പാർട്ടി മാധ്യമവിഭാഗത്തിലും മഹിളാ കോൺഗ്രസിലും ഒടുവിൽ വക്താവായുമെല്ലാം ‘പരീക്ഷിക്കപ്പെട്ട’ ഒരാൾ. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുൻ രാഷ്ട്രപതിയുമായ പ്രണബ് കുമാർ മുഖർജിയുടെ മകൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021ൽ, തന്റെ 56–ാം വയസ്സിൽ സജീവ രാഷ്ട്രീയം വിട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു അവർ. ഇപ്പോൾ രണ്ടു വർഷത്തിനു ശേഷം അവരെഴുതിയ ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകം അതിലെ കോൺഗ്രസ് വിമർശനം കൊണ്ടും പ്രണബിന്റെ ഡയറിക്കുറിപ്പുകൾ കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. ഗാന്ധി കുടുംബത്തോടു പ്രണബ് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലാത്ത നീരസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പുസ്തകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. അതേസമയം, അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആത്മസമർപ്പണത്തെ അഭിനന്ദിക്കുമായിരുന്നുവെന്ന പ്രത്യാശയുമുണ്ട്. നരേന്ദ്ര മോദിയുമായുള്ള പ്രണബിന്റെ അടുപ്പത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശർമിഷ്ഠ പുതിയ രാഷ്ട്രീയ വഴികൾ തേടുകയാണോ എന്ന ചോദ്യവും വായനക്കാരനു മുന്നിൽ പുസ്തകം ഉയർത്തുന്നുണ്ട്. അതിനു വളമേകുന്ന പരാമർശങ്ങളിലൂടെയാണ് പിതാവിനെക്കുറിച്ചുള്ള രാഷ്ട്രീയ പുസ്തകം അവർ പൂർത്തിയാക്കുന്നതും. പുസ്തകത്തിൽ എന്താണു പറയുന്നത്? അതിലെ രാഷ്ട്രീയ പരാമർശങ്ങൾ എന്തെല്ലാമാണ്?

പാർട്ടി മാധ്യമവിഭാഗത്തിലും മഹിളാ കോൺഗ്രസിലും ഒടുവിൽ വക്താവായുമെല്ലാം ‘പരീക്ഷിക്കപ്പെട്ട’ ഒരാൾ. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുൻ രാഷ്ട്രപതിയുമായ പ്രണബ് കുമാർ മുഖർജിയുടെ മകൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021ൽ, തന്റെ 56–ാം വയസ്സിൽ സജീവ രാഷ്ട്രീയം വിട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു അവർ. ഇപ്പോൾ രണ്ടു വർഷത്തിനു ശേഷം അവരെഴുതിയ ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകം അതിലെ കോൺഗ്രസ് വിമർശനം കൊണ്ടും പ്രണബിന്റെ ഡയറിക്കുറിപ്പുകൾ കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. ഗാന്ധി കുടുംബത്തോടു പ്രണബ് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലാത്ത നീരസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പുസ്തകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. അതേസമയം, അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആത്മസമർപ്പണത്തെ അഭിനന്ദിക്കുമായിരുന്നുവെന്ന പ്രത്യാശയുമുണ്ട്. നരേന്ദ്ര മോദിയുമായുള്ള പ്രണബിന്റെ അടുപ്പത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശർമിഷ്ഠ പുതിയ രാഷ്ട്രീയ വഴികൾ തേടുകയാണോ എന്ന ചോദ്യവും വായനക്കാരനു മുന്നിൽ പുസ്തകം ഉയർത്തുന്നുണ്ട്. അതിനു വളമേകുന്ന പരാമർശങ്ങളിലൂടെയാണ് പിതാവിനെക്കുറിച്ചുള്ള രാഷ്ട്രീയ പുസ്തകം അവർ പൂർത്തിയാക്കുന്നതും. പുസ്തകത്തിൽ എന്താണു പറയുന്നത്? അതിലെ രാഷ്ട്രീയ പരാമർശങ്ങൾ എന്തെല്ലാമാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടി മാധ്യമവിഭാഗത്തിലും മഹിളാ കോൺഗ്രസിലും ഒടുവിൽ വക്താവായുമെല്ലാം ‘പരീക്ഷിക്കപ്പെട്ട’ ഒരാൾ. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുൻ രാഷ്ട്രപതിയുമായ പ്രണബ് കുമാർ മുഖർജിയുടെ മകൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021ൽ, തന്റെ 56–ാം വയസ്സിൽ സജീവ രാഷ്ട്രീയം വിട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു അവർ. ഇപ്പോൾ രണ്ടു വർഷത്തിനു ശേഷം അവരെഴുതിയ ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകം അതിലെ കോൺഗ്രസ് വിമർശനം കൊണ്ടും പ്രണബിന്റെ ഡയറിക്കുറിപ്പുകൾ കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. ഗാന്ധി കുടുംബത്തോടു പ്രണബ് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലാത്ത നീരസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പുസ്തകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. അതേസമയം, അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആത്മസമർപ്പണത്തെ അഭിനന്ദിക്കുമായിരുന്നുവെന്ന പ്രത്യാശയുമുണ്ട്. നരേന്ദ്ര മോദിയുമായുള്ള പ്രണബിന്റെ അടുപ്പത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശർമിഷ്ഠ പുതിയ രാഷ്ട്രീയ വഴികൾ തേടുകയാണോ എന്ന ചോദ്യവും വായനക്കാരനു മുന്നിൽ പുസ്തകം ഉയർത്തുന്നുണ്ട്. അതിനു വളമേകുന്ന പരാമർശങ്ങളിലൂടെയാണ് പിതാവിനെക്കുറിച്ചുള്ള രാഷ്ട്രീയ പുസ്തകം അവർ പൂർത്തിയാക്കുന്നതും. പുസ്തകത്തിൽ എന്താണു പറയുന്നത്? അതിലെ രാഷ്ട്രീയ പരാമർശങ്ങൾ എന്തെല്ലാമാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടി മാധ്യമവിഭാഗത്തിലും മഹിളാ കോൺഗ്രസിലും ഒടുവിൽ വക്താവായുമെല്ലാം ‘പരീക്ഷിക്കപ്പെട്ട’ ഒരാൾ. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുൻ രാഷ്ട്രപതിയുമായ പ്രണബ് കുമാർ മുഖർജിയുടെ മകൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021ൽ, തന്റെ 56–ാം വയസ്സിൽ സജീവ രാഷ്ട്രീയം വിട്ടെന്നു പ്രഖ്യാപിക്കുകയായിരുന്നു അവർ. ഇപ്പോൾ രണ്ടു വർഷത്തിനു ശേഷം അവരെഴുതിയ ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകം അതിലെ കോൺഗ്രസ് വിമർശനം കൊണ്ടും പ്രണബിന്റെ ഡയറിക്കുറിപ്പുകൾ കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. ഗാന്ധി കുടുംബത്തോടു പ്രണബ് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലാത്ത നീരസം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പുസ്തകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. 

