കേരളത്തിൽ ‘വറ്റിവരളുമോ’ മോദി സർക്കാരിന്റെ സ്വപ്ന പദ്ധതി? ‘ഡേ സീറോ’യിലേക്ക് ഇനി അധികനാളില്ല!
ഗ്രാമീണ ഭവനങ്ങളിലെല്ലാം ശുദ്ധജലമെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ തുടങ്ങിയ ‘ജലജീവൻ മിഷൻ’ കിതയ്ക്കുകയാണ്. സംസ്ഥാനത്ത് എല്ലായിടത്തും പൈപ്പ് ഇട്ടിരുന്നെങ്കിൽ അതിലൂടെ കാറ്റെങ്കിലും വന്നു എന്നു പറയാമായിരുന്നു. എന്നാൽ പലയിടത്തും പൈപ്പിടൽ പൂർത്തിയായിട്ടില്ല. ‘ജലജീവൻ മിഷൻ’ അവസാനിക്കാൻ 4 മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്തു നൽകിയത് 33.95% കണക്‌ഷൻ മാത്രം. മൂന്നര വർഷം എടുത്താണ് ഇത്രയും കണക്‌ഷനുകൾ നൽകിയത്. 54.45 ലക്ഷം കണക്‌ഷനുകൾ 2024 മാർച്ചിനകം നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. ആകെ 69,92,537 ഗ്രാമീണ ഭവനങ്ങൾ ഉണ്ടെന്നാണു ജല അതോറിറ്റിയുടെ കണക്ക്. 17 ലക്ഷത്തിലധികം ഗാർഹിക കണക്‌ഷൻ ഉള്ളപ്പോഴാണു ജലജീവൻ മിഷൻ പദ്ധതി ആരംഭിച്ചത്. കാസർകോട് ജില്ലയാണു പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിൽ, 29.43%. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ 40% പോലും പൂർത്തിയായിട്ടില്ല.

ഗ്രാമീണ ഭവനങ്ങളിലെല്ലാം ശുദ്ധജലമെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ തുടങ്ങിയ ‘ജലജീവൻ മിഷൻ’ കിതയ്ക്കുകയാണ്. സംസ്ഥാനത്ത് എല്ലായിടത്തും പൈപ്പ് ഇട്ടിരുന്നെങ്കിൽ അതിലൂടെ കാറ്റെങ്കിലും വന്നു എന്നു പറയാമായിരുന്നു. എന്നാൽ പലയിടത്തും പൈപ്പിടൽ പൂർത്തിയായിട്ടില്ല. ‘ജലജീവൻ മിഷൻ’ അവസാനിക്കാൻ 4 മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്തു നൽകിയത് 33.95% കണക്‌ഷൻ മാത്രം. മൂന്നര വർഷം എടുത്താണ് ഇത്രയും കണക്‌ഷനുകൾ നൽകിയത്.
54.45 ലക്ഷം കണക്‌ഷനുകൾ 2024 മാർച്ചിനകം നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. ആകെ 69,92,537 ഗ്രാമീണ ഭവനങ്ങൾ ഉണ്ടെന്നാണു ജല അതോറിറ്റിയുടെ കണക്ക്. 17 ലക്ഷത്തിലധികം ഗാർഹിക കണക്‌ഷൻ ഉള്ളപ്പോഴാണു ജലജീവൻ മിഷൻ പദ്ധതി ആരംഭിച്ചത്. കാസർകോട് ജില്ലയാണു പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിൽ, 29.43%. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ 40% പോലും പൂർത്തിയായിട്ടില്ല.
