കപ്പടിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് കോളടിച്ചു; ‘ക്രിക്കറ്റ് മാനിയ’യിൽ നേട്ടം കോടികൾ; കാണികൾ കണ്ടത് മത്സരം മാത്രമല്ല
കപ്പ് ഇന്ത്യയ്ക്കു നഷ്ടമായെങ്കിലും ഏകദിന ക്രിക്കറ്റ് ലോകകപ്പ് രാജ്യത്തെ ബിസിനസ് മേഖലയ്ക്കു നൽകിയത് മികച്ച ഉണർവ്. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലത്തോടനുബന്ധിച്ചുതന്നെ ക്രിക്കറ്റ് ലോകകപ്പ് എത്തിയതോടെ ഇന്ത്യൻ സാമ്പത്തിക രംഗം അക്ഷരാർഥത്തിൽ ആഘോഷിക്കുകയായിരുന്നു. അതിന്റെ പ്രതിഫലനം വിപണിയിലും തെളിഞ്ഞു. കോവിഡിനു ശേഷം ടൂറിസം, വ്യോമയാനം, ഹോട്ടൽ വ്യവസായ രംഗങ്ങൾ ഏറെ പ്രതീക്ഷയോടെ ലോകകപ്പിനെ കാത്തിരുന്നതും വെറുതെയായില്ല. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ജി20 ഉച്ചകോടിക്കു തൊട്ടുപിന്നാലെ എത്തിയ ക്രിക്കറ്റ് നൽകിയത് ഇരട്ടി ഊർജം. ലോകകപ്പിലെ 48 മാച്ചുകളും നടന്നത് ഇന്ത്യയിൽ മാത്രമായതും വലിയ നേട്ടത്തിന് അവസരമൊരുക്കി. 2011ൽ ഇന്ത്യയ്ക്കൊപ്പം ശ്രീലങ്കയിലും ബംഗ്ലദേശിലും വേദികളുണ്ടായിരുന്നു. 2023ൽ ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഹൈദരാബാദ്, അഹമ്മദാബാദ്, ധർമശാല, ഡൽഹി, ചെന്നൈ, ലക്നൗ, പുണെ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആളുകൾ ഒഴുകിയെത്തിയത്. പ്രതീക്ഷിച്ചത് 25 ലക്ഷത്തോളം കാണികളെ. മത്സരങ്ങൾ കാണാനെത്തിയവർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തത് ടൂറിസത്തിനുൾപ്പെടെ വൻ നേട്ടമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

കപ്പ് ഇന്ത്യയ്ക്കു നഷ്ടമായെങ്കിലും ഏകദിന ക്രിക്കറ്റ് ലോകകപ്പ് രാജ്യത്തെ ബിസിനസ് മേഖലയ്ക്കു നൽകിയത് മികച്ച ഉണർവ്. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലത്തോടനുബന്ധിച്ചുതന്നെ ക്രിക്കറ്റ് ലോകകപ്പ് എത്തിയതോടെ ഇന്ത്യൻ സാമ്പത്തിക രംഗം അക്ഷരാർഥത്തിൽ ആഘോഷിക്കുകയായിരുന്നു. അതിന്റെ പ്രതിഫലനം വിപണിയിലും തെളിഞ്ഞു. കോവിഡിനു ശേഷം ടൂറിസം, വ്യോമയാനം, ഹോട്ടൽ വ്യവസായ രംഗങ്ങൾ ഏറെ പ്രതീക്ഷയോടെ ലോകകപ്പിനെ കാത്തിരുന്നതും വെറുതെയായില്ല. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ജി20 ഉച്ചകോടിക്കു തൊട്ടുപിന്നാലെ എത്തിയ ക്രിക്കറ്റ് നൽകിയത് ഇരട്ടി ഊർജം. ലോകകപ്പിലെ 48 മത്സരങ്ങളും നടന്നത് ഇന്ത്യയിൽ മാത്രമായതും വലിയ നേട്ടത്തിന് അവസരമൊരുക്കി.