അതേസമയം, അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി പ്രകടിപ്പിച്ച ആത്മസമർപ്പണത്തെ അഭിനന്ദിക്കുമായിരുന്നുവെന്ന പ്രത്യാശയുമുണ്ട്. നരേന്ദ്ര മോദിയുമായുള്ള പ്രണബിന്റെ അടുപ്പത്തെക്കുറിച്ചും പുസ്തകത്തിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശർമിഷ്ഠ പുതിയ രാഷ്ട്രീയ വഴികൾ തേടുകയാണോ എന്ന ചോദ്യവും വായനക്കാരനു മുന്നിൽ പുസ്തകം ഉയർത്തുന്നുണ്ട്. അതിനു വളമേകുന്ന പരാമർശങ്ങളിലൂടെയാണ് പിതാവിനെക്കുറിച്ചുള്ള രാഷ്ട്രീയ പുസ്തകം അവർ പൂർത്തിയാക്കുന്നതും. പുസ്തകത്തിൽ എന്താണു പറയുന്നത്? അതിലെ രാഷ്ട്രീയ പരാമർശങ്ങൾ എന്തെല്ലാമാണ്?

ADVERTISEMENT

∙ രാഹുലും പ്രണബും

യുപിഎ ഭരണകാലത്തു രാഹുൽ ഗാന്ധിയും പ്രണബും തമ്മിൽ കാര്യമായ ആശയവിനിയമം നടന്നതിന്റെ സൂചനകൾ ഡയറിയിൽ ഇല്ലെന്നാണ് ശർമിഷ്ഠ കുറിക്കുന്നത്. 2009ലെ തിരഞ്ഞെടുപ്പിനുള്ള പദ്ധതി ആലോചിച്ച പ്രവർത്തക സമിതി യോഗത്തിൽ, സഖ്യമായി മത്സരിക്കുന്നതിനെ രാഹുൽ ശക്തമായി എതിർത്തുവെന്ന് പ്രണബ് കുറിച്ചിട്ടുണ്ടത്രേ. മനസ്സിലുള്ള ആശയം വിശദീകരിക്കാനും യുക്തിസഹമായി പറയാനുമായിരുന്നു അന്നു പ്രണബ് ഉപദേശിച്ചത്. വിശദമായി ചർച്ച ചെയ്യാമെന്ന് രാഹുൽ പ്രതികരിച്ചുവെന്നും പുസ്തകത്തിലുണ്ട്. ഇതിനു പിന്നാലെ പലപ്പോഴായി രാഹുൽ പ്രണബിനെ വീട്ടിൽ സന്ദർശിച്ചിട്ടുണ്ടത്രേ. ആദരവോടും നിറയെ ചോദ്യങ്ങളോടെയുമായിരുന്നു രാഹുൽ തന്നെ സമീപിച്ചിരുന്നതെന്നും പ്രണബ് വിവരിക്കുന്നു. 

പഠിക്കാനുള്ള ആഗ്രഹം അദ്ദേഹം കാട്ടുമ്പോൾതന്നെ രാഷ്ട്രീയമായ പക്വത കൈവരിക്കേണ്ടതുണ്ടെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. മന്ത്രിസഭയിൽ ചേർന്നു ഭരണകാര്യങ്ങൾ നേരിട്ടു പഠിക്കാൻ ഉപദേശിച്ചെങ്കിലും സ്വാഭാവികമായി അദ്ദേഹം അതു ചെവിക്കൊണ്ടില്ലെന്നുമാണ് മറ്റൊരു പരാമർശം. ‘ഒട്ടേറെ വൈവിധ്യ വിഷയങ്ങളിൽ അദ്ദേഹം തൽപരനാണ്. പക്ഷേ, ഒരു വിഷയത്തിൽനിന്ന് മറ്റൊന്നില്ലേക്ക് തെന്നിമാറിപ്പോകുന്ന ശീലമാണ് രാഹുലിന്റേത്. എത്രമാത്രം അദ്ദേഹം സ്വാംശീകരിക്കുന്നുവെന്ന് എനിക്കറിയില്ല’– 2013 ഡയറിയിലെ മാർച്ച് 25ലെ താളിൽ പ്രണബ് കുറിച്ചു. 

