അവൻ പറയുന്നു: ഞങ്ങളുടെ പിന്നാലെ ആരോ ഉണ്ടായിരുന്നു; 2 ലക്ഷം പെൺകുട്ടികളെ കടത്തിയതാര്? മാസ്ക് വച്ച ആ സ്ത്രീയും
5 വയസ്സുള്ള മകളെ പതിവുപോലെ അന്നും അമ്മയാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്ത്രീ സ്കൂളിലെത്തി. സന്ദർശക റജിസ്റ്ററിൽ പേരെഴുതി കെട്ടിടത്തിന് അകത്തേക്ക് കയറിയ അവർ ഉദ്യോഗസ്ഥർക്ക് നേരെ കുട്ടിയുടെ പേരേഴുതിയ പേപ്പർ നീട്ടിയശേഷം പ്രഭാത ഭക്ഷണം നൽകാനായി കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തിനകം വിദ്യാർഥിനി യുവതിയുടെ അടുത്തെത്തി. അവരോടുള്ള കുട്ടിയുടെ പരിചിത ഭാവത്തിലുള്ള പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സ്കൂൾ അധികൃതർ പിന്നെ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്.
5 വയസ്സുള്ള മകളെ പതിവുപോലെ അന്നും അമ്മയാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്ത്രീ സ്കൂളിലെത്തി. സന്ദർശക റജിസ്റ്ററിൽ പേരെഴുതി കെട്ടിടത്തിന് അകത്തേക്ക് കയറിയ അവർ ഉദ്യോഗസ്ഥർക്ക് നേരെ കുട്ടിയുടെ പേരേഴുതിയ പേപ്പർ നീട്ടിയശേഷം പ്രഭാത ഭക്ഷണം നൽകാനായി കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തിനകം വിദ്യാർഥിനി യുവതിയുടെ അടുത്തെത്തി. അവരോടുള്ള കുട്ടിയുടെ പരിചിത ഭാവത്തിലുള്ള പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സ്കൂൾ അധികൃതർ പിന്നെ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്.
5 വയസ്സുള്ള മകളെ പതിവുപോലെ അന്നും അമ്മയാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്ത്രീ സ്കൂളിലെത്തി. സന്ദർശക റജിസ്റ്ററിൽ പേരെഴുതി കെട്ടിടത്തിന് അകത്തേക്ക് കയറിയ അവർ ഉദ്യോഗസ്ഥർക്ക് നേരെ കുട്ടിയുടെ പേരേഴുതിയ പേപ്പർ നീട്ടിയശേഷം പ്രഭാത ഭക്ഷണം നൽകാനായി കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തിനകം വിദ്യാർഥിനി യുവതിയുടെ അടുത്തെത്തി. അവരോടുള്ള കുട്ടിയുടെ പരിചിത ഭാവത്തിലുള്ള പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സ്കൂൾ അധികൃതർ പിന്നെ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്.
5 വയസ്സുള്ള മകളെ പതിവുപോലെ അന്നും അമ്മയാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്ത്രീ സ്കൂളിലെത്തി. സന്ദർശക റജിസ്റ്ററിൽ പേരെഴുതി കെട്ടിടത്തിന് അകത്തേക്ക് കയറിയ അവർ ഉദ്യോഗസ്ഥർക്ക് നേരെ കുട്ടിയുടെ പേരേഴുതിയ പേപ്പർ നീട്ടിയശേഷം പ്രഭാത ഭക്ഷണം നൽകാനായി കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തിനകം വിദ്യാർഥിനി യുവതിയുടെ അടുത്തെത്തി. അവരോടുള്ള കുട്ടിയുടെ പരിചിത ഭാവത്തിലുള്ള പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സ്കൂൾ അധികൃതർ പിന്നെ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്. 2013 ജനുവരി 14ന് യുഎസിലെ ഫിലാഡൽഫിയയിലെ ഒരു സ്‌കൂൾ അധികൃതർക്ക് സംഭവിച്ച വീഴ്ചയ്ക്ക് വലിയ വിലയയാണ് നൽകേണ്ടി വന്നത്.
മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിറ്റേന്ന് രാവിലെ കുട്ടിയെ തൊട്ടടുത്തുള്ള കളിസ്ഥലത്ത് നിന്ന് സുരക്ഷിതമായി കണ്ടെത്തി. സംഭവത്തിൽ അറസ്റ്റിലായത് കുട്ടിക്ക് പരിചയമുള്ള ഡേ കെയർ സെന്ററിലെ ഒരു ജീവനക്കാരിയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവം ലോകത്ത് ഒറ്റപ്പെട്ടതല്ലെന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. ‘അവർ ഒരു പേപ്പർ നീട്ടി, അമ്മച്ചിക്ക് കൊടുക്കാനെന്ന് പറഞ്ഞു. ഞാൻ വാങ്ങിയില്ല. അപ്പോഴേക്കും കുട്ടിയെ പിടിച്ച് വലിച്ച് കാറിൽ കയറ്റി.
കാറിൽ ഉണ്ടായിരുന്നവർ മാസ്ക് ഇട്ടിരുന്നു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്’. അമ്പരപ്പോടെ കേരളം കേട്ടിരുന്നത് കുട്ടിയുടെ സഹോദരന്റെ വാക്കുകൾ. 6 വയസ്സുള്ള കുട്ടിയുടെ സഹോദരന്റെ കൈകൾ തട്ടിമാറ്റിയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 20 മണിക്കൂറായി കേരളം ഒന്നായി തിരഞ്ഞ കുട്ടിയെ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചത്.
∙ 5 വർഷം, ഇന്ത്യയിൽ കാണാതായി 2.75 ലക്ഷം കുട്ടികൾ
2018 ജനുവരിക്കും 2023 ജൂണിനുമിടയിൽ മാത്രം രാജ്യത്ത് 2.75 ലക്ഷത്തിലധികം കുട്ടികളെ കാണാതായിട്ടുണ്ട്. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. ബിജെപി എം.പി ബ്രിജേന്ദ്ര സിങ് ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി ഉത്തരം നൽകിയത്. കാണാതായ കുട്ടികളിൽ മൂന്നില്‍ രണ്ടും പെൺകുട്ടികളായിരുന്നു. 2.12 ലക്ഷത്തിലധികം പെൺകുട്ടികളെ കാണാതായപ്പോള്‍ 62,000 ആൺകുട്ടികളെയും കാണാതായി. ഇന്ത്യയിൽ കുട്ടികൾ കാണാതാവുന്ന സംസ്ഥാനങ്ങളിൽ ഒന്നാമത് മധ്യപ്രദേശാണ്, ബംഗാളാണ് തൊട്ടുപിന്നില്‍. നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയാണ് മൂന്നാം സ്ഥാനത്തെന്നത് നമുക്കും നെഞ്ചിടിപ്പുണ്ടാക്കുന്ന കാര്യമാണ്.
കാണാതായ കുട്ടികളിൽ നല്ലൊരു ശതമാനത്തെയും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുണ്ട്. കാണാതാവുന്ന കുട്ടികളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ‘ട്രാക്ക് ചൈൽഡ്’ എന്ന വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. 2020ൽ കേരള പൊലീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാണാതായ 98 ശതമാനം കുട്ടികളെയും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ മാത്രം 1,271 ആൺകുട്ടികളും 1071 പെൺകുട്ടികളുമാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്. ഇവരിൽ ഭൂരിഭാഗം പേരും സ്വയം വീടുവിട്ടിറങ്ങിയവരാണ്. ഭിക്ഷാടന മാഫിയകൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.
∙ ഇറങ്ങിയിട്ടുണ്ട് പിള്ളേരെ പിടുത്തക്കാർ
കൊല്ലം പൂയപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം അറിഞ്ഞവർ മിക്കവരും സ്വയം ചോദിച്ച ചോദ്യമാണ് ഇക്കാലത്തും ഇങ്ങനെ ആളുകളുണ്ടോ എന്നത്. പണ്ടുകാലത്ത് വീടുകളിൽ കുട്ടികളെ അടക്കിയിരുത്താൻ മുതിർന്നവർ പറയുന്ന സ്ഥിരം വാക്കായിരുന്നു, ‘പുറത്തിറങ്ങേണ്ട, പിള്ളേരെ പിടുത്തക്കാർ ഇറങ്ങിയിട്ടുണ്ട്’! കുട്ടികളിൽ ഈ വാക്കുണ്ടാക്കുന്ന ഭയം അത്രയ്ക്ക് വലുതായിരുന്നു.
