ബിജെപി ഉന്നതങ്ങളിലേക്ക് അതിവേഗം; മഹുവയുടെ വഴിമുടക്കുമോ ദുബെ? കൂട്ടിന് വ്യാജബിരുദ വിവാദം മുതൽ ഐഎഎസ് തർക്കം വരെ
2023 ഓഗസ്റ്റിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തിനു വേണ്ടി ആദ്യം സംസാരിച്ചത് താരതമ്യേന ജൂനിയറായ നിഷികാന്ത് ദുബെ എന്ന എംപി ആയിരുന്നു. ദുബെ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നേർക്കുള്ള വ്യക്തി അധിക്ഷേപം മുതൽ ‘ഇന്ത്യ’ മുന്നണിയിലെ പടലപിണക്കങ്ങൾ വരെ നീണ്ടു ആ പ്രസംഗം. മാധ്യമങ്ങളിലെല്ലാം നിറഞ്ഞത് ദുബെ പ്രതിപക്ഷത്തുള്ള പ്രധാന നേതാക്കൾക്കെതിരെ നടത്തിയ ആരോപണങ്ങളായിരുന്നു. മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി എംപിയെ പുറത്താക്കാനുള്ള ശുപാർശ വരെയെത്തിയ പോരാട്ടമാണ് അതിൽ ഒടുവിലത്തേത്. ജാർഖണ്ഡിൽനിന്നുള്ള ഈ രാഷ്്ട്രീയക്കാരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്ന വഴികളിലൊന്നായിരുന്നു പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുക എന്നത്. കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള മിടുക്കു കൂടി ഉണ്ടായതോടെ പാർലമെന്റിനകത്തും പുറത്തും ബിജെപിയുടെ മുന്നണിപ്പോരാളികളിലൊരാളായി ദുബെ മാറി. അതിന്റെ മറ്റൊരു സാക്ഷ്യമായിരുന്നു രാജ്യമാകെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ വന്നപ്പോൾ ഭരണപക്ഷത്തുനിന്ന് ആദ്യം സംസാരിക്കാൻ ബിജെപി ദുബെയെ നിയോഗിച്ചത്.

2023 ഓഗസ്റ്റിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തിനു വേണ്ടി ആദ്യം സംസാരിച്ചത് താരതമ്യേന ജൂനിയറായ നിഷികാന്ത് ദുബെ എന്ന എംപി ആയിരുന്നു. ദുബെ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നേർക്കുള്ള വ്യക്തി അധിക്ഷേപം മുതൽ ‘ഇന്ത്യ’ മുന്നണിയിലെ പടലപിണക്കങ്ങൾ വരെ നീണ്ടു ആ പ്രസംഗം. മാധ്യമങ്ങളിലെല്ലാം നിറഞ്ഞത് ദുബെ പ്രതിപക്ഷത്തുള്ള പ്രധാന നേതാക്കൾക്കെതിരെ നടത്തിയ ആരോപണങ്ങളായിരുന്നു. മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി എംപിയെ പുറത്താക്കാനുള്ള ശുപാർശ വരെയെത്തിയ പോരാട്ടമാണ് അതിൽ ഒടുവിലത്തേത്.
ജാർഖണ്ഡിൽനിന്നുള്ള ഈ രാഷ്്ട്രീയക്കാരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്ന വഴികളിലൊന്നായിരുന്നു പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുക എന്നത്. കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള മിടുക്കു കൂടി ഉണ്ടായതോടെ പാർലമെന്റിനകത്തും പുറത്തും ബിജെപിയുടെ മുന്നണിപ്പോരാളികളിലൊരാളായി ദുബെ മാറി. അതിന്റെ മറ്റൊരു സാക്ഷ്യമായിരുന്നു രാജ്യമാകെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ വന്നപ്പോൾ ഭരണപക്ഷത്തുനിന്ന് ആദ്യം സംസാരിക്കാൻ ബിജെപി ദുബെയെ നിയോഗിച്ചത്. പ്രതിപക്ഷത്തുനിന്നാകട്ടെ, സോണിയ ഗാന്ധിയും. എന്താണ് നിഷികാന്ത് ദുബെയുടെ പശ്ചാത്തലം? എന്തുകൊണ്ടാണ് ഈ ബിജെപി നേതാവ് നിരന്തരം വിവാദത്തിലാകുന്നത്, എന്നിട്ടും ബിജെപി ഒപ്പം നിർത്തുന്നത്?
