പിറന്നാൾ ദിനമായ നവംബർ 26ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്. അതിന്റെ തൊട്ടടുത്ത ദിവസമാണ് എൽടിടിഇയുടെ ‘മാവീരർ (മഹാവീരർ) നാൾ’. രക്തസാക്ഷികളായ തമിഴ് പുലികളെ കുടുംബവും അനുയായികളും അനുസ്‌മരിക്കുന്ന ദിവസം. എൽടിടിഇയുടെ ആദ്യ കേഡർമാരിലൊരാളായിരുന്ന ശങ്കറിന്റെ ഓർമയ്ക്കാണ് നവംബർ 27ന് മാവീരർ നാൾ ആചരിക്കാൻ തുടങ്ങിയത്. ഗ്രേറ്റ് ഹീറോസ് ഡേ എന്ന പേരിൽ പിന്നീടത് വാർത്തകളിൽ നിറയുകയും ചെയ്തു. 1982 ൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശങ്കർ കൊല്ലപ്പെട്ടത്. ശങ്കർ ഉൾപ്പെടെയുള്ള എൽടിടിഇ അംഗങ്ങളുടെ ഓർമകൾ എല്ലാ നവംബർ 27നും വീണ്ടും ചർച്ചകളിൽ നിറയുന്നതും പതിവാണ്. എന്നാൽ 2023 നവംബർ 27ന് ലോകം കേട്ടത് മറ്റൊന്നായിരുന്നു. ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സട കുടഞ്ഞെഴുന്നേൽക്കുകയാണത്രേ! എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും! ഇതിന്റെ സൂചനയായി പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും പുറത്തുവന്നു.

പിറന്നാൾ ദിനമായ നവംബർ 26ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്. അതിന്റെ തൊട്ടടുത്ത ദിവസമാണ് എൽടിടിഇയുടെ ‘മാവീരർ (മഹാവീരർ) നാൾ’. രക്തസാക്ഷികളായ തമിഴ് പുലികളെ കുടുംബവും അനുയായികളും അനുസ്‌മരിക്കുന്ന ദിവസം. എൽടിടിഇയുടെ ആദ്യ കേഡർമാരിലൊരാളായിരുന്ന ശങ്കറിന്റെ ഓർമയ്ക്കാണ് നവംബർ 27ന് മാവീരർ നാൾ ആചരിക്കാൻ തുടങ്ങിയത്. ഗ്രേറ്റ് ഹീറോസ് ഡേ എന്ന പേരിൽ പിന്നീടത് വാർത്തകളിൽ നിറയുകയും ചെയ്തു. 1982 ൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശങ്കർ കൊല്ലപ്പെട്ടത്. ശങ്കർ ഉൾപ്പെടെയുള്ള എൽടിടിഇ അംഗങ്ങളുടെ ഓർമകൾ എല്ലാ നവംബർ 27നും വീണ്ടും ചർച്ചകളിൽ നിറയുന്നതും പതിവാണ്. എന്നാൽ 2023 നവംബർ 27ന് ലോകം കേട്ടത് മറ്റൊന്നായിരുന്നു. ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സട കുടഞ്ഞെഴുന്നേൽക്കുകയാണത്രേ! എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും! ഇതിന്റെ സൂചനയായി പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും പുറത്തുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ദിനമായ നവംബർ 26ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്. അതിന്റെ തൊട്ടടുത്ത ദിവസമാണ് എൽടിടിഇയുടെ ‘മാവീരർ (മഹാവീരർ) നാൾ’. രക്തസാക്ഷികളായ തമിഴ് പുലികളെ കുടുംബവും അനുയായികളും അനുസ്‌മരിക്കുന്ന ദിവസം. എൽടിടിഇയുടെ ആദ്യ കേഡർമാരിലൊരാളായിരുന്ന ശങ്കറിന്റെ ഓർമയ്ക്കാണ് നവംബർ 27ന് മാവീരർ നാൾ ആചരിക്കാൻ തുടങ്ങിയത്. ഗ്രേറ്റ് ഹീറോസ് ഡേ എന്ന പേരിൽ പിന്നീടത് വാർത്തകളിൽ നിറയുകയും ചെയ്തു. 1982 ൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശങ്കർ കൊല്ലപ്പെട്ടത്. ശങ്കർ ഉൾപ്പെടെയുള്ള എൽടിടിഇ അംഗങ്ങളുടെ ഓർമകൾ എല്ലാ നവംബർ 27നും വീണ്ടും ചർച്ചകളിൽ നിറയുന്നതും പതിവാണ്. എന്നാൽ 2023 നവംബർ 27ന് ലോകം കേട്ടത് മറ്റൊന്നായിരുന്നു. ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സട കുടഞ്ഞെഴുന്നേൽക്കുകയാണത്രേ! എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും! ഇതിന്റെ സൂചനയായി പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും പുറത്തുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ദിനമായ നവംബർ 26ന് അനുയായികളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ടായിരുന്നു എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്. അതിന്റെ തൊട്ടടുത്ത ദിവസമാണ് എൽടിടിഇയുടെ ‘മാവീരർ (മഹാവീരർ) നാൾ’. രക്തസാക്ഷികളായ തമിഴ് പുലികളെ കുടുംബവും അനുയായികളും അനുസ്‌മരിക്കുന്ന ദിവസം. എൽടിടിഇയുടെ ആദ്യ കേഡർമാരിലൊരാളായിരുന്ന ശങ്കറിന്റെ ഓർമയ്ക്കാണ് നവംബർ 27ന് മാവീരർ നാൾ ആചരിക്കാൻ തുടങ്ങിയത്. ഗ്രേറ്റ് ഹീറോസ് ഡേ എന്ന പേരിൽ പിന്നീടത് വാർത്തകളിൽ നിറയുകയും ചെയ്തു. 

