ബ്രിട്ടിഷ് ഭരണ കാലത്ത് ഡൽഹിക്കു പുറമേ ഹിമാചൽ പ്രദേശിലെ ഷിംലയായിരുന്നു ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം. ഡൽഹിയിൽ ചൂടു കൂടുമ്പോൾ വൈസ്രോയിയും മറ്റ് ഭരണാധികാരികളും ഷിംലയിലേക്ക് പോകും. ഷിംലയാണ് പിന്നെ ഭരണ സിരാകേന്ദ്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ വേനൽക്കാല തലസ്ഥാനം എന്ന സ്ഥാനം ഷിംലയ്ക്ക് നഷ്ടമായി. എന്നാൽ അടുത്ത കാലത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ ഷിംലയിലേക്ക് പോകുന്ന ഡൽഹി നിവാസികളുടെ എണ്ണം കൂടുകയാണ്. ഷിംല മാത്രമല്ല ഡെറാഡൂണ്‍, നൈനിറ്റാൾ, മസൂറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡൽഹി നിവാസികള്‍ യാത്ര ചെയ്യുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാനല്ല ഈ യാത്ര. ശുദ്ധ വായു ശ്വസിക്കാനാണ് മികച്ച സാമ്പത്തിക സ്ഥിതിയുള്ളവർ ഡിസംബറിൽ ഡൽഹി വിടുന്നത്. ഡൽഹിയിലെ വായു നിലവാരം ഈ മാസങ്ങളിൽ മോശമാകുന്നതാണ് കാരണം. നവംബർ അവസാനത്തോടെയോ ഡിസംബറിന്റെ ആരംഭത്തിലോ ആണ് മുൻ വർഷങ്ങളിൽ ഡൽഹി കടുത്ത വായു മലിനീകരണത്തിൽ ശ്വാസം മുട്ടുന്നത്. എന്നാൽ, ഈ വർഷം നവംബറിന്റെ തുടക്കംതന്നെ തലസ്ഥാനത്തെ അന്തരീക്ഷം പുകമഞ്ഞു തിങ്ങി മൂടിക്കെട്ടി. ഒരാഴ്ചയോളം വായുമലിനീകരണം എല്ലാ പരിധികളും വിട്ട് നഗരത്തെ അക്ഷരാർഥത്തിൽ ഗ്യാസ് ചേംബറാക്കി മാറ്റി. വായു മലിനീകരണം മൂലം സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. ഇതിനിടെ ഭൂകമ്പം വന്നതോടെ ജനങ്ങൾക്ക് വീട്ടിൽ ഇരിക്കാനും കഴിയാതെയായി. വീടിന് അകത്ത് ഭൂകമ്പവും പുറത്തു വായുമലിനീകരണവും. അങ്ങനെയിരിക്കെ നവംബർ 11 ന് ഒരു പകൽ മുഴുവൻ നീണ്ട മഴ പെയ്തു. തുടർച്ചയായ 7 ദിവസം മങ്ങിക്കിടന്നിരുന്ന കാഴ്ചകൾ ഡൽഹി നിവാസികൾക്കു മുന്നിൽ തെളിഞ്ഞു. പൊടിയും പുകയും കഴുകിയിറങ്ങി അന്തരീക്ഷം പാടേ തെളിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് ഭരണ കാലത്ത് ഡൽഹിക്കു പുറമേ ഹിമാചൽ പ്രദേശിലെ ഷിംലയായിരുന്നു ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം. ഡൽഹിയിൽ ചൂടു കൂടുമ്പോൾ വൈസ്രോയിയും മറ്റ് ഭരണാധികാരികളും ഷിംലയിലേക്ക് പോകും. ഷിംലയാണ് പിന്നെ ഭരണ സിരാകേന്ദ്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ വേനൽക്കാല തലസ്ഥാനം എന്ന സ്ഥാനം ഷിംലയ്ക്ക് നഷ്ടമായി. എന്നാൽ അടുത്ത കാലത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ ഷിംലയിലേക്ക് പോകുന്ന ഡൽഹി നിവാസികളുടെ എണ്ണം കൂടുകയാണ്. ഷിംല മാത്രമല്ല ഡെറാഡൂണ്‍, നൈനിറ്റാൾ, മസൂറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡൽഹി നിവാസികള്‍ യാത്ര ചെയ്യുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാനല്ല ഈ യാത്ര. ശുദ്ധ വായു ശ്വസിക്കാനാണ് മികച്ച സാമ്പത്തിക സ്ഥിതിയുള്ളവർ ഡിസംബറിൽ ഡൽഹി വിടുന്നത്. ഡൽഹിയിലെ വായു നിലവാരം ഈ മാസങ്ങളിൽ മോശമാകുന്നതാണ് കാരണം. 

