മധ്യപ്രദേശ് ‘കൈ’ വിട്ടാൽ കൈലാഷ് വാഴുമോ? ആ പാട്ട് ചൗഹാനുള്ള സൂചന; കസേരയിൽ കണ്ണ് സിന്ധ്യയ്ക്കും
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‍വർഗിയ 2021 ഓഗസ്റ്റിൽ ഭോപ്പാലിൽ വച്ച് ഒരു വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ചവരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമുണ്ടായിരുന്നു. അന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമുണ്ട്. ചൗഹാനും വിജയ്‍വർഗിയയും കൈകൾ കോർത്ത്, ഷോലെ സിനിമയിലെ പ്രശസ്തമായ ‘യെ ദോസ്തി ഹം നഹി തോഡേംഗേ’ എന്ന പാട്ട് പാടുന്നു. അന്ന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ട ഒരു ദൃശ്യമായിരുന്നു ഇത്. അവിടെ നിന്ന് രണ്ടു വർഷം കഴിയുമ്പോൾ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി ഏവരും കാത്തിരിക്കുകയാണ്. നവംബർ 17ന് നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിനും ബിജെപിക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ബിജെപിക്കാണ് മുൻതൂക്കം. ശിവരാജ് സിങ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നില്ല ബിജെപി മത്സരിച്ചത് എങ്കിലും അദ്ദേഹം തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ താരം. എന്നാൽ കുറച്ചുകാലമായി തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത മറ്റൊരാളുടെ സാന്നിധ്യമായിരുന്നു ഇത്തവണ ബിജെപി നിരയിൽ ശ്രദ്ധേയം; കൈലാഷ് വിജയ്‍വർഗിയയുടേത്. ‘ഷോലെ’യിലെ ആ പാട്ടുരംഗം പോലെയാണോ മധ്യപ്രദേശ് ബിജെപിയിലെ ഇപ്പോഴത്തെ കാര്യങ്ങൾ? എന്തുകൊണ്ടാണ് ഇത്തവണ വിജയ്‍വർഗിയയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്? ബിജെപി അധികാരത്തിൽ വന്നാൽ ശിവരാജ് സിങ് ചൗഹാന് പകരം വിജയ്‍വർഗിയ ആയിരിക്കുമോ മുഖ്യമന്ത്രി? ബിജെപിക്ക് ആരാണ് വിജയ്‍വർഗിയ? പരിശോധിക്കാം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‍വർഗിയ 2021 ഓഗസ്റ്റിൽ ഭോപ്പാലിൽ വച്ച് ഒരു വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ചവരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമുണ്ടായിരുന്നു. അന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമുണ്ട്. ചൗഹാനും വിജയ്‍വർഗിയയും കൈകൾ കോർത്ത്, ഷോലെ സിനിമയിലെ പ്രശസ്തമായ ‘യെ ദോസ്തി ഹം നഹി തോഡേംഗേ’ എന്ന പാട്ട് പാടുന്നു. അന്ന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ട ഒരു ദൃശ്യമായിരുന്നു ഇത്. അവിടെ നിന്ന് രണ്ടു വർഷം കഴിയുമ്പോൾ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി ഏവരും കാത്തിരിക്കുകയാണ്. നവംബർ 17ന് നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിനും ബിജെപിക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ബിജെപിക്കാണ് മുൻതൂക്കം. ശിവരാജ് സിങ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നില്ല ബിജെപി മത്സരിച്ചത് എങ്കിലും അദ്ദേഹം തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ താരം. എന്നാൽ കുറച്ചുകാലമായി തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത മറ്റൊരാളുടെ സാന്നിധ്യമായിരുന്നു ഇത്തവണ ബിജെപി നിരയിൽ ശ്രദ്ധേയം; കൈലാഷ് വിജയ്‍വർഗിയയുടേത്. ‘ഷോലെ’യിലെ ആ പാട്ടുരംഗം പോലെയാണോ മധ്യപ്രദേശ് ബിജെപിയിലെ ഇപ്പോഴത്തെ കാര്യങ്ങൾ? എന്തുകൊണ്ടാണ് ഇത്തവണ വിജയ്‍വർഗിയയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്? ബിജെപി അധികാരത്തിൽ വന്നാൽ ശിവരാജ് സിങ് ചൗഹാന് പകരം വിജയ്‍വർഗിയ ആയിരിക്കുമോ മുഖ്യമന്ത്രി? ബിജെപിക്ക് ആരാണ് വിജയ്‍വർഗിയ? പരിശോധിക്കാം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‍വർഗിയ 2021 ഓഗസ്റ്റിൽ ഭോപ്പാലിൽ വച്ച് ഒരു വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ചവരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമുണ്ടായിരുന്നു. അന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമുണ്ട്. ചൗഹാനും വിജയ്‍വർഗിയയും കൈകൾ കോർത്ത്, ഷോലെ സിനിമയിലെ പ്രശസ്തമായ ‘യെ ദോസ്തി ഹം നഹി തോഡേംഗേ’ എന്ന പാട്ട് പാടുന്നു. അന്ന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ട ഒരു ദൃശ്യമായിരുന്നു ഇത്. അവിടെ നിന്ന് രണ്ടു വർഷം കഴിയുമ്പോൾ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി ഏവരും കാത്തിരിക്കുകയാണ്. നവംബർ 17ന് നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിനും ബിജെപിക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ബിജെപിക്കാണ് മുൻതൂക്കം. ശിവരാജ് സിങ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നില്ല ബിജെപി മത്സരിച്ചത് എങ്കിലും അദ്ദേഹം തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ താരം. എന്നാൽ കുറച്ചുകാലമായി തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത മറ്റൊരാളുടെ സാന്നിധ്യമായിരുന്നു ഇത്തവണ ബിജെപി നിരയിൽ ശ്രദ്ധേയം; കൈലാഷ് വിജയ്‍വർഗിയയുടേത്. ‘ഷോലെ’യിലെ ആ പാട്ടുരംഗം പോലെയാണോ മധ്യപ്രദേശ് ബിജെപിയിലെ ഇപ്പോഴത്തെ കാര്യങ്ങൾ? എന്തുകൊണ്ടാണ് ഇത്തവണ വിജയ്‍വർഗിയയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്? ബിജെപി അധികാരത്തിൽ വന്നാൽ ശിവരാജ് സിങ് ചൗഹാന് പകരം വിജയ്‍വർഗിയ ആയിരിക്കുമോ മുഖ്യമന്ത്രി? ബിജെപിക്ക് ആരാണ് വിജയ്‍വർഗിയ? പരിശോധിക്കാം.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‍വർഗിയ 2021 ഓഗസ്റ്റിൽ ഭോപ്പാലിൽ ഒരു വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ചവരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനുമുണ്ടായിരുന്നു. അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമുണ്ട്. ചൗഹാനും വിജയ്‍വർഗിയയും കൈകൾ കോർത്ത്, ഷോലെ സിനിമയിലെ പ്രശസ്തമായ ‘യെ ദോസ്തി ഹം നഹി തോഡേംഗേ’ എന്ന പാട്ട് പാടുന്നു. അന്ന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ട ഒരു ദൃശ്യമായിരുന്നു ഇത്. അവിടെ നിന്ന് രണ്ടു വർഷം കഴിയുമ്പോൾ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി ഏവരും കാത്തിരിക്കുകയാണ്. നവംബർ 17ന് നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിനും ബിജെപിക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ബിജെപിക്കാണ് മുൻതൂക്കം.
ശിവ്‌രാജ് സിങ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നില്ല ബിജെപി മത്സരിച്ചത് എങ്കിലും അദ്ദേഹം തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ താരം. എന്നാൽ കുറച്ചുകാലമായി തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത മറ്റൊരാളുടെ സാന്നിധ്യമായിരുന്നു ഇത്തവണ ബിജെപി നിരയിൽ ശ്രദ്ധേയം; കൈലാഷ് വിജയ്‍വർഗിയയുടേത്. ‘ഷോലെ’യിലെ ആ പാട്ടുരംഗം പോലെയാണോ മധ്യപ്രദേശ് ബിജെപിയിലെ ഇപ്പോഴത്തെ കാര്യങ്ങൾ? എന്തുകൊണ്ടാണ് ഇത്തവണ വിജയ്‍വർഗിയയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്? ബിജെപി അധികാരത്തിൽ വന്നാൽ ചൗഹാന് പകരം വിജയ്‍വർഗിയ ആയിരിക്കുമോ മുഖ്യമന്ത്രി? ബിജെപിക്ക് ആരാണ് വിജയ്‍വർഗിയ? പരിശോധിക്കാം.
