നെഹ്റു തുടക്കമിട്ടു, ബിജെപി പൊളിക്കുന്നു; ഇനി ‘യുഗി യുഗീൻ ഭാരത്’; 2 വർഷം ‘ഡാൻസിങ് ഗേള്’ എന്തു ചെയ്യും?
വർഷങ്ങൾക്കു മുൻപെത്തിയപ്പോഴത്തെ ന്യൂഡൽഹിയല്ല ഇപ്പോൾ. സെൻട്രൽ വിസ്റ്റ എന്ന നവീകരണ പദ്ധതി നഗരക്കാഴ്ചയെ അടിമുടി മാറ്റുകയാണ്. പ്രൗഢമായിരുന്ന പാർലമെന്റ് മന്ദിരം ചരിത്രസ്മാരകമാകുന്നു. പുതിയ മന്ദിരത്തിൽ പാർലമെന്റ് സമ്മേളനം ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രിഭവൻ, കൃഷി ഭവൻ, നിർമാൺ ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ മുഴുവൻ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുകയാണ്. ഒപ്പം നാഷനൽ മ്യൂസിയം എന്ന ചരിത്രസ്മാരകവും പഴങ്കഥയാകും. പുതിയ മ്യൂസിയം സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിലെത്തിയ ശേഷം ഏറ്റവുമധികം കണ്ടിട്ടുള്ള ഇടങ്ങളിലൊന്നാണു ജൻപഥ് റോഡിലെ നാഷനൽ മ്യൂസിയം. ചരിത്രനിധികളുടെ വീട്. ഡാൻസിങ് ഗേളിന്റെ അഴകു കാണാൻ മ്യൂസിയത്തിലെത്തി മണിക്കൂറുകൾ ചെലവഴിക്കുന്നവരെ ഇവിടെ കാണാം. എല്ലാം മറന്ന്, ഒരു ധ്യാനത്തിലെന്നവണ്ണം കാഴ്ചകൾ കാണുന്നവർ. അവരുടെ കൺമുന്നിൽ ചരിത്രവും കഥയും കടങ്കഥയുമെല്ലാം മിന്നിമറയുന്നു. ചരിത്രശേഷിപ്പുകൾ ഒപ്പം നിന്നു കഥ പറയുന്നു.

വർഷങ്ങൾക്കു മുൻപെത്തിയപ്പോഴത്തെ ന്യൂഡൽഹിയല്ല ഇപ്പോൾ. സെൻട്രൽ വിസ്റ്റ എന്ന നവീകരണ പദ്ധതി നഗരക്കാഴ്ചയെ അടിമുടി മാറ്റുകയാണ്. പ്രൗഢമായിരുന്ന പാർലമെന്റ് മന്ദിരം ചരിത്രസ്മാരകമാകുന്നു. പുതിയ മന്ദിരത്തിൽ പാർലമെന്റ് സമ്മേളനം ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രിഭവൻ, കൃഷി ഭവൻ, നിർമാൺ ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ മുഴുവൻ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുകയാണ്. ഒപ്പം നാഷനൽ മ്യൂസിയം എന്ന ചരിത്രസ്മാരകവും പഴങ്കഥയാകും. പുതിയ മ്യൂസിയം സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഡൽഹിയിലെത്തിയ ശേഷം ഏറ്റവുമധികം കണ്ടിട്ടുള്ള ഇടങ്ങളിലൊന്നാണു ജൻപഥ് റോഡിലെ നാഷനൽ മ്യൂസിയം. ചരിത്രനിധികളുടെ വീട്. ഡാൻസിങ് ഗേളിന്റെ അഴകു കാണാൻ മ്യൂസിയത്തിലെത്തി മണിക്കൂറുകൾ ചെലവഴിക്കുന്നവരെ ഇവിടെ കാണാം. എല്ലാം മറന്ന്, ഒരു ധ്യാനത്തിലെന്നവണ്ണം കാഴ്ചകൾ കാണുന്നവർ. അവരുടെ കൺമുന്നിൽ ചരിത്രവും കഥയും കടങ്കഥയുമെല്ലാം മിന്നിമറയുന്നു. ചരിത്രശേഷിപ്പുകൾ ഒപ്പം നിന്നു കഥ പറയുന്നു.
