ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈനിക കൗൺസിൽ (ജുണ്ട) അധികാരം പിടിച്ച മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമാവുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഓങ് സാൻ സൂ ചിയുടെ പാർട്ടി നയിക്കുന്ന സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2021 ഫെബ്രുവരി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. എന്നാൽ വിവിധ മേഖലകളിലുള്ള തദ്ദേശീയ വംശജരുടെ സായുധ സംഘങ്ങൾ ഇത്തവണ ഒറ്റയ്ക്കും കൂട്ടായും സൈന്യത്തിനെതിരെ രംഗത്തെത്തി. വലിയ തോതിലുള്ള ആൾനാശം സൈന്യം നേരിടുന്നതിനു പുറമെ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന വിമത സംഘങ്ങൾ ആയുധങ്ങളും പിടിച്ചെടുക്കുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാക്കപ്പെടുകയും ചെയ്ത ദുരന്ത ചരിത്രമാണ് മ്യാന്‍മറിനുള്ളത്. ആ സംഘർഷത്തിന് ഇന്നും അയവില്ല. ‘സായുധ ജനാധിപത്യ സംഘങ്ങളു’ടെ ഇത്തവണത്തെ ഉയർത്തെഴുന്നേൽപ്പ് ജുണ്ടയെ താഴെയിറക്കുമോ? മ്യാൻമറിൽ സമാധാനം പുലരുമോ?

ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈനിക കൗൺസിൽ (ജുണ്ട) അധികാരം പിടിച്ച മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമാവുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഓങ് സാൻ സൂ ചിയുടെ പാർട്ടി നയിക്കുന്ന സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2021 ഫെബ്രുവരി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. എന്നാൽ വിവിധ മേഖലകളിലുള്ള തദ്ദേശീയ വംശജരുടെ സായുധ സംഘങ്ങൾ ഇത്തവണ ഒറ്റയ്ക്കും കൂട്ടായും സൈന്യത്തിനെതിരെ രംഗത്തെത്തി. വലിയ തോതിലുള്ള ആൾനാശം സൈന്യം നേരിടുന്നതിനു പുറമെ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന വിമത സംഘങ്ങൾ ആയുധങ്ങളും പിടിച്ചെടുക്കുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാക്കപ്പെടുകയും ചെയ്ത ദുരന്ത ചരിത്രമാണ് മ്യാന്‍മറിനുള്ളത്. ആ സംഘർഷത്തിന് ഇന്നും അയവില്ല. ‘സായുധ ജനാധിപത്യ സംഘങ്ങളു’ടെ ഇത്തവണത്തെ ഉയർത്തെഴുന്നേൽപ്പ് ജുണ്ടയെ താഴെയിറക്കുമോ? മ്യാൻമറിൽ സമാധാനം പുലരുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈനിക കൗൺസിൽ (ജുണ്ട) അധികാരം പിടിച്ച മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമാവുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഓങ് സാൻ സൂ ചിയുടെ പാർട്ടി നയിക്കുന്ന സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2021 ഫെബ്രുവരി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. എന്നാൽ വിവിധ മേഖലകളിലുള്ള തദ്ദേശീയ വംശജരുടെ സായുധ സംഘങ്ങൾ ഇത്തവണ ഒറ്റയ്ക്കും കൂട്ടായും സൈന്യത്തിനെതിരെ രംഗത്തെത്തി. വലിയ തോതിലുള്ള ആൾനാശം സൈന്യം നേരിടുന്നതിനു പുറമെ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന വിമത സംഘങ്ങൾ ആയുധങ്ങളും പിടിച്ചെടുക്കുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാക്കപ്പെടുകയും ചെയ്ത ദുരന്ത ചരിത്രമാണ് മ്യാന്‍മറിനുള്ളത്. ആ സംഘർഷത്തിന് ഇന്നും അയവില്ല. ‘സായുധ ജനാധിപത്യ സംഘങ്ങളു’ടെ ഇത്തവണത്തെ ഉയർത്തെഴുന്നേൽപ്പ് ജുണ്ടയെ താഴെയിറക്കുമോ? മ്യാൻമറിൽ സമാധാനം പുലരുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈനിക കൗൺസിൽ (ജുണ്ട) അധികാരം പിടിച്ച മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമാവുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഓങ് സാൻ സൂ ചിയുടെ പാർട്ടി നയിക്കുന്ന സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2021 ഫെബ്രുവരി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. എന്നാൽ വിവിധ മേഖലകളിലുള്ള തദ്ദേശീയ വംശജരുടെ സായുധ സംഘങ്ങൾ ഇത്തവണ ഒറ്റയ്ക്കും കൂട്ടായും സൈന്യത്തിനെതിരെ രംഗത്തെത്തി.

