തെലങ്കാനയിൽ കര്‍ണാടകയ്ക്കെന്താണു കാര്യം? കാര്യമുണ്ടെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത്. നവംബർ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാന മുഴുവൻ ഇപ്പോൾ ചർച്ച കർണാടകയാണ്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രതിപക്ഷമായ ബിജെപിയും കര്‍ണാടകയെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ചേർത്തു പിടിക്കുകയാണ് മറ്റൊരു പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ്. കർണാടകയിൽ തങ്ങളെ വിജയത്തിലെത്തിച്ച പദ്ധതികളെല്ലാം തെലങ്കാനയിലും നടപ്പാക്കും എന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ തിരഞ്ഞെടുപ്പ് വിജയിച്ചിട്ട് ഒരു വാഗ്ദാനവും നടപ്പാക്കാതെ ജനത്തെ പറ്റിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരെന്ന് മറ്റു രണ്ടു പാർട്ടികളും ആരോപിക്കുന്നു. അതോടെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി കർണാടക. എല്ലാ പാർട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പു വിഷയവും ഇതുതന്നെ. എന്തുകൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തെലങ്കാനയിൽ വലിയ രാഷ്ട്രീയ വിഷയമായി വളർന്നിരിക്കുന്നത്? തെലങ്കാനയിലെ കോൺഗ്രസിന് കർണാടക വോട്ടു കൊണ്ടുവരുമോ അതോ തളർത്തുമോ?

തെലങ്കാനയിൽ കര്‍ണാടകയ്ക്കെന്താണു കാര്യം? കാര്യമുണ്ടെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത്. നവംബർ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാന മുഴുവൻ ഇപ്പോൾ ചർച്ച കർണാടകയാണ്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രതിപക്ഷമായ ബിജെപിയും കര്‍ണാടകയെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ചേർത്തു പിടിക്കുകയാണ് മറ്റൊരു പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ്. കർണാടകയിൽ തങ്ങളെ വിജയത്തിലെത്തിച്ച പദ്ധതികളെല്ലാം തെലങ്കാനയിലും നടപ്പാക്കും എന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ തിരഞ്ഞെടുപ്പ് വിജയിച്ചിട്ട് ഒരു വാഗ്ദാനവും നടപ്പാക്കാതെ ജനത്തെ പറ്റിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരെന്ന് മറ്റു രണ്ടു പാർട്ടികളും ആരോപിക്കുന്നു. അതോടെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി കർണാടക. എല്ലാ പാർട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പു വിഷയവും ഇതുതന്നെ. എന്തുകൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തെലങ്കാനയിൽ വലിയ രാഷ്ട്രീയ വിഷയമായി വളർന്നിരിക്കുന്നത്? തെലങ്കാനയിലെ കോൺഗ്രസിന് കർണാടക വോട്ടു കൊണ്ടുവരുമോ അതോ തളർത്തുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലങ്കാനയിൽ കര്‍ണാടകയ്ക്കെന്താണു കാര്യം? കാര്യമുണ്ടെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത്. നവംബർ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാന മുഴുവൻ ഇപ്പോൾ ചർച്ച കർണാടകയാണ്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രതിപക്ഷമായ ബിജെപിയും കര്‍ണാടകയെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ചേർത്തു പിടിക്കുകയാണ് മറ്റൊരു പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ്. കർണാടകയിൽ തങ്ങളെ വിജയത്തിലെത്തിച്ച പദ്ധതികളെല്ലാം തെലങ്കാനയിലും നടപ്പാക്കും എന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ തിരഞ്ഞെടുപ്പ് വിജയിച്ചിട്ട് ഒരു വാഗ്ദാനവും നടപ്പാക്കാതെ ജനത്തെ പറ്റിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരെന്ന് മറ്റു രണ്ടു പാർട്ടികളും ആരോപിക്കുന്നു. അതോടെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി കർണാടക. എല്ലാ പാർട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പു വിഷയവും ഇതുതന്നെ. എന്തുകൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തെലങ്കാനയിൽ വലിയ രാഷ്ട്രീയ വിഷയമായി വളർന്നിരിക്കുന്നത്? തെലങ്കാനയിലെ കോൺഗ്രസിന് കർണാടക വോട്ടു കൊണ്ടുവരുമോ അതോ തളർത്തുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലങ്കാനയിൽ കര്‍ണാടകയ്ക്കെന്താണു കാര്യം? കാര്യമുണ്ടെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത്. നവംബർ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാന മുഴുവൻ ഇപ്പോൾ ചർച്ച കർണാടകയാണ്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രതിപക്ഷമായ ബിജെപിയും കര്‍ണാടകയെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ചേർത്തു പിടിക്കുകയാണ് മറ്റൊരു പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ്. കർണാടകയിൽ തങ്ങളെ വിജയത്തിലെത്തിച്ച പദ്ധതികളെല്ലാം തെലങ്കാനയിലും നടപ്പാക്കും എന്നാണ് കോൺഗ്രസ് വാഗ്ദാനം. 

