ഒരു വലിയ ബസ്. അതിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും. മഞ്ചേശ്വരം മുതൽ പാറശാല വരെ 37 ദിവസം നീണ്ട യാത്ര. കടന്നു പോകുന്നത് 140 നിയോജക മണ്ഡലങ്ങളിലൂടെ. തിരഞ്ഞെടുപ്പുകൾക്കു മുൻപ് ഒട്ടേറെ രാഷ്ട്രീയ യാത്രകൾ കേരളം കണ്ടിട്ടുണ്ട്. ഇനി എത്രയോ കാണാനിരിക്കുന്നു. എന്നാൽ, മന്ത്രിസഭ മുഴുവൻ പങ്കെടുക്കുന്ന ഒരു ‘സർക്കാർ ബസ് യാത്ര’ കേരളത്തിൽ ഇതാദ്യമാണ്. നവംബർ 18ന് കാസർ‌കോട്ടെ മഞ്ചേശ്വരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടങ്ങുന്ന നവകേരള സദസ്സ് ഡിസംബർ 24ന് തിരുവനന്തപുരത്താണു സമാപിക്കുക. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഇൗ നവകേരള സദസ്സ്, ജനങ്ങളുടെ മനസ്സിലും ഇടംപിടിക്കുമോ? ബസ് സ്റ്റാർട്ടാവുന്നതിനൊപ്പം ഈ ചോദ്യവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. എന്തിനാണ് തികച്ചും നൂതനവും വ്യത്യസ്തവും അതേസമയം സങ്കീർണവുമായ ബസ് ഭരണതന്ത്രം സർക്കാർ നടപ്പാക്കുന്നത്? യാത്രകൾ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് പതിവാണ്. അതിന്റെ കാരണവും സുവ്യക്തം. ഇതുവരെയുള്ള യാത്രകളിൽനിന്നും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽനിന്നും നവകേരള സദസ്സ് എങ്ങനെയായിരിക്കും വേറിട്ടു നിൽക്കുക? എന്തു കൊണ്ടാണ് ഈ സമയംതന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തത്? കെഎസ്ആർടിസിയുടെ ബെൻസ് ലക്ഷുറി കോച്ചിൽ സഞ്ചരിച്ചു നടത്തുന്ന നവകേരള സദസ്സ് എങ്ങനെയാണു പ്രവർത്തിക്കുക? വിശദമായി അറിയാം. ഒപ്പം 37 ദിവസവും സദസ്സ് എവിടെയൊക്കെയാണെന്ന സ്ഥലവും സമയവും അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വലിയ ബസ്. അതിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും. മഞ്ചേശ്വരം മുതൽ പാറശാല വരെ 37 ദിവസം നീണ്ട യാത്ര. കടന്നു പോകുന്നത് 140 നിയോജക മണ്ഡലങ്ങളിലൂടെ. തിരഞ്ഞെടുപ്പുകൾക്കു മുൻപ് ഒട്ടേറെ രാഷ്ട്രീയ യാത്രകൾ കേരളം കണ്ടിട്ടുണ്ട്. ഇനി എത്രയോ കാണാനിരിക്കുന്നു. എന്നാൽ, മന്ത്രിസഭ മുഴുവൻ പങ്കെടുക്കുന്ന ഒരു ‘സർക്കാർ ബസ് യാത്ര’ കേരളത്തിൽ ഇതാദ്യമാണ്. നവംബർ 18ന് കാസർ‌കോട്ടെ മഞ്ചേശ്വരത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടങ്ങുന്ന നവകേരള സദസ്സ് ഡിസംബർ 24ന് തിരുവനന്തപുരത്താണു സമാപിക്കുക. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഇൗ നവകേരള സദസ്സ്, ജനങ്ങളുടെ മനസ്സിലും ഇടംപിടിക്കുമോ? ബസ് സ്റ്റാർട്ടാവുന്നതിനൊപ്പം ഈ ചോദ്യവും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.

