷനും സജീവമാവുന്നു. കൊൽക്കത്ത നഗരത്തിനു വരെ ലഭിക്കാത്ത ഭാഗ്യമാണ് കോഴിക്കോടിന് സിദ്ധിച്ചത് എന്ന തിരിച്ചറിവിലൂടെയാണ് സാഹിത്യ നഗരം പദവി നിലനിർത്താനുള്ള ദീർഘകാല പദ്ധതികൾ കോ‍ർപ്പറേഷൻ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ഈ പദവി ലഭിച്ചിട്ടുള്ള ആദ്യ നഗരമാണ് കോഴിക്കോട്. ലോകത്ത് ഇതുവരെ 28 രാജ്യങ്ങളിലായി 42 നഗരങ്ങൾക്കു മാത്രമേ യുനെസ്കോ ഈ പദവി നൽകിയിട്ടുള്ളൂ. നാലു‍ വർഷം കൂടുമ്പോൾ യുനെസ്കോ സാഹിത്യനഗര പദവി പരിശോധിക്കും. അതുകൊണ്ടു തന്നെ നൂറ്റാണ്ടുകൾ കൊണ്ട് കോഴിക്കോട് നേടിയെടുത്ത പെരുമ ആഗോള തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് നിലനിർത്തുക എന്നതാണ് കോർപറേഷൻ ചെയ്യുന്നത്. എന്താണ് കോഴിക്കോടിനു മുന്നിലുള്ള ഭാവി സാധ്യതകൾ? എന്തൊക്കെയാണ് സാഹിത്യനഗരം പദവി നിലനിർത്താനായി കോർപറേഷന്‍ ആവിഷ്കരിച്ചിരിക്കുന്ന കാര്യങ്ങൾ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ചതിലൂടെ കോഴിക്കോടിനു മുന്നിൽ തുറക്കുന്ന അനന്ത സാധ്യതകൾ മുതലാക്കാനുള്ള ഒരുക്കങ്ങളുമായി കോർപറേഷനും സജീവമാവുന്നു. കൊൽക്കത്ത നഗരത്തിനു വരെ ലഭിക്കാത്ത ഭാഗ്യമാണ് കോഴിക്കോടിന് സിദ്ധിച്ചത് എന്ന തിരിച്ചറിവിലൂടെയാണ് സാഹിത്യ നഗരം പദവി നിലനിർത്താനുള്ള ദീർഘകാല പദ്ധതികൾ കോ‍ർപറേഷൻ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് ഈ പദവി ലഭിച്ചിട്ടുള്ള ആദ്യ നഗരമാണ് കോഴിക്കോട്. ലോകത്ത് ഇതുവരെ 28 രാജ്യങ്ങളിലായി 42 നഗരങ്ങൾക്കു മാത്രമേ യുനെസ്കോ ഈ പദവി നൽകിയിട്ടുള്ളൂ. 4 വർഷം കൂടുമ്പോൾ യുനെസ്കോ സാഹിത്യ നഗര പദവി പരിശോധിക്കും. അതുകൊണ്ടു തന്നെ നൂറ്റാണ്ടുകൾ കൊണ്ട് കോഴിക്കോട് നേടിയെടുത്ത പെരുമ ആഗോള തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് നിലനിർത്തുക എന്നതാണ് കോർപറേഷൻ ചെയ്യുന്നത്. എന്താണ് കോഴിക്കോടിനു മുന്നിലുള്ള ഭാവി സാധ്യതകൾ? എന്തൊക്കെയാണ് സാഹിത്യ നഗരം പദവി നിലനിർത്താനായി കോർപറേഷൻ ആവിഷ്കരിച്ചിരിക്കുന്ന കാര്യങ്ങൾ? പരിശോധിക്കാം.