∙ ഒരു ദശകത്തിന്റെ ഇടവേളയ്ക്ക് ശേഷം
പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം വിജയ്‍വർഗിയ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും മത്സരിച്ചു എന്നതു തന്നെയാണ് ഇത്തവണ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളിലൊന്ന്. 2013ൽ ഇൻഡോർ ജില്ലയിലെ മൗ മണ്ഡലത്തിൽ നിന്ന് വിജയ്‍വർഗിയ വിജയിച്ചിരുന്നു. അതിനു ശേഷം അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഇത്തവണ ഇൻഡോർ–1 സീറ്റിലാണ് വിജയ്‍വർഗിയ മത്സരിക്കുന്നത്. വിജയിച്ച് ഒരു എംഎൽഎ മാത്രമാകാനല്ല താൻ മത്സരിക്കുന്നത് എന്നാണ് വിജയ്‍വർഗിയ തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പറഞ്ഞത്. ‘എനിക്ക് പാർട്ടിയിൽ നിന്ന് ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. 1990 മുതൽ 2013 വരെ ആറ് തവണ മത്സരിച്ചിട്ടുള്ള വിജയ്‍വർഗിയ എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുണ്ട്. ഇൻഡോർ മേയറുമായിരുന്നു അദ്ദേഹം.
മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ തീപ്പൊരി നേതാവാണ് വിജയ്‍വർഗിയ. മികച്ച സംഘാടകനും പാർട്ടിക്ക് ഏതു സമയത്തും ആശ്രയിക്കാവുന്ന ആളും. സന്ദർഭത്തിന് അനുസരിച്ച് ഏത് കാർഡുകൾ ഇറക്കിക്കളിക്കാനും അറിയാവുന്ന ആളുമാണ് വർഗിയ. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വിജയ്‍വർഗിയയുടെ വിഷയങ്ങളിലൊന്ന് പലസ്തീനും ഹമാസും കേരളവുമായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശിലെ മുഖ്യമന്ത്രി പദമാണ് തന്റെ ലക്ഷ്യമെന്ന് പ്രത്യക്ഷത്തിലും പരോക്ഷത്തിലുമെല്ലാം അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. ഇൻഡോർ–1 സീറ്റിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ സഞ്ജയ് ശുക്ലയായിരുന്നു വിജയ്‍വർഗിയയുടെ പ്രധാന എതിരാളി. മുൻ ആർഎസ്എസ് പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ജൻഹിത് പാർട്ടിയുടെ പ്രതിനിധിയും ഇവിടെ മത്സരിക്കുന്നുണ്ട്.
ചൗഹാൻ രണ്ടാം വട്ടം മുഖ്യമന്ത്രിയായതോടെയാണ് ഇരുവരും തമ്മില്‍ അകൽച്ച ആരംഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് ബിജെപി കേന്ദ്രനേതൃത്വം പരിഹാരം കണ്ടത് വിജയ്‍വർഗിയയെ കേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടാണ്. അങ്ങനെയാണ് അദ്ദേഹം 2014ൽ ഹരിയാനയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് രണ്ടാം ഇന്നിങ്സ് ആരംഭിക്കുന്നത്.
