കൊച്ചുകുട്ടികൾക്കു പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങൾ തുടങ്ങുമ്പോഴേക്കും അച്ഛനമ്മമാർക്ക് ആധിയാണ്. നേരെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്കു പാഞ്ഞ് ഏതെങ്കിലും ആന്റിബയോട്ടിക്കുകൾ വാങ്ങിക്കൊടുത്ത് സ്വയംചികിത്സ നടത്തുന്ന രീതി പതിവായിരിക്കുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയവും അനാവശ്യകരവുമായ ഉപയോഗം കാരണം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കുട്ടികളിൽ ആന്റിബയോട്ടിക് ഇപ്പോൾ പഴയപോലെ ഫലിക്കാത്ത അവസ്ഥയിലെത്തിയതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ‘ആന്റിബയോട്ടിക് റസിസ്റ്റൻസ്’ (ആന്റിബയോട്ടിക് പ്രതിരോധം) എന്നാണ് ഈ അവസ്ഥയെ പറയുക. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലാണ് കുട്ടികളിലെ വർധിച്ചുവരുന്ന ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ച പുതിയ ഗവേഷണം നടന്നത്. ഈ പഠനം പ്രകാരം ന്യൂമോണിയ, സെപ്സിസ്, മെനിഞ്ജൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കു നേരത്തെ കുട്ടികൾക്കു നൽകിവന്ന, ലോകാരോഗ്യ സംഘടന നിർദേശിച്ച പല ആന്റിബയോട്ടിക്കുകൾക്കും ഇപ്പോൾ 50 ശതമാനത്തിൽ താഴെ മാത്രമേ രോഗവിമുക്തി നൽകാൻ കഴിയുന്നുള്ളു എന്നു കണ്ടെത്തിക്കഴിഞ്ഞു. ആന്റിബയോട്ടിക് പ്രതിരോധം കാരണം മരണപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടായെന്ന പഠന റിപ്പോർട്ടാണ് ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അറിയാം ആന്റിബയോട്ടിക്കുകളുടെ അപകടഭാവിയെക്കുറിച്ച്...