∙ കോഴിക്കോട് സാഹിത്യ നഗരം, ഗ്വാളിയർ സംഗീതത്തിൽ

ADVERTISEMENT

സുസ്ഥിര നഗര വികസനത്തിനുള്ള തന്ത്രപരമായ ഘടകമായി സർഗാത്മകതയെ തിരിച്ചറിഞ്ഞ നഗരങ്ങളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2004ൽ യുനെസ്കോ (യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ) ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക് (യുസിസിഎൻ) സൃഷ്ടിച്ചു. സാഹിത്യം, മീഡിയ ആർട്സ്, സംഗീതം, നാടൻ കല, ഡിസൈൻ, സിനിമ, ഗാസ്ട്രോണമി (ഭക്ഷണവും സംസ്കാരവുമായുള്ള ബന്ധം പഠിക്കുന്ന ശാഖ) തുടങ്ങി 7 മേഖലകളിലായി നിലവിൽ 350ൽ അധികം നഗരങ്ങൾ ഈ ശൃംഖലയിൽ ഉണ്ട്. സാഹിത്യ നഗരം (City of Literature) എന്ന തലക്കെട്ടിൽ ടാഗ് ചെയ്യപ്പെട്ട ഇന്ത്യയിലെ ഏക നഗരമാണ് കോഴിക്കോട്. കൂടാതെ മധ്യപ്രദേശിലെ ഗ്വാളിയർ സംഗീതത്തിന്റെ നഗരമായും അംഗീകരിക്കപ്പെട്ടു. ശൃംഖലയിലെ നഗരങ്ങൾക്കിടയിൽ അനുഭവങ്ങളും അറിവും മികച്ച പ്രവർത്തനങ്ങളും പങ്കിടുക, ഒരുമിച്ച് പഠനങ്ങളും ഗവേഷണങ്ങളും പങ്കിടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

Manorama Online Creative

പല രാജ്യങ്ങളിലെ സർവകലാശാലകളുമായി ബന്ധപ്പെടാനും ‘സ്റ്റുഡന്റ് എക്സ്ചേഞ്ച്’ പദ്ധതികൾ നടപ്പാക്കാനും കോഴിക്കോടിന് ഈ പദവി ലഭിച്ചതോടെ കോർപറേഷന് സാധിക്കും. ഇവിടത്തെ വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കാനും വിദേശ സർവകലാശാലകളിലെ കുട്ടികളെ ഇവിടേക്കു കൊണ്ടു വരാനും സാധിക്കും. ആ രാജ്യങ്ങളിലെ സാഹിത്യകാരന്മാർ ഉൾപ്പെടെ ഇവിടെ എത്തുന്നതോടെ മലയാളത്തിലെ സൃഷ്ടികൾ തർജമ ചെയ്ത് കൂടുതൽ പ്രചാരം നേടിയെടുക്കാനും വിദേശ കൃതികൾ മലയാളത്തിലേക്ക് തർജമ ചെയ്ത് ഒരുക്കാനും സാധിക്കും.

സൻമാർഗ ദർശിനി വായനശാല സന്ദർശന വേളയിൽ ഗാന്ധിജി ഇരുന്ന മേശ (ചിത്രം: അബു ഹാഷിം ∙ മനോരമ)

∙ അണിയറയിൽ ഒരുങ്ങുന്നത് അടിമുടി മാറ്റം

കോഴിക്കോടിന് ലഭിച്ച സാഹിത്യ നഗരം പദവി നിലനിർത്തുന്നതിനായി 2 വർഷം വീതം നീളുന്ന 4 ഘട്ടങ്ങൾ ആയിട്ടാണ് പദ്ധതി പ്രവർത്തനങ്ങൾ കോർപറേഷൻ നടപ്പാക്കുക. ആദ്യ 2 ഘട്ടങ്ങളിൽ ബ്രാൻഡിങ്, സാഹിത്യ സംവാദങ്ങൾക്കുള്ള ഇടങ്ങൾ കണ്ടെത്തൽ, സാഹിത്യ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടൽ വർധിപ്പിക്കുക എന്നിവയും മൂന്നും നാലും ഘട്ടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഊന്നൽ നൽകുക. കോഴിക്കോടിന്റെ സാഹിത്യ സമ്പത്തിന്റെ പരിപോഷണത്തിനായി പൊതുഇടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക, ജനങ്ങളുടെ ഇടയിൽ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സാഹിത്യ വാസനയുടെ പരിപോഷണം, സാഹിത്യ പൈതൃകത്തിനു ചാലകമായിരിക്കുന്ന സാംസ്കാരിക ആസ്തികളുടെ സംരക്ഷണം എന്നീ പ്രവർത്തനങ്ങളും നടപ്പാക്കും.

