ചൈനീസ് ചതിയിൽ ഇന്ത്യ ‘ഔട്ട്’; മോദിക്കേറ്റ അടി? കടത്തിലും വെള്ളത്തിലും മുങ്ങുമ്പോൾ ആരു രക്ഷിക്കും മാലദ്വീപിനെ!
ചെറിയ ക്ലാസുകളിൽ രാജ്യത്തിന്റെ ഭൂപടം വരയ്ക്കുമ്പോള്‍ ചില വിരുതൻമാർ ശ്രീലങ്കയെക്കൂടി ഇന്ത്യയ്ക്കൊപ്പം ചേർത്തങ്ങു വരയ്ക്കും! എന്നാൽ ശ്രീലങ്കയ്ക്ക് സമീപം മറ്റൊരു രാജ്യം കൂടിയുണ്ടായിരുന്നത് അവർ ഓർക്കില്ല. സ്വതന്ത്രമായ നാളുമുതല്‍ സ്വന്തം സംസ്ഥാനത്തിനെന്ന പോലെ പരിഗണന നൽകി ഇന്ത്യ സംരക്ഷിച്ച മാലദ്വീപാണത്. പക്ഷേ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി അവിടെനിന്നു വരുന്ന വാര്‍ത്തകൾ ഇന്ത്യയ്ക്ക് അനുകൂലമല്ല. മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നല്ല നാളുകൾ നഷ്ടമായത്. അട്ടിമറിയിലൂടെയല്ല, ജനാധിപത്യത്തിലൂടെയാണ് മുഹമ്മദ് മുയിസു ഭരണം നേടിയത്. അദ്ദേഹം മുഖ്യപ്രചാരണായുധമാക്കിയതോ, ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യവും. ‘ഇന്ത്യ ഔട്ട്’ എന്നതുകൊണ്ട് മുയിസു പരസ്യമായി പറഞ്ഞത് ഇന്ത്യൻ സൈനികരെ മാലദ്വീപിൽനിന്നു പുറത്താക്കുക, ഇന്ത്യൻ ഇടപെടലുകൾ കുറയ്ക്കുക എന്നതാണ്. എന്തിനാണ് മാലദ്വീപിൽ ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്? തന്ത്രപ്രധാനമായ സ്ഥാനം കൈയാളുന്ന മാലദ്വീപിലെ വർഷങ്ങളായുള്ള ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു എന്നു പറയാനാവുമോ? 30 വർഷത്തിനകം കടലാഴങ്ങളിൽ മുങ്ങി ഓർമായി മാറുമെന്ന് കരുതുന്ന മാലദ്വീപെന്ന കുഞ്ഞുരാഷ്ട്രം നമുക്കെതിരെ ജനാധിപത്യത്തിന്റെ വിരൽ ചൂണ്ടുമ്പോഴും ഇന്ത്യ സ്വീകരിക്കുന്ന നയമെന്താണ്? വിശദമായി പരിശോധിക്കാം.

ചെറിയ ക്ലാസുകളിൽ രാജ്യത്തിന്റെ ഭൂപടം വരയ്ക്കുമ്പോള്‍ ചില വിരുതൻമാർ ശ്രീലങ്കയെക്കൂടി ഇന്ത്യയ്ക്കൊപ്പം ചേർത്തങ്ങു വരയ്ക്കും! എന്നാൽ ശ്രീലങ്കയ്ക്ക് സമീപം മറ്റൊരു രാജ്യം കൂടിയുണ്ടായിരുന്നത് അവർ ഓർക്കില്ല. സ്വതന്ത്രമായ നാളുമുതല്‍ സ്വന്തം സംസ്ഥാനത്തിനെന്ന പോലെ പരിഗണന നൽകി ഇന്ത്യ സംരക്ഷിച്ച മാലദ്വീപാണത്. പക്ഷേ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി അവിടെനിന്നു വരുന്ന വാര്‍ത്തകൾ ഇന്ത്യയ്ക്ക് അനുകൂലമല്ല. മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നല്ല നാളുകൾ നഷ്ടമായത്. അട്ടിമറിയിലൂടെയല്ല, ജനാധിപത്യത്തിലൂടെയാണ് മുഹമ്മദ് മുയിസു ഭരണം നേടിയത്. അദ്ദേഹം മുഖ്യപ്രചാരണായുധമാക്കിയതോ, ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യവും.
