ഹിമവാന്റെ മാറിലെ ആ ഗുഹയുടെ ഉള്ളിൽ 60 മീറ്റർ നീളത്തിൽ രൂപപ്പെട്ട കൂറ്റൻ മൺഭിത്തി. ആ ഭിത്തി തുരന്നു തുരന്നു പല്ലൊടിഞ്ഞു വീണു പോയ ഓഗർ യന്ത്രം. മൺഭിത്തിയുടെ അങ്ങേത്തലയ്ക്കൽ 41 മനുഷ്യർ. മൺഭിത്തിയുടെ ഇപ്പുറത്ത് രാപകൽ പ്രവർത്തിക്കുന്ന രക്ഷാസംഘം. മണ്ണു തുരക്കുന്നതിനിടയിൽ ഇനിയും മണ്ണിടിയുമെന്ന് താക്കീത് നൽകിയ ഹിമാലയം. രാജ്യം ഇതുവരെ കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാദൗത്യത്തിനാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കം സാക്ഷ്യംവഹിച്ചത്. 400 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം സമാനതകളില്ലാത്തതായിരുന്നു. തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇരുന്നൂറോളം രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ രാപ്പകൽ അധ്വാനിച്ചു. ഒടുവിൽ യന്ത്രം തോറ്റിടത്ത് മനുഷ്യൻ വിജയിച്ചപ്പോൾ മൺഭിത്തിക്കപ്പുറം ജീവന്റെ വാതിൽ തുറന്നു. യന്ത്രത്തേക്കാൾ വലുതാണ് മനുഷ്യൻ എന്ന സന്ദേശമാണോ ഉത്തരകാശി നൽകുന്നത്? മാത്രമല്ല ദുരന്ത വേളകളിലെ രക്ഷാദൗത്യത്തിന് സർക്കാർതലത്തിൽ ഏകോപിത സംവിധാനം വേണമെന്ന പാഠവും ദേശീയ ദുരന്തനിവാരണ അതോറിറ്റി നിലവിലുണ്ടെങ്കിലും അതിന്റെ പ്രവർത്തനം ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ടെന്ന താക്കീതും സിൽക്യാര നൽകുന്നുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമവാന്റെ മാറിലെ ആ ഗുഹയുടെ ഉള്ളിൽ 60 മീറ്റർ നീളത്തിൽ രൂപപ്പെട്ട കൂറ്റൻ മൺഭിത്തി. ആ ഭിത്തി തുരന്നു തുരന്നു പല്ലൊടിഞ്ഞു വീണു പോയ ഓഗർ യന്ത്രം. മൺഭിത്തിയുടെ അങ്ങേത്തലയ്ക്കൽ 41 മനുഷ്യർ. മൺഭിത്തിയുടെ ഇപ്പുറത്ത് രാപകൽ പ്രവർത്തിക്കുന്ന രക്ഷാസംഘം. മണ്ണു തുരക്കുന്നതിനിടയിൽ ഇനിയും മണ്ണിടിയുമെന്ന് താക്കീത് നൽകിയ ഹിമാലയം. രാജ്യം ഇതുവരെ കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാദൗത്യത്തിനാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കം സാക്ഷ്യംവഹിച്ചത്.

400 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം സമാനതകളില്ലാത്തതായിരുന്നു. തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇരുന്നൂറോളം രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ രാപ്പകൽ അധ്വാനിച്ചു. ഒടുവിൽ യന്ത്രം തോറ്റിടത്ത് മനുഷ്യൻ വിജയിച്ചപ്പോൾ മൺഭിത്തിക്കപ്പുറം ജീവന്റെ വാതിൽ തുറന്നു. യന്ത്രത്തേക്കാൾ വലുതാണ് മനുഷ്യൻ എന്ന സന്ദേശമാണോ ഉത്തരകാശി നൽകുന്നത്? മാത്രമല്ല ദുരന്ത വേളകളിലെ രക്ഷാദൗത്യത്തിന് സർക്കാർതലത്തിൽ ഏകോപിത സംവിധാനം വേണമെന്ന പാഠവും ദേശീയ ദുരന്തനിവാരണ അതോറിറ്റി നിലവിലുണ്ടെങ്കിലും അതിന്റെ പ്രവർത്തനം ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ടെന്ന താക്കീതും സിൽക്യാര നൽകുന്നുണ്ടോ?