∙ ചോദ്യത്തിന് കോഴ: ഏറ്റവുമൊടുവിലെ വിവാദം
മഹുവ മൊയ്ത്രയുമായുള്ള കൊമ്പുകോർക്കലാണ് ദുബെയുടെ വിവാദ പരമ്പരകളില്‍ ഏറ്റവുമൊടുവിലുണ്ടായത്. മൊയ്ത്രയുടെ മുൻ പങ്കാളി ജയ് ആനന്ദ് ദെഹാദ്റായി ഉയർത്തിക്കൊണ്ടുവന്ന ആരോപണം ദുബെ ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് ചൂടുപിടിക്കുന്നത്. തുടർന്ന്, വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽനിന്ന് കാശും മറ്റ് പ്രതിഫലങ്ങളും കൈപ്പറ്റിയ ശേഷം പ്രധാനമന്ത്രി മോദിക്കും വ്യവസായി ഗൗതം അദാനിക്കുമെതിരെ മഹുവ ചോദ്യങ്ങൾ ഉന്നയിക്കുന്നു, നടപടി വേണം എന്ന ആവശ്യമുയർത്തി ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തു നിൽകി. മൊയ്ത്രയുടെ ലോക്സഭ ലോഗിൻ ഐഡി ദുബായിൽനിന്ന് തുറന്നെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പരാതിയിലുണ്ടായിരുന്നു. സ്പീക്കർ ഇത് ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് കൈമാറി. ഇപ്പോൾ മൊയ്ത്രയെ പുറത്താക്കണമെന്ന ശുപാർശ നടത്തിയിരിക്കുകയാണ് എത്തിക്സ് കമ്മിറ്റി.
ഇതിനിടെ മൊയ്ത്രയ്ക്കു നേരെ ‘ദുബായ് ദീദി’ പോലുള്ള പ്രയോഗങ്ങളും ദുബെ നടത്തി. ‘ജാർഖണ്ഡിലെ പിറ്റ് ബുൾ’ എന്നു വിളിച്ചാണ് മൊയ്ത്ര ഇതിനോട് പ്രതികരിച്ചത്. മൊയ്ത്രയുടെ വളർത്തുനായയെ ചൊല്ലിയുള്ള തർക്കമാണ് മുൻ പങ്കാളിയുമായി ഉണ്ടായ പ്രശ്നങ്ങളുടെ തുടക്കമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് മൊയ്ത്ര തന്റെ വളർത്തുനായയുമായി ബന്ധപ്പെട്ട് ചില വിഡ്ഢിക്കഥകൾ പ്രചരിക്കുന്നുണ്ട് എന്ന് പ്രതികരിച്ചത്. ‘ബിജെപി നിയോഗിച്ച ഒരു ജാർഖണ്ഡി ‘പിറ്റ് ബുൾ’ (ഒരിനം നായ) എന്റെ പിന്നാലെ ഇറങ്ങിയിട്ടുണ്ട്’ എന്നും അവർ പറഞ്ഞു. ഇതോടെ, തന്നെ നായ എന്നു വിളിച്ചുവെന്നും അതുവഴി മുഴുവൻ ജാർഖണ്ഡുകാരെയും ബിഹാറുകാരെയും മൊയ്ത്ര അപമാനിച്ചിരിക്കുകയാണെന്നും ദുബെ പരാതിപ്പെട്ടു.
∙ എന്നും വിവാദങ്ങൾ; വിമാനം സന്ധ്യകഴിഞ്ഞും പറന്നോ?
വിവാദങ്ങൾ ദുബെയ്ക്ക് പുത്തരിയല്ല. 2022ൽ ജാർഖണ്ഡിലെ ഡിയോഘര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണ് അടുത്ത കാലത്തുണ്ടായ മറ്റൊരു വിവാദ സംഭവം. ദുബെയും അദ്ദേഹത്തിന്റെ രണ്ടു മക്കളും മറ്റൊരു ബിജെപി എംപി മനോജ് തിവാരിയുമടക്കം 9 പേർ വിമാനത്താളത്തിന്റെ എയർ ട്രാഫിക് കൺട്രോൾ (എടിസി) റൂമിൽ അതിക്രമിച്ചു കയറി എന്നാണ് ആരോപണം. ഇവർ ഡൽഹിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിന് അനുവദനീയ സമയം കഴിഞ്ഞതിനാൽ തിരിച്ചു പറക്കാൻ അനുമതി ലഭിച്ചില്ല. പൂർണസജ്ജമായിട്ടില്ലാത്തതിനാൽ രാത്രികാല പറക്കലിന് അനുമതിയില്ലാത്ത വിമാനത്താവളമാണിത്. തുടർന്ന് എടിസിയിൽ അതിക്രമിച്ചു കയറിയെന്ന് കാട്ടി വിമാനത്താവളത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ സുമൻ ആനന്ദിന്റെ പരാതിയിൽ ജാർഖണ്ഡ് പൊലീസ് ഇവർക്കെതിരെ കേസെടുത്തു.