എന്തിനാണ് തികച്ചും നൂതനവും വ്യത്യസ്തവും അതേസമയം സങ്കീർണവുമായ ബസ് ഭരണതന്ത്രം സർക്കാർ നടപ്പാക്കുന്നത്? യാത്രകൾ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് പതിവാണ്. അതിന്റെ കാരണവും സുവ്യക്തം. ഇതുവരെയുള്ള യാത്രകളിൽനിന്നും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽനിന്നും നവകേരള സദസ്സ് എങ്ങനെയായിരിക്കും വേറിട്ടു നിൽക്കുക? എന്തു കൊണ്ടാണ് ഈ സമയംതന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തത്? കെഎസ്ആർടിസിയുടെ ബെൻസ് ലക്ഷുറി കോച്ചിൽ സഞ്ചരിച്ചു നടത്തുന്ന നവകേരള സദസ്സ് എങ്ങനെയാണു പ്രവർത്തിക്കുക? വിശദമായി അറിയാം. ഒപ്പം 37 ദിവസവും സദസ്സ് എവിടെയൊക്കെയാണെന്ന സ്ഥലവും സമയവും അറിയാം.

നവകേരള സദസ്സിന്റെ ഉദ്ഘാടന വേദിയായ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരുക്കങ്ങൾ. ചിത്രം: മനോരമ
ADVERTISEMENT

∙ ജനങ്ങളോട് കടം പറയേണ്ടി വരുമോ? 

തികച്ചും വ്യത്യസ്തമായ ആശയവുമായി ജനങ്ങളിലേക്ക് ഇറങ്ങുന്നതിന്റെ കാരണം എന്താകും? അതു വ്യക്തമാണ്. പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളിൽ സർക്കാർ ജനങ്ങൾക്ക് ഒപ്പം നിന്നു എന്നതാണ് ഒന്നാം പിണറായി സർക്കാരിനു ശേഷവും രണ്ടാം പിണറായി സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച മുഖ്യഘടകം. വിവാദങ്ങൾ പൊതുവേ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ട്. എന്നാൽ, സർക്കാരിന്റെ സഹായ പദ്ധതികൾ ജനങ്ങളിലേക്കു നേരിട്ടെത്തുകയും സദ്ഭരണം ഉറപ്പാക്കുകയും ചെയ്താൽ വിവാദം മറന്ന് ജനം ഒപ്പം നിൽക്കും എന്നു തെളിയിച്ച സർക്കാരായിരുന്നു ഒന്നാം പിണറായി സർക്കാർ. 

എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം. (PTI Photo)

എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ കാര്യം അങ്ങനെയല്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി നടപ്പാക്കിയ വികസന പദ്ധതികൾക്കു പുറമേ ജനങ്ങൾക്കു വാരിക്കോരി കൊടുക്കാൻ ആവശ്യത്തിനു പണമുണ്ടായിരുന്നു. റവന്യു കമ്മി നികത്തൽ ഗ്രാന്റായി കേന്ദ്രത്തിൽനിന്നു ലഭിച്ച 30,000 കോടി രൂപയായിരുന്നു വലിയ ബോണസ്. കോവിഡ് പ്രതിസന്ധിക്കാലത്ത് വലിയ ചെലവുകൾ കുത്തനെ കുറയുകയും ചെയ്തു. എന്നാൽ, ഇന്ന് സ്ഥിതി അതല്ല. കിഫ്ബിക്ക് എടുക്കാവുന്ന വായ്പകൾക്ക് നിയന്ത്രണം വന്നു. കടമെടുപ്പിനു മേൽ കേന്ദ്രത്തിന്റെ പിടിവീണു. വരുമാനം ഒറ്റയടിക്ക് താഴേയ്ക്കു പോയി. സർക്കാരിന്റെതന്നെ കണക്കനുസരിച്ച് 57,400 കോടി രൂപ വരുമാനക്കുറവുണ്ടാകും. 

