1998ലെ വ്യാജ ‘അണുബോംബി’ൽ തകർന്ന സുഷമയുടെ സ്വപ്നം; വീണ്ടും ബിജെപിക്ക് ആ പേടി; കാരണം..?
ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി സവാളയാണ്. എന്നാൽ ഉരുളക്കിഴങ്ങിനില്ലാത്ത ഒരു 'പിടി' ഇന്ത്യൻ രാഷ്ട്രീയത്തിൽ സവാളയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസൽഗാവ് വിൽപന കേന്ദ്രത്തിൽ സവാളയുടെ വിലയിൽ ചെറിയ കയറ്റമുണ്ടായാൽ മതി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണാധികാരികള്‍ ജാഗരൂകരാകും. അത്തരമൊരു ഭയം സവാള സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, നാളുകളേറെയായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് വീണ്ടും സവാളവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്ത് സവാളയുടെ ശരാശരി വില പല മെട്രോ നഗരങ്ങളിലും കിലോയ്ക്ക് 80 ൽ എത്തിയിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 100 രൂപയിലേക്ക് സവാള എത്താൻ ഇനി അധികനാൾ എടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിച്ച പച്ചക്കറിയാണ് സവാള. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കരുതുന്ന അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തെയും സവാള സ്വാധീനിക്കുമോ? ഉൽപാദനം ഇരട്ടിയുണ്ടായിട്ടും സവാളയുടെ വില കൂടിയതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? വില താഴ്ത്താൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? വിശദമായി പരിശോധിക്കാം.
ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി സവാളയാണ്. എന്നാൽ ഉരുളക്കിഴങ്ങിനില്ലാത്ത ഒരു 'പിടി' ഇന്ത്യൻ രാഷ്ട്രീയത്തിൽ സവാളയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസൽഗാവ് വിൽപന കേന്ദ്രത്തിൽ സവാളയുടെ വിലയിൽ ചെറിയ കയറ്റമുണ്ടായാൽ മതി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണാധികാരികള്‍ ജാഗരൂകരാകും. അത്തരമൊരു ഭയം സവാള സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, നാളുകളേറെയായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് വീണ്ടും സവാളവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്ത് സവാളയുടെ ശരാശരി വില പല മെട്രോ നഗരങ്ങളിലും കിലോയ്ക്ക് 80 ൽ എത്തിയിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 100 രൂപയിലേക്ക് സവാള എത്താൻ ഇനി അധികനാൾ എടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിച്ച പച്ചക്കറിയാണ് സവാള. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കരുതുന്ന അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തെയും സവാള സ്വാധീനിക്കുമോ? ഉൽപാദനം ഇരട്ടിയുണ്ടായിട്ടും സവാളയുടെ വില കൂടിയതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? വില താഴ്ത്താൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? വിശദമായി പരിശോധിക്കാം.
ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി സവാളയാണ്. എന്നാൽ ഉരുളക്കിഴങ്ങിനില്ലാത്ത ഒരു 'പിടി' ഇന്ത്യൻ രാഷ്ട്രീയത്തിൽ സവാളയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസൽഗാവ് വിൽപന കേന്ദ്രത്തിൽ സവാളയുടെ വിലയിൽ ചെറിയ കയറ്റമുണ്ടായാൽ മതി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണാധികാരികള്‍ ജാഗരൂകരാകും. അത്തരമൊരു ഭയം സവാള സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, നാളുകളേറെയായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് വീണ്ടും സവാളവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്ത് സവാളയുടെ ശരാശരി വില പല മെട്രോ നഗരങ്ങളിലും കിലോയ്ക്ക് 80 ൽ എത്തിയിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 100 രൂപയിലേക്ക് സവാള എത്താൻ ഇനി അധികനാൾ എടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിച്ച പച്ചക്കറിയാണ് സവാള. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കരുതുന്ന അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തെയും സവാള സ്വാധീനിക്കുമോ? ഉൽപാദനം ഇരട്ടിയുണ്ടായിട്ടും സവാളയുടെ വില കൂടിയതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? വില താഴ്ത്താൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? വിശദമായി പരിശോധിക്കാം.
ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറി സവാളയാണ്. എന്നാൽ ഉരുളക്കിഴങ്ങിനില്ലാത്ത ഒരു 'പിടി' ഇന്ത്യൻ രാഷ്ട്രീയത്തിൽ സവാളയ്ക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസൽഗാവ് വിൽപന കേന്ദ്രത്തിൽ സവാളയുടെ വിലയിൽ ചെറിയ കയറ്റമുണ്ടായാൽ മതി രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണാധികാരികള്‍ ജാഗരൂകരാകും. അത്തരമൊരു ഭയം സവാള സൃഷ്ടിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, നാളുകളേറെയായി. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് വീണ്ടും സവാളവില കുതിച്ചുയരാൻ തുടങ്ങിയത്. രാജ്യത്ത് സവാളയുടെ ശരാശരി വില പല മെട്രോ നഗരങ്ങളിലും കിലോയ്ക്ക് 80 ൽ എത്തിയിരിക്കുകയാണിപ്പോൾ. കിലോയ്ക്ക് 100 രൂപയിലേക്ക് സവാള എത്താൻ ഇനി അധികനാൾ എടുക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിച്ച പച്ചക്കറിയാണ് സവാള. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ നിർണായകമാവുമെന്ന് കരുതുന്ന അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തെയും സവാള സ്വാധീനിക്കുമോ? ഉൽപാദനം ഇരട്ടിയുണ്ടായിട്ടും സവാളയുടെ വില കൂടിയതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? വില താഴ്ത്താൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്? വിശദമായി പരിശോധിക്കാം.
∙ സവാള സോഷ്യലിസ്റ്റാണ്!
എന്തുകൊണ്ടാണ് സവാളയെ ഇന്ത്യൻ രാഷ്ട്രീയം ഇത്രയും ഭയക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിന് മുൻപ് ഇന്ത്യയും സവാളയും തമ്മിലുള്ള ബന്ധം പരിശോധിക്കാം. ലോകത്ത് സവാള ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. അയൽ രാജ്യമായ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. അവിടെ ഒരു വർഷത്തെ സവാള ഉൽപാദനം 2.4 കോടി ടണ്ണാണ്. ലോകത്തെ മൊത്തം സവാള ഉൽപാദനത്തിന്റെ 24.92 % വരുമിത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഉൽപാദനം 2.28 കോടി ടൺ. ലോകത്തെ മൊത്തം സവാള ഉൽപാദനത്തിന്റെ 22.83 % ഇവിടെയാണെന്നർഥം. ഇന്ത്യയിൽ 12.20 ലക്ഷം ഹെക്ടർ സ്ഥലമാണ് സവാള കൃഷിക്കായി ഉപയോഗിക്കുന്നത്.
കൃഷിയിലെന്ന പോലെ സവാള ഉപയോഗത്തിലും ഇന്ത്യ മുന്നിൽ നിൽക്കുന്നു. ഒരു ഇന്ത്യൻ കുടുംബത്തിന് ഒരു മാസം തട്ടിമുട്ടി പോകണമെങ്കിൽ അഞ്ചുകിലോ സവാളയെങ്കിലും വേണമെന്നാണ് കണക്ക്. അതായത് ഗാർഹിക ഉപയോഗത്തിനായി മാത്രം മാസം 1.5 കോടി ടൺ സവാളയാണ് രാജ്യത്തിന് ആവശ്യം. ഇനി ഹോട്ടലുകളിലെ സവാള ഉപയോഗം നോക്കിയാൽ പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ റോഡുവക്കിലെ സാധാരണ തട്ടുകടയിൽ വരെ കിലോക്കണക്കിന് സവാള അരിഞ്ഞു കൂട്ടുന്നു. പീത്‌സ മുതൽ ഓംലറ്റിന് വരെ സവാള വേണം. എങ്കിലും സവാളയുടെ വില കുത്തനെ കൂടുമ്പോൾ ഏറ്റവും കഷ്ടപ്പെടുന്നവർ സാധാരണക്കാരാണ്. കാരണം ചപ്പാത്തിക്കൊപ്പം പച്ചമുളകും സവാളയും ചേർത്ത് കഴിച്ച് വിശപ്പുമാറ്റുന്ന ലക്ഷങ്ങളുടെ നാടുകൂടിയാണ് ഇന്ത്യ.
