കഠിന വ്രത വിശുദ്ധിയുടെ പുണ്യവുമായി ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തിനു തുടക്കം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ മനസ്സും ശരീരവും ഇനി ശബരിമല സന്നിധാനത്തിൽ. ഭക്തമനസ്സുകളിൽ ശരണമന്ത്രധ്വനികൾ ഉടുക്കു കൊട്ടുന്ന നാളുകളാണ് ഇനി. വ്രതനിഷ്ഠയിൽ ഭക്തന്റെ മനസ്സും ശരീരവും അയ്യപ്പനായി മാറുന്ന കാലം. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി അയ്യപ്പ സന്നിധാനത്തിലേക്കു മലകയറുന്ന തീർഥാടനം പകരുന്ന മനഃശാന്തിയിലേക്കുള്ള കാനന യാത്ര തുടങ്ങുകയായി. വൃശ്ചികം ഒന്നിന് (നവംബർ 17) ആരംഭിക്കുന്ന ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലം ജനുവരി 20 വരെ നീളുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ധനു മാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസം നീണ്ട തീർഥാടനകാലമാണ് മണ്ഡല–മകരവിളക്ക് കാലം. ഡിംസബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം ശബരിമല നട അടയ്ക്കും. 30ന് മകരവിളക്ക് സീസണിനായി വീണ്ടും നടതുറക്കും. ഈ വർഷം ജനുവരി 15നാണ് മകര വിളക്ക്. അതിനു ശേഷം കളഭാഭിഷേകവും കഴിഞ്ഞ് 20ന് നട അടയ്ക്കുന്നതോടെ തീർഥാടന കാലത്തിന് സമാപനമാകും. സമഭാവനയുടെ സന്നിധിയാണ് ശബരിമല. ഇവിടെ ഭഗവാനും ഭക്തനും തമ്മിൽ വ്യത്യാസമില്ല. പണക്കാരനും പാവപ്പെട്ടവനും എന്ന വേർതിരിവില്ല. എല്ലാവരും അയ്യപ്പന്മാരാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താക്ഷേത്രങ്ങളിൽ പ്രധാനമാണ് ശബരിമല. സമുദ്രനിരപ്പിൽനിന്ന് 480 മീറ്റർ (1574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ക്ഷേത്രം. വ്രതാനുഷ്ഠാനത്തോടെ വേണം അയ്യപ്പദർശനം നടത്താൻ. ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി ചവിട്ടാൻ.