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര രക്ഷാദൗത്യത്തിൽ തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച തൊഴിലാളികളുമായി ആംബുലൻസുകൾ പുറപ്പെട്ടപ്പോൾ. (ഫയൽ ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ)
ADVERTISEMENT

ഹിമാലയൻ മലനിരകളിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണം അനിവാര്യമാണെന്ന തിരിച്ചറിവ് എവിടെയാണ്? 41 തൊഴിലാളികളെ ഒരു പോറൽപോലുമേൽക്കാതെ രക്ഷിച്ചതിന്റെ ആഹ്ലാദത്തിനിടയിലും ഹിമാലയം പഠിപ്പിച്ച പാഠങ്ങൾ നാം മറക്കരുത്. ഉത്തരകാശിയിൽ ദിവസങ്ങളോളം താമസിച്ച് രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷങ്ങൾക്കും സാക്ഷിയായ മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിഥുൻ എം.കുര്യാക്കോസ് തയാറാക്കിയ അവലോകനം വായിക്കാം...

∙ ഒടുവിൽ ഹിമാലയൻ കരുത്തിന് മുന്നിൽ  ആ യന്തിരൻ അടിയറവു പറഞ്ഞു

ഹിമാലയൻ മലനിരകളിൽ ഇതുപോലൊരു രക്ഷാപ്രവർത്തനം ഇതിനു മുൻപുണ്ടായിട്ടില്ല. രക്ഷാപ്രവർത്തനം ഒട്ടേറെ തവണ തടസ്സപ്പെട്ടു. തൊഴിലാളികൾക്ക് തൊട്ടരികെ വരെയെത്തിയ ശേഷമാണ് രക്ഷാകരം പലപ്പോഴും അകന്നത്. വിജയിച്ചുവെന്നു കരുതിയിടത്തു നിന്ന് പലതവണ ദൗത്യം കൈവിട്ടുപോയി. തുരങ്കത്തിൽ 60 മീറ്റർ നീളത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികളിലേക്ക് രക്ഷാകുഴലിടാൻ പ്രവർത്തിച്ച യുഎസ് നിർമിത ഡ്രില്ലിങ് യന്തം ഹിമാലയൻ മലനിരയുടെ കരുത്തിനു മുന്നിൽ പലവട്ടം തോറ്റുവീണു. ഓരോ തവണയും യന്ത്രത്തിലേക്ക് കൂടുതൽ ഊർജം നൽകി രക്ഷാദൗത്യ സംഘം വീണ്ടും അതുമായി പൊരുതി.

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുരങ്ക കവാടത്തിലൂടെ കയറുന്ന എൻഡിആർഎഫ് സേനയും കാത്തുകിടക്കുന്ന ആംബുലൻസും. (ഫയൽ ചിത്രം : മനോരമ)

എന്നാൽ ദൗത്യത്തിന്റെ പതിനാലാം ദിവസം യുഎസ് യന്ത്രം പൂർണ തോൽവി സമ്മതിച്ചു. രക്ഷാകുഴലിനുള്ളിൽ യന്ത്രം കുടുങ്ങിയതോടെ അതിന്റെ  പ്രവർത്തനം പൂർണമായി നിർത്തിവയ്ക്കേണ്ട സ്ഥിതിയായി. പ്ലാസ്മ കട്ടർ ഉപയോഗിച്ച്  രക്ഷാകുഴലിൽ നിന്ന് യന്ത്രം അറുത്തുമാറ്റാൻ തൊഴിലാളികൾക്ക് ഒന്നര ദിവസം വേണ്ടിവന്നു. രക്ഷാദൗത്യത്തിലെ ഏറ്റവും ദുഷ്കര ഘട്ടം ഇതായിരുന്നു. യന്ത്രം പണിമുടക്കുമ്പോൾ തൊഴിലാളികളിൽ നിന്ന് 10 മീറ്റർ അകലെയായിരുന്നു രക്ഷാകുഴൽ. യന്ത്രം അറുത്തുമാറ്റിയതോടെ രക്ഷാകുഴൽ ഇനി എങ്ങനെ മുന്നോട്ടു നീക്കുമെന്ന ചോദ്യമുയർന്നു.