∙ ഉൽപാദനം ഇരട്ടി, എന്നാലും പിടിതരില്ല
ഒരു വർഷത്തെ സവാള ഉൽപാദനം പരിശോധിച്ചാൽ ഇന്ത്യയിൽ ഏറ്റവുമധികം സവാള വിപണിയിലേക്ക് എത്തുന്നത് ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണെന്നു കാണാം. മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് വിപണിയിലേക്ക് കൂടുതലായും സവാളയെത്തുന്നത്. ഓഗസ്റ്റ് അവസാനത്തോടെ കർണാടകയിലെ തെക്കൻ മേഖലയിൽനിന്ന് സവാള വിപണിയിലേക്ക് എത്തും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മഹാരാഷ്ട്രയിൽനിന്നുള്ള സവാള വിപണിയിലെത്തും, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയോടെയാണ് വിളവെടുപ്പ്. പ്രധാനമായും ഇന്ത്യയിൽ ചുവപ്പും, പിങ്കും നിറത്തിലുള്ള സവാളയാണ് കൃഷി ചെയ്യുന്നത്. ഇതിൽ പിങ്ക് നിറത്തിലുള്ള ഗുലാബി എന്ന വിളിപ്പേരുള്ള സവാളയ്ക്കാണ് കൂടുതൽ വില. ഈ ഇനത്തിലെ സവാള കൂടുതൽ കാലത്തേക്ക് സൂക്ഷിച്ചു വയ്ക്കാനും കഴിയും.
കണക്കുകൾ പരിശോധിച്ചാൽ സവാളയുടെ ഉൽപാദനം രാജ്യത്തിന്റെ ആവശ്യത്തിനേക്കാൾ വളരെയധികമാണ്. ആവശ്യത്തിലധികം ഉൽപാദിപ്പിക്കുന്ന സവാള കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യൻ സവാള ഇറക്കുമതി ചെയ്യുന്നു. ബംഗ്ലദേശ്, ശ്രീലങ്ക, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ, പാക്കിസ്ഥാൻ (ഗൾഫ് രാജ്യങ്ങൾ വഴി) തുടങ്ങിയവയാണ് പ്രധാന വിപണി. പലപ്പോഴും ഇന്ത്യയിൽ വിലക്കയറ്റമുണ്ടാകുമ്പോൾ ഇവിടെയും സവാള വില ഉയരാറുണ്ട്.
ചിലപ്പോഴൊക്കെ സവാള വില റോക്കറ്റേറി ഉയരുന്നത് എന്തുകൊണ്ടാവും? ഇതിന് കർഷക പക്ഷത്തുനിന്ന് ഒരു മറു ചോദ്യം കൂടി ചോദിക്കാം. പലപ്പോഴും വിലക്കുറവിൽ കൃഷിയുടെ ചെലവുകാശ് പോലും ലഭിക്കാതെ കണ്ണീരണിയുന്ന സവാള കർഷകരുണ്ട്. 100 രൂപയ്ക്ക് അഞ്ചും ആറും കിലോ സവാളവരെ കേരളത്തിലെ റോഡുവക്കിൽ കൂട്ടിയിട്ട് വിൽക്കുന്നത് കാണാറില്ലേ. ഇതിനുത്തരം സവാള കൃഷിയും കാലാവസ്ഥയുമായുള്ള ബന്ധമാണ്.