കഠിന വ്രത വിശുദ്ധിയുടെ പുണ്യവുമായി ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തിനു തുടക്കം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ മനസ്സും ശരീരവും ഇനി ശബരിമല സന്നിധാനത്തിൽ. ഭക്തമനസ്സുകളിൽ ശരണമന്ത്രധ്വനികൾ ഉടുക്കു കൊട്ടുന്ന നാളുകളാണ് ഇനി. വ്രതനിഷ്ഠയിൽ ഭക്തന്റെ മനസ്സും ശരീരവും അയ്യപ്പനായി മാറുന്ന കാലം. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി അയ്യപ്പ സന്നിധാനത്തിലേക്കു മലകയറുന്ന തീർഥാടനം പകരുന്ന മനഃശാന്തിയിലേക്കുള്ള കാനന യാത്ര തുടങ്ങുകയായി. വൃശ്ചികം ഒന്നിന് (നവംബർ 17) ആരംഭിക്കുന്ന ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലം ജനുവരി 20 വരെ നീളുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ധനു മാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസം നീണ്ട തീർഥാടനകാലമാണ് മണ്ഡല–മകരവിളക്ക് കാലം. ഡിംസബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം ശബരിമല നട അടയ്ക്കും. 30ന് മകരവിളക്ക് സീസണിനായി വീണ്ടും നടതുറക്കും. ഈ വർഷം ജനുവരി 15നാണ് മകര വിളക്ക്. അതിനു ശേഷം കളഭാഭിഷേകവും കഴിഞ്ഞ് 20ന് നട അടയ്ക്കുന്നതോടെ തീർഥാടന കാലത്തിന് സമാപനമാകും. സമഭാവനയുടെ സന്നിധിയാണ് ശബരിമല. ഇവിടെ ഭഗവാനും ഭക്തനും തമ്മിൽ വ്യത്യാസമില്ല. പണക്കാരനും പാവപ്പെട്ടവനും എന്ന വേർതിരിവില്ല. എല്ലാവരും അയ്യപ്പന്മാരാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താക്ഷേത്രങ്ങളിൽ പ്രധാനമാണ് ശബരിമല. സമുദ്രനിരപ്പിൽനിന്ന് 480 മീറ്റർ (1574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ക്ഷേത്രം. വ്രതാനുഷ്ഠാനത്തോടെ വേണം അയ്യപ്പദർശനം നടത്താൻ. ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി ചവിട്ടാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠിന വ്രത വിശുദ്ധിയുടെ പുണ്യവുമായി ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തിനു തുടക്കം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ മനസ്സും ശരീരവും ഇനി ശബരിമല സന്നിധാനത്തിൽ. ഭക്തമനസ്സുകളിൽ ശരണമന്ത്രധ്വനികൾ ഉടുക്കു കൊട്ടുന്ന നാളുകളാണ് ഇനി. വ്രതനിഷ്ഠയിൽ ഭക്തന്റെ മനസ്സും ശരീരവും അയ്യപ്പനായി മാറുന്ന കാലം. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി അയ്യപ്പ സന്നിധാനത്തിലേക്കു മലകയറുന്ന തീർഥാടനം പകരുന്ന മനഃശാന്തിയിലേക്കുള്ള കാനന യാത്ര തുടങ്ങുകയായി. വൃശ്ചികം ഒന്നിന് (നവംബർ 17) ആരംഭിക്കുന്ന ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലം ജനുവരി 20 വരെ നീളുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ധനു മാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസം നീണ്ട തീർഥാടനകാലമാണ് മണ്ഡല–മകരവിളക്ക് കാലം. ഡിംസബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം ശബരിമല നട അടയ്ക്കും. 30ന് മകരവിളക്ക് സീസണിനായി വീണ്ടും നടതുറക്കും. ഈ വർഷം ജനുവരി 15നാണ് മകര വിളക്ക്. അതിനു ശേഷം കളഭാഭിഷേകവും കഴിഞ്ഞ് 20ന് നട അടയ്ക്കുന്നതോടെ തീർഥാടന കാലത്തിന് സമാപനമാകും. സമഭാവനയുടെ സന്നിധിയാണ് ശബരിമല. ഇവിടെ ഭഗവാനും ഭക്തനും തമ്മിൽ വ്യത്യാസമില്ല. പണക്കാരനും പാവപ്പെട്ടവനും എന്ന വേർതിരിവില്ല. എല്ലാവരും അയ്യപ്പന്മാരാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താക്ഷേത്രങ്ങളിൽ പ്രധാനമാണ് ശബരിമല. സമുദ്രനിരപ്പിൽനിന്ന് 480 മീറ്റർ (1574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ക്ഷേത്രം. വ്രതാനുഷ്ഠാനത്തോടെ വേണം അയ്യപ്പദർശനം നടത്താൻ. ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി ചവിട്ടാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠിന വ്രതവിശുദ്ധിയുടെ പുണ്യവുമായി ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തിനു തുടക്കം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ മനസ്സും ശരീരവും ഇനി ശബരിമല സന്നിധാനത്തിൽ. ഭക്തമനസ്സുകളിൽ ശരണമന്ത്രധ്വനികൾ ഉടുക്കു കൊട്ടുന്ന നാളുകളാണ് ഇനി. വ്രതനിഷ്ഠയിൽ ഭക്തന്റെ മനസ്സും ശരീരവും അയ്യപ്പനായി മാറുന്ന കാലം. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി അയ്യപ്പ സന്നിധാനത്തിലേക്കു മലകയറുന്ന തീർഥാടനം പകരുന്ന മനഃശാന്തിയിലേക്കുള്ള കാനന യാത്ര തുടങ്ങുകയായി. 

വൃശ്ചികം ഒന്നിന് (നവംബർ 17) ആരംഭിക്കുന്ന ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലം ജനുവരി 20 വരെ നീളുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ധനു മാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസം നീണ്ട തീർഥാടനകാലമാണ് മണ്ഡല–മകരവിളക്ക് കാലം. ഡിംസബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം ശബരിമല നട അടയ്ക്കും. 30ന് മകരവിളക്ക് സീസണിനായി വീണ്ടും നടതുറക്കും. ഈ വർഷം ജനുവരി 15നാണ് മകര വിളക്ക്. അതിനു ശേഷം കളഭാഭിഷേകവും കഴിഞ്ഞ് 20ന് നട അടയ്ക്കുന്നതോടെ തീർഥാടന കാലത്തിന് സമാപനമാകും. 

ശബരിമലയിൽ എത്തിയ തീർഥാടകർ (ചിത്രം: മനോരമ)
ADVERTISEMENT

സമഭാവനയുടെ സന്നിധിയാണ് ശബരിമല. ഇവിടെ ഭഗവാനും ഭക്തനും തമ്മിൽ വ്യത്യാസമില്ല. പണക്കാരനും പാവപ്പെട്ടവനും എന്ന വേർതിരിവില്ല. എല്ലാവരും അയ്യപ്പന്മാരാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താക്ഷേത്രങ്ങളിൽ പ്രധാനമാണ് ശബരിമല. സമുദ്രനിരപ്പിൽനിന്ന് 480 മീറ്റർ (1574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ക്ഷേത്രം. വ്രതാനുഷ്ഠാനത്തോടെ വേണം അയ്യപ്പദർശനം നടത്താൻ. ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി ചവിട്ടാൻ. 

