3 മാസം കൊണ്ട് പെയ്തുതീരേണ്ട മഴ രണ്ട് ദിവസം കൊണ്ട് കോരിച്ചൊരിഞ്ഞാൽ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ചൂടൻ നഗരമെന്ന് പേരുകേട്ട ചെന്നൈ നേരിട്ടുകൊണ്ടിരിക്കുന്നത്. നഗരത്തിലെ ചില സ്ഥലങ്ങളിൽ കേവലം 24 മണിക്കൂർ കൊണ്ട് പെയ്തത് 44 സെന്റിമീറ്റർ വരെ മഴയാണ്. സാധാരണ മൂന്ന് മാസമെടുത്താൽ ചെന്നൈയ്ക്ക് ലഭിക്കുന്നത് 55 സെന്റിമീറ്റർ മഴയും. എന്തൊക്കെ മുൻകരുതലെടുത്താലും തടയാനാവാത്ത പെയ്ത്ത്.

3 മാസം കൊണ്ട് പെയ്തുതീരേണ്ട മഴ രണ്ട് ദിവസം കൊണ്ട് കോരിച്ചൊരിഞ്ഞാൽ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ചൂടൻ നഗരമെന്ന് പേരുകേട്ട ചെന്നൈ നേരിട്ടുകൊണ്ടിരിക്കുന്നത്. നഗരത്തിലെ ചില സ്ഥലങ്ങളിൽ കേവലം 24 മണിക്കൂർ കൊണ്ട് പെയ്തത് 44 സെന്റിമീറ്റർ വരെ മഴയാണ്. സാധാരണ മൂന്ന് മാസമെടുത്താൽ ചെന്നൈയ്ക്ക് ലഭിക്കുന്നത് 55 സെന്റിമീറ്റർ മഴയും. എന്തൊക്കെ മുൻകരുതലെടുത്താലും തടയാനാവാത്ത പെയ്ത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3 മാസം കൊണ്ട് പെയ്തുതീരേണ്ട മഴ രണ്ട് ദിവസം കൊണ്ട് കോരിച്ചൊരിഞ്ഞാൽ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ചൂടൻ നഗരമെന്ന് പേരുകേട്ട ചെന്നൈ നേരിട്ടുകൊണ്ടിരിക്കുന്നത്. നഗരത്തിലെ ചില സ്ഥലങ്ങളിൽ കേവലം 24 മണിക്കൂർ കൊണ്ട് പെയ്തത് 44 സെന്റിമീറ്റർ വരെ മഴയാണ്. സാധാരണ മൂന്ന് മാസമെടുത്താൽ ചെന്നൈയ്ക്ക് ലഭിക്കുന്നത് 55 സെന്റിമീറ്റർ മഴയും. എന്തൊക്കെ മുൻകരുതലെടുത്താലും തടയാനാവാത്ത പെയ്ത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3 മാസം കൊണ്ട് പെയ്തുതീരേണ്ട മഴ രണ്ട് ദിവസം കൊണ്ട് കോരിച്ചൊരിഞ്ഞാൽ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ചൂടൻ നഗരമെന്ന് പേരുകേട്ട ചെന്നൈ നേരിട്ടുകൊണ്ടിരിക്കുന്നത്. നഗരത്തിലെ ചില സ്ഥലങ്ങളിൽ കേവലം 24 മണിക്കൂർ കൊണ്ട് പെയ്തത് 44 സെന്റിമീറ്റർ വരെ മഴയാണ്. നുങ്കംപാക്കത്ത് 53 സെന്റിമീറ്റ‌റും മീനംപാക്കത്ത് 52 സെന്റിമീറ്റർ വരെയാണ് ഡിസംബർ രണ്ടിന് പെയ്തത്. സാധാരണ മൂന്ന് മാസമെടുത്താൽ ചെന്നൈയ്ക്ക് ലഭിക്കുന്നത് 55 സെന്റിമീറ്റർ മഴയും. എന്തൊക്കെ മുൻകരുതലെടുത്താലും തടയാനാവാത്ത പെയ്ത്ത്. വെറുതെയാണോ ചെന്നൈവാസിയായ മലയാളനടി ഷീല, റോഡ് പുഴ പോലെയൊഴുകുന്നു എന്ന് പറഞ്ഞത്. 5 അടി ഉയരത്തിലാണ് റോഡിലൂടെ വെള്ളം കുതിച്ചുപാഞ്ഞുകൊണ്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒഴുക്കിൽപ്പെട്ട ഇലകൾ പോലെയാണ് നിർത്തിയിട്ടിരുന്ന കാറുകൾ ഒഴുകിപ്പോയത്. ഈ വിഡിയോകൾ ചെന്നൈ നഗരത്തിന്റെ സ്ഥിതി വിളിച്ചോതുന്നവയായിരുന്നു. 