1982 ൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശങ്കർ കൊല്ലപ്പെട്ടത്. ശങ്കർ ഉൾപ്പെടെയുള്ള എൽടിടിഇ അംഗങ്ങളുടെ ഓർമകൾ എല്ലാ നവംബർ 27നും വീണ്ടും ചർച്ചകളിൽ നിറയുന്നതും പതിവാണ്. എന്നാൽ 2023 നവംബർ 27ന് ലോകം കേട്ടത് മറ്റൊന്നായിരുന്നു. ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സട കുടഞ്ഞെഴുന്നേൽക്കുകയാണത്രേ! എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും! ഇതിന്റെ സൂചനയായി പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും പുറത്തുവന്നു.

ദ്വാരകയുടേതായി പുറത്തുവന്ന വിഡിയോയിൽനിന്ന് (Screengrab/ Photo Arranged)
ADVERTISEMENT

‘പ്രഭാകരന്റെ മകൾ തിരികെ വരുന്നു, താമസിയാതെ അണ്ണനുമെത്തും’. പരസ്യമായി ഇത്തരം പ്രസ്താവനകൾ വാർത്താ മാധ്യമങ്ങളിൽ നടത്തുന്നത് എൽടിടിഇ അനുഭാവികളോ സാധാരണക്കാരോ ഒന്നുമല്ല, തമിഴ് രാഷ്ട്രീയത്തിലെ നിർണായക വ്യക്തികളാണ്. എന്നാൽ ഇതൊരു തമാശയാണെന്നും ഗൗനിക്കേണ്ടതില്ലെന്നും അധികൃതരും സൈനിക നേതൃത്വവും പറയുന്നു. പക്ഷേ ഒരു കാര്യം വ്യക്തം. കാൽ നൂറ്റാണ്ടോളം ശ്രീലങ്കയെ ആഭ്യന്തര സംഘർഷത്തിന്റെ മുൾമുനയിൽ നിർത്തിയ തമിഴ്പുലികൾ തിരിച്ചു വരാനൊരുങ്ങുകയാണോയെന്ന സംശയത്തെ ബലപ്പെടുത്താൻതക്ക ശക്തി ഈ പ്രസ്താവനകൾക്കുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിലെ സാഹചര്യം മുതലെടുക്കാൻ എൽടിടിഇ ‘സ്ലീപ്പർ സെല്ലു’കൾ  ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതായി അടുത്തകാലത്തു വാർത്തകളുണ്ടായിരുന്നു. എൽടിടിഇയുടെ ഭീഷണി അവസാനിച്ചെങ്കിലും സംഘടന മുന്നോട്ടു വച്ച ആശയത്തിന് ഇന്നും ലോകമെമ്പാടും ആരാധകരും പിന്തുടര്‍ച്ചക്കാരുമുണ്ടെന്നത് ലങ്കൻ സർക്കാർതന്നെ അംഗീകരിച്ച കാര്യമാണ്. സംഘടനയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളും ഇന്നും സജീവമാണ്. ഇന്ത്യയിൽനിന്നുൾപ്പെടെ അടുത്തകാലത്ത് ആയുധങ്ങൾ പിടിച്ചെടുത്തപ്പോൾ അത് എൽടിടിഇക്കു വേണ്ടിയുള്ളതായിരുന്നുവെന്ന വെളിപ്പെടുത്തലുകളും പിടിയിലായവർ നടത്തിയിരുന്നു. എന്നാൽ അവർ ശ്രീലങ്കയിൽ ഇല്ല, പിന്നെ എവിടെയാണ്? ദ്വാരകയുടെ വിഡിയോ പുറത്തുവിട്ടതിലൂടെ എൽടിടിഇ അനുഭാവികൾ ലക്ഷ്യമിടുന്നതെന്താണ്?

