ഒടുവിൽ ഉത്തരകാശി സിൽക്യാരയിൽ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളിലേക്ക് രക്ഷാകരങ്ങള്‍ എത്തിയിരിക്കുന്നു. 17 ദിവസങ്ങൾക്കു ശേഷം. ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങൾ, അവസാനിക്കാത്ത അനിശ്ചിതത്വം. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം സമാനതകളില്ലാത്ത വിധം ദുഷ്കരമായാണ് മുന്നോട്ടു നീങ്ങിയത്. തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴലിട്ട് തൊഴിലാളികളിലേക്കെത്താനുള്ള ശ്രമത്തിനാണ് ദൗത്യസംഘം ഊന്നൽ നൽകിയത്. പല ഘട്ടത്തിലും തടസ്സം നേരിട്ടു. മല തുരക്കുന്ന ഓഗർ യന്ത്രം കേടായതോടെ എലി മാളം തുരക്കുന്ന ‘റാറ്റ് ഹോള്‍ മൈനിങ്’ രീതി ഉപയോഗിച്ചാണ് അവസാന ഭാഗത്ത് പൈപ്പ് സ്ഥാപിച്ചത്. ഒടുവിൽ ഇരുമ്പ്, സ്റ്റീൽ പാളികൾ നിറഞ്ഞ അവശിഷ്ടങ്ങൾ തുരക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി. കുടുങ്ങിയ 41 തൊഴിലാളികൾ അകത്ത്, ഇവരെ പുറത്തെത്തിക്കാൻ ദൗത്യ സംഘവും. ദുഷ്കരമായ ദിനങ്ങൾ പിന്നിട്ടായിരുന്നു രക്ഷാ പ്രവർത്തനം വിജയംകണ്ടത്. അസാമാന്യ മനസ്സാന്നിധ്യത്തോടെയാണു തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കഴിഞ്ഞത്. പ്രാർഥനയോടെ അവരുടെ ബന്ധുക്കൾ പുറത്തും. രക്ഷാ മാർഗങ്ങൾ ഓരോന്നായി അടയുമ്പോഴും മറു വഴി തേടി അധികൃതരും. ഈ ശ്രമത്തിൽ ലോകംതന്നെ ഉത്തരകാശിയിൽ എത്തിയെന്നും പറയാം. പ്രതിസന്ധിയുടെ ഈ ദിവസങ്ങൾ എങ്ങനെയാണ് തൊഴിലാളികൾ തരണം ചെയ്‌തത്? വായിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവിൽ ഉത്തരകാശി സിൽക്യാരയിൽ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളിലേക്ക് രക്ഷാകരങ്ങള്‍ എത്തിയിരിക്കുന്നു. 17 ദിവസങ്ങൾക്കു ശേഷം. ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങൾ, അവസാനിക്കാത്ത അനിശ്ചിതത്വം. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം സമാനതകളില്ലാത്ത വിധം ദുഷ്കരമായാണ് മുന്നോട്ടു നീങ്ങിയത്. തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴലിട്ട് തൊഴിലാളികളിലേക്കെത്താനുള്ള ശ്രമത്തിനാണ് ദൗത്യസംഘം ഊന്നൽ നൽകിയത്. പല ഘട്ടത്തിലും തടസ്സം നേരിട്ടു. മല തുരക്കുന്ന ഓഗർ യന്ത്രം കേടായതോടെ എലി മാളം തുരക്കുന്ന ‘റാറ്റ് ഹോള്‍ മൈനിങ്’ രീതി ഉപയോഗിച്ചാണ് അവസാന ഭാഗത്ത് പൈപ്പ് സ്ഥാപിച്ചത്. 

ഒടുവിൽ ഇരുമ്പ്, സ്റ്റീൽ പാളികൾ നിറഞ്ഞ അവശിഷ്ടങ്ങൾ തുരക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി. കുടുങ്ങിയ 41 തൊഴിലാളികൾ അകത്ത്, ഇവരെ പുറത്തെത്തിക്കാൻ ദൗത്യ സംഘവും. ദുഷ്കരമായ ദിനങ്ങൾ പിന്നിട്ടായിരുന്നു രക്ഷാ പ്രവർത്തനം വിജയംകണ്ടത്. അസാമാന്യ മനസ്സാന്നിധ്യത്തോടെയാണു തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കഴിഞ്ഞത്. പ്രാർഥനയോടെ അവരുടെ ബന്ധുക്കൾ പുറത്തും. രക്ഷാ മാർഗങ്ങൾ ഓരോന്നായി അടയുമ്പോഴും മറു വഴി തേടി അധികൃതരും. ഈ ശ്രമത്തിൽ ലോകംതന്നെ ഉത്തരകാശിയിൽ എത്തിയെന്നും പറയാം. പ്രതിസന്ധിയുടെ ഈ ദിവസങ്ങൾ എങ്ങനെയാണ് തൊഴിലാളികൾ തരണം ചെയ്‌തത്? വായിക്കാം. 