‘ഇന്ത്യ ഔട്ട്’ എന്നതുകൊണ്ട് മുയിസു പരസ്യമായി പറഞ്ഞത് ഇന്ത്യൻ സൈനികരെ മാലദ്വീപിൽനിന്നു പുറത്താക്കുക, ഇന്ത്യൻ ഇടപെടലുകൾ കുറയ്ക്കുക എന്നതാണ്. എന്തിനാണ് മാലദ്വീപിൽ ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്? തന്ത്രപ്രധാനമായ സ്ഥാനം കൈയാളുന്ന മാലദ്വീപിലെ വർഷങ്ങളായുള്ള ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു എന്നു പറയാനാവുമോ? 30 വർഷത്തിനകം കടലാഴങ്ങളിൽ മുങ്ങി ഓർമായി മാറുമെന്ന് കരുതുന്ന മാലദ്വീപെന്ന കുഞ്ഞുരാഷ്ട്രം നമുക്കെതിരെ ജനാധിപത്യത്തിന്റെ വിരൽ ചൂണ്ടുമ്പോഴും ഇന്ത്യ സ്വീകരിക്കുന്ന നയമെന്താണ്? വിശദമായി പരിശോധിക്കാം.
∙ ഇന്ത്യൻ കരുതലിൽ വളർന്ന കുഞ്ഞൻ രാജ്യം
90,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന രാജ്യമാണ് മാലദ്വീപ്. ഈ വലുപ്പത്തിൽ 99.6 ശതമാനവും പക്ഷേ കടലാണ്. ശേഷിക്കുന്ന ഭാഗത്തുള്ളത് 1192 ചെറുദ്വീപുകൾ, അവിടെ അഞ്ചുലക്ഷത്തോളം വരുന്ന ജനസംഖ്യ. ലോകത്ത് ആഗോളതാപനത്തിന്റെ ഇരയാവുമെന്ന നാളുകുറിക്കപ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നു കൂടിയാണ് ഇത്. 2050 എത്തുമ്പോഴേക്കും മാലദ്വീപിന്റെ കരഭൂമിയുടെ 80 ശതമാനവും കടലെടുക്കുമെന്നാണ് വിദഗ്ധ പക്ഷം. വലിയൊരു പ്രകൃതിദുരന്തത്തിന് ഇരയാകുമെന്ന ഭീഷണി നിലനിൽക്കുന്ന മാലദ്വീപിന്റെ ഏറ്റവും തൊട്ടടുത്തുള്ള രാജ്യം ഇന്ത്യയാണ്, കേവലം 70 നോട്ടിക്കൽ മൈൽ മാത്രമാണ് ദൂരം. അതായത് അത്യാവശ്യഘട്ടങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ രക്ഷാകരം നീട്ടിയെത്താനാവുന്ന ദൂരം. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ ഈ ഒരു മണിക്കൂർ പണ്ടേ പരിശോധിച്ചു വിജയിച്ചിട്ടുള്ളതാണെന്നും നമുക്കറിയാം.
ഭൂമിശാസ്ത്രപരമായുള്ള അടുപ്പം മാത്രമല്ല ചരിത്രം പരിശോധിച്ചാൽ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അടുപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഒരുകാലത്ത് മാലദ്വീപ് ലോകത്തെ കാണുന്നതു പോലും ഇന്ത്യയിലൂടെയായിരുന്നു. ഇന്നും അവശ്യവസ്തുക്കളടക്കം ദ്വീപിന്റെ നിലനില്‍പിൽ ഇന്ത്യ വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യയെ പോലെ മാലദ്വീപും ബ്രിട്ടിഷ് ഭരണത്തിൻ കീഴിലായിരുന്നു. 1966ൽ സ്വാതന്ത്ര്യം ലഭിച്ച മാലദ്വീപിനെ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി ആദ്യം അംഗീകരിച്ചത് ഇന്ത്യയാണ്. പിന്നാലെ രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ ഇരുരാജ്യങ്ങളും ദൃഢമാക്കി.