നവംബർ അവസാനത്തോടെയോ ഡിസംബറിന്റെ ആരംഭത്തിലോ ആണ് മുൻ വർഷങ്ങളിൽ ഡൽഹി കടുത്ത വായു മലിനീകരണത്തിൽ ശ്വാസം മുട്ടുന്നത്. എന്നാൽ, ഈ വർഷം നവംബറിന്റെ തുടക്കംതന്നെ തലസ്ഥാനത്തെ അന്തരീക്ഷം പുകമഞ്ഞു തിങ്ങി മൂടിക്കെട്ടി. ഒരാഴ്ചയോളം വായുമലിനീകരണം എല്ലാ പരിധികളും വിട്ട് നഗരത്തെ അക്ഷരാർഥത്തിൽ ഗ്യാസ് ചേംബറാക്കി മാറ്റി. വായു മലിനീകരണം മൂലം സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. ഇതിനിടെ ഭൂകമ്പം വന്നതോടെ ജനങ്ങൾക്ക് വീട്ടിൽ ഇരിക്കാനും കഴിയാതെയായി. വീടിന് അകത്ത് ഭൂകമ്പവും പുറത്തു വായുമലിനീകരണവും. അങ്ങനെയിരിക്കെ നവംബർ 11 ന് ഒരു പകൽ മുഴുവൻ നീണ്ട മഴ പെയ്തു. തുടർച്ചയായ 7 ദിവസം മങ്ങിക്കിടന്നിരുന്ന കാഴ്ചകൾ ഡൽഹി നിവാസികൾക്കു മുന്നിൽ തെളിഞ്ഞു. പൊടിയും പുകയും കഴുകിയിറങ്ങി അന്തരീക്ഷം പാടേ തെളിഞ്ഞു. 

ഡൽഹിയിൽ പുകമഞ്ഞിൽ മൂടിയ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ (File Photo by Chandan Khanna/ AFP)
ADVERTISEMENT

പക്ഷേ, ആ തെളിച്ചത്തിന് ദീർഘായുസ്സില്ലായിരുന്നു. 12ന് ദീപാവലി. നിരോധനങ്ങൾക്കു മീതെ മതിമറന്നാഘോഷിച്ച ജനം പടക്കം പൊട്ടിച്ചു പുകയും പൊടിയും നിറച്ച് ഡൽഹിയിലെ വായുനിലവാരം പഴയ പടിയാക്കി. ദീപാവലി ആഘോഷം കഴിഞ്ഞതോടെ സ്ഥിതി മാറി. അതോടെ വായു ഗുണനിലവാരം (എക്യുഐ) 150 ൽ താഴെയായിരുന്നത് ഒറ്റ ദിവസം കൊണ്ട് 450 ന് മുകളിലായി. നഗരത്തിലെ പല പ്രധാന സ്ഥലങ്ങളിലും വായു നിലവാരം അതിരാവിലെ തന്നെ 300 മീതെ ഉയർന്നു.