ജൻപഥിലെ ഈ നിധിവീട് 2023 അവസാനത്തോടെ അടച്ചുപൂട്ടുമെന്നാണു വിവരം. കെട്ടിടം 2024 മാർച്ചോടെ പൊളിക്കും. ‘യുഗി യുഗീൻ ഭാരത്’ എന്ന പുതിയ മ്യൂസിയം സൗത്ത്–നോർത്ത് ബ്ലോക്കുകളിലായി സ്ഥാപിക്കും. പക്ഷേ, ആ മന്ദിരങ്ങൾ സാംസ്കാരിക മന്ത്രാലയത്തിന്റെ കൈവശം ലഭിക്കാൻ 2025 മാർച്ച് വരെ കാത്തിരിക്കണം. ഫലത്തിൽ ദേശീയ മ്യൂസിയം എന്ന കാഴ്ചയില്ലാത്ത ഡൽഹിയാകും കുറഞ്ഞതു 2 വർഷത്തേക്കെങ്കിലുമുണ്ടാകുക.
∙ ചരിത്രത്തിന്റെ ചരിത്രം
ഒരിക്കലും പണിതീരാത്ത കെട്ടിടമെന്നു നഗരത്തിലെ ചരിത്രകാരൻമാർ പലരും വിശേഷിപ്പിച്ചിട്ടുള്ള ഇടമാണു ജൻപഥിലെ നാഷനൽ മ്യൂസിയം. നഗരപ്രൗഢിയുടെ മറ്റൊരു അടയാളം. ഇവിടെയാണോ നാഷനൽ മ്യൂസിയം ആരംഭിച്ചത്? അല്ലെന്നതാണു വാസ്തവം. 1949ൽ രാഷ്ട്രപതി ഭവന്റെ ഒരു ഭാഗത്താണു നാഷനൽ മ്യൂസിയത്തിന്റെ തുടക്കം. 1955ൽ ജവാഹർലാൽ നെഹ്റുവാണ് ജൻപഥിലെ മ്യൂസിയം മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 1960 ഡിസംബർ 18ന് ഉദ്ഘാടനം ചെയ്തു.
സ്വതന്ത്ര ഇന്ത്യയുടെ കേന്ദ്ര പൊതുമരാമത്തിലെ ആദ്യ ചീഫ് ആർക്കിടെക്റ്റ് ജി.ബി. ദിയോലിക്കറായിരുന്നു രൂപകൽപന. നിർമാണം പൂർത്തിയാക്കിയതു ഭഗവന്ത് സിങ്. പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ ഖുശ്‌വന്ത് സിങ്ങിന്റെ സഹോദരൻ. ഇരുവരുടെയും പിതാവ് ശോഭാ സിങ്ങായിരുന്നു ലട്യൻസ് ഡൽഹിയിലെ പല പ്രധാന കെട്ടിടങ്ങളുടെയും നിർമാണകരാറുകാരൻ. ഡൽഹി കേരള ഹൗസ് ക്യാംപസിലെ കൊച്ചിൻ ഹൗസ് കെട്ടിടം നിർമിച്ചതും ശോഭാ സിങ്ങായിരുന്നു. സാൻ ഫ്രാൻസിസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന്റെ ഡയറക്ടറായിരുന്ന, യുഎസിൽനിന്നുള്ള ഗ്രേസ് മോർലെയായിരുന്നു നാഷനൽ മ്യൂസിയത്തിന്റെ ആദ്യ ഡയറക്ടർ.
നാഷനൽ മ്യൂസിയത്തിലെ ചരിത്രവസ്തുക്കൾ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള നടപടിക്രമങ്ങൾ സാംസ്കാരിക മന്ത്രാലയം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. അജ്ഞാത കേന്ദ്രങ്ങളിലേക്ക് ഇവ മാറ്റുമെന്നാണ് വിവരം.