കൊച്ചുകുട്ടികൾക്കു പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങൾ തുടങ്ങുമ്പോഴേക്കും അച്ഛനമ്മമാർക്ക് ആധിയാണ്. നേരെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്കു പാഞ്ഞ് ഏതെങ്കിലും ആന്റിബയോട്ടിക്കുകൾ വാങ്ങിക്കൊടുത്ത് സ്വയംചികിത്സ നടത്തുന്ന രീതി പതിവായിരിക്കുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയവും അനാവശ്യകരവുമായ ഉപയോഗം കാരണം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കുട്ടികളിൽ ആന്റിബയോട്ടിക് ഇപ്പോൾ പഴയപോലെ ഫലിക്കാത്ത അവസ്ഥയിലെത്തിയതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ‘ആന്റിബയോട്ടിക് റസിസ്റ്റൻസ്’ (ആന്റിബയോട്ടിക് പ്രതിരോധം) എന്നാണ് ഈ അവസ്ഥയെ പറയുക. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലാണ് കുട്ടികളിലെ വർധിച്ചുവരുന്ന ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ച പുതിയ ഗവേഷണം നടന്നത്. ഈ പഠനം പ്രകാരം ന്യൂമോണിയ, സെപ്സിസ്, മെനിഞ്ജൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കു നേരത്തെ കുട്ടികൾക്കു നൽകിവന്ന, ലോകാരോഗ്യ സംഘടന നിർദേശിച്ച പല ആന്റിബയോട്ടിക്കുകൾക്കും ഇപ്പോൾ 50 ശതമാനത്തിൽ താഴെ മാത്രമേ രോഗവിമുക്തി നൽകാൻ കഴിയുന്നുള്ളു എന്നു കണ്ടെത്തിക്കഴിഞ്ഞു. ആന്റിബയോട്ടിക് പ്രതിരോധം കാരണം മരണപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടായെന്ന പഠന റിപ്പോർട്ടാണ് ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അറിയാം ആന്റിബയോട്ടിക്കുകളുടെ അപകടഭാവിയെക്കുറിച്ച്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുകുട്ടികൾക്കു പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങൾ തുടങ്ങുമ്പോഴേക്കും അച്ഛനമ്മമാർക്ക് ആധിയാണ്. നേരെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്കു പാഞ്ഞ് ഏതെങ്കിലും ആന്റിബയോട്ടിക്കുകൾ വാങ്ങിക്കൊടുത്ത് സ്വയംചികിത്സ നടത്തുന്ന രീതി പതിവായിരിക്കുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയവും അനാവശ്യകരവുമായ ഉപയോഗം കാരണം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കുട്ടികളിൽ ആന്റിബയോട്ടിക് ഇപ്പോൾ പഴയപോലെ ഫലിക്കാത്ത അവസ്ഥയിലെത്തിയതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ‘ആന്റിബയോട്ടിക് റസിസ്റ്റൻസ്’ (ആന്റിബയോട്ടിക് പ്രതിരോധം) എന്നാണ് ഈ അവസ്ഥയെ പറയുക. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലാണ് കുട്ടികളിലെ വർധിച്ചുവരുന്ന ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ച പുതിയ ഗവേഷണം നടന്നത്. ഈ പഠനം പ്രകാരം ന്യൂമോണിയ, സെപ്സിസ്, മെനിഞ്ജൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കു നേരത്തെ കുട്ടികൾക്കു നൽകിവന്ന, ലോകാരോഗ്യ സംഘടന നിർദേശിച്ച പല ആന്റിബയോട്ടിക്കുകൾക്കും ഇപ്പോൾ 50 ശതമാനത്തിൽ താഴെ മാത്രമേ രോഗവിമുക്തി നൽകാൻ കഴിയുന്നുള്ളു എന്നു കണ്ടെത്തിക്കഴിഞ്ഞു. ആന്റിബയോട്ടിക് പ്രതിരോധം കാരണം മരണപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടായെന്ന പഠന റിപ്പോർട്ടാണ് ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അറിയാം ആന്റിബയോട്ടിക്കുകളുടെ അപകടഭാവിയെക്കുറിച്ച്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുകുട്ടികൾക്കു പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങൾ തുടങ്ങുമ്പോഴേക്കും അച്ഛനമ്മമാർക്ക് ആധിയാണ്. നേരെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്കു പാഞ്ഞ് ഏതെങ്കിലും ആന്റിബയോട്ടിക്കുകൾ വാങ്ങിക്കൊടുത്ത് സ്വയംചികിത്സ നടത്തുന്ന രീതി പതിവായിരിക്കുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയവും അനാവശ്യകരവുമായ ഉപയോഗം കാരണം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കുട്ടികളിൽ ആന്റിബയോട്ടിക് ഇപ്പോൾ പഴയപോലെ ഫലിക്കാത്ത അവസ്ഥയിലെത്തിയതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ‘ആന്റിബയോട്ടിക് റസിസ്റ്റൻസ്’ (ആന്റിബയോട്ടിക് പ്രതിരോധം) എന്നാണ് ഈ അവസ്ഥയെ പറയുക. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലാണ് കുട്ടികളിലെ വർധിച്ചുവരുന്ന ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ച പുതിയ ഗവേഷണം നടന്നത്. 

ഈ പഠനം പ്രകാരം ന്യുമോണിയ, സെപ്സിസ്, മെനിഞ്ജൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കു നേരത്തേ കുട്ടികൾക്കു നൽകിവന്ന, ലോകാരോഗ്യ സംഘടന നിർദേശിച്ച പല ആന്റിബയോട്ടിക്കുകൾക്കും ഇപ്പോൾ 50 ശതമാനത്തിൽ താഴെ മാത്രമേ രോഗവിമുക്തി നൽകാൻ കഴിയുന്നുള്ളു എന്നു കണ്ടെത്തിക്കഴിഞ്ഞു. ആന്റിബയോട്ടിക് പ്രതിരോധം കാരണം മരണപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടായെന്ന പഠന റിപ്പോർട്ടാണ് ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അറിയാം ആന്റിബയോട്ടിക്കുകളുടെ അപകടഭാവിയെക്കുറിച്ച്...

