വർഷങ്ങള്‍ക്കു മുൻപാണു സംഭവം. ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം. പമ്പാ ഗണപതി കോവിലിനു സമീപം തീർഥാടകരെ കയർ കെട്ടി തിരിച്ചു. പടികൾക്ക് താഴെയാണ് കയർ കെട്ടി തിരിച്ചത്. തൊട്ടു മുന്നിൽ നിരവധി പടികൾ. തീർഥാടകർ അക്ഷമരായി നിൽക്കുന്നു. ഇതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സായുധ സേന അസിസ്റ്റന്റ് കമന്റാന്റ് പമ്പ എസ്പിയെ സമീപിച്ചിട്ടു പറഞ്ഞു. ‘'സർ തീർഥാടകരെ പടികളിൽ കയറ്റി നിർത്തുന്നതാണ് നല്ലത്. കാരണം കയർ അഴിക്കുമ്പോൾ എല്ലാവരും പടികളിലേക്ക് ഓടിക്കയറും. വീഴാനും സാധ്യതയേറെ.’' അപ്പോഴാണ് എസ്പിയും അക്കാര്യം ശ്രദ്ധിച്ചത്. ഉടനെ പൊലീസ് ക്രമീകരണം മാറ്റി. ഒരുപക്ഷേ ഒരു വലിയ അപകടം അവിടെ ഒഴിവായി. ആളുകള്‍ കൂടുന്നിടത്ത് ചെറിയ ഒരു അശ്രദ്ധ മതി വലിയ അപകടത്തിലേക്ക് നയിക്കാൻ. പുല്ലുമേടിന് പിന്നാലെ കളമശേരിയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ലക്ഷങ്ങളോളം പേർ ശബരിമലയിലും തൃശൂർ പൂരത്തിലും പങ്കെടുത്തു സുരക്ഷിതരായി മടങ്ങുന്നു

വർഷങ്ങള്‍ക്കു മുൻപാണു സംഭവം. ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം. പമ്പാ ഗണപതി കോവിലിനു സമീപം തീർഥാടകരെ കയർ കെട്ടി തിരിച്ചു. പടികൾക്ക് താഴെയാണ് കയർ കെട്ടി തിരിച്ചത്. തൊട്ടു മുന്നിൽ നിരവധി പടികൾ. തീർഥാടകർ അക്ഷമരായി നിൽക്കുന്നു. ഇതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സായുധ സേന അസിസ്റ്റന്റ് കമന്റാന്റ് പമ്പ എസ്പിയെ സമീപിച്ചിട്ടു പറഞ്ഞു. ‘'സർ തീർഥാടകരെ പടികളിൽ കയറ്റി നിർത്തുന്നതാണ് നല്ലത്. കാരണം കയർ അഴിക്കുമ്പോൾ എല്ലാവരും പടികളിലേക്ക് ഓടിക്കയറും. വീഴാനും സാധ്യതയേറെ.’' അപ്പോഴാണ് എസ്പിയും അക്കാര്യം ശ്രദ്ധിച്ചത്. ഉടനെ പൊലീസ് ക്രമീകരണം മാറ്റി. ഒരുപക്ഷേ ഒരു വലിയ അപകടം അവിടെ ഒഴിവായി. ആളുകള്‍ കൂടുന്നിടത്ത് ചെറിയ ഒരു അശ്രദ്ധ മതി വലിയ അപകടത്തിലേക്ക് നയിക്കാൻ. പുല്ലുമേടിന് പിന്നാലെ കളമശേരിയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ലക്ഷങ്ങളോളം പേർ ശബരിമലയിലും തൃശൂർ പൂരത്തിലും പങ്കെടുത്തു സുരക്ഷിതരായി മടങ്ങുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങള്‍ക്കു മുൻപാണു സംഭവം. ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം. പമ്പാ ഗണപതി കോവിലിനു സമീപം തീർഥാടകരെ കയർ കെട്ടി തിരിച്ചു. പടികൾക്ക് താഴെയാണ് കയർ കെട്ടി തിരിച്ചത്. തൊട്ടു മുന്നിൽ നിരവധി പടികൾ. തീർഥാടകർ അക്ഷമരായി നിൽക്കുന്നു. ഇതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സായുധ സേന അസിസ്റ്റന്റ് കമന്റാന്റ് പമ്പ എസ്പിയെ സമീപിച്ചിട്ടു പറഞ്ഞു. ‘'സർ തീർഥാടകരെ പടികളിൽ കയറ്റി നിർത്തുന്നതാണ് നല്ലത്. കാരണം കയർ അഴിക്കുമ്പോൾ എല്ലാവരും പടികളിലേക്ക് ഓടിക്കയറും. വീഴാനും സാധ്യതയേറെ.’' അപ്പോഴാണ് എസ്പിയും അക്കാര്യം ശ്രദ്ധിച്ചത്. ഉടനെ പൊലീസ് ക്രമീകരണം മാറ്റി. ഒരുപക്ഷേ ഒരു വലിയ അപകടം അവിടെ ഒഴിവായി. ആളുകള്‍ കൂടുന്നിടത്ത് ചെറിയ ഒരു അശ്രദ്ധ മതി വലിയ അപകടത്തിലേക്ക് നയിക്കാൻ. പുല്ലുമേടിന് പിന്നാലെ കളമശേരിയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ലക്ഷങ്ങളോളം പേർ ശബരിമലയിലും തൃശൂർ പൂരത്തിലും പങ്കെടുത്തു സുരക്ഷിതരായി മടങ്ങുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങള്‍ക്കു മുൻപാണു സംഭവം. ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം. പമ്പാ ഗണപതി കോവിലിനു സമീപം തീർഥാടകരെ കയർ കെട്ടി തിരിച്ചു. പടികൾക്ക് താഴെയാണ് കയർ കെട്ടി തിരിച്ചത്. തൊട്ടു മുന്നിൽ നിരവധി പടികൾ. തീർഥാടകർ അക്ഷമരായി നിൽക്കുന്നു. ഇതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സായുധ സേന അസിസ്റ്റന്റ് കമന്റാന്റ് പമ്പ എസ്പിയെ സമീപിച്ചിട്ടു പറഞ്ഞു.

