വർഷങ്ങൾക്കു മുൻപാണു സംഭവം. സിപിഐ ജില്ലാ സമ്മേളനം തൃശൂരിൽ നടക്കുന്നു. പ്രതിനിധി സമ്മേളനം ചർച്ചയിലേക്കു നീങ്ങി. ‘ഈ കണക്കിനു പോയാൽ കള്ളന്മാർക്കു വേണ്ടിയും നമ്മൾ തൊഴിലാളി സംഘടന രൂപീകരിക്കേണ്ടി വരില്ലേ’. ഒട്ടും ദാക്ഷിണ്യമില്ലാത്ത ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി തന്റെ അഭിപ്രായം പറഞ്ഞത്. പ്രതിനിധിയുടെ വിമർശനം നേരെ ചെന്നു തറച്ചത് പ്രിസിഡിയത്തിൽ ഇരിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നെഞ്ചിലും. മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാർക്കായി തൊഴിലാളി സംഘടന ആരംഭിക്കാനുള്ള പാർട്ടി തീരുമാനത്തിന് എതിരെയാണ് വിമർശനം. പുതിയ നീക്കത്തിന്റെ പിന്നിൽ കാനമാണെന്ന് അറിഞ്ഞുതന്നെയാണ് വിമർശനവും. ശൃംഖല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പ് മുൻനിര്‍ത്തിയാണ് പ്രതിനിധിയുടെ വിമർശനം. എന്നാൽ തന്റെ നയവും നിലപാടും വിശദമാക്കുന്നതായിരുന്നു രാജേന്ദ്രന്റെ കുറിക്കു കൊള്ളുന്ന മറുപടി. ‘കള്ളന്മാരെ സൃഷ്ടിക്കുന്നത് ഭരണകൂടമാണെന്ന’ പൊതു തത്വം വ്യക്തമാക്കിയ കാനം കാലം മാറുന്നതനുസരിച്ച് ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം വിപുലമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞാണ് പ്രസംഗം നിർത്തിയത്.