വൈശ്യ സമുദായക്കാരനായ വിജയ്‍വർഗിയ ഇൻഡോർ–2 മേഖലയിൽ നിന്നുള്ള ആളാണ്. കോൺഗ്രസ് സ്ഥാനാർഥി സഞ്ജയ് ശുക്ല ബ്രാഹ്മണ സമുദായാംഗവും നാട്ടുകാരനുമാണ്. 3.64 ലക്ഷം വോട്ടർമാരുള്ള ഇൻഡോർ–1 മണ്ഡലത്തിൽ ബ്രാഹ്മണ, യാദവ വോട്ടുകളായിരിക്കും വിജയിയെ നിർണയിക്കുക എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇൻഡോറിലെ മുൻ മേയർ എന്ന നിലയിൽ തനിക്ക് എല്ലായിടവും ഒരുപോലെ എന്ന് വിജയ്‍വർഗിയ പറയും. അതേ സമയം, ഇൻഡോർ–3 മണ്ഡലത്തിലെ എംഎൽഎയായ മകൻ ആകാഷ് വിജയ്‍വർഗിയയ്ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയിരുന്നില്ല. 2019ൽ ഒരു മുൻസിപ്പൽ ജീവനക്കാരനെ ആകാഷ് ക്രിക്കറ്റ് ബാറ്റു കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും വലിയ വിമർശനം നേരിടുകയും ചെയ്തിരുന്നു.
∙ മുഖ്യമന്ത്രിക്കസേരയിൽ കണ്ണുംനട്ട്
ശിവ്‌രാജ് സിങ് ചൗഹാന് ബിജെപി ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകിയേക്കില്ലെന്നും അദ്ദേഹത്തിനു പകരം പുതുനേതൃത്വം വരുമെന്നും തുടക്കത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചൗഹാന് സീറ്റ് നൽകി. ഒപ്പം, മൂന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കം ഏഴ് എംപിമാർക്കും ഒരു ദേശീയ ജനറൽ സെക്രട്ടറിക്കും സീറ്റ് നൽകി. അതുകൊണ്ടു ചൗഹാന്റെ മുഖ്യമന്ത്രി കസേരയിൽ നോട്ടമുള്ളവരിൽ വിജയ്‍വർഗിയ മാത്രമല്ല. ഇത്തവണ മത്സരിക്കുന്ന കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പ്രഹ്‍ലാദ് പട്ടേലും സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുമൊക്കെ ഈ കസേര ആഗ്രഹിച്ചവരാണ്. ഇതിനിടെയാണ് 2023 നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി ചൗഹാനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായ വാർത്തകൾ പരന്നത്.
ഭരണവിരുദ്ധ വികാരം ശക്തമാണ് എന്നതാണ് കാരണമായി പറഞ്ഞത്. അന്ന് ചൗഹാന് പകരം പറഞ്ഞുകേട്ട പേരുകളാണ് മുകളിൽപ്പറഞ്ഞത്. ഇതിനിടെയായിരുന്നു ‘ഷോലെ’യിലെ ഗാനവുമായി ചൗഹാനും വിജയ്‍വർഗിയയും രംഗപ്രവേശം ചെയ്തത്. വലിയ ജനസ്വാധീനമുള്ള ചൗഹാനും ജനസ്വാധീനവും സംഘാടന മികവുമുള്ള വിജയ്‍വർഗിയയും ഒരുമിച്ചു നിന്നാൽ മറ്റൊരു നേതാവിനും പിന്നെ ഇടമില്ല എന്ന് വ്യക്തമാക്കുകയായിരുന്നു ഇരുവരും. ഏതായാലും ചൗഹാനെ മാറ്റാൻ പാർട്ടി കേന്ദ്രനേതൃത്വം ധൈര്യപ്പെട്ടില്ല. എന്നാൽ ഇത്തവണ ചൗഹാൻ മുഖ്യമന്ത്രി സ്ഥാനാർഥിയായില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന നിലപാടുമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവിടെയാണ് വിജയ്‍വര്‍ഗിയ വീണ്ടും ചിത്രത്തിലേക്ക് വരുന്നത്.
∙ യുവമോർച്ചക്കാരായ സുഹൃത്തുക്കൾ
മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമാണ് ഇൻഡോർ. ഇവിടെ നിന്നുള്ള നേതാവാണ് വിജയ്‍വർഗിയ. യുവമോർച്ചയിൽ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്നു ശിവ്‌രാജ് സിങ് ചൗഹാനും കൈലാഷ് വിജയ്‍വർഗിയയും. ഇതിനു ശേഷം സംസ്ഥാന രാഷ്ട്രീയത്തിലായിരുന്നു വിജയ്‍വർഗിയ ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർന്ന് ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇൻഡോർ മേയറുമായി. ഈ സമയത്ത് ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശിവ്‌രാജ് സിങ് ചൗഹാൻ. വിദിശയിൽ നിന്നുള്ള എംപിയായിരുന്ന ചൗഹാൻ ഇതിനിടെ ബിജെപി പാർലമെന്ററി സെക്രട്ടറിയുമായി.
