ആളിക്കത്തിയ ശേഷം കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യ- കാനഡ നയതന്ത്ര പ്രതിസന്ധി. ഇടയ്ക്ക് പ്രതീക്ഷയുടെ ചെറുനാമ്പുകൾ തലനീട്ടുന്നുണ്ടെങ്കിലും അകമേ സംഘർഷം പുകഞ്ഞുതന്നെ തുടരുന്നു. 2023 ജൂണിൽ നടന്ന, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ നിജ്ജാറിന്റെ പേരിൽ കൊമ്പുകോർക്കുന്നതിനു മുൻപും ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ ചെറിയ തർക്കങ്ങളുണ്ടായിട്ടുണ്ട്. സുഹൃദ്‌രാജ്യങ്ങളും യുഎസിന്റെ സഖ്യകക്ഷികളുമാണെന്നതിനാൽ പ്രശ്നങ്ങൾ കത്തിക്കയറാതെ കടന്നുപോയെന്നു മാത്രം. 16 ലക്ഷത്തോളം ഇന്ത്യൻ വംശജർ വസിക്കുന്ന രാജ്യം കൂടിയാണ് കാനഡ. 3–3.5 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളും ഓരോ വർഷവും കാന‍ഡയിൽ പഠിക്കാനെത്തുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള വ്യാപാര ബന്ധവും നിലവിലുണ്ട്. എന്നാൽ കാനഡയിലുള്ള ഖലിസ്ഥാൻവാദികൾ ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി സംഘടിച്ചപ്പോഴും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയപ്പോഴും കാനഡ സർക്കാർ നടപടികൾ കടുപ്പിക്കാതെ കാണികളായി മാറിനിന്നത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.‌ അതിനിടെയായിരുന്നു നിജ്ജാറിന്റെ കൊലപാതകം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയായിരുന്നു പുതിയ സംഭവവികാസങ്ങളുടെ തുടക്കം. പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. വീസ നിരോധനം ഉൾപ്പെടെയുള്ള നടപടികളും നിലവിൽ വന്നു. എന്നാൽ നാളുകൾക്കിപ്പുറം മഞ്ഞുരുകുന്ന കാഴ്ചകൾ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആളിക്കത്തിയ ശേഷം കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യ- കാനഡ നയതന്ത്ര പ്രതിസന്ധി. ഇടയ്ക്ക് പ്രതീക്ഷയുടെ ചെറുനാമ്പുകൾ തലനീട്ടുന്നുണ്ടെങ്കിലും അകമേ സംഘർഷം പുകഞ്ഞുതന്നെ തുടരുന്നു. 2023 ജൂണിൽ നടന്ന, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ നിജ്ജാറിന്റെ പേരിൽ കൊമ്പുകോർക്കുന്നതിനു മുൻപും ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ ചെറിയ തർക്കങ്ങളുണ്ടായിട്ടുണ്ട്. സുഹൃദ്‌രാജ്യങ്ങളും യുഎസിന്റെ സഖ്യകക്ഷികളുമാണെന്നതിനാൽ പ്രശ്നങ്ങൾ കത്തിക്കയറാതെ കടന്നുപോയെന്നു മാത്രം. 

16 ലക്ഷത്തോളം ഇന്ത്യൻ വംശജർ വസിക്കുന്ന രാജ്യം കൂടിയാണ് കാനഡ. 3–3.5 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളും ഓരോ വർഷവും കാന‍ഡയിൽ പഠിക്കാനെത്തുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള വ്യാപാര ബന്ധവും നിലവിലുണ്ട്. എന്നാൽ കാനഡയിലുള്ള ഖലിസ്ഥാൻവാദികൾ ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി സംഘടിച്ചപ്പോഴും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയപ്പോഴും കാനഡ സർക്കാർ നടപടികൾ കടുപ്പിക്കാതെ കാണികളായി മാറിനിന്നത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.‌ അതിനിടെയായിരുന്നു നിജ്ജാറിന്റെ കൊലപാതകം.