എന്നാൽ തിരഞ്ഞെടുപ്പ് വിജയിച്ചിട്ട് ഒരു വാഗ്ദാനവും നടപ്പാക്കാതെ ജനത്തെ പറ്റിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരെന്ന് മറ്റു രണ്ടു പാർട്ടികളും ആരോപിക്കുന്നു. അതോടെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി കർണാടക. എല്ലാ പാർട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പു വിഷയവും ഇതുതന്നെ. എന്തുകൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തെലങ്കാനയിൽ വലിയ രാഷ്ട്രീയ വിഷയമായി വളർന്നിരിക്കുന്നത്? തെലങ്കാനയിലെ കോൺഗ്രസിന് കർണാടക വോട്ടു കൊണ്ടുവരുമോ അതോ തളർത്തുമോ? 

നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം കാമറെഡ്ഡിയിലെ പൊതുയോഗത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് ബിആർഎസ് നേതാക്കൾ ഗദ സമ്മാനിച്ചപ്പോൾ. ചിത്രം: അഭിജിത്ത് രവി∙മനോരമ
ADVERTISEMENT

∙ അന്ന് എല്ലാം ബിജെപി, ബിആർഎസിന് പോലും ഭീഷണി

2018ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയത്തിനു ശേഷം കാര്യമായി ചിത്രത്തിലേ ഉണ്ടായിരുന്നില്ല കോൺഗ്രസ്. അതിനു ശേഷം അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ നടന്നപ്പോൾ ഒന്നിൽപ്പോലും കോൺഗ്രസ് വിജയിച്ചതുമില്ല. കയ്യിലുണ്ടായിരുന്ന 2 സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിആർഎസ് വിജയിക്കുകയും ബിജെപി വലിയ നേട്ടമുണ്ടാക്കുകയും ചെയ്തെങ്കിലും കോണ്‍ഗ്രസിന് ലഭിച്ചത് വെറും 2 സീറ്റു മാത്രം. തൊട്ടു മുൻപുള്ള തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ലഭിച്ച ബിആർഎസിന്റേത് 2020ൽ 56 ആയി കുറഞ്ഞു. ഇതിന്റെ നേട്ടമുണ്ടായത് ബിജെപിക്കാണ്. കേവലം 4 സീറ്റിൽനിന്ന് 48 സീറ്റ് നേടിയാണ് ബിജെപി നേട്ടമുണ്ടാക്കിയത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റുകളും നേടി. 

Show more

ആയിടയ്ക്ക് ബിജെപി കേന്ദ്ര നേതാക്കൾ നിരന്തരം തെലങ്കാനയിലെത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിച്ചേക്കും എന്ന പ്രതീതി വ്യാപകമാവുകയും ചെയ്തു. ഇതിനിടെ രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ നടന്നു. പിന്നാലെ, കർ‌ണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങളും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമെല്ലാം ഫലം കണ്ടു. തേടിയെത്തിയത് വൻ വിജയം. അതോടെ ചിത്രം മാറി. 2023ലെ തിരഞ്ഞെടുപ്പിന് തെലങ്കാനയിലെ പാർട്ടിയും സടകുടഞ്ഞെഴുന്നേറ്റു. പാർട്ടി അണികളിലും ആവേശം ഇരട്ടിച്ചു. പാർട്ടി വിട്ടു പോയ നേതാക്കൾ ഒന്നൊന്നായി തിരികെ വന്നു തുടങ്ങി. കര്‍ണാടത്തിലെ തിരഞ്ഞെടുപ്പു വിജയം കോൺഗ്രസിനെ ആകെ മാറ്റിമറിച്ചു എന്നതു വ്യക്തം. 