തീർഥാടന കാലത്ത് രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തിരക്കു കുറയ്ക്കാൻ നട അടച്ച ശേഷവും തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുന്നുണ്ട്. ഇവർക്ക് പുലർച്ചെ നട തുറന്ന ശേഷം വടക്കേ നടയിലൂടെ എത്തി ദർശനം നടത്താം. ഇക്കുറി ശബരിമല തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിലും ഇടത്താവളങ്ങളിലും. ഫാസ്ടാഗ് അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങളും ക്രമീകരണങ്ങളിൽ അധികൃതർ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ അറിയാം വിശദമായി. അതോടൊപ്പം ശബരിമല തീർഥാടനം വിശദമായി മനസ്സിലാക്കാം. 

∙ മണ്ഡല വ്രതം നോറ്റ്, ഇരുമുടിക്കെട്ടേന്തി ശബരിമല യാത്രയ്ക്ക് തയാറെടുക്കണം

∙ മണ്ഡലവ്രതം എടുക്കേണ്ടത് എങ്ങനെ? 

ADVERTISEMENT

ഭക്‌തനും ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നതിലെ ആദ്യ ചുവടുവയ്‌പ് മാലയിടുന്നതോടെയാണ്. മാലയിട്ടു കഴിഞ്ഞാൽ ഈശ്വരനും ഭക്‌തനും അയ്യപ്പനാണ്. പ്രഭാതത്തിൽ ക്ഷേത്രദർശനത്തിനു ശേഷം മാല പൂജിച്ച് ഗുരുസ്വാമിയിൽനിന്നു വാങ്ങി ധരിക്കണം. യമനിയമങ്ങൾ പാലിക്കാനും ശരീര, മനഃശുദ്ധി ഉറപ്പു വരുത്താനും വ്രതമെടുക്കുന്നവർക്കു കഴിയണം. ഗുരുസ്വാമി അഥവാ ആചാര്യനു പ്രമുഖസ്‌ഥാനമാണുള്ളത്. ഗുരുസ്വാമിയാണു ശിഷ്യരെ നേർവഴിക്കു നയിച്ചു മലകയറ്റുന്നത്. വ്രതമെടുക്കുന്നവർ കൂടുതൽ നേരം ഈശ്വരസേവയ്‌ക്കായി മാറ്റിവയ്‌ക്കണം. 

തീർഥാടകരെ കാത്ത് സന്നിധാനം. മണ്ഡല–മകരവിളക്ക് കാലത്തിനു മുന്നോടിയായുള്ള ദൃശ്യം (ചിത്രം: മനോരമ)

∙ ഇരുമുടിക്കെട്ട് ഒരുക്കേണ്ടത് എങ്ങനെ? 

മുൻകെട്ട്, പിൻകെട്ട് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഇരുമുടിക്കെട്ടിനുള്ളത്. മുൻകെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള നെയ്‌ത്തേങ്ങയും മറ്റു വഴിപാട് സാമഗ്രികളും, പിൻകെട്ടിൽ പോകുന്ന വഴിയിൽ ഭക്‌തനു ഭക്ഷണം പാകം ചെയ്യാനുള്ളവയും. പണ്ടു മലയിലേക്കു നടന്നുപോകുന്ന കാലത്താണ് മുൻകെട്ടിൽ അരിയും മറ്റുള്ളവയും നിറച്ചിരുന്നത്. എന്നാൽ അങ്ങനെ പോകുന്ന ഭക്‌തരുടെ എണ്ണം ചുരുങ്ങിയതോടെ ഇപ്പോൾ കെട്ടിന്റെ ഭാരം ലഘൂകരിക്കപ്പെട്ടിരിക്കുകയാണ്. 

∙ ശബരിമലയാത്ര എങ്ങനെ വേണം, ശബരിമലയിൽ ദർശന ക്രമം എങ്ങനെ? 

ADVERTISEMENT

പമ്പയിലെത്തി ഗണപതി ഭഗവാനു നാളികേരമുടച്ചാണ് മല കയറേണ്ടത്. ശബരീപീഠത്തിൽ കർപ്പൂരം കത്തിച്ചു തൊഴണം. കന്നി അയ്യപ്പൻമാർ ശരംകുത്തിയിൽ ശരം കുത്തണം. പതിനെട്ടാംപടിക്കു ചുവടെ നാളികേരമുടച്ചു പടി തൊട്ടു വന്ദിച്ചു പടികയറണം. ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നാളികേരം ഉടച്ചു വേണം പതിനെട്ടാംപടി കയറാൻ. ഇരുമുടിക്കെട്ടില്ലാതെ പടി കയറാൻ പറ്റില്ല. കെട്ട് ഇല്ലാത്തവർക്ക് വടക്കേനടയിലൂടെ സോപാനത്ത് എത്തി ദർശനം നടത്താം. 

പതിനെട്ടാംപടി കയറി സോപാനത്ത് എത്തി അയ്യപ്പനെ കൺകുളിർക്കെ ദർശിക്കാം. ‌വലിയകടുത്ത സ്വാമി, കറുപ്പുസ്വാമി, കറുപ്പായി അമ്മ എന്നിവരെയും വന്ദിക്കണം. സന്നിധാനത്തെത്തിയാൽ അയ്യപ്പനെ ദർശിച്ച ശേഷം ഗണപതി, നാഗരാജാവ് എന്നിവരെയും തൊഴണം. മാളികപ്പുറത്തെത്തി മാളികപ്പുറത്തമ്മയെയും കൊച്ചുകടുത്ത സ്വാമിയെയും സർപ്പദൈവങ്ങളെയും ദർശിക്കണം. ഇരുമുടിക്കെട്ട് അഴിച്ചു വഴിപാടുകൾ സമർപ്പിക്കണം. നെയ്‌ത്തേങ്ങ അയ്യപ്പനും മഞ്ഞൾപ്പൊടി മാളികപ്പുറത്തമ്മയ്‌ക്കുമാണ് സമർപ്പിക്കേണ്ടത്. 

