മറ്റപ്പള്ളി മലയുടെ തലയെടുപ്പ് എന്നും നില നിൽക്കുമോ? പ്രദേശ വാസികളായ സാധാരണക്കാരുടെയും കക്ഷി രാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് ഉയർന്നതോടെയാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലയിൽ നിന്നുള്ള മണ്ണെടുപ്പ് താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനിച്ചത്. തുടർന്ന് കലക്ടർ നടത്തിയ അന്വേഷണത്തിൽ മണ്ണെടുപ്പിന് അനുമതി നൽകിയതിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു ഗുരുതരമായ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടി തീരുമാനിക്കേണ്ടതു ഹൈക്കോടതിയും സർക്കാരുമാണ്. മണ്ണെടുപ്പ് വലിയ ജനരോഷത്തിനു ഇടയാക്കിയതിനു പിന്നാലെ കലക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിലും അനുമതി നൽകിയതു സംബന്ധിച്ചു പുനഃപരിശോധനയ്ക്ക് നിർദേശിക്കുന്നു.

മറ്റപ്പള്ളി മലയുടെ തലയെടുപ്പ് എന്നും നില നിൽക്കുമോ? പ്രദേശ വാസികളായ സാധാരണക്കാരുടെയും കക്ഷി രാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് ഉയർന്നതോടെയാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലയിൽ നിന്നുള്ള മണ്ണെടുപ്പ് താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനിച്ചത്. തുടർന്ന് കലക്ടർ നടത്തിയ അന്വേഷണത്തിൽ മണ്ണെടുപ്പിന് അനുമതി നൽകിയതിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു ഗുരുതരമായ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടി തീരുമാനിക്കേണ്ടതു ഹൈക്കോടതിയും സർക്കാരുമാണ്. മണ്ണെടുപ്പ് വലിയ ജനരോഷത്തിനു ഇടയാക്കിയതിനു പിന്നാലെ കലക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിലും അനുമതി നൽകിയതു സംബന്ധിച്ചു പുനഃപരിശോധനയ്ക്ക് നിർദേശിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റപ്പള്ളി മലയുടെ തലയെടുപ്പ് എന്നും നില നിൽക്കുമോ? പ്രദേശ വാസികളായ സാധാരണക്കാരുടെയും കക്ഷി രാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് ഉയർന്നതോടെയാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലയിൽ നിന്നുള്ള മണ്ണെടുപ്പ് താൽക്കാലികമായി നിർത്തി വയ്ക്കാൻ തീരുമാനിച്ചത്. തുടർന്ന് കലക്ടർ നടത്തിയ അന്വേഷണത്തിൽ മണ്ണെടുപ്പിന് അനുമതി നൽകിയതിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു ഗുരുതരമായ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടി തീരുമാനിക്കേണ്ടതു ഹൈക്കോടതിയും സർക്കാരുമാണ്. മണ്ണെടുപ്പ് വലിയ ജനരോഷത്തിനു ഇടയാക്കിയതിനു പിന്നാലെ കലക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിലും അനുമതി നൽകിയതു സംബന്ധിച്ചു പുനഃപരിശോധനയ്ക്ക് നിർദേശിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റപ്പള്ളി മലയുടെ തലയെടുപ്പ് എന്നും നില നിൽക്കുമോ? പ്രദേശ വാസികളായ സാധാരണക്കാരുടെയും കക്ഷി രാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് ഉയർന്നതോടെയാണ് ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലയിൽ നിന്നുള്ള മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനിച്ചത്.

തുടർന്ന് കലക്ടർ നടത്തിയ അന്വേഷണത്തിൽ മണ്ണെടുപ്പിന് അനുമതി നൽകിയതിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു ഗുരുതരമായ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടി തീരുമാനിക്കേണ്ടതു ഹൈക്കോടതിയും സർക്കാരുമാണ്. മണ്ണെടുപ്പ് വലിയ ജനരോഷത്തിന് ഇടയാക്കിയതിനു പിന്നാലെ കലക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിലും അനുമതി നൽകിയതു സംബന്ധിച്ചു പുനഃപരിശോധനയ്ക്ക് നിർദേശിക്കുന്നു.