∙ ‘ഭരണത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഒപ്പിടും’

ADVERTISEMENT

കർണാടക മാതൃകയിൽ ആറു വാഗ്ദാനങ്ങളാണ് തെലങ്കാനയിലും കോൺഗ്രസ് നൽകിയിരിക്കുന്നത്. മഹാലക്ഷ്മി, രയ്തു ഭറോസ, ഗൃഹജ്യോതി, ഇന്ദിരാമ്മ ഇന്ത്‍ലു, യുവ വികാസം, ചെയ്യുത തുടങ്ങിയവയാണവ. ഈ വാഗ്ദാനങ്ങളാണ് തങ്ങളെ കർണാടകത്തിൽ അധികാരത്തിൽ വരാൻ സഹായിച്ചതെന്ന് കോൺഗ്രസ് കരുതുന്നു. കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതും കർണാടകയിൽ അ‍ഞ്ചു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നാണ്. 

കർണാടകയിൽ എല്ലാ വാഗ്ദാനങ്ങളും കോൺഗ്രസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയെന്ന് ഞങ്ങൾ പറഞ്ഞു. ബിജെപി ദൈവത്തിന്റെ പേരിലാണ് വോട്ടു ചോദിക്കുന്നത്. എന്നാൽ സ്ത്രീകൾ കർണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലും എത്തുന്നതിന്റെ കാരണം ഈ സൗജന്യ ബസ് യാത്രയാണ്. തെലങ്കാനയിൽ പ്രഖ്യാപിച്ചിരിക്കുന്ന ആറു വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ഒപ്പു വയ്ക്കും.

മല്ലികാർജുൻ ഖർഗെ

മഹാലക്ഷ്മി പദ്ധതി അനുസരിച്ച് സ്ത്രീകൾക്ക് മാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ബസുകളിൽ സൗജന്യ യാത്ര എന്നിവയാണ് വാഗ്ദാനം. രായ്തു ഭറോസ കർഷകർക്കുള്ള വാഗ്ദാനമാണ്. കർഷകർക്കും പാട്ടത്തിന് കൃഷി ചെയ്യുന്നവർക്കും വർഷം 15,000 രൂപ സഹായം, കാർഷിക ജോലിക്ക് 12,000 രൂപ, ധാന്യ വിളകൾക്ക് വർഷം 500 രൂപ ബോണസ് എന്നിവയാണ് വാഗ്ദാനം. ഗൃഹജ്യോതി പദ്ധതി അനുസരിച്ച് എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യം. 

തെലങ്കാന തിരഞ്ഞെടുപ്പ് പരിപാടിക്കിടെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നു (Photo by X/@revanth_anumula)

ഇന്ദിരാമ്മ ഇന്ത്‍ലു പ്രകാരം തെലങ്കാന സംസ്ഥാന പ്രക്ഷോഭകാരികൾക്ക് 2250 ചതുരശ്ര അടി സ്ഥലം, സ്വന്തമായി വീടില്ലാത്തവർക്ക് വീടു വയ്ക്കാൻ സ്ഥലവും 5 ലക്ഷം രൂപയും വാഗ്ദാനം. യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ് യുവ വികാസം പദ്ധതി. വിദ്യാർഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാ ഭറോസ കാർഡ്, തെലങ്കാന ഇന്റർനാഷണൽ സ്കൂളുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഈ പദ്ധതിയിൽ വരും. ‘ചെയ്യുത’ പദ്ധതി പ്രകാരം വിവിധ പെൻഷൻ പദ്ധതികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 4000 രൂപ വയോജന പെൻഷൻ, 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസ് എന്നിവ ഇതിൽ ഉൾപ്പെടും.

∙ മുഖ്യൻ മുതൽ മന്ത്രിമാർ വരെ, ഓരോ മണ്ഡലത്തിലും ‘കർണാടക നിരീക്ഷകർ’