∙ ഇരുമുടിക്കെട്ടിലെ വഴിപാടുകൾ സന്നിധാനത്ത് എവിടെയാണ് സമർപ്പിക്കേണ്ടത്? 

ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന ഓരോ വഴിപാടു സാധനങ്ങളും ചിട്ട തെറ്റാതെ ഓരോ ദേവസ്‌ഥാനങ്ങളിലും സമർപ്പിക്കണം. നെയ്‌ത്തേങ്ങ അയ്യപ്പന് അഭിഷേകത്തിനുള്ളതാണ്. നെയ്‌ത്തേങ്ങാ മുറികൾ പതിനെട്ടാംപടിക്കു മുൻപിലുള്ള ആഴിയിൽ സമർപ്പിക്കണം. നാളികേരം പതിനെട്ടാംപടിക്കലും പമ്പ ഗണപതിക്കും അടിക്കാം. മഞ്ഞൾപ്പൊടി മാളികപ്പുറത്തമ്മയ്‌ക്കും നാഗരാജാവിനും. മാളികപ്പുറത്ത് മണിമണ്ഡപത്തിനു സമീപത്താണ് നാഗരാജാവിന്റെ സ്‌ഥാനം. അവൽ, മലർ, കദളിപ്പഴം, അരിപ്പൊടി പ്രസാദത്തിനുള്ള സാധനങ്ങളാണിവ. 

ഇവയെല്ലാം ഒരു പാത്രത്തിലാക്കി മാളികപ്പുറത്തെ കൊച്ചുകടുത്ത സ്വാമിയുടെ നടയിൽ കൊടുത്ത് നിവേദ്യമായി സമർപ്പിക്കാം. ടിക്കറ്റ് എടുത്തു വേണം ഇവ സമർപ്പിക്കാൻ. നിവേദിച്ച് അപ്പോൾതന്നെ പ്രസാദമായി തിരിച്ചു തരും. ഭസ്‌മം മണിമണ്ഡപത്തിൽ തൂകാം. ഉണക്കലരി വഴിപാട് പ്രസാദ വിതരണ കൗണ്ടറിൽ കൊടുത്താൽ ശർക്കര പായസം ലഭിക്കും. അന്നദാന മണ്ഡപത്തിലും അരി സ്വീകരിക്കും. അരി നിക്ഷേപിക്കുന്നതിനു മാളികപ്പുറം ഭാഗത്ത് സൗകര്യം ഉണ്ട്. വെറ്റ, പാക്ക്, നാണയം കൊച്ചുകടുത്ത സ്വാമിക്ക് സമർപ്പിക്കാം. നാണയം, അവൽ, മലർ നിവേദ്യത്തിനുള്ള ടിക്കറ്റിനായി ഉപയോഗിക്കാം. 

∙ തീർഥാടകർക്കായുള്ള ക്രമീകരണങ്ങൾ അറിയാം: FAQ

വിപുലമായ ഒരുക്കങ്ങളാണ് ഇക്കുറി വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ചില കാര്യങ്ങളറിഞ്ഞാൽ തീർഥാടനം സുഖകരമാക്കാം. നിലയ്ക്കലിൽ പാർക്കിങ്ങിന് ഫാസ് ടാഗാണ് പ്രധാനം. പൊതുവായ ക്രമീകരണങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ചുവടെ. 

1. തീർഥാടകർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണോ? 

വേണം. ദർശനത്തിനെത്തുന്ന എല്ലാവരും കേരള പൊലീസിന്റെ വെർച്വൽ ക്യു ബുക്ക് ചെയ്യണം. sabarimalaonline.org എന്ന സൈറ്റിലാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്യാത്തവരെയും കടത്തിവിടുന്നുണ്ട്. ക്യൂവിൽ ലഭിക്കുന്ന ദിവസം വരാൻ ശ്രമിക്കുക. അല്ലാത്തവർക്ക് പമ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപം പാസ് എടുത്ത ശേഷം യാത്ര തുടരാം. 

2. വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണ്?

തീർഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിങ് സൗകര്യം ഇല്ല. നിലയ്ക്കലാണ് മുഴുവൻ പാർക്കിങ് ക്രമീകരിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങളിൽ വരുന്നവർക്ക് പമ്പ വരെ എത്താം. അയ്യപ്പന്മാരെ ഇറക്കിയ ശേഷം വണ്ടി നിലയ്ക്കൽ പോയി പാർക്കു ചെയ്യണം. ഡ്രൈവർമാർ ഇല്ലാതെ സ്വയം വാഹനമോടിച്ചു വരുന്നവർ നിലയ്ക്കൽ പാർക്കു ചെയ്ത ശേഷം കെഎസ്ആർടിസി ബസിൽ കയറി പമ്പയിലേക്കു വരുന്നതാണ് നല്ലത്.