വർഷങ്ങൾക്കു മുൻപാണു സംഭവം. സിപിഐ ജില്ലാ സമ്മേളനം തൃശൂരിൽ നടക്കുന്നു. പ്രതിനിധി സമ്മേളനം ചർച്ചയിലേക്കു നീങ്ങി. ‘ഈ കണക്കിനു പോയാൽ കള്ളന്മാർക്കു വേണ്ടിയും നമ്മൾ തൊഴിലാളി സംഘടന രൂപീകരിക്കേണ്ടി വരില്ലേ’. ഒട്ടും ദാക്ഷിണ്യമില്ലാത്ത ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി തന്റെ അഭിപ്രായം പറഞ്ഞത്. പ്രതിനിധിയുടെ വിമർശനം നേരെ ചെന്നു തറച്ചത് പ്രിസിഡിയത്തിൽ ഇരിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നെഞ്ചിലും. മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാർക്കായി തൊഴിലാളി സംഘടന ആരംഭിക്കാനുള്ള പാർട്ടി തീരുമാനത്തിന് എതിരെയാണ് വിമർശനം. പുതിയ നീക്കത്തിന്റെ പിന്നിൽ കാനമാണെന്ന് അറിഞ്ഞുതന്നെയാണ് വിമർശനവും. ശൃംഖല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പ് മുൻനിര്‍ത്തിയാണ് പ്രതിനിധിയുടെ വിമർശനം. എന്നാൽ തന്റെ നയവും നിലപാടും വിശദമാക്കുന്നതായിരുന്നു രാജേന്ദ്രന്റെ കുറിക്കു കൊള്ളുന്ന മറുപടി. ‘കള്ളന്മാരെ സൃഷ്ടിക്കുന്നത് ഭരണകൂടമാണെന്ന’ പൊതു തത്വം വ്യക്തമാക്കിയ കാനം കാലം മാറുന്നതനുസരിച്ച് ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം വിപുലമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞാണ് പ്രസംഗം നിർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്കു മുൻപാണു സംഭവം. സിപിഐ ജില്ലാ സമ്മേളനം തൃശൂരിൽ നടക്കുന്നു. പ്രതിനിധി സമ്മേളനം ചർച്ചയിലേക്കു നീങ്ങി. ‘ഈ കണക്കിനു പോയാൽ കള്ളന്മാർക്കു വേണ്ടിയും നമ്മൾ തൊഴിലാളി സംഘടന രൂപീകരിക്കേണ്ടി വരില്ലേ’. ഒട്ടും ദാക്ഷിണ്യമില്ലാത്ത ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി തന്റെ അഭിപ്രായം പറഞ്ഞത്. പ്രതിനിധിയുടെ വിമർശനം നേരെ ചെന്നു തറച്ചത് പ്രിസിഡിയത്തിൽ ഇരിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നെഞ്ചിലും. മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാർക്കായി തൊഴിലാളി സംഘടന ആരംഭിക്കാനുള്ള പാർട്ടി തീരുമാനത്തിന് എതിരെയാണ് വിമർശനം. പുതിയ നീക്കത്തിന്റെ പിന്നിൽ കാനമാണെന്ന് അറിഞ്ഞുതന്നെയാണ് വിമർശനവും. ശൃംഖല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പ് മുൻനിര്‍ത്തിയാണ് പ്രതിനിധിയുടെ വിമർശനം. എന്നാൽ തന്റെ നയവും നിലപാടും വിശദമാക്കുന്നതായിരുന്നു രാജേന്ദ്രന്റെ കുറിക്കു കൊള്ളുന്ന മറുപടി. ‘കള്ളന്മാരെ സൃഷ്ടിക്കുന്നത് ഭരണകൂടമാണെന്ന’ പൊതു തത്വം വ്യക്തമാക്കിയ കാനം കാലം മാറുന്നതനുസരിച്ച് ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം വിപുലമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞാണ് പ്രസംഗം നിർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്കു മുൻപാണു സംഭവം. സിപിഐ ജില്ലാ സമ്മേളനം തൃശൂരിൽ നടക്കുന്നു. പ്രതിനിധി സമ്മേളനം ചർച്ചയിലേക്കു നീങ്ങി. ‘ഈ കണക്കിനു പോയാൽ കള്ളന്മാർക്കു വേണ്ടിയും നമ്മൾ തൊഴിലാളി സംഘടന രൂപീകരിക്കേണ്ടി വരില്ലേ’. ഒട്ടും ദാക്ഷിണ്യമില്ലാത്ത ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി തന്റെ അഭിപ്രായം പറഞ്ഞത്. പ്രതിനിധിയുടെ വിമർശനം നേരെ ചെന്നു തറച്ചത് പ്രിസിഡിയത്തിൽ ഇരിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നെഞ്ചിലും. 

മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാർക്കായി തൊഴിലാളി സംഘടന ആരംഭിക്കാനുള്ള പാർട്ടി തീരുമാനത്തിന് എതിരെയാണ് വിമർശനം. പുതിയ നീക്കത്തിന്റെ പിന്നിൽ കാനമാണെന്ന് അറിഞ്ഞുതന്നെയാണ് വിമർശനവും. ശൃംഖല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പ് മുൻനിര്‍ത്തിയാണ് പ്രതിനിധിയുടെ വിമർശനം. എന്നാൽ തന്റെ നയവും നിലപാടും വിശദമാക്കുന്നതായിരുന്നു രാജേന്ദ്രന്റെ കുറിക്കു കൊള്ളുന്ന മറുപടി. ‘കള്ളന്മാരെ സൃഷ്ടിക്കുന്നത് ഭരണകൂടമാണെന്ന’ പൊതു തത്വം വ്യക്തമാക്കിയ കാനം കാലം മാറുന്നതനുസരിച്ച് ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം വിപുലമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞാണ് പ്രസംഗം നിർത്തിയത്. 