വലിയ തോതിലുള്ള ആൾനാശം സൈന്യം നേരിടുന്നതിനു പുറമെ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന വിമത സംഘങ്ങൾ ആയുധങ്ങളും പിടിച്ചെടുക്കുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാക്കപ്പെടുകയും ചെയ്ത ദുരന്ത ചരിത്രമാണ് മ്യാന്‍മറിനുള്ളത്. ആ സംഘർഷത്തിന് ഇന്നും അയവില്ല. ‘സായുധ ജനാധിപത്യ സംഘങ്ങളു’ടെ ഇത്തവണത്തെ ഉയർത്തെഴുന്നേൽപ്പ് ജുണ്ടയെ താഴെയിറക്കുമോ? മ്യാൻമറിൽ സമാധാനം പുലരുമോ?

മ്യാൻമറിലെ ഷാൻ മേഖലയിലെ സൈനിക ക്യാംപുകളിലൊന്ന് പിടിച്ചെടുത്ത ശേഷം മ്യാൻമർ നാഷനൽ ഡെമോക്രാറ്റിക് അലയൻസിലെ അംഗങ്ങൾ ക്യാംപിന് സമീപം. (Photo by Handout / Kokang Information Network / AFP)
ADVERTISEMENT

∙ ത്രീ ബ്രദർഹുഡ് അലയൻസ്

മ്യാൻമർ നാഷനൽ ഡെമോക്രാറ്റിക് അലയൻസ് (എംഎൻഡിഎഎ), താങ് നാഷനൽ ലിബറേഷൻ ആർമി (ടിഎൻഎൽഎ), അരാക്കൻ ആർമി (എഎ) എന്നിവ ചേർന്ന് രൂപീകരിച്ച സായുധ സംഘങ്ങളുടെ കൂട്ടായ്മയാണ് ത്രീ ബ്രദർഹുഡ് അലയൻസ്. ഇവർ ഇക്കഴിഞ്ഞ ഒക്ടോബർ 27ന് സൈനിക കൗൺസിലായ ജുണ്ടയ്ക്കെതിരെ തുടങ്ങിയ ഏറ്റുമുട്ടലിന് നൽകിയിരിക്കുന്ന പേരാണ് ‘ഓപറേഷൻ 1027’. പോരാട്ടം തുടങ്ങിയ ദിവസത്തെ കുറിക്കാനാണ് ഈ പേര്. ഇവരുമായുള്ള ഏറ്റുമുട്ടലിൽ സൈന്യത്തിന് തങ്ങളുടെ 170–ഓളം ഔട്ട്‍പോസ്റ്റുകൾ നഷ്ടപ്പെട്ടു എന്നാണ് പുതിയ വാർത്തകൾ. ടാങ്കുകളും തോക്കുകളും അടക്കം വലിയ ആയുധ ശേഖരവും സൈന്യത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.

അതിർത്തി മേഖലകളിലെ സർക്കാർ സേവനങ്ങളെല്ലാം അവസാനിച്ചു, ഇവിടങ്ങളിൽ സൈന്യം നിയമിച്ചിരുന്നവർ രക്ഷപ്പെട്ടോടി. രാജ്യത്തെ ഒട്ടേറെ പട്ടണങ്ങളും വിമത സംഘത്തിന്റെ കീഴിലായി. വളരെ കുറച്ചു മാത്രമാണ് സൈന്യത്തിന് നിലനിർത്താൻ സാധിക്കുന്നത്. ഇവരെ അടിച്ചമർത്തുമെന്ന് ജുണ്ട മേധാവി പ്രസ്താവിച്ചെങ്കിലും കാര്യമായ തിരിച്ചടികൾക്കൊന്നും സാധിക്കുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രദർഹുഡ് അലയൻസിന്റെ കേന്ദ്രമായ ഷാൻ സംസ്ഥാനത്തിനു പുറത്തേക്കും ഇപ്പോൾ ഏറ്റുമുട്ടൽ വ്യാപിച്ചിട്ടുണ്ട്.