ADVERTISEMENT

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ എന്നിവർക്കു പുറമേ സമീർ അഹമ്മദ് ഖാൻ, കെ.എച്ച്. മുനിയപ്പ, എസ്.പി.പാട്ടീൽ, പ്രിയാങ്ക് ഖർഗെ തുടങ്ങി കർണാടകയിലെ പത്തോളം മന്ത്രിമാരും മുപ്പതിലേറെ എംഎൽഎമാരും പ്രധാന നേതാക്കളും തെലങ്കാനയിൽ കോൺഗ്രസിനായി പ്രചരണത്തിനുണ്ട്. പ്രധാനപ്പെട്ട എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരായി കോൺഗ്രസ് നിയോഗിച്ചിരിക്കുന്നതും കർണാടകയിൽ നിന്നുള്ള നേതാക്കളെയാണ്. കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് പ്രചാരണതന്ത്രങ്ങളിലും മാറ്റം വരുത്തി. അതുവരെ ബിജെപിയും അവരുടെ കേന്ദ്ര നേതാക്കളുമായിരുന്നു ലക്ഷ്യമെങ്കിൽ കർണാടക വിജയത്തോടെ ബിആർഎസിന്റെയും ബിജെപിയുടെയും സംസ്ഥാനതല േനതൃത്വത്തിനെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചു.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയും (Photo by X/revanth_anumula)

എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തകരെ സജ്ജമാക്കാൻ കർണാടകയിൽനിന്നുള്ള സഹായം വലുതാണെന്നാണ് തെലങ്കാന കോൺഗ്രസ് നേതൃത്വം പറയുന്നത്. തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കിയ കാര്യങ്ങൾ മന്ത്രിമാരടക്കമുള്ളവർ വന്ന് തെലങ്കാനക്കാരെ അറിയിക്കുന്നു. കർണാടക പ്രകടന പത്രികയിൽ പറഞ്ഞ അഞ്ച് വാഗ്ദാനങ്ങളും 100 ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കിയെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയിൽ നടത്തിയ പ്രചരണത്തിനിടെ, എങ്ങനെയാണ് വികസനം നടപ്പാക്കുന്നത് എന്ന് കാണാൻ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തെലങ്കാനക്കാരെ കർണാടകയിലേക്കു ക്ഷണിച്ചിരുന്നു. വികസനം കാണിക്കാൻ കൊണ്ടുപോകാനുള്ള ബസുകൾ ഏർപ്പെടുത്താമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി പിന്നാലെ പ്രസ്താവിക്കുകയും ചെയ്തു. 

∙ കർണാടകയെ ചൂണ്ടിപ്പറഞ്ഞ് കുമാരസ്വാമിയും

കർണാടകയിൽനിന്നുള്ള ജെ‍ഡി(എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയും തെലങ്കാന തിരഞ്ഞെടുപ്പിലെ കർണാടക വിഷയത്തിൽ രംഗത്തെത്തിയിരുന്നു. കർണാടകയിൽ തിരഞ്ഞെടുപ്പിനു മുൻപു പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കി എന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെന്നാണ് കുമാരസ്വാമി പരിഹസിച്ചത്. ഇതിന്റെ പേരിൽ ആരും വോട്ട് നൽകരുതെന്നും തട്ടിപ്പാണ് നടക്കുന്നത് എന്നുമാണ് കുമാരസ്വാമി പറയുന്നത്. എന്നാൽ കുമാരസ്വാമിയെക്കൊണ്ട് കോൺഗ്രസിനെതിരെ സംസാരിപ്പിക്കുന്നത് ബിആർഎസ് ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന കുമാരസ്വാമിയുടെ വാർത്താ സമ്മേളനം തുടർച്ചയായി സംപ്രേക്ഷണം ചെയ്യാൻ ബിആർഎസ് സർക്കാർ മാധ്യമങ്ങളെ നിർബന്ധിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

എച്ച്.ഡി.കുമാരസ്വാമി (ഫയൽ ചിത്രം)

വൈദ്യുതിയാണ് കുമാരസ്വാമി – കോൺഗ്രസ് – തെലങ്കാന പ്രചരണത്തിലെ ഒരു പ്രധാന വിഷയം. കർണാടക രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണിത്. കർഷകർക്കുള്ള വൈദ്യുതി വിതരണം ദിവസം ഏഴു മണിക്കൂറെങ്കിലുമാക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ 43% വർധിച്ചതും മഴയുടെ കുറവുമാണ് പ്രതിസന്ധിക്കു കാരണമായത്. തുടർന്ന് ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ‌ സർക്കാർ നടത്തിയിരുന്നു. അതിെനാപ്പം കർഷകർക്കുള്ള വൈദ്യുതി വിതരണം അഞ്ചു മണിക്കൂറാക്കാൻ തീരുമാനിച്ചത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കി. ഇതാണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കാൻ പോലും സാധിക്കാത്തവരാണ് കര്‍ണാടകയിൽ ഇപ്പോൾ ഭരിക്കുന്നതെന്നും അവരാണ് തെലങ്കാനയിൽ കർണാടക മാതൃക നടപ്പാക്കും എന്ന് പറയുന്നതെന്നും ബിആർഎസ് പരിഹസിക്കുകയും ചെയ്തു.