എന്റെ  മറുപടിയിലെ ആദ്യത്തെതും അവസാനത്തേതുമായ വാചകം അടർത്തി മാറ്റിയാലും വീക്ഷണം മാറുന്നില്ലല്ലോ, പിന്നെ എന്തിനാണ് വളച്ചൊടിച്ചുവെന്നു പറയുന്നത്

വിവാദ പ്രസ്താവനകളെപ്പറ്റി സൂചിപ്പിച്ച മാധ്യമപ്രവർകരോട് കാനം രാജേന്ദ്രൻ നിലപാട് വ്യക്തമാക്കിയപ്പോൾ

ADVERTISEMENT

കാനത്തിന്റെ മറുപടിയിൽ പ്രതിനിധികളുടെ എതിർപ്പ് ഇല്ലാതാകുകയും ചെയ്തു. അതിനു കാരണമുണ്ട്. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയിലും പാർട്ടി സംഘടനാ രംഗത്തും ദീർഘകാലം പ്രവർത്തിച്ച കാനം പുതിയ മേഖലകളിൽ ട്രേഡ് യൂണിയനുകൾ ആരംഭിച്ചു. സിനിമാ പ്രവര്‍ത്തകർ, ടെക്നോ പാർക്കിലെ ജീവനക്കാർ, പുതുതലമുറ ബാങ്ക് ജീവനക്കാർ എന്നിവർക്കായി ഐഐടിയുസി സംഘടനകൾ ആരംഭിച്ചിരുന്നു. ഈ രംഗത്ത് ആദ്യമായി സംഘടന രൂപീകരിക്കുന്നത് കാനമാണ്. അത്തരം പല വേറിട്ട വഴികൾ ചേർന്നതായിരുന്നു കാനം ലൈൻ. അതിനാൽ തന്നെ രാഷ്ട്രീയ നേതാക്കൾക്കിടയിൽ കനമുള്ള വാക്കായി കാനം രാജേന്ദ്രൻ മാറിയതിന് കാരണങ്ങൾ പലതാണ്. 

∙ ഉപ്പുമാവ് എടുത്തവരെയും ജെസിബിയുടെ കൈവെട്ടുന്നവരെയും കൊല്ലണോ! 

കാനം നിശ്ശബ്ദനാണോ? പ്രമേഹത്തിന്റെ ചികിത്സയിലായിരിക്കെ കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ഉയർന്ന ചോദ്യമായിരുന്നു ഇത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ചോദ്യം പലവുരു ഉയർന്നു. അതിനു കാരണം ഓരോ വിഷയത്തിലും കാനം എന്തു പറയുന്നുവെന്ന് കേരളം കാതോർത്തിരുന്നു എന്നതാണ്. അതിനു കാരണം, അളന്നു കുറിച്ചു മാത്രമേ കാനം സംസാരിക്കൂവെന്നതുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയ്ക്കുമെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ കാനം പ്രതികരിക്കാത്തതിനെ ചിലർ വിമർശിച്ചു. ആരോ കാനത്തിന്റെ നാവടക്കിയോ എന്നും ചോദ്യം നീണ്ടു. 

കാനം രാജേന്ദ്രന്‍ (File Photo: Rahul R Pattom / Manorama)

സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വിമർശിക്കുകയല്ല സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ജോലി എന്ന് പറയാനും കാനം മടിച്ചില്ല. അതേസമയം നാലു സുപ്രധാന വിഷയങ്ങളിൽ സിപിഎമ്മിനും മുന്നണിക്കും സർക്കാരിനും എതിരെ നിലപാടെടുക്കാൻ കാനം മടിച്ചിരുന്നില്ല. കേരളത്തിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ കാനം എതിർവാദം ഉയർത്തി. ‘‘ഉപ്പുമാവ് എടുത്തവരെയും ക്വാറികളിലെ മണ്ണുമാന്തിയുടെ കൈവെട്ടുന്നവരെയും ഉന്മൂലനം ചെയ്യുകയാണോ വേണ്ടത്’’, കാനം പരസ്യമായി ചോദിച്ചു.