ADVERTISEMENT

∙ ഇടയ്ക്ക് ചീട്ടുകളിക്കും, കുറച്ചു പേർ ഉറങ്ങുമ്പോൾ മറ്റുള്ളവർ ഉണർന്നിരിക്കും 

ആലോചിച്ചു നോക്കൂ. എങ്ങനെയാണ് ആ മനുഷ്യജീവനുകൾ തുരങ്കത്തിൽ കഴിഞ്ഞത്. ഇവർക്കു ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് പൈപ്പിലൂടെ രക്ഷാപ്രവർത്തകർ നൽകിയിരുന്നു. റൊട്ടിയും പരിപ്പു കറിയുമായിരുന്നു ഭക്ഷണം. തുരങ്കത്തിനുളളിൽ മുൻപ് സ്ഥാപിച്ച വൈദ്യുതി സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നു. വെള്ളം ലഭിക്കാനും പൈപ്പുണ്ടായത് രക്ഷയായി. തൊഴിലാളികൾക്കു സമയം നീക്കാൻ ഒരു ദിവസം ഒരു കെട്ട് ചീട്ടും രക്ഷാപ്രവർത്തകർ അകത്തേക്കിട്ടു കൊടുത്തു. തുരങ്കത്തിൽ ഒരു കിലോമീറ്ററോളം നീളമുള്ള സ്ഥലത്തായിരുന്നു തൊഴിലാളികൾ. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഇവർ പ്രത്യേക സ്ഥലം വേർതിരിച്ചിട്ടു. തുരങ്കത്തിലെ മേൽക്കൂരയിൽനിന്നുള്ള അവശിഷ്ടങ്ങൾ വീണു പരുക്കേൽക്കാതിരിക്കാൻ സദാ സമയവും ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. പല സംഘങ്ങളായി തിരിഞ്ഞാണ് ഉറക്കം. ഏതെങ്കിലുമൊരു സംഘം എപ്പോഴും ഉണർന്നിരിക്കും. 

സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് എൻഡിആർഎഫ് സംഘം. നവംബർ 28ലെ ചിത്രം (ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

പുറത്തുനിന്ന് കൗൺസിലർമാരും ഡോക്ടർമാരും തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. തൊഴിലാളികളുടെ ആരോഗ്യവിവരങ്ങൾ തിരക്കുന്ന ഡോക്ടർമാർ അവർക്കാവശ്യമായ മരുന്നുകൾ പൈപ്പിലൂടെ കടത്തിവിട്ടു. തൊഴിലാളിക്ക് ആത്മവിശ്വാസം പകരുകയായിരുന്നു കൗൺസിലർമാരുടെ ദൗത്യം. ആരെയും മാറ്റി നിർത്താതെ പരമാവധി നേരം പരസ്പരം സംസാരിക്കുക, പാട്ടുകൾ പാടുക തുടങ്ങിയവ നിർദേശങ്ങൾ കൗൺസിലർമാർ നൽകി. തൊഴിലാളികൾക്കൊപ്പമുള്ള ഉത്തരാഖണ്ഡ് സ്വദേശി ഗബ്ബർ സിങ് ഇതിനു മുൻപും സമാന സാഹചര്യത്തിൽ ഏതാനും ദിവസം കുടുങ്ങിയിട്ടുണ്ടായിരുന്നു. മറ്റ് തൊഴിലാളികൾക്ക് ധൈര്യം പകരുന്നതിന് മുന്നിൽ നിന്നതും ഇദ്ദേഹമായിരുന്നു.

