തലയെടുപ്പുള്ള നവകേരള ബസുമായി വേമ്പനാട്ടു കായലിന് കുറുകെ നീന്തിയപ്പോൾ വൈക്കം–തവണക്കടവ് ജങ്കാർ നവകേരള ജങ്കാറായി മാറി. കേരളക്കരയാകെ ഓടിയെത്തിയ നവകേരള ബെൻസ് ഉരുക്കു ജങ്കാറിന്റെ മടിത്തട്ടിൽ കായൽക്കാറ്റേറ്റ് ആടിയുലഞ്ഞു. അപ്പോഴും ജങ്കാറിന്റെ ഭാവം ഇങ്ങനെ. ‘ഇതൊക്കെ എന്ത്’. അതിനു കാരണം പലതാണ്. ജനകീയ മന്ത്രിസഭയെ ജനങ്ങളിലേക്ക് എത്തിക്കുന്ന നവകേരള സദസിനെ വഹിച്ചതോടെയാണ് നവകേരള ബസ് താരമായി മാറിയത്. എന്നാൽ വൈക്കത്ത് എത്തിയ നവകേരള സദസും ബസും വേമ്പനാട്ടു കായലിന് അക്കരെ എത്തിച്ചത് നവകേരള ജങ്കാറാണ്. വേമ്പനാട്ടു കായലിൽ അപ്പുറവും ഇപ്പുറവുമുള്ള ആലപ്പുഴ–കോട്ടയം ജില്ലകളെ കൂട്ടിയിണക്കുന്ന ജങ്കാറിന് കേരളത്തിലെ രാഷ്ട്രീയത്തിൽ ചില്ലറയല്ല പ്രാധാന്യം. കാലങ്ങളായി രാഷ്ട്രീയ–സാംസ്കാരിക യാത്രകൾ കായൽ കടക്കാൻ ജങ്കാർ സർവിസാണ് ആശ്രയിക്കുന്നത്. എന്നാൽ ജങ്കാറിന് രാഷ്ട്രീയമില്ലതാനും. പക്ഷേ ഇടതുജാഥകൾ കൂടുതലും ജങ്കാർ വഴി പോകുമ്പോൾ കോൺഗ്രസ്, യുഡിഎഫ് ജാഥകളും യാത്രകളും തണ്ണീർമുക്കം ബണ്ട് കടന്നാണ് കായൽ താണ്ടുന്നതെന്നു മാത്രം. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ജങ്കാറിലൂടെയാണ് യാത്രയെ കായൽ കടത്തിയത്. യാത്രകൾ കടക്കുന്നതിനു മുമ്പ് ജങ്കാറും ചിലപ്പോൾ അലങ്കരിക്കും. സുരക്ഷാ പരിശോധനയും നടത്തും. പക്ഷേ നവകേരള ബസ് വന്നപ്പോൾ ഇക്കുറി പണി കൂടി. ജങ്കാറിൽ മറ്റൊരു ബസ് കയറ്റി രണ്ടു വട്ടം പൊലീസ് ട്രയൽ റൺ നടത്തി. നവകേരള സദസിന്റെ ഭാഗമായ ജങ്കാർ സർവീസിന്റെ കൗതുകകരമായ വിവരങ്ങൾ വായിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലയെടുപ്പുള്ള നവകേരള ബസുമായി വേമ്പനാട്ടു കായലിന് കുറുകെ നീന്തിയപ്പോൾ വൈക്കം–തവണക്കടവ് ജങ്കാർ നവകേരള ജങ്കാറായി മാറി. കേരളക്കരയാകെ ഓടിയെത്തിയ നവകേരള ബെൻസ് ഉരുക്കു ജങ്കാറിന്റെ മടിത്തട്ടിൽ കായൽക്കാറ്റേറ്റ് ആടിയുലഞ്ഞു. അപ്പോഴും ജങ്കാറിന്റെ ഭാവം ഇങ്ങനെ. ‘ഇതൊക്കെ എന്ത്’. അതിനു കാരണം പലതാണ്. ജനകീയ മന്ത്രിസഭയെ ജനങ്ങളിലേക്ക് എത്തിക്കുന്ന നവകേരള സദസിനെ വഹിച്ചതോടെയാണ് നവകേരള ബസ് താരമായി മാറിയത്. എന്നാൽ വൈക്കത്ത് എത്തിയ നവകേരള സദസും ബസും വേമ്പനാട്ടു കായലിന് അക്കരെ എത്തിച്ചത് നവകേരള ജങ്കാറാണ്.