∙ കുമാരസ്വാമിയുടെ ‘വൈദ്യുതി മോഷണ’ കഥയും

കർണാട‌കയിലെ വൈദ്യുതിയെച്ചൊല്ലിയുള്ള പ്രചരണം തെലങ്കാനയിൽ കൊടുമ്പിരി കൊള്ളുമ്പോഴാണ് ദീപാവലിക്ക് തന്റെ വീട് അലങ്കരിക്കാൻ വൈദ്യുതി മോഷ്ടിച്ചു എന്ന കുറ്റത്തിന് കുമാരസ്വാമിക്കെതിരെ വൈദ്യുതി വിതരണ കമ്പനി ബെസ്കോം പരാതി നൽകിയത്. ദീപാവലി സമയത്ത് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽനിന്ന് കുമാരസ്വാമിയുടെ വീട്ടിലേക്ക് അനധികൃതമായി വൈദ്യുതി ലൈൻ വലിച്ചിരിക്കുന്ന വി‍ഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. വൈദ്യുതി മോഷണം നടന്നു എന്ന കാര്യം കുമാരസ്വാമി സമ്മതിക്കുകയും ചെയ്തു. താൻ ആ സമയത്ത് ഫാംഹൗസിലായിരുന്നു എന്നും പിറ്റേന്ന് വീട്ടിലെത്തിയപ്പോൾ മാത്രമാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിഞ്ഞത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കണ്ട ഉടൻതന്നെ താൻ അനധികൃത കണക്‌ഷൻ വിച്ഛേദിച്ചു എന്നും കുമാരസ്വാമി പറയുന്നു.

തെലങ്കാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിവാദ്യം ചെയ്യുന്ന സിദ്ധരാമയ്യ (Photo by X/Siddaramaiah)

‘‘വൈദ്യുതി മോഷ്ടിക്കുന്നത് കുറ്റമാണ്. ഉത്തരവാദിത്തമുള്ള പദവികളിൽ ഇരിക്കുന്നവർ ഇത്തരം നടപടികള്‍ കാണിക്കുന്നത് കൂടുതൽ ഗൗരവകരമല്ലേ? ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കും’’ എന്നായിരുന്നു സിദ്ധരാമയ്യ സംഭവത്തോട് പ്രതികരിച്ചത്. തെറ്റ് ചെയ്തു എന്ന് സമ്മതിക്കാൻ തയാറായ കുമാരസ്വാമിയെ താൻ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വ്യാപകമായ വിധത്തിൽ ട്രോളുകളും മറ്റും കുമാരസ്വാമിയെ കുറിച്ച് ഇറങ്ങുകയും ചെയ്തു. വൈദ്യുതി മോഷ്ടാവ് എന്ന തലക്കെട്ടിൽ, കൃഷ്ണ വേഷത്തിൽ നിൽക്കുന്ന കുമാരസ്വാമിയുടെ ചിത്രത്തിനു താഴെ, ‘കൃഷ്ണൻ വെണ്ണ മോഷ്ടിച്ചെങ്കിൽ കുമാരണ്ണ വൈദ്യുതി മോഷ്ടിച്ചു’ പോലുള്ള വാചകങ്ങളും ഉണ്ടായിരുന്നു. 

∙ കോൺഗ്രസിന്റെ കർണാടക മാതൃകയ്ക്കെതിരെ യെഡിയൂരപ്പയും

ബിജെപിക്കു വേണ്ടി മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയാണ് കർണാടകയിൽനിന്ന് തെലങ്കാനയിലെത്തിയ പ്രമുഖന്‍. ബിആർഎസും കുമാരസ്വാമിയും ഉന്നയിച്ച അതേ ആരോപണങ്ങൾതന്നെയാണ് യഡിയൂരപ്പയും ആവർത്തിച്ചത്. കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും അവരുടെ നുണകളും പൊള്ള വാഗ്ദാനങ്ങളും വിശ്വസിക്കരുതെന്നും ഹൈദരാബാദിലെത്തിയ യെഡിയൂരപ്പ പറഞ്ഞു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത ആറു പദ്ധതികളും നടപ്പായിട്ടില്ല. അതുകൊണ്ട് തെലങ്കാനയിലെ ജനങ്ങൾ കോണ്‍ഗ്രസിന്റെ പൊള്ളവാഗ്ദാനങ്ങൾ വിശ്വസിക്കരുത്