അതേ വർഷം ജൂലൈയിൽ, പാർട്ടിയെ സംഘടനാപരമായി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ രാഹുൽ പ്രണബുമായി പങ്കുവച്ചുവെന്നും പുസ്തകത്തിൽ പറയുന്നു. രാഹുൽ പങ്കിട്ട ആശയങ്ങൾ പ്രണബ് ഡയറിയിൽ എഴുതിയില്ലെങ്കിലും രാഹുലിനെ അഭിനന്ദിക്കുകയും വെല്ലുവിളികളെ നേരിടാൻ ആത്മവിശ്വാസമുള്ളയാളായി രാഹുലിനെ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2 മാസത്തിനുള്ളിൽ രാഹുൽ ചെയ്ത കാര്യങ്ങളെക്കുറിച്ചു കടുത്ത വിയോജിപ്പായിരുന്നു പ്രണബിനെന്നാണ് പുസ്തകത്തിലുള്ളത്. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് പരസ്യമായി കീറിയതുൾപ്പെടെ രാഹുൽ ഉയർത്തിയ പ്രതിഷേധങ്ങളെ സൂചിപ്പിച്ചാണ് ഇത്. 

പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി (ഫയൽ ഫോട്ടോ: മനോരമ)
ADVERTISEMENT

കോൺഗ്രസിന്റെ പരാജയത്തിൽ അവസാനത്തെ ആണിയായത് രാഹുൽ പാർട്ടിക്കുള്ളിൽ ഉയർത്തിയ ഈ കലാപമാണെന്നു പ്രണബ് പറഞ്ഞിട്ടുണ്ടെന്നും മകൾ കുറിക്കുന്നു. സ്വന്തം സർക്കാരിനെ പുച്ഛിച്ചിക്കുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്ത രാഹുലിന്റെ സമീപനത്തോടെ അദ്ദേഹത്തിലുള്ള വിശ്വാസം പ്രണബിനു നഷ്ടമായെന്നു പുസ്തകത്തിലുണ്ട്. പരസ്യപ്രകടനങ്ങൾക്കു പകരം ഓർഡിനൻസ് ഒഴിവാക്കാനായിരുന്നു രാഹുൽ ശ്രമിക്കേണ്ടതെന്നും അതുണ്ടായില്ലെങ്കിൽ രാഷ്ട്രീയം രാഹുലിന്റെ വഴിയല്ലെന്നും പ്രണബ് പ്രതികരിച്ചുവത്രേ. മന്ത്രിസഭയുടെ തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കാൻ അയാൾ ആരാണെന്നായിരുന്നു ഇക്കാര്യത്തിൽ പ്രണബിന്റെ പ്രതികരണമെന്നും പുസ്തകത്തിലുണ്ട്. 

മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഞാൻ മോദിയെ കടുത്തരീതിയിൽ വിമർശിച്ചു; അദ്ദേഹം തിരിച്ചും. പക്ഷേ, നേരിട്ടു കാണുമ്പോഴൊക്കെ കാൽതൊട്ടു വന്ദിച്ച് ‘ഇത് സന്തോഷം നൽകുന്നു’വെന്ന് മോദി പറയുന്നു. ഇതിനു കാരണമെന്തെന്ന് അറിയില്ല.

(പ്രണബ് മുഖർജിയുടെ ഡയറിക്കുറിപ്പിൽനിന്ന്)

കോൺഗ്രസിന്റെ വീഴ്ച ശക്തമാക്കിയ 2014ലെ തിരഞ്ഞെടുപ്പു പരാജയത്തിനു പല കാരണങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസിന്റെ മുഖമായിരുന്ന രാഹുൽ ഗാന്ധിയെ രണ്ടു കാരണങ്ങൾകൊണ്ട് പ്രണബ് പഴിചാരിയിട്ടുണ്ടെന്ന് പുസ്തകത്തിൽ വ്യക്തം. അദ്ദേഹം ഡയറിയിൽ എഴുതിയതിങ്ങനെ: ‘പാർട്ടിയുമായി പ്രത്യേക അകലം പാലിച്ചതും ജയത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം ഇല്ലാതെ പോയതുമാകാം തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഉണർത്തുന്നതിൽ അദ്ദേഹം പരാജയപ്പെടാനുള്ള കാരണം. നരേന്ദ്ര മോദിയിൽനിന്ന് ബിജെപിക്ക് അതു ലഭിച്ചു’. 

പ്രതിരോധ മന്ത്രിയായിരിക്കെ പ്രണബ് മുഖർജി സിയാച്ചിൻ സന്ദർശിച്ചപ്പോൾ (PTI Photo)

രാഷ്ട്രീയ പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ രാഹുലിൽ നിന്നുണ്ടായി, രാഷ്ട്രീയം മുഴുവൻസമയ ജോലിയാണ് തുടങ്ങിയ നിരീക്ഷണങ്ങളും രാഹുലിനെക്കുറിച്ചു പ്രണബ് നടത്തി. നിർണായക ഘട്ടങ്ങളിൽ അവധിയെടുത്തു പോകുന്ന രാഹുലിന്റെ രീതിയിലും പ്രണബിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് പുസ്തകത്തിലുള്ളത്. 2014ലെ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ അതേവർഷം ഡിസംബർ 28നു പാർട്ടി 130–ാം സ്ഥാപകദിനം ആഘോഷിക്കുമ്പോൾ എഐസിസി സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ വന്നില്ല. ഇതുപോലെ പല സംഭവങ്ങളുമുണ്ടായെന്നും പ്രണബ് ഡയറിയിൽ വിമർശന രൂപേണ കുറിച്ചു. 