വേമ്പനാട്ടു കായലിൽ അപ്പുറവും ഇപ്പുറവുമുള്ള ആലപ്പുഴ–കോട്ടയം ജില്ലകളെ കൂട്ടിയിണക്കുന്ന ജങ്കാറിന് കേരളത്തിലെ രാഷ്ട്രീയത്തിൽ ചില്ലറയല്ല പ്രാധാന്യം. കാലങ്ങളായി രാഷ്ട്രീയ–സാംസ്കാരിക യാത്രകൾ കായൽ കടക്കാൻ ജങ്കാർ സർവിസാണ് ആശ്രയിക്കുന്നത്. എന്നാൽ ജങ്കാറിന് രാഷ്ട്രീയമില്ലതാനും. പക്ഷേ ഇടതുജാഥകൾ കൂടുതലും ജങ്കാർ വഴി പോകുമ്പോൾ കോൺഗ്രസ്, യുഡിഎഫ് ജാഥകളും യാത്രകളും തണ്ണീർമുക്കം ബണ്ട് കടന്നാണ് കായൽ താണ്ടുന്നതെന്നു മാത്രം.

ജങ്കാർ വഴി ‘നവകേരള ബസ്’ കൊണ്ടുപോകുന്നു. (ചിത്രം∙മനോരമ)
ADVERTISEMENT

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ജങ്കാറിലൂടെയാണ് യാത്രയെ കായൽ കടത്തിയത്. യാത്രകൾ കടക്കുന്നതിനു മുമ്പ് ജങ്കാറും ചിലപ്പോൾ അലങ്കരിക്കും. സുരക്ഷാ പരിശോധനയും നടത്തും. പക്ഷേ നവകേരള ബസ് വന്നപ്പോൾ ഇക്കുറി പണി കൂടി. ജങ്കാറിൽ മറ്റൊരു ബസ് കയറ്റി രണ്ടു വട്ടം പൊലീസ് ട്രയൽ റൺ നടത്തി. നവകേരള സദസിന്റെ ഭാഗമായ ജങ്കാർ സർവീസിന്റെ കൗതുകകരമായ വിവരങ്ങൾ വായിക്കാം.

∙ ജങ്കാർ ഇടതു സഹയാത്രികൻ, ബണ്ട് കടക്കാൻ യുഡിഎഫും

എൽഡിഎഫ് നയിക്കുന്ന ഒട്ടുമിക്ക ജാഥകളും കോട്ടയം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിലേക്കു പ്രവേശിക്കുന്നത് ജങ്കാറിലൂടെയാണ്. ഇപ്പോൾ നവകേരള യാത്ര, മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച കേരള യാത്ര വൈക്കം – തവണക്കടവ് ജങ്കാറിലൂടെ വന്നാണ് അരൂർ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ ദേശീയപാതയിലെ തുറവൂരേക്കു പോയത്. ഏഴു വർഷം മുൻപ് പിണറായി വിജയൻ നയിച്ച കേരളയാത്ര ഇതേ റൂട്ടിലെ മറ്റൊരു ഫെറിയായ മാക്കേക്കടവ് – നേരേകടവ് ഫെറിയിലൂടെ വന്ന് തുറവൂരിലെ സ്വീകരണ സ്ഥലത്തേക്കു പോയി.

എൽഡിഎഫിന്റെ കേരള സംരക്ഷണയാത്ര വൈക്കത്തേക്ക് ജങ്കാറിൽ എത്തുന്നു. (ഫയൽ ചിത്രം∙മനോരമ)

കോട്ടയം വൈക്കത്തെ ഉദയനാപുരം പഞ്ചായത്തിലാണ് നേരേകടവ്. ആലപ്പുഴ തൈക്കാട്ടുശേരി പ‍ഞ്ചായത്തിലാണ് മാക്കേക്കടവ്. തവണക്കടവ് – മാക്കേക്കടവ് അല്ലെങ്കിൽ വൈക്കം – നേരേകടവ് ഫെറികൾ തമ്മിൽ മൂന്നു കിലോമീറ്ററോളം അകലമുണ്ട്. തവണക്കടവ് – വൈക്കം ഫെറിയിൽ ജങ്കാർ ഓടുന്നതിനെക്കാൾ പകുതിയോളം ദൂരമെ മാക്കേക്കടവ് – നേരേകടവ് ഫെറിയിൽ ജങ്കാർ ഓടിയാൽ വരികയുള്ളു. ജങ്കാർ കരാറുകാർക്ക് ലാഭം മാക്കേക്കടവ് – നേരേകടവ് ഫെറിയിൽ സർവീസ് നടത്തുന്നതാണ്.