ADVERTISEMENT

സിപിഐ (മാവോയിസ്റ്റ്) അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്രനിലപാട് ഉയർത്തി മാവോ വാദികളുടെ വഴികൾ തിരുത്തുകയാണ് വേണ്ടതെന്നും ഓർമിപ്പിച്ചു. കുട്ടനാട്ടിൽ ഭൂമി പ്രശ്നത്തിൽ മുൻ മന്ത്രി, പരേതനായ തോമസ് ചാണ്ടി രാജി വയ്ക്കാൻ വൈകിയപ്പോൾ കാനം ഇടഞ്ഞു. അഴിമതിക്കാരനായ മന്ത്രിക്കൊപ്പം സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടും എടുത്തു. 

പാർട്ടിയിലും തൊഴിലാളി സംഘടനയിലും ലഭിച്ച പ്രവർത്തന പരിചയമാണ് കാനത്തിന്റെ വിജയത്തിനു പിന്നിൽ

മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.പി. രാജേന്ദ്രൻ

ലോ അക്കാദമി പ്രശ്നത്തിലും വിവരാവകാശ നിയമത്തിന്റെ പരിധി സംബന്ധിച്ച തർക്കത്തിലും ഭിന്നത മറച്ചു വച്ചില്ല. കേരള കോൺഗ്രസിനെ (എം) എൽഡിഎഫിൽ ഘടക കക്ഷിയാക്കുന്നതു സംബന്ധിച്ചും വ്യത്യസ്തമായിരുന്നു കാനം ലൈൻ. കേരള കോൺഗ്രസ് വോട്ടുകൾ എൽഡിഎഫിലേക്ക് വരില്ല, മറിച്ച് എൽഡിഎഫ് വോട്ട് കേരള കോൺഗ്രസിനാണ് ലഭിക്കുകയെന്ന നിലപാട് ആവർത്തിച്ചു. എന്നാൽ മുന്നണി രാഷ്ട്രീയ മര്യാദ പാലിച്ച് കേരള കോൺഗ്രസിനെ (എം) അദ്ദേഹം പിന്തുണച്ചു.

തങ്ങളുടെ കൈവശമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടു നൽകി. ഇതു സംബന്ധിച്ച് എതിർപ്പ് പ്രകടിപ്പിച്ച സിപിഐ ജില്ലാ നേതൃത്വത്തെ അദ്ദേഹം തന്നെ അനുനയിപ്പിക്കുകയും ചെയ്തു. കാനം രണ്ടു വട്ടം ജയിച്ച വാഴൂർ മണ്ഡലമാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി. അവിടെ പ്രചാരണത്തിന് അദ്ദേഹം നേരിട്ടെത്തുകയും ചെയ്തു. 

കാനം രാജേന്ദ്രന്‍ (File Photo: Rinkuraj Mattancheriyil / Manorama)

വാർത്താ സമ്മേളനങ്ങളിൽ കൃത്യമായ മറുപടിയും പ്രസംഗത്തിൽ കുറിക്കു കൊള്ളുന്ന പ്രയോഗങ്ങളും കാനം നടത്തുമായിരുന്നു. വാർത്താ സമ്മേളനങ്ങളിൽ ചോദ്യം ഉയരുമ്പോഴേക്ക് അദ്ദേഹം മറുപടി പറയുമായിരുന്നു. ഒരിക്കൽ പോലും തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് അദ്ദേഹം തിരുത്തിയില്ല. അതു സംബന്ധിച്ച കാനം ലൈൻ ഇതായിരുന്നു.

ADVERTISEMENT

‘‘എന്റെ  മറുപടിയിലെ ആദ്യത്തെതും അവസാനത്തേതുമായ വാചകം അടർത്തി മാറ്റിയാലും വീക്ഷണം മാറുന്നില്ലല്ലോ, പിന്നെ എന്തിനാണ് വളച്ചൊടിച്ചുവെന്നു പറയുന്നത്’’, ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് സിപിഐ നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ സഹചാരി സുഭേഷ് സുധാകരൻ ഓർമിക്കുന്നു. 