ബി.എസ്.യഡിയൂരപ്പ

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കർണാടകയിൽനിന്ന് വലിയ തോതിലാണ് കോൺഗ്രസ് തെലങ്കാനയിലേക്ക് പണമെത്തിക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നുണ്ട്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ‘എടിഎം സർക്കാർ’ ആണ് കർണാടകയിലേതെന്നും തെലങ്കാനയിലെ വോട്ടുകൾ വിലകൊ‌ടുത്തു വാങ്ങാൻ പണമിറക്കുകയാണെന്നുമായിരുന്നു ഇപ്പോൾ ബിജെപിയിലുള്ള മുൻ ബിആർഎസ് നേതാവ് ഏട്ടല രാജേന്ദറിന്റെ ആരോപണം.

∙ കർണാടകയെ ‘ചൊറിഞ്ഞ്’ ബിആർഎസും പ്രത്യേക വാർത്താസമ്മേളനവും

തങ്ങളുടെ വികസന പദ്ധതികൾ മുൻനിർത്തി തുടക്കം മുതൽ പ്രചാരണം നയിച്ചിരുന്ന ബിആർഎസ് കാറ്റു മാറിവീശുന്നതു കണ്ടതോടെയാണ് പ്രചാരണത്തിന്റെ ട്രാക്ക് മാറ്റിയത്. വലിയ ആൾക്കൂട്ടമാണ് കോൺഗ്രസിന്റെ പ്രചാരണ യോഗങ്ങളിൽ. കോൺഗ്രസിന് അനുകൂലമായി അഭിപ്രായ സർവേകളും പുറത്തുവന്നു. ഇതോടെ, ബിആർഎസ് തങ്ങളുടെ പ്രചാരണ പരിപാടികൾ‌ കോൺഗ്രസിനെതിരെ തിരിച്ചു. കോണ്‍ഗ്രസിനെ ‘സ്കാംഗ്രസ് (Scamgress) എന്നാണ് തെലങ്കാന മന്ത്രിയും കെസിആറിന്റെ മകനുമായ കെ.ടി.രാമറാവു വിശേഷിപ്പിച്ചത്. 

തെലങ്കാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കിടെ പ്രിയങ്ക ഗാന്ധി (Photo by X/revanth_anumula)

കർണാടകയിൽ സ്കോളർഷിപ് തുക വെട്ടിക്കുറച്ചു എന്നും കെടിആർ ആരോപിച്ചു. ‘കോമാളികളെ തിരഞ്ഞെടുക്കൂ, എങ്കിൽ സർക്കസ് കാണാൻ പറ്റും. കർണാടക അതിന്റെ മികച്ച ഉദാഹരണമാണ്’, കെടിആർ സാമൂഹ്യമാധ്യമങ്ങളിൽ പറഞ്ഞു. ബിആർഎസിന്റെ മറ്റൊരു പ്രധാന നേതാവും ധനമന്ത്രിയും കെസിആറിന്റെ മരുമകനുമായ ഹരീഷ് റാവു ആരോപിച്ചത്, കർണാടകയിലെ പദ്ധതികൾ കാണിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ്. 

നവംബർ 20ന് കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയിട്ട് 6 മാസമായി. എന്നാൽ ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളൊന്നും നിലവിൽ വന്നിട്ടില്ല. ശക്തി, ഗൃഹലക്ഷ്മി, അന്ന ഭാഗ്യ, ഗൃഹജ്യോതി പദ്ധതികളൊന്നും പണമില്ലാത്തതിനാല്‍ നടപ്പാക്കാനായിട്ടില്ല. കർണാടകയിൽ പ്രചാരണം നടത്തുകയും ജനങ്ങൾക്ക് വാഗ്ദാനം നൽകുകയും ചെയ്ത രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇപ്പോൾ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ്. ഈ ഡൽഹി പാർട്ടികളെ ജനങ്ങൾ വിശ്വസിച്ചാൽ കർണാടകയിലെ അതേ അവസ്ഥ തെലങ്കാനയിലും ഉണ്ടാവും