കാനഡയിർ ഹർദീപ് സിങ് നിജ്‌ജാറിന്റെ ചിത്രമുള്ള പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നു. (Photo: REUTERS/Chris Helgren)
ADVERTISEMENT

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയായിരുന്നു പുതിയ സംഭവവികാസങ്ങളുടെ തുടക്കം. പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. വീസ നിരോധനം ഉൾപ്പെടെയുള്ള നടപടികളും നിലവിൽ വന്നു. എന്നാൽ നാളുകൾക്കിപ്പുറം മഞ്ഞുരുകുന്ന കാഴ്ചകൾ കാണാം. കനേഡിയൻ പൗരന്മാർക്ക് ഇ–വീസ നൽകുന്നത് ഇന്ത്യ പുനഃരാരംഭിച്ചതാണ് അതിൽ ഏറ്റവും പുതിയത്. നവംബർ 22നായിരുന്നു ആ തീരുമാനം. ബിസിനസ് വീസ, കോൺഫറൻസ് വീസ, മെഡിക്കൽ വീസ തുടങ്ങിയവ അനുവദിക്കാൻ ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നു. 

‘സാഹചര്യങ്ങൾ പൊതുവെ മെച്ചപ്പെടുന്നുണ്ട്’ എന്നാണ് ഉഭയകക്ഷിബന്ധത്തെപ്പറ്റി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞത്. ഇത്തരത്തിൽ പ്രശ്നപരിഹാരങ്ങൾക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒട്ടേറെ മേഖലകളിൽ ആശങ്കകളും തുടരുകയാണ്. എന്താണ് നിജ്ജാറിന്റെ കൊലപാതകത്തിനു ശേഷം ഇതുവരെയുള്ള സ്ഥിതിഗതികൾ? ഇന്ത്യൻ വിദ്യാർഥികൾ മുതൽ‌ വ്യാപാര മേഖല വരെ പ്രതിസന്ധിയോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? വിശദമായി പരിശോധിക്കാം.

∙ കാനഡയിലെ ഉപരിപഠനം, ജോലി: ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ?

2018 മുതൽ കാനഡയിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽനിന്നാണ്. 2022 ൽ കാനഡയിലെ ആകെ വിദേശ വിദ്യാർഥികളുടെ 40% ഇന്ത്യയിൽ നിന്നായിരുന്നു. 3.20 ലക്ഷം വിദ്യാർഥികൾ 2022ൽ എത്തി എന്നാണ് കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷനൽ എജ്യുക്കേഷന്റെ കണക്ക്. കാനഡയിലെ സർവകലാശാല, കോളജ് വിദ്യാർഥികൾക്ക് പഠനത്തിനുള്ള സബ്സിഡി നൽകാൻ ഇത് സഹായകമാവുന്നു എന്നാണ് റിപ്പോർട്ടുകൾ. ‌വിദ്യാർഥി വീസയിൽ എത്തുന്നവരിൽ മിക്കവരും പഠനം പൂർത്തീകരിക്കുന്നതോടെ തൊഴിൽ വീസയിലേക്ക് മാറാനായി അപേക്ഷ സമർപ്പിക്കും, പിന്നീട് പിആറിനായും (Permanent Resident). ഏതാനും വ‍ർഷങ്ങൾക്കകം അവർ കനേഡിയൻ പൗരന്മാരായി മാറുന്നതാണ് രീതി.