ഡിയോഘര്‍ ഡപ്യൂട്ടി കമ്മിഷണറായി ഭജന്ത്രി നിയമിതനായതോടെയാണ് ദുബെയുമായുള്ള ഏറ്റുമുട്ടലുകളുടെ തുടക്കം. 2021ൽ ഒരു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദുബെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ഭജന്ത്രി റിപ്പോർട്ട് കൊടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള ഉരസലുകള്‍ തുടങ്ങിയത്.
എന്നാൽ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും അവിടെനിന്ന് പറന്നുയരാൻ ആവശ്യമായ എല്ലാ അനുമതികളും ഉണ്ടായിരുന്നു എന്നും ദുബെ വാദിച്ചു. ഇത്തരത്തിൽ കേസെടുത്തതിനു പിന്നിൽ ഡിയോഘര്‍ ഡപ്യൂട്ടി കമ്മിഷണറും ഐഎഎസുകാരനുമായ മഞ്ജുനാഥ് ഭജന്ത്രി ആണെന്നായിരുന്നു ദുബെയുടെ ആരോപണം. താനല്ല, വിമാനത്തിന്റെ എടിസിയിൽ കയറാൻ അധികാരമില്ലാത്ത ഭജന്ത്രി ഇത് ലംഘിച്ചു എന്നും അതുവഴി രാജ്യസുരക്ഷയെ അപകടത്തിലാക്കിയെന്നുമായിരുന്നു ദുബെയുടെ ആരോപണം. ഇതിനു പിന്നാലെ ഡൽഹി പൊലീസിൽ ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭജന്ത്രിക്കെതിരെ രാജ്യദ്രോഹം, ഔദ്യോഗിക രഹസ്യ നിയമം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
സൂര്യാസ്തമയത്തിന് അര മണിക്കൂർ മുൻപ് പറക്കൽ അവസാനിപ്പിക്കണം എന്നാണ് നിയമം. ജാർഖണ്ഡിൽ 6.30നായിരുന്നു അസ്തമനം. അപ്പോൾ 6 മണിക്ക് ഇവിടെനിന്നുള്ള പറക്കൽ അവസാനിപ്പിക്കണം എന്നാണ് ചട്ടം. എന്നാൽ ദുബെയും കൂട്ടരും കയറിയ വിമാനം പറന്നു പൊങ്ങിയത് 6.15നാണ് എന്നാണ് ജാർഖണ്ഡ് സർക്കാർ ചൂണ്ടിക്കാട്ടിയത്. താൻ രാജ്യസുരക്ഷ അപകടത്തിലാക്കി എന്ന് ആരോപിക്കുന്നവർ എന്തുകൊണ്ടാണ് വിമാനത്താവളത്തിൽ ദുബെ ഉണ്ടാക്കിയ സുരക്ഷാ വീഴ്ചയിൽ നടപടി എടുക്കാത്തതെന്നും മൊയ്ത്ര ചോദിച്ചിരുന്നു.
ഭാര്യ അനാമിക ഗൗതം നടത്തുന്ന കമ്പനിയുമായി ബന്ധപ്പെട്ടും ദുബെ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. 20 കോടി രൂപ മൂല്യമുള്ള ഭൂമി, ചില സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്നു കോടി രൂപയ്ക്കു തട്ടിയെടുക്കാന്‍ അനാമിക ശ്രമിച്ചെന്നാണ് ഒരു കേസ്. ഡൽഹി സ്വദേശിയിൽനിന്ന് രണ്ടു കോടി ആവശ്യപ്പെട്ടെന്നു കാണിച്ച് പത്തു വർഷം മുൻപ് അനാമികയ്ക്കും ദുബെയ്ക്കുമെതിരെ പരാതിയുണ്ടായിരുന്നു. 2019ൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമർപ്പിച്ച കണക്കനുസരിച്ച് 46 കോടിയുടെ സ്വത്താണ് ദുബെയ്ക്കുള്ളത്.