സിപിഎം ജനകീയപ്രതിരോധ യാത്രയ്ക്ക് സ്വീകരണം നൽകിക്കൊണ്ട് തവണക്കടവിൽ നടത്തിയ ജലഘോഷയാത്ര. (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

യാത്രാ എളുപ്പം, ജനങ്ങൾ സഞ്ചരിക്കുന്ന വഴി, കൂടുതൽ പേരെ കാണാം കായലിന്റെ നാട്ടിലേക്കു കായലിലൂടെ വരവ് തുടങ്ങിയ ലക്ഷ്യങ്ങൾ ഇതിന്റെ പിന്നിലുണ്ട്. അതേസമയം യുഡിഎഫ് ഉൾപ്പെടെ മറ്റു പാർട്ടികൾ നടത്തുന്ന യാത്രകൾ കോട്ടയം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിലേക്കു പ്രവേശിക്കുന്നത് തണ്ണീർമുക്കം ബണ്ടിലൂടെയാണ്. റോഡ് മാർഗം കൂടുതൽപേരെ കാണുകയാണ് അതിന്റെ ലക്ഷ്യം. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജങ്കാറിൽ കയറി തവണക്കടവിലെത്തിയാണ് എറണാകുളത്തേക്കു പോയത്. ജങ്കാർ ഇതുവരെ അപകടം ഉണ്ടാക്കിയിട്ടില്ല.  

തണ്ണീർമുക്കം ബണ്ടിന്റെ ആകാശ ദൃശ്യം. (ഫയൽ ചിത്രം∙ മനോരമ)

∙ ടോറസ് കയറുന്ന ജങ്കാറിനെന്ത് നവകേരള ബസ്, തൊണ്ടിമുതലിലെ അതിഥി താരം

ജങ്കാറണ്ണന് നവകേരള ബസൊന്നും ഒരു പ്രശ്നമല്ല. പതിവായി സ്വകാര്യ മുൻപ്, ടൂറിസ്റ്റ് ബസ് തുടങ്ങിയവ കയറ്റിയിട്ടുണ്ട്. എന്തിന് കൂറ്റൻ ടോറസ് ഉൾപ്പെടെ വാഹനങ്ങൾ കയറ്റുന്നത് പതിവാണ്. മണ്ണുമായി ടോറസ് വന്നാലും ജങ്കാർ നിൽക്കുന്നയിടം ഒരടി താഴില്ല. പക്ഷേ നവകേരള ബെൻസ് എത്തിയപ്പോൾ ജങ്കാർ ഒന്നു കരുതൽ എടുത്തു.  നവകേരള ബസ് ജങ്കാറിൽ കയറ്റുന്നതിന്റെ ട്രയൽ റൺ 2 തവണ തവണക്കടവിൽ നടത്തി. കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കയറ്റിയായിരുന്നു ട്രയൽ റൺ. ബസിൽ യാത്രക്കാർ ഇല്ലാതെയും യാത്രക്കാരെ കയറ്റിയും പരീക്ഷിച്ചു. പരീക്ഷണങ്ങൾ വിജയമായിരുന്നു. അതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ വാഹനം കയറ്റാൻ തീരുമാനിച്ചത്. റൂട്ട് തീരുമാനിച്ചതോടെ ജങ്കാറിന്റെ നിയന്ത്രണം അധികൃതർ ഏറ്റെടുത്തു. 