∙ ആ വിഡിയോ പുറത്തുവിട്ടതാര്?

ലോകത്തെ വിവിധ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ശ്രീലങ്കൻ തമിഴരുടെ വലിയൊരു നിര എൽടിടിഇക്ക് ധനസഹായം നൽകിയിരുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ട്. വേലുപ്പിള്ള പ്രഭാകരനും ഇതിനു വേണ്ടി ക്യാംപെയ്നുകൾ നടത്തി. തുടർന്ന്, പണമായും രാജ്യാന്തര തലത്തിലുള്ള പിന്തുണയായും സഹായം ലങ്കയിലേക്ക് ഒഴുകുകയും ചെയ്തു. മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങള്‍ക്കു പുറമേ മിക്ക യൂറോപ്യൻ രാജ്യങ്ങളിലുള്ളവരും ഇത്തരത്തിൽ എൽടിടിഇക്ക് സഹായം നൽകിയിരുന്നവരാണ്. ഇന്നും രാജ്യാന്തരതലത്തിൽ എൽടിടിഇക്കു വേണ്ടി ശബ്ദമുയർത്തുന്നവരുണ്ട്. തമിഴ് പുലികളെ തീവ്രവാദികളായി പ്രഖ്യാപിച്ച നിലപാടുകൾക്കെതിരെ ഇടയ്ക്കിടെ ഹർജികളിലൂടെ ഈ സംഘടനകൾ പോരാട്ടം നടത്തുകയും ചെയ്യുന്നു. 

2009ൽ പ്രഭാകരൻ കൊല്ലപ്പെട്ടതിനു പിന്നാലെ, ശ്രീലങ്കയിൽ യുഎസ് ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ് വംശജർ വൈറ്റ് ഹൗസിനു മുന്നിൽ നടത്തിയ പ്രകടനം (Photo by MARK WILSON / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

സമാധാനപരമായ സംഘടനയായി മാറിയെന്ന വാദവും ഇവർ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലേക്ക് ഉയർത്തിവിടുന്നുണ്ട്. അതിനിടെയാണ്, കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരക പ്രഭാകരന്റെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ട് ലണ്ടനിലും സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന യുകെയിലെ തമിഴർ ഏകോപന സമിതിയുടെ പ്രഖ്യാപനം വന്നത്. അതൊരു വെറുംവാക്കുമായിരുന്നില്ല. ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജൻസികളെ ഞെട്ടിച്ചുകൊണ്ട്, പ്രഭാകരന്റെ മകൾ ദ്വാരകയാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.  