ചെന്നെൈയിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യൻ സൈനികർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. ഡിസംബർ 5ലെ ദൃശ്യം (Photo: PTI)

∙ മുൻകരുതലെടുത്തു, പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല

ADVERTISEMENT

മലയാളിക്ക് 2018ലേതു പോലെ ചെന്നൈക്കാരുടെ മനസ്സിലെ പ്രളയം, അത് 2015ലുള്ളതാണ്. ദിവസങ്ങളോളം ചെന്നൈ നഗരത്തെ മുക്കിയ 2015ൽ പെയ്തിറങ്ങിയത് 33 സെന്റിമീറ്റർവരെ മഴയായിരുന്നു. ഇക്കുറി അതിലും കൂടുതൽ മഴയാണ് ചെന്നൈ നഗരം ഏറ്റുവാങ്ങിയത്. പതിവുപോലെ വടക്കു കിഴക്കൻ കാലവർഷത്തിൽ നനഞ്ഞുകുതിരുമ്പോഴാണ് പെരുമഴ വരുന്നതായി ചെന്നൈ നിവാസികൾക്ക് സൂചന ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ നവംബർ പകുതി കഴിഞ്ഞതോടെ നഗരം മിഷോങ് ചുഴലിക്കാറ്റിന്റെ വരവ് പ്രതീക്ഷിച്ചിരുന്നു. ന്യൂനമർദം രൂപപ്പെടുമെന്ന മുന്നറിയിപ്പാണ് ആദ്യമെത്തിയത്. 2015ലെ അനുഭവം ഉള്ളതിനാൽ തന്നെ മലയാളികളെപ്പോലെ കാലാവസ്ഥ മുന്നറിയിപ്പിന് ചെവികൊടുക്കാൻ ചെന്നൈ നിവാസികളും പഠിച്ചു കഴിഞ്ഞു. 

2015ൽ ചെന്നൈയിലുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ (File Photo: AFP)

കൃത്യമായ ആസൂത്രണമായിരുന്നു ഭരണാധികാരികൾ സ്വീകരിച്ചത്. പതിവ് മുന്നറിയിപ്പുകൾക്ക് പുറമേ അടിയന്തര സാഹചര്യത്തിൽ വിവിധ ആവശ്യങ്ങള്‍ക്കായി ജനത്തിന് വിളിക്കാനുള്ള നമ്പരുകൾ പ്രത്യേകം നൽകി. കുടിവെള്ളവുമായി ബന്ധപ്പെട്ട വിഷയം, മലിനജലവുമായി ബന്ധപ്പെട്ട വിഷയം, പാമ്പുകൾ പോലുള്ള വിഷജീവികൾ എത്തിയാൽ അറിയിക്കാനുള്ള നമ്പരുകൾ വരെ ജനത്തിന് കൈമാറിയിരുന്നു. ഡിസംബർ 2ന് ന്യൂനമർദം ‘മിഷോങ്’ ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം, എന്നാൽ അതിന് മുൻപേ ചെന്നൈ നഗരം മൊത്തമായി വെള്ളക്കെട്ടായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. നവംബർ 28 ചൊവ്വ രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെ വരെ ശക്തിയായി പെയ്തതാണ് മുൻകരുതലുകളെല്ലാം വെള്ളത്തിലാക്കിയതെന്ന് പറയാം. ഇതോടെ കൊളത്തൂർ, അണ്ണാനഗർ, ഗിണ്ടി, ആവഡി, അമ്പത്തൂർ തുടങ്ങിയ നഗര പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നാനൂറിലധികം മോട്ടറുകൾ പ്രവർത്തിപ്പിച്ചാണ് ചെന്നൈ കോർപറേഷൻ താഴ്ന്ന സ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്തു മാറ്റിയത്. 16,000 തൊഴിലാളികളെ ഈ പ്രവർത്തികൾക്കായി കോർപറേഷന് ഇറക്കേണ്ടി വന്നു. 