മാലദ്വീപുമായുള്ള ബന്ധം ഊഷ്മളമാക്കാൻ ആദ്യകാലത്ത് ഇന്ത്യയെ പ്രേരിപ്പിച്ച പ്രധാന ഘടകം ശ്രീലങ്കയായിരുന്നു. നയതന്ത്ര കണ്ണുകളിൽ ശ്രീലങ്കയെ നിലയ്ക്കുനിർത്താൻ മാലദ്വീപിന്റെ സ്ഥാനം ഇന്ത്യയെ സഹായിച്ചു. എന്നാൽ മാലദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ അന്നും അകലം പാലിച്ചു. അപ്പോഴും അവരുടെ വികസന സ്വപ്നങ്ങൾക്കു നിറം ചാർത്താൻ ഇന്ത്യ കൈയയച്ച് സാമ്പത്തിക സഹായം നൽകിയിരുന്നു. ഇരു സർക്കാരുകളും തമ്മിലുണ്ടാക്കിയ കരാറുകൾ മാലദ്വീപിന് ഇന്ത്യയോടുള്ള ബന്ധം ദൃഢമാക്കിയപ്പോൾ രാജ്യാന്തര വേദികളിൽ ഇന്ത്യൻ ആശയങ്ങളെ പിന്തുണച്ച് മാലദ്വീപും കൂടെ നിന്നു.
ചികിത്സയ്ക്കായി അവിടെനിന്ന് ആളുകള്‍ ഇന്ത്യയിലേക്കെത്തി. അവരിൽ കൂടുതലും കേരളത്തിൽ തിരുവനന്തപുരത്താണ് എത്തിയത്. അവിടെ മെഡിക്കൽ കോളജിന് സമീപത്തുള്ള ഹോട്ടലുകളിലും, ലോഡ്ജുകളിലും മാലദ്വീപിയൻ ഭാഷയിലുള്ള പരസ്യബോർഡുകൾ തെളിവായി ഇപ്പോഴും അവരെ സ്വാഗതം ചെയ്യുന്നു. മാലദ്വീപിന്റെ വരുമാനത്തിൽ ഇന്ന് മുഖ്യ പങ്ക് വഹിക്കുന്നത് ടൂറിസമാണ്. ഇന്ത്യൻ സെലിബ്രിറ്റികളുടെ യാത്രകളുടെ പ്രധാന കേന്ദ്രം. അവിടുത്തെ കടലോരക്കാഴ്ചകള്‍ പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങളും നിമിഷനേരംകൊണ്ട് വൈറലാകും. എന്നാൽ ഇവിടെ റിസോർട്ടുകൾക്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ധനസഹായം നൽകിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നത് അറിയാമോ? ഇന്നും ഈ ദ്വീപുരാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എസ്ബിഐയാണ്.
∙ 1988, 2004, 2014– ഇന്ത്യ കാത്തുസൂക്ഷിച്ച രാജ്യം
ഇന്ത്യ–മാലദ്വീപ് ബന്ധത്തിൽ മറക്കാനാവാത്ത മൂന്ന് വർഷങ്ങളാണ് 1988, 2004, 2014. ഇതില്‍ 1988 ഇന്ത്യ–മാലദ്വീപ് ബന്ധത്തെക്കുറിച്ച് തങ്കലിപികളിൽ എഴുതി ചേർത്തതാണ്. 'ഓപ്പറേഷൻ കാക്ടസ്' എന്ന രഹസ്യനാമത്തിൽ ഇന്ത്യൻ സേനയുടെ വിദേശ ദൗത്യങ്ങളിൽ മുന്നിൽ നിൽക്കുന്ന ഓപറേഷൻ. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ബംഗ്ലദേശ് തുടങ്ങിയ ഇടങ്ങളിൽ അട്ടിമറി ശ്രമങ്ങളുണ്ടായിട്ടും ഇടപെടാതെ നോക്കിയിരുന്ന ഇന്ത്യയ്ക്ക് മാലദ്വീപിൽ ഇടപെടേണ്ടി വന്നു. 1988 ൽ മാലദ്വീപിലെ ഭരണ അട്ടിമറിശ്രമം പരാജയപ്പെടുത്താൻ, രാജ്യത്തെ തിരികെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ പറന്നുയർന്നു.