ചിലയിടത്ത് എല്ലാ പരിധികളും ലംഘിച്ചു 900 വരെയായി. ധിർപുർ, ലോധി റോഡ്, പുസ, നോയിഡ ഗുരുഗ്രാം, ആയാ നഗർ എന്നീ ഹോട്ട് സ്പോട്ടുകളിലെല്ലാം രാവിലെ വായു നിലവാരം 500നു മീതെയായി. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 910ഉം ലജ്പത് നഗറിൽ 959ഉം കരോൾ ബാഗിൽ 779ഉം ആയിരുന്നു രാവിലെ 6 മണിക്ക് വായു നിലവാരം. സാധാരണയായി വായു നിലവാരം 200നും 300നും ഇടയിൽ ആകുന്നതു തന്നെ അപകടകരമാണ്. 0–50നും ഇടയിലുള്ള വായു നിലവാരമാണ് മികച്ചതായി കണക്കാക്കുന്നത്. എത്രത്തോളം രൂക്ഷമാണ് ഡൽഹിയിലെ വായു മലീനികരണം? എന്തുകൊണ്ടാണ് തലസ്ഥാന നഗരത്തിൽ പോലും ശുദ്ധ വായു നൽകാൻ കഴിയാത്തത്? 

ഡൽഹിയിലെ ദീപാവലി ആഘോഷത്തിൽനിന്ന് (File Photo by Ravi Choudhary/ PTI)

∙ പുക 'വലിക്കാൻ' സ്മോഗ് ടവർ, പഠിക്കാൻ സമിതികളുടെ ഘോഷയാത്ര 

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനു പരിഹാരം തേടി 1985ൽ പരിസ്ഥിതി പ്രവർത്തകൻ എം.സി. മേത്ത നൽകിയ പരാതിയിലാണ് സുപ്രീംകോടിയുടെ പരിഗണനയിൽ ഇപ്പോഴും ഈ വിഷയമുള്ളത്. ഡ‍ൽഹിയിലെ വായു മലിനീകരണത്തിനു നാലു പതിറ്റാണ്ടിനോട് അടുക്കുന്ന ചരിത്രമുണ്ടെന്ന് മേത്തയുടെ ഹർജി ഓർമിപ്പിക്കുന്നു. അതിനു ശേഷം എത്രയെത്ര പരാതികൾ, സമിതികൾ, പഠന റിപ്പോർട്ടുകൾ തുടങ്ങി പൊടിയും പുകയും വലിച്ചെടുക്കാൻ സ്മോഗ് ടവറുകൾ വരെ വന്നിട്ടും മലിനീകരണത്തിന് ഒരു മയവുമില്ലാതെ എല്ലാ വർഷവും വന്നു ഭീതിപ്പെടുത്തുന്നു. ചർച്ചകളും പഠനങ്ങളും സമിതികളുംകൊണ്ട് ഡൽഹിയിലെ വായു മലിനീകരണത്തിന് പരിഹാരം കണ്ടെത്താൻ കഴിയില്ലെന്ന് സുപ്രീംകോടതിതന്നെ പലയാവർത്തി വ്യക്തമാക്കിയിട്ടുണ്ട്. 

ADVERTISEMENT

വാഹനങ്ങളിൽനിന്നും നിർമാണ സ്ഥലങ്ങളിൽനിന്നുമാണ് വായുവിനെ മലിനമാക്കുന്ന പൊടി പ്രധാനമായും എത്തുന്നത്. അയൽ സംസ്ഥാനങ്ങളിൽ പാടത്തു തീയിടുന്നത് കർശനമായി തടയണമെന്നും കാർഷികാവശിഷ്ടങ്ങൾ സംസ്കരിക്കാൻ ബദൽ മാർഗങ്ങൾ ഏർപ്പെടുത്തണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനങ്ങളുടെ യോഗം ചേരുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ കൺട്രോളർ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ ഫ്ലയിങ് സ്ക്വാഡ് സംഘത്തെയും സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. 

മാലിന്യ പുകമഞ്ഞിൽ മുങ്ങിയ ഡൽഹിയിലെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ തീയില്ലാതെ ഈ പുകയില്ല, ആരണയ്ക്കും ഈ പാടങ്ങളിലെ തീയിടൽ 

ഡൽഹിയിലെ പുകമഞ്ഞിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കർഷകർ പാടത്തു കാർഷികാവശിഷ്ടങ്ങൾക്ക് തീയിടുന്നതിൽ നിന്നാണ്. അയൽ സംസ്ഥാനങ്ങളിലെ പാടത്തു നിന്നുയരുന്ന പുക ഡൽഹിക്ക് മീതെ വന്നു മഴക്കാറു പോലെ മൂടി നിന്ന് ശ്വാസം മുട്ടിക്കുന്ന ദുരവസ്ഥ പതിറ്റാണ്ടുകളായി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നതാണ്. ഈ സംസ്ഥാനങ്ങളിലെ കർഷകർക്കു തീയിടുകയല്ലാതെ മറ്റു മാർഗവുമില്ല.