പോയിന്റ് ബ്ലാങ്കിലാണ് പ്രഭാകരനു വെടിയേറ്റത്. അദ്ദേഹത്തിന്റെ നാല് അംഗരക്ഷകർ സമീപത്ത് മരിച്ചുകിടക്കുകയായിരുന്നു. പിന്നീട് പ്രഭാകരന്റെ മൃതദേഹത്തിൽനിന്ന് 600 മീറ്റർ അകലെ കുറ്റിക്കാട്ടിൽ നിന്നാണ് ഭാര്യ മതിവദനി, മകൾ ദ്വാരക, മകൻ ബാലചന്ദ്രൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 

നവംബർ 27ന് എൽടിടിഇ മാവീരർ നാൾ ആചരിക്കുന്നതിനിടെയായിരുന്നു വിഡിയോ പുറത്തു വന്നത്. www.tamiloli.net എന്ന വെബ് പോർട്ടലിൽ സ്ട്രീം ചെയ്ത വിഡിയോയിൽ പ്രത്യക്ഷപ്പെടുക മാത്രമല്ല, സംസാരിക്കുകയും ചെയ്തു ദ്വാരക. ശ്രീലങ്കൻ തമിഴരുടെ ‘രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു’ വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും, സിംഹളരല്ല സ്വാർഥ രാഷ്ട്രീയക്കാരും വംശീയഭരണവുമാണ് എൽടിടിഇയുടെ ശത്രുക്കളെന്നുമായിരുന്നു ദ്വാരകയുടെ പ്രഖ്യാപനം. 2009ലെ യുദ്ധത്തിന്റെ അവസാന നാളുകളിൽ പ്രഭാകരനും കുടുംബവും മരിച്ചതായി ശ്രീലങ്കൻ സൈന്യം പ്രഖ്യാപിച്ച് 14 വർഷങ്ങൾക്കു ശേഷമാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. 

∙ വരുമോ ‘വലിയ കടുവ?’

‘മണ്ണിന്റെ മകൾ ദ്വാരക പ്രഭാകര’ന്റെ നയപ്രഖ്യാപന പ്രസംഗം എന്ന തലക്കെട്ടോടെയാണ് വിഡിയോ തമിഴ് അനുകൂല യുട്യൂബ് ചാനലുകളിൽ പ്രചരിച്ചത്. ‘കുട്ടിക്കടുവ’ വന്നു മുരണ്ടു, ഇനി ‘വലിയ കടുവ’ വന്നു ഗർജിക്കുമെന്നാണ് ഈ വിഡിയോയെപ്പറ്റി എഴുത്തുകാരനും ഉലക തമിഴക പേരവൈ പ്രസിഡന്റുമായ ഡോ.പഴ നെടുമാരൻ പറയുന്നത്. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പ്രസ്താവനയുമായി 2023 ഫെബ്രുവരിയിൽ നെടുമാരൻ രംഗത്തുവന്നിരുന്നു. കുടുംബത്തോടൊപ്പം രഹസ്യകേന്ദ്രത്തിലാണ് പ്രഭാകരന്‍ ഉള്ളതെന്നും പറഞ്ഞു. വേലുപ്പിള്ള പ്രഭാകരൻ വൈകാതെതന്നെ ലോകത്തിനു മുന്നിലെത്തുമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടു സംസാരിച്ചാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും തഞ്ചാവൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡോ.പഴ നെടുമാരൻ. 2002ലെ ചിത്രം (Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്രീലങ്കൻ തമിഴരുടെ കൂട്ടായ്മകളെ ഒരുമിപ്പിക്കുന്ന സംഘടനയുടെ നേതാവും തമിഴ്നാട് മുൻ എംഎൽഎയുമായ നെടുമാരന്റെ പ്രസ്താവന അമ്പരപ്പോടെയാണ് ലോകം കേട്ടത്. ഇതിനു തൊട്ടുപിന്നാലെ ശ്രീലങ്കൻ കരസേനാ വക്താവ് ബ്രിഗേഡിയർ രവി ഹെറാത്ത് പ്രസ്താവനയിറക്കി– ‘‘പ്രഭാകരന്റെ മരണം ഉറപ്പാക്കുന്ന ഡിഎൻഎ ഫലം ഉൾപ്പെടെ ശ്രീലങ്കയുടെ കയ്യിലുണ്ട്.’’ പക്ഷേ പലരും ഇന്നും വിശ്വസിക്കുന്നു. പ്രഭാകരനും കുടുംബവും എവിടെയോ രഹസ്യമായി കഴിയുന്നുണ്ട്. അതിന്റെ ഉദാഹരണമല്ലേ ദ്വാരകയുടെ പ്രസംഗം? അതോ നിർമിത ബുദ്ധിയുടെ അനന്തസാധ്യതകളിലൊന്നിന്റെ പരീക്ഷണമാണോ നാം കണ്ടത്? 