∙ ഹിമാലയൻ പൂവ് സമർപ്പിച്ച് ഡിക്സ്, പ്രാർഥനയോടെ ലോകം 

ADVERTISEMENT

പൈപ്പിലൂടെ എത്തിച്ച ക്യാമറയിലൂടെ തൊഴിലാളികളെ രക്ഷാദൗത്യ സംഘം തൽസമയം നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണ് പൈപ്പ് സജ്ജമാക്കിയത്. അനിശ്ചിതത്വത്തിന്റെ തുരങ്കത്തിൽ തൊഴിലാളികൾ കഴിയുമ്പോൾ പുറത്ത് നീറിപ്പുകയുകയായിരുന്നു അവരുടെ ബന്ധുക്കൾ. ഉറ്റവർ എന്നു പുറത്തുവരുമെന്ന് ഉറപ്പില്ലാതെ ദിവസങ്ങളെണ്ണിയായിരുന്നു പുറത്ത് അവർ പ്രാർഥനകളോടെ കാത്തിരുന്നത്. ദിവസം ഒരുനേരം ഇവർ പൈപ്പിലൂടെ തൊഴിലാളികളുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഒാരോ തവണയും കണ്ണീരൊപ്പിയാണ് ഇവർ പുറത്തേക്കിറങ്ങുന്നത്. തുരങ്കത്തിലെ ക്യാമറയിലൂടെ അകത്തുള്ളവരെ കാണാനും ഇവർക്കു സാധിച്ചു.

സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ് എൻഡിആർഎഫ് സംഘത്തിനു നേരെ കൈകൂപ്പുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, ഉത്തരാഖണ്ഡ്, ഹിമാചൽ, ഒഡീഷ എന്നിവയടക്കം എട്ടു സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു തുരങ്കത്തിനുള്ളിലുണ്ടായിരുന്നത്. ഇവരുടെ രക്ഷയ്ക്കു വേണ്ടി തുരങ്കത്തിനു പുറത്ത് ക്ഷേത്രത്തിന്റെ മാതൃകയും സജ്ജമാക്കി. 2 പൂജാരിമാർ ഇവിടെ ദിവസേന പൂജാകർമങ്ങൾ നടത്തി. രക്ഷാദൗത്യത്തിന്റെ ഭാഗമായ തുരങ്ക നിർമാണ വിദഗ്‌ധനും ഓസ്ട്രേലിയക്കാരനുമായ ആർനോൾഡ് ഡിക്സ് എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കും. ഹിമാലയൻ മലനിരയിൽനിന്ന് പറിച്ചെടുത്ത ഒരു പൂവും അദ്ദേഹം ക്ഷേത്രത്തിനു മുന്നിൽ വയ്ക്കുമായിരുന്നു. ഡിക്സിനു പുറമേ യുകെയിൽ നിന്നുള്ള ഖനന വിദഗ്‌ധൻ ക്രിസ് കൂപ്പറും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.

∙ പുറത്ത് ഹെലിപാഡ്, ലോകം 

ടണൽ രക്ഷാദൗത്യം സിൽക്യാരയെ ലോകശ്രദ്ധയിൽ എത്തിച്ചുവെന്നു പറയാം. അത്രയേറെ മാറ്റങ്ങളാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. മലമുകളിലൂടെ പോകുന്ന പ്രദേശവാസികളുടെ വാഹനങ്ങൾ തുരങ്കത്തിന് അഭിമുഖം വരുമ്പോൾ ഒരു നിമിഷം നിൽക്കും; തൊഴിലാളികൾ പുറത്തെത്തിയോ എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ വാഹനങ്ങളിൽ നിന്നുയരുന്നു. യമുന നദിയുടെ ഉദ്ഭവ സ്ഥാനമായ യമുനോത്രിയിലേക്കു തീർഥാടകർ പോകുന്ന പാതയാണിത്. വിദേശത്തു നിന്നടക്കമുള്ള വൻ മാധ്യമസംഘമാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ഹോട്ടലുകൾ കുറവായതിനാൽ, വീടുകൾ പലതും ഹോം സ്റ്റേ സൗകര്യമൊരുക്കി. ഭക്ഷണശാലകളിൽ കച്ചവടം കൂടി. ചിക്കൻ, മട്ടൺ എന്നിവയുടെ സ്പെഷൽ വിഭവങ്ങളും ഹോട്ടലുകളിൽ ഇടംപിടിച്ചു.

തുരങ്കത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്താനായി സജ്ജീകരിച്ച താൽക്കാലിക ആശുപത്രിയിലേക്ക് തുണിയും ഉപകരണങ്ങളുമായി പോകുന്ന ആരോഗ്യപ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

രക്ഷാപ്രവർത്തനത്തിനാവശ്യമായ പടുകൂറ്റൻ യന്ത്രങ്ങൾ വഹിച്ചുള്ള ലോറികളും ജെസിബികളും വഴിയിലൂടെ നിരന്തരം നീങ്ങുന്നതും സ്ഥിരംകാഴ്ചയായിരുന്നു. ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന ഹിമാലയൻ മലനിരകളിലൂടെ ഇവ നീങ്ങുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ചു നിന്നേ കാണാനാവൂ. വഴിയിലൊരിടത്ത് താൽക്കാലിക ഹെലിപാഡും സജ്ജമാക്കി. തുരങ്കം സന്ദർശിക്കാനെത്തുന്ന മന്ത്രിമാർ പറന്നിറങ്ങിയത് ഇവിടെയാണ്. തുരങ്കത്തിൽനിന്നു പുറത്തെത്തിക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അവരുമായി ഋഷികേശിലുള്ള ആശുപത്രിയിലേക്ക് പറക്കാനായി ഹെലികോപ്റ്ററുകളും സജ്ജമാക്കിയിരുന്നു.