5 പതിറ്റാണ്ടിനിടെ പെയിതിറങ്ങിയ ശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചെങ്കിലും കൂടുതൽ ജീവനാശം സംഭവിക്കാതിരുന്നത് ഭരണകൂടം സ്വീകരിച്ച മുൻകരുതൽ മൂലമാണ്. കാലാവസ്ഥ പ്രവചനം കണക്കിലെടുത്ത് ചെന്നൈയ്ക്കും സമീപ ജില്ലകളായ ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലും പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ ഓഫിസുകളും അടച്ചിട്ടത് ജനങ്ങളെ പുറത്തിറങ്ങാതെ വീട്ടിൽ കഴിയാൻ ഇടയാക്കി. 4 ജില്ലകളിലെ മദ്യഷോപ്പുകൾ വരെ അടച്ചിട്ടു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. 

ചെന്നൈ പ്രളയത്തിൽ കുടുങ്ങിയ ബോളിവുഡ് നടൻ ആമിർ ഖാൻ, തമിഴ് നടൻ വിഷ്ണു വിശാൽ, ഭാര്യയും ബാഡ്മിന്റൻ താരവുമായ ജ്വാല ഗുട്ട തുടങ്ങിയവരെ രക്ഷപെടുത്തുന്നു (ഫയൽ ചിത്രം)

∙ മിഷോങ്ങിന്റെ സംഹാര താണ്ഡവത്തിനു കാരണം എൽ നിനോ 

ADVERTISEMENT

ഇത്രയും വലിയ പ്രളയത്തിൽ ചെന്നൈ ഉൾപ്പെടാനുള്ള കാരണങ്ങൾ എന്താണ്? ചെന്നൈ നഗരത്തെ തടാകസമാനമാക്കിയ മിഷോങ് ചുഴലിക്കാറ്റിനെ ദുരന്തം വിതയ്ക്കാൻ തീവ്രതയുള്ളതാക്കിയത് എൽ നിനോയും വർധിച്ച സമുദ്രതാപനിലയുമാണ്. ചുഴലിക്കാറ്റുകളുടെ കേന്ദ്രബിന്ദുവിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ വരെ വൃത്തപരിധിയിലുള്ള സ്ഥലങ്ങളിലേക്ക് കനത്ത മഴയും കാറ്റും വീശാൻ ഇതു കാരണമായതായി ‘ക്ലൈമറ്റ് ട്രെൻഡ്സ്’ വിശകലനത്തിൽ പറയുന്നു. സമുദ്രോപരിതല താപനില 28– 30 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോഴാണ് ചുഴലിക്കാറ്റുകൾ പിറവിയെടുക്കുന്നത്. ഈ സമയം ഉപരിതലത്തെ തിളപ്പിച്ച ശേഷം താപം സമുദ്രത്തിന്റെ ആഴത്തിലേക്കും ഇറങ്ങി കടലിനെ തീപിടിപ്പിക്കുന്നു. ചൂടു കൂടുന്നത് ചുഴലികളുടെ തീവ്രത വർധിപ്പിക്കും. 65 സെന്റിമീറ്റർ വരെ അതി തീവ്രമഴ ഇത്തരം സാഹചര്യങ്ങളിൽ  പ്രതീക്ഷിക്കാം. കേരളത്തിൽ ഒരു വർഷം ലഭിക്കുന്നത് 300 സെന്റിമീറ്റർ മഴയാണെന്ന് ഓർക്കുക. ഇതോടൊപ്പം ചുഴലിയുടെ വ്യാപ്തിയും കൂടി. മുൻപ് ചുഴലികളുടെ കേന്ദ്രഭാഗത്തിന്റെ ചുറ്റളവ് ‌പരമാവധി 20–30 കിമീ ആയിരുന്നു. ഇത്തവണ അത് ഏകദേശം 300 കിലോമീറ്റർ വൃത്തപരിധിയിൽ നാശം വിതച്ചു. വിസ്തൃതി കൂടിയതിന് പിന്നാലെ കാറ്റിന്റെ വേഗതയും കൂടി. സമുദ്രതാപം കാരണം മണിക്കൂറിൽ 120 കിലോമീറ്റർ വരെയാവും കാറ്റിന്റെ സംഹാരശക്തി. 