ADVERTISEMENT

∙ ചുമ മാറാൻ കൊടുക്കുന്നത് പഴയ ടൈഫോയ്ഡ് മരുന്നോ? 

ആന്റിബയോട്ടിക്കുകൾ കേവലം മരുന്നുകളുടെ രൂപത്തിൽ മാത്രമല്ല നമ്മുടെ ശരീരത്തിൽ എത്തുന്നത്. വിളകളിലെ കീടാണുബാധ തടയാൻ, ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാൻ, പശുക്കളിൽ നിന്ന് മെച്ചപ്പെട്ട പാൽ ലഭിക്കാൻ തുടങ്ങിയവയ്ക്കെല്ലാം പ്രതിവിധിയായി ആന്റിബയോട്ടിക് തന്നെയാണ് ഉപയോഗിക്കുന്നത്. അപ്പോൾ ഈ പാലും പഴവും പച്ചക്കറിയും കഴിച്ചുവളരുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിൽ ആന്റിബയോട്ടിക്കിന്റെ അളവ് കൂടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഭക്ഷണത്തിലൂടെയും വായുവിലൂടെയും ആന്റിബയോട്ടിക്കുകൾ ശരീരത്തിൽ ചെന്നുചെന്ന് അവസാനം ചികി‍ത്സയുടെ ഘട്ടം വരുമ്പോൾ ശരീരം മരുന്നുകളോടു പ്രതികരിക്കാത്ത അവസ്ഥ വരുന്നു.

Representative image by i viewfinder/Shutterstock)

പല ഡോസ് ആന്റിബയോട്ടിക് മരുന്നുകൾ നൽകിയിട്ടും കുഞ്ഞുങ്ങളുടെ രോഗം മാറാൻ കാലതാമസമെടുക്കുന്നതിനു പിന്നിൽ വർധിച്ചുവരുന്ന ആന്റിബയോട്ടിക് പ്രതിരോധം ഒരു നിർണായക കാരണമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകൾ മൂലം രോഗാണുക്കൾക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു; അഥവാ രോഗാണുക്കൾ മരുന്നുകളേക്കാൾ കരുത്തരാകുന്നു. 10 വർഷം മുൻപു േകരളത്തിൽ ടൈഫോയ്ഡിന് ഉപയോഗിച്ചിരുന്ന മരുന്ന് (സിപ്രോഫ്ലോക്സാസിൻ) ഇപ്പോൾ ചുമയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്നുവെന്ന് ആരോഗ്യവകുപ്പു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

∙ മനുഷ്യരാശിയെ ഞെട്ടിച്ച കണ്ടുപിടിത്തം 

ADVERTISEMENT

മനുഷ്യന്റെയും മൃഗങ്ങളുടെയും കോശങ്ങൾക്കു ദോഷം വരുത്താതെ രോഗാണുക്കളെ തിരഞ്ഞുപിടിച്ചുനശിപ്പിക്കുന്ന പദാർഥങ്ങളെയാണ് ആന്റിബയോട്ടിക് എന്നു പറയുന്നത്. സാധാരണ സൂക്ഷ്‌മജീവികളിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഈ പദാർഥങ്ങൾ കൃത്രിമമായി തുടർന്നു നിർമിക്കാനുമാകും. ബാക്‌ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളെ നശിപ്പിച്ചുകൊണ്ട് ഇവ മനുഷ്യരാശിക്ക് ഏറെ ആശ്വാസം പകർന്നു. പുതിയ സാധ്യതകളുള്ള ഒട്ടേറെ ആന്റിബയോട്ടിക്കുകൾ എൺപതുകളുടെ അവസാനമായപ്പോഴേക്കും വികസിപ്പിച്ചിരുന്നു. 1928ൽ അലക്‌സാണ്ടർ ഫ്ലെമിങ് പെനിസിലിൻ കണ്ടുപിടിച്ചതോടെ ഒരു വലിയ വ്യവസായം തന്നെ അതിൽ നിന്നുണ്ടായി. പക്ഷേ, രോഗത്തിനെതിരായ അവസാന വാക്കാണ് ആന്റിബയോട്ടിക് എന്നു പറയാൻ കഴിയില്ല. കാരണം ആന്റിബയോട്ടിക് യഥാർഥത്തിൽ ഇരുതലമൂർച്ചയുള്ളൊരു വാളാണ്. 