∙ അന്ന് സിപിഎമ്മിന്റെ കണ്ണുവെട്ടിച്ച് കൃഷ്ണ പിള്ളയുടെ വീട് കാനം വാങ്ങി

ഇരുചെവിയറിയാതെ വൈക്കത്തെ പി.കൃഷ്ണ പിള്ളയുടെ ജന്മഗൃഹം സിപിഐ എങ്ങനെയാണ് വാങ്ങിയത്? കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി.കൃഷ്ണ പിള്ളയുടെ പൈതൃകം സിപിഐക്കും സിപിഎമ്മിനും ഒരുപോലെ പ്രധാനമാണ്. കൃഷ്ണ പിള്ള ജന്മദിനം ഇരു പാർട്ടികളും സംയുക്തമായി ആചരിക്കും. കൃഷ്ണ പിള്ള പാമ്പു കടിയേറ്റു മരിച്ച മുഹമ്മ കണ്ണർകാട്ടെ വീട് സിപിഎമ്മിന്റെ കൈവശമാണ്.

2015ൽ സിപിഐ സെക്രട്ടറി സ്ഥാനം എടുത്ത കാനം പാർട്ടിയെ അടിമുടി മാറ്റിയെന്നു പറയുന്നതിൽ തെറ്റില്ല. മുൻ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ശിഷ്യനാണ് കാനം.

വൈക്കത്തെ ജന്മഗൃഹം വേണമെന്ന് സിപിഎമ്മിനും സിപിഐക്കും ആഗ്രഹമുണ്ട്. ഏതാനും വർഷം മുൻപ് ഉടമകൾ ആ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. അതറിഞ്ഞ കാനം അതീവ രഹസ്യമായി വീടു വാങ്ങി. പാർട്ടിയുടെ നിയന്ത്രണത്തിലാണ് റവന്യൂ വകുപ്പ്. അതുകാരണം കൈമാറ്റ നടപടികൾ എളുപ്പമാകുകയും ചെയ്തു. എല്ലാം കഴിഞ്ഞ് എംഎൻ സ്മാരകത്തിൽനിന്ന് വാർത്താക്കുറിപ്പ് ഇറങ്ങിയപ്പോഴാണ് സിപിഎം പോലും സ്ഥലവിൽപന അറിഞ്ഞത്. 

വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന പുന്നപ്ര വയലാർ സമര സേനാനി  സി.കെ. കുമാരപ്പണിക്കരുടെ മകൻ ചന്ദ്രപ്പന്റെ കർക്കശ സ്വഭാവം കാനത്തിലുമുണ്ട്. സിപിഐയിൽ കാനം ‘ഇഫക്ട്’ എന്താണ്? അര ലക്ഷത്തോളം അംഗങ്ങളാണ് അടുത്ത കാലത്ത് കൂടിയത്. ഇതെങ്ങനെ എന്ന് തിരയുമ്പോഴാണ് കാനം ‘ഇഫക്ട്’ മനസ്സിലാകുക. ബ്രാഞ്ച് തലത്തിലാണ് കാനം പ്രവർത്തനം ശക്തമാക്കിയത്. സംസ്ഥാന കൗൺസിൽ അംഗങ്ങൾ അടക്കം താഴേത്തട്ടിലെ യോഗങ്ങളിൽ പങ്കെടുത്തു. ജില്ലകളിൽ കാനം നിരന്തരം യാത്ര ചെയ്തു. 19 എംഎൽഎമാരുമായി തുടർഭരണത്തിന് വഴിയൊരുക്കിയതിൽ പാർട്ടി സംഘടനാ സഹായമായി.