ചെന്നൈ പ്രളയത്തിൽ നിന്ന് (Photo: AP)

∙ ഈ ചൂടെല്ലാം കടൽ വലിച്ചെടുത്തു, അങ്ങനെ എൽ നിനോ രാക്ഷസനായി മാറി 

എന്തു കൊണ്ടാണ് സമുദ്രത്തിലെ താപനില ഉയരുന്നത്? 2016നു ശേഷം എൽ നിനോ എന്ന സമുദ്രതാപ പ്രഭാവം ഡിസംബറിൽ 2 ഡിഗ്രി സെൽഷ്യസ് എന്ന സൂചികയും കടന്നു. സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്നാൽ ‘ചെറിയ കുട്ടി’ എന്നാണ് അർഥം. ക്രിസ്മസ് കാലത്ത് പസഫിക് സമുദ്രതാപനിലയിൽ വരുന്ന താപനമാണ് ഈ പ്രതിഭാസം. എന്നാൽ ഉണ്ണിയായിരുന്ന എൽ നിനോ ഇന്ന് രാക്ഷസരൂപം ആർജിച്ചിരിക്കയാണെന്ന് പുണെ കാലാവസ്ഥാ കേന്ദ്രത്തിലെ ഡോ. റോക്സി മാത്യു പറയുന്നു. ‘‘അന്തരീക്ഷത്തിലേക്കു തള്ളുന്ന അധിക താപനത്തിന്റെ 93% വരെ കടലാണ് വലിച്ചെടുക്കുന്നത്. എൽ നിനോ പ്രതിഭാസം തീവ്രമാകാൻ ഇതു കാരണമാകും. ലോകത്തിലെ ഏറ്റവും ചൂടേറുന്ന കടൽമേഖല ഇന്ത്യൻ മഹാസമുദ്രമാണ്. ഇവിടെയും ശക്തമായ ചുഴലിക്കാറ്റുകൾ ഇന്ത്യ മുൻകരുതൽ എടുക്കണം’’, റോക്സി പറഞ്ഞു. ചുഴലിക്കാറ്റുകൾ ഇപ്പോൾ 24 മണിക്കൂറിനുള്ളിൽ അതിവേഗം കരുത്താർജിക്കുകയാണ്. ഇത്  പ്രവചനം പോലും വെല്ലുവിളിയാക്കുന്നു. അതിവേഗം ശക്തിയാർജിക്കുന്ന പ്രവണത 38% കണ്ട് വർധിച്ചതായാണ് കണ്ടെത്തൽ. 

ധനുഷ്കോടിയിലെ അവശിഷ്ടങ്ങൾ (ഫയൽ ചിത്രം)

∙ അന്ന് ധനുഷ്കോടിയെ തകർത്തതും ഡിസംബർ ചുഴലി 

ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപപ്പെട്ട ‌ആറാമത്തെ ചുഴലിയാണ് മിഷോങ്. 1891 മുതൽ 2019 വരെ ഏകദേശം 184 ചുഴലിക്കാറ്റുകളാണ് ബംഗാൾ ഉൾക്കടലിൽ ഉടലെടുത്തത്. ഇതിൽ 60 എണ്ണം 1975നു ശേഷമാണ്. 1964 ഡിസംബറിലെ ചുഴലിയിലാണ് രാമേശ്വരം – ധനുഷ്കോടി നഗരങ്ങൾ നാമാവശേഷമായത്. എന്നാൽ ഇപ്പോഴത്തേതു പോലെ ഇത്രയും വർധിച്ച തീവ്രത ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നു ഗവേഷകർ പറയുന്നു. അടുത്ത കാലത്ത് ഇന്ത്യ നേരിട്ടിട്ടുള്ള അതിശക്തമായ ചുഴലിക്കാറ്റുകളുടെയും അതുമൂലമുണ്ടായ നഷ്ടങ്ങളുടേയും വിവരങ്ങളാണ് താഴെ.