Representative image by angellodeco/Shutterstock)

∙ ആളെക്കൊല്ലും ആന്റിബയോട്ടിക് പ്രതിരോധം! 

ആദ്യം മരുന്നിനുമുന്നിൽ കീഴടങ്ങിയ ബാക്ടീരിയകൾ പതുക്കെപ്പതുക്കെ മരുന്നിനോടു ചെറുത്തുനിൽക്കുന്നു. പിന്നെപ്പിന്നെ ആ മരുന്നുകൾ ഫലപ്രദമാകാതെ വരുന്നു. ആ അവസ്ഥയാണ് ‘ആന്റിബയോട്ടിക് പ്രതിരോധം’ എന്നു ലളിതമായി പറയാം. മരുന്നുകളുമായിട്ടുള്ള നിരന്തര സമ്പർക്കംകൊണ്ടു ബാക്‌ടീരിയ മരുന്നുകളെ (ആന്റിബയോട്ടിക്കുകളെ) അതിജീവിക്കാൻ ശേഷി നേടുന്നു എന്നു മാത്രമല്ല, ആ ശേഷി ആന്റിബയോട്ടിക്കുമായി ബന്ധപ്പെടാത്ത മറ്റു ബാക്‌ടീരിയയിലേക്കു കൈമാറുകയും ചെയ്യുന്നു.

വർഷംതോറും അഞ്ചു വയസ്സിൽ താഴെയുള്ള 4,10,000 കുട്ടികൾ ന്യുമോണിയ ബാധിച്ചു മരിക്കുന്നു. ഇതു കുട്ടികളുടെ മരണനിരക്കിന്റെ 25% വരും.

ഒരേ ആന്റിബയോട്ടിക് നിരന്തരമായി ഉപയോഗിക്കുക, ആന്റിബയോട്ടിക്കിന്റെ ഡോസ് കാലാവധി പൂർത്തിയാക്കാതിരിക്കുക, ആന്റിബയോട്ടിക് അനാവശ്യമായി ഉപയോഗിക്കുക (ഉദാഹരണത്തിനു വൈറൽ പനി) എന്നിവ ആന്റിബയോട്ടിക് പ്രതിരോധത്തിന് വഴിയൊരുക്കുന്നു. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഒരു മരുന്നു കമ്പനിയും പുതിയ ആന്റിബയോട്ടിക്കുകളുടെ ഗവേഷണത്തിനായി വൻതുകകൾ മുതൽമുടക്കാൻ താൽപര്യം കാണിക്കുന്നില്ല. ഉപയോഗത്തിലുള്ള മിക്കതും പ്രതിരോധശക്തി നേടുകയും ചെയ്യുന്നു. 