‘'സർ തീർഥാടകരെ പടികളിൽ കയറ്റി നിർത്തുന്നതാണ് നല്ലത്. കാരണം കയർ അഴിക്കുമ്പോൾ എല്ലാവരും പടികളിലേക്ക് ഓടിക്കയറും. വീഴാനും സാധ്യതയേറെ.’' അപ്പോഴാണ് എസ്പിയും അക്കാര്യം ശ്രദ്ധിച്ചത്. ഉടനെ പൊലീസ് ക്രമീകരണം മാറ്റി. ഒരുപക്ഷേ ഒരു വലിയ അപകടം അവിടെ ഒഴിവായി. ആളുകള്‍ കൂടുന്നിടത്ത് ചെറിയ ഒരു അശ്രദ്ധ മതി വലിയ അപകടത്തിലേക്ക് നയിക്കാൻ. പുല്ലുമേടിന് പിന്നാലെ കളമശേരിയും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ലക്ഷങ്ങളോളം പേർ ശബരിമലയിലും തൃശൂർ പൂരത്തിലും പങ്കെടുത്തു സുരക്ഷിതരായി മടങ്ങുന്നു. 

ADVERTISEMENT

ആൾക്കൂട്ടം അത് ഏതൊരു പരിപാടിയുടെ സംഘാടകർക്കും ആവേശമാണ്. കാരണം തിങ്ങിനിറഞ്ഞുള്ള സദസ്സിനെ പരിപാടിയുടെ വിജയമായി കാണാനാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ ആൾക്കൂട്ടം അനിയന്ത്രിതമായാലുണ്ടാവുന്ന അപകടമാണ് കഴിഞ്ഞ ദിവസം കളമശേരിയിൽ കണ്ടത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിലെ വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയിൽ തിക്കും തിരക്കുമുണ്ടായി നാല് വിദ്യാർഥികൾ മരിച്ച സംഭവം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്.