രാഹുലിന്റെ ഓഫിസ് ഉൾപ്പെടെ വിശ്വസ്തരെക്കുറിച്ചും പ്രണബിന് എതിർപ്പായിരുന്നുവത്രേ. അതേക്കുറിച്ചു പറയുന്നൊരു സംഭവം ഇങ്ങനെ: രാഷ്ട്രപതിയായിരിക്കെ രാവിലെ മുഗൾ ഗാർഡനിൽ നടക്കാനിറങ്ങുനതായിരുന്നു പ്രണബിന്റെ രീതി. ഇതു തടസ്സപ്പെടുത്തുന്നത് ഇഷ്ടമല്ലെങ്കിലും രാവിലെ രാഹുൽ സന്ദർശിക്കാൻ വന്നു. അദ്ദേഹവുമായി അന്നു കൂടിക്കാഴ്ച പറഞ്ഞിരുന്നെങ്കിലും സമയം നിശ്ചയിച്ചിരുന്നത് വൈകിട്ടായിരുന്നു. പക്ഷേ, രാഹുലായതു കൊണ്ട് പ്രണബ് പ്രഭാത നടത്തം ഒഴിവാക്കി രാഹുലുമായി കൂടിക്കാഴ്ച നടത്തി. കാര്യം തിരക്കിയപ്പോൾ രാഹുലിന്റെ ഓഫിസ് പറ്റിച്ച പണിയാണ്. വൈകിട്ടുള്ള കൂടിക്കാഴ്ച രാവിലെയാണ് രാഹുലിനോടു പറഞ്ഞത്. ഇതേക്കുറിച്ചു പ്രണബിന്റെ കമന്റിങ്ങനെ: രാഹുലിന്റെ ഓഫിസിന് എഎമ്മും പിഎമ്മും (AM & PM) തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഒരിക്കൽ പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫിസ്) പ്രവർത്തിപ്പിക്കാമെന്ന് അവർ എങ്ങനെയാണ് കരുതുന്നത്? 

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി (File Photo by Atul Yadav/PTI)
ADVERTISEMENT

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 88 സീറ്റ് നേടിയാൽ നേതാവെന്ന നിലയിൽ രാഹുലിന്റെ ഉദയം അംഗീകരിക്കാമെന്നതായിരുന്നുവത്രേ പ്രണബ് മകളോടു നടത്തിയ പ്രവചനം. 2014ൽ നേടിയ 44 സീറ്റുകളുടെ ഇരട്ടിയായിരിക്കാമെന്നല്ലാതെ എന്തുകൊണ്ട് 88 സീറ്റ് എന്ന് കൃത്യമായി പറഞ്ഞുവെന്ന് അറിയില്ലെന്ന് ശർമിഷ്ഠ കുറിക്കുന്നു. പക്ഷേ, കോൺഗ്രസിന് നേടാനായത് 52 സീറ്റ് മാത്രം. തുടർന്ന് പാർട്ടി അധ്യക്ഷ പദവി രാഹുൽ രാജിവച്ചപ്പോൾ ഗാന്ധി കുടുംബത്തിനു പുറത്തുള്ള പ്രസിഡന്റിന് എത്രമാത്രം സ്വയംഭരണാധികാരമുണ്ടാകുമെന്ന ചോദ്യമാണ് പ്രണബ് ഉയർത്തിയതെന്നും മകൾ പറയുന്നു. അങ്ങനെയൊരു സാഹചര്യം സങ്കൽപിക്കുന്നത് എന്തിനെന്നു ചോദിച്ചപ്പോൾ: ‘ഡോണ്ട് ടീച്ച് മി കോൺഗ്രസ് പൊളിറ്റിക്സ്’ എന്നായിരുന്നുവത്രേ മറുപടി. 

പ്രണബിനു രാഷ്ട്രീയ വിധേയത്വം ഒരേയൊരു നേതാവിനോടെ ഉണ്ടായിട്ടുള്ളൂ, അത് ഇന്ദിര ഗാന്ധിയോടാണ്; പക്ഷേ, ഏറ്റവും മികച്ച പ്രധാനമന്ത്രിയായി പ്രണബ് വിലയിരുത്തുന്നത് നെഹ്റുവിനെയാണ്. കരുത്തയായിരുന്നെങ്കിലും മകൾ നെഹ്റുവിനോളം വരില്ലെന്നായിരുന്നു പ്രണബിന്റെ പക്ഷം. 

2019ൽ മോദി സർക്കാർ പ്രണബിന് ഭാരതരത്നം സമ്മാനിക്കുമ്പോൾ ഗാന്ധി കുടുംബത്തിൽനിന്ന് ആരും ചടങ്ങിനെത്തിയിരുന്നില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നരസിംഹറാവുവിന്റെ മൃതദേഹം എഐസിസിയിൽ കൊണ്ടുവരാൻ അവർ അനുവദിച്ചില്ലെന്നും അതുവച്ചു നോക്കുമ്പോൾ ഇതൊന്നുമല്ലെന്നുമായിരുന്നു പ്രണബ് പ്രതികരിച്ചതെന്നാണ് മകൾ രേഖപ്പെടുത്തുന്നത്. വിശ്വസ്ത ഉപദേശകരുണ്ടെങ്കിലും അവരുടെ നിർദേശങ്ങൾ കണ്ണടച്ചുസ്വീകരിക്കുന്ന രീതി ഗാന്ധി കുടുംബത്തിനില്ല. അവരുടെ അനുഭവങ്ങൾ കൊണ്ടാകാമിതെന്നും പ്രണബ് പറഞ്ഞിട്ടുണ്ടെന്നാണു മകളുടെ സാക്ഷ്യം. 