2011ൽ ഇന്ത്യയ്ക്കൊപ്പം ശ്രീലങ്കയിലും ബംഗ്ലദേശിലും വേദികളുണ്ടായിരുന്നു. 2023ൽ ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഹൈദരാബാദ്, അഹമ്മദാബാദ്, ധർമശാല, ഡൽഹി, ചെന്നൈ, ലക്നൗ, പുണെ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആളുകൾ ഒഴുകിയെത്തിയത്. പ്രതീക്ഷിച്ചത് 25 ലക്ഷത്തോളം കാണികളെ. മത്സരങ്ങൾ കാണാനെത്തിയവർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തത് ടൂറിസത്തിനുൾപ്പെടെ വൻ നേട്ടമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കളി കാണാനുള്ള ടിക്കറ്റ് വിൽപനയിലൂടെയുള്ള വരുമാനം മാത്രം 1600–2200 കോടി രൂപയാണ്. വിവിധ മേഖലകളിൽ ലോകകപ്പ് നേടിത്തന്ന സാമ്പത്തിക നേട്ടത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
∙ നേട്ടം കൊയ്ത് പരസ്യമേഖലും ഹോട്ടൽ മേഖലയും
മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ ഡിസംബറിനു ശേഷമേ വരികയുള്ളൂവെങ്കിലും ലോകകപ്പ് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് 13,500–15,000 കോടി രൂപയെങ്കിലും സംഭാവന ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. ലോകകപ്പിൽനിന്ന് നേരിട്ട് നേട്ടമുണ്ടാക്കിയിരിക്കുന്നത് പരസ്യ, മാധ്യമ മേഖലയാണ്. 4500 കോടിയെങ്കിലും ഈ വിഭാഗത്തിൽ ലഭിച്ചിട്ടുണ്ട്. മറ്റൊന്ന് ചെറുകിട വ്യാപാര രംഗമാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിൽപനയിലൂടെ ചെറുകിട വ്യാപാര മേഖലയിൽ 2500 കോടി രൂപയുടെ കച്ചവടമാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പ്രവചിച്ചിരുന്നത്.
ഹോട്ടൽ മേഖലയ്ക്ക് കോവിഡ് പ്രതിസന്ധിക്കു ശേഷം തിരക്കേറിയ ദിവസങ്ങളാണ് ലോകകപ്പ് സമ്മാനിച്ചത്. മത്സരങ്ങൾ നടന്ന നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളിൽ 100 ശതമാനമായിരുന്നു ഒക്യുപെൻസി. എല്ലാ മുറികളും ബുക്ക് ചെയ്യപ്പെട്ടെന്നു ചുരുക്കം. 80 ശതമാനം റൂമുകളും മത്സരങ്ങൾ ആരംഭിക്കുന്നതിനു ദിവസങ്ങൾക്കു മുൻപേ വിദേശത്തുനിന്നുള്ള ട്രാവൽ ഏജൻസികൾ ബുക്ക് ചെയ്തിരുന്നു. പല നക്ഷത്ര ഹോട്ടലുകളിലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 7500 രൂപയ്ക്കു കിട്ടിയിരുന്ന മുറിക്ക് ഒരു ലക്ഷത്തിലേറെ രൂപയായി വാടക കുതിച്ചു. മുൻവർഷത്തെ ഒക്ടോബർ–നവംബർ മാസത്തെ അപേക്ഷിച്ച് 300 ശതമാനം വരെയാണ് ഇത്തവണ ഹോട്ടൽ മുറിവാടക നിരക്കിലുണ്ടായ വർധന. പുണെയ്ക്കാണ് റെക്കോർഡ് നേട്ടം. അവിടുത്തെ ഹോട്ടലുകളിലെ നിരക്ക് കൂടിയത് 360 ശതമാനം വരെ. ഏറ്റവും കൂടുതൽ ആളുകൾ മുറി തിരഞ്ഞത് അഹമ്മദാബാദിലാണ്. 4000 ശതമാനം വരെ വർധന രേഖപ്പെടുത്തിയെന്ന് എയർബിഎൻബി റിപ്പോർട്ട് പറയുന്നു.
