മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ലാൽഡുഹോമ എന്ന ഐപിഎസ് ഓഫിസർ തന്റെ ലക്ഷ്യത്തിനായി കാത്തിരുന്നത് നീണ്ട മൂന്നര പതിറ്റാണ്ടാണ്. മിസോറം മാറി മാറി ഭരിച്ച കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടും (എംഎൻഎഫ്) അല്ലാത്ത പുതിയ സർക്കാരായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സൊറാം പീപ്പീൾസ് മൂവ്മെന്റ് (സെഡ്പിഎം) എന്ന പുതിയ പാർട്ടിയുടെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് മിസോറമിൽ അധികാരമേൽക്കുമ്പോള്‍ ലക്ഷ്യത്തിലെത്തിയത് ലാൽഡുഹോമയുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം.  വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറമിന്റെ ചരിത്രത്തോളം പ്രധാനപ്പെട്ടതാണ് ലാൽഡുഹോമയുടെ രാഷ്ട്രീയചരിത്രവും. അധികാരമുള്ള പാർട്ടിക്കൊപ്പം തുടർന്നിരുന്നെങ്കിൽ വലിയ ഉയരങ്ങളിൽ നേരത്തേതന്നെ അദ്ദേഹം എത്തുമായിരുന്നു. ഐപിഎസ് ഓഫിസർ എന്ന നിലയിൽ ഗോവയിലെ ലഹരിമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടിയെടുത്തപ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ലാൽഡുഹോമ എന്ന ഐപിഎസ് ഓഫിസർ തന്റെ ലക്ഷ്യത്തിനായി കാത്തിരുന്നത് നീണ്ട മൂന്നര പതിറ്റാണ്ടാണ്. മിസോറം മാറി മാറി ഭരിച്ച കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടും (എംഎൻഎഫ്) അല്ലാത്ത പുതിയ സർക്കാരായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സൊറാം പീപ്പീൾസ് മൂവ്മെന്റ് (സെഡ്പിഎം) എന്ന പുതിയ പാർട്ടിയുടെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് മിസോറമിൽ അധികാരമേൽക്കുമ്പോള്‍ ലക്ഷ്യത്തിലെത്തിയത് ലാൽഡുഹോമയുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം. 

വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറമിന്റെ ചരിത്രത്തോളം പ്രധാനപ്പെട്ടതാണ് ലാൽഡുഹോമയുടെ രാഷ്ട്രീയചരിത്രവും. അധികാരമുള്ള പാർട്ടിക്കൊപ്പം തുടർന്നിരുന്നെങ്കിൽ വലിയ ഉയരങ്ങളിൽ നേരത്തേതന്നെ അദ്ദേഹം എത്തുമായിരുന്നു. ഐപിഎസ് ഓഫിസർ എന്ന നിലയിൽ ഗോവയിലെ ലഹരിമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടിയെടുത്തപ്പോഴാണ് ലാൽഡുഹോമ ആദ്യം പത്രങ്ങളിലെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടുന്നത്.ഹിപ്പി കാലഘട്ടമായിരുന്നു അത്. വൈകാതെ ഇന്ദിരാഗാന്ധിയുടെ സുരക്ഷാചുമതലയിലേക്ക് മാറി. 

ADVERTISEMENT

∙ കലാപത്തിൽ സമാധാനം തേടി...

മിസോ കലാപത്തിന്റെ നാട്ടിൽനിന്നു വരുന്ന ലാൽഡുഹോമയിൽ ഒരു രാഷ്ട്രീയനേതാവിനെ ആദ്യം കണ്ടത് ഇന്ദിരയാണ്. അങ്ങനെ പൊലീസ് സർവീസിൽനിന്നു രാജിവച്ച് ലാൽഡുഹോമ കോൺഗ്രസിൽ ചേർന്നു. മിസോറമിലെ ഏക എംപി സീറ്റിൽ മത്സരിച്ച് ഡൽഹിയിലെത്തി. മിസോ കലാപം ആളിക്കത്തിയ ശേഷം സായുധഗ്രൂപ്പുകൾ സർക്കാരുമായി ചർച്ച ചെയ്യാൻ തയാറെടുത്ത കാലമായിരുന്നു അത്. അന്നത്തെ ഭീകരസംഘടനയായിരുന്ന എംഎൻഎഫിന്റെ പരമോന്നതനേതാവ് ലാൽഡെംഗയുമായി ചർച്ച ചെയ്യാൻ ലാൽഡുഹോമയെ ഇന്ദിരാഗാന്ധി ലണ്ടനിലേക്ക് അയച്ചു. 