കുസാറ്റിലെ അപകടത്തിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നിൽനിന്ന്. (ചിത്രം: മനോരമ)

സ്വകാര്യമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പോലും ഇത്തരം അപകടങ്ങളുണ്ടാവുന്നു എങ്കിൽ ഭാവിയിൽ കൃത്യമായ പ്രോട്ടോക്കോൾ നിർണയിച്ച് മുന്‍കരുതലുകൾ എടുക്കേണ്ട സമയമായി എന്നർഥം. കേരളത്തിൽ വർഷാവർഷം ലക്ഷങ്ങൾ പങ്കെടുക്കുന്ന എത്രയോ പരിപാടികൾ ഗംഭീരമായി നടത്തുന്നു. എങ്ങനെയാണ് അവയെല്ലാം യാതൊരു അപകടവുമില്ലാതെ സംഘടിപ്പിക്കുന്നത്? കൃത്യമായ ആസൂത്രണം, മുൻകരുതൽ, ഇതൊന്നുമില്ലെങ്കിൽ പരിപാടിക്കെത്തുന്നവരുടെ ശ്രദ്ധ ഇതൊക്കെയാവും അതിനുള്ള ഉത്തരം.

∙ കളമശേരിയില്‍ സംഭവിച്ചത്

കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ നടന്ന ടെക് ഫെസ്റ്റിനിടെയാണ് ദുരന്തമുണ്ടായത്. നവംബർ 25 ശനിയാഴ്ച വൈകിട്ട് ഏഴോടെ ക്യാംപസിലെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. മഴ പെയ്തപ്പോള്‍ പുറത്ത് പരിപാടിക്കായി കാത്തിരുന്ന ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീണു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമുൾപ്പെടെ നാല് വിദ്യാർഥികൾക്കാണ് തിരക്കിൽ ജീവൻ നഷ്ടമായത്. 

കുസാറ്റിൽ അപകടമുണ്ടായ സ്ഥലം. (ചിത്രം: മനോരമ)
ADVERTISEMENT

അനിയന്ത്രിതമായ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ കെ. സുദർശൻ പറയുന്നു. ‘'ഹാളിൽ തിരക്കുണ്ടായിരുന്നില്ല. കുത്തനെയുള്ള പടികളിലൂടെ വിദ്യാർഥികൾ പ്രവേശിക്കുകയായിരുന്നു. ഇതിനിടെ മഴ വന്നതോടെ എല്ലാവരും ഓടിക്കയറി''. കെ. സുദർശൻ പറഞ്ഞു.

നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്‌, ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ  72 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ 46 പേർ കളമശേരി മെഡിക്കൽ ആശുപത്രിയിലും 18 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടു പേരു നില അതീവഗുരുതരമാണ്.

കുസാറ്റിൽ അപകടമുണ്ടായ സ്ഥലത്ത് കൂടിക്കിടക്കുന്ന ചെരുപ്പുകൾ. (ചിത്രം: മനോരമ)

∙ തിക്കും തിരക്കും: അപകടമെത്തുന്നത് 2 രീതിയിൽ

അനിയന്ത്രിതമായ തിക്കും തിരക്കും രൂപംകൊള്ളുമ്പോൾ അപകടം രണ്ട് രീതിയിലാണ് പ്രധാനമായും സംഭവിക്കുക. തിരക്കിനിടയിൽ അമർന്ന് ശ്വാസം മുട്ടി നിൽക്കുന്നവരിലേക്ക് ഒരറ്റത്ത് നിന്നുമുള്ള തള്ളിക്കയറ്റമുണ്ടാകുമ്പോൾ അപകടമുണ്ടാവാം. ഇത്തരം ഘട്ടങ്ങളിൽ തിരക്കിൽപ്പെട്ട് വാരിയെല്ലുകൾ ഒടിഞ്ഞാവും അപകടമുണ്ടാവുക, ആൾക്കൂട്ടത്തിനിടയിൽ സംഭവിക്കുന്ന രണ്ടാമത്തെ രീതിയിലുള്ള അപകടം മറിഞ്ഞു വീണുണ്ടാവുന്നതാണ്.