‘നവകേരള ബസ്’ ജങ്കാറിൽ കൊണ്ടുപോകുന്നതിന് മുന്നോടിയായുള്ള ട്രയൽ നടന്നപ്പോൾ. (ചിത്രം∙മനോരമ)

റവന്യു, മോട്ടർവാഹനം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് ട്രയൽ നടത്തിയത്. കായലിലെ കാറ്റിന് അനുസരിച്ചാണ് ജങ്കാറിന്റെ യാത്ര. കായലിന്റെ ആഴം ശരാശരി 6 അടി മുതലാണ്. വേലിയേറ്റം, വേലിയിറക്കം എന്നിവയെ ആശ്രയിച്ചാണ് ഇതിനു വ്യത്യസം വരുന്നത്.  വേലിയേറ്റ – വേലിയിറക്ക സമയത്ത് ജങ്കാറിൽ നിന്നും വാഹനങ്ങൾ ഇറങ്ങാൻ കൂടുതൽ ജാഗ്രത പുലർത്തുമെന്നു മാത്രം.  നാട്ടിലെ താരമാണെങ്കിലും സിനിമയിൽ അതിഥി താരമാണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ഇവിടെ ചെയ്തിട്ടുണ്ട്. സത്യത്തിൽ അധികം സിനിമ ഇവി‌ടെ ചെയ്തിട്ടില്ല.

നവകേരള ബസ് ജങ്കാറിൽ കൊണ്ടുപോയതിനു പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബോട്ട് വേമ്പനാട് കായലിലൂടെ പോയപ്പോൾ. (ചിത്രം∙മനോരമ)
ADVERTISEMENT

∙ വെറും 20 മിനിറ്റ് യാത്ര, കായൽ കാഴ്ചകൾ കാണാം, കാറ്റേൽക്കാം

വേമ്പനാട് കായലിനു കുറുകെ വാഹനങ്ങളുമായി രണ്ടു ജില്ലകളിലേക്കുള്ള സഞ്ചാരമാണ് തവണക്കടവ് – വൈക്കം ജങ്കാർ സർവീസ്. ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ തവണക്കടവ് കായൽ ഫെറിയിൽ നിന്ന് യാത്ര ആരംഭിച്ച് കോട്ടയം ജില്ലയിലെ വൈക്കം നഗരസഭ പരിധിയിലെ വൈക്കം കായൽ ഫെറിയിൽ ജങ്കാർ എത്തും.  കോട്ടയം, ആലപ്പുഴ ജില്ലകൾ മുറിച്ചു കടക്കാനുള്ള പ്രധാന യാത്രാ മാർഗമാണിത്. അല്ലെങ്കിൽ തണ്ണീർമുക്കം ബണ്ടു വഴി കിലോമീറ്ററുകൾ കൂടുതൽ യാത്ര ചെയ്യണം. അതു കൊണ്ടാണ് കൂടുതൽ പേരും ജങ്കാറിനെ ആശ്രയിക്കുന്നത്. ജങ്കാറിൽ 20 മിനിറ്റ് യാത്ര മതി. അതേ സമയം ബണ്ട് വഴി യാത്ര ചെയ്താല്‍ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും. 

ഇങ്ങനെയൊക്കെയാണെങ്കിലും ജങ്കാറിന്റെ ചരിത്രം ചെറുതാണ്. വൈക്കം–തവണക്കടവ് ജങ്കാർ സർവീസ് ആരംഭിച്ചിട്ട് 20 വർഷത്തോളമായി. തുടർച്ചയായി സർവീസ് നടന്നില്ല. ഇടയ്ക്ക് വർഷങ്ങളോളം മുടങ്ങി. കരാർ എടുക്കുന്നതിന്റെ തർക്കം, ദൂരം കൂടുതൽ തുടങ്ങിയ കാര്യങ്ങളിലാണ് മുടങ്ങിയത്. പക്ഷേ വൈക്കം–തവണക്കടവിനേക്കാൾ ദൂരം കുറവുള്ള മാക്കേക്കടവ് – നേരേകടവ് ഫെറിയിൽ അന്ന് ജങ്കാർ സർവീസ് നടത്തിയിരുന്നു.

പൊതുവേ കോട്ടയം മെഡിക്കൽ കോളജ്, കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കു ആലപ്പുഴക്കാർക്കു പോകാൻ എളുപ്പമാണിത്. ചേർത്തല നഗരം, വിവിധ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ അരൂർ, പള്ളിപ്പുറം വ്യവസായ മേഖലകൾ, അന്ധകാരനഴി, അർത്തുങ്കൽ, മാരാരിക്കുളം ബീച്ച് തുടങ്ങിയവയിലേക്കു കോട്ടയത്തുകാർക്കു വരാനും എളുപ്പ മാർഗം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മുതലുള്ള സ്ഥലങ്ങളിൽ നിന്നും ചേർത്തല, ആലപ്പുഴ ഭാഗത്തേക്കു വരാനും ജങ്കാർ എളുപ്പമാണ്.