അമൃത്‍സറിൽ നടന്ന കനേഡിയൻ വിദ്യാഭ്യാസ മേളയ്ക്കിടെ വിദ്യാർഥികളുമായി സംസാരിക്കുന്ന കാനഡയിലെ വിദ്യാഭ്യാസ മേഖലാ പ്രതിനിധി. 2015ലെ ചിത്രം (File Photo by NARINDER NANU / AFP)
ADVERTISEMENT

എന്നാലിപ്പോൾ ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി തങ്ങൾക്കു ലഭിക്കേണ്ട അവസരങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കാനഡയിലേക്കു പോകാൻ തയാറെടുക്കുന്ന ഇന്ത്യൻ വിദ്യാ‍ർഥികൾ. ജോലി നേടുക, താമസസൗകര്യം ലഭിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റ് പ്രതിസന്ധികൾക്കൊപ്പം നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ കൂടി സംഭവിച്ചതോടെ, കാനഡ കുടിയേറ്റം പൂർണമായും തടസ്സപ്പെട്ടേക്കുമെന്നതാണു പലരുടെയും പേടി. എന്നാൽ, പ്രശ്നങ്ങൾ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും അവിടേക്ക് ചേക്കേറാൻ തയാറെടുക്കുന്നവരുടെ വീസ നടപടികളിൽ ചെറിയ കാലതാമസത്തിനു സാധ്യതയുണ്ടെന്ന് നേരത്തേ കനേഡിയൻ സർവകലാശാലകളുടെ പ്രതിനിധികൾ ഒരു വിദ്യാഭ്യാസമേളയ്ക്കിടെ അറിയിച്ചിരുന്നു. 

നിലവിൽ, ബിരുദാനന്തര വർക്ക് പെർമിറ്റുകളുടെയും മറ്റ് വർക്ക് പെർമിറ്റുകളുടെയും നടപടികൾ നിരീക്ഷിക്കാനും വേഗത്തിലാക്കാനുമായി കനേഡിയൻ വിദേശകാര്യ വകുപ്പ് ഓട്ടമേഷൻ നടപ്പിലാക്കാനൊരുങ്ങുകയാണ്. പുതിയ സമ്പ്രദായം നടപ്പിലാകുന്നതോടെ കാനഡയിലേക്കുള്ള വീസ നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

അമൃത്‍സറിലെ ഒരു മാർക്കറ്റിൽനിന്നുള്ള കാഴ്ച. വിദേശത്തേക്ക് കുടിയേറാനുള്ളവരെ സഹായിക്കുന്ന കൺസൽട്ടന്റുമാരുടെ പരസ്യങ്ങളാണ് ചുറ്റും (Photo: Adnan Abidi/Reuters)

2024 ജനുവരിയിൽ തുടങ്ങുന്ന അക്കാദമിക് സെഷനിലേക്കു പഠനത്തിനെത്തുന്നത് തടസ്സപ്പെട്ടേക്കാമെന്നും 2024 ഓഗസ്റ്റിൽ തുടങ്ങുന്ന അക്കാദമിക് സെഷനിൽ ഉപരിപഠനത്തിനായി ചേരുന്നതാണ് ഉചിതമെന്നും അവർ അന്ന് അഭിപ്രായപ്പെട്ടു. എന്നാൽ വിദ്യാർഥികൾക്കുള്ള വീസകൾ കാലതാമസമില്ലാതെതന്നെ ലഭിച്ചു തുടങ്ങി എന്നാണ് പുതിയ റിപ്പോർട്ടുകൾ. നേരത്തേ 15–25 ദിവസമാണ് വിദ്യാർഥി വീസയ്ക്കായി എടുത്തിരുന്നതെങ്കിൽ ഇപ്പോൾ 10–15 ദിവസങ്ങൾക്കുള്ളിൽ വീസ നൽകുന്നു എന്നാണ് ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ജനുവരിയിൽ തുടങ്ങുന്ന അക്കാദമിക് സെഷനിൽ ചേരാനുള്ളവരുടെ തിരക്കും വർധിച്ചിട്ടുണ്ട്.