∙ പ്രഭാകരനും കുടുംബത്തിനും യഥാർഥത്തിൽ എന്തു സംഭവിച്ചു?

യുദ്ധമേഖലയിൽനിന്ന് ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പ്രഭാകരനെ വധിച്ചെന്നാണ് ലങ്കൻ സേന ആദ്യം പറഞ്ഞത്. എന്നാൽ നന്ദിക്കടൽ മേഖലയിൽനിന്ന് പ്രഭാകരന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നെന്ന സേനയുടെ പ്രസ്താവന പിന്നാലെയെത്തി. പ്രഭാകരന്റെ മരണം സംബന്ധിച്ചും സ്‌ഥലം സംബന്ധിച്ചും സൈന്യം തൊട്ടടുത്ത ദിവസങ്ങളില്‍ നൽകിയ വിശദീകരണങ്ങളിൽ വൈരുധ്യമുണ്ടായതോടെ മറ്റൊരു ‘സിദ്ധാന്ത’വും രൂപപ്പെട്ടു. പ്രഭാകരന്‍ ആത്മഹത്യ ചെയ്തതാണെന്നതായിരുന്നു അത്. അദ്ദേഹത്തിന്റെ നെറ്റിയിലെ വെടിയടയാളവും ആത്മഹത്യാ സൂചന നൽകാൻ പോന്നതായിരുന്നു. പ്രഭാകരനും അനുയായികളും കൂട്ടത്തോടെ ജീവനൊടുക്കിയെന്ന വാർത്ത ചില തമിഴ് വെബ്‌സൈറ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പ്രഭാകരൻ (Photo by HO / MOD / AFP)

എന്നാൽ 2009 മേയ് 18ന് ശ്രീലങ്കയിലെ വടക്കന്‍ മുല്ലൈത്തീവ് ജില്ലയിലെ മുല്ലൈവായ്ക്കലില്‍വച്ച് പ്രഭാകരനെ വധിച്ചെന്നാണ് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെടുന്നത്. മേയ് 19 ന് പുലർച്ചെ നന്ദിക്കടൽ എന്നറിയപ്പെടുന്ന പ്രദേശത്ത് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി. മരണം സംഭവിച്ചതായുള്ള പ്രഖ്യാപനത്തിന് ഒരു ദിവസമെടുത്തു. പിന്നാലെ, പ്രഭാകരന്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. ലഫ്റ്റനന്റ് കേണൽ രോഹിത ആലുവിഹാരെയുടെ നേതൃത്വത്തിലുള്ള നാലാമത്തെ ‘വിജയബാഹു’ കാലാൾപ്പടയിലെ സൈനികരാണ് മൃതദേഹം കണ്ടെത്തിയതായി അവകാശപ്പെട്ടത്. 

2009ലെ എൽടിടിഇ–ശ്രീലങ്കന്‍ സേന പോരാട്ട നാളുകളിൽ മുല്ലൈത്തീവിൽനിന്നുള്ള ദൃശ്യം. ലങ്കൻ സേനയുടെ ഷെല്ലാക്രമണത്തിൽ തകർന്ന വാഹനമാണ് ചിത്രത്തിൽ (Photo by HO / PRO-LTTE ORGANISATION / AFP)

പോയിന്റ് ബ്ലാങ്കിലാണ് പ്രഭാകരനു വെടിയേറ്റത്. അദ്ദേഹത്തിന്റെ നാല് അംഗരക്ഷകർ സമീപത്ത് മരിച്ചുകിടക്കുകയായിരുന്നു. പിന്നീട് പ്രഭാകരന്റെ മൃതദേഹത്തിൽനിന്ന് 600 മീറ്റർ അകലെ കുറ്റിക്കാട്ടിൽ നിന്നാണ് ഭാര്യ മതിവദനി, മകൾ ദ്വാരക, മകൻ ബാലചന്ദ്രൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂത്ത മകൻ ചാൾസ് ആന്റണി നേരത്തേ മരിച്ചിരുന്നു. മുൻ എൽടിടിഇ നേതാവ് കേണൽ കരുണയും ദയ മാസ്റ്ററുമാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. എന്നാല്‍, ഇതെല്ലാം തള്ളിക്കൊണ്ട് നെടുമാരന്‍ രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.