കോഴിക്കോട് നഗരത്തിനു മാത്രമായി ഏറെ പ്രത്യേകതകൾ ഉണ്ട്. ലൈബ്രറികളുടെ ബാഹുല്യവും പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ കരുത്തും വായനയെ പ്രോൽസാഹിപ്പിക്കുന്ന സംസ്കാരവും നഗരത്തിന്റെ പ്രത്യേകതകൾ ആണ്. ഇവയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക വികസനമാണ് സാഹിത്യ നഗരം നടപ്പാവുന്നതിലൂടെ നഗരത്തിൽ‍ സംഭവിക്കുക

ADVERTISEMENT

നഗരത്തിലെ പൊതു ഇടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥ ഒരുക്കുന്നതിന്റെ ഭാഗമായി മാനാഞ്ചിറ, ബീച്ച്, കുറ്റിച്ചിറ, തളി ക്ഷേത്രം, ലയൺസ് പാർക്ക് തുടങ്ങിയ പൊതുഇടങ്ങളും പാർക്കുകളും സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്ന ഇടങ്ങൾ കൂടി ആക്കി മാറ്റും. സാഹിത്യ മ്യൂസിയം, വായന തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ എന്നിവയും നടപ്പാക്കും. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കിടയിൽ സാഹിത്യ അഭിരുചികൾ വളർത്തുന്നതിനായി വാരാന്ത്യ വായനകൾ പോലുള്ള മെന്റർഷിപ്പ് പ്രോഗ്രാമുകളും കുട്ടികളുടെ പാർലമെന്റ്, സാഹിത്യ മത്സരങ്ങൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്ത് ശിൽപശാലകൾ, പുസ്തക മേളകൾ, ഗൃഹ ലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. സാംസ്കാരിക പാരമ്പര്യങ്ങളുടെ പുനരുജ്ജീവനം, പ്രാദേശിക പാരമ്പര്യങ്ങളുടെ ഡോക്യുമെന്റേഷൻ, സാഹിത്യകാരൻമാരും പരിസ്ഥിതി സംഘടനകളുമായുള്ള സമന്വയം എന്നിവയും നടപ്പാക്കും.

∙ വഴി തെളിച്ചത് എൻഐടിയുടെ മിടുക്ക്

കോഴിക്കോട് എൻഐടി ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിലെ വിദ്യാർഥികളുടെ അക്കാദമിക് സൃഷ്ടിയാണ് നഗരത്തിന് ഈ പദവി ലഭിക്കാൻ വഴിയൊരുക്കിയത്. പ്രാഗ് (ചെക്ക് റിപ്പബ്ലിക്), എഡിൻബർഗ് (യുകെ), ഖാർകോവ് (പോളണ്ട്) എന്നീ സാഹിത്യ നഗരങ്ങളെ കുറിച്ച് പഠിച്ചാണ് തുടക്കം. തുടർന്ന് കോഴിക്കോടിന്റെ ചരിത്രത്തിലേക്ക്. 2022 ജൂലൈയിൽ പഠനം ആരംഭിച്ചു. നഗരത്തിന്റെ സാഹിത്യ സ്രോതസ്സുകളുടെയും ആസ്തികളുടെയും സമഗ്രമായ രേഖപ്പെടുത്തലായിരുന്നു ആദ്യ പടി. പതിനാലാം നൂറ്റാണ്ടിൽ തന്നെ കോഴിക്കോടിന്റെ സാഹിത്യചരിത്രം ആരംഭിച്ചതായി പഠനം വെളിപ്പെടുത്തുന്നു. സാഹിത്യോത്സവങ്ങളുമായും അനുബന്ധ പരിപാടികളുമായും നഗരത്തിന് ശക്തമായ ബന്ധമുണ്ട്. വ്യക്തികളുടെ ലൈബ്രറികൾക്കു പുറമേ, 550ൽ അധികം ലൈബ്രറികളുള്ള ഇന്ത്യയിലെ ഏക നഗരമാണ് കോഴിക്കോട്. 70 പ്രസാധക സ്ഥാപനങ്ങളും നൂറിലധികം പുസ്തക വിൽപനശാലകളും നഗരത്തിലുണ്ട്.