2003ൽ ദിഗ്‍വിജയ് സിങ് സർക്കാരിനെ അട്ടിമറിച്ച് ഉമാ ഭാരതിയുടെ നേതൃത്വത്തിൽ ബിജെപി മധ്യപ്രദേശിൽ അധികാരം പിടിച്ചു. വിജയ്‍വർഗിയ ഈ മന്ത്രിസഭയിൽ അംഗമായിരുന്നു. ഈ സമയത്താണ് കർണാടകത്തിലെ ഹുബ്ലിയില്‍ 1994ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഉമ ഭാരതിക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടാകുന്നത്. തുടർന്ന് അവർ രാജിവച്ചു. പിന്നാലെ ബാബുലാൽ ഗൗർ മുഖ്യമന്ത്രിയായെങ്കിലും അധികകാലം തുടരാനായില്ല. ഇതിനിടെ അഞ്ചുവട്ടം എംപിയായിക്കഴിഞ്ഞിരുന്ന ചൗഹാൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായി. ബാബുലാൽ ഗൗർ–ഉമ ഭാരതി പോരിനുള്ള ഒത്തുതീർപ്പ് സ്ഥാനാർഥിയെന്ന നിലയിൽ 2005ൽ മുഖ്യമന്ത്രി പദമേറ്റെടുത്ത ചൗഹാൻ അന്നു മുതൽ ആ പദവിയിലുണ്ട്.
2018ൽ 15 മാസക്കാലം കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നത് ഒഴിച്ചാൽ ചൗഹാനായിരുന്നു മുഖ്യമന്ത്രി കസേരയിൽ. മുഖ്യമന്ത്രി പദം മോഹിച്ചിരുന്ന വിജയ്‍വർഗിയയ്ക്ക് പക്ഷേ ചൗഹാൻ എന്നും തടസമായിരുന്നു. ചൗഹാൻ രണ്ടാം വട്ടം മുഖ്യമന്ത്രിയായതോടെയാണ് ഇരുവരും തമ്മില്‍ അകൽച്ച ആരംഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് ബിജെപി കേന്ദ്രനേതൃത്വം പരിഹാരം കണ്ടത് വിജയ്‍വർഗിയയെ കേന്ദ്രത്തിലേക്ക് മാറ്റിക്കൊണ്ടാണ്. അങ്ങനെയാണ് അദ്ദേഹം 2014ൽ ഹരിയാനയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് രണ്ടാം ഇന്നിങ്സ് ആരംഭിക്കുന്നത്. എന്നാൽ എല്ലായ്പ്പോഴും ചൗഹാന് ഒരു പകരക്കാരൻ എന്ന റോളിൽ വിജയ്‌വർഗിയ ഉണ്ട്.
∙ അമിത് ഷായുടെ അടുപ്പക്കാരൻ
2014ൽ അമിത് ഷാ ബിജെപി പ്രസിഡന്റായി അധികാരമേറ്റയുടൻ കൈലാഷ് വിജയ്‍വർഗിയയ്ക്ക് ഹരിയാനയുടെ ചുമതല നൽകി. അതുവരെ ബിജെപി അധികാരത്തിൽ വരാത്ത ആ സംസ്ഥാനം പിടിക്കണം, അതായിരുന്നു പാർട്ടി അധ്യക്ഷന്റെ നിർദേശം. വിജയ്‍വർഗിയ ആ നിർദേശം കൃത്യമായി നടപ്പാക്കി. ഹരിയാനയിൽ ബിജെപി ആദ്യമായി അധികാരം പിടിച്ചു. വിജയ്‍വർഗിയയ്ക്ക് നൽകിയ അടുത്ത ലക്ഷ്യം ബംഗാളായിരുന്നു. 2015ൽ ബംഗാളിന്റെ ചുമതല നൽകി. ഉണ്ടായ മാറ്റം ഇങ്ങനെയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റിൽ 18 സീറ്റ് ബിജെപിക്ക്. വോട്ടു ശതമാനം പത്തിൽ നിന്ന് 40 ആയി.