∙ കാണികൾ കൂടി, കച്ചവടവും
ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ലോകകപ്പ് കൂടിയാണു കടന്നു പോകുന്നതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും വ്യക്തമാക്കുന്നു. 2023 നവംബർ 11നാണ് ഇതു സംബന്ധിച്ച ആദ്യ റിപ്പോർട്ട് ഐസിസി പുറത്തുവിട്ടത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനിസ്ഥാന്‍– ദക്ഷിണാഫ്രിക്ക മത്സരത്തിലെ കാണികൾ കൂടി ഉൾപ്പെട്ടതോടെ 10 ലക്ഷം പേർ ക്രിക്കറ്റ് മത്സരങ്ങൾ നേരിട്ടു കണ്ടെന്നായിരുന്നു റിപ്പോർട്ട്. 10 വേദികളിലായിട്ടായിരുന്നു ഇത്രയും പേരെത്തിയത്. ആറു മത്സരങ്ങൾ കൂടി നടക്കാനിരിക്കെയായിരുന്നു കാണികളുടെ എണ്ണം 10 ലക്ഷം കടന്നത്.
നരേന്ദ്രമോദി സ്റ്റേഡിയത്തിൽതന്നെ നടന്ന ഫൈനലിൽ 92,453 പേരാണ് പങ്കെടുത്തത്. ഈ കണക്കുകളെല്ലാം ചേർന്നതോടെ ലോകകപ്പ് മത്സരങ്ങൾ നേരിട്ടു കണ്ടവരുടെ എണ്ണം 1,250,307 ആയി. ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടന്ന എല്ലാ ലോകകപ്പ് മത്സരങ്ങളും സ്റ്റേഡിയത്തിൽ കണ്ടവരുടെ ഔദ്യോഗിക കണക്കാണിത്. 2011ൽ ഇന്ത്യതന്നെ സൃഷ്ടിച്ച 12 ലക്ഷമെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇത്രയും പേർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയതോടെ നടന്ന കച്ചവടം ചെറുതൊന്നുമല്ലതാനും. ഭക്ഷണം, ജഴ്സി, ഹോട്ടൽ, യാത്ര തുടങ്ങി സ്റ്റേഡിയത്തിൽ ഉയര്‍ന്ന പോസ്റ്ററുകളും പതാകകളും പലതരം വേഷവിധാനങ്ങളും വരെ ആ കച്ചവടത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.
∙ പറന്നുയർന്ന് വിമാന നിരക്ക്
രാജ്യാന്തര, ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിൽ മാസങ്ങൾക്കു മുൻപേ ക്രിക്കറ്റ് മാനിയ പ്രതിഫലിച്ചുതുടങ്ങിയിരുന്നു. ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഒക്ടോബർ, നവംബർ മാസത്തെ ബുക്കിങ്ങിൽ 20 ശതമാനം വളർച്ചയുണ്ടായി. സ്റ്റേഡിയത്തിൽ സീറ്റ് ബുക്ക് ചെയ്യുന്നതിനുമുൻപേ വിമാനടിക്കറ്റ് ഒപ്പിക്കാനുള്ള കാണികളുടെ തത്രപ്പാടിൽ നിരക്ക് കുത്തനെ കൂടി. മത്സരം നടന്ന നഗരങ്ങൾക്കിടയിലെ വിമാനടിക്കറ്റ് നിരക്കിൽ മൂന്നു മാസം മുൻപുമുതൽ തന്നെ ഇരട്ടിയിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. ഫൈനൽ മത്സരം നടന്ന അഹമ്മദാബാദിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് 40,000 രൂപ വരെ ഉയർന്നു.