ആളുകൾ കൂടുന്ന സ്ഥലത്തെല്ലാം ബാരിക്കേഡ് കെട്ടണം, കയർ കെട്ടി തിരിക്കുകയും ഒരു സ്ഥലത്തും ആളുകൾ തിങ്ങി നിൽ‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. പുറത്തേക്ക് പോകാൻ കൃത്യമായ വഴികൾ പല സ്ഥലത്തായി ഒരുക്കും. അവ മുൻ കൂട്ടി ആളുകളെ അറിയിക്കും. എല്ലാ സ്ഥലത്തും ആവശ്യത്തിവന് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്ന് ഉറപ്പാക്കും. ഇതാണ് തൃശൂർ പൂരത്തിന്റെ വിജയത്തിനു കാരണം.

മുൻ എസ്‌പി പി. ഉണ്ണിരാജൻ

ADVERTISEMENT

പടിക്കെട്ടിലും, ചെരിവുള്ള പ്രതലത്തിലും ആളുകൾ കൂട്ടമായി നിൽക്കുമ്പോൾ തിരക്കുണ്ടാവുന്നതാണ് ഇത്തരം അപകടത്തിലേക്ക് നയിക്കുന്നത്. തിരക്കിനിടയിൽ കാൽ വഴുതി വീഴുന്നയാളിന്റെ മുകളിലേക്ക് കൂടുതൽപേർ വീഴുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. കളമശേരിയിലുണ്ടായ അപകടം ഇത്തരത്തിലുണ്ടായതാണ്. പടിക്കെട്ടിൽ നിന്ന വിദ്യാർഥികൾ മഴപെയ്തപ്പോൾ ഓടിക്കൂടിയവരുടെ തിരക്കിൽ അടിതെറ്റി വീഴുകയായിരുന്നു. ഇവർക്ക് മേൽ കൂടുതൽ പേർ വീഴുകയും ചവിട്ടേൽക്കുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചത്. 

പുല്ലുമേട് ദുരന്തമുണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. (ഫയൽ ചിത്രം: മനോരമ)

വ്യക്തമായ ആസൂത്രണത്തിന്റെയും ക്രമീകരണത്തിന്റെയും അഭാവമാണ് തിക്കും തിരക്കും മൂലമുള്ള മരണങ്ങൾക്ക് കാരണമെന്ന് ശബരിമല പുല്ലുമേട് ദുരരന്തം അന്വേഷിച്ച ഡിഐജി എസ്. സുരേന്ദ്രൻ പറയുന്നു. ‘'മകരവിളക്ക് ദർശനത്തിനായി 2 ലക്ഷത്തോളം ആളുകൾ എത്തുന്ന സ്ഥലമാണ് പുല്ലുമേട്. പലപ്പോഴായി വരുന്നവർ ഒരുമിച്ചാണ് തിരിച്ചിറങ്ങുന്നത്. ആവശ്യത്തിന് വെളിച്ചമില്ല. ഇറങ്ങാൻ ഒരു വഴി മാത്രം. വെള്ളം ഒഴുകിക്കിടന്ന ഓടയുടെ ഭാഗത്ത് ചങ്ങലയിൽ തട്ടി ഒരാൾ വീണു. പിന്നാലെ വന്നവർ ഓരോരുത്തരായി വീണു. ഇതാണ് നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയത്'', സുരേന്ദ്രൻ പറഞ്ഞു.

∙ പൂരത്തിൽ പൊലീസിനുണ്ട് വിജയമന്ത്രം 

ഈ നാട്ടിലല്ലേ  തൃശൂർ പൂരം വർഷങ്ങളായി വിജയകരമായി നടത്തുന്നത്. അപ്പോൾ ആൾക്കൂട്ടമെല്ലാം അപകടമാണെന്ന് മുൻവിധിയോടെ പറയാനാവുമോ? പ്രസക്തമായ ചോദ്യമാണ്. 30 ആനകൾ. അവർക്ക് നടുവിലായി ഒരു ലക്ഷത്തോളം ആളുകൾ മണിക്കൂറുകളോളം നിൽക്കുന്ന ചടങ്ങാണ് തൃശൂർ പൂരത്തിനുള്ളത്. എന്നാൽ പൂര ദിവസത്തിന് ആഴ്ചകൾ മുൻപേ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന കൃത്യമായ ആസൂത്രണം, ഇരു ദേവസ്വങ്ങളും നൽകുന്ന പരിപൂർണ സഹകരണം ഇതെല്ലാം കൊണ്ടാണ് പൂരം ഓരോ വർഷവും ഗംഭീരമായി നടത്താനാവുന്നത്.