സിപിഎമ്മിനേയും കോൺഗ്രസിനേയും മറികടന്ന് ബിജെപി ബംഗാളിലെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറി. അടുത്ത ലക്ഷ്യം 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ തേരോട്ടത്തിനു മുന്നിൽ ബിജെപിക്ക് പിടിച്ചു നിൽക്കാനായില്ല. എങ്കിലും വലിയ മാറ്റമാണ് പാർട്ടി ഉണ്ടാക്കിയത്. 2016ൽ 3 സീറ്റ് മാത്രമുണ്ടായിരുന്നിടത്ത് നിന്ന് 77 സീറ്റിലേക്ക് ബിജെപി കുതിച്ചു. 38% വോട്ട് വിഹിതവും. എന്നാൽ ബംഗാൾ പരാജയത്തിന് മറ്റു നേതാക്കളെല്ലാം കുറ്റപ്പെടുത്തിയത് വിജയ്‍വർഗിയയെ തന്നെയാണ്.
അദ്ദേഹത്തിന്റെ തന്ത്രങ്ങൾ പിഴച്ചതും തെറ്റായ ടിക്കറ്റ് വിതരണവും തൃണമൂലിൽ നിന്ന് വന്ന മുകുൾ റോയിയെ അമിതമായി ആശ്രയിച്ചതുമെല്ലാമാണ് പരാജയ കാരണങ്ങൾ എന്നായിരുന്നു ബംഗാൾ ബിജെപി നേതൃത്വത്തിന്റെ നിലപാട്. മുകുൾ റോയി പിന്നീട് തൃണമൂലിലേക്ക് തിരികെ പോവുകയും ചെയ്തു. തുടർന്ന് 2022ൽ വിജയ്‍വർഗിയയെ ബംഗാൾ ചുമതലയിൽ നിന്ന് മാറ്റി സുനിൽ ബൻസലിന് പകരം ചുമതല നൽകുകയായിരുന്നു. ബംഗാൾ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പറഞ്ഞതല്ലാതെ പാർട്ടി കേന്ദ്ര നേതൃത്വം വിജയ്‍വർഗിയയെ ഒരു വിധത്തിലും കുറ്റപ്പെടുത്തിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു.
∙ ‘ഈ കേസുകളെല്ലാം ഓർത്തിരിക്കാൻ പറ്റുമോ?’
വിജയ്‍വർഗിയ തനിക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയില്ല എന്ന ആരോപണം പ്രചരണ സമയത്ത് കോൺഗ്രസ് ഉയർത്തിയിരുന്നു. ഛത്തീസ്‍ഗഡിലെ ദുർഗ്, ബംഗാളിലെ ആലിപൂർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആരോപണം. ആലിപ്പൂരിൽ കോടതിക്കു മുമ്പാകെയുള്ളത് കൂട്ടബലാത്സംഗ കേസും ദുർഗിലുള്ളത് 1999ലുള്ള മാനനഷ്ടക്കേസുമാണ്. എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി റിട്ടേണിങ് ഓഫിസർ വിജയ്‍വർഗിയയുടെ പത്രിക സ്വീകരിച്ചു. റിട്ടേണിങ് ഓഫിസർ വിജയ്‍വർഗിയയെ സഹായിക്കുന്ന വിധത്തിലാണ് പെരുമാറിയതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
1998ൽ മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായ കനക് തിവാരി നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ കോടതി വിജയ്‍വർഗിയയെ ‘പിടികിട്ടാപ്പുള്ളി’യായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും കോൺഗ്രസ് പറയുന്നു.