ഭിക്ഷാടന മാഫിയ, അവയവ മാഫിയ എന്നീ പേരുകൾക്കൊപ്പമായിരുന്നു പിള്ളേരെ പിടുത്തക്കാർക്കും സ്ഥാനം. ഒരുപക്ഷേ ഇപ്പോഴാരും ഈ വാക്കുവച്ച് കുഞ്ഞുങ്ങളെ വിരട്ടി നിർത്താറില്ല. എന്നാൽ ഇന്നുമുതൽ കുട്ടികൾക്ക് നൽകേണ്ട കരുതലും സുരക്ഷയും വർധിപ്പിക്കാൻ രക്ഷിതാക്കളേയും സ്കൂളുകളിൽ അധ്യാപകരേയും പ്രേരിപ്പിക്കുന്ന ഒന്നായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം എന്നത് ഉറപ്പാണ്.
∙ മതിയാക്കാം കുട്ടികളെ വച്ചുള്ള വിലപേശൽ
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഭിക്ഷാടന മാഫിയയുടെ ശക്തി ക്ഷയിച്ചു. നാടുമുഴുവൻ സിസിടിവി ക്യാമറകൾ നിറഞ്ഞതും, ഗ്രാമീണ സ്കൂളുകൾ പോലും വിദ്യാർഥികൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയതും കുട്ടികളുടെ സുരക്ഷ കൂട്ടി. എന്നിട്ടും തട്ടിക്കൊണ്ടുപോകൽ തുടരുന്നത് എങ്ങനെയാണ്. മിക്കപ്പോഴും കുട്ടിയുമായി മുൻപരിചയമുള്ള ബന്ധുക്കളോ, കുടുംബസുഹൃത്തുക്കളുമാവും പ്രതിസ്ഥാനത്ത് എത്തുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് സമാനമായ ഒരു സംഭവം കഴിഞ്ഞ വർഷമുണ്ടായിട്ടുണ്ട്. 2022 സെപ്തംബറിൽ 14 വയസ്സുള്ള ആഷിഖിനെയാണ് ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയത്.
ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തിനെ തുടർന്നായിരുന്നു ആഷിഖിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവ് ബന്ധുവിൽ നിന്നും 10 ലക്ഷം രൂപ കടമായി വാങ്ങിയത് തിരിച്ചു വാങ്ങുന്നതിന് വേണ്ടിയാണ് ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ബന്ധുവിന്റെ മകൻ പദ്ധതി തയാറാക്കിയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കാനാണ് സംഘം കൊട്ടിയത്ത് എത്തിയത്. സ്ഥലത്തെത്തി രണ്ട് ദിവസമെടുത്താണ് അവർ പദ്ധതി ആസൂത്രണം ചെയ്തത്. ഒടുവിൽ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറുകയായിരുന്നു.
ഒരു ലക്ഷമായിരുന്നു ക്വട്ടേഷൻ തുക. വൈകുന്നേരം ആറരയോടെ 9 അംഗ സംഘം രണ്ട് കാറുകളിലാണ് എത്തിയത് കുട്ടിയെ വീട്ടിൽ നിന്നും തട്ടിയെടുത്തത്. തടയാൻ ശ്രമിച്ച സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തിയാണ് കുട്ടിയുമായി കടന്നത്. വിവരം അറിഞ്ഞയുടൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പിന്നാലെ പാഞ്ഞു. ജില്ലാ അതിര്‍ത്തികളിലേക്ക് വിവരങ്ങൾ നൽകി. നീണ്ട 5 മണിക്കൂർ പൊലീസ് പരിശ്രമം അവസാനിച്ചത് പാറശാലയിൽ. കളിയിക്കാവിളയില്‍ കാറുപേക്ഷിച്ച് ഓട്ടോയിൽ സഞ്ചരിച്ച സംഘത്തെ പൊലീസ് പിടികൂടി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
∙ തട്ടിക്കൊണ്ടുപോകൽ തടയാം, കുട്ടികൾക്ക് നൽകാം കോഡുകൾ
യുവതിക്കൊപ്പം നടന്നു പോകുന്ന കുട്ടി എതിരെ വരുന്നയാൾക്ക് കൈവിരലുകൾ മടക്കി ഒരു സന്ദേശം നൽകുന്നു, മടിച്ചു നിൽക്കാതെ അവർ ഫോണെടുത്ത് 112 ഡയൽ ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഈ റീലുകൾ ഒരിക്കലെങ്കിലും നാം കണ്ടിട്ടുണ്ടാവും. ഇത്തരത്തിൽ ആംഗ്യത്തിലൂടെ താൻ സുരക്ഷിതയല്ലെന്ന സന്ദേശം നൽകി കുട്ടികൾ രക്ഷപ്പെട്ട സംഭവങ്ങൾ യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ഒട്ടേറെയുണ്ട്. എന്തുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാനും, കോഡുകള്‍ കണ്ട് തിരിച്ചറിയാനും കുട്ടികൾക്കും മുതിർന്നവർക്കും അവിടെ ലഭിക്കുന്ന ബോധവത്കരണമാണ് കാരണം.