കാലാവസ്ഥ അനുകൂലമെങ്കിൽ സവാള കൃഷിയുടെ വിളവ് ഇരട്ടിയായിരിക്കും. അതേസമയം കാലം തെറ്റിയുള്ള മഴ, മഞ്ഞ്, വരൾച്ച തുടങ്ങിയവ കൃഷിയെ ദോഷമായി ബാധിക്കുകയും ചെയ്യും. വിളവ് കുറയുന്നതോടെ സവാളയുടെ വിലയിൽ കുതിപ്പ് തുടരും. സവാളയുടെ ഈ സ്വഭാവവുമായി ചേർത്തുവയ്ക്കാവുന്ന മറ്റൊരു പച്ചക്കറി തക്കാളിയാണ്. പക്ഷേ ഇവയുടെ സ്വഭാവത്തിലും വ്യാപാരത്തിലും വലിയ വ്യത്യാസമുണ്ട്.
∙ തക്കാളിയല്ല സവാള, കരിഞ്ചന്തയിലെ രാജാവ്
കാലാവസ്ഥ ചതിച്ചാൽ വിള മൊത്തമായി നശിക്കുന്ന മറ്റൊരു പച്ചക്കറി തക്കാളിയാണ്. ഏതാനും മാസം മുൻപാണ് വിവിധ സംസ്ഥാനങ്ങളിൽ തക്കാളി വില ഇരുന്നൂറിനടുത്ത് ഉയർന്നത്. എന്നാൽ ഇപ്പോഴാവട്ടെ, കൃഷി കുറവായ കേരളത്തിൽ വരെ 100 രൂപയ്ക്ക് 5 കിലോ തക്കാളി സുലഭമാണ്. തക്കാളിയും സവാളയും തമ്മിലുള്ള സാദൃശ്യം ഇതാണെങ്കിലും ഇവ തമ്മിൽ വ്യത്യാസങ്ങളും ഏറെയാണ്. തക്കാളിയുടെ ഉൽപാദന സമയം കുറവും, അധികനാൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ലെന്നതും കരിഞ്ചന്തക്കാരുടെ ഇടപെടൽ കുറയ്ക്കുന്നു.
വിപണിയിൽ കർഷകർ എത്തിക്കുന്ന തക്കാളി എത്രയും വേഗം വിറ്റഴിക്കാനാണു വ്യാപാരികൾ ശ്രമിക്കാറുള്ളത്. വിലകയറി നിൽക്കുമ്പോഴും അധികനാള്‍ സൂക്ഷിച്ചു വച്ച് ലാഭമുണ്ടാക്കാൻ കഴിയുകയുമില്ല. എന്നാൽ ഇന്ത്യയില്‍ കൃഷി ചെയ്യുന്ന സവാള ഇനങ്ങൾ 2 ആഴ്ച മുതൽ 6 മാസം വരെ ഗോഡൗണിൽ സൂക്ഷിക്കാൻ കഴിയുന്നവയാണ്. ഉത്പാദനം കുറയുന്നു എന്ന സൂചന ലഭിച്ചാൽ മതി കൃത്രിമ ക്ഷാമമുണ്ടാക്കി വിലകയറ്റാൻ കഴിയും.
