നിങ്ങളുടെ അക്കൗണ്ടിൽ പണം കിട്ടും, പിന്നാലെ ‘പണി’യും; ഒരു ‘യെസ്’ മതി സമ്പാദിച്ചതെല്ലാം ആവിയാകാൻ...
'Hello, I am the HR manager of ******. Are you still looking for a job?' കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലുമൊരു അജ്ഞാത നമ്പറിൽനിന്ന് ഇതുപോലൊരു വാട്സാപ് മെസേജ് നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ? ലഭിച്ചിട്ടും, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായിട്ടില്ലെങ്കിൽ ഒരു ദീർഘനിശ്വാസമാകാം... ഇനി തുടർന്നുവായിക്കുക. ഒറ്റനോട്ടത്തിൽ ഒരു കുഴപ്പവുമില്ല. തൊഴിലില്ലായ്മയുള്ള നാട്ടിൽ തൊഴിൽ വേണോയെന്നു ചോദിച്ചൊരാൾ മെസേജ് അയച്ചാൽ പത്തിൽ 6 പേരെങ്കിലുമൊന്നു നോക്കും. തട്ടിപ്പാണോയെന്നു സംശയമുണ്ടായാൽ പോലും കൗതുകത്തിനൊരു 'യെസ്' അയച്ചേക്കും. എന്നാൽ കളി കാര്യമാകുന്നത് നിങ്ങൾ പോലുമറിയില്ല. ജോലി വളരെ സിംപിളാണ്, ഗൂഗിൾ മാപ്പിൽ ഹോട്ടലുകൾക്ക് മികച്ച റേറ്റിങ്ങും റിവ്യൂവും നൽകുക. അല്ലെങ്കിൽ യുട്യൂബിലെ വിഡിയോ ലൈക്ക് ചെയ്യുക. കോടിക്കണക്കിനു രൂപ ഇന്ത്യയിൽനിന്ന് തട്ടിയെടുക്കുന്ന 'ടെലഗ്രാം പ്രീപെയ്ഡ് ടാസ്ക്' എന്ന ന്യൂജെൻ തട്ടിപ്പിലേക്കുള്ള കവാടമാണ് ഈ മെസേജ്. മറ്റ് സൈബർ തട്ടിപ്പുകളിലെപ്പോലെയല്ല, ബാങ്ക് അക്കൗണ്ട് വഴി ട്രാക്ക് ചെയ്തുപോയാൽ പോലും യഥാർഥ തട്ടിപ്പുകാരനിലേക്ക് എത്താനാവില്ല. അമ്പലപ്പുഴയിൽ എംബിബിഎസ് വിദ്യാർഥിക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ തട്ടിപ്പിലൂടെ നഷ്ടമായത് 1.31 ലക്ഷം രൂപയാണ്. മാസങ്ങൾക്കു മുൻപ്, വിതുര സ്വദേശിയും വിദേശത്ത് അധ്യാപകനുമായ വ്യക്തിക്ക് നഷ്ടമായത് 1.16 ലക്ഷം രൂപ! വാട്സാപ്പിൽ തുടങ്ങി ടെലഗ്രാമിലെത്തി, അതുവഴി ക്രിപ്റ്റോയിലേക്കും പടരുന്ന അതിസങ്കീർണമായ തട്ടിപ്പിൽ ദിവസവും കുരുങ്ങുന്നത് നൂറുകണക്കിനാളുകളാണ്.

'Hello, I am the HR manager of ******. Are you still looking for a job?' കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലുമൊരു അജ്ഞാത നമ്പറിൽനിന്ന് ഇതുപോലൊരു വാട്സാപ് മെസേജ് നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ? ലഭിച്ചിട്ടും, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായിട്ടില്ലെങ്കിൽ ഒരു ദീർഘനിശ്വാസമാകാം... ഇനി തുടർന്നുവായിക്കുക.
ഒറ്റനോട്ടത്തിൽ ഒരു കുഴപ്പവുമില്ല. തൊഴിലില്ലായ്മയുള്ള നാട്ടിൽ തൊഴിൽ വേണോയെന്നു ചോദിച്ചൊരാൾ മെസേജ് അയച്ചാൽ പത്തിൽ 6 പേരെങ്കിലുമൊന്നു നോക്കും. തട്ടിപ്പാണോയെന്നു സംശയമുണ്ടായാൽ പോലും കൗതുകത്തിനൊരു 'യെസ്' അയച്ചേക്കും. എന്നാൽ കളി കാര്യമാകുന്നത് നിങ്ങൾ പോലുമറിയില്ല. ജോലി വളരെ സിംപിളാണ്, ഗൂഗിൾ മാപ്പിൽ ഹോട്ടലുകൾക്ക് മികച്ച റേറ്റിങ്ങും റിവ്യൂവും നൽകുക. അല്ലെങ്കിൽ യുട്യൂബിലെ വിഡിയോ ലൈക്ക് ചെയ്യുക.