നവകേരള സദസ്സിന്റെ ഉദ്ഘാടന വേദിയായ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു. ചിത്രം: മനോരമ

∙ ജനമനസ്സുകളിലേക്കൊരു യാത്ര; പിണറായിയുടെ ബസ് ഭരണതന്ത്രം

ADVERTISEMENT

കടമെടുപ്പും വരുമാനക്കുറവും– തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന സർക്കാരിനും ഇടതു മുന്നണിക്കും മുന്നിലെ വലിയ പ്രശ്നമിതാണ്. അതിനുള്ള മറുപടിയാണ് സദസ്സ്. ഇൗ സ്ഥിതിയിൽ സർക്കാരിനു ജനങ്ങളെ സഹായിക്കാൻ കഴിയുന്നതിനു പരിധിയുണ്ട്. ക്ഷേമ പദ്ധതികളെല്ലാം മുടങ്ങിയിരിക്കുന്നു. കരാറുകാർക്കുള്ള കുടിശിക കുമിഞ്ഞത് പദ്ധതികളെയെല്ലാം ബാധിച്ചു. ധനപ്രതിസന്ധി അതീവ ഗുരുതരമാണെന്നതിന്റെ എല്ലാ ലക്ഷണങ്ങളും ജനം നേരിട്ടറിയുകയാണ്. മന്ത്രിമാരുടെ പരിചയക്കുറവു കാരണം ഭരണരംഗത്തെ മെല്ലെപ്പോക്കും സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടാക്കിയിട്ടുണ്ട്. 

പിണറായി വിജയൻ. (ചിത്രം∙മനോരമ)

കോവിഡ്‌കാലത്തെ 6 മണി വാർത്താസമ്മേളനങ്ങൾ പോരാ, ഇപ്പോൾ സർക്കാരിനു ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ. സർക്കാർ ഒപ്പമുണ്ട് എന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമാണിത് എന്ന തിരിച്ചറിവിൽ നിന്നാണ് നവകേരള സദസ്സ് രൂപപ്പെട്ടതെന്നു വേണം കരുതാൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇത്തരമൊരു യാത്ര അനിവാര്യമാണുതാനും. മാസങ്ങൾക്കു മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ യാത്രയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതു കൂടി കണക്കിലെടുത്താവണം അതിനേക്കാൾ വലിയ യാത്രയ്ക്കു സർക്കാർ രൂപം നൽകിയത്. 

∙ ജനസമ്പർക്കവും നവകേരള സദസ്സും

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക യാത്രയുടെ മറ്റൊരു പകർപ്പാണ് പിണറായി സർക്കാരിന്റെ നവകേരള സദസ്സ്. അന്നു ജനസമ്പർക്ക പരിപാടിയെ വിമർശിച്ച സിപിഎം ഇപ്പോൾ അതേവഴിക്കു ചിന്തിക്കുന്നതിന്റെ പ്രധാന കാരണം, കാലങ്ങൾ കഴിഞ്ഞിട്ടും ഗുഡ് ഗവേണൻസും ഇ–ഗവേണൻസും ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതിനാലാണ്. ഒാരോ ഫയലും ഒാരോ ജീവിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം ഒാർമിപ്പിച്ചിട്ടും ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കാനാണ് ജനങ്ങൾ‌ക്കു വിധി. 

നവകേരള സദസ്സിന്റെ ഉദ്ഘാടന വേദിയായ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരുക്കങ്ങൾ. ചിത്രം: മനോരമ
ADVERTISEMENT

ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലാ കേന്ദ്രങ്ങളിലായിരുന്നു പരാതികൾ സ്വീകരിച്ചിരുന്നത്. ഇപ്പോൾ അത് നിയോജക മണ്ഡലാടിസ്ഥാനത്തിലാക്കി. അന്നു മുഖ്യമന്ത്രി പരമാവധി പേരെ നേരിട്ടു കണ്ടു പരാതികൾ സ്വീകരിക്കുകയും നടപടി കൈക്കൊള്ളുകയും ചെയ്തു. എന്നാൽ, നവകേരള സദസ്സിൽ മുഖ്യമന്ത്രി നേരിട്ടു പരാതി സ്വീകരിക്കില്ലെന്നാണ് അറിയുന്നത്. പകരം മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന വേദിയിൽ ഉദ്യോഗസ്ഥർതന്നെയാണു പരാതി സ്വീകരിക്കുക. എന്നാൽ, യാത്രയുടെ വിജയത്തിനായി പരമാവധി പരാതികളിൽ ജനങ്ങൾക്ക് അനുകൂലമായ തീരുമാനംതന്നെ ഉദ്യോഗസ്ഥർ കൈക്കൊള്ളും എന്നു പ്രതീക്ഷിക്കാം. 