ഓപറേഷൻ 1027ന് പിന്തുണയർപ്പിച്ച് പിഡിഎഫ് അനുകൂലികളായ മ്യാൻമറിലെ ഗ്രാമവാസികൾ. (Photo credit: X/@Thandar09881081)

ജുണ്ട വിരുദ്ധരായ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ പിന്തുണയും ബ്രദർഹുഡ് അലയൻസിന്റെ പോരാട്ടത്തിനുണ്ട്. 2021ൽ ജുണ്ട പുറത്താക്കിയ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ അവശേഷിക്കുന്ന ആളുകൾ ചേർന്ന് രാജ്യത്തിനു പുറത്ത് രൂപീകരിച്ചിട്ടുള്ള ‘നാഷനൽ യൂണിറ്റി സർക്കാരി’ന്റെ സായുധ സംഘമാണ് പീപ്പിൾസ് ഡിഫൻസ് ഫോഴ്സ്. സൈനിക അട്ടിമറി നടത്തി ഓങ് സാൻ സൂ ചി അടക്കമുള്ള നേതാക്കളെ ജയിലിൽ അടച്ചതിനു പിന്നാലെ ജുണ്ടയ്ക്കെതിരെ തുടങ്ങിയ പോരാട്ടം പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് ഇപ്പോഴും തുടരുന്നു.

2016–17ൽ റോഹിങ്ക്യ മുസ്‍ലിങ്ങൾക്കെതിരെ മ്യാൻമർ സൈന്യം നടത്തിയ ആക്രമണം ഉണ്ടായതും രാഖിൻ സംസ്ഥാനത്താണ്. അന്ന് 10 ലക്ഷത്തോളം റോഹിങ്ക്യൻ വംശജരാണ് അഭയാർഥികളാക്കപ്പെട്ടത്. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു.

ADVERTISEMENT

∙ ഷാൻ സംസ്ഥാനം, അരാക്കൻ ആർമി, എല്ലായിടത്തും പോരാട്ടം

ബ്രദർഹുഡ് അലയൻസ്, പീപ്പിൾസ് ഡിഫൻസ് ഫോഴ്സ്, പീപ്പിൾസ് ലിബറേഷൻ ആർമി, ബർമ പീപ്പിൾസ് ലിബറേഷൻ ആർമി എന്നിവയുടെ 20,000ത്തോളം സൈനികരാണ് വടക്കൻ മേഖലയിലെ ഷാൻ സംസ്ഥാനത്തുള്ളത്. വടക്ക് ചൈന, കിഴക്ക് ലാവോസ്, തെക്ക് തായ്‍ലൻഡ്, പടിഞ്ഞാറ് മ്യാൻമറിലെ അഞ്ച് സംസ്ഥാനങ്ങൾ എന്നിങ്ങനെയാണ് ഷാൻ സംസ്ഥാനത്തിന്റെ അതിർത്തി. രാജ്യത്ത് ആകെയുള്ള 14 ഭരണമേഖലകളിൽ വലിപ്പം കൊണ്ട് ഒന്നാമതാണ് ഈ സംസ്ഥാനം. ഒട്ടേറെ വംശങ്ങൾ ഇവിടെയുണ്ടെങ്കിലും തായ് വിഭാഗക്കാരാണ് കൂടുതൽ. തായ് എന്നതിന്റെ ബർമീസ് പേരാണ് ഷാൻ. കഴി‍ഞ്ഞ ദിവസം 127 സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 261 പേർ ഷാൻ സംസ്ഥാനത്ത് കീഴടങ്ങിയെന്ന് വിമതർ വ്യക്തമാക്കിയിരുന്നു.

സൈനിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന താങ് നാഷനൽ ലിബറേഷൻ ആർമിയിലെ അംഗങ്ങൾ. (Photo by AFP)

ഷാൻ, രാഖിൻ ജില്ലകളിലെ ഏറ്റുമുട്ടലിനു പിന്നാലെ ചിൻ സംസ്ഥാനത്ത് ചിൻ നാഷനൽ ഫ്രണ്ട്, കച്ചിൻ സംസ്ഥാനത്ത് കച്ചിൻ റീജൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ്, സാഗെയിങ് മേഖലയിൽ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ വിവിധ സംഘങ്ങൾ തുടങ്ങിയവർ സൈന്യവുമായി ഏറ്റുമുട്ടലിലാണ്. കിഴക്കൻ മേഖലയിലെ കായാഹ്‍ സംസ്ഥാനത്ത് കരേന്നി നാഷനൽ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്, കരേന്നി ആർമി, കരേന്നി നാഷനാലിറ്റീസ് ഡിഫൻസ് ഫോഴ്സ് എന്നിവർ ചേർന്ന് ആരംഭിച്ച ‘ഓപറേഷൻ 1107’ ജുണ്ടയ്ക്കെതിരെ പോരാട്ടത്തിലാണ്. വലിയ തോതിലുള്ള ആൾനാശമാണ് ഇവരുമായുള്ള പോരാട്ടത്തിൽ ജുണ്ടയ്ക്ക് ഉണ്ടായിട്ടുള്ളത്. ഷാൻ, ചിൻ, കരേന്നി സംസ്ഥാനങ്ങളിലും സാഗേയിങ് മേഖലയിലും സൈന്യം പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.

മ്യാൻമറിലെ സംഘർഷത്തിന്റെ ഭാഗമായി നടന്ന ആക്രമണത്തിൽ തെരുവുകളിൽ തീ പടർന്നപ്പോൾ. (Photo by Handout / ANONYMOUS / AFP)

∙ ജനാധിപത്യം തടങ്കലിൽ

ADVERTISEMENT

2020ൽ 80 ശതമാനത്തോളം സീറ്റുകൾ നേടിയാണ് ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഓഫ് ഡെമോക്രസി (എൻഎൽഡി) അധികാരത്തിൽ വന്നത്. എന്നാൽ 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറി നടത്തി ജുണ്ട മേധാവി മിൻ അങ് ഹലിങ് ഭരണം പിടിച്ചു. സൂ ചിയും പ്രസിഡന്റ് വിൻ മിന്റും അന്നു മുതൽ വിവിധ കേസുകൾ ചുമത്തപ്പെട്ട് ജയിലിലാണ്. ഈ സമയത്ത് ഉയർന്നു വന്നതാണ് പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് എന്ന ജനാധിപത്യ പ്രതിരോധ സംവിധാനം. എന്നാൽ ഇതിനെതിരെ വലിയ അടിച്ചമർത്തലാണ് സൈന്യത്തിൽ നിന്നുണ്ടായത്. 15 ലക്ഷത്തോളം പേർ അഭയാർഥികളാക്കപ്പെട്ടു എന്നാണ് കരുതുന്നത്. ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ മാത്രം മ്യാൻമറിൽ നിന്നുള്ള അരലക്ഷം അഭയാർഥികളുണ്ട്.

ഓങ് സാൻ സൂ ചിയെ തടവിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മ്യാൻമറിൽ നടന്ന പ്രതിഷേധം. (Photo by JACK TAYLOR/AFP)

∙ അരാക്കൻ ആർമി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആഭ്യന്തര പോരാട്ടം നടന്നുകൊണ്ടിരിക്കുന്നതിൽ പ്രധാനപ്പെട്ടതാണ് പടിഞ്ഞാറൻ മേഖലയിലെ രാഖിൻ സംസ്ഥാനത്ത് അരാക്കൻ ആർമി ജുണ്ടയ്ക്കെതിരെ പോരാടുന്നത്. നേരത്തെ ഇവിടെ വെടിനിർത്തൽ കരാർ നിലനിന്നിരുന്നു. സംസ്ഥാനത്ത് സ്വയംഭരണത്തിനായി പോരാടുന്ന തദ്ദേശീയ വിഭാഗമാണ് അരാക്കൻ ആർമി.