∙ വില കുറഞ്ഞാലും കൂടിയാലും കർഷകന് കണ്ണീർ
തോക്കേന്തിയ സുരക്ഷാഭടൻമാരുടെ നടുവിൽ സഞ്ചിയിൽ സവാളയുമായി വരുന്ന വീട്ടമ്മ. വിലക്കയറ്റമുണ്ടായാൽ മാധ്യമങ്ങളിൽ ആവർത്തിച്ചു വരുന്ന കാർട്ടൂണ്‍ ഇപ്രകാരമാവും. എന്നാൽ ഈ സമയം സവാള കർഷകന്റെ അവസ്ഥ എന്താവും. തക്കാളി വിറ്റ് ലക്ഷപ്രഭുക്കന്‍മാരായ കർഷകർ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സവാള കര്‍ഷകരുടെ സ്ഥിതി ഇതല്ല. മോശം കാലാവസ്ഥയിൽ വിളനാശമുണ്ടാകുമ്പോഴാണ് സവാളയുടെ വില കുത്തനെ വർധിക്കുന്നത്. മഴയും മഞ്ഞുവീഴ്ചയും ഉള്ളിക്കൃഷിയെ നശിപ്പിക്കുന്നവയാണ്. അതിനാൽതന്നെ എത്രയും വേഗം ഉൽപന്നങ്ങൾ വിറ്റഴിക്കാനാണ് കർഷകർ ശ്രമിക്കുന്നത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന സവാളയുടെ 30 % ഉപയോഗിക്കാനാവാതെ പാഴായി പോകുന്നു എന്നാണ് കണക്കുകൾ. മോശം കാലാവസ്ഥയില്‍ വിളവെടുക്കുമ്പോൾ നാശനഷ്ടം ഇതിലും അധികമാവുന്നു.
സവാള വിലയിൽ ചെറിയ കയറ്റം കണ്ടാൽ ഉടൻ കേന്ദ്ര സർക്കാർ എടുക്കുന്ന നടപടി കയറ്റുമതി നിയന്ത്രിക്കുക എന്നതാണ്. ലോകത്തെ രണ്ടാമത്തെ വലിയ സവാള ഉൽപാദകരായിട്ടും കയറ്റുമതിയുടെ നേട്ടം കൊയ്യാൻ രാജ്യത്തിനു കഴിയുന്നില്ലെന്ന പരാതി കര്‍ഷകർക്കും വ്യാപാരികൾക്കുമുണ്ട്. കയറ്റുമതിയിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പിക്കാനുമാകും. പക്ഷേ സർക്കാർ നിയന്ത്രണങ്ങൾ ആഗോള വിപണിയിൽ ഇന്ത്യയെ മാത്രം ആശ്രയിക്കുന്നതിൽനിന്ന് പിന്നോട്ട് പോകാൻ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. 2010 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ 4 തവണയാണ് ഇന്ത്യ സവാള കയറ്റുമതി പൂർണമായും നിരോധിച്ചത്, 8 തവണ കയറ്റുമതിക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
∙ സവാളയുടെ ‘പൊളിറ്റിക്കൽ പവർ’
പൊളിറ്റിക്കൽ പവറുള്ള ഏക പച്ചക്കറി. ബിജെപിയെ കണ്ണീരിലാഴ്ത്തിയാണ് ഈ വിശേഷണം സവാള സ്വന്തമാക്കിയിട്ടുണ്ട്. 1998 ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതായിരുന്നു. രാജസ്ഥാനിലെ പൊഖ്റാനിൽ നടന്ന രണ്ടാം ആണവപരീക്ഷണം. വിവിധ രാജ്യങ്ങളിൽനിന്ന് ഉപരോധങ്ങളടക്കം നേരിട്ടെങ്കിലും കരുത്ത് തെളിയിച്ച് രാജ്യം തലയുയർത്തി. ഈ നേട്ടത്തിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വിശ്വാസമായിരുന്നു ഡൽഹിയിൽ ബിജെപിക്ക്.
എന്നാൽ ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുഷമ സ്വരാജിനെ മുൻനിർത്തി മത്സരത്തിനിറങ്ങിയ ബിജെപിക്ക് ലഭിച്ചതോ വമ്പൻ തോൽവി. കാരണം കണ്ടെത്താൽ തലപുകഞ്ഞ രാഷ്ട്രീയ നിരീക്ഷകർ ഒടുവിൽ ഉത്തരത്തിലെത്തി– സവാളയായിരുന്നു ആ കാരണം. പക്ഷേ സവാള വിലയായിരുന്നില്ല! താമസിയാതെ സവാളയും പൊഖ്റാൻ ആണവ പരീക്ഷണവും തമ്മിലുള്ള അന്തർധാര ശക്തമായിരുന്നെന്ന കഥ പുറത്തെത്തി. അതോടെ രാഷ്ട്രീയക്കാർക്കിടയിൽ സവാളയുടെ വില മാനത്തോളം ഉയർന്നു, അവർ ഭയപ്പെട്ടു, കൈകൂപ്പി.