പുതിയ കണക്‌ഷൻ നൽകുന്നുണ്ടെങ്കിലും ജലശുദ്ധീകരണശാലകൾ ഉൾപ്പെടെ പൂർത്തിയായാലേ വിതരണം സാധ്യമാകൂ. കണക്‌ഷൻ നൽകിയ പലയിടത്തും ഇതുവരെ ശുദ്ധജലമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ വരെ നൽകിയത് 18.49 ലക്ഷം മാത്രം. ഇനി ബാക്കിയുള്ള 34 ലക്ഷം കണക്‌ഷൻ അനിശ്ചിതത്വത്തിലാണ്. 6 ജില്ലകളിൽ മാത്രമാണു 50 ശതമാനത്തിനു മുകളിൽ ലക്ഷ്യം കൈവരിച്ചത്. കേന്ദ്രവും സംസ്ഥാനവും ചേർന്നു 40,203 കോടി രൂപയുടെ പദ്ധതിക്കാണു ഭരണാനുമതി ലഭിച്ചത്.
∙ എന്താണ് ജലജീവൻ മിഷൻ?
പ്രധാനമന്ത്രി നരേന്ദ്രമോദി 2019ലെ സ്വാതന്ത്ര്യദിനത്തിലാണു രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം എത്തിക്കാനുള്ള ജലജീവൻ മിഷൻ പ്രഖ്യാപനം നടത്തിയത്. എന്നാൽ കേരളത്തിൽ ഒരു വർഷത്തിലധികം വൈകി 2020 ഒക്ടോബറിലാണു പദ്ധതി ആരംഭിച്ചതുതന്നെ. എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം എന്നത് രണ്ടാം മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. പ്രഖ്യാപന സമയത്ത് 18% വീടുകളിൽ മാത്രമാണു നേരിട്ടു ശുദ്ധജലം എത്തിയിരുന്നത്. ഇത് ഒൗദ്യോഗിക കണക്കാണെന്നും യഥാർഥ കണക്ക് ഇതിലും കുറവായിരിക്കുമെന്നും അന്നു മന്ത്രിതന്നെ പറഞ്ഞതാണ്.
അടുത്ത 30 വർഷത്തിൽ ജലലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരം 43 ശതമാനമായി വർധിച്ചേക്കും. അതുകൊണ്ട് റീചാർജ് ചെയ്യലും പുനരുപയോഗവും ഉൾപ്പെടെ ഉറവിട സുസ്ഥിര നടപടികൾ ഗ്രേ വാട്ടർ മാനേജ്മെന്റ്, മഴവെള്ള ശേഖരണം, ജലസംരക്ഷണം എന്നിവ പരിപാടിയുടെ നിർബന്ധിത ഘടകങ്ങളായിരിക്കും. വെള്ളം ശേഖരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പദ്ധതി പ്രായോഗികമല്ല. ഉപരിതല ജലത്തിന്റെയും ഭൂഗർഭ ജലത്തിന്റെയും ശേഖരണത്തിനും വിനിയോഗത്തിനും യുക്തിസഹമായ മാർഗങ്ങൾ വേണം. നടപ്പാക്കലിന്റെ കാര്യക്ഷമത പരിശോധിച്ചാകും ജലജീവൻ പദ്ധതിക്കുള്ള കേന്ദ്രസഹായം നൽകൽ.
∙ കേരളം പിന്നിൽ
മൂന്നുവർഷം കൊണ്ടു കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധജലം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായിരുന്നു ജലജീവൻ മിഷൻ. എന്നാൽ പദ്ധതി നടത്തിപ്പിൽ സംസ്ഥാനങ്ങളിൽ കേരളം ഏറെ പിന്നിലായി. നിലവിൽ 30–ാം സ്ഥാനമാണു കേരളത്തിന്. രാജസ്ഥാൻ, ജാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മാത്രമാണു കേരളത്തിനു പിന്നിൽ. ഗോവ, ഹരിയാന, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പദ്ധതി പൂർത്തിയാക്കി. 70 ലക്ഷം വീടുകളിൽ ശുദ്ധജലം എത്തിക്കുകയാണു സർക്കാർ ലക്ഷ്യം.