ADVERTISEMENT

∙ അമിതമായാൽ ആന്റിബയോട്ടിക്കും ശാപം 

പെൻസിലിൻ കണ്ടുപിടിച്ച അലക്സാണ്ടർ ഫ്ലെമിങ് നൊബേൽ സമ്മാനവേദിയിൽ പറഞ്ഞു; ‘‘പെൻസിലിൻ എല്ലാ കടയിൽ നിന്നും യഥേഷ്‌ടം വാങ്ങാൻ സാധിക്കുന്ന കാലം വരും. അറിവില്ലാത്തവർ അതു ദുരുപയോഗം ചെയ്യും. രോഗാണുക്കളിൽ തുടർന്ന് ഇതു ഫലിക്കാതെയും വരാം.’’ വർഷങ്ങൾക്കു മുൻപ് അദ്ദേഹം പറഞ്ഞത് ഇപ്പോൾ ശരിയായി മാറിയിരിക്കുന്നു. ഇതിനു മെഡിക്കൽ രംഗവും പൊതുസമൂഹവും ഒരുപോലെ ഉത്തരവാദികളാണ്. രോഗലക്ഷണം കൃത്യമായി വിശകലനം ചെയ്താണ് ശരിയായ ആന്റിബയോട്ടിക് തിരഞ്ഞെടുക്കേണ്ടത്.

Representative image by Busra Ispir/Shutterstock)

പക്ഷേ, പലപ്പോഴും ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെ ഉപയോഗിക്കപ്പെടുന്നു. സാധാരണ ജലദോഷത്തിനും വയറിളക്കത്തിനുമൊന്നും ആന്റിബയോട്ടിക് ആവശ്യമില്ല. എന്നാൽ പലരും മെഡിക്കൽ സ്‌റ്റോറിൽനിന്ന് ഒരു കുറിപ്പടി പോലുമില്ലാതെ ഇവ വാങ്ങിക്കഴിക്കുന്നു. യോഗ്യത ഇല്ലാത്ത പലരും ശരിയായ രീതിയിലല്ലാതെ കുറിപ്പടികൾ നൽകാറുമുണ്ട്. ഇങ്ങനെ അമിതമായി ഉപയോഗിക്കുന്നത് ആന്റിബയോട്ടിക്കുകളുടെ കാര്യക്ഷമത കുറയാൻ കാരണമാകുന്നു. പല രോഗാണുക്കളും മരുന്നിനെ അതിജീവിക്കാനുള്ള ശേഷിയും കൈവരിക്കുന്നു. ഇത്തരത്തിലുള്ള രോഗാണുക്കൾ സമൂഹത്തിനു വിപത്തായിക്കഴിഞ്ഞു. 

∙ പിടിവിടാതെ പകർച്ചവ്യാധികളും 

ആന്റിബയോട്ടിക്കുകൾ കഴിച്ചു കഴിച്ച് രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി മലയാളിയുടെ ശരീരത്തിനു നഷ്ടപ്പെട്ടു തുടങ്ങിയതായി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ സാംക്രമിക രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് അമിതമായ ആന്റിബയോട്ടിക് ഉപയോഗവും അതുവഴി ശരീരം ആർജിക്കുന്ന ആന്റി മൈക്രോബിയൽ റസിസ്റ്റൻസും (എഎംആർ) കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. രോഗാണുക്കൾക്കു നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവു ലഭിക്കുന്ന പ്രതിഭാസമാണ് എഎംആർ. സർക്കാർ സംവിധാനങ്ങളും സ്വകാര്യ ആശുപത്രികളും ഗവേഷകരും ഇതിനെ ചെറുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.

Representative image by Dragana Gordic/Shutterstock)

ഇന്ത്യയിൽ സാംക്രമിക രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം അമേരിക്കയിലുള്ളതിനേക്കാൾ രണ്ടിരട്ടി കൂടുതലാണെന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ 'സാംക്രമിക രോഗങ്ങളും ആന്റിബയോട്ടിക്കിനോടുള്ള പ്രതിരോധവും' എന്ന രാജ്യാന്തര സിംപോസിയത്തിൽ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തിയിൽ സാംക്രമിക രോഗങ്ങൾ വരാനുള്ള സാധ്യത ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഇന്ത്യയിൽ 15 ഇരട്ടി കൂടുതലാണത്രേ. ഇതിനെല്ലാം പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് അമിതമായ ആന്റിബയോട്ടിക് ഉപയോഗമാണ്. 