മതിലുകളൊന്നുമില്ലാത്ത ഒരു കെട്ടിടമായിരുന്നു ആദ്യ ഘട്ടത്തിൽ. ഏറ്റവും ആധുനിക രീതിയിലായിരുന്നു മ്യൂസിയത്തിന്റെ നിർമാണം. ഏറ്റവും മികച്ച കൽപ്പണികൾ, തേക്ക് തടിയുടെ വാതിലും ജനാലകളും. ഓഡിറ്റോറിയവും ലൈബ്രറിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന മ്യൂസിയത്തിൽ 2 ലക്ഷത്തിലേറെ ചരിത്ര വസ്തുക്കളുണ്ടെന്നാണു കേന്ദ്ര സാംസ്കാരിക മന്ത്രാലയം നൽകുന്ന വിവരം. രാജ്യത്തിന്റെ സാംസ്കാരിക തനിമയുടെ യഥാർഥ അടയാളമായി മ്യൂസിയം മാറി. 5000 വർഷത്തെ ഇന്ത്യൻ സംസ്കാരത്തിന്റെ കഥ പറയുന്ന ഇടമായി. മ്യൂസിയത്തിലെ 2.10 ലക്ഷം ചരിത്രവസ്തുക്കളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണു കാഴ്ചകൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നതെന്നാണു വിവരം. ഗവേഷകർക്കും മറ്റുമാണു മറ്റു വസ്തുക്കളിലേക്കു പ്രവേശനം.
മോഹൻ ജൊദാരോയിലെയും സിന്ധു നദീതട സംസ്കാരത്തിന്റെയുമെല്ലാം കാഴ്ചകൾ ഇവിടെ വിരുന്നൊരുക്കി. നൃത്തം ചെയ്യുന്ന പെൺകുട്ടി 2300 ബിസിക്കും 1750 ബിസിക്കും ഇടയിലെപ്പോഴോ സൃഷ്ടിക്കപ്പെട്ടതാണെന്നാണു രേഖകൾ. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ ഉദ്ഭവം കേന്ദ്രീകരിച്ചിരിക്കുന്ന മോഹൻ ജൊദാരയിൽ നിന്നു കണ്ടെടുത്ത വെങ്കലപ്രതിമ. ചരിത്രക്ലാസുകളിൽ കേട്ടറിഞ്ഞവയെ നേരിൽ കാണുമ്പോഴുള്ള അനുഭവം. നാഷനൽ മ്യൂസിയം പ്രിയങ്കര ഇടമായത് ഇങ്ങനെയാണ്.
പൂർത്തിയാകാത്ത കെട്ടിടം എന്നു പറഞ്ഞിരുന്നല്ലോ. അതിനു കാരണമുണ്ട്. 2017ൽ വരെ കെട്ടിടത്തിന്റെ നവീകരണം നടത്തിയിരുന്നു; പുതിയ ഭാഗം കൂട്ടിച്ചേർത്തു. 1960ൽ തുറന്നു നൽകിയ കെട്ടിടത്തിന്റെ രണ്ടാം ഭാഗം പൂർത്തിയായത് 1989ലാണ്. 1878ൽ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയമാണ് രാജ്യത്തെ ആദ്യ ദേശീയ മ്യൂസിയമെന്ന ചരിത്രം പേറുന്നത്. ലോകത്തെ 9–ാമത്തെ പഴക്കമുള്ള മ്യൂസിയവും ഏഷ്യയിലെ ആദ്യ മ്യൂസിയവും ഇതാണ്.
ശിൽപങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങിയവയുടെ അമൂല്യ ഇടമാണു നാഷനൽ ഗാലറി. കാലം കല്ലിലും തടിയിലും തീർത്ത അടയാള ശിൽപങ്ങൾ, ഇന്ത്യൻ ഐതിഹ്യങ്ങളെയും ആരാധനാ മൂർത്തികളെയും ആലേഖനം ചെയ്തിട്ടുള്ള തഞ്ചാവൂർ, മൈസൂർ ചിത്രങ്ങളുടെ പ്രത്യേക ഗാലറി, ഗോത്രവിഭാഗങ്ങളുടെ ജീവിതരീതി വെളിപ്പെടുന്ന ഗാലറി, പലതരം ആയുധങ്ങൾ, പല തലമുറകളുടെ ആഭരണ രീതികൾ തുടങ്ങി അറിവിന്റെയും കാഴ്ചകളുടെയും കേന്ദ്രമാണു നാഷനൽ മ്യൂസിയം. ആറാം നൂറ്റാണ്ടിൽ തുടങ്ങി ഇന്നോളമുള്ള നാണയങ്ങളുടെ ചരിത്രം ഇവിടെ വെട്ടിത്തിളങ്ങുന്നുണ്ട്. വിദേശത്തുനിന്നും മറ്റുമെത്തിക്കുന്ന അപൂർവ ചരിത്രരേഖകളുടെ പ്രദർശനവും കാലാകാലങ്ങളിൽ ഇവിടെ നടക്കാറുണ്ട്. ഫ്രാൻസിൽനിന്നു പിക്കാസോ ചിത്രങ്ങളുൾപ്പെടെ ഇവിടെ വിരുന്നൊരുക്കി.
∙ എന്തിനാണു പൊളിക്കുന്നത്?
പുതിയ മ്യൂസിയം വരുന്നുവെന്നതു ശരി. പക്ഷേ, എന്തിനാണു നാഷനൽ മ്യൂസിയം പൊളിക്കുന്നത്? സത്യത്തിൽ കൃത്യമായൊരു ഉത്തരം നൽകാൻ സാംസ്കാരിക മന്ത്രാലയത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. കാര്യമെന്തായാലും ‘യുഗി യുഗീൻ ഭാരത് നാഷനൽ മ്യൂസിയം’ ഫ്രഞ്ച് സഹകരണത്തോടെ സൗത്ത്–നോർത്ത് ബ്ലോക്കുകളിലായി നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം മേയിൽ ഡൽഹിയിൽ നടന്ന രാജ്യാന്തര മ്യൂസിയം എക്സ്പോയിൽ പുതിയ മ്യൂസിയത്തിന്റെ വെർച്വൽ അവതരണവും അദ്ദേഹം നടത്തിയിരുന്നു.
1.17 ലക്ഷം ചതുരശ്ര മീറ്ററിൽ 950 മുറികളിലായിട്ടാകും പുതിയ മ്യൂസിയം സജ്ജീകരിക്കുക. ഇന്ത്യയുടെ അയ്യായിരം വർഷത്തെ ചരിത്രം വിവരിക്കുന്ന 8 ഭാഗങ്ങളായി മ്യൂസിയം വേർതിരിക്കും. പൗരാണിക ചരിത്രം മാത്രമല്ല, കൊളോണിയൽ ഭരണകാലവും സ്വാതന്ത്ര്യ സമരകാലവും 1947നു ശേഷമുള്ള ഇന്ത്യയുടെ വളർച്ചയുമെല്ലാം ഇതിലുണ്ടാകും. വേദം, ഉപനിഷത്ത്, പൗരാണിക വൈദ്യ ചികിത്സാ രീതി, മൗര്യകാലഘട്ടം, ഗുപ്ത ഭരണകാലം, വിജയനഗര സാമ്രാജ്യം, മുഗൾ സാമ്രാജ്യം എന്നിവയെല്ലാം കാഴ്ചയാകും. പാരീസിലെ ലൂവ്രെ മ്യൂസിയം(Musee’ de Louvre), ഓർസെ മ്യൂസിയം(Musee’ d’Orsay) തുടങ്ങി 13 ഫ്രഞ്ച് കലാസംരംഭങ്ങളുടെ പിന്തുണയോടെയാണു യുഗി യുഗീൻ ഭാരത് മ്യൂസിയം നിർമിക്കുന്നത്.