ADVERTISEMENT

സർക്കാരിനെ സംബന്ധിച്ച് മറ്റപ്പള്ളി പ്രശ്നം ഓരോ ദിവസവും തലവേദനയായി മാറുകയാണ്. മന്ത്രി പി.പ്രസാദിന്റെ വീടിനു തൊട്ടടുത്താണു വിവാദമായ മണ്ണെടുപ്പ്. നാട്ടിലെ പ്രശ്നമെന്ന നിലയ്ക്കും പരിസ്ഥിതി വിഷയങ്ങളിൽ കടുത്ത നിലപാടുള്ളയാൾ എന്ന നിലയ്ക്കും മന്ത്രി ഇതിൽ ഇടപെട്ടിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചതും മന്ത്രിയാണ്. ആ യോഗത്തിലെ തീരുമാനപ്രകാരമാണു കലക്ടർ ജോൺ വി.സാമുവലിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്.

മറ്റപ്പള്ളി മലയിൽ നിന്ന് മണ്ണ് ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കലക്ടറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം നാട്ടുകാരിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു . (ഫയൽ ചിത്രം: മനോരമ)

നിയമലംഘനമുണ്ടായെന്നു കലക്ടർ സർക്കാരിനെ അറിയിച്ച സ്ഥിതിക്ക് ഇനി സർക്കാരിന്റെയും മന്ത്രിയുടെയും നിലപാട് വളരെ പ്രസക്തമാണ്. ഭരണകക്ഷി എംഎൽഎ ആയ എം.എസ്.അരുൺകുമാർ അടക്കമുള്ളവർക്കെതിരെ പൊലീസ് നടപടി ഉണ്ടായതും വിവാദമായി. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചാണു മണ്ണെടുപ്പിനെ എതിർക്കുന്നത് എന്നത് സർക്കാരിനു കാര്യങ്ങൾ എളുപ്പമാക്കേണ്ടതുമാണ്. ഇനി സർക്കാരിന്റെ തീരുമാനം എന്തെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

∙ മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് സംബന്ധിച്ച് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ്?

മറ്റപ്പള്ളി മണ്ണെടുപ്പ് സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ചയാണ് കലക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ദേശീയപാത വികസനത്തിനായി നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുക്കാനുള്ള അനുമതി നൽകിയതാണ് വിവാദത്തിൽ എത്തിയത്. ഈ അനുമതി അധികൃതർ പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിലാണ് അടുത്ത നടപടി.

ADVERTISEMENT

കലക്ടറുടെ അന്വേഷണ റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ മതി പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാകാൻ. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) പാലിച്ചില്ലെന്നും പ്രദേശത്തെ മണ്ണെടുപ്പിനെപ്പറ്റി ഭൗമശാസ്ത്ര പഠന കേന്ദ്രം (സെസ്) 2009ൽ നടത്തിയ പഠനത്തിലെ ശുപാർശകൾ പരിഗണിച്ചില്ല എന്നും കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മറ്റപ്പള്ളി മലയിലെ മണ്ണ് ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം. (ചിത്രം: മനോരമ)

ഇവ ഗുരുതരമായ വീഴ്ചകളാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. ഖനനവുമായി മുന്നോട്ടു പോയാൽ വലിയ തോതിൽ ജനരോഷത്തിനു കാരണമാകുമെന്നും പ്രദേശത്തു ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ആ നിലയ്ക്കും കാര്യങ്ങൾ സങ്കീർണമാണ്. സർവകക്ഷി യോഗത്തിൽ ഉയർന്ന 2 ആരോപണങ്ങൾ ശരിയല്ലെന്നു നേരിട്ടുള്ള പരിശോധനയിൽ വ്യക്തമായെന്നു കലക്ടർ റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാത്ത സർവേ നമ്പറിൽനിന്നു മണ്ണെടുത്തു, ഖനന സ്ഥലത്തിന്റെ 100 മീറ്റർ ചുറ്റളവിൽ ജലസംഭരണിയുണ്ട് എന്നിവയായിരുന്നു ആ ആരോപണങ്ങൾ. പക്ഷേ, അതു വിഷയത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാണ്.