ജലശുദ്ധീകരണശാലകൾ, ടാങ്കുകൾ, മെയിൻ പൈപ്‌ലൈനുകൾ, പമ്പുകൾ എന്നിവയുടെ ജോലികൾ ഇപ്പോഴും പല ജില്ലകളിലും എങ്ങുമെത്തിയിട്ടില്ല. പല സംസ്ഥാനങ്ങളിലും ഇതിനോടകം പദ്ധതി പൂർത്തീകരിച്ചതും ഇതോടു ചേർത്ത് ഓർമിക്കാം. കേരളത്തിൽ 70.76 ലക്ഷം ഗ്രാമീണ വീടുകളുണ്ടെന്നാണു ജല അതോറിറ്റിയുടെ കണക്ക്. നൽകുന്ന കണക‍്ഷന്റെ എണ്ണത്തിന് അനുസൃതമായിട്ടാണു കേന്ദ്രം ഫണ്ട് അനുവദിക്കുക. ഇക്കാരണത്താൽ, പണി പൂർത്തിയാകാത്ത സ്ഥലങ്ങളിലും കണക‍്ഷൻ നൽകുന്നു എന്നും ആക്ഷേപമുണ്ട്.
നിലവിൽ 75% ഇന്ത്യൻ വീടുകളിലും അവയുടെ പരിസരത്ത് ശുദ്ധജലം ലഭ്യമല്ലെന്ന് സർവേ കണക്കുണ്ട്. 84% ഗ്രാമീണ കുടുംബങ്ങൾക്കു പൈപ്പ് വെള്ളവും ലഭ്യമല്ല.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യ ചെലവു വഹിക്കുന്ന ഈ പദ്ധതിയിൽ 15% വിഹിതം പഞ്ചായത്തുകളാണു വഹിക്കുക. 10% ഗുണഭോക്തൃ വിഹിതമാണ്. പൈപ്പ് കമ്പനികൾ കൂട്ടത്തോടെ വില കുത്തനെ കൂട്ടിയത് ജലജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പ് 2022ൽ പ്രതിസന്ധിയിലാക്കി. ഈ മെല്ലെപ്പോക്കിനൊപ്പം ഉയർന്നുകേൾക്കുന്ന ക്രമക്കേട് ആരോപണങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയായിരുന്നു.
∙ ശുദ്ധജലക്ഷാമത്തിൽ ഇന്ത്യ
ഏറ്റവും വിനാശകരമായ ജലക്ഷാമത്തിന്റെ നടുവിലാണ് ഇന്ത്യയിന്ന്. നിതി ആയോഗിന്റെ കോംപോസിറ്റ് വാട്ടർ മാനേജ്മെന്റ് ഇൻഡെക്സ് 2018 പ്രകാരം വരും വർഷങ്ങളിൽ 21 ഇന്ത്യൻ നഗരങ്ങൾക്കു ‘ഡേ സീറോ’ അനുഭവപ്പെടാം. ഒരു പ്രദേശത്തെ മുഴുവൻ ശുദ്ധജല സ്രോതസ്സും ഇല്ലാതാവുന്ന ദിവസത്തെയാണ് ഡേ സീറോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശുദ്ധജലം കുറവുള്ള സ്ഥലങ്ങൾ.
സർവേ അനുസരിച്ച്, 75% ഇന്ത്യൻ വീടുകളിലും അവയുടെ പരിസരത്തു ശുദ്ധജലം ലഭ്യമല്ല. 84% ഗ്രാമീണ കുടുംബങ്ങൾക്കു പൈപ്പ് വെള്ളവും ലഭ്യമല്ല. ഡൽഹിയും മുംബൈയും പോലെയുള്ള മെഗാ സിറ്റികൾക്കു പ്രതിദിനം പ്രതിശീർഷ 150 ലീറ്റർ എന്ന സാധാരണ ജലവിതരണ മാനദണ്ഡത്തേക്കാൾ കൂടുതൽ ലഭിക്കുന്നു, അതേസമയം ചെറിയ നഗരങ്ങളിൽ 40-50 ലീറ്റർ ലഭിക്കുന്നു. അടിസ്ഥാന ശുചിത്വവും ഭക്ഷണ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഒരാൾക്ക് പ്രതിദിനം 25 ലീറ്റർ വെള്ളമാണു ലോകാരോഗ്യ സംഘടന ആവശ്യമായി പറയുന്നത്.