തൃശൂർ പൂരത്തിന് എത്തിയ ജനക്കൂട്ടം. ( ഫയൽ ചിത്രം: മനോരമ)

ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലത്ത് അപകടമുണ്ടാവാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് കൃത്യമായി വിലയിരുത്തൽ പൊലീസിനുണ്ട്. പൊതുപരിപാടികളില്‍ പൊലീസ് സ്വീകരിക്കുന്ന ആദ്യ നടപടി ജനത്തെ തട്ടുതട്ടാക്കി തിരിക്കുക എന്നതാണ്. 

രണ്ട് രീതിയിൽ ഇത് ചെയ്യാനാവും, വേലികൾ കെട്ടിതിരിച്ചും, കയറുപയോഗിച്ചും. സ്റ്റേഡിയങ്ങളിൽ നടക്കുന്ന പരിപാടികൾക്കാണ് വേലികൾ ഫലപ്രദമായി ഉപയോഗിക്കാനാവുന്നത്. എന്നാൽ പൂരം പോലെയുള്ള തുറസ്സായ സ്ഥലങ്ങളിൽ ഇതു നടപ്പിൽ വരുത്താൻ സാധിക്കുകയില്ല. അവിടെ കയർകെട്ടി തിരിക്കുകയാണ് ചെയ്യുക. നൂറോളം ആളുകളുള്ള ചെറിയ ചെറിയ കണ്ണികളായി ജനക്കൂട്ടത്തെ തിരിക്കും. ഇങ്ങനെ ചെയ്യുന്നതിനാൽ ഒരിടത്തുണ്ടാകുന്ന തിക്കും തിരക്കും അടുത്ത സ്ഥലത്തേക്ക് എത്തുന്നത് തടയാനാവും.

ജനക്കൂട്ടത്തിന് ഇടയിൽ മതിലായി പൊലീസ് ഉദ്യോഗസ്ഥരുണ്ടാവും. അതേസമയം വിഐപികൾ പങ്കെടുക്കുന്ന പരിപാടിയിൽ പൊലീസിന് ഈ ടെൻഷന്‍ ഉണ്ടാവുകയില്ല. കസേരയിട്ട് നടത്തുന്ന പരിപാടികളിൽ കൃത്യമായി എത്ര ആളുകൾ ഉണ്ടാവുമെന്നും, അത്യാവശ്യമുണ്ടായാൽ ജനത്തെ ഒഴിപ്പിക്കുവാനുള്ള വഴികൾ ഇതെല്ലാം പൊലീസ് മുൻകൂട്ടി തയാറാക്കിവയ്ക്കും. 

കുസാറ്റിൽ അപകടമുണ്ടായ സ്ഥലത്ത് തടിച്ചുകൂടിയവർ. (ചിത്രം: മനോരമ)

500 പേരിൽ കൂടുതൽ ആളുകളുള്ള സ്ഥലത്ത് പൊലീസ് ബന്തവസ് ഒരുക്കണമെന്ന് മുൻ എസ്പിയും ദീർഘ കാലം തൃശൂർ പൂരം വേളകളിൽ പൊലീസ് ക്രമീകരണത്തിന്റെ ചുമതല വഹിക്കുകയും ചെയ്ത പി. ഉണ്ണിരാജൻ പറയുന്നു. ''എല്ലാം പൊലീസിന്റെ നിയന്ത്രണത്തിലാകണം. 1500 പൊലീസുകാരാനാണ് ലക്ഷത്തിൽ ഏറെ ആളുകളെ ഉൾപ്പെടുത്തി സുരക്ഷിതമായി പൂരം നടത്തുന്നത്.