∙ രാത്രി തണുപ്പ് 5 ഡിഗ്രിയിൽ താഴെ!

രക്ഷാപ്രവർത്തകർക്കും മറ്റുള്ളവർക്കും വെല്ലുവിളി ഉയർത്തിയത് പ്രകൃതിയാണ്. ഹിമാലയൻ മലനിരകളിലെ കൊടും തണുപ്പ് വകവയ്ക്കാതെയാണ് രക്ഷാദൗത്യ സംഘം രാപ്പകൽ അധ്വാനിച്ചത്. മിക്ക ദിവസങ്ങളിലും രാത്രി താപനില അഞ്ച് ഡിഗ്രിയിൽ താഴേക്കു വീഴും. പലപ്പോഴും മല തുരക്കുന്ന ഓഗർ യന്ത്രത്തിന്റെ തകരാർ രക്ഷാ ദൗത്യത്തെ പ്രതിസന്ധിയിലാക്കി. അതിനാലാണ് അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴലിടുന്നതിനു പുറമേ തൊഴിലാളികളിലേക്കെത്താൻ മറ്റു വഴികളും ദൗത്യസംഘം പരിഗണിച്ചത്. മുകളിൽനിന്ന് മല തുരന്ന് താഴേക്കിറങ്ങി തുരങ്കത്തിന്റെ മേൽക്കൂരയിൽ ദ്വാരമുണ്ടാക്കി താഴേക്കിറങ്ങുക എന്ന സാഹസിക വഴിയായിരുന്നു അതിലൊന്ന്. ഇതിന് 3-4 ദിവസങ്ങളെടുക്കുമായിരുന്നു.

സിൽക്യാരാ തുരങ്കത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നതിനായി രാത്രി ടണലിനുള്ളിൽ കുഴൽ വെൽഡ് ചെയ്യുന്ന ജോലിക്കാരനും പുറത്ത് കനത്ത തണുപ്പുമൂലം തീ കൂട്ടി കത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

മലമുകളിൽനിന്ന് 100 മീറ്ററോളം താഴേക്കു കിണർ പോലെ കുഴിച്ചിറങ്ങാനായിരുന്നു പദ്ധതി. അതു പുരോഗമിക്കുന്നതിനിടെയാണ് പൈപ്പ് മാർഗം വിജയത്തിലേക്ക് അടുത്തത്. വാസ്തവത്തിൽ രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ ദൗത്യത്തിനാണ് ഹിമാലയൻ മലനിരകളിലെ ഈ ഉൾഗ്രാമം സാക്ഷിയായത്. ഒരു പോറൽപോലുമില്ലാതെ രക്ഷിച്ചിരിക്കും എന്ന ദൗത്യസംഘത്തിന്റെ വാക്കിൽ വിശ്വാസമർപ്പിച്ച് തൊഴിലാളികൾ കാത്തിരുന്നു. രക്ഷാവഴി തെളിയുന്നതിനായി. തായ്‌ലൻഡിൽ ടണലിൽ കുടുങ്ങിയവരെ രക്ഷിച്ച അനുഭവസമ്പത്താണ് ഉത്തരകാശിയിൽ തുണയായത്. തായ്‌ലൻഡിൽ രക്ഷാപ്രവർത്തനം നടത്തിയ വിദഗ്ധനും ഇവിടെ എത്തിയിരുന്നു. എന്നാൽ തായ്‌ലൻഡിൽ നേരിട്ടതിനേ്ക്കാളും വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടാണ് സിൽക്യാരയിലെ രക്ഷാപ്രവർത്തനം മുന്നോട്ടു പോയത്. ടണൽ രക്ഷാ പ്രവർത്തനത്തിൽ ഇനി സിൽക്യാരയും മാതൃകയാകുകയാണ്. ഒപ്പം ഈ വിജയവും.

English Summary:

Uttarakhand Silkyara Tunnel Rescue: How 41 Trapped Workers Survived?