∙ മക്കളും വിവാദങ്ങളും

പ്രഭാകരന്റെ 12 വയസ്സുള്ള മകൻ ബാലചന്ദ്രനെ ലങ്കൻ സേന കസ്‌റ്റഡിയിലെടുത്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നു സൂചന നൽകുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. 2013ലായിരുന്നു അത്. എൽടിടിഇയും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണു ബാലചന്ദ്രൻ കൊല്ലപ്പെട്ടതെന്ന ലങ്കൻ വാദം പൊളിക്കുന്ന ചിത്രം ബ്രിട്ടനിലെ ചാനൽ 4 ആണു പുറത്തുവിട്ടത്. 2009 മേയിൽ കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപു ബാലചന്ദ്രൻ ലങ്കൻ സൈന്യത്തിന്റെ ബങ്കറിൽ ബിസ്‌കറ്റ് കഴിച്ചുകൊണ്ടിരിക്കുന്നതാണു ചിത്രം. 

മക്കൾക്കൊപ്പം പ്രഭാകരൻ (File Photo by HO / MOD / AFP)

നെഞ്ചിൽ വെടിയേറ്റു കൊല്ലപ്പെട്ട നിലയിലുള്ള ബാലചന്ദ്രന്റെ മുൻപു പുറത്തുവന്ന ചിത്രങ്ങളിലും വസ്‌ത്രം ഇതു തന്നെയാണ്. കൊല്ലപ്പെടുന്നതിനു കുറച്ചു സമയം മാത്രം മുൻപെടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്ന വാദത്തിന് ഇതു ബലം നൽകുന്നു. ബാലചന്ദ്രനെ ജീവനോടെ പിടികൂടിയശേഷം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു ചിത്രങ്ങളുടെ സഹായത്തോടെ വാദിക്കുന്ന  ‘നോ ഫയർസോൺ’ എന്ന ഡോക്യുമെന്ററിയും ചാനൽ 4 പുറത്തുവിട്ടിരുന്നു.

2009 ൽ യുദ്ധമേഖലയിൽ നിന്ന് രക്ഷപ്പെട്ട പ്രഭാകരൻ ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്ന ചില തമിഴ് ദേശീയവാദികൾ ഇപ്പോഴുമുണ്ട്. അവരാണ് പുതിയ പ്രചാരണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. 

മതിവദനിയും ബാലചന്ദ്രനും 2008ൽത്തന്നെ പോരാട്ടമേഖലയിൽനിന്നു രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെത്തുകയും അവിടെനിന്ന് പ്രഭാകരന്റെ ഉറ്റ അനുയായിയുടെ സഹായത്തോടെ സിംഗപ്പൂർ വഴി അജ്‌ഞാതകേന്ദ്രത്തിലേക്കും രക്ഷപ്പെട്ടെന്നുമുള്ള റിപ്പോർട്ടും 2009 മധ്യത്തിൽ പുറത്തുവന്നു. പ്രഭാകരന്റെ അടുത്ത അനുയായിയുടെ വെളിപ്പെടുത്തൽ എന്നു വിശേഷിപ്പിച്ച് ‘ബോട്ടംലൈൻ’ ദിനപത്രമാണു വിവരങ്ങളുമായി രംഗത്തെത്തിയത്. യുദ്ധമേഖലയിൽ നിന്നു മതിവദനിയുടെയോ ബാലചന്ദ്രന്റെയോ എന്നു കരുതുന്ന ജഡങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു അത്. 