നെല്ല് പഞ്ചാബിലോ ഹരിയാനയിലോ പ്രാദേശിക വിളയല്ല. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും വൈക്കോൽ ഉൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങൾ കത്തിച്ചു കളഞ്ഞാലേ ഇവർക്ക് അടുത്ത കൃഷിക്ക് നിലമൊരുക്കാൻ പറ്റൂ. ഈ അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനുള്ള യന്ത്രം ഉണ്ടെങ്കിലും സാധാരണ കർഷകർക്ക് പ്രാപ്യമല്ല. ഒരു ദിവസം 30,000ലേറെ രൂപ വരും വാടക. മാത്രമല്ല, ആവശ്യക്കാരുടെ ആധിക്യമനുസരിച്ചു ലഭ്യവുമല്ല. കാത്തിരുന്നു നേരം കളയാനില്ലാത്ത കർഷകർ പാടത്തു തീയിടുക തന്നെ ചെയ്യും.

ഡൽഹി – നോയിഡ ഡയറക്ട് ഫ്ലൈ‌വേയിലെ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ദൃശ്യമായ പുകമഞ്ഞ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

ഇതു തടയുന്നതിനായി പഞ്ചാബ് ഹരിയാന സർക്കാരുകൾക്കു മാത്രം 2000 കോടിയിലേറെ രൂപ നൽകിയിട്ടുണ്ടെന്നാണു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ, ഇപ്പോഴും സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായിട്ടില്ല. പഞ്ചാബിലും ഭരണമുള്ള ആം ആദ്മി പാർ‌ട്ടിയുടെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചു തലയൂരാൻ ബിജെപി ശ്രമിക്കുമ്പോൾ കേന്ദ്രത്തിന്റെ നിരുത്തരവാദിത്തമെന്ന് പറഞ്ഞു കേ‍ജ്‌രിവാൾ സർ‌ക്കാരും കൈയൊഴിയുന്നു. 

∙ ഒറ്റ അക്ക നിയന്ത്രണം മറികടക്കാൻ രണ്ടു കാർ, ഓക്സിജൻ തേടി യാത്ര 

അതിരൂക്ഷമായ വായു മലി‌നീകരണം പലതരത്തിലാണ് ഡൽഹിയിലെ ജനങ്ങൾ അനുഭവിക്കുന്നതും നേരിടുന്നതും. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അതിനെ മറികടക്കാൻ അനുയോജ്യമായ റജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ ഉടൻ വാങ്ങി റോഡിലിറക്കിയവർ വരെയുണ്ടിവിടെ. വർക്ക് ഫ്രം ഹോം എന്ന പരിഗണന ലഭിക്കുന്ന മറ്റൊരു വിഭാഗം. സ്കൂളുകൾക്ക് അവധി ലഭിക്കുന്നതോടെ വീട്ടിലിരിക്കുന്ന കുട്ടികൾ. വീടുകളിലും ഓഫിസുകളിലും വാഹനങ്ങളിൽ പോലും എയർ പ്യൂരിഫയറുകളിലൂടെ കടന്നു വരുന്ന ശുദ്ധവായു മാത്രം ശ്വസിച്ചു ജീവിക്കുന്ന മറ്റൊരു വിഭാഗം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ (File Photo by Subhav Shukla/PTI)

ഡൽഹിയിലെ വായു മങ്ങിത്തുടങ്ങുമ്പോൾ തന്നെ ഷിംല, നൈനിറ്റാൾ, മസൂറി, ഡെറാഡൂൺ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോയി ആവോളം ശുദ്ധവായു ശ്വസിച്ചു മടങ്ങുന്നവരുണ്ട്. അത്രയ്ക്കുണ്ട് ഡൽഹിയിലെ അന്തരീക്ഷ വായു മനുഷ്യനു നൽകുന്ന മാരക രോഗങ്ങൾ. കുട്ടികളും മുതിർന്നവരും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നു സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വായു മലിനീകരണം അതിരൂക്ഷമായ ദിവസങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഇരട്ടിയിലേറെയായി വർധിച്ചു. അതിനിടെയാണ് വായു മലിനീകരണം തലച്ചോർ ഉൾപ്പെടെയുള്ള അവയങ്ങളെയും ബാധിക്കുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. 