ഹരീഷ് റാവു

കർണാടകയിലെ പരാജയപ്പെട്ട മാതൃകയുംകൊണ്ടാണ് രാഹുൽ ഗാന്ധി തെലങ്കാനയിൽ വരുന്നതെന്നും ജനങ്ങൾ എങ്ങനെയാണ് കോൺഗ്രസ് നേതാവിനെ വിശ്വസിക്കുന്നതെന്നും ഹരീഷ് റാവു ചോദിച്ചു. കർണാടക കോൺഗ്രസ് സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് വിശദമാക്കാനും വിമർശിക്കാനുമായി ഹരീഷ് റാവു വിശദമായ വാർത്താ സമ്മേളനം പോലും നടത്തി. കർണാടക നേതാക്കൾ തെലങ്കാനയിൽ ‘ടൂറടിക്കുമ്പോൾ’ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാത്തതിന് ആ നേതാക്കളുടെ  സ്വന്തം സംസ്ഥാനത്ത് പ്രതിഷേധം നടക്കുകയാണ് എന്നാണ് കെസിആറിന്റെ മകളും മുൻ എംപിയുമായ കെ.കവിത പ്രതികരിച്ചത്.

കെ.കവിത (ഫയൽ ചിത്രം)

∙ ഹൈദരാബാദിലെ വ്യവസായങ്ങൾ ബെംഗളൂരുവിൽ?

ഹൈദരാബാദിൽനിന്ന് ബെംഗളുരുവിലേക്ക് തങ്ങളുടെ വ്യവസായങ്ങളെ പറിച്ചുനടാൻ ഡി.കെ.ശിവകുമാർ ശ്രമിക്കുന്നു എന്നും ബിആർഎസ് ആരോപിക്കുന്നു. ഹൈദരാബാദിലുള്ള ആപ്പിൾ എയർപോഡ് നിർമാണ യൂണിറ്റ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫോക്സ്കോൺ കമ്പനിയുടെ സിഇഒയ്ക്ക് ഡി.കെ.ശിവകുമാർ എഴുതിയതെന്ന് പറയപ്പെടുന്ന ഒരു കത്ത് അടുത്തിടെ പ്രചരിച്ചിരുന്നു. തുടർന്ന്, കർണാടകയിലെ കോൺഗ്രസ് സർക്കാർ തെലങ്കാനയിൽനിന്ന് വ്യവസായങ്ങൾ ബെംഗളൂരുവിലേക്ക് മാറ്റാൻ ഗൂഢാലോചന നടത്തുകയാണന്ന് ബിആർഎസ് ആരോപിച്ചു. എന്നാൽ ആ കത്ത് വ്യാജമാണെന്നും താനങ്ങനെ ഒരു കത്തെഴുതിയിട്ടില്ല എന്നുമാണ് ശിവകുമാർ പ്രതികരിച്ചത്. 

വിവാദത്തിലായ കാലേശ്വരം ജലസേചന പദ്ധതിപ്രദേശം സന്ദർശിക്കുന്ന രാഹുൽ ഗാന്ധി (Photo by X/revanth_anumula)

കർഷകർക്ക് ദിവസം മുഴുവൻ വൈദ്യുതി ലഭിക്കണമെങ്കിലും കാലേശ്വരത്ത് ജലസേചന പദ്ധതിയിൽനിന്നു വെള്ളം കിട്ടണമെങ്കിലും കെസിആർ തന്നെ വിജയിക്കണം എന്നാണ് ബിആർഎസിന്റെ പ്രചരണം. തിരഞ്ഞെടുപ്പിലെ വലിയൊരു പ്രചരണായുധമാണ് കാലേശ്വരം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ. ഗോദാവരി നദിയിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ നിർമാണത്തിൽ അപാകതകൾ കണ്ടെത്തിയിരുന്നു. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവു വരുന്നത്. പദ്ധതിക്കു വേണ്ടി നിർമിച്ചിട്ടുള്ള അണക്കെട്ട് തകരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പദ്ധതിപ്രദേശം സന്ദർശിച്ചിരുന്നു.

English Summary:

Why the 'Karnataka Model' by the Congress Government is Being a Hot Topic in the Telangana Assembly Election?