3. നിലയ്ക്കൽ പാർക്കിങ്ങിലെ ഫാസ്ടാഗ് സൗകര്യങ്ങൾ എന്തൊക്കെയാണ്?

നിലയ്ക്കൽ ടോൾ പിരിവിന് ഇത്തവണ പുതുതായി ഫാസ് ടാഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് വഴിയാണിത്. ടോൾ നിരക്ക്:– ബസ്–100 രൂപ, മിനി ബസ്– 75 രൂപ, 4 മുതൽ 14 സീറ്റു വരെയുള്ള വാഹനങ്ങൾ– 50 രൂപ, 4 സീറ്റുള്ള കാർ, ജീപ്പ് തുടങ്ങിയവ – 30 രൂപ, ഓട്ടോ – 15 രൂപ.

4. അപ്പം, അരവണ എവിടെ ലഭിക്കും?

പതിനെട്ടാംപടിയുടെ വലതു വശത്താണ് അപ്പം, അരവണ വിൽപന നടക്കുന്ന പ്രസാദ മണ്ഡപം. അരവണ 100 രൂപ, അപ്പം 45 രൂപ. മാളികപ്പുറത്തും അപ്പം, അരവണ കൗണ്ടർ ഉണ്ട്.

5. കെഎസ്ആർടിസി ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ എന്തൊക്കെയാണ്? 

പമ്പ–നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ഉണ്ട്. ചെയിൻ സർവീസ് ബസുകളിൽ കണ്ടക്ടർ ഇല്ല. അതിനാൽ ടിക്കറ്റ് എടുത്തു വേണം കയറാൻ. നിലയ്ക്കൽ സ്റ്റാൻഡിലും പമ്പ മണപ്പുറത്തും ഇതിനുള്ള കൗണ്ടർ തുറന്നിട്ടുണ്ട്. നിലയ്ക്കൽ– പമ്പ നിരക്ക് – എസി ബസ് 80 രൂപ, ഫാസ്റ്റ്, ലോഫ്ലോർ നോൺ എസി – 50 രൂപ.

6. യാത്രാ വേളയിൽ വാഹനം തകരാറിലായാൽ എന്തു ചെയ്യണം? 

ശബരിമല പാതകളിൽ എവിടെ അപകടത്തിൽപ്പെട്ടാലും മോട്ടർ വാഹന വകുപ്പിന്റെ സേവനം എത്തും. 94000 44991, 95623 18181 എന്നതാണ് നമ്പർ. സേഫ് സോൺ പദ്ധതി പ്രകാരം 24 മണിക്കൂർ സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ സഹായവും ലഭിക്കും.

∙ അയ്യപ്പ സന്നിധിയിൽ എത്താൻ പല വഴികൾ, യാത്രയ്ക്ക് ഒരുങ്ങാം

വിവിധ സ്ഥലങ്ങളിൽ നിന്ന് ശബരിമലയിൽ എത്തുന്ന ഭക്തർ പമ്പയിൽ കുളിച്ച് ശേഷമാണ് മല ചവിട്ടുന്നത്. ഇതാണ് പ്രധാന പാത. ഇതുകൂടാതെ എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി നടന്നു ശബരിമലയിൽ എത്താം. കാടിനുള്ളിലൂടെ രണ്ടോ മൂന്നോ ദിവസത്തെ യാത്ര ചെയ്താൽ ശബരിമലയിൽ എത്താം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ കുമളി വണ്ടിപ്പെരിയാർ പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തുന്നു. മൂന്നു വഴികളും പരിചയപ്പെടാം. 

∙ പുണ്യ പമ്പയിൽ കുളിക്കാം, പമ്പാ ഗണപതിയെ വണങ്ങാം 

വാഹനത്തിൽ എത്തുന്ന തീർഥാടകരും കരിമല വഴിയുള്ള കാൽനട സംഘവും സംഗമിക്കുന്നത് പമ്പയിലാണ്. പമ്പാ സ്നാനം പരമ പവിത്രമെന്ന് കരുതിപ്പോരുന്നു. കാനന യാത്രയുടെ കാഠിന്യം പമ്പാ സ്നാനത്തിൽ അലിഞ്ഞു പോകും. ത്രിവേണിയിൽ പിതൃതർപ്പണത്തിനുള്ള സൗകര്യമുണ്ട്. മറവപ്പടയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച സംഘാംഗങ്ങൾക്ക് അയ്യപ്പസ്വാമി ബലിയിട്ടതും ഇവിടെയാണ്. പമ്പാ ഗണപതികോവിലിൽ തൊഴുത് നാളികേരം ഉടച്ച് മല ചവിട്ടാം. 

അയ്യപ്പദർശനത്തിന് ശേഷം മലയിറങ്ങുന്ന തീർഥാടകർ ചന്ദ്രാനന്ദൻ റോഡിലൂടെ നീങ്ങുന്നു. മരക്കൂട്ടത്ത് നിന്നുള്ള കാഴ്ച.