2016 മുതൽ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുമ്പോൾ ആം ആദ്മി സർക്കാരിന്റെ അറ്റകൈ പ്രയോഗമാണ് ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം. ഇതിന്റെ പ്രായോഗികത ഇത്തവണ സുപ്രീംകോടതി ചോദ്യം ചെയ്തതോടെ മടക്കിക്കെട്ടി വച്ചു.

തുടർന്ന് മുൻ വർഷങ്ങളിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തിയതു കൊണ്ട് ഉണ്ടായിട്ടുള്ള നേട്ടങ്ങൾ കോടതി ചോദ്യം ചെയ്തു. അതോടെ, സുപ്രീംകോടതി പരിശോധിച്ച ശേഷം മാത്രം വാഹന നിയന്ത്രണം ഏർപ്പെടുത്തും എന്നായി ഡൽഹി സർക്കാരിന്റെ നിലപാട്. തൊട്ടടുത്ത കേസ് പരിഗണിച്ച കോടതി കണക്കിനു കൊടുത്തു. വാഹന നിയന്ത്രണത്തിന്റെയും നടപ്പാക്കുന്നതിന്റെയും പ്രായോഗികതയുടെയും ഉത്തരവാദിത്തം സർക്കാരിനു തന്നെയാണെന്നും അതു കോടതിയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ കർശനമായി പറഞ്ഞു. 

മാലിന്യ പുകമഞ്ഞിൽ മുങ്ങിയ ഡൽഹിയിലെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ പുക വന്നാൽ ഇവരുടെ അടുപ്പു പുകയില്ല, എല്ലാം പ്രദോഷൻ

യമുന തീരത്തെ മുളങ്കുടിലിൽ കഴിയുന്ന തോത്താറാം മൗര്യയ്ക്ക് കെട്ടിട നിർമാണ സൈറ്റുകളിൽ കല്ലും ഇഷ്ടികയും  ചുമക്കുന്ന ജോലിയാണ്. മലിനീകരണം രൂക്ഷമായതോടെ നഗരത്തിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും സർക്കാർ ഇടപെട്ടു നിർത്തി വച്ചിരിക്കുകയാണ്. പണിക്കു പോയിട്ട് 10 ദിവസമായി. മലിനീകരണം കാരണം മരിച്ചു പോകുമെങ്കിൽ താൻ മരണം തിരഞ്ഞെടുക്കുമെന്നാണ് തോത്താ റാം പറഞ്ഞത്. കുടിലിൽ അടുപ്പു പുകയണമെങ്കിൽ തോത്താറാം പണിക്കു പോയേ മതിയാകൂ.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിലൂടെ മൂക്ക് പൊത്തി നടന്നു പോകുന്ന വിദേശികൾ. ഫയൽ ചിത്രം : മനോരമ

ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ചൊക്കെ ഇദ്ദേഹത്തിനും അറിയാം. നാൽപ്പത്തിയഞ്ചുകാരനായ തോത്താറാമിന് വിട്ടു മാറാത്ത ചുമയുമുണ്ട്. ഭാരവസ്തുക്കൾ ഉയർത്തുന്നതിനും നടക്കുന്നതിനും നന്നേ ബുദ്ധിമുട്ടും കിതപ്പുമാണ്. മലിനീകരണത്തിൽ രക്ഷനേടാനുള്ള ഏക കവചം മുഖം മറച്ചു കെട്ടിയിരിക്കുന്ന തൂവാല മാത്രമാണ്. കെട്ടിട നിർമാണം ഇല്ലാത്ത സമയത്ത് മുൻകാലങ്ങളിൽ പാടത്തു പണിക്കു പോയിരുന്നു. ഇപ്പോൾ അതും കുറവാണ്. പണിയുള്ളപ്പോൾതന്നെ 500 രൂപയാണ് ദിവസ വേതനം. ഇപ്പോൾ അതുകൂടി ഇല്ലാതായതോടെ പട്ടിണിയായെന്നും ഇദ്ദേഹം പറയുന്നു. മലിനീകരണ നിയന്ത്രണ കാലത്തെ ഡൽഹിയിൽ ഇല്ലായ്മകൊണ്ട് നട്ടം തിരിയുന്ന ആയിരക്കണക്കിനു പാവപ്പെട്ടവരിൽ ഒരാൾ മാത്രമാണ് തോത്താറാം മൗര്യ.

ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ സർക്കാർ തോത്താറാമിനെ പോലെയുള്ള സാധാരണക്കാരെ കരുതി ചെറിയ നഷ്ടപരിഹാരമോ കൂടുതൽ സൗജന്യ റേഷനോ കൂടി ഏർപ്പെടുത്തേണ്ടതാണെന്ന ആവശ്യവും ശക്തമാണ്.

മലിനവായു ശ്വസിച്ചു ജീവിക്കാൻ നിർബന്ധിതരാകുന്ന സാധാരണക്കാരായ ജനവിഭാഗമാണു ഭൂരിപക്ഷവും. മുഖം മിനുക്കിയ ലട്യൻസ് ഡൽഹിയുടെ ഛായാചിത്രങ്ങളില്ലാത്ത ഇവരെപ്പോലെ വലിയൊരു വിഭാഗം ഡൽഹിയുടെ അകത്തുണ്ട്. സൈക്കിൾ റിക്ഷ ചവിട്ടുന്നവർ, ഇ റിക്ഷകളോടിക്കുന്നവർ, വീട്ടു ജോലിക്കാർ, നിർമാണ സ്ഥലങ്ങളിലെ കരാർ തൊഴിലാളികൾ, ഫാക്ടറി ജീവനക്കാർ, റോഡ് പണിക്കാർ, തെരുവ് കച്ചടവക്കാർ,  ശൈത്യകാലത്ത് രാജസ്ഥാനിൽനിന്നും മറ്റും ആയിരക്കണക്കിനു ചെമ്മരിയാടുകളുമായി സംഘം ചേർന്നു വരുന്ന ആട്ടിടയൻമാർ, തല ചായ്ക്കാൻ ഒരിടമില്ലാതെ എന്നും തെരുവിൽ കഴിയുന്നവർ അങ്ങനെ ആധാറോ പാൻകാർ‍ഡോ പരസ്പരം ബന്ധിപ്പിച്ചില്ലെങ്കിൽ ആധുനിക ഇന്ത്യയിൽ സാധാരണ ജീവിതത്തിന്റെ കണ്ണികളകന്നു പോകുമെന്ന വിവരം പോലും ഇനിയും അറിഞ്ഞിട്ടില്ലാത്ത അനേകായിരങ്ങൾ‌ ഈ നഗരത്തിലിപ്പോഴും പൊടിയും പുകയും ശ്വസിച്ചും മാരക രോഗങ്ങൾക്ക് അടിമപ്പെട്ടും മങ്ങിയ കാഴ്ചകൾക്കുള്ളിൽ തെളിച്ചമില്ലാതെ ജീവിക്കുന്നു.

അവർക്കിത് വർഷാവർഷം മാറി വരുന്ന മഞ്ഞും മഴയും പോലെ മറ്റൊരു കാലാവസ്ഥയാണ്. അവരുടെ ഭാഷയിൽ പ്രദോഷൻ എന്നു പറയും. അതിന്റെ ദോഷങ്ങളെല്ലാം മാറി വരുന്ന കാലത്ത് അവരിൽ പലരും ഈ ഭൂമിയിൽ തന്നെ ഉണ്ടായില്ലെന്നും വരാം.

English Summary:

After Rain Relief, Delhi Air Purity Low with Diwali Fireworks