പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിച്ചത് 2023 മേയ് മാസത്തിലാണ്; കാലപ്പഴക്കം വന്ന പഴയ കെട്ടിടത്തിൽനിന്ന് മാറി എല്ലാ തരത്തിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ കെട്ടിടം. സന്ദർശകരെ അനുവദിക്കുന്നതിലുൾപ്പെടെ നിയന്ത്രണങ്ങൾ പലതും കടുപ്പിക്കുകയും ചെയ്തു. പക്ഷേ, അതേ പാർലമെന്റ് മന്ദിരത്തിൽ, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയുടെ നടുത്തളത്തിലേക്ക് പുകക്കുറ്റികളുമായി രണ്ട് യുവാക്കൾ എടുത്തുചാടി. ആളപായം ഉണ്ടായില്ലെങ്കിലും എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഞെ‌ട്ടിച്ച് നടന്ന ആ നീക്കം രാജ്യത്തെ, പ്രത്യേകിച്ച് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. ഖലിസ്ഥാൻ ഭീകരവാദി ഗർട്‌വന്തർ സിങ് പന്നുവിന്റെ പാർലമെന്റ് ആക്രമണ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആർക്കും സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് പാർലമെന്റിൽ കയറാമോ എന്ന ചോദ്യമാണ് ലോക്സഭയിൽ ഉണ്ടായ ഈ കടന്നുകയറ്റം അവശേഷിപ്പിക്കുന്നത്. 2001 ലെ പാർലമെന്റ് ആക്രമണവുമായി ഈ സംഭവത്തിന് എന്താണ് സാമ്യം? പുതിയ പാർലമെന്റിലെ സുരക്ഷാ ക്രമങ്ങൾ എന്താണ്? എങ്ങനെ പുറത്തുനിന്നുള്ള ഒരാൾക്ക് സന്ദർശക ഗാലറിയിൽ എത്താനാകും? സുരക്ഷാ നടപടികളെയെല്ലാം മറികടക്കാൻ സാധാരണക്കാരനായ ഒരാൾക്കു സാധിക്കുമോ? ചോദ്യങ്ങളേറെയാണ്. വിശദമായി പരിശോധിക്കാം.

പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിച്ചത് 2023 മേയ് മാസത്തിലാണ്; കാലപ്പഴക്കം വന്ന പഴയ കെട്ടിടത്തിൽനിന്ന് മാറി എല്ലാ തരത്തിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ കെട്ടിടം. സന്ദർശകരെ അനുവദിക്കുന്നതിലുൾപ്പെടെ നിയന്ത്രണങ്ങൾ പലതും കടുപ്പിക്കുകയും ചെയ്തു. പക്ഷേ, അതേ പാർലമെന്റ് മന്ദിരത്തിൽ, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയുടെ നടുത്തളത്തിലേക്ക് പുകക്കുറ്റികളുമായി രണ്ട് യുവാക്കൾ എടുത്തുചാടി. ആളപായം ഉണ്ടായില്ലെങ്കിലും എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഞെ‌ട്ടിച്ച് നടന്ന ആ നീക്കം രാജ്യത്തെ, പ്രത്യേകിച്ച് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. ഖലിസ്ഥാൻ ഭീകരവാദി ഗർട്‌വന്തർ സിങ് പന്നുവിന്റെ പാർലമെന്റ് ആക്രമണ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആർക്കും സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് പാർലമെന്റിൽ കയറാമോ എന്ന ചോദ്യമാണ് ലോക്സഭയിൽ ഉണ്ടായ ഈ കടന്നുകയറ്റം അവശേഷിപ്പിക്കുന്നത്. 2001 ലെ പാർലമെന്റ് ആക്രമണവുമായി ഈ സംഭവത്തിന് എന്താണ് സാമ്യം? പുതിയ പാർലമെന്റിലെ സുരക്ഷാ ക്രമങ്ങൾ എന്താണ്? എങ്ങനെ പുറത്തുനിന്നുള്ള ഒരാൾക്ക് സന്ദർശക ഗാലറിയിൽ എത്താനാകും? സുരക്ഷാ നടപടികളെയെല്ലാം മറികടക്കാൻ സാധാരണക്കാരനായ ഒരാൾക്കു സാധിക്കുമോ? ചോദ്യങ്ങളേറെയാണ്. വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിച്ചത് 2023 മേയ് മാസത്തിലാണ്; കാലപ്പഴക്കം വന്ന പഴയ കെട്ടിടത്തിൽനിന്ന് മാറി എല്ലാ തരത്തിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ കെട്ടിടം. സന്ദർശകരെ അനുവദിക്കുന്നതിലുൾപ്പെടെ നിയന്ത്രണങ്ങൾ പലതും കടുപ്പിക്കുകയും ചെയ്തു. പക്ഷേ, അതേ പാർലമെന്റ് മന്ദിരത്തിൽ, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയുടെ നടുത്തളത്തിലേക്ക് പുകക്കുറ്റികളുമായി രണ്ട് യുവാക്കൾ എടുത്തുചാടി. ആളപായം ഉണ്ടായില്ലെങ്കിലും എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഞെ‌ട്ടിച്ച് നടന്ന ആ നീക്കം രാജ്യത്തെ, പ്രത്യേകിച്ച് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. ഖലിസ്ഥാൻ ഭീകരവാദി ഗർട്‌വന്തർ സിങ് പന്നുവിന്റെ പാർലമെന്റ് ആക്രമണ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആർക്കും സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് പാർലമെന്റിൽ കയറാമോ എന്ന ചോദ്യമാണ് ലോക്സഭയിൽ ഉണ്ടായ ഈ കടന്നുകയറ്റം അവശേഷിപ്പിക്കുന്നത്. 2001 ലെ പാർലമെന്റ് ആക്രമണവുമായി ഈ സംഭവത്തിന് എന്താണ് സാമ്യം? പുതിയ പാർലമെന്റിലെ സുരക്ഷാ ക്രമങ്ങൾ എന്താണ്? എങ്ങനെ പുറത്തുനിന്നുള്ള ഒരാൾക്ക് സന്ദർശക ഗാലറിയിൽ എത്താനാകും? സുരക്ഷാ നടപടികളെയെല്ലാം മറികടക്കാൻ സാധാരണക്കാരനായ ഒരാൾക്കു സാധിക്കുമോ? ചോദ്യങ്ങളേറെയാണ്. വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിച്ചത് 2023 മേയ് മാസത്തിലാണ്; കാലപ്പഴക്കം വന്ന പഴയ കെട്ടിടത്തിൽനിന്ന് മാറി എല്ലാ തരത്തിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ കെട്ടിടം. സന്ദർശകരെ അനുവദിക്കുന്നതിലുൾപ്പെടെ നിയന്ത്രണങ്ങൾ പലതും കടുപ്പിക്കുകയും ചെയ്തു. പക്ഷേ, അതേ പാർലമെന്റ് മന്ദിരത്തിൽ, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയുടെ നടുത്തളത്തിലേക്ക് പുകക്കുറ്റികളുമായി രണ്ട് യുവാക്കൾ എടുത്തുചാടി. ആളപായം ഉണ്ടായില്ലെങ്കിലും എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഞെ‌ട്ടിച്ച് നടന്ന ആ നീക്കം രാജ്യത്തെ, പ്രത്യേകിച്ച് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്.

ഖലിസ്ഥാൻ ഭീകരവാദി ഗർട്‌വന്തർ സിങ് പന്നുവിന്റെ പാർലമെന്റ് ആക്രമണ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആർക്കും സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് പാർലമെന്റിൽ കയറാമോ എന്ന ചോദ്യമാണ് ലോക്സഭയിൽ ഉണ്ടായ ഈ കടന്നുകയറ്റം അവശേഷിപ്പിക്കുന്നത്. 2001 ലെ പാർലമെന്റ് ആക്രമണവുമായി ഈ സംഭവത്തിന് എന്താണ് സാമ്യം? പുതിയ പാർലമെന്റിലെ സുരക്ഷാ ക്രമങ്ങൾ എന്താണ്? എങ്ങനെ പുറത്തുനിന്നുള്ള ഒരാൾക്ക് സന്ദർശക ഗാലറിയിൽ എത്താനാകും? സുരക്ഷാ നടപടികളെയെല്ലാം മറികടക്കാൻ സാധാരണക്കാരനായ ഒരാൾക്കു സാധിക്കുമോ? ചോദ്യങ്ങളേറെയാണ്. വിശദമായി പരിശോധിക്കാം.