∙ ഇന്ത്യയിൽനിന്ന് കുടിയേറുന്നു, കാനഡയുടെ സമ്പത്താകുന്നു

കനേഡിയൻ വിദേശകാര്യ വകുപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ കാനഡയിലുള്ളത് 16 ലക്ഷം ഇന്ത്യൻ വംശജരാണ്. അതാകട്ടെ, കാനഡ ജനസംഖ്യയുടെ 3% വരും. ഈ ഇന്ത്യൻ ജനസംഖ്യയിൽ 7.5 ലക്ഷത്തിലധികം പേർ സിഖ് വംശജരാണ്. 2022ൽ മാത്രം ഇന്ത്യയിൽ നിന്നെത്തിയ 1,18,245 പുതിയ സ്ഥിരതാമസക്കാർക്ക് അവിടെ വീസ അനുവദിച്ചിട്ടുണ്ട്. കാനഡയിലെ ആ വർഷത്തെ പുതിയ സ്ഥിരതാമസക്കാരുടെ എണ്ണത്തിന്റെ 27 ശതമാനമാണത്. 2023ൽ ജൂലൈ വരെ മാത്രം 96,085 ഇന്ത്യക്കാർ കാനഡയിലെ പിആറിനായി അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള കുടിയേറ്റം തടയുന്നത് കാനഡയുടെ സമ്പദ്‍വ്യവസ്ഥയെതന്നെ ബാധിക്കുമെന്നതിനാൽ, കനേഡിയൻ സർക്കാർ അത്തരം കടുത്ത നടപടികളെടുക്കാനുള്ള സാധ്യത നന്നേ കുറവാണെന്നാണ് വിദേശപഠനവുമായ ബന്ധപ്പെട്ട വിവിധ ഏജൻസികൾ പറയുന്നത്. 

Show more

ADVERTISEMENT

കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷനൽ എജ്യുക്കേഷന്റെ കണക്കുകൾ പ്രകാരം 2021ൽ ഇന്ത്യൻ വിദ്യാർഥികൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 4.9 കോടി ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. ഏകദേശം 408 കോടി രൂപ! കൂടാതെ 15,000ത്തിലേറെ ഇന്ത്യൻ ടെക്കികളും ജോലിക്കായി കാനഡയിലേക്ക് എത്തിയിരുന്നു. ഇത്തരത്തിൽ കാനഡയിലേക്കു കുടിയേറുന്നവരുടെ നികുതിപ്പണവും സ‍ർക്കാരിന്റെ വരുമാനത്തിലുണ്ട്. നാലുകോടിയോളം മാത്രം ജനസംഖ്യയുള്ള രാജ്യമായതിനാൽ കുടിയേറ്റക്കാരുടെ എണ്ണം വ‍ർധിപ്പിക്കുന്നതിലൂടെ മാത്രമേ കാനഡയ്ക്ക് സമ്പദ്‍‍വ്യവസ്ഥയെ ശക്തിപ്പെടുത്താനാവൂ. അതുതന്നെയാണ് ഇതരരാജ്യക്കാരെ സ്വീകരിക്കുന്നതിലൂടെ അവർ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതും.

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ജസ്റ്റിൻ ട്രൂഡോ (Photo by Adi WEDA / POOL / AFP)

∙  ആ ‘പ്രതികരണം’ കാനഡയുടെ ഭാഗത്തുനിന്നുണ്ടാകില്ല

ഇന്ത്യയെ പോലെ ജനബാഹുല്യമുള്ള ഒരു രാജ്യം കനേഡിയൻ പൗരന്മാർക്ക് വീസ നൽകുന്നത് താൽക്കാലികമായി നിർത്തിയതിനോട് അതേ അളവിൽ കാനഡയ്ക്ക് പ്രതികരിക്കാനാവില്ല. വളരുന്ന സാമ്പത്തിക–രാഷ്ട്രീയ ശക്തിയാതിനാൽ ഇന്ത്യയെ തീർത്തും പിണക്കുന്നത് ഉചിതമല്ലെന്നത് കനേഡിയൻ സർക്കാർ തിരിച്ചറിയുന്നുണ്ടെന്നും വിദേശകാര്യ നിരീക്ഷകർ വ്യക്തമാക്കുന്നു. പ്രശ്നങ്ങൾ രൂക്ഷമായവേളയിൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കാനഡ താൽക്കാലികമായി മാറ്റിവച്ചെങ്കിലും നയതന്ത്ര പ്രശ്നങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെയും നിക്ഷേപങ്ങളെയും സാരമായി ബാധിച്ചേക്കില്ലെന്നും അവർ പറയുന്നു. 2022ൽ കാനഡയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ.