വിസ്താര, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ നടത്തി ബിസിനസ് മുതലാക്കി. ലോകകപ്പിന്റെ തലേന്ന് രാജ്യത്ത് വിമാനയാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡാണ് രേഖപ്പെടുത്തിയത്. ദീപാവലി അവധി കൂടി ഒത്തുവന്നതിനാൽ ഒക്ടോബർ 18നു മാത്രം യാത്ര ചെയ്തത് 4,56,748 പേരാണ്. 2023 ഏപ്രിൽ 30ലെ റെക്കോർഡ് ആണ് തകർത്തത്. ഇതിലേറെയും ഫൈനൽ കാണാൻ അഹമ്മദാബാദിലേക്കു പറന്നവരാണ്. വിദേശത്തുനിന്ന് ഇന്ത്യയിലേക്കുള്ള വിമാനം തിരയുന്നതിൽ ക്രിക്കറ്റിനോട് അനുബന്ധിച്ചുണ്ടായ വർധന 130 ശതമാനം വരെയാണ്. ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാനങ്ങളിൽ ആവശ്യകത 15 ശതമാനത്തിലേറെ വളർച്ച കാണിച്ചു. ശ്രീലങ്ക, ഓസ്ട്രേലിയ, യുകെ, ന്യൂസീലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും യാത്രക്കാർ.
ക്രിക്കറ്റ് കാണാനെത്തിയ ഒരു വിദേശി ശരാശരി 1.14 ലക്ഷം രൂപ ടൂറിസം രംഗത്ത് ചെലവാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ലോകകപ്പ് ദിവസങ്ങളിൽ ആകെ വിദേശ സഞ്ചാരികൾ ഇന്ത്യൻ ടൂറിസ രംഗത്തിനു സംഭാവന ചെയ്തത് ഏതാണ്ട് 5800 കോടി രൂപ വരും.
∙ കണ്ടത് ക്രിക്കറ്റ് മാത്രമല്ല, ഇന്ത്യയും
ക്രിക്കറ്റും കാണാം ഇന്ത്യയും കാണാം എന്ന പദ്ധതിയോടെയാണ് വിദേശ സഞ്ചാരികൾ ഈ ദിവസങ്ങളിൽ ഇവിടേക്ക് എത്തിയത്. സമഗ്രയാത്രാപാക്കേജിലായിരുന്നു ഭൂരിപക്ഷം പേരുടെയും വരവ്. സ്വന്തം രാജ്യത്തിന്റെ മത്സരം കണ്ടശേഷം പലരും മറ്റിടങ്ങളിലേക്ക് വിനോദസഞ്ചാരത്തിന് പോയി. അതുകൊണ്ട് കളി നടന്ന നഗരങ്ങൾക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാക്കാനായി. വിദേശികൾ യാത്രയുടെ 30 ശതമാനം വിമാനടിക്കറ്റിനും 70 ശതമാനം മറ്റു ചെലവുകൾക്കും ഉപയോഗിക്കും എന്നാണ് കണക്ക്.
ക്രിക്കറ്റ് കാണാനെത്തിയ ഒരു വിദേശി ശരാശരി 1.14 ലക്ഷം രൂപ ടൂറിസം രംഗത്ത് ചെലവാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ലോകകപ്പ് ദിവസങ്ങളിൽ ആകെ വിദേശ സഞ്ചാരികൾ ഇന്ത്യൻ ടൂറിസ രംഗത്തിനു സംഭാവന ചെയ്തത് ഏതാണ്ട് 5800 കോടി രൂപ വരും. ഭക്ഷണ വ്യവസായ മേഖലയും ക്രിക്കറ്റ് മാമാങ്കം ആഘോഷമാക്കി. ഏതാണ്ട് 1500 കോടിയുടെ ബിസിനസ് ഈ രംഗത്ത് ഉണ്ടായതായി കരുതുന്നു.