∙ നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡ് വഴിയും മല ചവിട്ടാം 

പമ്പയിൽനിന്നു സന്നിധാനത്തേക്ക് നീലിമല പാതയും സ്വാമി അയ്യപ്പൻ റോഡും ഉണ്ട്. കുത്തനെയുള്ള കയറ്റമാണ് നീലിമല പരമ്പരാഗത പാതയിൽ. ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവൻ ദുർദേവതകളെ തൃപ്തരാക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുർദേവതകളുടെ പ്രീതിക്കായി അപ്പാച്ചി, ഇപ്പാച്ചി കുഴികളിൽ ഉണ്ട വഴിപാടും നടത്താം.

∙ ശബരിപീഠത്തിൽ ശബരിയെ വണങ്ങാം, ശരംകുത്തിയാലിനെ വന്ദിക്കാം

ശബരി തപസ്സ് അനുഷ്ഠിച്ച സ്ഥലം. കാനനത്തിലെ 7 കോട്ടകളിൽ ഒന്നാണിത്. നാളികേരം ഉടച്ച് പ്രാർഥിച്ചു നീങ്ങാം. മരക്കൂട്ടത്തു നിന്നു വഴി രണ്ടായി പിരിയുന്നു. ദർശനത്തിനുള്ളവർക്ക് ശരംകുത്തി വഴിയും ദർശനം കഴിഞ്ഞു മടങ്ങുന്നവർക്ക് ചന്ദ്രാനന്ദൻ റോഡ് വഴിയും പോകുന്ന വിധത്തിൽ വൺവേയാണ്. മറവപ്പടയെ തുരത്തി എത്തിയ അയ്യപ്പനും സംഘവും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണ് ശരംകുത്തി. എരുമേലി പേട്ട തുള്ളി അയ്യപ്പന്മാർ കൊണ്ടുവരുന്ന ശരക്കോലുകൾ ഇവിടെയാണ് നിക്ഷേപിക്കേണ്ടത്.

∙ എരുമേലിയിൽനിന്നു സന്നിധാനത്തേക്ക് പരമ്പരാഗത കാനന യാത്ര

∙ മഹിഷി നിഗ്രഹ ഭൂമിയാം എരുമേലിയിൽ എത്താം, പേട്ട തുള്ളാം 

അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണ് എരുമേലിയിലെ പേട്ടതുള്ളൽ. തത്വമസിയുടെ ദർശനം തേടി എത്തുന്ന ഭക്തർക്ക് ക്ഷേത്രദർശനം പോലെ പരമപവിത്രമാണ് വാവരു പള്ളി ദർശനവും. മുഖത്ത് ചായം തേച്ച് പ്രാചീന വേഷം കെട്ടി കൊച്ചമ്പലത്തിൽ എത്തി വേണം പേട്ട തുടങ്ങാൻ. പേട്ട ശാസ്താവിനെ വണങ്ങി തുള്ളി നീങ്ങുന്ന സംഘം ആദ്യം കയറുക വാവരു പള്ളിയിൽ. പ്രദക്ഷിണംവച്ച് കാണിക്കയിട്ട് നേരെ വലിയമ്പലത്തിലേക്ക്. അവിടെ എത്തി മൂന്നു വലംവച്ച് ദർശനം നടത്തിയാണ് പേട്ടതുള്ളൽ അവസാനിപ്പിക്കുന്നത്. വിശ്രമത്തിനു ശേഷം കാനന യാത്ര തുടങ്ങാം, മൂന്നര കിലോമീറ്റർ പിന്നിടുമ്പോൾ എത്തുന്നത് കോയിക്കൽകാവിൽ. അവിടെ വനാതിർത്തി തുടങ്ങുകയാണ്. 

പതിനെട്ടാം പടി കയറി അയ്യപ്പനരികിലേക്ക്. 2014ലെ ചിത്രം (മനോരമ)

∙ കാളകെട്ടിയിൽ പരമശിവനെ വണങ്ങാം 

മഹിഷി നിഗ്രഹത്തിനു ശേഷം മണികണ്ഠന്റെ ആനന്ദ നൃത്തം കാണാൻ എത്തിയ പരമശിവൻ തന്റെ വാഹനമായ നന്ദിയെ കെട്ടിയ സ്ഥലമാണു കാളകെട്ടി എന്നാണ് സങ്കൽപം. ഇവിടെ കല്ലിൽ തീർത്ത സുന്ദരമായ വട്ട ശ്രീകോവിലിനോടു കൂടിയ ശിവപാർവതി ക്ഷേത്രമുണ്ട്. ശാന്തസുന്ദരമായ ക്ഷേത്രാന്തരീക്ഷം. നന്ദിയെ കെട്ടിയതെന്നു വിശ്വസിക്കുന്ന ആഞ്ഞിലി ക്ഷേത്രത്തിനു മുൻപിലുണ്ട്. 