പന്ന്യൻ രവീന്ദ്രനൊപ്പം കാനം രാജേന്ദ്രന്‍. (Photo: RINKU RAJ MATTANCHERIYIL / Manorama)

‘‘പാർട്ടിയിലും തൊഴിലാളി സംഘടനയിലും ലഭിച്ച പ്രവർത്തന പരിചയമാണ് കാനത്തിന്റെ വിജയത്തിനു പിന്നിൽ’’. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.പി. രാജേന്ദ്രൻ പറഞ്ഞു. ‘പത്തൊൻപതാം വയസ്സിൽ സിപിഐ യുവജന വിഭാഗമായ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ കാനം ഇരുപത്തിരണ്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായി. എം.എന്‍. ഗോവിന്ദൻ നായർ, സി. അച്യുത മേനോന്‍, പി.കെ. വാസു ദേവൻ നായർ, എൻ.ഇ. ബലറാം, എസ്. കുമാരൻ തുടങ്ങിയ പ്രതിഭാധനരായ നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കാനത്തിന് അവസരം ലഭിച്ചു.

സംഘടനാ രംഗത്തും പൊതു പ്രവർ‍ത്തന രംഗത്തും വ്യക്തമായ കാഴ്ചപ്പാടു നൽകാൻ ഇത് സഹായമായി. ഉദാഹരണത്തിന് ഐഐഎസ്എഫ് പ്രക്ഷോഭങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന കാലത്ത് സംഘടനയുടെ പ്രവർത്തനം വിപൂലീകരിച്ചത് കാനമാണ്. സംസ്കാരിക സമ്മേളനങ്ങൾ, ഫിലിം ക്ലബുകൾ, ചർച്ചകൾ എന്നിവ കാനം ആരംഭിച്ചു’’, രാജേന്ദ്രന്റെ വാക്കുകൾ. 

കാനം രാജേന്ദ്രൻ

∙ നിങ്ങൾ എന്നെ ഹണി ട്രാപ്പിൽ പെടുത്തുകയാണോ? 

സംഘാടകനോ തൊഴിലാളി നേതാവോ? ഏതു പദവിയായിരിക്കും കാനത്തിന് കൂടുതൽ യോജിക്കുക. രണ്ടു വട്ടം വാഴൂർ എംഎൽഎ ആയിരുന്ന കാനം നിയമസഭയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും ചെയ്തു. എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര കാനം പതിപ്പിച്ചിട്ടുണ്ടെന്നതാണ് സത്യം. 10  വർഷത്തോളം എഐടിയുസി സംസ്ഥാന സെക്രട്ടറി ആയിരുന്നു. 5 വർഷം പ്രസിഡന്റും. ഇക്കാലത്ത് എഐടിയുസിയുടെ പ്രവർത്തനം അദ്ദേഹം വിപൂലീകരിച്ചു. പുതിയ മേഖലകളിലേക്ക് അദ്ദേഹം സംഘടനയെ നയിച്ചു. 

ബിഎംഎസ് അടക്കമുള്ള മറ്റ് തൊഴിലാളി സംഘടനകളുമായി സംയുക്ത പ്രവർത്തനത്തിന് വേദിയുണ്ടാക്കാനും കാനത്തിന് കഴിഞ്ഞിരുന്നു. തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾക്കായി ഇടതു സർക്കാരിനെതിരെ നിലപാട് എടുക്കാനും കാനം മടിച്ചില്ല. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടനയായ ജോയന്റ് കൗൺസിൽ സംസ്ഥാനത്തുടനീളം നടത്തുന്ന ജാഥയ്ക്കും കാനത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തുനിന്ന് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ കാനത്തിന് പ്രവർത്തകരുമായി നേരിട്ടുള്ള ബന്ധമാണുള്ളത്. ബ്രാഞ്ച് സെക്രട്ടറി മുതൽ കാനത്തെ നേരിട്ടു ഫോണിൽ വിളിക്കും. നാട്ടിലെ പ്രശ്നങ്ങൾ പറയും. 