നയതന്ത്ര പ്രതിസന്ധി കടുക്കും മുൻപേ കഷ്ടത്തിലാക്കിയ താമസപ്രശ്നം!

രാജ്യത്തെത്തുന്ന വിദ്യാർഥികൾക്കും ജോലിക്കാർക്കും ആവശ്യമായ അത്രയും വീടുകൾ ഇല്ലാത്തതിന്റെ പ്രതിസന്ധി കുറച്ചുനാളുകളായി കാനഡ നേരിടുന്നുണ്ട്. 2030നകം 58 ലക്ഷം പുതിയ വീടുകൾ നിർമിച്ചാലേ ഇതു പരിഹരിക്കാനാവൂ. ആവശ്യക്കാരേറിയതോടെ ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളി‍ൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെ വർധനയുണ്ടായത് ഇന്ത്യയിൽനിന്നുൾപ്പെടെ എത്തിയ ഒട്ടേറെപ്പേരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പ്രതിസന്ധിയെത്തുടർന്ന് കാനഡ വിദേശ വിദ്യാർഥി വീസയിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നു വരെ റിപ്പോർട്ടുകൾ വന്നെങ്കിലും അവിടുത്തെ സർവകലാശാലകൾ ആ നീക്കത്തെ ശക്തമായി എതിർത്തു. തുടർന്ന്, വീസ നിയന്ത്രണമല്ല പരിഹാരമെന്ന് സർക്കാരും വിലയിരുത്തി. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനായി 40,000 കനേഡിയൻ ഡോളർ വരെ ലാഭിക്കാൻ കഴിയുന്ന നികുതിരഹിത അക്കൗണ്ട് പദ്ധതിയും കനേഡിയൻ സർക്കാർ അവതരിപ്പിച്ചിരുന്നു. പ്രത്യേക റസിഡൻസി വ്യവസ്ഥകൾ പാലിക്കുന്ന വർക്ക് പെർമിറ്റ് വീസയുള്ളവർക്കും വിദേശ വിദ്യാർഥികൾക്കും ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കും.

നയതന്ത്ര പ്രശ്നങ്ങൾ കാനഡയിലെ വിദ്യാഭ്യാസത്തെയോ ജോലിയെയോ ബാധിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് അവിടെയുള്ള ഇന്ത്യക്കാരുടെയും അഭിപ്രായം. കുടിയേറ്റക്കാരിലൂടെ ശക്തിപ്പെട്ട രാജ്യമെന്ന നിലയിൽ ഏവരെയും സ്വാഗതം ചെയ്യുന്ന കാനഡയിലെ രീതിക്കു മാറ്റമൊന്നും വരാനിടയില്ലെന്നും അവർ പറയുന്നു. 2024ൽ വിവിധ രാജ്യങ്ങളിൽനിന്നായി 4,85,000 പേരെയെങ്കിലും സ്ഥിരതാമസക്കാരായി സ്വാഗതം ചെയ്യാൻ കാനഡ ലക്ഷ്യമിടുന്നുവെന്നതും ഈ അഭിപ്രായത്തിനു കരുത്തേകുന്നു.