∙ എന്തെങ്കിലും ആന്റിബയോട്ടിക് കുറിക്ക് ഡോക്ടറേ... 

ഇന്ത്യയിൽ വലിയൊരു ശതമാനം ഡോക്ടർമാരും നിത്യവും ആന്റിബയോട്ടിക്കുകൾ കുറിക്കുന്നവരാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ നിർബന്ധം തന്നെയാണ് പ്രധാന കാരണം. ശ്വാസംമുട്ടൽ, വയറിളക്കം, ഛർദി തുടങ്ങി വൈറൽ അസുഖത്തിന്റെ ലക്ഷണവുമായി എത്തുന്ന രോഗികൾക്കു പോലും ആന്റിബയോട്ടിക്കുകളാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയാലും അദ്ഭുതപ്പെടാനില്ല. നമ്മുടെ നാട്ടിൽ മെഡിക്കൽ സ്റ്റോറുകളിൽ ആന്റിബയോട്ടിക്കുകൾ ലഭിക്കുന്നതിനു നിബന്ധനകളില്ലാത്തതും വലിയ ഭീഷണിയാണ്.

ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകൾ മൂലം ലോകത്ത് ഒരു വർഷം ഏഴു ലക്ഷത്തോളം പേർ മരിക്കുന്നുവെന്നാണ് കണക്ക്. ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഈ മരണസംഖ്യ 2050 ആകുമ്പോഴേക്കും വർഷം ഒരുകോടിയായി ഉയരുമെന്നും അതിലേറെയും ഏഷ്യയിലായിരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു

മൃഗങ്ങളിലും മൽസ്യങ്ങളിലും വരെ ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിക്കാൻ തുടങ്ങിയതും ആന്റിബയോട്ടിക് പ്രതിരോധത്തിനു കാരണമായതായി കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഗവേഷണത്തിലും വ്യക്തമായിരുന്നു. ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ഇല്ലാതായാൽ നിർമാർജനം ചെയ്ത പല മാരക പകർച്ച വ്യാധികളും തിരിച്ചെത്തിയേക്കുമെന്നതാണ് അപകടകരമായ മറ്റൊരു യാഥാർഥ്യം. ഡോക്ടർമാർ കുറിച്ചുനൽകുന്ന ആന്റിബയോട്ടിക്കുകൾ കൃത്യമായ കോഴ്സിൽ (നിശ്ചിത സമയത്തും അളവിലും) കഴിച്ചില്ലെങ്കിലും ഇതു സംഭവിക്കാം. അതായത് അഞ്ചു ദിവസത്തേക്കു നൽകുന്ന മരുന്ന് രോഗം മാറിയെന്നു കരുതി രണ്ടു ദിവസം കൊണ്ടു നിർത്തുന്നവരാണ് ഇര. പുറമേ, ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽസ നിശ്ചയിച്ചു മരുന്നുകൾ ഉപയോഗിക്കുന്നവരും ഇൗ പട്ടികയിൽ വരും.

∙ 2050 ആകുമ്പോഴേക്കും പ്രതിവർഷം ഒരുകോടി മരണം 

ശ്വാസകോശ, മൂത്രാശയ അണുബാധകൾക്കു കാരണമാകുന്ന ബാക്ടീരിയകളുടെ പുതിയ തലമുറ നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകൾ മൂലം ലോകത്ത് ഒരു വർഷം ഏഴു ലക്ഷത്തോളം പേർ മരിക്കുന്നുവെന്നാണ് കണക്ക്. ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഈ മരണസംഖ്യ 2050 ആകുമ്പോഴേക്കും വർഷം ഒരുകോടിയായി ഉയരുമെന്നും അതിലേറെയും ഏഷ്യയിലായിരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു.