ശ്രീലങ്കൻ തമിഴ് വിഘടനവാദികളുമായി ചേർന്ന് അബ്ദുല്ല ലുത്തുഫിയെന്ന വ്യവസായിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകളാണ് 1988 ൽ മാലദ്വീപ് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്. ഈ ശ്രമത്തിൽ അവർ വിജയിക്കുകയും ചെയ്തു. രാജ്യത്തെ പ്രധാന സ്ഥലങ്ങള്‍ കൈയേറിയ സംഘം സർക്കാർ സ്ഥാപനങ്ങൾ, റേഡിയോ, ടെലിവിഷൻ തുടങ്ങിയ പ്രക്ഷേപണ കേന്ദ്രങ്ങൾ, വിമാനത്താവളം, തുറമുഖം തുടങ്ങിയവയെല്ലാം നിയന്ത്രണത്തിലാക്കി. മാലദ്വീപ് ഭരണകൂടത്തിന്റെ അഭ്യർഥന മാനിച്ചെത്തിയ ഇന്ത്യൻ സായുധ സേനയിലെ പാരാട്രൂപ്പർമാർ മണിക്കൂറുകൾക്കകം അട്ടിമറി സംഘത്തെ തുരത്തി തലസ്ഥാനത്തിന്റെ നിയന്ത്രണം പ്രസിഡന്റ് അബ്ദുൽ ഗയൂമിന് കൈമാറി. ഇന്ത്യൻ നാവികസേനയും ഓപറേഷനിൽ നിർണായക പങ്ക് വഹിച്ചു. ഈ വിജയത്തിന് ഇന്ത്യൻ ഭരണകൂടത്തെ സഹായിക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കും എടുത്തുപറയേണ്ടതാണ്.
∙ രാക്ഷസത്തിരകളെ മുറിച്ചെത്തിയ രക്ഷാദൗത്യം
2004 ഡിസംബർ 26. ഇന്തൊനീഷ്യയില്‍ കടലിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ മുറിവേറ്റ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും മാലദ്വീപുമുണ്ടായിരുന്നു. സ്വന്തം രാജ്യത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരവേ ഡിസംബർ 27ന് രാവിലെ ഇന്ത്യൻ സഹായവുമായി വ്യോമസേനയുടെ വിമാനങ്ങൾ മാലദ്വീപിലിറങ്ങി. പതിവുപോലെ മാലദ്വീപിലേക്ക് എത്തിയ ആദ്യ സഹായം ഇന്ത്യയുടേതായിരുന്നു. രക്ഷാപ്രവർത്തനത്തിനായി അതിനും മുൻപേ കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനം തിരച്ചിൽ തുടങ്ങിയിരുന്നു. താൽക്കാലിക ആശുപത്രി ആരംഭിക്കുന്നതിനുള്ള സാധനങ്ങളും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു. രണ്ടു ദിവസത്തിനകം ഭക്ഷണസാധനങ്ങളും മരുന്നുകളുമായി രണ്ട് കപ്പലുകളും എത്തി. കോടികളുടെ സാമ്പത്തിക സഹായവും മാലദ്വീപിന് ഇന്ത്യ അന്നു പ്രഖ്യാപിച്ചു.
∙ വേണം കുടിവെള്ളം, പറന്നെത്തിച്ചു
‘കുടിവെള്ളം വേണം...’ 2014 ഡിസംബർ 4ന് മാലദ്വീപിൽനിന്നുള്ള അടിയന്തര സന്ദേശം ഡൽഹിയിലെത്തി. മാലദ്വീപിലെ ഒരേയൊരു ജല ശുദ്ധീകരണശാലയിലുണ്ടായ തകരാറാണ് രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തിയത്. സന്ദേശം ലഭിച്ചതും വ്യോമസേനയുടെ ഭീമൻ ചരക്കുവിമാനമായ സി–17 ഗ്ലോബ്മാസ്റ്റർ കുപ്പിവെള്ളവുമായി പറന്നു. പിന്നാലെ നാവികസേനയുടെ രണ്ട് കപ്പലുകളും. കടൽജലം ശുദ്ധീകരിക്കാനുള്ള സംവിധാനമുള്ള ഐഎൻഎസ് സുകന്യ, ഐഎൻഎസ് ദീപക് എന്നീ കപ്പലുകളാണ് കുതിച്ചെത്തിയത്.