വാൻകൂവറിലെ കെട്ടിടങ്ങൾ (File Photo by Andrew Chin /Getty Images via AFP)

നിലവിൽ, ബിരുദാനന്തര വർക്ക് പെർമിറ്റുകളുടെയും മറ്റ് വർക്ക് പെർമിറ്റുകളുടെയും നടപടികൾ നിരീക്ഷിക്കാനും (Tracking) വേഗത്തിലാക്കാനുമായി കനേഡിയൻ വിദേശകാര്യ വകുപ്പ് ഓട്ടമേഷൻ നടപ്പിലാക്കാനൊരുങ്ങുകയാണ്. അപേക്ഷയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് എളുപ്പമാക്കുകയാണ് ലക്ഷ്യം. അപേക്ഷകൾ വിലയിരുത്തുന്നതും അന്തിമ തീരുമാനങ്ങൾ എടുക്കുന്നതും ഉദ്യോഗസ്ഥർതന്നെയാകും. പുതിയ സമ്പ്രദായം നടപ്പിലാകുന്നതോടെ കാനഡയിലേക്കുള്ള വീസ നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

∙ നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യയുടെ രോഷവും കാനഡയുടെ വാദവും

സുഹൃദ്‌രാജ്യമായിരുന്ന കാനഡയുമായി ഇന്ത്യയുടെ അടുപ്പത്തിൽ വിള്ളൽ വീണുതുടങ്ങിയത് ശീതയുദ്ധകാലത്തെ ഇന്ത്യയുടെ ചേരിചേരാ നയവും സോവിയറ്റ് യൂണിയനുമായി പുലർത്തിയിരുന്ന സൗഹൃദവും കാരണമാണ്. ഇന്ത്യയിൽനിന്നുള്ള വലിയ കുടിയേറ്റത്തിന്റെ നാളുകൾക്കു ശേഷം ഖലിസ്ഥാൻവാദികൾ കാനഡയിലിരുന്ന് ഇന്ത്യയ്ക്കെതിരെ ശബ്ദമുയർത്തിയതോടെ, അവരെ വളരാൻ അനുവദിക്കുന്ന കാനഡയോട് ഇന്ത്യയ്ക്കും അസ്വാരസ്യമുണ്ടായി. തങ്ങളുടെ രാജ്യത്ത് വിഘടനവാദം നിയമപരമായി കുറ്റമല്ലെന്ന കാരണത്താൽ അവരെ കുറ്റവാളികളായി കാണാനാകില്ലെന്നതാണു കാനഡ പറയുന്ന വാദം. എങ്കിലും ഭീകരപ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ കാനഡ അതിനു നേരെ കണ്ണടച്ചത് ഇന്ത്യയെ ചൊടിപ്പിച്ചുകൊണ്ടിരുന്നു. 

ഇന്ത്യാവിരുദ്ധ സംഘടനകൾക്കു താവളമാകുന്നതിനെക്കുറിച്ച് രാജ്യം ആശങ്ക അറിയിച്ചിട്ടും ഖലിസ്ഥാൻ നേതാക്കളുടെ നിയമവിരുദ്ധപ്രവർത്തനങ്ങളെക്കുറിച്ചുള്ള രേഖകൾ കാനഡയുടെ സുരക്ഷാ ഏജൻസികൾക്കു കൈമാറിയിട്ടും നടപടിയുണ്ടായില്ല. 9 വിഘടനവാദ സംഘടനകൾ കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലുള്ളത്. അതിനിടെ യുഎസ്, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു നേരെ ഖലിസ്ഥാൻവാദികൾ പ്രകടനം നടത്തി, ഇന്ത്യൻ പതാകയെ അപമാനിക്കാൻ ശ്രമിച്ചു. പ്രശ്നങ്ങൾ ഇങ്ങനെ തെളിഞ്ഞും മങ്ങിയും കടന്നുപോകവെയാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ യുഎസ്–കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. 