∙ മോദിയും പ്രണബും 

2014ൽ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം പ്രണബ് ഡയറിയിൽ കുറിച്ചു: ‘ഈ പുതിയ ആൾ (മോദി) എങ്ങനെ ഉയർന്നുവരുമെന്ന് കാണേണ്ടിയിരിക്കുന്നു. സർക്കാരിന്റെ സ്ഥിരത ഉറപ്പാണ്, എന്നാൽ, സാമൂഹിക ഐക്യത്തിന്റെ കാര്യമോ? ഞാൻ ശരിക്കും ആശങ്കാകുലനാണ്’. പ്രധാനമന്ത്രിയായ ശേഷമുള്ള കൂടിക്കാഴ്ചയിൽ ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെക്കുറിച്ചു മോദിയോട് പ്രണബ് ചോദിച്ചുവത്രേ. 3 പതിറ്റാണ്ടിനിടെ ഒരു പാർട്ടി തനിച്ചു ഭൂരിപക്ഷം നേടിയെന്നായിരുന്നു മോദിയുടെ പ്രതികരണം. മറ്റെന്തെങ്കിലും ഉണ്ടോയെന്നു പ്രണബ് വീണ്ടും ചോദിച്ചപ്പോൾ മോദിക്ക് മറുപടിയില്ലായിരുന്നു. തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതിനു പ്രത്യേകതയുണ്ടെന്നും ഇക്കുറി പ്രധാനമന്ത്രിക്കു കൂടിയാണ് ആളുകൾ വോട്ടു ചെയ്തിരിക്കുന്നതെന്നുമായിരുന്നു പ്രണബിന്റെ നിരീക്ഷണം. 

രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞശേഷം ഡൽഹിയിലെ വസതിയിൽ തന്നെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മധുരം നൽകി സ്വീകരിക്കുന്ന പ്രണബ് (Photo by PTI)

മോദിയെക്കുറിച്ചു വലിയ മതിപ്പോടെയായിരുന്നു പ്രണബ് സംസാരിച്ചിരുന്നതെന്നും പുസ്തകത്തിലുണ്ട്. ഇന്ദിര ഗാന്ധിക്ക് ശേഷം ആളുകളുടെ മിടിപ്പ് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഏക പ്രധാനമന്ത്രി മോദിയെന്ന് പലവട്ടം പ്രണബ് പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയായ ശേഷം അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പോയതു പോലുള്ള തീരുമാനങ്ങൾ ഇന്ദിര ഗാന്ധിയിൽ അല്ലാതെ മറ്റാരിലും കണ്ടിട്ടില്ലെന്നും പ്രണബ് പറഞ്ഞു–ശർമിഷ്ഠ കുറിക്കുന്നു. രാഷ്ട്രപതി പദത്തിൽനിന്ന് ഒഴിഞ്ഞശേഷവും മോദി പലവട്ടവും പ്രണബിനെ കാണാനെത്തിയിരുന്നതായും അവർക്കിടയിൽ പ്രത്യേക രസതന്ത്രം പ്രവർത്തിച്ചിരുന്നുവെന്ന് ആ കൂടിക്കാഴ്ചകളിൽ വ്യക്തമായിരുന്നുവെന്നുമാണ് മകളുടെ നിരീക്ഷണം. 

മന്ത്രിസഭയിലെ ചിലരെക്കുറിച്ചും സോണിയ ഗാന്ധിയെക്കുറിച്ചുമുള്ള വിയോജിപ്പുകൾ മൻമോഹൻ പ്രണബിനോട് പങ്കിട്ടിരുന്നു. ഒരുഘട്ടത്തിൽ മൻമോഹൻ രാജിവയ്ക്കാൻ പോലും തയാറായി. എന്നാൽ, കോൺഗ്രസ് പ്രസിഡന്റുമായി സംസാരിച്ചു പ്രശ്നപരിഹാരത്തിനു ശ്രമിക്കാനായിരുന്നു പ്രണബ് ഉപദേശിച്ചത്.

(ശർമിഷ്ഠ മുഖർജി പുസ്തകത്തിൽ കുറിച്ചത്)

രാഷ്ട്രപതിയായ ശേഷം 2012ൽ മോദിയുമായി നടന്ന ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചു പ്രണബ് കുറിച്ചത് ഇങ്ങനെ: ഗുജറാത്ത് മുഖ്യമന്ത്രി കാണാനെത്തി. കടുത്ത കോൺഗ്രസ് വിമർശകനാണ്. എന്നാൽ, മനസ്സിലാകാത്തൊരു ‘സോഫ്റ്റ് കോർണർ’ എന്നോടുണ്ട്. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഞാൻ കടുത്തരീതിയിൽ വിമർശിച്ചു; അദ്ദേഹം തിരിച്ചും. പക്ഷേ, നേരിട്ടു കാണുമ്പോഴൊക്കെ കാൽതൊട്ടു വന്ദിച്ച് ‘ഇത് സന്തോഷം നൽകുന്നു’വെന്ന് പറയുന്നു. ഇതിനു കാരണമെന്തെന്ന് അറിയില്ല. 

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ അനുഗ്രഹം തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by PTI)

2014ൽ മോദി അധികാരത്തിലെത്തിയ ശേഷമുള്ള ഒക്ടോബർ 31ന്, ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ പ്രണബ് കുറിച്ചു. ‘30 വർഷത്തിനിടെ ഇതാദ്യമായി ഇന്ദിരയുടെ അനുസ്മരണത്തിനു സർക്കാർ പരിപാടികൾ ഇല്ല. മോദി സർക്കാരിന്റെ ‘നെഹ്റുവിനെ തുടച്ചുനിൽക്കൽ യജ്ഞം തുടങ്ങിയിരിക്കുന്നു. നെഹ്റു–ഇന്ദിര–രാജീവ് എന്നിവരെ തുടച്ചുനീക്കാമെന്നു കരുതിയെങ്കിൽ അവർക്കു തെറ്റി. മൂവരും ചരിത്രത്തിൽ സ്ഥാനം നേടിയെടുത്തവരാണ്. ആധുനിക ഇന്ത്യയുടെ ശിൽപിയാണ് നെഹ്റു; തീവ്രവാദത്തിനെതിരായ പോരാളിയും ബംഗ്ലദേശിന്റെ വിമോചകയുമാണ് ഇന്ദിര; ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിന്റെ ശിൽപിയാണ് രാജീവ്. സർദാർ പട്ടേലിന്റെ ജന്മദിനം ഏകതാദിനമായി ആചരിക്കുന്നതു നല്ലതുതന്നെ. പക്ഷേ, മറ്റുള്ളവരുടേത് അവഗണിക്കുന്നത് ആരോഗ്യകരമല്ല.’ 