കോടിക്കണക്കിനു രൂപ ഇന്ത്യയിൽനിന്ന് തട്ടിയെടുക്കുന്ന 'ടെലഗ്രാം പ്രീപെയ്ഡ് ടാസ്ക്' എന്ന ന്യൂജെൻ തട്ടിപ്പിലേക്കുള്ള കവാടമാണ് ഈ മെസേജ്. മറ്റ് സൈബർ തട്ടിപ്പുകളിലെപ്പോലെയല്ല, ബാങ്ക് അക്കൗണ്ട് വഴി ട്രാക്ക് ചെയ്തുപോയാൽ പോലും യഥാർഥ തട്ടിപ്പുകാരനിലേക്ക് എത്താനാവില്ല. അമ്പലപ്പുഴയിൽ എംബിബിഎസ് വിദ്യാർഥിക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ തട്ടിപ്പിലൂടെ നഷ്ടമായത് 1.31 ലക്ഷം രൂപയാണ്. മാസങ്ങൾക്കു മുൻപ്, വിതുര സ്വദേശിയും വിദേശത്ത് അധ്യാപകനുമായ വ്യക്തിക്ക് നഷ്ടമായത് 1.16 ലക്ഷം രൂപ! വാട്സാപ്പിൽ തുടങ്ങി ടെലഗ്രാമിലെത്തി, അതുവഴി ക്രിപ്റ്റോയിലേക്കും പടരുന്ന അതിസങ്കീർണമായ തട്ടിപ്പിൽ ദിവസവും കുരുങ്ങുന്നത് നൂറുകണക്കിനാളുകളാണ്.
∙ ഫ്രീ ആയി ലഭിക്കും 150 രൂപ
നമ്മളിതുവരെ കണ്ടിട്ടുള്ള എല്ലാ സൈബർ തട്ടിപ്പുകളിലും ആദ്യം അങ്ങോട്ടു പണം നിക്ഷേപിക്കാറാണ് പതിവ്. ഈ പണം അവർ കൈക്കലാക്കുന്നതോടെ തട്ടിപ്പ് 'ശുഭ'മായി അവസാനിക്കും. എന്നാൽ ഇവിടെ കാര്യമായ ട്വിസ്റ്റുണ്ട്. ഒരു രൂപ പോലും അങ്ങോട്ട് അയയ്ക്കാതെ, ഒരു ടാസ്കിന് 50 രൂപ വീതം ഇങ്ങോട്ട് തരുന്നതാണ് ഈ തട്ടിപ്പിന്റെ ആരംഭം. ഇത് നിങ്ങളെ കുടുക്കാനുള്ള ഒരു ചൂണ്ടയാണെന്ന് ആരും അറിയുന്നില്ല. 50,000 രൂപ അടിച്ചുമാറ്റാനായി തട്ടിപ്പുകാർ നടത്തുന്ന ഇൻവെസ്റ്റ്മെന്റ് ആണ് ഈ 50 രൂപ.
വാട്സാപ്പിലാണ് ഇവർ ആദ്യം സമീപിക്കുക. ഒരു ഹോട്ടലിന് 5 സ്റ്റാർ റേറ്റിങ് നൽകുക അല്ലെങ്കിൽ ഒരു യുട്യൂബ് വിഡിയോ ലൈക്ക് ചെയ്യുക–ഇതാണ് ടാസ്ക്. ഓരോ ടാസ്കിനും 50 രൂപയാണ് പ്രതിഫലം. ഉദാഹരണത്തിന് അവർ ഒരു ഹോട്ടലിന്റെ പേര് അയയ്ക്കും. നമ്മൾ അവരുടെ ഗൂഗിൾ പേജ് തുറന്ന് റേറ്റ് ചെയ്ത് സ്ക്രീൻഷോട്ട് അയയ്ക്കണം. 3 ടാസ്ക് കഴിഞ്ഞ് 150 രൂപ ഒരുമിച്ചേ ലഭിക്കൂ. ഇനിയാണ് വാട്സാപ് വിട്ട് ടെലഗ്രാം ആപ്പിലേക്ക് തട്ടിപ്പ് ചുവടുമാറുന്നത്.