∙ 15 മിനിറ്റ് പ്രസംഗം, കൂടിക്കാഴ്ച, മണ്ഡലപര്യടനം ഇങ്ങനെ... 

മുഖ്യമന്ത്രിയും മന്ത്രിമാരും സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായി നടത്തുന്ന ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ നടത്തുന്ന ബഹുജന സദസ്സും അടങ്ങുന്ന പരിപാടിയാണ് നവകേരള സദസ്സ്. മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഒറ്റ ബസിൽ ഒാരോ നിയോജക മണ്ഡലങ്ങളിലും എത്തുന്ന തരത്തിലാണ് പരിപാടികൾ സജ്ജമാക്കിയിരുന്നത്. മന്ത്രിമാർക്ക് ശുചിമുറി സൗകര്യവും ഭക്ഷണം കഴിക്കാനുള്ള സൗകര്യവും വാഷ് ബേസിനുമെല്ലാം ഉൾപ്പെടെയാണ് ബസിന്റെ നിർമാണം. പ്രത്യേകം കസ്റ്റമൈസ് ചെയ്തെടുക്കാൻ ബസിനു വകയിരുത്തിയത് 1.05 കോടി രൂപ. 

നവകേരള സദസ്സിന് ഉപയോഗിക്കുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡ‌ില്‍

എല്ലാ മണ്ഡലങ്ങളിലും എല്ലാ മന്ത്രിമാരും എത്താൻ ഇടയില്ല. മുഖ്യമന്ത്രിയും ചില മണ്ഡലങ്ങളിൽ എത്തിയേക്കില്ല. മറ്റു പരിപാടുകളുടെയും ഒൗദ്യോഗിക ചുമതലകളുടെയും തിരക്കനുസരിച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക എന്നാണ് അറിയുന്നത്. ഒരു ദിവസം 4 മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ചില ദിവസങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയും. രാവിലെ ജില്ലാ കേന്ദ്രത്തിൽ അന്നു സദസ്സു സംഘടിപ്പിക്കുന്ന മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർ‌ന്നു പ്രഭാതയോഗം. 15 മിനിറ്റ് മുഖ്യമന്ത്രി പ്രസംഗിക്കും. 45 മിനിറ്റ് പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാം. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ അതിനോടു പ്രതികരിക്കും.

∙ പരാതികൾ സ്വീകരിക്കാൻ ഏഴു കൗണ്ടർ 

രാവിലെ 11, ഉച്ചയ്ക്കു ശേഷം 3, വൈകിട്ട് നാലര, ആറ് എന്നീ സമയങ്ങളിൽ നിയോജക മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലസദസ്സ് നടക്കും. ഇവിടെ പൊതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കാന്‍ 7 കൗണ്ടറുകളുണ്ടാകും. മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കുന്ന ചടങ്ങ് ആരംഭിക്കുന്നതിനു മുൻപും കഴിഞ്ഞതിനു ശേഷവുമാണ് കൗണ്ടറുകളില്‍ പരാതി സ്വീകരിക്കുക. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകളുണ്ട്. 

സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തേണ്ടതിനാൽ നവകേരള സദസ്സിന്റെ പേരിൽ വ്യാപകമായ പണപ്പിരിവാണ് എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത്. ഓരോ മണ്ഡലത്തിലെയും എംഎൽഎക്കാണു പരിപാടിയുടെ മുഖ്യ ചുമതല.

മണ്ഡല സദസ്സ് ആരംഭിക്കുന്നതിന് 3 മണിക്കൂര്‍ മുൻപ് പരാതികള്‍ സ്വീകരിച്ച് തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷമേ കൗണ്ടറുകള്‍ അടയ്ക്കൂ. പരാതികളില്‍ പൂര്‍ണമായ വിലാസവും മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും നല്‍കണം. കൈപ്പറ്റി രസീത് നല്‍കും. സദസ്സ് നടക്കുന്ന സ്ഥലത്ത് 5000 പേർക്ക് ഇരിപ്പിടം. വാഹന പാർക്കിങ്, കുടിവെള്ളം, ശുചിമുറി, പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ എന്നിവയും ഒരുക്കും.