∙ മോദി കാരണം മുടങ്ങിയ ‘ജിഎസ്ടി’ 

പ്രണബ് പിന്തുണ തേടിയിട്ടും മോദി സർക്കാരിനെതിരായ സിബിഐ അന്വേഷണത്തിന്റെ പേരിൽ പിന്തുണയ്ക്കില്ലെന്ന നിലപാടെടുത്ത വിഷയമാണ് ജിഎസ്ടി ബിൽ എന്നും പുസ്തകത്തിൽ പറയുന്നു. ഇടതുപക്ഷത്തിന്റെ എതിർപ്പുകളെത്തുടർന്ന് നടക്കാതെ പോയ സാമ്പത്തിക പരിഷ്കാരങ്ങൾ രണ്ടാം യുപിഎ കാലത്തു നടക്കാതെ പോയതു സഖ്യകക്ഷികളുടെ എതിർപ്പിനെ തുടർന്നായിരുന്നു. എന്നാൽ, പ്രണബ് വലിയ പ്രതീക്ഷ പുലർത്തി കാത്തിരുന്ന ജിഎസ്ടി ബിൽ ലക്ഷ്യം കാണാതെ പോയത് ബിജെപി മൂലമെന്നാണ് പുസ്തകത്തിലുള്ളത്. 2010 ഓഗസ്റ്റ് 17ലെ ഡയറിക്കുറിപ്പ് ഇങ്ങനെ: ഉച്ചയ്ക്ക് ഒരു മണിക്ക് സുഷമ സ്വരാജ്, അരുൺ ജയ്റ്റലി, യശ്വന്ത് സിൻഹ എന്നിവരെ കണ്ടു, ആണവ ദുരന്ത ബാധ്യത ബില്ലിനെ പിന്തുണയ്ക്കാമെന്ന് സമ്മതിച്ചെങ്കിലും ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരായ സിബിഐ അന്വേഷണം മൂലം ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കില്ല.

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ചിത്രത്തിന് മുന്നിൽ ആദരാഞ്‍ജലികള്‍ അർപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by Indian Press Information Bureau/AFP)

നോട്ടുനിരോധനത്തെക്കുറിച്ചുള്ള മോദിയുടെ പ്രഖ്യാപനത്തോടെ മാത്രമാണ് തീരുമാനം രാഷ്ട്രപതി അറിഞ്ഞതെന്നും പ്രണബ് വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ തീരുമാനത്തോട് യോജിച്ചെങ്കിലും ആശങ്കകൾ അറിയിച്ചിരുന്നതായി പുസ്തകത്തിലുണ്ട്. അതുപോലെയായിരുന്നില്ല, പ്രണബ് കൂടി ഹൃദയത്തിൽ കൊണ്ടു നടന്ന ജിഎസ്ടി പരിഷ്കാരമെന്നാണ് മകൾ കുറിക്കുന്നത്. മന്ത്രിയായിരിക്കെ നടക്കാതെ പോയ ആഗ്രഹം രാഷ്ട്രപതിയെന്ന നിലയിൽ ബില്ലിൽ ഒപ്പിട്ടു നിറവേറ്റിയെന്ന ചാരിതാർഥ്യവും പ്രണബിനുണ്ടായി. 

∙ അടുപ്പം വേറെ, രാഷ്ട്രീയം വേറെ 

രാഷ്ട്രപതിപദത്തിൽ ഒരിക്കൽ കൂടി അവസരമുണ്ടാകുമെന്നും മോദി തന്നെ ഇക്കാര്യം ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരിൽ ഒരാൾ പറഞ്ഞെന്നും പ്രണബിനോട് പറഞ്ഞപ്പോൾ അദ്ദേഹം ശാസിച്ചെന്നാണ് മകൾ കുറിക്കുന്നത്. രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള സമ്പൂർണ ഭൂരിപക്ഷം ഉള്ള ബിജെപി എന്തിന് ഒരു കോൺഗ്രസുകാരനെ തിരഞ്ഞെടുക്കണമെന്നും മോദിയുമായി വ്യക്തിപരമായ അടുപ്പം ഉണ്ടെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളെ അതു സ്വാധീനിക്കില്ലെന്നുമായിരുന്നു പ്രണബിന്റെ പ്രതികരണം. രാഷ്ട്രീയത്തിൽ തുടരുന്നുണ്ടെങ്കിൽ ഇത് ഓർമയിൽ വയ്ക്കണമെന്ന ഉപദേശവും പ്രണബ് നൽകിയത്രേ. 

∙ അദ്ഭുതപ്പെടുത്തിയ സോണിയ 

ബുദ്ധിമതിയായ സ്ത്രീയാണ് സോണിയ ഗാന്ധിയെന്നും സ്വന്തം ബലഹീനത തിരിച്ചറിഞ്ഞ് കഠിനാധ്വാനം ചെയ്യാൻ ശ്രമിച്ചിരുന്നയാളാണ് അവരെന്നുമായിരുന്നു പ്രണബിന്റെ വിലയിരുത്തൽ. രാജീവ് ഗാന്ധിയുടെ വിയോഗശേഷം സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറിയതിലൂടെ അവർ കാട്ടിയ അസാധാരണമായ അന്തസ്സിനെക്കുറിച്ചും പ്രണബ് ഡയറിയിൽ കുറിച്ചു. സോണിയ അന്നു ചുമതല ഏറ്റെടുത്തിരുന്നെങ്കിലുള്ള നേട്ടവും കോട്ടവും അദ്ദേഹം ഡയറിയിൽ വിലയിരുത്തുകയും ചെയ്തിരുന്നു. 