∙ എന്നിട്ടും മാലദ്വീപിൽനിന്ന് ഇന്ത്യ ഔട്ടായി! എങ്ങനെ?
മുകളിൽ സൂചിപ്പിച്ച മൂന്ന് അവസരങ്ങളിൽ മാത്രമല്ല എന്നും മാലദ്വീപിനെ നെഞ്ചിൽ ചേർത്തു വച്ച രാജ്യമാണ് ഇന്ത്യ. കോവിഡ് സമയത്ത് വാക്സീൻ നൽകിയും, ചൈനയടക്കം മറ്റു രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മാലദ്വീപ് പൗരൻമാരെ രക്ഷിച്ചുകൊണ്ടുവന്നും ഇന്ത്യ നല്ല അയൽക്കാരനായി. തുറമുഖം, വിമാനത്താവളം, റോഡുകൾ, പാലങ്ങൾ, സ്റ്റേഡിയം തുടങ്ങി ദ്വീപിന്റെ വിവിധ വികസന പ്രവർത്തനങ്ങളിലും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്.
അതേസമയം മാലദ്വീപിലെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിൽനിന്ന് ഇന്ത്യ എന്നും മാറി നിന്നു. ഈ തക്കം ചൈന അവസരമാക്കിയതോടെയാണ് മാലദ്വീപിൽ ഇന്ത്യാ വിരുദ്ധതയ്ക്ക് തുടക്കം കുറിക്കപ്പെട്ടത്. പാക്ക് ചാരസംഘടനയുടെ ദ്വീപിലെ പ്രവർത്തനങ്ങളും സംശയാസ്പദമാണ്. ഇന്ത്യൻ അയൽരാജ്യങ്ങളെ കൂടെക്കൂട്ടുന്ന ചൈനീസ് നയതന്ത്രത്തിൽ മാലദ്വീപും ഉൾപ്പെട്ടു. മാലദ്വീപ് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന സ്ഥാനമാണ് ചൈനയെയും ഇന്ത്യയെയും ദ്വീപുരാഷ്ട്രവുമായി മികച്ച ബന്ധം തുടരാൻ പ്രേരിപ്പിക്കുന്നത്. വായ്പകളും സഹായങ്ങളുമായി ഇരു രാജ്യങ്ങളും വൻ തുകയാണ് മാലദ്വീപിലേക്ക് ഒഴുക്കുന്നത്.
കടുത്ത ചൈനീസ് ആരാധകനായ മുഹമ്മദ് മുയിസുവാണ് ഇപ്പോള്‍ മാലദ്വീപിന്റെ പ്രസിഡന്റായി ചുമതലയേറ്റിരിക്കുന്നത്. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് അബ്ദുല്ല യമീന്റെ നിഴലായിട്ടാണ് മുയിസുവിനെ കണക്കാക്കുന്നത്. 2013 മുതൽ 2018 വരെ അബ്ദുല്ല യമീന്റെ കീഴിൽ ഈ ദ്വീപുരാഷ്ട്രം ചൈനയുമായി അടുത്തിരുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു. മുയിസുവിന്റെ പ്രചാരണത്തിൽ മുഴച്ചുനിന്ന മുദ്രാവാക്യമായിരുന്നു 'ഇന്ത്യ ഔട്ട്' എന്നത്. ഇന്ത്യ തങ്ങളുടെ കാര്യത്തിൽ അനിയന്ത്രിതമായി കൈകടത്തുന്നു. ഇന്ത്യൻ സൈന്യത്തിന് താവളം നൽകുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെ അടിയറ വയ്ക്കുകയാണ് മുൻ പ്രസിഡന്റ് ഇബ്രാഹിം സോലിഹ് ചെയ്യുന്നത് തുടങ്ങിയ മുയിസുവിന്റെ വാദം ജനം അംഗീകരിച്ചു. അതിനുള്ള തെളിവായിരുന്നു ജനവിധി.