ഈ രാജ്യങ്ങളിൽ സ്കൂളുകളിൽ നിന്നും കുട്ടികളെ വീട്ടിൽ വിടുന്നതിന് അടക്കം പ്രോട്ടോക്കോളുകൾ നിലവിലുണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം കുട്ടികൾക്ക് പാസ്‍വേർഡ് നൽകുന്നതിനെ കുറിച്ചുള്ള സന്ദേശങ്ങൾ കാണാറില്ലേ. മാതാപിതാക്കൾ പറഞ്ഞിട്ടാണ് വിളിക്കാൻ വന്നതെന്ന് പറഞ്ഞ് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നവരെ തുരത്താനാണിത്. ഇത്തരം സന്ദർഭങ്ങളിൽ അപരിചിതരോട് ചോദിക്കാനായി കുട്ടിക്ക് മാതാപിതാക്കൾ മുൻകൂട്ടി നല്‍കിയ പാസ്‍വേഡ് ചോദിക്കാം. ഈ ചോദ്യം മാത്രം മതി അപരിചിതൻ സ്ഥലം വിടാൻ.
∙ സ്കൂളുകളിൽ നിയന്ത്രണം വേണം
രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ കുട്ടികൾ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് സ്കൂളുകളിലാവും. ഇവിടെ അധ്യാപകരുടെ കീഴിൽ കുട്ടികൾ സുരക്ഷിതരായിരിക്കും എന്ന ചിന്തയാണ് ഓരോ രക്ഷിതാവിനും ഉണ്ടായിരിക്കുക. സ്കൂളിലേക്കുള്ള വഴിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമങ്ങൾ നടക്കാറുണ്ട്. സ്കൂളിൽ വിദ്യാർഥികൾ എത്തിയതിന് ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണം. അത്യാവശ്യ ഘട്ടങ്ങളിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്നത് ആരായിരിക്കണം എന്നത് മുൻകൂട്ടി തീരുമാനിക്കുകയും, ഇതിനായി ഫോട്ടോ പതിച്ച പട്ടിക തയാറാക്കുകയും വേണം.
കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി എത്തുന്നയാൾ നേരിട്ട് ക്ലാസ് മുറിയിലേക്ക് എത്താനുള്ള സാഹചര്യം ഒഴിവാക്കണം. ഇതിനായി ചുമതലപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ ആ ക്ലാസിന്റെ ചുമതലയുള്ള അധ്യാപകനോട് പറഞ്ഞതിന് ശേഷം മാത്രം കുട്ടിയെ കൂട്ടിക്കൊണ്ടുവരണം. സ്കൂളിലെ അധ്യാപകരടക്കമുള്ള എല്ലാ ജീവനക്കാരും അംഗീകരിക്കപ്പെട്ട ഐഡി കാർഡുകൾ എപ്പോഴും ധരിക്കണം. അപരിചിതരെ പെട്ടെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. മാതാപിതാക്കളല്ലാത്ത വ്യക്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയാൽ ഫോണിലൂടെ രക്ഷിതാവിനെ ബന്ധപ്പെട്ട് വിവരം തിരക്കിയശേഷം മാത്രമേ സ്കൂൾ അധികൃതർ തീരുമാനമെടുക്കാവൂ.
കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾക്ക് ശ്രദ്ധ പുലർത്തണമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് കൗൺസിൽ അംഗവും മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ജെയിംസ് മുല്ലശേരി പറയുന്നു. ‘ അടുത്ത വർഷം മുതൽ രക്ഷിതാക്കൾക്ക് കാർഡ് നൽകും. ഈ കാർഡ് കാണിച്ചാൽ മാത്രമേ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ അവർക്കൊപ്പം അയയ്ക്കൂ. മാത്രമല്ല വിദ്യാലയങ്ങളിൽ പുറത്തു നിന്നുള്ളവർക്ക് പ്രവേശനം പാടില്ല. കുട്ടി സ്കൂളിൽ എത്തിയെന്നും തിരിച്ചെത്തിയെന്നും രക്ഷിതാക്കൾ ഉറപ്പാക്കണം, ഫാ. ജെയിംസ് മുല്ലശേരി പറഞ്ഞു.
∙ ഓൺലൈനിലെ ഫോട്ടോകൾ, പൊതു ഇടങ്ങളിലെ അശ്രദ്ധ
തട്ടിക്കൊണ്ടുപോയി വിലപേശാനായി കുട്ടികളെ കടത്തുന്നവർ കൃത്യമായ പദ്ധതിയുമായാവും വരുന്നത്. കുട്ടികളുടെ ഫോട്ടോകൾ, അവരുടെ സ്ഥലം തിരിച്ചറിയുന്നതിന് സഹായിക്കുന്ന വിവരങ്ങൾ തുടങ്ങിയവ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കുന്നതിലും വേണം നിയന്ത്രണം. നിങ്ങളുടെ കുട്ടികളിലേക്ക് ഇത്തരക്കാരുടെ ശ്രദ്ധ പതിയാൻ ഒരു പക്ഷേ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ കാരണമായേക്കാം. അതിനാൽ സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ തിരിച്ചറിയൽ വിവരങ്ങളോ ഫോട്ടോകളോ പബ്ലിക്കായി പോസ്റ്റ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക.
പൊതുഇടങ്ങളിൽ കുട്ടികളുമായി പോകുമ്പോൾ അവരെ കൃത്യമായി ശ്രദ്ധിക്കുക. കുറച്ച് േനരത്തേക്ക് പോലും കുട്ടികളെ കാറിൽ തനിച്ചിരുത്തി പുറത്ത് പോകരുത്. ആധാർ പോലുള്ള രേഖകളിൽ കുട്ടികളെ വേഗത്തിൽ ഉൾപ്പെടുത്താന്‍ ശ്രമിക്കണം. ബയോമെട്രിക്കൽ രേഖയുള്ളതിനാൽ കുട്ടികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സഹായകരമാവും. കുട്ടികളുടെ പുതിയ ചിത്രങ്ങൾ, വിരലടയാളം, ശരീരത്തിലെ തിരിച്ചറിയാൻ കഴിയുന്ന അടയാളങ്ങൾ തുടങ്ങിയ വിവരങ്ങൾ എന്നിവയും കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നത് സഹായകരമാവും. അതുപോലെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയമാരെ തിരഞ്ഞെടുക്കുമ്പോഴും അവരുടെ ഭൂതകാലത്തെ കുറിച്ച് തിരക്കുന്നത് നല്ലതാണ്.
‘കുട്ടികൾ നല്ല നിരീക്ഷണം ഉള്ളവരാണ്. ഒറ്റയ്ക്കുള്ള യാത്രകളിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സംബന്ധിച്ച് അവർ സൂചനകൾ നൽകും. അത് മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത്തരം കേസുകളിൽ അന്വേഷണം വേഗത്തിലാക്കി ശിക്ഷ ഉറപ്പാക്കാനും ശ്രമം വേണം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾക്ക് ഇത് നല്ല താക്കീതായി മാറും. മുൻ ഡിജിപി എ. ഹേമചന്ദ്രൻ പറഞ്ഞു.
∙ പറഞ്ഞ് പഠിപ്പിക്കണം, അപരിചതരോട് കൂട്ട് വേണ്ട
അപരിചിതനായ ഒരാൾ സമീപിച്ചാൽ എന്തുചെയ്യണമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. ചെറിയ ക്ലാസിലെ കുട്ടികൾ സ്കൂൾ ബാഗുകളിലും മറ്റും അവരുടെ പേര് എഴുതി വയ്ക്കുന്ന ശീലമുണ്ട്. അപരിചിതർ കുട്ടികളെ പേര് ചൊല്ലി വിളിച്ച് സൗഹൃദം സ്ഥാപിക്കാൻ ഇത് കാരണമാവും. പേര് വിളിച്ചെത്തുന്നവരോട് കുട്ടികൾ സൗഹൃദം കാട്ടാൻ സാധ്യത കൂടുതലാണ്. പരിചയമില്ലാത്തവർ നൽകുന്ന കളിപ്പാട്ടങ്ങൾ, മിഠായികൾ തുടങ്ങിയവ സ്വീകരിക്കരുതെന്ന് കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം.