ആളുകൾ കൂടുന്ന സ്ഥലത്തെല്ലാം ബാരിക്കേഡ് കെട്ടണം, കയർ കെട്ടിത്തിരിക്കുകയും ഒരു സ്ഥലത്തും ആളുകൾ തിങ്ങി നിൽ‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. പുറത്തേക്ക് പോകാൻ കൃത്യമായ വഴികൾ പല സ്ഥലത്തായി ഒരുക്കും. അവ മുൻ കൂട്ടി ആളുകളെ അറിയിക്കും. എല്ലാ സ്ഥലത്തും ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്ന് ഉറപ്പാക്കും. ഇതാണ് പൂരത്തിന്റെ വിജയത്തിനു കാരണം'', ഉണ്ണിരാജൻ പറയുന്നു. 

∙ ആളകലം അറിയാൻ ഡ്രോണ്‍ പറത്തും, നിർത്താതെ അറിയിപ്പും

പൊലീസ് ഡ്രോൺ പറത്തി എന്ന് കേൾക്കാറില്ലേ. ആൾക്കൂട്ടമുണ്ടാകുമ്പോൾ ഡ്രോൺ പറത്തുന്നത് പലപ്പോഴും ആളുകൾ കൗതുകത്തോടെയാവും കാണുക. എന്നാൽ ഡ്രോൺ ദൃശ്യങ്ങളിലൂടെ തിരക്ക് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ പൊലീസ് മനസ്സിലാക്കും. ആളുകൾ തമ്മിൽ തമ്മിൽ തട്ടിയുരുമി നിൽക്കുകയാണെങ്കിൽ അവിടെ അപകടമുണ്ടാവാൻ സാധ്യത കൂടുതലെന്നാണ് കണക്കാക്കുന്നത്. ആ സ്ഥലത്ത് ആവശ്യത്തിന് വേണ്ട സ്ഥലം ഒരുക്കാനുള്ള നടപടി ഡ്രോണിലൂടെയുള്ള നിരീക്ഷണത്തിലൂടെ കഴിയുമെന്ന് സൈബർ സുരക്ഷാ വിഭാഗം എസ്പി ഹരി ശങ്കർ പറയുന്നു. ഡ്രോൺ സംവിധാനം വരുന്നതിന്  മുൻപ് ഉയരങ്ങളിൽ കയറി നിന്നായിരുന്നു പൊലീസ് നിരീക്ഷണം നടത്തിയിരുന്നത്. 

ഒരു നിശ്ചിത സ്ഥലത്ത് എത്രയാളുകൾക്ക് സുരക്ഷിതമായി നിൽക്കാനാവും എന്നതിനെ കുറിച്ച് ഒരു മുൻധാരണ ഉണ്ടാവണം. വാഹനങ്ങളിലായാലും, പൊതു പരിപാടികളിലായാലും ആൾക്കൂട്ടം അനിയന്ത്രിതമാകുമ്പോൾ അത് അപകടത്തിലേക്കാണ് പോകുന്നതെന്ന് നാം തിരിച്ചറിയണം.

തിക്കും തിരക്കും ഉണ്ടാവാൻ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലെ ചെറിയൊരു പ്രകോപനം മതി. വ്യാജമായ, ഭയപ്പാടുണ്ടാക്കുന്ന വാക്കുകളിലൂടെയും ആളുകളെ പരിഭ്രാന്തരാക്കാനാവും. ഇതൊഴിവാക്കാനാണ് അനൗൺസ്മെന്റിൽ പൊലീസ് കൈ വയ്ക്കുന്നത്. ആൾക്കൂട്ടമുള്ളിടത്ത് ആവശ്യമായ അറിയിപ്പുകൾ ഇടയ്ക്കിടയ്ക്ക് നൽകി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നു. തൃശൂർ പൂരം നടക്കുന്നതിന് ഒരാഴ്ച മുൻപേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി, അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജീവികളെ ഒഴിപ്പിച്ചും, വ്യാപാരശാലകളിലെ ഗ്ലാസ് ചില്ലുകൾ ടേപ്പുകളുപയോഗിച്ച് പൊതിഞ്ഞും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്.  