Representative image by Garna Zarina/Shutterstock)

പനി മുതൽ കാൻസർ വരെയുള്ള ഏതു രോഗങ്ങൾക്കും എഎംആർ വില്ലനാകാം. അതായത് എഎംആർ ഉള്ള വൈറസ് വഴി ബാധിച്ച പനി പോലും ചികിൽസിക്കാനാവില്ല. ക്രമേണ രോഗം മൂർച്ഛിച്ചു രോഗി മരണത്തിനു കീഴടങ്ങും. പുറമേ കാണപ്പെടുന്ന രോഗങ്ങളിൽ നിന്നു വിമുക്തി നേടിയാലും അപ്രതീക്ഷിതമായുണ്ടാകുന്ന അണുബാധ മൂലം മരണം വരെയുണ്ടാകാം. നിലവിൽ എഎംആർ വഴിയുണ്ടാകുന്ന അണുബാധയെ തടയുന്നതിനുള്ള ഒറ്റ ഡോസ് കുത്തിവയ്പ് ഉണ്ടെങ്കിലും സാധാരണക്കാരനു താങ്ങാനാകുന്നതല്ല വില. ഒന്നോ രണ്ടോ ആഴ്ച തുടർച്ചയായി കുത്തിവയ്പു നൽകിയാലും അണുബാധയിൽ നിന്നു വിമുക്തി നേടുന്ന കാര്യം സംശയം. ആന്റിബയോട്ടിക് മരുന്നുകൾ ഒന്നു മുതൽ മൂന്നു വരെ തലമുറകളിലുള്ളവ ഉപയോഗിച്ച ശേഷവും ഫലം കിട്ടാഞ്ഞതിനെത്തുടർന്ന് അപൂർവ രോഗങ്ങൾക്കായി കാത്തുവച്ച നാലാം തലമുറയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 

∙ കോവിഡിനുശേഷം ആന്റിബയോട്ടിക് മാനിയ 

കോവിഡ് കാലത്താണ് അനിയന്ത്രിതവും അശാസ്ത്രീയവുമായി ആന്റിബയോട്ടിക് ഉപയോഗം ഇത്രമാത്രം വർധിച്ചത്. കോവിഡ് ഗുരുതരമാകുമ്പോൾ ചില രോഗികളിലുണ്ടാകുന്ന ബാക്ടീരിയ സൂപ്പർ ഇൻഫക്‌ഷനും ന്യുമോണിയയ്ക്കും പ്രതിവിധി എന്ന നിലയിലാണ് അസിത്രോമൈസിനും മറ്റു ചില മൂന്നാം തലമുറ ആന്റിബയോട്ടിക്കുകളും നിർദേശിച്ചിരുന്നത്. എന്നാൽ, കോവിഡിനു ശേഷം സാധാരണ പനിക്കുപോലും ഇപ്പോൾ അസിത്രോമൈസിൻ ഉപയോഗിച്ചുള്ള സ്വയം ചികിത്സയാണ് പലരും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ദൂരവ്യാപക ഫലങ്ങൾ നമ്മൾ കാണാനിരിക്കുന്നതേയുള്ളൂ.

ഫ്രാൻസിലെ മരുന്ന് നിർമാണ ശാലയിൽ ആന്റിബയോട്ടിക് പ്രതിരോധം പരിശോധിക്കാനുള്ള കാർബ ടെസ്റ്റുകൾ നിർമിക്കുന്നു. (Photo by Damien MEYER / AFP)

ന്യുമോണിയ പോലുള്ള രോഗങ്ങളുടെ വർധിക്കുന്ന നിരക്കിനെ ആരോഗ്യരംഗം ആശങ്കയോടെയാണ് കാണുന്നത്. കണക്കുകൾ പലതും ഞെട്ടിക്കുന്നതാണ്. വർഷംതോറും അഞ്ചു വയസ്സിൽ താഴെയുള്ള 4,10,000 കുട്ടികൾ ന്യുമോണിയ ബാധിച്ചു മരിക്കുന്നു. ഇതു കുട്ടികളുടെ മരണനിരക്കിന്റെ 25% വരും. നിലവിൽ കൃത്യമായ ചികിത്സ ലഭിച്ച പതിനായിരം രോഗികളിൽ അഞ്ഞൂറോളം പേർ അണുബാധ മൂലം മരിക്കുന്നു. രോഗങ്ങൾക്കു തുടർച്ചയായി മരുന്ന് കഴിച്ചവരാണു മരിച്ചവരിലേറെയും. വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ബാക്ടീരിയയെ ചെറുക്കാനുള്ള ആന്റിബയോട്ടിക് അനാവശ്യമായി കഴിച്ചിട്ട് എന്തു പ്രയോജനം എന്നാണ് ആരോഗ്യവിദഗ്ധർ ചോദിക്കുന്നത്. 