പണം ലഭിക്കണമെങ്കിൽ ടെലഗ്രാം മെസേജിങ് ആപ്പിൽ 'റിസപ്ഷനിസ്റ്റ്' എന്നൊരാളെ പ്രത്യേക കോഡുമായി സമീപിക്കണം. റിസപ്ഷനിസ്റ്റ് മറ്റാരുമല്ല, തട്ടിപ്പ് സംഘത്തിലൊരാൾ തന്നെ. കോഡ് വാട്സാപ്പിൽ ലഭിക്കും. ഇതാണ് റിസപ്ഷനിസ്റ്റിനു കൈമാറേണ്ടത്.
∙ എന്തുകൊണ്ട് ടെലഗ്രാം?
ഇത്രയും നേരം വാട്സാപ്പിൽ ചാറ്റ് ചെയ്തവർ എന്തിനാണ് ടെലഗ്രാമിലേക്ക് നിങ്ങളെ ക്ഷണിക്കുന്നത്? കാരണം പലതാണ്. നമ്പർ വെളിപ്പെടുത്താതെയുള്ള ചാറ്റ്, ഇരു വശത്തെയും ചാറ്റ് ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ എന്നിവയാണ് ടെലഗ്രാമിനെ തട്ടിപ്പുകാർക്ക് പ്രിയമുള്ളതാക്കുന്നത്. വാട്സാപ്പിലാണെങ്കിൽ നമ്പർ വെളിപ്പെടുത്തണം. വെർച്വൽ നമ്പർ ആണെങ്കിൽ പോലും വാട്സാപ്പിലെ തട്ടിപ്പ് അക്കൗണ്ട് അതിവേഗം നീക്കം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇക്കാരണങ്ങളാലാണ് തട്ടിപ്പുകാർ നിങ്ങളെ ടെലഗ്രാമിലേക്ക് ക്ഷണിക്കുന്നത്. അവിടെ എന്തു തോന്നിവാസവും നടക്കുമെന്നു ചുരുക്കം.
∙ റിസപ്ഷനിസ്റ്റ് തരും '150 രൂപ'
വാട്സാപ്പിൽനിന്നു ലഭിച്ച കോഡ് നമ്പറുമായി ടെലഗ്രാമിലെ ഇവരുടെ റിസപ്ഷനിസ്റ്റിനെ സമീപിച്ചാലുടൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിക്കും. അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ മിനുറ്റുകൾക്കുള്ളിൽ 3 ടാസ്ക്കുകളുടെ പ്രതിഫലമായ 150 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്തും. ഒരു രൂപ പോലും അങ്ങോട്ട് നൽകാതെ ഇങ്ങോട്ട് പ്രതിഫലം ലഭിക്കുന്നതോടെ നിങ്ങൾക്ക് വിശ്വാസമാകും. തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പിലേക്ക് ചേർക്കും. ഗ്രൂപ്പിന് ഒരു പ്രത്യേക നമ്പറുമുണ്ടാകും. യഥാർഥത്തിൽ ഇത് നിങ്ങൾക്ക് അവരിടുന്ന നമ്പറാണ്.
ഉയർന്ന തുക സ്വീകരിക്കാനായി വ്യാജ കറന്റ് അക്കൗണ്ടുകൾ വിലയ്ക്കെടുത്തും വാടകയ്ക്കെടുത്തുമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇവ പിന്തുടർന്ന് എത്തിയാൽ കുടുങ്ങുക അക്കൗണ്ട് വാടകയ്ക്ക് നൽകിയവർ മാത്രം.
ദിവസവും 24 ടാസ്ക് ഉണ്ടാകും. ഒന്നിന് 50 മുതൽ 200 രൂപ വരെ. ഒരുമണിക്കൂർ ഇടവിട്ട് യുട്യൂബ് ചാനലുകളുടെ ലിങ്ക് അല്ലെങ്കിൽ ഹോട്ടലുകളുടെ പേര് എത്തും. 3 ടാസ്ക് വീതം പൂർത്തിയാക്കുമ്പോൾ 200, 250 രൂപ എന്ന മട്ടിൽ പണം അക്കൗണ്ടിലെത്തും. പണത്തോടുള്ള ആർത്തി അറിയാതെ വർധിക്കും.