ചിത്രീകരണം ∙ Manorama Online Creative

∙ തലയ്ക്കുമീതെ വെള്ളം, മുറിയ്ക്കുള്ളിൽ ഇരുട്ട്

റോഡുകൾ കരകവിഞ്ഞൊഴുകുന്ന പുഴകളായി മാറിയപ്പോൾ വൈദ്യുതബന്ധം നിലച്ചതാണ് വീട്ടിനുള്ളിൽ ഇരുന്ന ആളുകളെ വലച്ചത്. രണ്ട് ദിവസത്തോളം നഗരത്തിൽ വൈദ്യുതി നിലച്ചു. മരങ്ങൾ വീണും മറ്റും വൈദ്യുതിബന്ധം താറുമാറായതും, വെള്ളക്കെട്ടിൽ ഇറങ്ങുന്നവർക്കും, രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാവാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായും വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. വൈദ്യുതി തടസ്സം ദിവസങ്ങളിലേക്ക് നീണ്ടതോടെ ചെന്നൈയിൽ ഫാക്ടറികളും നിശബ്ദമായി, ഉൽപാദനം നിലച്ചു. ടവറുകളും പണിമുടക്കിയതോടെ  ടെലികോം സേവനങ്ങളും നഗരത്തിൽ നിലച്ചു. ചെന്നൈ നഗരത്തില്‍ താമസിക്കുന്ന ചലച്ചിത്ര താരങ്ങളടക്കം വൈദ്യുതി തടസ്സത്തെകുറിച്ചാണ് കൂടുതലായി പരാതികൾ പറഞ്ഞത്. 

ഡിസംബർ 2ന് ന്യൂനമർദം ‘മിഷോങ്’ ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം, എന്നാൽ അതിന് മുൻപേ ചെന്നൈ നഗരം മൊത്തമായി വെള്ളക്കെട്ടായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. നവംബർ 28 ചൊവ്വ രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെ വരെ ശക്തിയായി പെയ്തതാണ് മുൻകരുതലുകളെല്ലാം വെള്ളത്തിലാക്കിയതെന്ന് പറയാം. ഇതോടെ കൊളത്തൂർ, അണ്ണാനഗർ, ഗിണ്ടി, ആവഡി, അമ്പത്തൂർ തുടങ്ങിയ നഗര പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. 

∙ മിഷോങ് എത്തും മുൻപേ മുതല ഇറങ്ങി

രണ്ടാഴ്ചയായി നിർത്താതെ പെയ്ത മഴയാണ് ചെന്നൈയെ വെള്ളക്കെട്ടിലാക്കിയത്. മഴ കനത്തതോടെ നഗരത്തിനു ചുറ്റുമുള്ള ജലസംഭരണികൾ നിറയുകയും പിന്നാലെ അവ തുറന്നുവിട്ടതുമാണ് നഗരത്തെ മൊത്തം ഒരു ജലാശയമാക്കി മാറ്റിയത്. ഈ ദിവസങ്ങളിൽ കഴിഞ്ഞ 5 പതിറ്റാണ്ടിനിടെ കണ്ട വലിയ മഴയ്ക്കായിരുന്നു ചെന്നൈ നഗരം സാക്ഷ്യം വഹിച്ചത്. നഗരത്തിൽ പെരുങ്ങുളത്തൂർ പ്രദേശത്ത് മുതല റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈയിൽ കാണപ്പെട്ട മുതലയുടെ ദൃശ്യം (Photo:Screengrab/X/@rukmang30340218)

നഗരത്തിൽ ജലനിരപ്പ് ഭയപ്പെടുത്തുംവിധം ഉയർന്നതോടെ ട്രെയിനും വിമാനവും വരെ പുറപ്പെടാൻ വൈകി. നിരവധി ട്രെയിനുകൾ റദ്ദാക്കി, മണിക്കൂറുകളോളം ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനവും തടസ്സപ്പെട്ടു. ബേസിൻ ബ്രിജിനും വ്യാസർപടി സ്റ്റേഷനുമിടയ്ക്ക് 14–ാം നമ്പർ പാലത്തിനു സമീപം ജലനിരപ്പ്  ഉയർന്നതിന് പിന്നാലെയാണ് ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെടേണ്ട ട്രെയിനുകൾ റദ്ദാക്കിയത്. ഇത് കേരളത്തിലേക്കടക്കമുള്ള യാത്രക്കാരെ സാരമായി ബാധിച്ചു. നഗരത്തെ അനുനിമിഷം ചലിപ്പിക്കുന്ന സബർബൻ സർവീസും മെട്രോ സർവീസും റദ്ദാക്കിയിരുന്നു. വെള്ളക്കെട്ടിൽ റൺവേ മുങ്ങിയതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നത്. 

English Summary:

The Flood in Chennai and the Destruction Caused by the Michaung Effect: How Dangerous are Cyclones?