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും സോണിയ ഗാന്ധിയും (File Photo by Ashok Bhaumik/PTI)

മൻമോഹനെ പ്രധാനമന്ത്രിയാക്കിയതിലൂടെ സോണിയ ഗാന്ധി തന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയായിരുന്നുവെന്ന് അവരെ ന്യായീകരിച്ചു പ്രണബ് മുഖർജി പറഞ്ഞിട്ടുണ്ടെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. എല്ലാവരും അവരവരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുക. സോണിയയും അതു ചെയ്തു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ അധികാരമുണ്ടായിരുന്നതു കൊണ്ടും അതാണ് ശരിയെന്നു ധരിച്ചതുകൊണ്ടും അവരതു ചെയ്തുവെന്ന് രാഷ്ട്രപതിയായിരിക്കെ പ്രണബ് തന്നോടു പറഞ്ഞിട്ടുണ്ടെന്നാണ് പുസ്തകത്തിലുള്ളത്. 

സോണിയ ഗാന്ധി, മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ (File Photo by PTI)

∙ ഇന്ദിരാജിയുടെ രീതി 

പ്രണബിനു രാഷ്ട്രീയ വിധേയത്വം ഒരേയൊരു നേതാവിനോടെ ഉണ്ടായിട്ടുള്ളൂ, അത് ഇന്ദിര ഗാന്ധിയോടാണ്; പക്ഷേ, ഏറ്റവും മികച്ച പ്രധാനമന്ത്രിയായി പ്രണബ് വിലയിരുത്തുന്നത് നെഹ്റുവിനെയാണ്. കരുത്തയായിരുന്നെങ്കിലും മകൾ നെഹ്റുവിനോളം വരില്ലെന്നായിരുന്നു പ്രണബിന്റെ പക്ഷം. അഭിപ്രായങ്ങൾ തുറന്നടിക്കുന്ന രീതിയായിരുന്നു പ്രണബിന്. അത് സോണിയയോടായാലും ഇന്ദിര ഗാന്ധിയോടായാലും. വിയോജിപ്പുകൾ തുറന്നു പറയുന്നത് ഇന്ദിര കേട്ടിരിക്കും. ശേഷം, ഇന്ദിര പറയുമായിരുന്നത്രേ: ‘‘പ്രണബിനു പറയാനുള്ളത് പറഞ്ഞു, ഇനി ഞാൻ പറഞ്ഞതു പോയി ചെയ്യുക’’ എന്ന്. വിയോജിപ്പുകളുണ്ടാകുമ്പോഴും സോണിയയാണ് ‘ബോസ്’ എന്നംഗീകരിച്ചായിരുന്നു പ്രണബിന്റെ പ്രവർത്തനമെന്നും പുസ്തകത്തിലുണ്ട്. 

∙ ആദരവോടെ മൻമോഹൻ 

ധനമന്ത്രിയെന്ന നിലയിൽ 1982ൽ റിസർവ് ബാങ്കിൽ താൻ നിയമിച്ച ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയായും അദ്ദേഹത്തിനു കീഴിൽ പിന്നീടു മന്ത്രിയായും പ്രവർത്തിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും പ്രണബ് വിശദീകരിച്ചിട്ടുണ്ടത്രേ. ഇന്ദിര ഗാന്ധി, റാവു സർക്കാരുകളുമായുള്ള താരതമ്യത്തിൽ താൻ ഏറ്റവും കൂടുതൽ സ്വതന്ത്രനായി പ്രവർത്തിച്ചിട്ടുള്ളത് ഒന്നാം മൻമോഹൻ സർക്കാരിനു കീഴിലായിരുന്നുവെന്നും അദ്ദേഹം ആദരവോടെയായിരുന്നു തന്നെ കണ്ടിരുന്നതെന്നുമാണ് പ്രണബിന്റെ വിലയിരുത്തലെന്ന് മകൾ ഓർക്കുന്നു. 

കോൺഗ്രസ് പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിക്കുന്ന പ്രണബ് മുഖര്‍ജി (ഫയൽ ഫോട്ടോ: മനോരമ)

രണ്ടാം യുപിഎ സർക്കാരിൽ പുറത്തുനിന്നുള്ള ചിലരുടെ പ്രചാരണത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്ന സൂചനയും പുസ്തകത്തിലുണ്ട്. മന്ത്രിസഭയിലെ ചിലരെക്കുറിച്ചും കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെക്കുറിച്ചുമുള്ള വിയോജിപ്പുകൾ മൻമോഹൻ പ്രണബിനോട് പങ്കിട്ടിരുന്നുവെന്നാണ് പുസ്തകത്തിലെ മറ്റൊരു വിലയിരുത്തൽ. ഒരുഘട്ടത്തിൽ മൻമോഹൻ രാജിവയ്ക്കാൻ പോലും തയാറായി. എന്നാൽ, കോൺഗ്രസ് പ്രസിഡന്റുമായി സംസാരിച്ചു പ്രശ്നപരിഹാരത്തിനു ശ്രമിക്കാനായിരുന്നു പ്രണബ് ഉപദേശിച്ചിരുന്നതെന്നും മകൾ എഴുതുന്നു. 

∙ ആഭ്യന്തരമെങ്കിലും... 