എന്നാൽ ആരാണ് ഈ കേസുകളെല്ലാം ഓർത്തിരിക്കുന്നത് എന്നായിരുന്നു വിജയ്‍വർഗിയയുടെ പ്രതികരണം. 1990കളിലെ കേസ് പൊക്കിക്കൊണ്ടു വന്ന് കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നും വിജയ്‍വർഗിയ പ്രതികരിച്ചിരുന്നു. താൻ മുമ്പ് ആറു തവണ മത്സരിച്ചപ്പോൾ അവരെന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ വിജയ്‍വർഗിയ അത്രയെളുപ്പം മറന്നു പോകുന്ന കേസല്ല ആലിപ്പൂരിലേത് എന്നാണ് കോൺഗ്രസ് വക്താവ് ചരൺ സിങ് സപ്ര പ്രതികരിച്ചത്. വിജയ്‍വർഗിയ, പ്രദീപ് ജോഷി, ജിഷ്ണു ബസു എന്നിവർക്കെതിരെ ഒരു സ്ത്രീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയെങ്കിലും ഇത് തള്ളി. ഇതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് ജില്ലാ കോടതിയോട് കേസ് പരിഗണിക്കാൻ ഹൈക്കോടതി നിർദേശിച്ചു. തുടർന്ന് വീണ്ടും ഇത് പരിഗണിച്ച കോടതി കേസ് റജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിജയ്‍വർഗിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടിയില്ല എന്നാണ് സപ്ര പറഞ്ഞത്. 1998ൽ മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായ കനക് തിവാരി നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ കോടതി വിജയ്‍വർഗിയയെ ‘പിടികിട്ടാപ്പുള്ളി’യായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും കോൺഗ്രസ് പറയുന്നു.
മധ്യപ്രദേശ് ഹൗസിങ് ബോർഡ് ചെയർമാനായിരിക്കെ തിവാരി കൈക്കൂലി ആവശ്യപ്പെട്ടെന്ന രണ്ടു ജീവനക്കാരുെട പരാതി മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് തിവാരിക്ക് പറയാനുണ്ടായിരുന്നത്. അതും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെങ്കിലും വിജയ്‍വർഗിയയും കൂട്ടരും താൻ അഴിമതിക്കാരനാണെന്ന് നിരന്തരം പ്രചരിപ്പിച്ചു എന്നാണ് തിവാരി പറയുന്നത്. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഒട്ടേറെ തവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും വിജയ്‍വർഗിയ കോടതിയിലെത്തിയില്ല. തുടർന്നാണ് പിടികിട്ടാപ്പുള്ളി എന്ന് പ്രഖ്യാപിക്കുന്നത് എന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. ഇതായിരുന്നു പ്രചരണ സമയത്ത് വിജയ്‍വർഗിയയ്ക്കെതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ടു വന്നിരുന്ന ആരോപണങ്ങൾ.
∙ സിന്ധ്യക്കൊപ്പം നിന്നു, വിജയിച്ചാൽ ആർക്കാവും നിയോഗം?
ബംഗാൾ ചുമതലയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം വിജയ്‍വർഗിയയ്ക്ക് ബിജെപി പുതിയ ചുമതലകളൊന്നും നൽകിയിരുന്നില്ല. ക്ഷേത്ര സന്ദർശനങ്ങളും പ്രാർഥനാഗാനങ്ങളുമായിരുന്നു വിജയ്‍വർഗിയയുടെ എക്സ് (മുന്‍പ് ട്വിറ്റർ) അക്കൗണ്ടിൽ അക്കാലത്ത് നിറഞ്ഞിരുന്നത്. 2022 ഒടുവിൽ ഡൽഹിയിൽ ബിജെപി സംഘടനാ ഭാരവാഹികളുടെ യോഗം നടന്നപ്പോൾ മറ്റ് ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതലകൾ നൽകിയിരുന്നെങ്കിലും വിജയ്‍വർഗിയയ്ക്ക് നൽകിയിരുന്നില്ല. എന്നാൽ താൻ മധ്യപ്രദേശ് രാഷ്ട്രീയത്തിൽ സജീവമാണ് എന്നായിരുന്നു വിജയ്‍വർഗിയയുടെ മറുപടി. 2020ൽ കമൽനാഥ് സർക്കാരിനെ മറിച്ചിട്ടതിന്റെ ഗുണഭോക്താവ് ശിവ്‌രാജ് സിങ് ചൗഹാൻ ആണെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചത് വിജയ്‍വർഗിയ ആണെന്ന അവകാശവാദങ്ങളും നിലവിലുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ 22 കോൺഗ്രസ് എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥ് മന്ത്രിസഭ പുറത്തായത്. പിന്നീട് വിജയ്‍വർഗിയയും സിന്ധ്യയുമായി അടുക്കുന്നതിനും സംസ്ഥാന രാഷ്ട്രീയം സാക്ഷ്യം വഹിച്ചിരുന്നു. അധികാരം കിട്ടിയാൽ സിന്ധ്യയെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് ചൗഹാനെതിരെ ഇരുവരും ഒരുമിച്ചു നീങ്ങുന്നു എന്നായിരുന്നു അക്കാലത്തെ റിപ്പോർട്ടുകൾ. എന്നാൽ ബിജെപി വിജയിച്ചാൽ വിജയ്‍വർഗിയ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമോ എന്നതാണ് ഇനി മധ്യപ്രദേശ് കാണാനിരിക്കുന്നത്.