∙ ‘കേരളത്തിനെന്തുകൊണ്ട് സാധിക്കില്ല’
പദ്ധതി പ്രഖ്യാപിച്ച 2019 ഓഗസ്റ്റ് 15ന് രാജ്യത്ത് 3.23 കോടി വീടുകളിൽ മാത്രമായിരുന്നു ശുദ്ധജല പൈപ്പ് കണക്‌ഷൻ ഉണ്ടായിരുന്നത്. അതായത് വെറും 16.82% വീടുകളിൽ മാത്രം. എന്നാൽ നിലവിൽ 13.58 കോടി വീടുകളിൽ ശുദ്ധജലം എത്തി. 2019ൽ 16 കോടി വീടുകളിൽ കൂടി ശുദ്ധജലം എത്തിക്കാനുണ്ടായിരുന്നു. അതിലെ 10.35 കോടി വീടുകളിലും ഇതിനോടകം ശുദ്ധജലം എത്തിക്കാൻ പദ്ധതി വഴി സാധിക്കുകയും ചെയ്തു. പദ്ധതിയുടെ പൂർത്തീകരണത്തിനായി നിശ്ചയിച്ചിട്ടുള്ള സമയം 2024 ആണെന്നും ഇതിനിയും നീട്ടിനൽകില്ലെന്നും ജൽ ശക്തി വകുപ്പു മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വ്യക്തമാക്കിയിരുന്നു.
പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തുന്നതിനായി 2023 ഏപ്രിലിൽ ഗജേന്ദ്ര സിങ് കേരളത്തിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവരുമായി ചർച്ചയും നടത്തി. പദ്ധതി നടപ്പാക്കുന്നതിൽ ദേശീയ ശരാശരിയിലും താഴെയാണ് കേരളത്തിന്റെ സ്ഥാനമെന്നായിരുന്നു അന്ന് ഗജേന്ദ്ര സിങ് പറഞ്ഞത്. 2024ൽ കേന്ദ്ര മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഇനി സമയം നീട്ടിനൽകാനാകില്ലെന്നും പറഞ്ഞു.
അന്നത്തെ കണക്കു പ്രകാരം കേരളത്തിലെ 70.71 ലക്ഷം ഗ്രാമീണ വീടുകളിൽ 33.67 ലക്ഷം വീടുകളിൽ മാത്രമാണ് കണക്‌ഷനെത്തിയത്. 47.62 ശതമാനം പൂർത്തിയാക്കിയെന്നു ചുരുക്കം. എന്നാൽ പദ്ധതി പാതി പോലും പൂർത്തിയാക്കാത്ത 9 സംസ്ഥാനങ്ങളിലൊന്നെന്ന സ്ഥാനമാണ് അന്നത് കേരളത്തിനു സമ്മാനിച്ചത്. പദ്ധതിക്കായി 9000 കോടി രൂപയാണ് 3 വർഷത്തിനിടെ കേന്ദ്രം നൽകിയത്. ഉപയോഗിച്ചതാകട്ടെ 6400 കോടിയും. പദ്ധതി പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ചെങ്കിലും ‘‘ബിഹാറും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങൾക്ക് സാധിച്ചെങ്കിൽ കേരളത്തിനും ഉത്തർപ്രദേശിനുമെല്ലാം എന്തുകൊണ്ട് സാധിച്ചുകൂടാ’’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുചോദ്യം. തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ പദ്ധതി 60 ശതമാനവും പൂർത്തിയായി.