ഹർദീപ് സിങ് നിജ്ജാറിന്റെ ചിത്രം ഗുരുദ്വാരയ്ക്കടുത്ത്. കാനഡയിൽ നിന്നുള്ള ദൃശ്യം (Photo: REUTERS/Chris Helgren/File Photo)

ജലന്തറിൽ 2021ൽ ഹിന്ദുസന്യാസിയെ വധിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരയുന്ന, ഇന്ത്യ 10 ലക്ഷം രൂപ തലയ്ക്കു വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഹർദീപ്. മൃതദേഹം സംഭവസ്ഥലത്തുനിന്നു പൊലീസ് മാറ്റുന്ന സമയത്ത് കുറച്ചുപേർ സംഘടിച്ച് ഖലിസ്ഥാനെ അനുകൂലിച്ചും ഇന്ത്യയ്ക്കെതിരെയും മുദ്രാവാക്യം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ, ഒരു കനേഡിയൻ പൗരനായ നിജ്ജാറിനെ കാനഡയുടെ മണ്ണിൽവച്ച് കൊന്നതിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നു. എന്നാൽ ആരോപണത്തെ തള്ളിയ ഇന്ത്യ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ഭീകരവാദം അരുതെന്ന് കടുപ്പിച്ച് പറഞ്ഞു. 

നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളോ വിവരങ്ങളോ കാനഡ പങ്കുവച്ചിട്ടില്ലെന്നും എന്തെങ്കിലും വിവരങ്ങൾ ലഭ്യമാക്കിയാൽ പരിശോധിക്കാമെന്നും ഇന്ത്യയുടെ വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചിയും അറിയിച്ചു. കാനഡയിലെ സായുധസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു നിജ്ജാറിന്റെ കൊലയിൽ അവസാനിച്ചതെന്നാണ് ഇന്ത്യയുടെ കണ്ടെത്തൽ. ജി20 സമ്മേളനത്തിനെത്തിയ ട്രൂഡോയെ അവഗണിക്കുന്ന സമീപനം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനെ കാനഡ പുറത്താക്കിയതും രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ കാര്യങ്ങളാണ്. 

ഗുർപട്‍വന്ത് സിങ് പന്നു (Photo from Archive)

നയതന്ത്ര പ്രശ്നങ്ങൾ കടുത്തതോടെ, കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരെല്ലാം ജാഗ്രത പാലിക്കണമെന്നും എല്ലാവരും അവിടുത്തെ ഇന്ത്യൻ ഹൈക്കമ്മിഷൻ, കോൺസുലേറ്റുകൾ എന്നിവയുടെ വെബ്സൈറ്റുകൾ വഴിയോ ‘മദദ്’ പോർട്ടൽ (madad.gov.in) വഴിയോ റജിസ്റ്റർ ചെയ്തിരിക്കണമെന്നും ഇന്ത്യൻ സർക്കാർ നിർദേശിച്ചിരുന്നു. അതിനിടെയാണ് കാനഡിയിലുള്ള മറ്റൊരു ഖലിസ്ഥാൻ നേതാവ് ഗുർപട്‍വന്ത് സിങ് പന്നു പ്രകോപന പ്രസ്താവനകളുമായി രംഗത്തെത്തിയത്. കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്കു മടങ്ങണമെന്നതായിരുന്നു അതിലൊന്ന്. എന്നാൽ ഇതിനെ എതിർത്ത് കാനഡ സർക്കാർതന്നെ രംഗത്തുവന്നു. എയർ ഇന്ത്യ വിമാനങ്ങൾക്കു നേരെയും പന്നു ഭീഷണി ഉയർത്തിയിരുന്നു. ഈ കേസ് ഇപ്പോൾ എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്.

∙ പ്രതിസന്ധികളുണ്ട്, പ്രതീക്ഷകളും 

പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും കാതലായ മേഖലകളിൽ സഹകരണം തുടരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത് ശുഭസൂചനയാണ്. ഇന്ത്യൻ കരസേന മേധാവിയുമായുള്ള ചർച്ചയിൽ, രാജ്യങ്ങൾക്കിടയിലെ സൈനികതല ബന്ധം ഉലയില്ലെന്നു കനേഡിയൻ കരസേനാ സഹമേധാവി  അറിയിച്ചിരുന്നു. അതേസമയം, ബലാബലത്തിലൂന്നിയുള്ള നയതന്ത്ര നീക്കങ്ങൾ ഇരു രാജ്യങ്ങളും നടത്തുന്നുമുണ്ട്. ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നടത്തിയ ചർച്ചയിലും കാനഡ പ്രശ്നം ഉയർന്നു വന്നിരുന്നു. 