കോഴിക്കോട് എൻഐടി (ചിത്രം: മനോരമ)

∙ ആശയത്തിന്റെ വിത്തും ചിറകും

ADVERTISEMENT

പ്രോമിതി മല്ലിക്, ആതിര അശോകൻ, ഭരത് റെഡ്ഡി, നിമിൽ ഹുസൈൻ, ലാവണ്യ പികെ എന്നീ എൻഐടി വിദ്യാർഥികളുടെ പഠനം നടത്തിയത്. വകുപ്പ് മേധാവി ഡോ. സി.മുഹമ്മദ് ഫിറോസ്, ഡോ. ഷൈനി അനിൽ കുമാർ, ഡോ. സൂസൻ സിറിയക് എന്നിവർ നേതൃത്വം നൽകി. മുഴുവൻ ആശയങ്ങളുടെയും സങ്കലനം തൃശൂർ കിലയിൽ നിന്നുള്ള ഡോ. അജിത് കാളിയത്ത് ആയിരുന്നു. പ്രാഗിൽ നിന്നുള്ള ലുഡ്മില കൊളച്ചോവ, ഗവേഷക വിദ്യാർഥി ഐറിന ആന്റണി എന്നിവർ അടിസ്ഥാന വിവരങ്ങൾ നൽകി. ഇന്ദുലേഖ എഡിറ്റിങ് നിർവഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രഫ. കെ.പി.രാമനുണ്ണി, എളമരം കരീം എംപി, മന്ത്രി എം.ബി.രാജേഷ് എന്നിവർ ഡൽഹിയിലെ പ്രവർത്തനങ്ങൾക്ക് കോർപറേഷന് പിന്തുണ നൽകി.

∙ കോലായ സംസ്കാരം, ആഗോള കഥ പറയൽ...

ഒട്ടേറെ ശുപാർശകളും ഇവരുടെ പഠനം മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്‌കൂളുകളിൽ ബാലസാഹിത്യോത്സവങ്ങൾ, മുതിർന്ന എഴുത്തുകാരോടൊപ്പം താമസിച്ച് ആശയങ്ങൾ വികസിപ്പിക്കാൻ സാധിക്കുന്ന റസിഡൻസി പരിപാടി, എല്ലാ സാഹിത്യ ആസ്തികളും എഴുത്തുകാരുടെ വീടുകളും ബന്ധിപ്പിച്ച് സാഹിത്യപരമായ നടത്തം, ആഗോള കഥ പറയൽ മത്സരം, വായന തെരുവിനൊപ്പം സാഹിത്യ മ്യൂസിയം, പ്രമുഖ എഴുത്തുകാരുടെ ചരമവാർഷികത്തിൽ അനുസ്മരണ പദയാത്ര, പുസ്തകം പങ്കിടൽ തുടങ്ങിയവ അവയിൽ ചിലത്.

ചിത്രീകരണം ∙ മനോരമ

എല്ലാവരെയും ഒരു കോലായയിൽ ഇരുന്ന് ആശയങ്ങൾ ചർച്ച ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു 'കോലായ' സംസ്‌കാരമായിരുന്നു കോഴിക്കോട്ടേത് എന്ന് പഠനം വെളിപ്പെടുത്തുന്നു. ആധുനിക കാലത്തിന് അനുയോജ്യമായ മറ്റൊരു രൂപത്തിൽ കോലായ സംസ്കാരം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

∙ ഭാവി സാധ്യതകൾ

‘യുനെസ്‌കോയുടെ ലേബലുള്ള നഗരം’ എന്നത് കോഴിക്കോടിന്റെ സാഹിത്യ സംസ്‌കാരത്തെ ഉയർത്തും. കോഴിക്കോടിനെ ബ്രാൻഡ് ചെയ്യാനും നഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കാനും കഴിയും. ലോകമെമ്പാടുമുള്ള നിരവധി എഴുത്തുകാർ ഉൾപ്പെടുന്ന കൂടുതൽ സാഹിത്യ പ്രവർത്തനങ്ങൾ നഗരത്തിലെത്തും. അത് കോഴിക്കോടിന്റെ സാമൂഹികഘടനയ്ക്ക് ഗുണം ചെയ്യും. കോഴിക്കോട് കോർപറേഷൻ ഇത്തവണത്തെ ബജറ്റിൽ ഒരു കോടി രൂപ സാഹിത്യ നഗര പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരുന്നു.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്ന കോഴിക്കോട് കടപ്പുറത്തെ നഗരി ദീപാലംകൃതമാക്കിയപ്പോൾ. (ഫയൽ ചിത്രം ∙ മനോരമ)