നാഷനൽ മ്യൂസിത്തിന്റെ ആദ്യ ഡയറക്ടർ ഗ്രേസ് മോർലെ നാലു വർഷമെടുത്താണ് ഓരോ വസ്തുക്കളും എവിടെ വയ്ക്കണമെന്നതു തീരുമാനിച്ചത്. സാൻഫ്രാൻസിസ്കോ മ്യൂസിയത്തിലെ ജോലി ഉപേക്ഷിച്ച് നെഹ്റുവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഗ്രേസ് അന്ന് ഡൽഹിയിലെത്തിയത്.
നാഷനൽ മ്യൂസിയത്തിലെ ചരിത്രവസ്തുക്കൾ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള നടപടിക്രമങ്ങൾ സാംസ്കാരിക മന്ത്രാലയം അധികൃതർ ആരംഭിച്ചു കഴിഞ്ഞു. അജ്ഞാത കേന്ദ്രങ്ങളിലേക്ക് ഇവ മാറ്റുമെന്നാണ് വിവരം. നവംബർ അവസാനത്തോടെ മ്യൂസിയം പൊതുജനങ്ങൾക്കുള്ള പ്രദർശനം അവസാനിപ്പിക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്രവസ്തുക്കൾ എവിടെ സൂക്ഷിക്കുമെന്നോ, കേടുപാടുകൾ സംഭവിക്കാതെ ഇവ സൂക്ഷിക്കാനുള്ള സംവിധാനമുണ്ടോ എന്ന വിവരങ്ങളും അജ്ഞാതം.
മാർച്ചോടെ കെട്ടിടം കൈമാറേണ്ടതുണ്ടെന്നും അതിനു മുൻപു നടപടികൾ പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ബ്രിട്ടിഷ് മ്യൂസിയം നവീകരണത്തിനു വേണ്ടി ചരിത്രവസ്തുക്കൾ സുരക്ഷിതമായി മാറ്റാൻ മാത്രം 2 വർഷമെടുത്തുവെന്നാണു വിദഗ്ധർ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഡൽഹി നാഷനൽ മ്യൂസിയത്തിലെ വസ്തുക്കൾ എങ്ങനെ മാറ്റുമെന്നതു ചോദ്യമായി നിൽക്കുന്നു.
നാഷനൽ മ്യൂസിത്തിന്റെ ആദ്യ ഡയറക്ടർ ഗ്രേസ് മോർലെ 4 വർഷമെടുത്താണ് ഓരോ വസ്തുക്കളും എവിടെ വയ്ക്കണമെന്നതു തീരുമാനിച്ചത്. സാൻഫ്രാൻസിസ്കോ മ്യൂസിയത്തിലെ ജോലി ഉപേക്ഷിച്ചു ജവാഹർലാൽ നെഹ്റുവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണു ഗ്രേസ് മോർലെ ഡൽഹിയിലെത്തുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യബോധവും പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് ഗ്രേസ് മോർലെ നാഷനൽ മ്യൂയിസം ഡിസൈൻ ചെയ്തതെന്നു ഗവേഷകർ പറയുന്നു.
എന്നാൽ മ്യൂസിയത്തിലെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പലപ്പോഴും പിന്നീട് അധികൃതർക്കു പിഴവു സംഭവിച്ചു. 2000 വർഷം പഴക്കമുണ്ടായിരുന്ന മൗര്യകാലത്തെ ശിൽപം തകർന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നാഷനൽ മ്യൂസിയം പൊളിച്ചുമാറ്റുമ്പോൾ പിഴവുകൾ സംഭവിക്കാൻ പാടില്ലെന്ന് ഇവർ വാദിക്കുന്നതിനു പിന്നിലും ഇങ്ങനെ പലതുണ്ട് കാര്യങ്ങൾ.