∙ കല്ലിട്ടു കല്ലിടാംകുന്ന് കയറണം 

5 കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ് അഴുതമേട്. കയറി ആദ്യം എത്തുന്നത് കല്ലിടാംകുന്നിൽ. മഹിഷി നിഗ്രഹം കഴിഞ്ഞു ജഡം താഴേക്കു തള്ളിയിട്ടപ്പോൾ ചെന്നു പതിച്ചത് കല്ലിടാംകുന്നിലാണ്. ഈ ജഡം ലോകത്തിന് ഉപദ്രവം ഉണ്ടാക്കാതിരിക്കാൻ ബ്രഹ്മാവിന്റെ ഉപദേശപ്രകാരം അയ്യപ്പൻ മറച്ചതായാണു വിശ്വാസം. അതിന്റെ സ്മരണ പുതുക്കിയാണ് അഴുതയിൽ നിന്ന് കൊണ്ടുവരുന്ന ഉരുളൻകല്ല് നിക്ഷേപിക്കുന്നത്.

∙ ഇടത്താവളം അഴുതയിൽ വിശ്രമിക്കാം 

കാളകെട്ടിയിൽനിന്നു 2 കിലോമീറ്റർ നടന്നാൽ അഴുതയായി. കാനന പാതയിലെ പ്രധാന താവളം. പമ്പയുടെ പോഷക നദിയാണ് അഴുത. ഇതിൽ മുങ്ങി കല്ലും എടുത്തു വേണം മലകയറാൻ. നദിയുടെ മറുകര പെരിയാർ കടുവ സങ്കേതമാണ്. കുത്തുകയറ്റം. ദുർഘടമായ പാത, നടന്നു ക്ഷീണിക്കുമ്പോൾ കുടിക്കാൻ വെള്ളം കരുതണം. കാട്ടുപാതയിൽ കടകൾ കുറവാണ്.

വഴിപാടു നിരക്കുകൾ (മനോരമ)

∙ ഇഞ്ചിപ്പാറകോട്ടയിൽ അയ്യപ്പൻ കുത്തിയ കിണർ കാണാം 

അടുത്ത കേന്ദ്രം ഇഞ്ചിപ്പാറക്കോട്ട. ഉടുമ്പാറക്കോട്ട എന്നും ഇത് അറിയപ്പെടുന്നു. ഇഞ്ചിപ്പാറക്കോട്ടയിൽ വന്യമൃഗശല്യം ഒഴിവാക്കാൻ സൗരോർജ വേലിയുടെ സംരക്ഷണമില്ല. അതിനാൽ ഇവിടം താവളമല്ല. ഉടുമ്പാറ വില്ലനും ഗണപതിയും അയ്യപ്പനും ഒക്കെ ഇവിടെ ഓരോ ചെറു ക്ഷേത്രങ്ങളിൽ വാഴുന്നു എന്നാണ് സങ്കൽപ്പം. തീർഥാടനകാലത്തെ 60 ദിവസവും വെള്ളത്തിന് ഉപയോഗിക്കുന്ന കിണർ ഇവിടെയുണ്ട്. അയ്യപ്പൻ കുത്തിയ കിണറാണ് ഇതെന്നു വിശ്വാസം. മൃഗങ്ങൾ വീഴാതിരിക്കാൻ കോൺക്രീറ്റ് മൂടിയുണ്ട്. മല അരയ സമുദായത്തിന്റെ മേൽനോട്ടത്തിലാണ് ഇഞ്ചിപ്പാറക്കോട്ട. മുക്കുഴി, പുതുശേരി താവളങ്ങൾ കാട്ടുമൃഗങ്ങളുടെ ശല്യം ഇല്ലാതെ രാത്രി സുരക്ഷിതമായി വിശ്രമിക്കാവുന്ന താവളം. ഭക്ഷണം പാകം ചെയ്തു കഴിക്കാം. വാങ്ങാൻ കടകളും ഉണ്ട്.

∙ കരിമലകയറ്റം കഠിനമെന്റയ്യപ്പാ

കരിമല കയറ്റത്തിനു 8 തട്ട് ഉണ്ട്. കഠിനമാണ് ഓരോ കയറ്റങ്ങളും. അതിനാൽ ‘കരിമല കയറ്റം കഠിനമെന്റയ്യപ്പ..’ എന്നു ശരണം വിളിക്കുന്നുണ്ട്. കരിമല നാഥന്റെ വിഗ്രഹമുണ്ട്. വറ്റാത്ത കിണറും കുളവുണ്ട്. കരിമല കയറ്റത്തേക്കാൾ കഠിനമാണ് ഇറക്കം. മല ഇറങ്ങി എത്തുന്നത് വലിയാനവട്ടത്തേക്കാണ്. പമ്പ പോലെ വിശാലമാണ് വലിയാനവട്ടം. അവിടെ വിശ്രമിച്ച ശേഷം വീണ്ടും നടക്കാം. അടുത്ത സ്ഥാനം ചെറിയാനവട്ടം. പമ്പ ത്രിവേണിയോടു ചേർന്ന താവളം.‌ പമ്പയിൽ എത്തിയാൽ പ്രധാന വഴിയിലൂടെ യാത്ര തുടരാം. 