കാനം രാജേന്ദ്രൻ. (ഫയൽ ചിത്രം: മനോരമ)

‘‘സമപ്രയക്കാരും മുതിർന്നവരും കാനം എന്ന് അഭിസംബോധന ചെയ്യും. വയസ്സിൽ കുറവുള്ളവർക്ക് രാജേട്ടനും. പലപ്പോഴും കാനത്തിന്റെ ഫോൺ ഞാനാണ് എടുക്കുക. ശബ്ദം കൊണ്ട് ആലക്കാടുള്ള ബ്രാഞ്ച് സെക്രട്ടറിയെ കാനം തിരിച്ചറിയും’’, സുഭേഷ് സുധാകരൻ പറയുന്നു. സിപിഐ സംസ്ഥാന സമ്മേളനം കൂടാൻ പോലും സ്ഥലമില്ല എംഎൻ സ്മാരകത്തിൽ. ഈ സ്ഥിതിക്കു കാനത്തിന്റെ പരിഹാരമാണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്. സി. അച്യുത മേനോൻ പഠന കേന്ദ്രം, പി.എസ്. ശ്രീനിവാസൻ സ്മാരകം അങ്ങനെ പാർട്ടിയുടെയും സംഘടനയുടെയും അടിസ്ഥാനസൗകര്യ വികസനത്തിന് അടിത്തറ പാകിയാണ് കാനത്തിന്റെ മടക്കം. പി. കൃഷ്ണ പിള്ള ജനിച്ചു വളർന്ന വൈക്കത്തെ വീട് പഠന കേന്ദ്രമാക്കാനുള്ള പദ്ധതിക്കും അദ്ദേഹം അടിത്തറ പാകിയിരുന്നു.

പാർട്ടിയും സർക്കാരുമായുമുള്ള ബന്ധം തർക്കമില്ലാതെ കാനം ഏകോപിപ്പിക്കുന്നു. എല്ലാ ആഴ്ചയും പാർട്ടി മന്ത്രിമാരുമായി കാനം കൂടിക്കാഴ്ച നടത്തും. പാർട്ടിയുടെ നയങ്ങൾ മന്ത്രിമാർ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. പാർട്ടി പ്രവർത്തകർ മാത്രമല്ല അനുഭാവികൾ കൂടി ചേരുന്നതാണ് യഥാർഥ ഇടതു പക്ഷം, അവർക്കു വേണ്ടിയാകണം പ്രവർത്തിക്കേണ്ടതെന്നതായിരുന്നു കാനം ലൈൻ. അതേ സമയം പാർട്ടിമന്ത്രിമാരെ അമിതമായി നിയന്ത്രിക്കുന്ന ശൈലി കാനത്തിനില്ല. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലം. ആലപ്പുഴ വഴി പോയ കാനം ജില്ലാ കമ്മിറ്റി ഓഫിസിൽ കയറി. സംസ്ഥാന സെക്രട്ടറിയെ കണ്ട പ്രാദേശിക നേതാക്കൾ മന്ത്രിമാർക്കെതിരെ പരാതിയുടെ കെട്ടഴിച്ചു. കാനത്തിന്റെ മറുപടി ഇങ്ങനെ. ‘‘നിങ്ങൾ എന്നെ ഹണി ട്രാപ്പിൽ പെടുത്തുകയാണോ? ഞാൻ ചർച്ചയ്ക്ക് വന്നതല്ല. ഇത്തരം കാര്യങ്ങൾ പറയേണ്ട വേദിയിൽ പറയുക’’. കാനം ലൈൻ വ്യക്തമാണ്. 

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമൊപ്പം കാനം രാജേന്ദ്രൻ. (ഫയൽ ചിത്രം: മനോരമ)

∙ എൽഡിഎഫിന്റെ ആണിക്കല്ല്, കോടിയേരി–കാനം അച്ചുതണ്ട് 

‘കോടിയേരി–കാനം അച്ചുതണ്ട്’. അടുത്ത കാലത്ത് രാഷ്ട്രീയ ചർച്ചകളിൽ സജീവമായി കേട്ടിരുന്ന പ്രയോഗമാണിത്. കോടിയേരിയുടെ മരണത്തിന് മുൻപു വരെ ഈ അച്ചുതണ്ട് ശക്തമായിരുന്നു. ഒരുപക്ഷേ എൽഡിഎഫിന്റെ പ്രവർത്തനം കല്ലുകടികളില്ലാതെ മുന്നോട്ട് പോയതും ഈ അച്ചുതണ്ടു മൂലമായിരുന്നു. കേരള കോൺഗ്രസിന്റെ (എം) വരവോടെ എൽഡിഎഫിൽ ഉണ്ടായ തർക്കങ്ങൾ പരിഹരിച്ചത് കോടിയേരി–കാനം സഖ്യമാണ്. എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ തർക്കമുണ്ടായപ്പോഴും അച്ചുതണ്ട് ഇടപെട്ടു, പ്രശ്നം പരിഹരിച്ചിരുന്നു. 