∙ മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് സംബന്ധിച്ച് എന്തൊക്കെയാണ് കലക്ടർ അന്വേഷിച്ചത്?

പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സർവകക്ഷി യോഗം നടന്നത്. മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ ഉന്നയിക്കപ്പെട്ടത് 5 പ്രശ്നങ്ങളാണ്. അവയാണ് കലക്ടറുടെ നേതൃത്വത്തിൽ അന്വേഷിച്ചത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ അനുമതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 2022 ഓഗസ്റ്റ് 8ലെ നിർദേശങ്ങൾ പാലിച്ചാണോ? ക്വാറിയിങ് പെർമിറ്റ് നൽകിയ സർവേ നമ്പറിൽപെട്ട ഭൂമിയിൽനിന്നാണോ ഖനനം നടത്തിയത്?

ADVERTISEMENT

പെർമിറ്റ് നൽകാത്ത സർവേ നമ്പറിൽ പെട്ട ഭൂമിയിൽനിന്ന് അനധികൃതമായി ഖനനം നടന്നിട്ടുണ്ടോ? പെർമിറ്റ് നൽകുന്നതിനു മുൻപ് ഈ മേഖലയുമായി ബന്ധപ്പെട്ട് ഭൗമശാസ്ത്ര പഠന കേന്ദ്രം (സെസ്) നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ആസ്പദമാക്കിയുള്ള കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ടോ? ഖനനം ചെയ്യുന്ന സ്ഥലത്തുനിന്ന് 100 മീറ്റർ പരിധിക്കുള്ളിൽ ജലസംഭരണി സ്ഥിതി ചെയ്യുന്നു എന്ന വാദം ശരിയാണോ? ഇക്കാര്യങ്ങൾ അന്വേഷിച്ച കലക്ടറുടെ റിപ്പോർട്ട് ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്.

മറ്റപ്പള്ളി മലയിൽ നിന്ന് മണ്ണ് ഖനനം ചെയ്യുന്നു. മണ്ണ് കൊണ്ടുപോകാനായി കിടക്കുന്ന ലോറികളും കാണാം. (ഫയൽ ചിത്രം: മനോരമ)

∙ മറ്റപ്പള്ളി മണ്ണെടുപ്പ് സംബന്ധിച്ച് കലക്ടറുടെ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്?

ഖനന അനുമതി നൽകുന്ന പ്രദേശം ജനവാസ കേന്ദ്രത്തിൽ ഉൾപ്പെട്ടതാകരുതെന്നും അനുമതി നൽകുന്ന പ്രദേശത്തെ മണ്ണ് ഉറപ്പില്ലാത്തതും കുന്നിൻചെരിവും ആകരുതെന്നും എസ്ഒപി നിഷ്കർഷിച്ചിട്ടുണ്ട്. ഇവിടെ യന്ത്രവൽകൃത ഖനനം പാടില്ലെന്നു 2009ൽ സെസ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ ശുപാർശയുമുണ്ട്. യന്ത്രവൽകൃത ഖനനത്തിനു മുൻപ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും സെസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ജില്ലാ ജിയോളജിസ്റ്റ് ഇക്കാര്യങ്ങൾ പരിശോധിച്ചതായി രേഖകളിൽ കാണുന്നില്ല.