പ്രഭാകരനും ഭാര്യ മതിവദനിയും എൽടിടിഇ പ്രവർത്തകർക്കൊപ്പം (Photo by HO / MOD / AFP)

യുദ്ധസമയത്ത് ദ്വാരക നോർവെയിലെ ഓസ്‌ലോയിൽ പഠിക്കുകയായിരുന്നുവെന്നും അവിടെ നിന്നു സ്‌ഥിരമായി പ്രഭാകരനുമായി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ദ്വാരക ശ്രീലങ്കയിലെങ്ങും എത്തിയതിന്റെ സൂചനകൾ ലഭിച്ചിരുന്നതുമില്ല. എന്നാൽ മൃതദേഹങ്ങൾ കിടന്നിരുന്ന സ്ഥലവും ഡിഎൻഎ പരിശോധനാഫലവും മറ്റു വിവരങ്ങളുമുൾപ്പെടെ പുറത്തുവിട്ടാണ് ശ്രീലങ്കൻ സർക്കാർ ഇതിനെ പ്രതിരോധിച്ചത്.

∙ ‘പുനർജനിച്ച’ ദ്വാരക

1986 ൽ ജാഫ്നയിൽ ജനിച്ച ദ്വാരകയ്ക്ക് പ്രഭാകരന്റെ പ്രിയപ്പെട്ട അംഗരക്ഷകനായ 'മയൂരന്റെ' പേരിൽനിന്നാണ് എൽടിടിഇ തലവൻ പേരു കണ്ടെത്തിയത്.  ദ്വാരകൻ എന്നായിരുന്നു മയൂരന്റെ യഥാർഥ പേര്. പ്രഭാകരന്റെ രണ്ടാമത്തെ കുട്ടിയായിരുന്നു ദ്വാരക. ചാൾസ് ആന്റണി, ബാലചന്ദ്രൻ എന്നീ രണ്ട് ആൺമക്കൾക്കും സമാനമായ രീതിയിലാണ് പ്രഭാകരൻ പേരിട്ടത്. ചാവക്കച്ചേരിയിൽ മരിച്ച തന്റെ ഉറ്റ സുഹൃത്തും സൈനിക കമാൻഡറുമായ ചാൾസ് ആന്റണി എന്ന സീമാന്റെ പേരിലായിരുന്നു മൂത്ത മകന്റെ പേര്. സൈനിക പോരാട്ടത്തിൽ മരിച്ച മതിവദനിയുടെ സഹോദരന്റെ പേരിലാണ് ബാലചന്ദ്രൻ അറിയപ്പെടുന്നത്. 

ഭാര്യ മതിവദനിക്കൊപ്പം പ്രഭാകരൻ (File Photo by HO / MOD / AFP)

ദ്വാരക അവളുടെ മാതൃ കുടുംബത്തിൽ ഡെന്മാർക്കിലാണ് വളർന്നത്. പിന്നീട്, സമാധാന സംരക്ഷണ സേന (ഐപികെഎഫ്) ശ്രീലങ്കയിൽനിന്ന് പോയതിനു പിന്നാലെ അമ്മ മതിവദനിക്കൊപ്പം ജാഫ്നയിലേക്ക് മടങ്ങി. ജാഫ്നയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പിന്നീട് കിലിയോഞ്ചിയിലേക്കും പിന്നീട് പ്രഭാകരന്റെ പ്രധാന പ്രവർത്തനമേഖലയായ വന്നിയിലേക്കും മാറി. യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ, ദ്വാരക കുടുംബാംഗങ്ങൾക്കൊപ്പം സംഘർഷമേഖലയിലായിരുന്നു. സംഘട്ടനത്തിന്റെ അവസാന ഘട്ടത്തിൽ അവർ മുല്ലൈവായ്ക്കലിൽ ബങ്കറിലോ കണ്ടെയ്‌നറിലോ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബോംബാക്രമണത്തിലാണ് പ്രഭാകരന്റെ കുടുംബം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം മതിവദനിയും  ദ്വാരകയും യൂറോപ്പിലേക്ക് പലായനം ചെയ്‌തെന്ന വാർത്തയും പ്രചരിച്ചിരുന്നു. യൂറോപ്പിലെ അജ്ഞാത സ്ഥലത്ത് താമസിച്ച് ഉന്നതവിദ്യാഭ്യാസം നേടിയെന്നും പ്രചാരണം ശക്തമായി.