∙ മാലദ്വീപിലെന്തിന് ഇന്ത്യൻ സൈന്യം?
ഒരു വിദേശ സൈന്യത്തിന് ഇന്ത്യയിൽ താവളം ഒരുക്കാൻ ഭരണകൂടം തയാറായാൽ എന്താവും ജനവികാരം. അത്തരമൊന്നാണോ മാലദ്വീപിലും സംഭവിച്ചത്?. എങ്കിൽ എന്തിനാണ് ഇന്ത്യ സൈന്യത്തെ മാലദ്വീപിൽ നിയോഗിച്ചത്? മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനം പ്രധാനമായും ഇന്ത്യയിൽ നിന്നുമെത്തിച്ച രണ്ട് ഹെലികോപ്റ്ററുകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിനായി ഇന്ത്യന്‍ സേനാവിഭാഗത്തിലെ 77 പേരാണ് മാലദ്വീപിൽ തങ്ങുന്നത്. സമുദ്ര നിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം, വൈദ്യസഹായം എന്നീ കാര്യങ്ങളിൽ മാലദ്വീപിനെ സഹായിക്കുന്നതിനു വേണ്ടിയാണ് രണ്ട് ഹെലികോപ്റ്ററുകൾ ഇന്ത്യ അയച്ചത്.
തീവ്രവാദ ശക്തികൾ പിടിമുറുക്കുന്നു എന്ന ഭീതിയിൽ 2009 ൽ മാലദ്വീപ് ഭരണകൂടമാണ് സഹായത്തിന് ഇന്ത്യയെ സമീപിച്ചത്. ഇതേത്തുടർന്ന് ഇരു രാഷ്ട്രങ്ങളും കരാറിൽ ഒപ്പുവച്ചു. രാജ്യത്ത് നിരീക്ഷണത്തിനായി റഡാർ സംവിധാനം ഏർപ്പെടുത്താനും, രണ്ട് ഹെലികോപ്റ്റർ യൂണിറ്റ് സ്ഥിരമായി നിലനിർത്താനും കരാറിലൂടെ ധാരണയായി. സംശയാസ്പദമായ സാഹചര്യങ്ങളുണ്ടായാൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പരിശോധന നടത്താനും തീരുമാനമായി. ഇന്ത്യ മാലദ്വീപിലേക്ക് അയച്ച ഹെലികോപ്റ്ററുകൾ നിരവധി ജീവനുകളാണു രക്ഷിച്ചത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യങ്ങളിൽ രോഗികളെ കൊണ്ടുപോകാനാണ് ഇവ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യൻ ഹെലികോപ്റ്ററുകൾ 523 പേരുടെ ജീവനാണ് രക്ഷിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം പുറത്തു വിട്ടത്. 2023 ൽ മാത്രം ഇന്ത്യൻ ഹെലികോപ്റ്ററുകൾ 131 രക്ഷാപ്രവർത്തനങ്ങൾ നടത്തി.
∙ പ്രസിഡന്റായപ്പോൾ മയപ്പെട്ട് മുയിസു
പ്രസിഡന്റ് കസേരയിലിരുന്നപ്പോൾ, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കണ്ട മുഹമ്മദ് മുയിസുവിനെയല്ല കാണാനാവുന്നത്. വാക്കുകളിലെ ഇന്ത്യാ വിരുദ്ധത അദ്ദേഹം മയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സർക്കാരുമായി, സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുമെന്നും മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്. ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ആ സ്ഥാനത്ത് ചൈനയുടെ സൈന്യത്തെ കൊണ്ടുവരുമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും മുയിസു വ്യക്തമാക്കി.