ജുണ്ട ആർമിയുടെ ആക്രമണത്തിൽ മിങിൻ പട്ടണത്തിലെ 105 ൽ അധികം കെട്ടിടങ്ങൾ കത്തിനശിച്ചപ്പോൾ. (Photo by Handout / Chin Twin Chit Thu / AFP)

ജുണ്ടയ്ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിൽ പോരാടുന്ന ബ്രദർഹുഡ് അലയൻസിൽ പങ്കാളിയുമാണ് അരാക്കൻ ആർമി. രാഖിൻ, കച്ചിൻ, ഷാൻ സംസ്ഥാനങ്ങളിൽ അരാക്കൻ വംശജരുണ്ട്. 2016–17ൽ റോഹിങ്ക്യ മുസ്‍ലിങ്ങൾക്കെതിരെ മ്യാൻമർ സൈന്യം നടത്തിയ ആക്രമണം ഉണ്ടായതും രാഖിൻ സംസ്ഥാനത്താണ്. അന്ന് 10 ലക്ഷത്തോളം റോഹിങ്ക്യൻ വംശജരാണ് അഭയാർഥികളാക്കപ്പെട്ടത്. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു.

∙ തിരഞ്ഞെടുപ്പ് എന്ന തട്ടിപ്പ്

മ്യാൻമറിൽ 2023 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പു നടത്തും എന്നായിരുന്നു സൈനിക കൗൺസിൽ പ്രസ്താവിച്ചിരുന്നത്. എന്നാൽ യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിൽ വന്ന സൈനിക കൗൺസിൽ തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് യുഎസിന്റെ ആരോപണം.

മ്യാൻമറിൽ ജനാധിപത്യം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നിന്ന്. (Photo by Philip FONG / AFP)

നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു നടത്താൻ സാധ്യമല്ല എന്നു ബോധ്യമായതോടെ സൈന്യത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച നാഷനൽ ഡിഫൻസ് ആന്‍ഡ് സെക്യൂരിറ്റി കൗൺസിൽ ഓഫ് മ്യാൻമർ ആറു മാസത്തേക്ക് കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള അടിയന്തരാവസ്ഥ നീട്ടിയിരുന്നു.

∙ കരുതലോടെ ഇന്ത്യ, രക്ഷ തേടി സൈന്യവും

വിമത പക്ഷത്തിന്റെ ആക്രമണത്തെ തുടർന്ന് മിസോറമിൽ അഭയം തേടിയ 39 മ്യാൻമർ സൈനികരെ ഇന്ത്യ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മിസോറമിലെ ചംഭായ് ജില്ലയിൽ നിന്ന് മണിപ്പുരിലെ മൊറേയ് മേഖലയിലേക്കാണ് ഇവരെ അയച്ചത്. മ്യാൻമറും ഇന്ത്യയും അതിർത്തി പങ്കിടുന്ന മറ്റൊരു സ്ഥലമാണിത്. മ്യാൻമറിന്റെ അതിർത്തി മേഖലകളിൽ നടക്കുന്ന ഏറ്റുമുട്ടലുകളെ ഇന്ത്യ അത്യധികം ഗൗരവത്തോടെയാണ് നോക്കുന്നത്.

ചിൻ വംശജരായ 35,000ത്തോളം പേർക്ക് മിസോറം അഭയം നൽകിയിട്ടുണ്ട്. ചിന്‍ വംശജരും മിസോകളും സോ എന്ന വംശത്തിൽപ്പെട്ടതാണ്. സംഘർഷത്തെ തുടർന്നുള്ള അഭയാർഥി പ്രവാഹം മിസോറമിലും കുഴപ്പങ്ങൾക്കിടയാക്കും. 

ഇവിടെയുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസം 1500 പേർ മിസോറമിൽ അഭയം തേടിയിരുന്നു. ഏറ്റുമുട്ടലുകൾ നടക്കുന്ന ചിൻ, കച്ചിൻ സംസ്ഥാനങ്ങളും സാഗെയിങ് മേഖലയും ഇന്ത്യയുമായി അതിർത്തി പങ്കിടുന്നവയാണ്. കുക്കി ഇൻഡിപെൻഡന്റ് ആർമി, കുക്കി നാഷനൽ ആർമി, ചിൻലാൻഡ് ഡ‍ിഫൻസ് ഫോഴ്സ് എന്നിവർ ക്യാംപ് ആക്രമിച്ചതോടെയാണ് സൈനികർ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അഭയം പ്രാപിച്ചത്. മ്യാൻമറിലെ ചിൻ വംശജരായ 35,000ത്തോളം പേർക്ക് മിസോറം അഭയം നൽകിയിട്ടുണ്ട്.

ചിന്‍ വംശജരും മിസോകളും സോ എന്ന വംശത്തിൽപ്പെട്ടതാണ്. മണിപ്പുരിലെ വിവിധ മെയ്തെയ് സായുധ സംഘടനകൾ മ്യാൻമറിലെ സാഗെയിങ് മേഖലയിൽ സൈന്യത്തിന്റെ ആശീർവാദത്തോടെ തന്നെ കഴിയുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. മ്യാൻമറിലെ സംഘർഷങ്ങൾ മണിപ്പുരിലെ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കാൻ കാരണമായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സംഘർഷത്തെ തുടർന്നുള്ള അഭയാർഥി പ്രവാഹം മിസോറമിലും കുഴപ്പങ്ങൾക്കിടയാക്കും. 

മ്യാൻമർ സൈനിക മേധാവി മിൻ അങ് ഹലിങ്, ചൈനയുടെ പൊതുസുരക്ഷ മന്ത്രി വാങ് സിയോഹോങ് എന്നിവർ. (Photo by Handout / MYANMAR MILITARY INFORMATION TEAM / AFP)

∙ ചൈനയ്ക്കും ആശങ്ക

ഷാൻ സംസ്ഥാനത്തെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം രണ്ടു തവണ ഇടപെട്ടിരുന്നു. എന്നാൽ പോരാട്ടം നീണ്ടുപോകുമെന്നാണ് സൂചനകൾ. അതേ സമയം, മ്യാൻമർ–ചൈനീസ് അതിർത്തി കേന്ദ്രീകരിച്ച് വ്യാപകമായി നടത്തപ്പെടുന്ന ഓൺലൈൻ ചൂതാട്ടം, സൈബർ തട്ടിപ്പുകൾ എന്നിവ രാജ്യത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചൈനീസ് സംഘങ്ങളുെട സഹായത്തോടെ മ്യാൻമറിലെ സൈനിക ഭരണകൂടം ഒന്നര ലക്ഷത്തോളം ആളുകളെ ചൈനയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന് സൈബർ തട്ടിപ്പ് മേഖലയിൽ ജോലി ചെയ്യിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുവഴി ജുണ്ട വലിയ തോതിൽ സമ്പാദിക്കുന്നുമുണ്ട്.

ചൈന ഇക്കാര്യങ്ങൾ സംബന്ധിച്ച് മ്യാൻമർ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സൈന്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ബ്രദർഹുഡ് അലയൻസ് തങ്ങളുടെ പോരാട്ടത്തിന്റെ ഒരു ലക്ഷ്യമായി പറഞ്ഞിട്ടുള്ളത് ഈ സൈബർ തട്ടിപ്പുകൾക്ക് വിരാമമിടും എന്നാണ്. ചൈനയും മ്യാൻമറുമായുള്ള വ്യാപാരബന്ധം അടക്കം ബാധിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലുകൾ. ചൈന മ്യാൻമറിലേക്ക് തുറക്കുന്ന പുതിയ റെയിൽവേ ലൈനും ഇപ്പോൾ വിമതർ പിടിച്ചെടുത്തിരിക്കുന്ന മേഖലയിലാണ്.

English Summary:

Is Myanmar's Civil War at a Turning Point? Explained