∙ പരാതിപരിഹാരം 45 ദിവസത്തിനകം  

പരാതികള്‍ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്‍കി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാലാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കും. ഇത്തരം സാഹചര്യങ്ങളില്‍ പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. സംസ്ഥാന തലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളിൽ പരിഹരിക്കും. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും. 

നവകേരള സദസ്സിന്റെ ഉദ്ഘാടന വേദിയായ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരുക്കങ്ങൾ. ചിത്രം: മനോരമ

∙ പണം കണ്ടെത്താൻ വീട്ടുമുറ്റ സദസ്സ് 

പരിപാടിയുടെ ചെലവിന്റെ ഒരു ഭാഗം സർക്കാർ വഹിക്കും. ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. തദ്ദേശ സ്ഥാപനങ്ങളിൽനിന്നും പണം പിരിക്കുന്നുണ്ട്. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തേണ്ടതിനാൽ നവകേരള സദസ്സിന്റെ പേരിൽ വ്യാപകമായ പണപ്പിരിവാണ് എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത്. ഓരോ മണ്ഡലത്തിലെയും എംഎൽഎക്കാണു പരിപാടിയുടെ മുഖ്യ ചുമതല. 

യുഡിഎഫ് എംഎൽഎമാർ പിന്മാറിയ സാഹചര്യത്തിൽ ആ മണ്ഡലങ്ങളിലെ ചുമതലക്കാരെ ജില്ലാ എൽഡിഎഫ് യോഗങ്ങൾ ചേർന്നു നിശ്ചയിച്ചിട്ടുണ്ട്. മണ്ഡല സദസ്സു നടക്കുന്ന വേദികളിൽ ജനങ്ങളെ ആകർ‌ഷിക്കാനായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പരിപാടിക്ക് പങ്കാളിത്തവും സഹകരണവും തേടിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് സംഘാടകർ ഓരോ വീട്ടിലും എത്തിക്കും. കൂടാതെ ‘വീട്ടുമുറ്റ സദസ്സുകളും’ നടത്തുന്നുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഈ കൂട്ടായ്മകളിൽ പരിഹാരം കണ്ടെത്താമെന്നാണു വാഗ്ദാനം. ഇതിൽ സർക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നവർക്കു പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. 

∙ നവകേരള സദസ്സിന്റെ യാത്രാവഴി 

∙ നവംബർ 18

3.30ന് കാസർകോട് മഞ്ചേശ്വരം പൈവളികെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആദ്യ മണ്ഡലം സദസ്സ്. 

∙ നവംബർ 19 

രാവിലെ 9ന് കാസർകോട്ട് പ്രഭാതയോഗം, 11ന് ഉദുമ, 4.30ന് കാഞ്ഞങ്ങാട്‌, 6ന് തൃക്കരിപ്പൂർ 

∙ നവംബർ 20

രാവിലെ 9ന് പയ്യന്നൂരിൽ പ്രഭാതയോഗം, 11ന് പയ്യന്നൂർ, 3ന് കല്ല്യാശേരി, 4.30ന് തളിപ്പറമ്പ്‌, 6ന് ഇരിക്കൂർ

∙ നവംബർ 21 

9ന് കണ്ണൂരിൽ പ്രഭാതയോഗം, 11ന് അഴിക്കോട്‌, 3ന് കണ്ണൂർ, 4.30ന് ധർമ്മടം, 6ന് തലശേരി. 

∙ നവംബർ 22

രാവിലെ 11ന് കൂത്തുപറമ്പ്‌, 3ന് മട്ടന്നൂർ, 4.30ന് പേരാവൂർ

∙ നവംബർ 23

9ന് കൽപറ്റയിൽ‌ പ്രഭാതയോഗം, 11ന് കൽപറ്റ, 3ന് ബത്തേരി, 4.30ന് മാനന്തവാടി

∙ നവംബർ 24

9ന് വടകരയിൽ പ്രഭാതയോഗം, 11ന് നാദാപുരം, 3ന് കുറ്റ്യാടി, 4.30ന് പേരാമ്പ്ര, 6ന് വടകര