പൊതുഇടത്തിൽ ബലപ്രയോഗത്തിന് മുതിരാതെ നയപരമായി കുട്ടികളുടെ ശ്രദ്ധമാറ്റിയ ശേഷമാവും കൂട്ടിക്കൊണ്ടു പോവുക. അപരിചിതർ ബലമായി തൊടുകയോ, പിടിക്കുകയോ ചെയ്താൽ ഉച്ചത്തിൽ കരയാനോ, നിലവിളിക്കാനോ കുട്ടികളെ പരിശീലിപ്പിക്കുക. അപ്രതീക്ഷിതമായി കുട്ടികളിൽ നിന്നുള്ള ഈ പ്രതികരണം കുറ്റവാളികളെ ഭയന്ന് പിന്മാറാൻ പ്രേരിപ്പിക്കും. അപരിചിതരോട് സംസാരിക്കരുതെന്നും, വീടിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മാതാപിതാക്കളുടെ സമ്മതം ചോദിക്കണമെന്നും അവരോട് പറഞ്ഞു ശീലിപ്പിക്കുക.
മാതാപിതാക്കളുടെ ഫോൺ നമ്പർ, വീടിന്റെ മേൽവിലാസം, സ്ഥലം തുടങ്ങിയ വിവരങ്ങൾ ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ കുട്ടികളെ മനഃപാഠമാക്കാൻ ശ്രദ്ധിക്കണം. ഫോണിൽ കളിക്കാൻ താത്പര്യം കാട്ടുന്ന കുട്ടികളെ നമ്പരുകൾ ഓർത്ത് ഡയൽ ചെയ്യാൻ പരിശീലിപ്പിച്ചാൽ മതിയാവും. അതുപോലെ അത്യാവശ്യഘട്ടങ്ങളിൽ അപരിചിതരുടെ സഹായം തേടേണ്ടത് എങ്ങനെയാണെന്നും പറഞ്ഞു പഠിപ്പിക്കുക. ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം പറഞ്ഞ് പഠിപ്പിക്കണം. കുട്ടികളെ വീട്ടിൽ തനിച്ചാക്കി യാത്ര ചെയ്യരുത്. അഥവാ അത്തരം അവസ്ഥയുണ്ടായാൽ വാതിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും പുറത്തേക്ക് ഇറങ്ങരുതെന്ന് പറയുകയും വേണം.
കുട്ടികളെ കാണാതായാൽ ആദ്യമണിക്കൂറുകള്‍ അതിപ്രധാനമാണ്. ഇതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസവും കഴിഞ്ഞ വർഷവും കൊല്ലത്തുണ്ടായ രണ്ട് സംഭവങ്ങൾ. കഴിഞ്ഞ ദിവസം ലോക്കൽ പൊലീസ് വിവരമറിഞ്ഞ് മുഴുവൻ സമയ അന്വേഷണത്തിലേക്ക് എത്തിയ കാലതാമസമാണ് പ്രതികൾക്ക് കുഞ്ഞുമായി മണിക്കൂറുകൾ ഒളിച്ചിരിക്കാൻ സാധ്യമാക്കിയത്.
2022 ൽ കൊല്ലം ജില്ലയിലെ തന്നെ കൊട്ടിയത്ത് സമാന സംഭവമുണ്ടായപ്പോൾ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് കുട്ടിയുമായി പോകും വഴിതന്നെ പിന്തുടർന്ന് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. അതിനാൽ കുട്ടിയെ കാണാതായി എന്ന വിവരം ലഭിച്ച ആദ്യ മണിക്കൂറിൽ തന്നെ സംഭവവുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ പൊലീസിനെ അറിയിക്കണം. അതല്ലാതെ സ്വന്തം നിലയിൽ തെരച്ചിൽ നടത്തിയിട്ടാവരുത് പൊലീസിനെ സമീപിക്കേണ്ടത്. കുട്ടി ധരിച്ച വേഷം അടക്കമുള്ള വിവരങ്ങൾ, പുതിയ ഫോട്ടോകൾ എന്നിവയും കൈമാറണം