ലാൽഡുഹോമ (PTI Photo)

കേന്ദ്ര സർക്കാരുമായി ധാരണയിലെത്തി സമാധാനക്കരാർ ഒപ്പിടാൻ  ലാൽഡെംഗയെ ലാൽഡുഹോമ നിർബന്ധിച്ചു. ഇന്ദിരാഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ചവരെ നിശ്ചയിച്ചിരുന്നെങ്കിലും അതിനു തൊട്ടുമുൻപ് ഇന്ദിര വെടിയേറ്റു മരിച്ചു. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് മിസോ സമാധാനക്കരാറിൽ ഒപ്പിടുന്നത്.

∙ ആദ്യത്തെ അയോഗ്യത!

ADVERTISEMENT

കൂറുമാറ്റനിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന രാജ്യത്തെ ആദ്യം എംപിയാണ് ലാൽഡുഹോമ. മിസോ ജനതയെ കോൺഗ്രസ് വഞ്ചിക്കുകയാണെന്ന് ആരോപിച്ച് ലാൽഡുഹോമ പാർട്ടിവിട്ട് 1986ൽ മിസോ നാഷനൽ യൂണിയൻ രൂപീകരിച്ചു. ഇത് പിന്നീട് മിസോറം പീപ്പിൾസ് കോൺഫറൻസിൽ ലയിച്ചു. 1988ൽ പുതുതായി കൊണ്ടുവന്ന കൂറുമാറ്റനിയമപ്രകാരം ലാൽഡുഹോമ പുറത്തായി. മൂന്നു പതിറ്റാണ്ടിനു ശേഷം മിസോറം നിയമസഭയിൽനിന്നും അദ്ദേഹം കൂറുമാറ്റ നിയമപ്രകാരം  പുറത്താക്കപ്പെട്ടു. ഇങ്ങനെ പുറത്താക്കപ്പെടുന്ന ആദ്യത്തെ മിസോ എംഎൽഎയുമായി. 

സത്യപ്രതിജ്ഞയ്ക്കു ശേഷം ലാൽഡുഹോമയും 11 മന്ത്രിമാരും ഗവർണർക്കൊപ്പം (Photo: IANS)

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച ലാൽഡുഹോമയുടെ പിന്നീടുള്ള ജീവിതം മുഴുവൻ കോൺഗ്രസും എംഎൻഎഫും അല്ലാത്ത സർക്കാർ മിസോറമിൽ രൂപീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മിസോ പ്രക്ഷോഭങ്ങളിലൂടെ ഉദിച്ചുയർന്ന എംഎൻഎഫ് മിസോ ജനതയുടെ വംശീയമായ  ആശാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന സമയത്താണ് ലാൽഡുഹോമ പുതിയ മിസോറമിനായി ഒരു പാർട്ടി രൂപീകരിച്ചത്. മിസോറം, മണിപ്പുർ എന്നിവയ്ക്കു പുറമേ മ്യാൻമറിലെ ചിൻ സ്റ്റേറ്റ് ഉൾപ്പെടെയുള്ളവയിലെ സോ ജനതയുടെ (മിസോ, കുക്കി, ചിൻ) ഏകീകരണം ലക്ഷ്യമിട്ട് തീവ്ര മിസോ ആശയങ്ങളിലൂന്നി എംഎൻഎഫ് പ്രവർത്തിക്കുമ്പോഴാണ് മധ്യമാർഗത്തിലൂടെയുള്ള ലാൽഡുഹോമയുടെ രാഷ്ട്രീയ പ്രചാരണങ്ങൾ. 

∙ അതികായനെ തോൽപിച്ച്...

ഇടക്കാലത്ത് ലാൽഡുഹോമ എംഎൻഎഫിൽ ചേർന്നെങ്കിലും പാർട്ടി പിളർത്തി പുറത്തുപോയി. എംഎൻഎഫ് (നാഷനലിസ്റ്റ്) എന്ന പുതിയ പാർട്ടി ലാൽഡുഹോമയുടെ നേതൃത്വത്തിൽ രൂപീകരിച്ചു. ഇതിന്റെ പേര് പിന്നീട് സൊറാം നാഷനലിസ്റ്റ് പാർട്ടി (സെഡ്എൻപി) എന്നാക്കി മാറ്റി. 2003, 2008 വർഷങ്ങളിൽ സെഡ്എൻപി സ്ഥാനാർഥിയായി അദ്ദേഹം നിയമസഭയിലെത്തി. 2018ലെ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി സെഡ്എൻപി ഉൾപ്പെടെ ആറു രാഷ്ട്രീയപാർട്ടികളും പൗരസംഘടനകളും ഒന്നിച്ച് സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) രൂപീകരിച്ചു. 

Show more

ADVERTISEMENT

തിരഞ്ഞെടുപ്പു കമ്മിഷന്റെ റജിസ്ട്രേഷൻ പൂർത്തിയാകാത്തതിനാൽ സ്വതന്ത്രസ്ഥാനാർഥികളായിട്ടാണ് സെഡ്പിഎം സ്ഥാനാർഥികൾ മൽസരിച്ചത്. എംഎൻഎഫ് തൂത്തുവാരിയ ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മറികടന്ന് പ്രധാന പ്രതിപക്ഷമാകാൻ സെഡ്പിഎമ്മിന് കഴിഞ്ഞു. അഞ്ചു തവണ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ അതികായകൻ ലാൽ താൻഹാവ്‌ലയെയായിരുന്നു ലാൽഡുഹോമ ആ തിരഞ്ഞെടുപ്പിൽ തോൽപിച്ചിരുന്നത്. ഇതോടെ മിസോറമിന്റെ എക്കാലത്തെയും തലയെടുപ്പുള്ള നേതാക്കളിൽ ഒരാൾ ലാൽ താൻഹാവ്‌ല  രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു.

മിസോറമിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട‍്. അധികാരത്തിൽനിന്നു പുറത്തുപോയ സർക്കാരിൽനിന്ന് നമുക്ക് ആകെ ലഭിച്ചത് അതു മാത്രമാണ്. പക്ഷേ ഞങ്ങളുടെ പ്രതിജ്ഞകൾ പാലിക്കുകതന്നെ ചെയ്യും. സാമ്പത്തിക പരിഷ്കരണം അനിവാര്യമാണ്. അതിനായുള്ള വിഭവസമാഹരണത്തിന് ഒരു ടീം രൂപീകരിച്ചുതന്നെ പ്രവർത്തനം ആരംഭിക്കും.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ലാൽഡുഹോമ പറഞ്ഞത്.

2019ൽ സെഡ്പിഎം രാഷ്ട്രീയ പാർട്ടിയായി റജിസ്റ്റർ ചെയ്യ്തതോടെ ലാൽഡുഹോമ പാർട്ടി നേതാവായി. സെഡ്പിഎമ്മിന്റെ മുന്നേറ്റം കണ്ട എംഎൻഎഫ് സ്പീക്കർക്ക് പരാതി നൽകി. സ്വതന്ത്രനായി ജയിച്ച എംഎൽഎ പിന്നീട് പാർട്ടിയിൽ ചേരുന്നത് കൂറുമാറ്റനിയമത്തിന് കീഴിൽ വരുമെന്നായിരുന്നു പരാതി. ലാൽഡുഹോമ വീണ്ടും അയോഗ്യനാക്കപ്പെട്ടു. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ, ലാൽഡുഹോമ മിന്നുന്ന ജയം നേടി.

∙ മിസോ താൽപര്യങ്ങൾക്കൊപ്പം

അതിതീവ്ര മിസോ ദേശീയതയിലൂന്നിയാണ് എംഎൻഎഫ് പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സോ ജനതയെ ഒന്നിപ്പിക്കാൻ ലക്ഷ്യമിടുന്ന പാർട്ടി മണിപ്പുർ കലാപത്തിൽ കുക്കികൾക്കൊപ്പം നിന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ സ്ഥാപകാംഗമാണ് എംഎൻഎഫിന്റെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സൊറാം താംഗയെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഐസോളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധറാലി നടന്നു. മ്യാൻമറിൽ ഇരകളാക്കപ്പെട്ട ചിൻ അഭയാർത്ഥികൾക്ക് കേന്ദ്ര സർക്കാറിന്രെ നിർദേശങ്ങൾ തള്ളി സൊറാം താംഗ മിസോറമിൽ അഭയം നൽകി. അതി തീവ്രമിസോ ദേശീയത ഇത്തവണയും തന്റെ തുണയ്ക്കെത്തുമെന്നായിരുന്നു സൊറാംതാഗയുടെ വിശ്വാസം. എന്നാൽ അതു വിജയിച്ചില്ലെന്നു മാത്രം.

Show more

സദ്ഭരണവും അഴിമതി രഹിത ഭരണവും മുന്നോട്ടുവച്ചാണ് സെഡ്പിഎം ജയിച്ചത്. എങ്കിലും മിസോ താൽപര്യങ്ങൾക്കൊപ്പമാണ് ലാൽഡുഹോമയും. മണിപ്പുരിൽ രാഷ്ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട അദ്ദേഹം മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പറഞ്ഞു. മണിപ്പുരിൽ നടക്കുന്നത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള കലാപമല്ലെന്നും സംസ്ഥാന സർക്കാറും ഗോത്രവിഭാഗക്കാരും തമ്മിലുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയവീക്ഷണങ്ങളുള്ള പ്രാദേശിക പാർട്ടിയായിട്ടാണ് സ്വന്തം പാർട്ടിയെ അദ്ദേഹം കാണുന്നത്.

∙ ഇനി ‘പുതിയ മിസോറം’

മിസോറം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽഎ ബേറിൽ വാന്നെയ്സാംഗി.

ചെറുപ്പക്കാരും ‘ലോക്കൽ ഹീറോ’കളുമായിരുന്നു സെഡ്പിഎമ്മിന്റെ സ്ഥാനാർഥികൾ. രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച സ്റ്റാർ സ്ട്രൈക്കർ ജെജെ ലാൽപെഖുല സെഡ്പിഎം സ്ഥാനാർത്ഥിയായി ജയിച്ചവരിൽ ഒരാളാണ്. മിസോ സ്നൈപ്പർ എന്നറിയപ്പെടുന്ന അദ്ദേഹം എംഎൻഎഫ് മന്ത്രിയെയെയാണ് തോൽപിച്ചത്. ഫുട്ബോൾ സംഘാടകനും  മാധ്യമപ്രവർത്തകനുമായ ടെറ്റിയ മാർ, റേഡിയോ ജോക്കി ബേറിൽ വാന്നെയ്സാംഗി തുടങ്ങിയവരും ജയിച്ചു.  മിസോറം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽഎയാണ് 32 കാരിയായ ബേറിൽ. ചരിത്രത്തിലാദ്യമായി മിസോറം നിയമസഭയിൽ മൂന്നു വനിതകളുണ്ട്. ഒരു വനിതയിലധികം പേരെ ഇതുവരെ മിസോറം നിയമസഭ കണ്ടിട്ടില്ല.

കുഞ്ഞൻ സംസ്ഥാനമാണെങ്കിലും  മ്യാൻമർ അതിർത്തിയിലുള്ള മിസോറം തന്ത്രപ്രധാനമായ സംസ്ഥാനമാണ്. മ്യാൻമർ അഭയാർഥികളുടെ ഒഴുക്കും മണിപ്പുർ കലാപത്തിലെ ഇരകളായ കുക്കികളുടെ വരവും തുടങ്ങി അനവധി പ്രശ്ങ്ങൾ നേരിടാനുണ്ട് പുതിയ മുഖ്യമന്ത്രിക്ക്. ‘പുതിയ മിസോറം’ ആണ് അദ്ദേഹത്തിന്റെ വാഗ്ദാനം. 

ജെജെ ലാൽപെഖുലയെ എടുത്തുയർത്തി വിജയം ആഘോഷിക്കുന്ന സെഡ്പിഎം പ്രവർത്തകർ.

ആദ്യമായിട്ടല്ല പക്ഷേ ലാൽഡുഹോമ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരിക്കുന്നത്. ഐപിഎസ് ലഭിക്കും മുൻപ് മിസോറമിലെ ആദ്യ മുഖ്യമന്ത്രി സി. ചുൻഗയുടെ ഓഫിസിലെ പ്രിൻസിപ്പൽ അസിസ്റ്റൻറ് ആയിരുന്നു അദ്ദേഹം. പിന്നീട് ഈവനിങ് കോഴ്സിൽ ചേർന്ന് ഡിസ്റ്റിം‌ം‌ക്‌ഷനോടെ ഡിഗ്രി പാസായതിനു ശേഷമാണ് ഐപിഎസ് എടുക്കുന്നത്. പരാമാധികാര മിസോ നാടിനായി തോക്കെടുത്ത സൊറാം താംഗയ്ക്കു പകരം ഇനി കലാപകാരികളുടെ തോക്ക് താഴെ വയ്പ്പിച്ച ലാൽഡുഹോമ മിസോറം ഭരിക്കും.

English Summary:

What Factors Contributed to Lalduhoma's Impressive Victory in Mizoram? What is His Political Journey and Life Story?