∙ 1998 ൽ സവാളയ്ക്ക് സംഭവിച്ചത്...
1998 ൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം രാജ്യത്തെ സവാള, ഉള്ളി കൃഷിയെ വ്യാപകമായി നശിപ്പിച്ചു. കനത്ത ചൂടിൽ കൃഷി വാടിക്കരിഞ്ഞപ്പോൾ അതിനു കാരണം രാജസ്ഥാനിൽ നടത്തിയ ആണവ പരീക്ഷണമാണെന്ന് നുണക്കഥകൾ പ്രചരിച്ചു. വാട്‌സാപും ഫെയ്സ്ബുക്കുമൊന്നും ഇല്ലാതിരുന്ന കാലമായിട്ടുകൂടി ഈ നുണയ്ക്ക് വൻ പ്രചാരം ലഭിച്ചു. ഇതിനൊപ്പം റേഡിയേഷൻ തടയാനായി സവാളയും ഉരുളക്കിഴങ്ങും വൻതോതിൽ പരീക്ഷണം നടത്തിയ സ്ഥലത്ത് കുഴിച്ചിട്ടെന്നും അതാണ് വില വർധനവിന് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഇല്ലാക്കഥകൾ കേട്ട മൊത്തവിതരണക്കാർ കയ്യിലുണ്ടായിരുന്ന സ്റ്റോക്ക് പരമാവധി പൂഴ്ത്തി.
അതോടെ സവാള വില മാനം തൊട്ടു. യഥാർഥത്തിൽ, വരൾച്ചയിൽ മഹാരാഷ്ട്രയിൽ സവാള കൃഷിയിലുണ്ടായ നാശമാണ് ക്ഷാമത്തിലേക്ക് നയിച്ചത്. സവാളയുടെ വില കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ ഉയരാൻ ഇത് ഇടയാക്കി. രാജ്യതലസ്ഥാനത്ത് വില 100 കടന്നത് അവിടുത്തെ ഭരണകക്ഷിയായ ബിജെപിക്ക് വലിയ ക്ഷീണമായി, അതോടെ തിരഞ്ഞെടുപ്പിൽ അടി തെറ്റി. ഒരു നുണപ്രചാരണം തിരഞ്ഞെടുപ്പിൽ അണുബോംബ് പോലെ പൊട്ടിത്തെറിച്ചതായിരുന്നു പരാജയത്തിനു പിന്നിലെന്ന് പാർട്ടിയിൽ വലിയൊരു വിഭാഗം ഇന്നും വിശ്വസിക്കുന്നുണ്ട്.
1998 ലെ വിലക്കുതിപ്പിന് ഏതാനും മാസം കഴിഞ്ഞപ്പോൾ സവാള വില കിലോയ്ക്ക് ഒരു രൂപ വരെയായി കുറഞ്ഞു. എന്നാൽ അപ്പോഴേക്കും ഡൽഹി നിയമസഭയിൽ ബിജെപിയെ സവാള തോൽപിച്ച കഥ രാജ്യമെമ്പാടും പരന്നു. ഈ തോൽവിക്ക് ശേഷം ഒരിക്കൽ പോലും ഡൽഹി നിയമസഭയിൽ അധികാരം പിടിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.