എസ്ഒപിയിലെ നിർദേശങ്ങൾ പാലിക്കുന്ന രീതിയിൽ ഒരു റിപ്പോർട്ടുമില്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്. മൈനിങ് ആൻ‍‍‍ഡ് ജിയോളജി ഡയറക്ടറുടെ സർക്കുലർ പ്രകാരം മാത്രമാണു പെർമിറ്റ് നൽകിയത്. പെർമിറ്റിൽ അനുവദിച്ച സർവേ നമ്പറിൽനിന്നു മാത്രമേ ഖനനം നടത്തിയിട്ടുള്ളൂ. അനധികൃത ഖനനം നടന്നിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അതേ സമയം സെസിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു പരിശോധനയും നടത്തിയിട്ടില്ല. പക്ഷേ ഖനന പെർമിറ്റുള്ള സ്ഥലത്തുനിന്നു ജലസംഭരണിയിലേക്ക് 279.5 മീറ്റർ ദൂരമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

∙ മറ്റപ്പള്ളി മണ്ണെടുപ്പ് സംബന്ധിച്ച അടുത്ത നടപടി എന്താണ് ? പ്രശ്ന പരിഹാരം എത്രത്തോളം അകലെയാണ്

നിയമം പാലിക്കാതെയുള്ള അനുമതി പുനഃപരിശോധിക്കണമെന്നു റിപ്പോർട്ട് പറയുന്നു. ഇക്കാര്യത്തിൽ സർക്കാരിനു വേഗത്തിൽ തീരുമാനം എടുക്കേണ്ടിവരും. പ്രതിഷേധം ഉയർത്തുന്നവരിൽ ആരെങ്കിലും കേന്ദ്ര സർക്കാരിനെയോ ഹരിത ട്രൈബ്യൂണലിനെയോ സമീപിച്ചാൽ കാര്യങ്ങൾ കടുപ്പമാകും എന്നതാണു കാരണം. ഖനനവുമായി മുന്നോട്ടു പോയാൽ വലിയ തോതിൽ ജനരോഷത്തിനു കാരണമാകുമെന്നും പ്രദേശത്തു ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ആ നിലയ്ക്കും കാര്യങ്ങൾ സങ്കീർണമാണ്.

മറ്റപ്പള്ളി മലയിൽ നിന്ന് മണ്ണ് ഖനനം നടത്തുന്നതിനെതിരെ നടന്ന പ്രതിഷേധം. (ചിത്രം: മനോരമ)

പ്രതിഷേധക്കാരെ തുടക്കത്തിൽ പൊലീസ് നേരിട്ട രീതി ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എം.എസ്.അരുൺകുമാർ എംഎൽഎ ഉൾപ്പെടെ പൊലീസിന്റെ ബലപ്രയോഗം നേരിട്ടിരുന്നു. സമരത്തിന്റെ വിഡിയോ നോക്കി ഒട്ടേറെപ്പേരെ കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. സർക്കാർ തലത്തിൽ ഉന്നതതല യോഗം വിളിച്ചു തുടർനടപടി സ്വീകരിക്കണമെന്നും കലക്ടറുടെ റിപ്പോർട്ട് പറയുന്നുണ്ട്. അതനുസരിച്ചു സർക്കാർ എന്തുചെയ്യും എന്നതാണു സമരത്തിന്റെ മുൻനിരയിലുള്ളവർ കാത്തിരിക്കുന്നത്.

∙ മറ്റപ്പള്ളി മലയിൽ നടക്കുന്ന ഖനനത്തിൽ എതിർപ്പു വരാൻ കാരണം എന്താണ്?

കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പര്യോജനയുടെ ഭാഗമായ ദേശീയപാത വികസനത്തിന്റെ കരാറുകാർ നിർമാണത്തിനു മണ്ണെടുക്കാൻ ശ്രമിച്ചതോടെയാണു പ്രശ്നത്തിന്റെ തുടക്കം. വിശ്വസമുദ്ര എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു കരാറുകാർ. റോഡ് നിർമാണത്തിനായി മണ്ണെടുക്കാൻ കണ്ടെത്തിയത് നൂറനാട് ടൗൺ വാർഡ് ‘പവിത്ര’ത്തിൽ പ്രശാന്തകുമാരിയുടെ വക സ്ഥലമാണ്.

ഇതു സമ്മതിച്ച പ്രശാന്തകുമാരി പാലമേൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 20ലെ 9 സർവേ നമ്പറുകളിലായുള്ള 0.9858 ഹെക്ടറിൽനിന്നു 95,700 ടൺ മണ്ണെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നു പെർമിറ്റിന് അപേക്ഷിച്ചു. ഇതിൽ വകുപ്പ് അനുമതി നൽകുകയും ചെയ്തു. ഉയർന്ന കുന്നായ സ്ഥലമാണിത്. മണ്ണെടുക്കാൻ ഉപകരാറെടുത്ത കുറ്റിക്കൽ കൺസ്ട്രക്‌ഷൻസ് കാടു വെട്ടിത്തെളിച്ചു മണ്ണെടുക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാരുടെ എതിർപ്പു തുടങ്ങിയത്. കരാറുകാർ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം നൽകണമെന്നു ജില്ലാ പൊലീസ് മേധാവിക്ക് ഒക്ടോബർ 17ന് കോടതി ഉത്തരവു നൽകി.

മറ്റപ്പള്ളി മലയിൽ നിന്ന് മണ്ണ് ഖനനം ചെയ്യുന്നു. (ഫയൽ ചിത്രം: മനോരമ)

നവംബർ 10ന് പൊലീസ് സംരക്ഷണത്തിൽ മണ്ണെടുപ്പു തുടങ്ങിയെങ്കിലും പ്രതിഷേധവുമായി കൂടുതൽ ആളുകളെത്തി. എം.എസ്.അരുൺകുമാർ എംഎൽഎയും വിവിധ പാർട്ടികളുടെ നേതാക്കളും മുൻനിരയിലുണ്ടായിരുന്നു. ജനങ്ങൾ റോഡ് ഉപരോധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു സമരക്കാരെ മാറ്റി. അന്നു തന്നെ മണ്ണെടുപ്പു നിർത്തിവയ്ക്കുകയും ചെയ്തു. 13ന് പൊലീസ് സംരക്ഷണത്തിൽ മണ്ണെടുപ്പു പുനരാരംഭിച്ചപ്പോഴും ശക്തമായ പ്രതിഷേധമുണ്ടായി. വീണ്ടും മണ്ണെടുപ്പു നിർത്തിവച്ചു.

ഈ ഘട്ടത്തിലാണു മന്ത്രി പി.പ്രസാദ് 16ന് മാവേലിക്കരയിൽ സർവകക്ഷി യോഗം വിളിച്ചത്. പ്രതിഷേധക്കാർ ഉന്നയിച്ച ചില വിഷയങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി കലക്ടറെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ മണ്ണെടുപ്പു നിർത്തിവയ്ക്കാൻ ധാരണയായെങ്കിലും ഒരു തവണ കൂടി മണ്ണെടുക്കാൻ ശ്രമമുണ്ടായി. അതും എതിർപ്പു കാരണം ഉപേക്ഷിച്ചു. 2009ൽ ഈ പ്രദേശത്തുനിന്നു മണ്ണെടുക്കുന്നതു സംബന്ധിച്ചു ഭൗമശാസ്ത്ര പഠന കേന്ദ്രം വിശദമായ പഠനം നടത്തിയിരുന്നു. അതിന്റെ റിപ്പോർട്ടിലും മണ്ണെടുക്കുന്നതിനെതിരായ നിർദേശങ്ങളുണ്ടായിരുന്നു. അതും പരിഗണിക്കാതെയാണ് ഇപ്പോൾ മണ്ണെടുക്കാൻ അനുമതി നൽകിയതെന്നു കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി.

English Summary:

What are the actual issues related to the mining of Matapally Hill in Alappuzha Palamel Panchayat?