അകത്ത് 41 ജീവനുകൾ, പുറത്ത് കാഴ്ചകൾ പലവിധം; ഉത്തരകാശി ടണലിനു പുറത്തെ കാണാകാഴ്ചകൾ
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ആദ്യമെത്തിയ മനോരമ മാധ്യമ സംഘത്തിലെ അംഗവും മലയാള മനോരമ പിക്ചർ എഡിറ്ററുമായ ജോസ്കുട്ടി പനയ്ക്കൽ ഈ ദിവസങ്ങളിൽ കണ്ട ചില ‘ഓഫ്ബീറ്റ്’ കാഴ്ചകൾ.
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ആദ്യമെത്തിയ മനോരമ മാധ്യമ സംഘത്തിലെ അംഗവും മലയാള മനോരമ പിക്ചർ എഡിറ്ററുമായ ജോസ്കുട്ടി പനയ്ക്കൽ ഈ ദിവസങ്ങളിൽ കണ്ട ചില ‘ഓഫ്ബീറ്റ്’ കാഴ്ചകൾ.
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ആദ്യമെത്തിയ മനോരമ മാധ്യമ സംഘത്തിലെ അംഗവും മലയാള മനോരമ പിക്ചർ എഡിറ്ററുമായ ജോസ്കുട്ടി പനയ്ക്കൽ ഈ ദിവസങ്ങളിൽ കണ്ട ചില ‘ഓഫ്ബീറ്റ്’ കാഴ്ചകൾ.
ഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ആദ്യമെത്തിയ മാധ്യമ സംഘങ്ങളിലൊന്ന് മലയാള മനോരമയാണ്. മനോരമ മാധ്യമ സംഘത്തിലെ അംഗവും മലയാള മനോരമ പിക്ചർ എഡിറ്ററുമായ ജോസ്കുട്ടി പനയ്ക്കൽ ഈ ദിവസങ്ങളിൽ കണ്ട ചില ‘ഓഫ്ബീറ്റ്’ കാഴ്ചകൾ.
പതിവുവഴിയിലെ തടസ്സം: മലമുകളിൽ പോയി എന്നും പുല്ലുതിന്ന് തിരിച്ചെത്താറുള്ള നാൽക്കാലികളുടെ വഴിയിൽ പെട്ടെന്നാണ് പൊലീസും ബാരിക്കേഡുമെല്ലാം വന്നത്. തുരങ്കത്തിനു സമീപമുള്ള ഏതാനും വീടുകളിൽ വളർത്തുന്നവയാണിവ. പുല്ലുമേയലിനു ശേഷം തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴാണ് വഴിയിൽ തോക്കേന്തിയ പൊലീസും രക്ഷാ പ്രവർത്തകരുടെയുമെല്ലാം തിരക്ക് കാണുന്നത്. ഇത് കണ്ടു നിൽക്കുന്ന പശുവാണ് ചിത്രത്തിൽ.
ദയവായ്: തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ തുടങ്ങിയതിന്റെ രണ്ടാം ദിനം മുതൽ രക്ഷാപ്രവർത്തനത്തിന്റെ മെല്ലെപ്പോക്കിൽ സഹതൊഴിലാളികൾ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പിന്നീടത് കൂട്ടത്തോടെയുള്ള മാർച്ചിലേക്ക് നീങ്ങി. തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു സമീപം വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വലിയ പ്രതിഷേധം നടന്നു. ഉദ്യോഗസ്ഥരും പൊലീസുമെത്തി ഇവരെ ശാന്തരാക്കാൻ ശ്രമിച്ചു. രൂക്ഷമായ ഭാഷയിൽ പ്രതിഷേധിച്ചവരോട് ശാന്തരാകാൻ അഭ്യർഥിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
വിശ്വാസപാത: തുരങ്കകവാടത്തിൽ മുൻപ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് നീക്കം ചെയ്തതിനാലാണ് ഈ ദുരന്തമൊക്കെ ഉണ്ടായതെന്നും വിശ്വാസികളിൽ ചിലർ അടക്കം പറഞ്ഞുതുടങ്ങി. ഉടൻതന്നെ സമീപത്തുള്ള പൂജാരിയുടെ നിർദേശപ്രകാരം മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് പ്രവേശന കവാടത്തോടു ചേർന്നുള്ള കല്ലും മണ്ണും നീക്കം ചെയ്തു. താൽക്കാലികമായി ചെറിയൊരു ലോഹക്കൂടിലുള്ള ക്ഷേത്രം സ്ഥാപിച്ചു പൂജകൾ നടത്തി. അതിനു ശേഷം ചന്ദനവുമായി രക്ഷാപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം സമീപം പൂജാരിയെത്തി.
ജീവവായു പോലെ: തുരങ്കത്തിനുള്ളിൽ പൊടിയിൽ മുങ്ങിനിന്നാണ് രക്ഷാപ്രവർത്തനം. ഏറെനേരം ഇത് തുടർന്നു കഴിഞ്ഞാൽ ഊഴം വച്ച് കുറച്ചു പേർ പുറത്തിറങ്ങി അൽപം ശുദ്ധവായു ശ്വസിക്കും. തുരങ്കത്തിനുള്ളിൽ മൊബൈൽ ഫോൺ കയറ്റാൻ പറ്റില്ല. അതിനാൽ പുറത്തിറങ്ങിയാൽ ആദ്യം മൊബൈൽ ഫോണാണ് തിരയുക. അൽപം വെയിൽ കൊള്ളുന്നതിനും മൊബൈൽ ഫോണിൽ വിശേഷങ്ങൾ പരിശോധിക്കുന്നതിനും പാറപ്പുറത്ത് കിടക്കുന്ന തൊഴിലാളി.