∙ നവംബർ 25

9ന് കോഴിക്കോട്ട് പ്രഭാതയോഗം, 11ന് കൊയിലാണ്ടി, 3ന് ബാലുശേരി, 4.30ന് എലത്തൂർ, 6ന് കോഴിക്കോട് നോർത്തും സൗത്തും

∙ നവംബർ 26

9ന് താമരശേരിയിൽ പ്രഭാതയോഗം, 11ന് തിരുവമ്പാടി, 3ന് കൊടുവള്ളി, 4.30ന് കുന്നമംഗലം, 6ന് ബേപ്പൂർ

∙ നവംബർ 27

9ന് തിരൂരിൽ പ്രഭാതയോഗം, 11ന് പൊന്നാനി, 3ന് തവനൂർ, 4.30ന് തിരൂർ, 6ന് താനൂർ

∙ നവംബർ 28

11ന് വള്ളിക്കുന്ന്, 3ന് തിരൂരങ്ങാടി, 4.30ന് വേങ്ങര, 6ന് കോട്ടക്കൽ

∙ നവംബർ 29

9ന് മലപ്പുറത്ത് പ്രഭാതയോഗം, 11ന് കൊണ്ടോട്ടി, 3ന് മഞ്ചേരി, 4.30ന് മങ്കട, 6ന് മലപ്പുറം

∙ നവംബർ 30

9ന് പെരിന്തൽമണ്ണയിൽ പ്രഭാതയോഗം, 11ന് ഏറനാട്, 3ന് നിലമ്പൂർ, 4.30ന് വണ്ടൂർ, 6ന് പെരിന്തൽമണ്ണ

∙ ഡിസംബർ 1

9ന് ഷൊർണൂരിൽ പ്രഭാതയോഗം, 11ന് തൃത്താല, 3ന് പട്ടാമ്പി, 4.30ന് ഷൊർണൂർ, 6ന് ഒറ്റപ്പാലം 

∙ ഡിസംബർ 2

9ന് പാലക്കാട്ട് പ്രഭാതയോഗം, 11ന് പാലക്കാട്, 3ന് മലമ്പുഴ, 4.30ന് കോങ്ങാട്, 6ന് മണ്ണാർക്കാട് 

∙ ഡിസംബർ 3

9ന് ചിറ്റൂരിൽ പ്രഭാതയോഗം, 11ന് ചിറ്റൂർ, 3ന് നെന്മാറ, 4.30ന് ആലത്തൂർ, 6ന് തരൂർ

∙ ഡിസംബർ 4

9ന് വടക്കാഞ്ചേരിയിൽ പ്രഭാതയോഗം, 11ന് ചേലക്കര, 3ന് വടക്കാഞ്ചേരി, 4.30ന് കുന്നംകുളം, 6ന് ഗുരുവായൂർ

∙ ഡിസംബർ 5

9ന് തൃശൂരിൽ പ്രഭാതയോഗം, 11ന് മണലൂർ, 3ന് നാട്ടിക, 4.30ന് ഒല്ലൂർ, 6ന് തൃശൂർ

∙ ഡിസംബർ 6

9ന് പ്രഭാതയോഗം, 11ന് കൊടുങ്ങല്ലൂർ, 3ന് കയ്പമംഗലം, 4.30ന് ഇരിങ്ങാലക്കുട, 6ന് പുതുക്കാട്

∙ ഡിസംബർ 7

9ന് അങ്കമാലിയിൽ പ്രഭാതയോഗം, 11ന് ചാലക്കുടി, 3ന് അങ്കമാലി, 4.30ന് ആലുവ, 6ന് പറവൂർ 

∙ ഡിസംബർ 8

9ന് എറണാകുളത്ത് പ്രഭാതയോഗം, 11ന് വൈപ്പിൻ, 3ന് കൊച്ചി, 4.30ന് തൃക്കാക്കര, 6ന് എറണാകുളം

∙ ഡിസംബർ 9

9ന് തൃപ്പൂണിത്തുറയിൽ പ്രഭാതയോഗം, 11ന് കളമശേരി, 3ന് തൃപ്പൂണിത്തുറ, 4.30ന് കുന്നത്തുനാട്, 6ന് പിറവം 