കോടിയേരിയും കാനവും തമ്മിൽ പണ്ടേ സൗഹൃദമുണ്ട്. ഇരുവരും ഒരേ സമയം വിദ്യാർഥി സംഘടനയിൽ പ്രവർത്തിച്ചു. പിന്നീട് നിയമസഭയിലും ഒരുമിച്ചു. സംസ്ഥാന സെക്രട്ടറി പദവും ഇരുവരും ഒരേ സമയം പങ്കിട്ടു. ആ ചേർച്ച ഇപ്പോൾ മരണത്തിലും ഒരുമിച്ചുവെന്നത് ദുഃഖകരമായ ചരിത്രമായി. കോടിയേരിയോടു മാത്രമല്ല മറ്റ് പാർട്ടികളിലെ നേതാക്കളോടും കാനത്തിന് മികച്ച സൗഹൃദമുണ്ട്. കോടിയേരിയുടെ വിയോഗ ശേഷം മുഖ്യമന്ത്രി പിണറായി വിജയനിലൂടെ ആ ബന്ധം തുടർന്നിരുന്നു. മിക്ക ദിവസങ്ങളിലും കാനത്തെ തേടി മുഖ്യമന്ത്രിയുടെ ഓഫിസിൽ‌നിന്ന് വിളി എത്തുമെന്ന് സന്തത സഹചാരികള്‍ പറയുന്നത് വെറുതയല്ല. 

കാനം രാജേന്ദ്രന്‍, പിണറായി വിജയൻ. ചിത്രം: മനോരമ

കാനത്തെ മുഖ്യമന്ത്രി നിശ്ശബ്ദനാക്കിയെന്ന് വിമർശകർ പറയുന്നതും കാനം ലൈനിന്റെ മറ്റൊരു മുഖം. തന്റെ വളർച്ചയുടെ എല്ലാ പടവുകൾ കയറുമ്പോഴും ഉമ്മൻ ചാണ്ടിയും കാനത്തെ അറിയിച്ചിരുന്നു; ഒരു സുഹൃത്തിനോട് പറയുന്നതു പോലെ. രമേശ് ചെന്നിത്തലയുടെ മകൻ സിവിൽ സർവീസ് പാസായപ്പോൾ ആദ്യം ആ വിവരം അറിയിച്ചത് കാനത്തെയാണ്. അതും നേരിട്ട് വന്ന്. ഈ സൗഹൃദങ്ങളും ഓർ‍മയാക്കിയാണ് കാനത്തിന്റെ മടക്കം. 

മധ്യതിരുവിതാംകൂറിലെ നാട്ടിൻപുറത്തെ തന്റെ പേരിനൊപ്പം കാനം ചേർത്തു. നാട്ടിടവഴിയോടു ചേർന്നുള്ള വീട്ടിൽ എത്തുന്നതാണ് കാനത്തിന് എന്നും ഇഷ്ടം. ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും കാനം വീട്ടിലെത്തും. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കും. അതാണ് കാനത്തെ ചിട്ട. തന്റെ നാടായ കാനത്തിന്റെ ഓർമകളായിരുന്നു എന്നും അദ്ദേഹത്തിന്റെ മനസ്സു നിറയെ. ഇനിയെന്നും കാനത്തും അദ്ദേഹത്തിന്റെ ഓർമകൾ നിറഞ്ഞുനിൽക്കും.

English Summary:

How the 'Kanam Effect' Saved CPI and What is the 'Kanam' Line that Kerala can Never Forget?