∙ സവാള ശാപം! ഉടനെത്തി പരിഹാരക്രിയ
1998 ലെ സവാളയുടെ വിലക്കയറ്റം, ഒപ്പം അതിന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാവും എന്ന കണ്ടെത്തൽ. ഇതെല്ലാം ഭരണാധികാരികളുടെ ഉറക്കം കെടുത്തി. കേന്ദ്രസർക്കാർ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ ഒരു കണ്ണ് വച്ചു. കാരണം നാസിക്കിലെ ചെറുപട്ടണമായ ലാസൽഗാവാണ് രാജ്യത്തെ സവാള വ്യാപാരത്തിന്റെ പ്രധാന സ്ഥലം. ഗൂഗിളിൽ ലാസൽഗാവ് എന്ന് തിരഞ്ഞൊൽ പോലും ആദ്യം വരിക കൂട്ടിയിട്ട സവാളയുടെ ചിത്രമായിരിക്കും. ഈ വിപണിയെ സസൂക്ഷ്മം നിരീക്ഷിക്കാൻ ആരംഭിച്ചതു കൂടാതെ, സവാളയെ അവശ്യ സാധനങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തി കേന്ദ്രം. മാത്രവുമല്ല, രാജ്യത്ത് വില ഉയരുമ്പോൾ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നു. വേണ്ടിവന്നപ്പോഴെല്ലാം നിരോധനം ഏർപ്പെടുത്തി. ചില സമയങ്ങളിൽ ഇറക്കുമതി വരെ ചെയ്തു. 2010 ഡിസംബറിൽ രാജ്യതലസ്ഥാനത്ത് സവാള വില മൂന്നക്കം കടന്നപ്പോൾ പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്ത ചരിത്രവും ഇന്ത്യയ്ക്കുണ്ട്!
ഉൽപാദനം ഇരട്ടിയുണ്ടെങ്കിലും അവശ്യ സമയത്ത് സവാള ലഭിക്കാത്തതാണ് വില കുത്തനെ കയറ്റുന്നത് എന്ന് കണ്ടെത്തിയതോടെ പൂഴ്ത്തിവയ്പ് തടയാനുള്ള നടപടികളും സർക്കാർ കൈക്കൊണ്ടു. വ്യാപാരികൾക്ക് സൂക്ഷിക്കാനാവുന്ന സവാളയുടെ അളവ് എത്രയെന്ന് നിജപെടുത്തി. ആഭ്യന്തര വിപണിയിൽ സവാള കേടാവുന്നതിന് മുൻപ് അതിവേഗം എത്തിക്കുന്നതിനായി റെയിൽവേ കിസാൻ ട്രെയിനുകൾ ഏർപ്പെടുത്തി. സവാള ഉൾപ്പെടെയുള്ള എളുപ്പം കേടാവുന്ന പച്ചക്കറികൾക്ക് മുൻഗണന നൽകിയാണ് കിസാൻ ട്രെയിനുകൾ ഓടിക്കുന്നത്. 2020 മുതൽ കർഷകർക്ക് കുറഞ്ഞ നിരക്കിൽ റെയിൽവേയുടെ ഈ സേവനം ഉപയോഗിക്കാനാവുന്നുണ്ട്.
∙ ബിജെപിയുടെ പേടിസ്വപ്നം വീണ്ടും
രാജ്യത്ത് ഇപ്പോൾ സവാള വിലക്കയറ്റിനുള്ള പ്രധാന കാരണം കൃഷിയിലുണ്ടായ കാലതാമസമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പ്രതികൂല കാലാവസ്ഥ കാരണം കൃഷി തുടങ്ങാൻ വൈകിയതാണു കാരണം. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്ന സമയത്താണ് വീണ്ടും സവാള വില കുതിച്ചുകയറിയതെന്ന പ്രശ്നവുമുണ്ട്. ഒക്ടോബർ പകുതിക്ക് ശേഷമാണ് വിലയിൽ കുതിപ്പുണ്ടായത്. കഴിഞ്ഞ മാസമുണ്ടായിരുന്നതിലും ഇരട്ടിയിലേറെ വില ഉയർന്നിട്ടും പിടിച്ചുനിർത്താൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. ഇതോടെ ബിജെപിയുടെ എതിർപാർട്ടികൾ സവാളയെ പ്രചാരണായുധമാക്കിയിട്ടുണ്ട്. 1998 ഡൽഹിയിലുണ്ടാക്കിയ ഫലം സവാളയിലൂടെ ഇത്തവണയും ആവർത്തിക്കാനാണ് അവരുടെ ശ്രമം.
വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനായി ആയിരത്തോളം കേന്ദ്രങ്ങളിലൂടെ സവാള കിലോയ്ക്ക് 25 രൂപ നിരക്കിൽ വിതരണം ചെയ്ത് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
തിരഞ്ഞെടുപ്പു കാലമായതിനാൽ അതീവ ശ്രദ്ധയാണ് സവാളയുടെ വിലക്കയറ്റത്തിൽ കേന്ദ്രം ചെലുത്തുന്നത്. ആഭ്യന്തര വിപണിയിൽ സവാള ലഭ്യത ഉയർത്താനായി 2023 ഓഗസ്റ്റിൽ 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു. എന്നിട്ടും ഫലം കാണാതിരുന്നതിനെ തുടർന്ന് ഒക്‌ടോബർ 28ന് മിനിമം കയറ്റുമതി വില ചുമത്തി. ടണ്ണിന് 800 ഡോളർ നിരക്ക് നിശ്ചയിച്ചു. അതായത് കിലോയ്ക്ക് 67 രൂപ. ഡിസംബർ 31 വരെയാണ് ഈ നിയന്ത്രണം. ഇതോടെ ബംഗ്ലദേശിലേക്കുള്ള കയറ്റുമതി നിലച്ചിരിക്കുകയാണ്. ഇതിനു പുറമേ സർക്കാർ വിതരണ ഏജൻസികൾ ഉപയോഗിച്ച് കിലോയ്ക്ക് 25 രൂപയ്ക്കും സവാള വിതരണം ആരംഭിച്ചിട്ടുണ്ട്. നാഫെഡ് (നാഷനൽ കോ-ഓപറേറ്റീവ് അഗ്രികൾച്ചറൽ മാർക്കറ്റിങ്ങ് ഫെഡറേഷൻ) അടക്കമുള്ള കേന്ദ്ര ഏജൻസികൾ സവാള സംഭരണവും ആരംഭിച്ചിട്ടുണ്ട്. 5 ലക്ഷം ടൺ സവാളയാണ് കേന്ദ്ര ഏജൻസികളുടെ കരുതൽ ശേഖരത്തിലുള്ളത്.
സവാള ഉൽപാദനത്തിൽ ഇടിവ് വന്നിട്ടില്ലെന്നും ചില വ്യാപാരികൾ വ്യാജപ്രചാരണം നടത്തി ക്ഷാമം സൃഷ്ടിക്കാൻ ശ്രമിക്കുന്നതാണ് വിലവർധനവിനു കാരണമെന്നും സർക്കാർ പ്രതിനിധികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്. വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനായി ആയിരത്തോളം കേന്ദ്രങ്ങളിലൂടെ സവാള കിലോയ്ക്ക് 25 രൂപ നിരക്കിൽ വിതരണം ചെയ്ത് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ലാസൽഗാവിയിൽ വിളവെടുത്ത പുതിയ സവാള നവംബര്‍ അവസാനത്തോടെ എത്തുന്നതോടെ വില താഴുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. പക്ഷേ, നവംബര്‍ 30 ബിജെപിക്ക് നിർണായകമാണ്. അന്നാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള അവസാന വോട്ടെടുപ്പ്. അതുവരെ സവാള വിലയിൽ ഇടപെട്ടേ മതിയാകൂ. തിരഞ്ഞെടുപ്പുഫലത്തെ സവാള സ്വാധീനിച്ചോയെന്നും ഡിസംബർ മൂന്നിനറിയാം. അന്നാണ് ഫലം വരുന്നത്.