കോഴിക്കോടും സമീപ ജില്ലകളും ഉൾപ്പെടുന്ന ‘മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട്’ എന്ന മഹത്തായ ആശയത്തിന് കരുത്തു പകരുന്നതാണ് കോഴിക്കോടിന് ലഭിച്ച സാഹിത്യ നഗരം പദവി. കോഴിക്കോട് നഗരത്തിനു മാത്രമായി ഏറെ പ്രത്യേകതകൾ ഉണ്ട്. ലൈബ്രറികളുടെ ബാഹുല്യവും പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ കരുത്തും വായനയെ പ്രോൽസാഹിപ്പിക്കുന്ന സംസ്കാരവും നഗരത്തിന്റെ പ്രത്യേകതകൾ ആണ്. ഇവയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക വികസനമാണ് സാഹിത്യ നഗരം നടപ്പാവുന്നതിലൂടെ നഗരത്തിൽ‍ സംഭവിക്കുക. കേരള ലിറ്റററി ഫെസ്റ്റിവൽ ഇപ്പോൾ വർഷം തോറും നടക്കുന്നു. അതിനുപരിയായി കോഴിക്കോട് നിലനിന്നിരുന്ന കോലായ സംസ്കാരം വികസിപ്പിച്ചെടുക്കുകയാണ് പ്രധാനം. സാഹിത്യത്തിനും സംവാദത്തിനുമായി ആളുകൾ കണ്ടുമുട്ടാനും ചർച്ചകൾ നടത്താനുമുള്ള പൊതുഇടങ്ങൾ പുതിയ കാലത്തിന് അനുസരിച്ച് സൃഷ്ടിക്കപ്പെടും. ഇതിന് കുട്ടികളുടെ ഇടയിലേക്ക് പ്രചാരം കൊടുക്കുന്നതും ബാല സാഹിത്യം വളർത്തുന്നതും ഭാവി തലമുറയെ വായനയോട് അടുപ്പിക്കാനും സാധിക്കും.

വിജ്ഞാന സമ്പദ്‍വ്യവസ്ഥ പോലെ തന്നെ സൃഷ്ടിപരമായ സമ്പദ്‍വ്യവസ്ഥയ്ക്കു കൂടി വഴി തുറക്കുകയാണ് ഈ നേട്ടത്തിലൂടെ. മറ്റു രാജ്യങ്ങളിലെ സംസ്കാരവുമായി ഇഴുകിച്ചേരാൻ കഴിയും. അതിലൂടെ വിനോദസഞ്ചാരത്തിനും നേട്ടമുണ്ടാവും. എല്ലാറ്റിനുമുപരിയായി ‘സാഹിത്യ നഗരം’ എന്ന പദവിയിൽ നിന്നു കൊണ്ടു കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ നിലവാരം കൈവരിക്കാനുള്ള ശ്രമം ഓരോരുത്തരുടെയും ഭാഗത്തു നിന്ന് ഉണ്ടാവും.

കെ.ബീന ഫിലിപ്പ്, കോർപറേഷൻ മേയർ

നഗരത്തിൽ ഇപ്പോഴേ മികച്ച എഴുത്തുകാരുണ്ട്, സിനിമ പ്രവർത്തകരുണ്ട്, നാടക കലാകാരന്മാരുണ്ട്. അവരെയെല്ലാം ഒരു കുടക്കീഴിൽ ഒന്നിപ്പിക്കാൻ കഴിയുന്നതും ഭാവിയിലേക്കുള്ള സാധ്യതകളാണ്. എൻഐടിയും ഐഐഎമ്മും പോലുള്ള സ്ഥാപനങ്ങൾ ഇതിനായി സഹകരിക്കുകയും ചെയ്യും.