കാനഡയുമായുള്ള പ്രശ്നത്തെകുറിച്ച് തങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയെ അറിയിക്കേണ്ടത് പ്രധാനമായിരുന്നു എന്ന് ജയശങ്കർ പിന്നീട് വ്യക്തമാക്കി. തീവ്ര, വിഘടനവാദ നിലപാടുകൾക്ക് കാനഡ ഇടം കൊടുക്കുന്നു എന്നതാണ് യഥാർഥ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതേസമയം, കാനഡയാവട്ടെ, നിജ്ജാറിന്റെ കൊലപാതകത്തിലുള്ള അന്വേഷണം പൂര്‍ത്തിയായതിനു ശേഷം ഇന്ത്യയുമായുള്ള വ്യാപാര കരാർ കാര്യങ്ങൾ ചർച്ച ചെയ്യാം എന്നുള്ള നിലപാടിലാണ്. നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ത്യയ്ക്കെതിരായ ആരോപണം ട്രൂഡോ പാർലമെന്റിൽ ഉന്നയിക്കുന്നതിന് തൊട്ടു മുൻപ് ഇന്ത്യയുമായുള്ള വ്യാപാര കരാർ, ‘ഏർളി പ്രോഗ്രസ് ട്രേ‍ഡ് എഗ്രിമെന്റ് (EPTA) ചർച്ചകൾ കാനഡ നിർത്തിവച്ചിരുന്നു. പിന്നാലെ കാനഡയിലെ ഉന്നത വ്യാപാര സമിതി 2023 ഒക്ടോബറിൽ നടത്താനിരുന്ന ഇന്ത്യാ ‌സന്ദർശനവും റദ്ദാക്കി.

Show more

കാനഡയിൽനിന്ന് കൽക്കരി ഉൾപ്പെടെയുള്ള ധാതുക്കൾ, കടലാസ് തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് രാസവസ്തുക്കൾ, തുണിത്തരങ്ങൾ, ലോഹങ്ങൾ പോലുള്ളവയും കയറ്റുമതി ചെയ്യുന്നു.  ഇന്ത്യൻ ഓഹരി വിപണിയിലും കാനഡയിൽനിന്നുള്ള വലിയ നിക്ഷേപമുണ്ട്. 2022ൽ 900 കോടി യുഎസ് ഡോളറിന്റ ആയിരുന്നു ഇന്ത്യ–കാനഡ ഉഭയകക്ഷി വ്യാപാരം. ഏകദേശം 75,000 കോടി ഇന്ത്യൻ രൂപയ്ക്കു തുല്യമാണിത്. തലേ വർഷത്തേക്കാൾ 57% വർധന.

Show more

എന്നാൽ ഈ കോടിക്കണക്കുകളൊന്നും കാനഡ കണക്കിലെടുക്കുന്നില്ലെന്നാണ് അടുത്തിടെ ഒരു മുതിർന്ന മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ‘‘ആദ്യം നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ശക്തിപ്പെടുത്തൂ, പിന്നീടാലോചിക്കാം വ്യാപാര കരാറിനെപ്പറ്റി’’ എന്നാണ് രാജ്യാന്തര വ്യാപാര വകുപ്പു മന്ത്രി മേരി ഇങ് പറഞ്ഞത്. ഇന്ത്യ–കാനഡ ബന്ധത്തിലെ മഞ്ഞുരുകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നു ചുരുക്കം.

English Summary:

The Aftermath of India-Canada Conflict Over Hardeep Singh Nijjar's Killing, and Will it Affect the Future of Students and Indian Immigration?