2004ൽ പ്രധാനമന്ത്രിയാക്കിയില്ലെന്നതിനു പുറമേ, ആദ്യ യുപിഎ മന്ത്രിസഭയിൽ ആഗ്രഹിച്ച വകുപ്പുകളായിരുന്നില്ല പ്രണബിനു കിട്ടിയതെന്നും പുസ്തകത്തിലുണ്ട്. ആഭ്യന്തര വകുപ്പായിരുന്നു പ്രണബിന്റെ മനസ്സിൽ മുൻഗണന. സോണിയ ഗാന്ധി അതുറപ്പു നൽകിയെങ്കിലും പിന്നീട് മനംമാറ്റമുണ്ടായെന്നും പുസ്തകത്തിലുണ്ട്. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, പ്രതിരോധ വകുപ്പിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ പരിഹരിക്കാൻ പ്രണബ് അല്ലാതെ മറ്റാരും മനസ്സിൽ ഇല്ലെന്നായിരുന്നു സോണിയ പ്രതികരിച്ചതെന്നും പുസ്തകം വ്യക്തമാക്കുന്നു. 

പ്രണബ് മുഖർജി (File Photo by Shahbaz Khan/PTI)

∙ മോഹിച്ചിരുന്ന കസേര 

ഒരുനാൾ പ്രധാനമന്ത്രിയാകാൻ മോഹിച്ചിരുന്നുവെന്ന് പ്രണബ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. 1984ൽ ഇന്ദിരയുടെ വിയോഗശേഷവും 1990ൽ വി.പി. സർക്കാരിന്റെ വീഴ്ചയ്ക്കു പിന്നാലെയും പ്രണബിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തിലേക്ക് ഉയർന്നിരുന്നുവെന്നും റിപ്പോർട്ടുകളെ ഉദ്ധരിച്ച് പുസ്തകം ചൂണ്ടിക്കാട്ടുന്നു. അതേസമയം, കൈപ്പിടിയിലെത്തിയ പ്രധാനമന്ത്രിസ്ഥാനം ത്യാഗം ചെയ്ത സോണിയ ഗാന്ധി തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് ഡയറിയിൽ പ്രണബ് കുറിച്ചത്. അതേസമയം, പകരം ആ പദവിയിൽ താൻ എത്തുമെന്ന് പ്രണബ് പ്രതീക്ഷിച്ചിരുന്നില്ലെന്നും സോണിയയും മൻമോഹൻ സിങ്ങും തമ്മിൽ നേരത്തേ മുതലുള്ള അടുപ്പം ചൂണ്ടിക്കാട്ടി പ്രണബ് വ്യക്തമാക്കിയിട്ടുണ്ട്. 1999ൽ വാജ്പേയി സർക്കാർ വീഴുമ്പോൾ ഇടക്കാല സർക്കാരിനുള്ള ശ്രമത്തിലും സോണിയയുടെ മനസ്സിൽ മൻമോഹന്റെ പേരായിരുന്നുവെന്നാണ് പ്രണബിന്റെ നിരീക്ഷണം.  

∙ സഹായിച്ച ചെന്നിത്തല 

1992ൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇരുനൂറോളം വോട്ടുനേടാനായതിനെക്കുറിച്ചു വിവരിക്കുമ്പോൾ ആ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ഉൾപ്പെടെ ഏതാനും അടുപ്പക്കാർ നൽകിയ പിന്തുണ പ്രണബ് രേഖപ്പെടുത്തിയിട്ടുണ്ട്. സിദ്ധാർഥ ശങ്കർറേയും മമത ബാനർജിയും തൊടുത്തുവിട്ട പ്രചാരണവും മറ്റു ചില കാരങ്ങളുമാണ് പരാജയത്തിലേക്ക് എത്തിച്ചത്. എങ്കിലും രമേശ് ചെന്നിത്തലയും ഏതാനും നേതാക്കളും തനിക്കു വേണ്ടി അവരാൽ കഴിയുന്നതു ചെയ്തുവെന്ന് പ്രണബിനെ ഉദ്ധരിച്ചു പുസ്തകം ചൂണ്ടിക്കാട്ടുന്നു. 

∙ പുസ്തകത്തിനിപ്പുറം? 

രാഷ്ട്രീയം‌ ഉപേക്ഷിക്കുന്നുവെന്ന് ട്വിറ്ററിൽ കുറിച്ചപ്പോഴും കോൺഗ്രസിന്റെ പ്രാഥമിക അംഗമായി തുടരുമെന്നായിരുന്നു ശർമിഷ്ഠ പറഞ്ഞത്. രാഷ്ട്രത്തെ സേവിക്കാൻ പല വഴികളുമുണ്ട്. കഥക് നർത്തകി കൂടിയായ തനിക്ക് 56 ആണ് പ്രായം. സജീവമായി പ്രവർത്തിക്കാൻ ഏകദേശം 10 വർഷമേ ഇനി ബാക്കിയുള്ളൂ എന്നും 2021ൽ ശർമിഷ്ഠ പറഞ്ഞിട്ടുണ്ട്. ആ 10 വർഷക്കാലത്തെ സമയം നൃത്തവും കലയും പോലെ ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നെന്നു പറഞ്ഞെങ്കിലും രാഷ്ട്രീയം അവരുടെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. പുസ്തകത്തിനു പിന്നാലെ ആ വഴിയിലേക്ക് അവർ തിരിച്ചെത്തുമോയെന്നാണ് ഇനിയറിയേണ്ടത്. ശർമിഷ്ഠയുടെ സഹോദരനും കോൺഗ്രസ് മുൻ എംപിയുമായ അഭിജിത് മുഖർജി നേരത്തേ തൃണമൂൽ കോൺഗ്രസിൽ ചേർന്നെങ്കിലും കോൺഗ്രസ് നേതാക്കളുമായി ഇന്നും അടുത്ത ബന്ധം പുലർത്തുന്നയാളാണ്.

English Summary:

Pranab: My Father: Sharmistha Mukherjee Book uncover Congress Political Landscape focusing Rahul Gandhi's leadership Capability