ADVERTISEMENT

∙ പെരുമണ്ണിലെ ഖലാസിമാർ, ഉത്തരകാശിയിലെ റാറ്റ് മൈനർമാരും

ഏറെ ചർച്ചകൾക്കു ശേഷം റാറ്റ് മൈനിങ് രീതിയെ ആശ്രയിക്കാൻ ദൗത്യസംഘം തീരുമാനിച്ചു. എലി മാളം തുരക്കുന്നതു പോലെ ചെറുദ്വാരങ്ങളുണ്ടാക്കുന്ന രീതിയാണ് റാറ്റ് മൈനിങ്. മേഘാലയിലെ കൽക്കരി ഖനികളിൽ നിന്ന് കൽക്കരി ശേഖരിക്കാൻ ഈ രീതി വ്യാപകമയി ഉപയോഗിച്ചിരുന്നു. പലപ്പോഴും കുട്ടികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. സുരക്ഷിതമല്ലെന്ന കാരണത്താൽ 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഈ രീതി നിരോധിച്ചു. രാജ്യത്ത് നിരോധനമുള്ള പ്രക്രിയയെ ഒടുവിൽ സിൽക്യാരയിൽ ആശ്രയിക്കേണ്ടി വന്നു. യുഎസ് യന്ത്രം തോറ്റപ്പോൾ 12 റാറ്റ് മൈനർമാർ ആ ദൗത്യം ഏറ്റെടുത്തു.

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ പ്രവേശന കവാടം. (ഫയൽ ചിത്രം: മനോരമ)

80 സെ.മീറ്റർ വ്യാസമുള്ള രക്ഷാകുഴലിലൂടെ നിരങ്ങിനീങ്ങിയ ഇവർ അതിനുള്ളിലിരുന്ന് പിക്കാസും കമ്പിപ്പാരയും മറ്റുമുപയോഗിച്ച് അവശിഷ്ടങ്ങൾ കുത്തിനീക്കി . രക്ഷാകുഴലിന് ഇഞ്ചിഞ്ചായി മുന്നോട്ടു നീങ്ങാൻ ഇതു വഴിയൊരുക്കി. ഒരു ദിവസം നീണ്ട അക്ഷീണ പ്രവർത്തനത്തിനൊടുവിൽ കുഴൽ തൊഴിലാളികൾക്ക് അരികിലേക്കെത്തി. യന്ത്രം തോറ്റിടത്ത് മനുഷ്യൻ ജയിച്ചു! പെരുമൺ ദുരന്തത്തിലകപ്പെട്ട ട്രെയിന്റെ കോച്ചുകൾ അഷ്ടമുടി കായലിൽ നിന്ന് ബേപ്പൂരിലെ ഖലാസിമാർ ഉയർത്തിയെടുത്തതിനെ അനുസ്മരിപ്പിക്കുന്ന ഉശിരാണ് റാറ്റ് മൈനർമാർ കാട്ടിയത്.

∙ ഉത്തരവ് കാത്ത് കരസേന, എന്തിനും തയാറായി മദ്രാസ് എൻജിനീയർ ഗ്രൂപ്പ്

ADVERTISEMENT

കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ് രക്ഷാദൗത്യ സംഘം തൊഴിലാളികളെ പുറത്തെത്തിച്ചത്. തുരങ്കത്തിന്റെ നിർമാണ കരാർ ലഭിച്ച നവയുഗ എന്ന കമ്പനിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ കൈവശമുള്ള കമ്പനികളെ ഇവർ സ്ഥലത്തെത്തിച്ചു. അങ്ങനെയാണ് യുഎസ് നിർമിത ഡ്രില്ലിങ് യന്ത്രവുമായി ട്രെഞ്ച്‌ലസ് എന്ന കമ്പനി സ്ഥലത്തെത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ ആദ്യ ഘട്ടത്തിൽ രക്ഷാകുഴലിടുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചു. ഡൽഹിയിൽ നിന്ന് റാറ്റ് മൈനർമാരെ എത്തിച്ചതും നവയുഗ അധികൃതരാണ്.

സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തുന്നതു കാത്ത് ആംബുലൻസുകൾ നിർത്തിയിട്ടിരിക്കുന്നതിനു സമീപം കാത്തിരിക്കുന്ന തൊഴിലാളികൾ. (ഫയൽ ചിത്രം: മനോരമ)

ഇവർക്കൊപ്പം ദേശീയപാതാ അടിസ്ഥാനസൗകര്യ വികസന അതോറിറ്റി, റെയിൽവേ, ഒഎൻജിസി എൻജിനീയർമാരും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷാദൗത്യത്തിന്റെ ഭാഗമായി. അതേസമയം, സ്ഥലത്തെത്തിയ കരസേനാ സംഘത്തിനു രക്ഷാദൗത്യത്തിൽ ചേരാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചില്ല. തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാൻ കഴിയുന്ന യന്ത്രങ്ങളുമായാണ് സേനയുടെ കീഴിലുള്ള മദ്രാസ് എഞ്ചിനയർ ഗ്രൂപ്പ് (എംഇജി ) സ്ഥലത്തെത്തിയത്. ഭൂരിഭാഗവും മലയാളികളും തമിഴരും അടങ്ങുന്നതായിരുന്നു സംഘം. 9 ദിവസം കാത്തുനിന്നിട്ടും  ഇവർക്കു രക്ഷാപ്രവർത്തനത്തിൽ ചേരാനായില്ല. ഏതു ദുഷ്കര സാഹചര്യവും വെല്ലുവിളിയും നേരിടാൻ കെൽപുള്ള ഇന്ത്യൻ സേനയ്ക്ക് സിൽക്യാരയിൽ കാഴ്ചക്കാരായി നിൽക്കേണ്ടി വന്നു.

സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടന്ന തൊഴിലാളികളുടെ രക്ഷാദൗത്യത്തിനായി പുതിയ യന്ത്രം എത്തിച്ചപ്പോൾ. (ഫയൽ ചിത്രം: മനോരമ)

∙ ഇല്ല അവർ പതറിയില്ല, ധൈര്യം പകരാൻ താൽക്കാലിക ക്ഷേത്രം

തുരങ്കം ഇടിഞ്ഞുവീണ ആദ്യ മണിക്കൂറുകളിൽ തൊഴിലാളികൾ ഭയന്നു; മരണം ഉറപ്പിച്ച നിമിഷങ്ങൾ. പക്ഷേ, പുറത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതോടെ ധൈര്യമായി. പിന്നീട് ഒരു ഘട്ടത്തിൽ പോലും അവർ പതറിയില്ല. ഒരിക്കൽ പോലും രക്ഷാപ്രവർത്തകരോടു പരാതി പറഞ്ഞില്ല. അടുത്തെത്തിയ രക്ഷാകരം പലവട്ടം അകന്നുപോയപ്പോഴും മനസ്സുമടുത്തില്ല. ‘‘നിങ്ങൾ സമയമെടുത്തോളൂ, ഞങ്ങൾ കാത്തിരുന്നോളാം’’ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവയടക്കം 8 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തുരങ്കത്തിൽ കുടുങ്ങിയത്. 8 മണിക്കൂർ വീതമുള്ള 3 ഷിഫ്റ്റ് ആയിട്ടാണ് തുരങ്കത്തിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. നവംബർ 12 ഞായറാഴ്ച പുലർച്ചെ ഡ്യൂട്ടി സമയം കഴിഞ്ഞ് പുറത്തിറങ്ങുന്നതിന് ഏതാനും നിമിഷങ്ങൾ മുൻപാണ് ഇവർ കുടുങ്ങിയത്. അന്ന് ദീപാവലി ആഘോഷിക്കാൻ ഒരുങ്ങവേയാണ് അവരുടെ ജീവിതം ഇരുട്ടിലായത്.

സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ സമീപത്ത് സ്ഥാപിച്ച ക്ഷേത്രമാതൃക. (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ)

പരിസ്ഥിതിലോല മേഖലയിൽ ഇത്തരം തുരങ്കങ്ങൾ വേണോ എന്ന ചോദ്യവും ഇതുയർത്തുന്നു. രക്ഷാപ്രവർത്തനത്തിനിടെ സിൽക്യാര തുരങ്കത്തിനു മുന്നിൽ ക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കപ്പെട്ടു. മുൻപ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് പൊളിച്ചുനീക്കി തുരങ്കം നിർമിച്ചതാണ് അപകടത്തിനു വഴിവച്ചതെന്നും പ്രദേശവാസികളിൽ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. അപകടമുണ്ടായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തുരങ്കവാതിലിന്റെ ഇടതുവശത്തായാണ് ക്ഷേത്രത്തിന്റെ മാതൃക സ്ഥാപിച്ചത്. ക്ഷേത്രത്തിലെ കർമ്മങ്ങൾ നടത്താൻ പൂജാരിയും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന്റെ അവസാന ദിനങ്ങളിൽ മലയിൽ വെള്ളമൊഴുകി തെളിഞ്ഞ രൂപം ശിവഭഗവാന്റേതാണെന്ന സംസാരവും പ്രദേശത്തുണ്ടായി.

∙ കുതിരാൻ പോലെയല്ല സിൽക്യാര തുരങ്കം, ആ മണ്ണ് എങ്ങനെ നീക്കും 

രക്ഷാദൗത്യം പൂർത്തിയായതോടെ ഇനിയറിയാനുള്ളത് സിൽക്യാര തുരങ്കത്തിന്റെ ഭാവിയെന്ത് എന്നാണ്. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ്മാർഗം ബന്ധിപ്പിക്കുന്ന ചാർധാം പദ്ധതിയുടെ ഭാഗമായ തുരങ്കം പ്രവർത്തനയോഗ്യമാക്കാൻ ഭഗീരഥ പ്രയത്‌നം വേണ്ടിവരും. തുരങ്കത്തിനുള്ളിൽ അടിഞ്ഞ അവശിഷ്ടങ്ങൾ നീക്കാൻ മാസങ്ങളെടുക്കും. അടുത്ത ജൂലൈ 31 ന് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന തുരങ്ക നിർമാണത്തിനായി ഇതുവരെ 482 കോടി രൂപയാണ് ചെലവഴിച്ചത്.

കുതിരാൻ തുരങ്കം (ചിത്രം: മനോരമ)

2022 ൽ പൂർത്തിയാക്കാനാണ് മുൻപ് ലക്ഷ്യമിട്ടതെങ്കിലും കോവിഡ് മൂലം നിർമാണം നീണ്ടുപോവുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂർത്തീകരണം വർഷങ്ങൾ നീളാനാണു സാധ്യത. തുരങ്കം യാഥാർഥ്യമായാൽ ഗംഗോത്രിയും യമുനോത്രിയും തമ്മിലുള്ള ദൂരം 25 കിലോമീറ്ററോളം കുറയും. ശൈത്യകാലത്ത് മഞ്ഞുവീഴ്ച മൂലമുള്ള റോഡ് തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കും. വ്യാപകമായി തുരങ്കങ്ങൾ നിർമിക്കുന്നത് റോഡ് ഗതാഗതം  എളുപ്പമാക്കിയിട്ടുണ്ടെങ്കിലും ഹിമാലയൻ മലനിരകൾക്കു മേൽ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്ന വിലയിരുത്തലുണ്ട്. കേരളത്തിലെ കുതിരാൻ പോലെ മല തുരന്നുള്ള തുരങ്കമാണ് സിൽക്യാരയിലേത്.

പക്ഷേ, അതീവ പരിസ്ഥിതിലോലമായ ഹിമാലയൻ മലനിരയിലാണെന്നതാണ് സിൽക്യാര തുരങ്കം നേരിടുന്ന വെല്ലുവിളി. തൊട്ടാൽ ഇളകിവരുന്നതു പോലുള്ള മണ്ണ് ഹിമാലയൻ മലനിരകളിൽ പലയിടത്തും കാണാം. ഇത്തരത്തിൽ മലയിടിഞ്ഞ ഒട്ടേറെ പ്രദേശങ്ങൾ താണ്ടിയാണ് 'മനോരമ' സംഘം സിൽക്യാരയിലെത്തിയത്. ഹിമാലയൻ മലനിരയുടെ ഈ അതീവ പരിസ്ഥിതിലോല സ്വഭാവമാണ് തുരങ്കത്തിലെ രക്ഷാദൗത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമത്തിനിടെ തുരങ്കത്തിലെ മേൽക്കൂരയിൽ നിന്ന് രക്ഷാപ്രവർത്തകർക്കു മേൽ അവശിഷ്ടങ്ങൾ വീഴുന്ന സ്ഥിതിയുണ്ടായി. മണ്ണിടിച്ചിൽ ഭീഷണി നേരിട്ടാണ് രക്ഷാപ്രവർത്തകർ തുരങ്കത്തിനുള്ളിൽ നിന്നത്. കുതിരാനിലെ തുരങ്കത്തിലെ ബാക്കിയുള്ള പണികളും പൂർത്തിയാക്കണമെന്ന ആവശ്യം അടുത്തിടെ ശക്തമായിട്ടുണ്ട്. 

English Summary:

What environmental lessons are conveyed by the Silkyarya tunnel accident in Uttarkashi?