‌ടൊവീനോ തോമസ് ആരാധകർക്കൊപ്പം (ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

∙ കണ്ടു പഠിക്കണം ടൊവീനോയെ

തൃശൂർ പൂരം പോലെയുള്ള ആഘോഷങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നടത്താൻ ദേവസ്വങ്ങളും ഭരണസംവിധാനങ്ങളും ഒരുപോലെ പ്രവർത്തിക്കും. അതേസമയം സംസ്ഥാനത്ത് നടത്തുന്ന ചില സ്വകാര്യ പരിപാടികൾ അനിയന്ത്രിതമായി കൂടിച്ചേരുന്ന ആൾക്കൂട്ടംകൊണ്ട് അപകടാവസ്ഥയിൽ എത്താറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആരാണ് നിയന്ത്രിക്കാനെത്തേണ്ടത്? 2022 ഓഗസ്റ്റിൽ റിലീസായ  'തല്ലുമാല' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ടൊവീനോ കാട്ടിയ വിവേകം ഇതിന് ഉദാഹരണമാണ്. കോഴിക്കോട്ടെ ഒരു മാളിൽ വൈകിട്ട് നടത്താനിരുന്ന  പ്രമോഷൻ പരിപാടിയിലേക്ക് പതിനായിരങ്ങളാണ് ഇരച്ചുകയറിയത്. അതോടെ പരിപാടിക്കെത്തിയ ചിത്രത്തിലെ നായകൻ ടൊവീനോ തോമസിന് കാറിൽ നിന്നിറങ്ങാൻ തന്നെ ബുദ്ധിമുട്ടായി.

ജനക്കൂട്ടത്തിന്റെ നിയന്ത്രിക്കാനാവാത്ത ആവേശം കണ്ടതോടെ നടൻ പരിപാടിയിൽ നിന്നു പിന്മാറി.  ജീവിതത്തിലൊരിക്കലും ഇത്രയും വലിയൊരാൾക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും നന്ദിയുണ്ടെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു. ഒരുപക്ഷേ ടൊവീനോ ആ പരിപാടിയ്ക്ക് ഇറങ്ങിയെങ്കിൽ കളമശേരിയിൽ സംഭവിച്ചത് പോലെ അനിഷ്ടങ്ങൾ ഉണ്ടാകുമായിരുന്നു.

ലിയോ ലൊക്കേഷനില്‍ ലോകേഷ് കനകരാജും വിജയ്‌യും

അത്രയ്ക്ക് തിക്കും തിരക്കും ഉണ്ടാക്കുവാനുള്ള ആൾക്കൂട്ടമായിരുന്നു തടിച്ചുകൂടിയത്. അടുത്തിടെ വിജയ് ചിത്രം ലിയോയുടെ പ്രചാരണത്തിനായി കേരളത്തിലെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന് ആൾക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റിരുന്നു. പാലക്കാട് ഒരു തിയേറ്ററിൽ എത്തിയപ്പോഴാണ് ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് സംവിധായകന്റെ കാലിന്  പരിക്കേറ്റത്. 

∙ തിരക്കിനെ ആഘോഷമാക്കേണ്ട, വേണം മുൻകരുതൽ

കൊച്ചിയിൽ ഒരു  ബോളിവുഡ് നടിയെത്തിയപ്പോൾ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി എത്തിയ ആൾക്കൂട്ടത്തിന്റെ ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്, കടയിൽ സ്ത്രീകൾ തിരക്ക് കൂട്ടുന്ന വിഡിയോയും നാം കണ്ടിട്ടുണ്ട്. പലപ്പോഴും ബോട്ടപകടങ്ങളുണ്ടാവുമ്പോൾ കയറ്റാവുന്നതിലും അധികം ആളുകളുമായിട്ടായിരുന്നു സർവീസെന്നതും തിരക്കിന്റെ അപകടം വിളിച്ചു പറയുന്നു. ഒരു നിശ്ചിത സ്ഥലത്ത് എത്രയാളുകൾക്ക് സുരക്ഷിതമായി നിൽക്കാനാവും എന്നതിനെ കുറിച്ച് ഒരു മുൻധാരണ ഉണ്ടാവണം. വാഹനങ്ങളിലായാലും, പൊതു പരിപാടികളിലായാലും ആൾക്കൂട്ടം അനിയന്ത്രിതമാകുമ്പോൾ അത് അപകടത്തിലേക്കാണ് പോകുന്നതെന്ന് നാം തിരിച്ചറിയണം.

നടി സണ്ണി ലിയോണി കൊച്ചിയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അനുഭവപ്പെട്ട ജനത്തിരക്ക്. (ഫയൽ ചിത്രം: മനോരമ)

ആൾക്കൂട്ടം അപകടമാകാതിരിക്കാൻ എന്തു ചെയ്യണമെന്ന് പുല്ലുമേട് ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കൃത്യമായ കർമപദ്ധതി നൽകിയിരുന്നു. എന്നാൽ നടപ്പായില്ലെന്നു മാത്രം. ആളുകൾ കൂടുന്ന സ്ഥലത്ത് മുൻകൂട്ടി ആസൂത്രണം വേണം, ഇതനുസരിച്ചുള്ള ക്രമീകരണം ബന്ധപ്പെട്ട വകുപ്പുകൾ ചെയ്യണം. ആളുകൾക്ക് വരാനും സുരക്ഷിതമായി പുറത്തേക്ക് പോകാനും വാതിലുകളും പാതകളും അടക്കമുള്ള സൗകര്യങ്ങൾ വേണം. രാത്രി കാലങ്ങളിൽ നടക്കുന്ന പരിപാടികളിൽ വേണ്ടത്ര വെളിച്ചം സ്ഥലത്ത് ലഭ്യമാണെന്ന് സംഘാടകർ ഉറപ്പാക്കണം. ആളുകളുടെ എണ്ണത്തിന് ആനുപാതികമായി പൊലീസ് കൺട്രോൾ റൂമും, വാർത്താ വിനിമയ സൗകര്യങ്ങളും ഒരുക്കണം. ഇത്തരത്തിൽ 25 ൽ ഏറെ നിർദേശങ്ങൾ ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്നതായി ഡിഐജി എസ്. സുരേന്ദ്രൻ പറഞ്ഞു. 

വിമാനയാത്രയിൽ യാത്ര ആരംഭിക്കുമ്പോൾതന്നെ വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും അപകടകരമായ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്നും ജീവനക്കാരിലൊരാൾ  ചെറിയൊരു ബോധവൽക്കരണ ക്ലാസ് നൽകുന്നത് യാത്ര ചെയ്തിട്ടുള്ളവർ ഓർക്കുന്നുണ്ടാലും. അതുപോലെ നാട്ടിലെ ഓരോ പരിപാടി ആരംഭിക്കുമ്പോഴും ആ സ്ഥലത്തെ സുരക്ഷാ സംവിധാനത്തെ കുറിച്ചും അടിയന്തര ഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുമെല്ലാം ചെറുവിവരണം നൽകുന്ന രീതി നിർബന്ധമായും നടപ്പിലാക്കണം. 

Representative image by shutterstock

കോവിഡ് കാലത്ത്  വാക്സീൻ കണ്ടെത്തുന്നതു വരെ സാമൂഹിക അകലത്തിലൂടെ രോഗത്തെ നിയന്ത്രിക്കാനാണ് നാം ശ്രമിച്ചത്. സാമൂഹിക അകലം കോവിഡിനെതിരെ മാത്രമല്ല, തിക്കും തിരക്കും വരുത്തുന്ന അപകടങ്ങൾ ഒഴിവാക്കാനും മികച്ച മാർഗമാണെന്ന് തിരിച്ചറിയണം. കോളജുകളും, സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണത്തെ കുറിച്ച് കൃത്യമായ ധാരണ മുൻകൂട്ടിയുണ്ടാക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം മുൻകൂട്ടി തേടണം. ഫലപ്രദമായി തിരക്കൊഴിവാക്കാനുള്ള മാർഗങ്ങൾ അവരിൽനിന്നു സ്വീകരിക്കണം. കളമശേരിയിൽ സംഭവിച്ചതുപോലെ ഒരു ദുരന്തം ഇനി ഇവിടെ ഉണ്ടാവരുത്.

English Summary:

Stampede during Tech Fest at Cusat: Lets Look at Examples in Kerala itself to Control Crowding