∙ ചികിത്സയിലും ശ്രദ്ധ വേണം 

ചെറിയപനി, വൈറൽ ബ്രോങ്കൈറ്റിസ് (ശ്വാസനാള രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗരേഖ. പല രോഗങ്ങൾക്കും ആന്റിബയോട്ടിക് ഉപയോഗം നിശ്ചിത സമയത്തേക്കു പരിമിതപ്പെടുത്തണമെന്നും ഇതിൽ നിർദേശമുണ്ട്. ആശുപത്രിക്ക് പുറത്തുനിന്നു പകരുന്ന (കമ്യൂണിറ്റി) ന്യുമോണിയയ്ക്ക് 5 ദിവസവും ആശുപത്രിയിൽ നിന്നു പകരുന്ന ന്യുമോണിയയ്ക്കു 8 ദിവസവുമാണ് ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടത്. ചർമത്തിനെയും മറ്റും ബാധിക്കുന്ന അണുബാധയ്ക്ക് 5 ദിവസമാണ് ആന്റിബയോട്ടിക് ഉപയോഗം.

∙ ഒറ്റയടിക്ക് ഉയർന്ന ശേഷിയുള്ള (ഹൈ എൻഡ്) ആന്റിബയോട്ടിക്കുകൾ നൽകരുത്. 

∙ ബാക്ടീരിയ ബാധയില്ലെന്നു തീർത്തും സ്ഥിരീകരിക്കാൻ കഴിഞ്ഞാൽ ഉടനടി ആന്റിബയോട്ടിക് ചികിത്സ അവസാനിപ്പിക്കണം. 

∙ ശരിയായ ഡോസേജ്, സമയപരിധി, മരുന്നു നൽകേണ്ട രീതി എന്നിവ മുൻകൂർ നിർണയിക്കണം. 

∙ പ്രകടമായ രോഗലക്ഷണങ്ങൾ, ശരീരത്തിൽ അണുബാധ എവിടെനിന്നു തുടങ്ങുന്നു, രോഗകാരി ഏതാകാം തുടങ്ങിയവയിൽ വ്യക്തത, ആന്റിബയോട്ടിക്ക് ഫലപ്രാപ്തിയും റസിസ്റ്റൻസും മനസ്സിലാക്കിയുള്ള സമീപനം എന്നിവ പ്രധാനം.

രോഗികൾ ശ്രദ്ധിക്കേണ്ടത്

∙ നേരത്തേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അലർജികൾ ഉണ്ടായിട്ടുള്ളവരാണെങ്കിൽ അക്കാര്യം ഡോക്ടറോട് കൃത്യമായി പറയണം. 

∙ ഗർഭിണികളും വയോധികരും മുൻകരുതലോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ. 

∙ ഡോക്ടർ നിർദേശിക്കുന്ന പ്രകാരം കൃത്യമായി ആന്റിബയോട്ടിക് കഴിക്കണം. മറ്റുള്ളവർ പറയുന്നതനുസരിച്ച് ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കരുത്. 

∙ മരുന്നിന്റെ പഴയ കുറിപ്പടികൾ വീണ്ടും ഉപയോഗിക്കരുത്. 

∙ ഫാർമസി അധികൃതർ നിർദേശിക്കുന്നതു പ്രകാരം വേണം മരുന്നുകൾ സൂക്ഷിക്കാൻ.

English Summary:

How Does the Antibiotic Resistance Affect Our Immunity?