∙ ‘വീണ്ടും ദ്വാരക വരുഗിരാർ’

അടുത്തിടെ വൈറലായ ഒരു വിഡിയോ ഉണ്ടായിരുന്നു. വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച ഒരു സ്ത്രീ ശ്രീലങ്കയിലെ തമിഴ് പ്രദേശങ്ങളിലെ ആളുകളുമായി സംവദിക്കുന്ന ദൃശ്യങ്ങളായിരുന്നു അതിൽ. വിഡിയോയുടെ പശ്ചാത്തല സംഗീതം ‘ദ്വാരക വരുഗിരാർ’ എന്നതായിരുന്നു. എന്നാൽ വിഡിയോയിലുള്ള യുവതി എൽടിടിഇ അനുഭാവി ആയിരുന്ന ഉദയകലയാണെന്നായിരുന്നു ചിലരുടെ വാദം. 2014ൽ ശ്രീലങ്കയിൽനിന്ന് ഭർത്താവും മൂന്നു മക്കളുമൊത്ത് തമിഴ്‌നാട്ടിലേക്ക് അഭയാർഥിയായെത്തിയതാണ് ഉദയകല. തമിഴ്‌നാട്ടിൽ ‘സർവ മക്കൾ ജനനായക കക്ഷി’ എന്ന പേരിൽ സംഘടനയും രൂപീകരിച്ചു. 

എൽടിടിഇ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന വേലുപ്പിള്ള പ്രഭാകരൻ. 2007ലെ ചിത്രം (Photo by LTTE/FILES / AFP)

ഉദയകലയാണ് വിഡിയോയിലെന്നായിരുന്നു റിപ്പോർട്ടെങ്കിലും ദ്വാരകയാണ് അതെന്നായിരുന്നു എൽടിടിഇ അനുയായികള്‍ പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലും ഈ വിഡിയോയ്ക്ക് ഏറെ പ്രചാരം ലഭിച്ചു. ഇതിനു പിന്നാലെയായിരുന്നു നവംബർ 27ന് ദ്വാരക ‘സംസാരിക്കുന്ന’ വിഡിയോയും പുറത്തുവന്നത്. എന്നാൽ, കാനഡയിലും ലണ്ടനിലും താമസിക്കുന്ന എൽടിടിഇ അനുഭാവികൾ ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ദ്വാരകയുടെ  ഡീപ്ഫേക്ക് വിഡിയോ തയാറാക്കിയതാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട്. 

2009ൽ പ്രഭാകരൻ കൊല്ലപ്പെട്ട റിപ്പോർട്ടുകളുമായിറങ്ങിയ മാഗസിന്റെ പരസ്യ പോസ്റ്റർ മുംബൈയിലെ ഒരു തെരുവിൽ പതിച്ചിരിക്കുന്നു (Photo by PAL PILLAI / AFP)

വിഡിയോ സംപ്രേഷണം ചെയ്യാനുള്ള പദ്ധതി ഒരു മാസം മുൻപ് ആസൂത്രണം ചെയ്തതാണെന്നും അവർ പറയുന്നു. 2009 ൽ യുദ്ധമേഖലയിൽ നിന്ന് രക്ഷപ്പെട്ട പ്രഭാകരൻ ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്ന ചില തമിഴ് ദേശീയവാദികൾ ഇപ്പോഴുമുണ്ട്. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന കിംവദന്തിയുടെ മുനയൊടിഞ്ഞതിനാലാണ് അവരുടെ പുതിയ നീക്കമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ എൽടിടിഇയുടെ തലപ്പത്തുണ്ടായിരുന്നവർ തിരിച്ചുവരികയാണെന്ന പ്രചാരണത്തിലൂടെ, നിരോധിക്കപ്പെട്ട ഈ തമിഴ്‌പുലി സംഘടനതന്നെ തിരിച്ചുവരികയാണെന്ന സന്ദേശം ലോകത്തിനു നൽകുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.

English Summary:

Is Duwaraka Prabhakaran's Video a Hint Towards the Return of the LTTE?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT