വോട്ടുപെട്ടി തുറക്കുമ്പോൾ ആരൊക്കെ കരയുമെന്നും ആരൊക്കെ ചിരിക്കുമെന്നും അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും റിഹേഴ്സലാണെന്നും പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ അത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണെന്നും, തോൽക്കുന്നവർ രണ്ടു തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും പറയും, അത് നാട്ടുനടപ്പാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നവർക്ക് 2024ൽ അതു നൽകുന്ന ആത്മവിശ്വാസം വലുതായിരിക്കും. രാജ്യത്തെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും തന്നെയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മാറ്റുരച്ച പ്രധാനികൾ. ഇതിൽ രാജസ്ഥാനും ഛത്തീസ്ഗഡും ഭരിക്കുന്ന കോൺഗ്രസ് ഇത് നിലനിർത്തുമോ അതോ ബിജെപി പിടിച്ചെടുക്കുമോ എന്നാണ് ഡിസംബർ 3 തീരുമാനിക്കുക. മധ്യപ്രദേശ് നിലനിർത്തുമെന്ന് ബിജെപിയും പിടിച്ചെടുക്കുമെന്ന് കോൺഗ്രസും അവകാശപ്പെടുന്നുണ്ട്. തെലങ്കാനയിലും മിസോറമിലും ഭരണം പ്രതീക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നവംബർ 30ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതുമുതൽ ആകാംക്ഷയിലാണ് നേതാക്കളും പ്രവർത്തകരുമെല്ലാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ടുപെട്ടി തുറക്കുമ്പോൾ ആരൊക്കെ കരയുമെന്നും ആരൊക്കെ ചിരിക്കുമെന്നും അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും റിഹേഴ്സലാണെന്നും പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ അത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണെന്നും, തോൽക്കുന്നവർ രണ്ടു തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും പറയും, അത് നാട്ടുനടപ്പാണ്.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നവർക്ക് 2024ൽ അതു നൽകുന്ന ആത്മവിശ്വാസം വലുതായിരിക്കും. രാജ്യത്തെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ബിജെപിയും തന്നെയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മാറ്റുരച്ച പ്രധാനികൾ. ഇതിൽ രാജസ്ഥാനും ഛത്തീസ്ഗഡും ഭരിക്കുന്ന കോൺഗ്രസ് ഇത് നിലനിർത്തുമോ അതോ ബിജെപി പിടിച്ചെടുക്കുമോ എന്നാണ് ഡിസംബർ 3 തീരുമാനിക്കുക.

2018ലേയും 2013ലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. 2013ലെ ഫലം ബ്രായ്ക്കറ്റിൽ. തെലങ്കാനയിൽ മാത്രം 2014ലാണ് തിരഞ്ഞെടുപ്പ് നടന്നത്. (Manorama Online Creative)
ADVERTISEMENT

മധ്യപ്രദേശ് നിലനിർത്തുമെന്ന് ബിജെപിയും പിടിച്ചെടുക്കുമെന്ന് കോൺഗ്രസും അവകാശപ്പെടുന്നുണ്ട്. തെലങ്കാനയിലും മിസോറമിലും ഭരണം പ്രതീക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. നവംബർ 30ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതുമുതൽ ആകാംക്ഷയിലാണ് നേതാക്കളും പ്രവർത്തകരുമെല്ലാം. സംസ്ഥാനങ്ങളിലൊന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ഉണർവു വന്നു എന്ന് കരുതപ്പെടുന്ന കോൺഗ്രസിനുള്ള പരീക്ഷണ സമയം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം.

∙ 2024ന്റെ വിധി നിർണയിക്കുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ ബഹളം മുഴക്കി ബിജെപി അധികാരത്തിൽ വന്ന തിരഞ്ഞെടുപ്പായിരുന്നു 2014ൽ നടന്നത്. 282 സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടി, അതോടെ ആരുടെയും പിന്തുണയില്ലാതെ ഭരിക്കാം എന്നായി. എൻഡിഎ മുന്നണിക്ക് 353 സീറ്റുകൾ. കോൺഗ്രസ് 44 സീറ്റുമായി തകർന്നടിഞ്ഞു. യുപിഎയ്ക്ക് 86 സീറ്റുകൾ. മറ്റ് പ്രതിപക്ഷ പാർട്ടികൾക്കെല്ലാം കൂടി 116. 2019ലെ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബിജെപി തനിച്ച് 303 സീറ്റുകൾ തേടി. കോൺഗ്രസിന് 52 സീറ്റും.

Manorama Online Creative

ഇപ്പോൾ തിരഞ്ഞെടുപ്പു നടന്ന 3 സംസ്ഥാനങ്ങളിൽ 2013ൽ ബിജെപിയായിരുന്നു അധികാരത്തിൽ വന്നത് എങ്കിൽ 2018ൽ ഈ 3 സംസ്ഥാനങ്ങളും കോൺഗ്രസ് തിരിച്ചുപിടിച്ചു. (മധ്യപ്രദേശിൽ പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥ് സർക്കാർ വീണത്). അതേ സമയം, 2014 ലോക്സഭാ തിരഞ്ഞെടുപ്പോടെ ആരംഭിച്ച‌‌ ‘മോദി തരംഗം’ 2019ലും മാറ്റമില്ലാതെ തുടർന്നു എന്നു കാണാം. 2018ൽ കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ച 3 സംസ്ഥാനങ്ങളിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടേത് ഏകപക്ഷീയ വിജയമായിരുന്നു.

ADVERTISEMENT

∙ രാജസ്ഥാൻ

ആഭ്യന്തര പ്രശ്നങ്ങളും ഒതുക്കലുകളും പടലപിണക്കങ്ങളുമെല്ലാം കോൺഗ്രസിനെയും ബിജെപിയേയും ബാധിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ ഒരു പാർട്ടിക്കും തുടർച്ചയായ ഭരണം സമ്മാനിക്കാത്ത സംസ്ഥാനം. എന്നാൽ ജനക്ഷേമ പദ്ധതികളും സൗജന്യങ്ങളും വാരി വിതറിയ അശോക് ഗെഹ്‍ലോട്ട് സർക്കാർ ഭരണം നിലനിർത്തുമോ? എക്സിറ്റ് പോളുകൾ പക്ഷേ നേരിയ മുൻതൂക്കം നൽകുന്നത് ബിജെപിക്കാണ്.

Manorama Online Creative

സംസ്ഥാനത്ത് പാർട്ടിയുടെ തലമുറമാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന ബിജെപിയുടെ ഏറ്റവും വലിയ തടസ്സം മുൻ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജെ സിന്ധ്യ ആയിരുന്നു. അവർക്ക് സീറ്റ് നൽകിയേക്കില്ല എന്ന മട്ടിൽപ്പോലും പ്രചരണങ്ങൾ നടക്കുകയും ചെയ്തു. എന്നാൽ രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഇന്നും ഏറ്റവുമധികം ജനപിന്തുണയുള്ള ബിജെപി നേതാവ് വസുന്ധര ആണെന്നത് ബിജെപി കേന്ദ്രനേതൃത്വത്തിന് ഉൾക്കൊള്ളാതിരിക്കാൻ സാധിക്കില്ലായിരുന്നു. എങ്കിലും ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാണിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഒരു മറയുമില്ലാതെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും നിലവിലെ പ്രവർത്തക സമിതി അംഗമായ സച്ചിൻ പൈലറ്റും തമ്മിലടിച്ചതാണ് കോൺഗ്രസിലെ വിശേഷം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇരുവരും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഇടയ്ക്ക് ഗെഹ്‌ലോട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ട അവസ്ഥയിലാണ് പൈലറ്റ്. അതുകൊണ്ടു തന്നെ ഭരണം കിട്ടിയാൽ കൂടുതൽ തലവേദന കോൺഗ്രസ് ഹൈക്കമാൻഡിന് ആയിരിക്കും എന്നു ചുരുക്കം.

ADVERTISEMENT

∙ മധ്യപ്രദേശ്

ബിജെപിയുടെ തീവ്ര ഹിന്ദുത്വ പ്രചാരണങ്ങൾക്കെതിരെ ഡോസ് കുറച്ചുള്ള ഹിന്ദുത്വ പ്രചരണം ഉപാധിയാക്കിയാണ് കോൺഗ്രസ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2018ൽ ഭരണം കിട്ടിയിട്ടും അത് നഷ്ടപ്പെടുത്തേണ്ടി വന്ന പാർട്ടിയാണ് കോൺഗ്രസ്. ഇത്തവണ മുൻ മുഖ്യമന്ത്രി കൂടിയായ കമൽ നാഥിന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പോരാട്ടം. പ്രിയങ്ക ഗാന്ധി മുൻനിരയിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുത്ത സംസ്ഥാനം കൂടിയാണിത്.

Manorama Online Creative

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിലേക്ക് പോയ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലേക്ക് തിരികെ എത്തിയ തിരഞ്ഞെടുപ്പു കൂടിയാണിത്. തുടക്കം മുതൽ കോൺഗ്രസിന് മേൽക്കൈ ഉണ്ട് എന്ന രീതിയിലായിരുന്നു കൂടുതൽ റിപ്പോർട്ടുകളും. എന്നാൽ നവംബർ 30ന് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കാണ് കൂടുതൽ സാധ്യത പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകമായി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ശിവരാജ് സിങ് ചൗഹാനെ മാറ്റുക എന്നതായിരിക്കും അധികാരം കിട്ടിയാൽ ബിജെപി നേതൃത്വത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ചൗഹാനോടുള്ള നേതൃത്വത്തിന്റെ അതൃപ്തിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചൗഹാന് പകരം വയ്ക്കാനുള്ള ഒബിസി നേതാവില്ല എന്ന പ്രശ്നം ബിജെപി നേരിടുന്നുണ്ട്. 3 കേന്ദ്രമന്ത്രിമാരടക്കം ഏഴ് എംപിമാരെ മത്സരത്തിനിറക്കിയാണ് ബിജെപി ഇത്തവണ കളം കൊഴുപ്പിച്ചത്. ഭരണവിരുദ്ധ വികാരം ഉണ്ട് എന്നതിനാൽ പരാജയ സാധ്യത ബിജെപി സമ്മതിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായി കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചിരുന്നു.

∙ ഛത്തീസ്ഗഡ്

മഹാദേവ് ആപ്പ് ആയിരുന്നു ഇത്തവണത്തെ ഛത്തീസ്ഗഡ് തിര‍ഞ്ഞെടുപ്പിലെ താരം. ഓൺലൈൻ വാതുവയ്പ് ആപ്പ് ആയ മഹാദേവുമായി കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിനെ ബന്ധിപ്പിക്കാനുള്ള നീക്കങ്ങളായിരുന്നു വോട്ടെടുപ്പ് നടന്ന ദിവസങ്ങളിൽ സംസ്ഥാനം കണ്ടത്. രണ്ടു തവണ സംസ്ഥാനം ഭരിച്ച ബിജെപിയിൽ നിന്ന് കഴിഞ്ഞ തവണ മിന്നുന്ന വിജയം നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്.

Manorama Online Creative

ഇത്തവണയും അധികാരം നിലനിർത്താൻ സാധ്യതയുണ്ട് എന്നിരിക്കെയായിരുന്നു അഴിമതി അടക്കമുള്ള വിഷയങ്ങൾ ബിജെപി ഉയർത്തിയത്. മുൻ മുഖ്യമന്ത്രി കൂടിയായ രമൺ സിങ് ഇത്തവണവും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടിയിരുന്നില്ല. അഭിപ്രായ സർവേകളും കോൺഗ്രസിനാണ് സാധ്യത കൽപിക്കുന്നത്.

∙ തെലങ്കാന

ത്രികോണ മത്സരമായിരുന്നു ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത്. മൂന്നാം വട്ടവും അധികാരം പിടിക്കാൻ ശ്രമിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും പ്രതിപക്ഷ പാർ‌ട്ടികളായ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനം. ഭരണത്തിലിരിക്കുന്നതിന്റെ മേൽക്കെ ബിആർഎസിന് ഉണ്ടായിരുന്നെങ്കിലും ഭാരത് ജോഡോ യാത്ര, കർണാടക തിരഞ്ഞെടുപ്പ് വിജയം എന്നിവയോടെ ഉയർത്തെഴുന്നറ്റെന്ന പ്രതീതി ഉണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. അധികാരം കിട്ടിയില്ലെങ്കിൽ പോലും 35 സീറ്റ് എങ്കിലും സ്വന്തമാക്കും എന്നായിരുന്നു തുടക്കം മുതൽ നേതാക്കൾ പറഞ്ഞിരുന്നത്.

Manorama Online Creative

എന്നാൽ എക്സിറ്റ് പോളുകൾ ആവട്ടെ, കോൺഗ്രസിന് വ്യക്തമായ മേൽകയ്യാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിയാകട്ടെ, ഒരു വർഷം മുമ്പുണ്ടാക്കിയ മുൻതൂക്കം ഇടയ്ക്ക് എവിടെയോ നഷ്ടപ്പെട്ട നിലയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിആർഎസും കോൺഗ്രസും ഒന്നും രണ്ടും സ്ഥാനങ്ങൾക്കായി പൊരുതുമ്പോൾ അധികാരം പിടിക്കുമെന്ന പ്രസ്താവന ബിജെപി നേതാക്കളും പുറപ്പെടുവിക്കുകയുണ്ടായി

∙ മിസോറം

മണിപ്പുർ കലാപത്തിന്റെ ഒരു നേർചിത്രമായിരിക്കും മിസോറമിലെ തിരഞ്ഞെടുപ്പു ഫലം എന്നാണ് കരുതപ്പെടുന്നത്. മണിപ്പുരിൽ കലാപത്തെ തുടർന്ന് ഓടിപ്പോന്ന കുക്കി വംശജർക്ക് അഭയമൊരുക്കിയത് അതേ വംശാവലിയിൽപ്പെട്ട മിസോകളാണ്. തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുന്ന ഒന്നാണിത്. അതുകൊണ്ടു തന്നെ നിലവിൽ ഭരിക്കുന്ന മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) അധികാരത്തിൽ തുടരാനുള്ള സാധ്യതയാണ് തുടക്കം മുതൽ കണക്കാക്കപ്പെട്ടിരുന്നത്.

Manorama Online Creative

മുൻപ് അധികാരത്തിലിരുന്ന കോൺഗ്രസിന് സാധ്യത കൽപ്പിക്കുന്നവരുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്ത് രൂപീകരിക്കുകയും 8 സീറ്റുകൾ നേടുകയും ചെയ്ത സൊറാം പീപ്പിൾസ് മൂവ്മെന്റി (സെഡ്പിഎം)ന് മികച്ച മുന്നേറ്റം നടത്താനുളള സാധ്യതയുമുണ്ട് തുടങ്ങിയ സാധ്യതകൾ നിലനിൽക്കെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുന്നത്. സർക്കാരുണ്ടാക്കാൻ ഇപ്പോൾ എറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന പാർട്ടിയാണ് സെ‍ഡ്പിഎം. തിങ്കളാഴ്ചയാണ് മിസോറമിൽ വോട്ടെണ്ണൽ.

English Summary:

Compare the results of state Assembly elections and Lok Sabha elections against each other. What does the data indicate in terms of influence?