അതേസമയം ‘ഞങ്ങൾക്ക് എല്ലാ രാജ്യത്തിന്റെയും സഹായവും സഹകരണവും ആവശ്യമാണെന്ന’ വാക്കിൽ ചൈനയുമായും ഇന്ത്യയുമായും ബന്ധം ആവശ്യമാണെന്ന സൂചന നൽകാൻ അദ്ദേഹം മടികാട്ടുന്നില്ല. സൈന്യത്തെ പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി സ്വന്തം ഓഫിസിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുയിസു ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് കിരൺ റിജ്ജു മാലദ്വീപിലെത്തിയത്.
∙ വിദേശനയത്തില്‍ മോദിയുടെ പരാജയം?
കാനഡയുമായുള്ള ബന്ധം വഷളായി തുടരുന്നതിന് ഇടയിലാണ് അയൽരാജ്യമായ മാലദ്വീപിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആ ദ്വീപുരാജ്യത്തിന്റെ ഭരണാധികാരിയായി കാണാൻ ഇന്ത്യ ഒരിക്കലും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നില്ല മുഹമ്മദ് മുയിസു. കാരണം കടുത്ത ചൈനീസ് പക്ഷക്കാരനും ഇന്ത്യാ വിരുദ്ധത ആളിക്കത്തിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ച നേതാവുമാണ് മുയിസു. ലോകത്തെ വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ തിരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിച്ച ഇന്ത്യ മുഹമ്മദ് മുയിസുവിന് അഭിനന്ദനങ്ങൾ അറിയിച്ചു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജ്ജുവാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയത്. 2018 ൽ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദി നേരിട്ടെത്തിയ സ്ഥാനത്താണിത്. ഇത്തവണ 54% വോട്ടു നേടിയാണ് സോലിഹിനെ മുയിസു പരാജയപ്പെടുത്തിയത്.
അതേസമയം മാലദ്വീപിലെ ചൈനീസ് ഇടപെടലിൽ അനിഷ്ടം പ്രകടിപ്പിക്കാനും ഇന്ത്യ സത്യപ്രതിജ്ഞാ വേദി ഉപയോഗിച്ചു. വിദേശകാര്യമന്ത്രിക്ക് പകരം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി കിരൺ റിജ്ജുവിനെ അയച്ചത് ചൈനയ്ക്കുള്ള മറുപടിയായിട്ടാണ് നയതന്ത്രലോകം വീക്ഷിക്കുന്നത്. അരുണാചലിൽനിന്നുള്ള കേന്ദ്രമന്ത്രിയാണ് അദ്ദേഹം. മാലദ്വീപിൽ ഇന്ത്യാവിരുദ്ധ ആശയങ്ങൾ വേരൂന്നിയത് മുളയിലേ തിരിച്ചറിഞ്ഞ് തടയുന്നതിൽ ഇന്ത്യയ്ക്കുണ്ടായ പരാജയം തിരിച്ചറിയേണ്ടതാണെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വേദികളിലടക്കം ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന അയൽക്കാരനായിരുന്നു മാലദ്വീപ്. അവിടെനിന്ന് ചൈനയുടെ കളിപ്പാവയായി ആ രാജ്യം മാറുന്നതിനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. ഇന്ത്യയുമായി ഒപ്പുവച്ച നൂറിലധികം കരാറുകൾ പുനഃപരിശോധിക്കുമെന്നും മാലദ്വീപ് വ്യക്തമാക്കി കഴിഞ്ഞു. മറ്റൊരു വലിയ ചോദ്യം, പ്രവചിച്ചതു പോലെ 2050ൽ മാലദ്വീപ് കടലിൽ താഴ്ന്നാൽ രക്ഷാകരവുമായി പതിവുപോലെ ഇന്ത്യ എത്തുമോ എന്നതാണ്? എന്നാൽ അതിനു മുൻപേ ചൈനീസ് കടത്തിൽ മാലദ്വീപ് ‘താഴ്ന്നു’ പോകാനാണ് സാധ്യതയെന്നാണ് മറ്റൊരു പ്രവചനം. ഇനിയും സംശയമുണ്ടെങ്കിൽ അയൽരാജ്യമായ ശ്രീലങ്കയോട് ചോദിച്ചാൽ മതിയെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.