∙ പ്രീപെയ്ഡ് ടാസ്ക് എന്ന കുരുക്ക്
ടാസ്ക് 1–3, ടാസ്ക് 4–6 എന്നിവ ചെയ്തു കഴിഞ്ഞ നിങ്ങൾക്ക് ചെറിയ തുക അക്കൗണ്ടിലെത്തിയിട്ടുണ്ടാകും. പണം ലഭിച്ചതോടെ വിശ്വാസം ഇരട്ടിക്കും. തുടർന്ന് 7–9 ടാസ്ക്കുകൾ. 8 എന്ന ടാസ്ക് പ്രീപെയ്ഡ് ആയിരിക്കും.
1500 രൂപ ഓൺലൈൻ ബാങ്കിങ് വഴി അയച്ചാൽ ഉടനടി 1901 രൂപ (40% വർധന) തിരികെ ലഭിക്കുമെന്ന നിർദശം വരും. തട്ടിപ്പെന്നു തോന്നി നമ്മൾ പണമിടില്ല. എന്നാൽ ഗ്രൂപ്പിലുള്ളവർ പലരും പണമിട്ട്, പണം വാരുന്നതിന്റെ തെളിവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. 20 പേരുള്ള ആ ഗ്രൂപ്പിൽ യഥാർഥ വ്യക്തി നിങ്ങൾ മാത്രമാണെന്ന സത്യം നിങ്ങളറിയുന്നില്ല.
ബാക്കി 19 പേരും തട്ടിപ്പു സംഘത്തിന്റെ വ്യാജ പ്രൊഫൈലുകളാണ്. നിങ്ങളെ പണമിടാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ ജോലി. നമ്മളാകട്ടെ പണമിടാത്ത യുട്യൂബ് ടാസ്ക്കുകൾക്കായി കാത്തിരിക്കും. അടുപ്പിച്ചുള്ള 3 ടാസ്കുകൾ പൂർത്തിയാക്കിയാലേ പണം ലഭിക്കൂ. 2 തവണ മാത്രമേ പ്രീപെയ്ഡ് ടാസ്ക് സ്കിപ്പ് ചെയ്യാനാകൂ. പിന്നീടുള്ള 3 വീതമുള്ള ടാസ്കുകളിൽ എപ്പോഴും ഒരെണ്ണം പ്രീപെയ്ഡ് ആയിരിക്കും. അത് അറ്റൻഡ് ചെയ്യാത്തതിനാൽ നിങ്ങൾക്ക് സൗജന്യ ടാസ്ക്കുകളുടെ പണം പോലും ലഭിക്കാതെ വരും.
എന്തും വരട്ടെ, പ്രീപെയ്ഡ് ടാസ്ക് വെറുതെ ഒന്നു ട്രൈ ചെയ്യാനായി റിസപ്ഷനിസ്റ്റിനെ നിങ്ങൾ സമീപിക്കും. അവർ നൽകുന്ന അക്കൗണ്ടിലേക്ക് 1500 രൂപ ഇടുന്നതോടെ മിനിറ്റുകൾക്കുള്ളിൽ 1901 രൂപ എത്തും. ഇതോടെ നിങ്ങൾക്ക് പൂർണവിശ്വാസമാകും. കളിയിൽ ഹരം പിടിച്ച് നിങ്ങൾ പല അക്കൗണ്ടുകളിലേക്ക് 30,000 രൂപ വരെയൊക്കെ നിക്ഷേപിക്കും. യഥാർഥത്തിൽ പണമയ്ക്കാനായി തട്ടിപ്പുകാരൻ നൽകുന്നത് അവരുടെ അക്കൗണ്ടല്ല. പകരം നിങ്ങളെപ്പോലെ മറ്റ് ഗ്രൂപ്പുകളിൽ കളിക്കുന്നവരുടെ അക്കൗണ്ടുകളിലേക്കാണ്. നിങ്ങൾക്ക് തിരികെ പണം ലഭിക്കുന്നതും അതുപോലെത്തന്നെ.
ആദ്യത്തെ ഇത്തരം ഇടപാടുകളെല്ലാം നിങ്ങളുടെ വിശ്വാസമാർജ്ജിക്കാനായി അവർതന്നെ കളിക്കാരിൽ നിന്ന് പരസ്പരം ചെയിൻ രീതിയിൽ എത്തിക്കുന്നതാണ് (റൂട്ട് ചെയ്യുക). വലിയ സംഖ്യകളിലേക്കു പോകുമ്പോൾ നിങ്ങളുടെ പണം തിരികെ ലഭിക്കാതെ വരും. കുടുങ്ങിയ തുക തിരിച്ചുപിടിക്കാനായി അതിലും വലിയ തുക ആവശ്യപ്പെടും.