∙ ഡിസംബർ 10

9ന് പെരുമ്പാവൂരിൽ പ്രഭാതയോഗം, 11ന് പെരുമ്പാവൂർ, 3ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, 6ന് തൊടുപുഴ

∙ ഡിസംബർ 11

9ന് ഇടുക്കിയിൽ പ്രഭാതയോഗം, 11ന് ഇടുക്കി ദേവികുളം (അടിമാലി), 3ന് ദേവികുളം (അടിമാലി), 5ന് ഉടുമ്പഞ്ചോല (നെടുങ്കണ്ടം)

∙ ഡിസംബർ 12

11ന് പീരുമേട്, 3ന് പൂഞ്ഞാർ (മുണ്ടക്കയം), 4.30ന് കാഞ്ഞിരപ്പള്ളി (പൊൻകുന്നം), 6ന് പുതുപ്പള്ളി (പാമ്പാടി)

∙ ഡിസംബർ 13

9ന് കോട്ടയത്ത് പ്രഭാതയോഗം, 11ന് കോട്ടയം, 3ന് ചങ്ങനാശേരി, 4.30ന് പാലാ, 

6ന് ഏറ്റുമാനൂർ

∙ ഡിസംബർ 14

9ന് കടുത്തുരുത്തിയിൽ പ്രഭാതയോഗം, 11ന് കടുത്തുരുത്തി, 3ന് വൈക്കം, 4.30ന് അരൂർ, 6ന് ചേർത്തല

∙ ഡിസംബർ 15

9ന് ആലപ്പുഴയിൽ പ്രഭാതയോഗം, 11ന് ആലപ്പുഴ, 3ന് അമ്പലപ്പുഴ, 4.30ന് കുട്ടനാട്, 6ന് ഹരിപ്പാട്

∙ ഡിസംബർ 16

9ന് കായംകുളത്ത് പ്രഭാതയോഗം, 11ന് കായംകുളം, 3ന് മാവേലിക്കര, 4.30ന് ചെങ്ങന്നൂർ, 6ന് തിരുവല്ല

∙ ഡിസംബർ 17

9ന് പത്തനംതിട്ടയിൽ പ്രഭാതയോഗം, 11ന് റാന്നി, 3ന് ആറന്മുള, 4.30ന് കോന്നി, 6ന് അടൂർ

∙ ഡിസംബർ 18

9ന് കൊട്ടാരക്കരയിൽ പ്രഭാതയോഗം, 11ന് പത്തനാപുരം, 3ന് പുനലൂർ, 4.30ന് കൊട്ടാരക്കര, 6ന് കുന്നത്തൂർ

∙ ഡിസംബർ 19

9ന് കൊല്ലത്ത് പ്രഭാതയോഗം, 11ന് കരുനാഗപ്പള്ളി, 3ന് ചവറ, 4.30ന് കുണ്ടറ, 6ന് കൊല്ലം

∙ ഡിസംബർ 20

11ന് ചടയമംഗലം, 3ന് ഇരവിപുരം, 4.30ന് ചാത്തന്നൂർ, 6ന് വർക്കല

∙ ഡിസംബർ 21

9ന് ആറ്റിങ്ങലിൽ പ്രഭാതയോഗം, 11ന് ചിറയിൻകീഴ്, 3ന് ആറ്റിങ്ങൽ, 4.30ന് വാമനപുരം, 6ന് നെടുമങ്ങാട് 

∙ ഡിസംബർ 22

9ന് കാട്ടാക്കടയിൽ പ്രഭാതയോഗം, 11ന് അരുവിക്കര, 3ന് കാട്ടാക്കട, 4.30ന് നെയ്യാറ്റിൻകര, 6ന് പാറശാല

∙ ഡിസംബർ 23

9ന് തിരുവനന്തപുരത്ത് പ്രഭാതയോഗം, 11ന് കോവളം, 3ന് നേമം, 4.30ന് വട്ടിയൂർക്കാവ്

∙ ഡിസംബർ 24

11ന് കഴക്കൂട്ടം, 4.30ന് തിരുവനന്തപുരത്ത് സമാപനം.

English Summary:

What Are The Political Aims of The Pinarayi-led Nava Kerala Sadas?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT