അയോധ്യയിലെങ്ങും അനുഗ്രഹവർഷം; ക്ഷണം 7000 പേർക്ക്, പുരോഹിതർ വാരാണസിയിൽ നിന്ന്, നിറദീപക്കാഴ്ചയൊരുങ്ങും വിഗ്രഹപ്രതിഷ്ഠയ്ക്ക്
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനായി ഒരുങ്ങുകയാണ് അയോധ്യ. ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നതോടെ അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ പ്രവാഹം ആരംഭിക്കും. ലോകമെങ്ങുമുള്ള രാമഭക്തരുടെ സംഗമ ഭൂമിയായി അയോധ്യ മാറുന്നു. പ്രതിഷ്ഠാ കർമത്തിൽ
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനായി ഒരുങ്ങുകയാണ് അയോധ്യ. ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നതോടെ അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ പ്രവാഹം ആരംഭിക്കും. ലോകമെങ്ങുമുള്ള രാമഭക്തരുടെ സംഗമ ഭൂമിയായി അയോധ്യ മാറുന്നു. പ്രതിഷ്ഠാ കർമത്തിൽ
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനായി ഒരുങ്ങുകയാണ് അയോധ്യ. ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നതോടെ അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ പ്രവാഹം ആരംഭിക്കും. ലോകമെങ്ങുമുള്ള രാമഭക്തരുടെ സംഗമ ഭൂമിയായി അയോധ്യ മാറുന്നു. പ്രതിഷ്ഠാ കർമത്തിൽ
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനായി ഒരുങ്ങുകയാണ് അയോധ്യ. ജനുവരി 22ന് രാമക്ഷേത്രത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നതോടെ അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ പ്രവാഹം ആരംഭിക്കും. ലോകമെങ്ങുമുള്ള രാമഭക്തരുടെ സംഗമ ഭൂമിയായി അയോധ്യ മാറുന്നു. പ്രതിഷ്ഠാ കർമത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മഹാപൂജ’ അടക്കമുള്ള പ്രധാന ചടങ്ങുകളിൽ പങ്കുകൊള്ളുമെന്നുമെന്നാണ് വിവരം. ക്ഷേത്രം സമർപ്പണത്തോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആഘോഷങ്ങളും നടക്കും. സംഘപരിവാർ സംഘടനകളുടെ മേൽനോട്ടത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
രാമ ഭക്തർക്ക് പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാൻ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം. ഇതൊടൊപ്പം വൈകിട്ട് വീടുകളിൽ ദീപം തെളിക്കാനും സംഘാടകർ ആഹ്വാനം ചെയ്തിട്ടുണ്ട്. രാമക്ഷേത്ര ഉദ്ഘാടന ദിവസം ‘രാജ്യം മുഴുവൻ അയോധ്യയാക്കുക’യെന്നാണ് സംഘാടകരുടെ ആലോചന. ദിവസം ശരാശരി 2 ലക്ഷം പേർക്ക് ദർശനം ലഭിക്കുന്ന തരത്തിലാണ് രാമ ക്ഷേത്രത്തിലെ ക്രമീകരണം. വിശേഷാവസരങ്ങളിൽ 5 ലക്ഷം പേരെ ഉൾക്കൊള്ളാനും അയോധ്യയ്ക്ക് കഴിയും. പ്രതിഷ്ഠാകർമം നടക്കുന്ന ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായി. പ്രതിഷ്ഠാ കർമത്തിന് മുന്നോടിയായി അയോധ്യയും അടിമുടി മാറുകയാണ്.
∙ പ്രാണ പ്രതിഷ്ഠ 22ന്, പൂജകൾക്ക് നേതൃത്വം വാരാണാസിയിലെ വേദപണ്ഡിതർ
ജനുവരി 22നാണ് ‘പ്രാണപ്രതിഷ്ഠ’യെങ്കിലും ജനുവരി 16നാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാവുക. വൈദിക ചടങ്ങുകളായ ‘സർവപ്രായശ്ചിത്ത ഹോമം’, വിഗ്രഹം സരയൂ നദിയിൽ കുളിപ്പിക്കൽ തുടങ്ങിയവ 16ന് ഉച്ചകഴിഞ്ഞ് നടക്കും. ജനുവരി 17ന് ജലയാത്ര, കലശ പൂജ തുടങ്ങിയവ നടക്കും. വൈകിട്ട് അയോധ്യ പട്ടണത്തിലൂടെ കലശയാത്ര. 18നാണ് പ്രധാന പൂജകൾ ആരംഭിക്കുന്നത്. ‘പ്രധാന സങ്കൽപ’, ‘ഗണേശാംബിക പൂജ’ തുടങ്ങിയവ അന്നു നടക്കും. അന്നു തന്നെ ‘മണ്ഡപ് പ്രവേശ്’, ‘യജ്ഞഭൂമി പൂജ’ എന്നിവയും നടക്കും. ജനുവരി 19ന് നാലു വേദങ്ങളിൽ നിന്നുള്ള മന്ത്രങ്ങൾ ഉരുവിട്ടുള്ള ദേവതാ പൂജ നടക്കും.
രാമവിഗ്രഹം ജലത്തിലും ധാന്യത്തിലും നെയ്യിലും നിമജ്ജനം ചെയ്യുന്ന ചടങ്ങും അന്നാണ്. ജനുവരി 20ന് ക്ഷേത്രവും പരിസരവും കഴുകി ‘ശുദ്ധി’യാക്കുന്ന ചടങ്ങ് നടക്കും. പിന്നാലെ ‘വാസ്തുപൂജ’യും നടക്കും. ജനുവരി 21ന് രാജ്യത്തെ 114 തീർഥാടന കേന്ദ്രങ്ങളിലെ നദികളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള വെള്ളത്തിൽ രാമ വിഗ്രഹം കുളിപ്പിക്കുന്ന ചടങ്ങാണ്. അതിനു ശേഷം വിഗ്രഹം നഗരദർശനത്തിന് പുറപ്പെടും. ഭക്തർക്ക് ദർശനം നൽകാനാണിത്. പ്രത്യേക രഥത്തിലേറിയുള്ള ഈ നഗര പ്രദക്ഷിണ സമയത്ത് വലിയ തോതിൽ ഭക്തരെത്തുമെന്നാണ് കരുതുന്നത്. 22ന് രാവിലെ എട്ടു മണിക്ക് ശേഷം വിഗ്രഹം ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കൊണ്ടുവരും.
ഉച്ച കഴിഞ്ഞായിരിക്കും പ്രതിഷ്ഠാ കർമത്തിനുള്ള ‘മഹാപൂജ’ നടക്കുക. ഇതിനു ശേഷം വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിക്കുന്നതിനു മുമ്പ് ഭക്തർക്ക് ദർശനം നൽകുന്ന ‘മഹാ ആരതി’ നടക്കും. ശേഷം പ്രതിഷ്ഠാകർമവും. വരാണസിയിൽ നിന്നുള്ള 40 വേദപണ്ഡിതർ അടക്കം 122 പുരോഹിതരാണ് പ്രതിഷ്ഠാ കർമത്തിൽ പങ്കെടുക്കുന്നത്. വേദപണ്ഡിതൻ എന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് ആണ് പൂജകൾക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ മക്കളും വേദപണ്ഡിതരുമായ ജയകൃഷ്ണ ദീക്ഷിത്, സുനിൽ ദീക്ഷിത് എന്നിവരുൾപ്പെടുന്ന സംഘമാണ് ഇതിനായി അയോധ്യയിലെത്തുന്നത്.
∙ മൂന്നു നിലകളിൽ രാമക്ഷേത്രം, ശ്രീരാമന് ഇവിടെ ബാലഭാവം
അഞ്ചുവയസുള്ള ബാലരൂപത്തിലാണ് രാമ വിഗ്രഹത്തിന്റെ പ്രതിഷ്‌ഠ. നാലടി മൂന്നിഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. കര്‍ണാടകയില്‍ നിന്ന് ഇതിനായി രണ്ട് ശിലകളും രാജസ്ഥാനില്‍ നിന്ന് ഒരു ശിലയും എത്തിച്ച് മൂന്ന് വിഗ്രഹങ്ങളുടെ നിർമാണം 90% പൂർത്തിയായി. അവസാനവട്ട മിനുക്കുപണികള്‍ക്ക് ശേഷം പ്രതിഷ്‌ഠയ്ക്കായി ഏറ്റവും മനോഹരമായത് തിരഞ്ഞെടുക്കുമെന്ന് സംഘാടകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ സ്ഥാപിക്കും. ഈ ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. താൽകാലിക ക്ഷേത്രത്തിൽ ഇപ്പോൾ ആരാധിക്കുന്ന വിഗ്രഹത്തിനു പുറമെ ദർശന സൗകര്യം കണക്കിലെടുത്താണ് മറ്റൊരു വിഗ്രഹവും കൂടി പ്രതിഷ്ഠിക്കുന്നത്.
ശ്രീരാമൻ ജനിച്ചതെന്നു കരുതുന്ന രാമനവമി ദിവസം ഉച്ചയ്ക്ക് 12 മണിക്ക് സൂര്യപ്രകാശം വിഗ്രഹത്തിൽ പതിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് പൂർത്തിയായി വരുന്നത്. 161 അടി ഉയരത്തിൽ 3 നിലകളായാണ് ക്ഷേത്ര നിർമാണം നടക്കുന്നത്. നേരത്തെ ഇത് 141 അടിയായാണ് തീരുമാനിച്ചിരുന്നത്. എന്നാൽ 1988ലെ പദ്ധതി അനുസരിച്ചുള്ളതായിരുന്നു ഇത്. അതിനാണ് 2020ൽ മാറ്റം വരുത്തിയത്. തൂണുകൾ നേരത്തെ 212 ആയിരുന്നത് ഇപ്പോൾ 366 ആയി. ക്ഷേത്രത്തിന്റെ വലിപ്പത്തിലും ഇതനുസരിച്ച് വ്യത്യാസം വന്നു. വീതി 160 അടിയിൽ നിന്ന് 235 അടിയായും നീളം 280 അടിയിൽ നിന്ന് 360 ആയും മാറി. പ്രധാന ക്ഷേത്രത്തിനൊപ്പം ബ്രഹ്‍മാവ്, ശിവൻ, വിഷ്ണു, ദുർഗ, സൂര്യൻ, ഗണപതി തുടങ്ങിയ ദേവതകൾക്കുള്ള ക്ഷേത്രങ്ങളും സമുച്ചയത്തിന്റെ ഭാഗമാണ്.
മ്യൂസിയം, തീർഥാടകർക്കുള്ള സത്രം, ഓഡിറ്റോറിയം, ഗോശാല, ഗവേഷണ കേന്ദ്രം തുടങ്ങി ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ ഉള്ളതിനാൽ ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം മുഴുവനായി പൂർത്തിയാകാൻ 10 വർഷമെങ്കിലുമെടുക്കും. എന്നാൽ നാലു വർഷത്തിനുള്ളിൽ ക്ഷേത്രത്തിന്റെ മൂന്നു നിലകളും പൂർത്തീകരിക്കും. രാജസ്ഥാനിൽ നിന്ന് വെള്ള മക്രാന മാർബിളാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തറയുടെ നിർമാണവും ഈ മാർബിൾ ഉപയോഗിച്ചാണ്. ഭൂകമ്പവും മറ്റ് പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് 1000 വർഷമെങ്കിലും നിലനിൽക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. നിലത്തു നിന്ന് 15 അടി ഉയരത്തിലാണ് ക്ഷേത്രത്തിന്റെ നിർമാണം. മക്രാന മാർബിളിനു പുറമെ രാജസ്ഥാന്‍, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള സാൻഡ്സ്റ്റോണും നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
∙ അയോധ്യയിൽ ദീപാവലി, ആദ്യ ദിവസങ്ങളിൽ അരക്കോടി തീർഥാടകർ
ഡിസംബർ ആദ്യം മുതൽ തന്നെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിച്ചിരുന്നു. രാമക്ഷേത്രത്തിൽ പൂജിച്ചു വരുന്ന ‘അക്ഷത’ (അരിയും മഞ്ഞളും നെയ്യും ചേർന്ന മിശ്രിതം) രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലും എത്തിക്കുക എന്നതാണ് ഇതിലെ പ്രധാന പദ്ധതികളിലൊന്ന്. എല്ലാവരേയും രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കാളിയാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 200 ഓളം ആർഎസ്എസ്, വിഎച്ച്എപി പ്രവർത്തകർ രാമക്ഷേത്രത്തിൽ ഏറ്റുവാങ്ങുന്ന ‘അക്ഷത’ തങ്ങളുടെ ‘മേഖല’കളിൽ എത്തിക്കുകയും അവിടെ നിന്ന് മറ്റു പ്രവർത്തകർ രാമക്ഷേത്രത്തെക്കുറിച്ചുള്ള ലഘുലേഖയ്ക്കൊപ്പം വിതരണം ചെയ്യുകയുമാണ് പദ്ധതി.
ഡിസംബർ ഒടുവിലോടെ മേഖലാ കേന്ദ്രത്തിലെത്തുന്ന ‘അക്ഷത’ കൂടുതൽ അരിയും മഞ്ഞളും കൂട്ടിക്കലർത്തി ജനുവരി 1 മുതൽ വീടുകൾ തോറും വിതരണം ചെയ്തു തുടങ്ങും. അഞ്ചു കോടി വീടുകളിലെങ്കിലും ഇത്തരത്തിൽ അക്ഷത എത്തിക്കുമെന്നാണ് സംഘാടകർ പറയുന്നത്. രാമക്ഷേത്ര സന്ദര്‍ശനത്തിനുള്ള ക്ഷണപത്രമായിട്ടാണ് ഈ അക്ഷത നൽകുന്നതിനെ കണക്കാക്കുന്നത്. ജനുവരി 22ന് ഉദ്ഘാടനം കഴിഞ്ഞാൽ ക്ഷേത്രം 24 മുതലെങ്കിലും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാണ് ഇപ്പോൾ നടക്കുന്ന ആലോചന.
തുടക്കത്തിൽ 70,000 പേർക്ക് ഒരു ദിവസം ദർശന സൗകര്യം ഒരുക്കാനാകുമെന്നാണ് കരുതുന്നത്. പിന്നീട് ഇത് ഒരു ലക്ഷമായി വർധിപ്പിക്കുമെന്നും അധികൃതർ പറയുന്നു. കാശിയിൽ നിന്നു ജനുവരി 30ന് 25,000 ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകര്‍ ക്ഷേത്രത്തിലെത്തും. ഉദ്ഘാടനം കഴിഞ്ഞുള്ള 45 ദിവസത്തിനുള്ളിൽ 50 ലക്ഷം പേരെയാണ് ട്രസ്റ്റ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ക്ഷേത്ര നിർമാണ സമിതി ചെയര്‍പേഴ്സൺ നൃപേന്ദ്ര മിശ്ര നേരത്തെ പറഞ്ഞത് 15–20 സെക്കൻഡ് സമയമായിരിക്കും ഭക്തർക്ക് ദർശന സമയം ലഭിക്കുക.
∙ അടിമുടി മാറുന്ന അയോധ്യ, ഇനി ‘ആധ്യാത്മിക തലസ്ഥാനം’
ക്ഷേത്ര നിർമാണത്തോട് അനുബന്ധിച്ച് വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും നടന്നുവരുന്നത്. ഫൈസാബാദിൽ നിന്ന് അയോധ്യയിലെ ക്ഷേത്രനഗരിയിലേക്ക് നീളുന്ന എല്ലാ റോഡുകളും നാലുവരി പാതയാക്കുന്നത് ലക്ഷ്യമിട്ടുള്ള സ്ഥലമേറ്റെടുക്കലുകൾ നടക്കുന്നു. അയോധ്യയിലെ ഏറ്റവും പ്രശസ്തമായ ഹനുമാൻഗഡി ക്ഷേത്രത്തിലേക്കുള്ള റോഡുകൾ നവീകരിച്ചു. ക്ഷേത്ര നിർമാണം പുരോഗമിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കും അയോധ്യയിലേക്ക് കൂടി. നിലവിൽ 31,000 കോടി രൂപയുടെ 200 വികസന പദ്ധതികളാണ് അയോധ്യയിൽ മാത്രം നടപ്പാക്കുന്നത് എന്നാണ് ഉത്തർ പ്രദേശ് സർക്കാർ പറയുന്നത്.
2017ൽ ബിജെപി സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ തന്നെ അയോധ്യയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നേരത്തെ ഫൈസാബാദ്, അയോധ്യ എന്നീ രണ്ടു മുൻസിപ്പൽ കോർപറേഷനുകൾ ഉണ്ടായിരുന്നു എങ്കിൽ അത് അയോധ്യ നഗർ നിഗം എന്ന ഒറ്റ മുൻസിപ്പൽ കോർപറേഷനാക്കി മാറ്റി. ഇതോടെ, വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് ലഭ്യമായിത്തുടങ്ങി. നേരത്തെ ഫൈസാബാദ് ജില്ലയുടെ ഭാഗമായിരുന്നു അയോധ്യ. യോഗി ആദിത്യനാഥ് സർക്കാർ ഇതിന്റെ പേര് അയോധ്യ എന്നാക്കി മാറ്റി. ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് 2021ൽ അയോധ്യ കാന്റ് എന്നുമാക്കി മാറ്റി.
മര്യാദാ പുരുഷോത്തം ശ്രീ റാം ഇന്റർനാഷനൽ എയർപോർട്ട് ഡിസംബറിൽ സജ്ജമാകുന്നു. നേരത്തെ ചെറിയ വിമാനങ്ങളും മറ്റും ഇറങ്ങിയിരുന്ന, ഫ്ലൈയിങ് ക്ലബുകളും മറ്റും പരിശീലനം നടത്തിയിരുന്ന എയർസ്ട്രിപ്പ് ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2022ൽ സംസ്ഥാന സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് പാട്ടത്തിന് വാങ്ങിയ 318 ഏക്കർ ഭൂമി വികസിപ്പിക്കാൻ തുടങ്ങി. 182 ഏക്കർ ഉണ്ടായിരുന്ന 182 ഏക്കറും ചേർത്ത് 500 ഏക്കറിനു മുകളിലുള്ള ഭൂമിയിൽ നിർമിക്കുന്ന രാജ്യാന്തര വിമാനത്താവളമാണ് ഡിസംബറിൽ പൂർത്തിയാകുന്നത്.
അതിവേഗമാണ് അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ. പുതിയ മൂന്നു പ്ലാറ്റ്ഫോമുകളാണ് ഇവിടെ കൂട്ടിച്ചേർക്കുന്നത്. രാമക്ഷേത്ര മാതൃകയിലാണ് ഇപ്പോൾ റെയിൽവേ സ്റ്റേഷൻ. ക്ഷേത്രം തുറക്കുന്നതോടെ ദിവസം അരലക്ഷം പേരെയെങ്കിലും റെയിൽവെ അധികൃതർ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്. 241 കോടി രൂപ മുടക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ. ഭക്തരുടെ വലിയ തോതിലുള്ള ഒഴുക്കാണ് സർക്കാർ അയോധ്യയിൽ പ്രതീക്ഷിക്കുന്നത്. അതിനായി പുതിയ റോഡുകളും തുറന്നിട്ടുണ്ട്.
രാമക്ഷേത്രത്തേയും നയാഘട്ടിനേയും ബന്ധിപ്പിക്കുന്ന 5.77 കിലോമീറ്റർ റോഡ്, ഹനുമാൻഗഡി വഴി പ്രധാന റോഡിനെയും ക്ഷേത്രത്തേയും ബന്ധിപ്പിക്കാൻ 850 മീറ്ററുള്ള ഭക്തിപഥ്, 12.9 കിലോമീറ്റർ നീളത്തിൽ സാദത്ത്ഗഞ്ചിൽ നിന്നുള്ള റോഡ് എന്നിവയാണ് ഇതിൽ പ്രധാനം. സരയൂ മുതൽ രാമക്ഷേത്രം വരെയുള്ള ഭ്രമൺ പഥും നിർമിക്കുന്നുണ്ട്. ഭക്തർക്ക് എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്താൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമാണം. നിലവിലുള്ള ലക്നൗ–ഗോരഖ്പുർ ദേശീയപാതയിലെ തിരക്ക് കുറയ്ക്കാൻ 2500 കോടി രൂപ ചിലവിൽ 65 കിലോമീറ്റർ വരുന്ന പുതിയ റിങ് റോഡ് അയോധ്യ വഴിയാണ് കടന്നുപോകുന്നത്.
∙ ക്ഷേത്രം രൂപകൽപ്പന ചെയ്ത് സോംപുര കുടുംബം
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സോംപുര കുടുംബമാണ് ക്ഷേത്രത്തിന്റെ മാതൃക രൂപപ്പെടുത്തിയത്. ചന്ദ്രകാന്ത് സോംപുര, മക്കളായ ആഷിഷ്, നിഖിൽ എന്നിവരാണ് രാമക്ഷേത്രത്തിന്റെ മാതൃക രൂപപ്പെടുത്തിയത്. ഗുജറാത്തിലുള്ള അക്ഷർധാം ക്ഷേത്രം, പാലൻപുരിലെ അംബാജി ക്ഷേത്രം, മഥുരയിലെ കൃഷ്ണ ജന്മസ്ഥാൻ തുടങ്ങിയവ ഈ കുടുംബമാണ് രൂപകൽപ്പന ചെയ്തത്. ചന്ദ്രകാന്തിന്റെ പിതാവ് പ്രഭാകർ സോംപുരയാണ് ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് രൂപം കൊടുത്തതും.
2019ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര നിർമാണം നടത്താനായി കേന്ദ്ര സർക്കാർ രൂപം നൽകിയ സമിതിയാണ് ശ്രീരാമജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്. പ്രമുഖ വിഎച്ച്പി നേതാവായ ചമ്പത് റായിയാണ് നിലവിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി. 2020 ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. രാമൻ ജനിച്ചതെന്ന് കരുതുന്ന ഉച്ചയ്ക്ക് 12.15.15നായിരുന്നു ശിലാസ്ഥാപനം. വെള്ളയിൽ നിർമിച്ച 22.6 കിലോഗ്രാം ഭാരമുള്ള ഇഷ്ടികയാണ് ആദ്യമായി പ്രതിഷ്ഠിച്ചത്. വലിയ തോതിലാണ് ക്ഷേത്ര നിർമാണത്തിനുള്ള സംഭാവന ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
10 രൂപ മുതലുള്ള സംഭാവനകളാണ് ക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് സ്വീകരിച്ചു തുടങ്ങിയത്. രാഷ്ട്രപതിയായിരിക്കെ റാം നാഥ് കോവിന്ദാണ് 5,01,000 രൂപ ആദ്യ സംഭാവനയായി നൽകിയത്. 2020 ഫെബ്രുവരി 5 മുതൽ 2023 മാർച്ച് 31 വരെ 900 കോടി രൂപയായിരുന്നു ക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് വകയിരുത്തിയിരുന്നത്.
കേരളത്തില്‍ നിന്ന് നൂറ് പേര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണമെന്നാണ് വിവരം. ക്ഷണം കിട്ടിയവർക്ക് ജനുവരി 22നു മുമ്പ് ഒരു ലിങ്ക് നല്‍കും. ഇവർ സ്വയം റജിസ്റ്റര്‍ ചെയ്‌ത് കഴിഞ്ഞാല്‍ ഒരു ബാര്‍കോഡ് നല്‍കും. ഇത് പ്രവേശന പാസായി ഉപയോഗിക്കാമെന്നാണ് സംഘാടകർ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടര ഏക്കറാണ് ക്ഷേത്രത്തിന്റെ ചുറ്റളവ് എങ്കിലും പ്രദക്ഷിണ വഴി കൂടി ഉൾപ്പെടുത്തിയാൽ ഇത് 8 ഏക്കറാകും. ക്ഷേത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 90 ചെമ്പ് പാളികളിൽ രാമകഥ ആലേഖനം ചെയ്തിട്ടുണ്ട്. 2025 പകുതിയോടെ മൂന്നു ഘട്ടമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ശ്രമം. 1800 കോടി രൂപ വരെ അപ്പോഴേക്കും ചിലവ് വരുമെന്നാണ് കണക്ക്.
∙ രാമ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ പ്രമുഖരുടെ നിര
3,000 വിഐപികള്‍ അടക്കം 7,000 പേരെയാണ് ‘രാം മന്ദിർ ട്രസ്റ്റ്’ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദിക്കു പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാത്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യോഗ ഗുരു ബാബാ രാംദേവ്, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ, ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ, ഗായിക ആഷാ ഭോസ്‍ലെ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, രോഹിത് ശർമ, വിരാട് കോലി, രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ രാമനും സീതയുമായി വേഷമിട്ട അരുൺ ഗോവിൽ, ദീപിക ചിഖാലിയ തുടങ്ങിയവർക്ക് ക്ഷണക്കത്തുകൾ നൽകിയ കാര്യങ്ങൾ പുറത്തു വന്നിരുന്നു.
രാമക്ഷേത്ര പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്‌ടമായ 50 കര്‍സേവകരുടെ കുടുംബാംഗങ്ങൾ, ജഡ്ജിമാർ, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, പത്മ പുരസ്കാര ജേതാക്കൾ തുടങ്ങിയവര്‍ ഉൾപ്പെടെയാണ് 3000 പേർക്കുള്ള ക്ഷണമെന്ന് സംഘാടകർ അറിയിച്ചിരുന്നു. 50 രാജ്യങ്ങളിലെ വിദേശ പ്രതിനിധികളേയും ക്ഷണിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള 4,000 പേർ സന്യാസിമാരും ആധ്യാത്മിക നേതാക്കളുമാണ്. കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയിയും 25 സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് നൂറ് പേര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണമെന്നാണ് വിവരം. ക്ഷണം കിട്ടിയവർക്ക് ജനുവരി 22നു മുമ്പ് ഒരു ലിങ്ക് നല്‍കും. ഇവർ സ്വയം റജിസ്റ്റര്‍ ചെയ്‌ത് കഴിഞ്ഞാല്‍ ഒരു ബാര്‍കോഡ് നല്‍കും. ഇത് പ്രവേശന പാസായി ഉപയോഗിക്കാമെന്നാണ് സംഘാടകർ വ്യക്തമാക്കിയിരിക്കുന്നത്.