∙ എക്സിറ്റ് പോളുകളിൽ മുൻതൂക്കം ബിജെപിക്ക്
നവംബർ 17നു നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള എക്സിറ്റ് പോളുകൾ നവംബർ 30ന് പുറത്തു വന്നിരുന്നു. കോൺഗ്രസിനും ബിജെപിക്കും സാധ്യത കൽപ്പിക്കുന്നവയാണ് മിക്ക എക്സിറ്റ് പോളുകളുമെങ്കിലും ബിജെപിക്ക് തന്നെയാണ് മുൻതൂക്കം. ഇന്ത്യ ടുഡെ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ അനുസരിച്ച് ബിജെപിക്ക് വമ്പൻ ജയമാണ് ലഭിക്കുക. ബിജെപി 140–162 സീറ്റുകൾ വരെ നേടുമ്പോൾ കോൺഗ്രസ് 68–90 സീറ്റിലേക്ക് ഒതുങ്ങുമെന്നും മുമ്പ് എക്സിറ്റ് പോളുകൾ കൃത്യമായി പ്രവചിച്ചിട്ടുള്ള ഇന്ത്യ ടുഡെ–ആക്സിസ് മൈ ഇന്ത്യ പറയുന്നു.
എന്നാൽ ജൻ കി ബാത്, ടിവി9 ഭാരത്‍വർഷ് – പോൾസ്ട്രാറ്റ്, എബിപി ന്യൂസ്–സീ വോട്ടർ എക്സിറ്റ് പോളുകൾ ഇരു പാർട്ടികളും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത് എന്നാണ് പ്രവചിച്ചിരിക്കുന്നത്. ജൻ കി ബാത് കോൺഗ്രസിന് 102–125 സീറ്റുകളും ബിജെപിക്ക് 100–123 സീറ്റുകളും ലഭിക്കുമെന്ന് പറയുമ്പോൾ പോൾസ്ട്രാറ്റിന്റെ പ്രവചനം കോൺഗ്രസിന് 106–116 സീറ്റുകളും ബിജെപിക്ക് 111–121 സീറ്റുകളും എന്നാണ്. അതുപോലെ കോൺഗ്രസിന് മുൻതൂക്കമെന്നാണ് സീ വോട്ടർ പറയുന്നത്. ഇതനുസരിച്ച് കോൺഗ്രസിന് 112–137 സീറ്റുകളും ബിജെപിക്ക് 88–112 സീറ്റുകളും ലഭിക്കും. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ മറ്റ് എക്സിറ്റ് പോൾ ഫലങ്ങള്‍ ഇങ്ങനെ.
∙ ദൈനിക് ഭാസ്കർ – ബിജെപി 88–112, കോൺഗ്രസ് 113–137,
∙ ഇന്ത്യ ടിവി–സിഎൻഎക്സ് ബിജെപി 140–159, കോൺഗ്രസ് 70–89,
∙ ന്യൂസ് 24–ടുഡെയ്സ് ചാണക്യ – ബിജെപി 139–163, കോൺഗ്രസ് 62–86
∙ റിപ്പബ്ലിക് ടിവി–മാട്രിസ് – ബിജെപി 118–130, കോൺഗ്രസ് 97–107
∙ ടൈംസ് നൗ–ഇടിജി– ബിജെപി 105–117, കോൺഗ്രസ് 109–125