തൃപ്പൂണിത്തുറക്കാർ ദേശീയപാതയിലൂടെ കുണ്ടന്നൂർ, അരൂർ, തുറവൂർ കടന്ന് ഗതാഗകുരുക്കും പൊടിയും പുകയും ഏൽക്കുന്നത് ജങ്കാറിലൂടെ വരുന്നതിലൂടെ കുറയും. ജങ്കാറും ജില്ലകളും തമ്മിൽ ചരിത്രപരമായ ബന്ധമില്ല. എന്നാൽ പണ്ട് ഇപ്പോഴത്തെ വൈക്കം താലൂക്കിന്റെ കുറച്ചു ഭാഗങ്ങൾ ചേർത്തല താലൂക്ക് ഓഫിസ് പരിധിയിലായിരുന്നു. അന്നു വള്ളങ്ങളിൽ ആൾക്കാർ ചേർത്തലയിൽ എത്തുമായിരുന്നത്രെ.

∙ 48 ടൺ ഭാരം വഹിക്കും, ദിവസം 32 സർവീസ്

ഇങ്ങനെയൊക്കെയാണെങ്കിലും ജങ്കാറിന്റെ ചരിത്രം ചെറുതാണ്. വൈക്കം–തവണക്കടവ് ജങ്കാർ സർവീസ് ആരംഭിച്ചിട്ട് 20 വർഷത്തോളമായി. തുടർച്ചയായി സർവീസ് നടന്നില്ല. ഇടയ്ക്ക് വർഷങ്ങളോളം മുടങ്ങി. കരാർ എടുക്കുന്നതിന്റെ തർക്കം, ദൂരം കൂടുതൽ തുടങ്ങിയ കാര്യങ്ങളിലാണ് മുടങ്ങിയത്. പക്ഷേ വൈക്കം–തവണക്കടവിനേക്കാൾ ദൂരം കുറവുള്ള മാക്കേക്കടവ് – നേരേകടവ് ഫെറിയിൽ അന്ന് ജങ്കാർ സർവീസ് നടത്തിയിരുന്നു. അവിടെ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം തുടങ്ങിയപ്പോഴാണ് തവണക്കടവ് – വൈക്കം ഫെറിയിലേക്കു ജങ്കാർ സർവീസ് മാറ്റുന്നത്. ജങ്കാർ ജെട്ടിയാകുന്ന കോൺക്രീറ്റ് പ്രതലത്തിലേക്ക് ജങ്കാറിന്റെ റാംപ് നിർത്തിയിട്ട് അതിലേക്ക് റോഡിൽ നിന്നും വാഹനങ്ങൾ ഓടിച്ചു കയറുകയാണ് പതിവ്.

വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് വാഹനങ്ങളുമായി പോകുന്ന ജങ്കാറിന്റെ ദൃശ്യം. (ഫയൽ ചിത്രം∙മനോരമ)

ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ തവണക്കടവ് കായൽ ഫെറിയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭ പരിധിയിലെ വൈക്കം കായൽ ഫെറി എന്നീ സ്ഥലങ്ങളെയാണ് ജങ്കാർ ബന്ധിപ്പിക്കുന്നത്. കായലിലൂടെ മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്. 20 മിനിറ്റ് യാത്രയ്ക്ക് എടുക്കും. 48 ടൺ ഭാരം വഹിക്കുന്നതാണ് ജങ്കാർ.  8 ദിവസം 32 ചാലാണ് സർവീസ്. രാവിലെ 6ന് തവണക്കടവിൽ നിന്നും വൈക്കത്തേക്കാണ് ആദ്യ ചാല്. രാത്രി 9.30ന് വൈക്കത്തു നിന്നും തവണക്കടവിലേക്കാണ് അവസാനത്തെ ചാല്. ഓരോ ഫെറിയിൽ നിന്നും ഒരു മണിക്കൂർ ഇടവിട്ടാണ് ചാല് പോവുക. ഒരു ജങ്കാറാണുള്ളത്.