മുൻപ് നിക്ഷേപിച്ച തുക രക്ഷിച്ചെടുക്കാനായി അവർ തുടർന്ന് പറയുന്ന ഓരോ ടാസ്ക്കിലും കൂടുതൽ പണം നിക്ഷേപിക്കും. ഒരു ഘട്ടം കഴിയുമ്പോൾ ഈ പണമൊന്നും തിരികെ കിട്ടില്ലെന്ന് ബോധ്യമാകും. ഒടുവിൽ ടെലഗ്രാം ഗ്രൂപ്പിൽനിന്ന് നിങ്ങളെ പുറത്താക്കും. ഇരു വശത്തെയും ചാറ്റും ഡിലീറ്റ് ചെയ്യും. ചുരുക്കത്തിൽ ഒരു തെളിവു പോലുമുണ്ടാകില്ല.
∙ പണം നൽകിയത് ആർക്ക്? പണം വന്നത് എവിടെ നിന്ന്?
വൻ തുകകളിലേക്ക് കളി മാറുമ്പോൾ ജൻപഥ് ഇലക്ട്രിക്കൽസ്, ഓം സായ് ബർവാല പൗൾട്രി ഫാം ലിമിറ്റഡ്, അസർ ട്രേഡേഴ്സ് എന്നതുപോലെ പരസ്പരബന്ധമില്ലാത്ത ചില അക്കൗണ്ടുകളിലേക്ക് പണമയയ്ക്കാനാകും നിങ്ങൾക്ക് ലഭിക്കുന്ന നിർദേശം. ഇവയെല്ലാം ചില സാങ്കൽപ്പിക സ്ഥാപനങ്ങളുടെ പേരിൽ എടുക്കുന്ന വ്യാജ കറന്റ് അക്കൗണ്ടുകളാണ്. എന്നുകരുതി തട്ടിപ്പുകാരാണ് ഇവ നേരിട്ട് ഓപറേറ്റ് ചെയ്യുന്നതെന്നു കരുതരുത്. ഉയർന്ന തുക സ്വീകരിക്കാനായി വ്യാജ കറന്റ് അക്കൗണ്ടുകൾ വിലയ്ക്കെടുത്തും വാടകയ്ക്കെടുത്തുമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇവ പിന്തുടർന്ന് എത്തിയാൽ കുടുങ്ങുക അക്കൗണ്ട് വാടകയ്ക്ക് നൽകിയവർ മാത്രം. പരിധികളില്ലാതെ വൻ തുകകളുടെ ഇടപാട് നടത്താമെന്നതാണ് കറന്റ് അക്കൗണ്ടുകൾ എടുക്കാൻ തട്ടിപ്പുകാരെ പ്രേരിപ്പിക്കുന്നത്.
കറന്റ് അക്കൗണ്ടിലെത്തിയ പണം ബാങ്കിങ് ശൃംഖലയിൽനിന്ന് പുറത്തെത്തിക്കുകയാണ് തട്ടിപ്പുകാരുടെ അടുത്ത ശ്രമം. പണം ക്രിപ്റ്റോകറൻസിയാക്കി മാറ്റുന്ന ധാരാളം പേരെ പാർട്–ടൈം ജോലിക്കെന്ന പേരിൽ എടുക്കും. തട്ടിപ്പിലൂടെ കറന്റ് അക്കൗണ്ടുകളിൽ ലഭിച്ച പണം ചെറു തുകകളാക്കി ഇത്തരം നൂറുക്കണക്കിന് ആളുകളുടെ സേവിങ്സ് അക്കൗണ്ടിലേക്ക് അയയ്ക്കും. ബൈനാൻസ് പോലെയുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ അക്കൗണ്ടുള്ള ഇവർ ഈ പണം ബിറ്റ്കോയിൻ ആക്കി മാറ്റും. ഇതിനാണ് ഇവർക്ക് കമ്മിഷൻ. ഒടുവിൽ ഇതു തട്ടിപ്പുകാരുടെ ക്രിപ്റ്റോ വോലറ്റിലേക്ക് അയയ്ക്കുന്നതോടെ പണം ഇന്ത്യ കടക്കും. അതുവരെയുള്ള ഇടപാടുകളെല്ലാം തട്ടിപ്പുകാരൻ അതിവിദഗ്ധമായി നിയന്ത്രിച്ചത് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണെന്നോർക്കണം. അന്വേഷണം നടന്നാൽതന്നെ പലപ്പോഴും വഴിമുട്ടും.