മാളികപ്പുറത്തെ വഴിപാടു നിരക്കുകൾ (മനോരമ)

∙ പുണ്യപൂങ്കാവനത്തിലൂടെ യാത്ര നടത്താം, പ്രകൃതിയെ അറിഞ്ഞ് പുല്ലുമേട് വഴി 

വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി കാൽനടയായും സന്നിധാനത്ത് എത്താം. ഇതുവഴി വരാൻ ഉദ്ദേശിക്കുന്നവർ സത്രത്തിൽ എത്തി വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിൽ രേഖകൾ കാണിച്ച് റജിസ്റ്റർ ചെയ്യണം. കടുവ, പുലി, കാട്ടുപോത്ത്, ആന തുടങ്ങിയ മൃഗങ്ങൾ ഉള്ള വഴിയാണ്. അതിനാൽ വനം വകുപ്പിന്റെ കർശന നിയന്ത്രണമുണ്ട്. വൈകിട്ട് അ‍ഞ്ചിന് മുൻപ് നടന്നു സന്നിധാനത്ത് എത്താൻ കഴിയുന്ന വിധത്തിൽ മാത്രമേ സത്രത്തിൽ നിന്നു കടത്തി വിടൂ.

(‘അയ്യൻ’ ആപ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

∙ തീർഥാടകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ 

∙ പമ്പ ത്രിവേണിയിൽ കുളിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ത്രിവേണിയിലെ കുളിക്കടവിലേക്ക് ഇറങ്ങുന്നതിന് 6 കവാടങ്ങളുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ വേലി കെട്ടി തിരിച്ചിട്ടുണ്ട്. അവിടെ ഇറങ്ങാൻ ശ്രമിക്കരുത്. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

∙ മല കയറുമ്പോൾ രോഗികൾ അറിയാൻ

പമ്പയിൽനിന്നു സന്നിധാനത്തേക്ക് അഞ്ചു കിലോമീറ്റർ ദൂരമുണ്ട്. കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കഠിനമായ കയറ്റങ്ങളാണ്. 

∙ മല കയറുമ്പോൾ ഹൃദയമിടിപ്പും രക്‌തസമ്മർദവും കൂടും. രക്‌ത‌ധമനികളിൽ തടസ്സങ്ങൾ ഉള്ളവരിൽ ഇതു ഹൃദയാഘാത സാധ്യത കൂട്ടും. അതിനാൽ വിശ്രമിച്ചു വേണം മലകയറാൻ. ഒറ്റയടിക്കു മല കയറരുത്. 

∙ ഡോക്ടർ നിർദേശിച്ച പ്രകാരം മരുന്നുകൾ കൃത്യസമയത്തു കഴിക്കണം. നെഞ്ചുവേദന ഉണ്ടായാൽ ‘സോർബിട്രേറ്റ്’ എന്ന ഗുളിക നാവിന് അടിയിൽ വയ്‌ക്കണം. ഇതു വേദന കുറയാൻ സഹായിക്കും. 

∙ ഹൃദയത്തെ സംരക്ഷിക്കുന്ന ബീറ്റാ ബ്ലോക്കർ, പ്രഷറിനും പ്രമേഹത്തിനും ഉള്ള മരുന്നുകൾ തുടങ്ങിയവയെല്ലാം വൈദ്യനിർദേശപ്രകാരം കൃത്യമായി കയ്യിൽ കരുതിയിരിക്കണം. 

∙ രക്തം നേർപ്പിക്കുന്ന ആസ്‌പിരിനും ക്ലോയിഡോഗ്രേലും കഴിക്കുന്നവർ അതും കരുതണം. ഒഴിഞ്ഞ വയറുമായോ ഭക്ഷണം കഴിച്ച് അരമണിക്കൂർ എങ്കിലും കഴിഞ്ഞ ശേഷമോ മാത്രം മല കയറുക.

∙ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടത്

പ്രമേഹരോഗികൾ മല കയറുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി താഴാൻ (ഹൈപോഗ്ലൈസീമിയ) സാധ്യതയുണ്ട്. നെഞ്ചിടിപ്പ്, അമിത വിയർപ്പ്, തലവേദന, ക്ഷീണം, കണ്ണിൽ ഇരുട്ടു കയറുക, അബോധാവസ്‌ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഇങ്ങനെ ഉണ്ടായാൽ മധുരം കഴിക്കണം. ഇത് കൈയിൽ കരുതണം. ആസ്‌മ രോഗികൾക്ക് മല കയറുമ്പോൾ ശ്വാസതടസ്സം ഉണ്ടാകാം. പൊടി പടലങ്ങളും പുകയും ആസ്‌മ വർധിപ്പിക്കാം. ചികിത്സാവിവരങ്ങളടങ്ങിയ കാർഡോ രേഖകളോ കൈയിൽ കരുതണം. പൂർണ വിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ, ചികിത്സിക്കുന്ന ഡോക്ടറുടെ വിലാസം, ഫോൺ ഇവയൊക്കെ കൈയിൽ കരുതുന്നതും നന്ന്.

English Summary:

As the Sabarimala Pilgrimage Starts, A Complete Guide to Kerala's Famous Temple