∙ നിയമപാലകനും ‘നിയമലംഘകനും’
ഭജന്ത്രിയും ദുബെയും തമ്മിലുള്ള ‘വൈര’ത്തിനു പിന്നിൽ മറ്റൊരു ചരിത്രവും കൂടിയുണ്ട്. പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍നിന്ന് വരുന്ന ഭജന്ത്രി ബോംബെ ഐഐടിയിൽനിന്ന് ബിടെക് പാസായ ശേഷമാണ് ഐഎഎസ് നേടുന്നത്. മോദി സർക്കാരിനു കീഴിൽ കേന്ദ്രത്തിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്ത ശേഷം 2020ലാണ് അദ്ദേഹം ജാർഖണ്ഡിലേക്ക് തിരികെ വരുന്നത്. തുടർന്ന് ഡിയോഘര്‍ ഡപ്യൂട്ടി കമ്മിഷണറായി നിയമിതനായതോടെയാണ് ദുബെയുമായുള്ള ഏറ്റുമുട്ടലുകളുടെ തുടക്കം. ദുംക, ഗോഡ ജില്ലകൾ ചേർന്നതാണ് ഡിയോഘർ. ഗോഡ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ദുബെ. 2021ൽ ഒരു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദുബെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ഭജന്ത്രി റിപ്പോർട്ട് കൊടുത്തതോടെ ഇരുവരും തമ്മിലുള്ള ഉരസലുകള്‍ തുടങ്ങി.
തനിക്കെതിരെ ഭജന്ത്രി 37 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ദുബെ ആരോപിച്ചത്. എന്നാൽ ഇതൊന്നും തെറ്റായ കേസുകളല്ലെന്നും അതുകൊണ്ടാണ് അവയൊന്നും തള്ളിപ്പോകാത്തത് എന്നുമാണ് ഭജന്ത്രി നൽകിയ മറുപടി. തന്റെ മണ്ഡലം മൂന്നു ജില്ലകളിലായാണ് കിടക്കുന്നതെന്നും എന്നാൽ മറ്റു രണ്ടിടത്തും യാതൊരു പ്രശ്നങ്ങളും ഇല്ലാതിരിക്കുമ്പോൾ താൻ ഡിയോഘറിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണോ എന്നും ദുബെ ചോദിക്കുന്നു. തനിക്ക് മറ്റു ജില്ലകളിലെ കാര്യങ്ങളറിയില്ലെന്നും പക്ഷേ ഡിയോഘറിൽ വന്ന് നിയമം ലംഘിച്ചാൽ കേസെടുക്കുമെന്നും ദുബെ നിരന്തരം നിയമം ലംഘിക്കുന്നതു കൊണ്ടാണ് കേസെടുക്കുന്നത് എന്നുമാണ് ഭജന്ത്രിയുടെ നിലപാട്.
∙ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും വിവാദങ്ങൾ
മുപ്പത്തിയേഴാം വയസ്സിലാണ് ദുബെ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്ന് പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലം അനുസരിച്ച് ബിഹാറിലെ ഭഗൽപ്പുരിലുള്ള മാർവാഡി കോളജിൽനിന്ന് അദ്ദേഹം 1989ൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. 1993ൽ ഡൽഹി സർവകലാശാലയിൽനിന്ന് പാർട് ൈടമായി എംബിഎ പൂർത്തിയാക്കി എന്നും സത്യവാങ്മൂലം പറയുന്നു. 23–ാമത്തെ വയസ്സിലാണ് ദുബെ എസ്സാർ ഗ്രൂപ്പിൽ ഡയറക്ടറായി ചേരുന്നത്. പഠനകാലത്ത് എബിവിപി പ്രവർത്തകനായിരുന്ന ദുബെ അതിനുശേഷവും സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. 2009ൽ ജാർഖണ്ഡിലെ ഗോഡയിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച് ലോക്സഭയിലെത്തി.
എന്നാൽ ദുബെയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങൾ കുറേ നാളുകളായി പുകഞ്ഞു നിൽക്കുന്നുണ്ട്. മഹുവ മൊയ്ത്ര അടക്കമുള്ളവർ ഈ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ദുബെയുടെ ബിരുദം വ്യാജമാണ് എന്നായിരുന്നു ആരോപണം. അതിനൊപ്പം, ദുബെ പേരിെനാപ്പം ചേർത്തിരിക്കുന്ന ഡോക്ടറേറ്റ് ബിരുദത്തെ ചൊല്ലിയും വിവാദങ്ങളുയർന്നു. രാജസ്ഥാനിലെ പ്രതാപ് സർവകലാശാലയിൽനിന്ന് ‘ഗ്രാമീണ ദാരിദ്ര്യവുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി എന്നതിലും മൊയ്ത്ര ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ദുബെ തന്റെ വിദ്യാഭ്യാസ യോഗ്യത തെറ്റാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.