ഫുഡ് ഡെലിവറി ആപ്പുകൾക്കാണ് കോളടിച്ചത്. വീട്ടിലിരുന്ന് കളി കാണുന്നവർ പുറത്തുനിന്ന് ഭക്ഷണം വാങ്ങുന്നതിൽ വൻ കുതിപ്പുണ്ടായി. പ്രമുഖ ഭക്ഷ്യവിതരണ ആപ്പായ സൊമാറ്റോയുടെ ഓഹരിവിലയിൽ ക്രിക്കറ്റ് മത്സരകാലത്ത് 16 ശതമാനത്തോളം വളർച്ചയുണ്ടായി. മദ്യ ഉപയോഗത്തിലും വർധനയുണ്ടായത് യുണൈറ്റഡ് സ്പിരിറ്റ്സ്, റാഡിക്കോ കൈത്താൻ തുടങ്ങിയ മദ്യോൽപാദന കമ്പനികളുടെ ഓഹരിവിലയിലും പ്രതിഫലിച്ചു. ലോകകപ്പ് നടന്ന ഒരു മാസത്തിനിടെ റാഡിക്കോ കൈത്താന്റെ ഓഹരിവില നേട്ടം 17 ശതമാനത്തിലേറെ.
∙ മുടക്കിയതൊന്നും നഷ്ടമല്ല
ടെലിവിഷൻ വിൽപനയിലാണ് മറ്റൊരു കുതിപ്പ് രേഖപ്പെടുത്തിയത്. ദീപാവലി സമയമായതിനാൽ വിൽപന പൊടിപൊടിച്ചു. സാംസങ്, സോണി, എൽജി, പാനസോണിക് എന്നീ ബ്രാൻഡുകളുടെ 55 ഇഞ്ച് ടിവി വിൽപന 2019ലെ ലോകകപ്പ് സമയത്ത് 100 ശതമാനത്തിലേറെ ഉയർന്നിരുന്നു. ഇത്തരം ടിവികളുടെ വില 2019നേക്കാൾ ഇപ്പോൾ കുറഞ്ഞതിനാൽ വിൽപന അതിലുമേറെ കുതിച്ചു. സാംസങ്ങിന്റെ 75 ഇഞ്ചിനും അതിനു മുകളിലുമുള്ള ടിവികളുടെ വിൽപന വളർച്ച അഞ്ചു മടങ്ങിലേറെയാണ്.
വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഏതാണ്ട് 50 കോടി രൂപയാണ് ലോകകപ്പ് നടക്കുന്ന ഓരോ സ്റ്റേഡിയത്തിന്റെയും നവീകരണത്തിന് ബിസിസിഐ മുടക്കിയത്. കളി നടന്നത് ആകെ 10 സ്റ്റേഡിയത്തിൽ. അങ്ങനെ പശ്ചാത്തല സൗകര്യ മേഖലയ്ക്കു കിട്ടിയത് 500 കോടി രൂപയുടെ ഗുണം. 2019ലെ ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിച്ച യുകെ 3600 കോടി രൂപയുടെ ബിസിനസാണ് അതിലൂടെ നേടിയത്. 20% കാണികളും മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവർ. യുകെയിൽ മത്സരം നടന്ന ഓരോ കൊച്ചു നഗരങ്ങൾ പോലും ലോകകപ്പിൽനിന്നു മികച്ച വരുമാനം നേടിയിരുന്നു. സമാനമായ നേട്ടമാണ് ഇന്ത്യയും കൊയ്തെടുത്തത്. കച്ചവടക്കാർ ഇപ്പോൾ കണക്കുകൂട്ടുന്ന തിരക്കിലാണ്; ഇന്ത്യയുടെ യഥാർഥ നേട്ടത്തിന്റെ കണക്കുകൾ വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നു ചുരുക്കം.