നെഞ്ചിലെ തീ: ആറു മീറ്ററുള്ള 10 കുഴലുകൾ കൂട്ടിയോജിപ്പിച്ച് അതിലൂടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എടുക്കാനാണ് ആദ്യ പദ്ധതി. ഇടിഞ്ഞു വീണുകിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ 60 മീറ്റർ കടക്കുകയാണ് ലക്ഷ്യം. തുരന്ന് പോകുന്നതിനനുസരിച്ച് കയറ്റാനുള്ള കുഴലുകൾ വെൽഡിങ്ങിലൂടെ യോജിപ്പിക്കും. അത് തുരങ്കത്തിനുള്ളിൽത്തന്നെയാണ് ചെയ്യുക. ഇതുമൂലമുണ്ടാകുന്ന പുക പുറത്തേക്ക് കളയാൻ വായു അകത്തേക്കും പുറത്തേക്കും നൽകുന്ന കുഴലുകളുമുണ്ട്.
ഉറ്റവരുടെ ശബ്ദം: ചിലരുടെയെങ്കിലും ബന്ധുക്കൾ എല്ലാ ദിവസവും വന്ന് തൊഴിലാളികളോട് സംസാരിക്കണമെന്ന് ആവശ്യപ്പെടും. ഇടിഞ്ഞു വീണ അവശിഷ്ടങ്ങൾക്കിടയിലൂടെ അവരിലേക്കെത്തുന്ന ചെറിയൊരു പൈപ്പാണ് ഇവരുടെ ഫോൺ. ഈ പൈപ്പിലൂടെ അപ്പുറത്തേക്ക് സംസാരിച്ചാൽ അവർക്ക് കേൾക്കാം. അവിടെനിന്നു മറുപടിയും കിട്ടും. ഇതിനായി തുരങ്കത്തിൽ പ്രത്യേക അനുവാദത്തോടെ കയറിയ ശേഷം തിരികെ പോകുന്ന ബന്ധുക്കൾ.
ദൈവം ഒന്ന്: തുരങ്കമുഖത്ത് താൽക്കാലികമായി ചെറിയൊരു ക്ഷേത്രം സ്ഥാപിച്ചതിനു മുന്നിൽ പൂക്കൾ അർപ്പിക്കുന്ന രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ ഓസ്ട്രേലിയക്കാരൻ അർനോൾഡ് ഡിക്സ്. മലയിൽ കയറി എല്ലാ ദിവസവും മുകളിൽ നിന്നു തുരന്നിറങ്ങാനുള്ള പദ്ധതിയെക്കുറിച്ച് പഠിക്കാറുള്ള ഡിക്സ് ഇതിനിടയിൽ കാട്ടുപൂക്കൾ ശേഖരിക്കും. ഇത് ദിവസം 2 നേരം ഈ ക്ഷേത്രത്തിനടിയിൽ വച്ചു പ്രാർഥിച്ച ശേഷമാണ് തുരങ്കത്തിലേക്ക് ദിവസം ആദ്യം കയറുകയും അവസാനം പോകുകയും ചെയ്യുക.
അപകടത്തുരുത്തിൽ: രക്ഷാ ദൗത്യ സംഘത്തിന്റെ വാഹനങ്ങളും പണിസാമഗ്രികളുമായി എത്തുന്ന ലോറികളും മാധ്യമ സംഘത്തിന്റെ വാഹനങ്ങളും ആംബുലൻസും ക്രെയിനും കൂറ്റൻ വാഹനങ്ങളുമെല്ലാം ചേർന്നപ്പോൾ തുരങ്കത്തിനു സമീപം വലിയ ഗതാഗതക്കുരുക്കാണ്. ഇതിനു പുറമേയാണ് കടന്നു പോകുന്ന വാഹനങ്ങൾ നിർത്തി കാണാനെത്തുന്നവരുടെ തിരക്ക്. താഴേക്ക് ഇടിഞ്ഞു കിടക്കുന്ന റോഡിന്റെ അവസ്ഥ അറിയാതെ പലരും വാഹനം നിർത്താൻ ശ്രമിക്കും. പ്രധാന റോഡിൽനിന്ന് 100 മീറ്ററോളം താഴേക്ക് ഇടിഞ്ഞു കിടക്കുന്ന വഴിയരികിൽ വളരെ അപകടകരമായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നയാൾ.
കിട്ടിയ മാർഗം: ആദ്യ ദിനങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ നോക്കിയെങ്കിലും അത് പരാജയപ്പെട്ടു. പിന്നാലെ പ്ലാൻ ബിയും സിയും ഡിയുമെല്ലാം എത്തി. കുഴൽ മാർഗം രക്ഷപ്പെടുത്താനുള്ള പദ്ധതിയാണ് തൊഴിലാളികൾക്ക് തൊട്ടടുത്തുവരെ എത്തിയത്. ഇവരെ കുഴലിലൂടെ രക്ഷപ്പെടുത്തുന്ന പദ്ധതി കയ്യിൽക്കിട്ടിയ കുഴൽ ഉപയോഗിച്ചു പ്രേക്ഷകർക്ക് വിശദീകരിക്കാൻ ശ്രമിക്കുകയാണ് ഈ ടെലിവിഷൻ ചാനൽ റിപ്പോർട്ടർ.