വേമ്പനാട് ജങ്കാർ സർവീസ് എന്ന ഏജൻസിയാണ് നടത്തുന്നത്. ഇവർ കിൻങ്കോയിൽ നിന്നും വാടകയ്ക്ക് ജങ്കാർ എടുത്തിരിക്കുകയാണ്. 10 വർഷത്തോളം പഴക്കമുണ്ട് ജങ്കാറിന്. വാർഷിക കരാർ അടിസ്ഥാനത്തിലാണ് സർവീസ് നടത്തുന്നത്. ഒരു വർഷം ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ടെൻഡർ നടത്തിയാൽ അടുത്ത വർഷം വൈക്കം നഗരസഭ നടത്തും. മുഴുവനും ഇരുമ്പിനാൽ നിർമിച്ചതിനാൽ വാഹനങ്ങൾ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമായി കൊണ്ടുപോകാം എന്നതാണ് ജങ്കാറിന്റെ വിശ്വാസ്യത.

വൈക്കം ബോട്ട് ജെട്ടിയിലേക്ക് എത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും. (ചിത്രം∙മനോരമ)

∙ നേരെ കടവിലേക്ക് പാലം വന്നാൽ പിന്നെയെന്തിന്?

പഴയ പഴമൊഴി പോലെ പാലം കടക്കുവോളം ജങ്കാർ, പാലം കടന്നു കഴിഞ്ഞാലോ.. അതാണ് ജങ്കാറിന്റെ ഭാവി. മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം ആശ്രയിച്ചാണ് ഭാവി. 2011 – 2012 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച തുറവൂർ – പമ്പ പാതയുടെ ഭാഗമാണ് മാക്കേക്കടവ് – നേരേകടവ് പാലം. ഇതിന്റെ ആദ്യ പാലം തുറവൂർ – തൈക്കാട്ടുശേരി പാലം ഒന്നരവർഷമെടുത്ത് 2015ൽ പണി പൂർത്തിയാക്കി. ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് മാക്കേക്കടവ് –നേരേകടവ്. 2016ൽ പണി തുടങ്ങി. സ്ഥലമെടുപ്പ് തർക്കം, കോടതി കേസുകൾ എന്നിവയെ തുടർന്ന് 2018ൽ പാതിവഴിയിൽ നിർമാണം നിലച്ചു. പിന്നീട് കോവിഡ് കാലമായി. ഒന്നരവർഷം മുൻപ് കോടതി കേസുകളെല്ലാം പരിഹരിച്ചു. എന്നാൽ 2012ലെ ഡൽഹി ഷെഡ്യുൾഡ് റേറ്റ് (ഡിഎസ്ആർ) അനുസരിച്ചാണ് 78.4 കോടി രൂപയ്ക്കാണ് പാലം നിർമാണം തുടങ്ങിയത്.

കുമരകത്ത് നിന്നുള്ള വേമ്പനാട്ട് കായലിന്റെ ദൃശ്യം. ചിത്രം: മനോരമ

2022ൽ ആ നിരക്കിൽ ചെയ്യാനാകില്ലെന്നു കരാറുകാർ പറ‍ഞ്ഞതോടെ പുതുക്കിയ എസ്റ്റിമേറ്റിനായി നടപടി തുടങ്ങി. തുക 97.23 കോടി രൂപയായി വർധിപ്പിച്ചെന്ന് ധനമന്ത്രിയുടെ ഓഫിസ് രണ്ടു മാസം മുൻപ് പത്രക്കുറിപ്പ് ഇറക്കിയെങ്കിലും അതിന്റെ ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നു പൊതുമരാമത്ത് വകുപ്പ് പറയുന്നു. ഇപ്പോളും പണി തുടങ്ങിയിട്ടില്ല. പാലം പണി സമയബന്ധിതമായി പൂർത്തിയായെങ്കിൽ നവകേരള ബസ് ജങ്കാറിൽ കയറാതെ പാലത്തിലൂടെ വന്നേനെ. നിലവിൽ ഇവിടെ ഇരുചക്ര വാഹനം മാത്രം പോകുന്ന ചങ്ങാടമുണ്ട്. പാലം വന്നാൽ ജങ്കാർ നിലനിർത്തുന്ന കാര്യത്തിൽ നിലവിൽ ആലോചിച്ചിട്ടില്ല. 

English Summary:

In what ways are Navakerala bus and Vaikom-Thavanakkadavu Jangar Service connected?