പുകകുറ്റികളുമായി യുവാക്കൾ സഭയുടെ നടുത്തളത്തിലേക്ക് ചാടിയപ്പോൾ. ഡിഎംകെ എംപി സെന്തിൽകുമാർ എക്സിൽ പങ്കുവച്ച ചിത്രം.
ADVERTISEMENT

∙ 2001 ൽ നടന്നത്

ഇന്ത്യൻ ജനാധിപത്യ സംവിധാനങ്ങൾക്ക് അപ്പാടെ നാണക്കേടുണ്ടാക്കിയ ദിവസമായിരുന്നു 2001 ഡിസംബർ 13. ഇന്ത്യൻ പാർലമെന്റ് വളപ്പിലുണ്ടായ ഭീകരാക്രമണത്തിൽ അന്ന് തൽക്ഷണം കൊല്ലപ്പെട്ടത് എട്ട് സുരക്ഷ ജീവനക്കാരും ഒരു പൂന്തോട്ടം ജീവനക്കാരിയും അടക്കം ഒൻപത് പേർ. പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അന്ന് അക്രമികൾ പാർലമെന്റ് വളപ്പിനുള്ളിൽ കടന്നത്.

രാവിലെ 11.40 ന് ചുവപ്പ് ലൈറ്റ് വച്ച അംബാസഡർ കാറിൽ അഞ്ച് ഭീകരർ പാർലമെന്റ് വളപ്പിലേക്ക് കടന്നു. കാറിന്റെ വിൻഡ്ഷീൽഡിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റ്റിക്കർ പതിച്ചതായിരുന്നു കടന്നു കയറാനുള്ള മറ. ബിൽഡിങ് ഗേറ്റ് നമ്പർ 12 ലേക്ക് കാർ നീങ്ങിയപ്പോഴാണ് പാർലമെന്റിലെ വാച്ച് ആൻഡ് വാർഡ് സംഘത്തിലെ ഒരാൾക്ക് കാറിനെക്കുറിച്ച് സംശയം തോന്നുന്നത്. പിന്നാലെ അവർ കാർ നിർത്തി പിന്നോട്ട് എടുപ്പിച്ചു. ആ കാർ അന്നത്തെ ഉപരാഷ്ട്രപതി കൃഷൻ കാന്തിന്റെ വാഹനത്തിലിടിച്ച് നിന്നതോടെ ഭീകരർ പുറത്തിറങ്ങി വെടിവയ്പ് തുടങ്ങുകയായിരുന്നു. 30 മിനിറ്റോളം ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചെങ്കിലും ഇന്ത്യയ്ക്ക് ഒൻപത് ജീവനുകൾ നഷ്ടപ്പെട്ടു. 

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഇന്ത്യൻ സുരക്ഷ ജീവനക്കാർക്ക് ആദരമർപ്പിക്കുന്ന സ്കൂൾ കുട്ടികൾ. അമൃത്‌സറിൽ നടന്ന ചടങ്ങിലെ ദൃശ്യം. (File Photo by NARINDER NANU / AFP)

1994ൽ കീഴടങ്ങിയ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) പ്രവർത്തകൻ അഫ്സൽ ഗുരു, ബന്ധുവായ ഷൗക്കത്ത് ഹുസൈൻ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്സാൻ ഗുരു, ഡൽഹി സർവകലാശാലയിലെ അറബിക് അധ്യാപകൻ എസ്.എ.ആർ. ഗീലാനി എന്നിവരെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. വിചാരണക്കോടതി അഫ്സാനെ വെറുതെവിട്ടു. എന്നാൽ ഗീലാനി, ഷൗക്കത്ത്, അഫ്സൽ എന്നിവരെ വധശിക്ഷയ്ക്കു വിധിച്ചു. 2005ൽ ഷൗക്കത്തിന്റെ ശിക്ഷ 10 വർഷം കഠിനതടവായി സുപ്രീം കോടതി ചുരുക്കി. 2013 ഫെബ്രുവരി 9ന് തിഹാർ ജയിലിൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി. ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുന്നില്ല എന്ന തീരുമാനത്തെത്തുടർന്ന് ജയിൽവളപ്പിനുള്ളിൽത്തന്നെ സംസ്കാരം നടത്തുകയായിരുന്നു. 

2001 പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം അഫ്സൽ ഗുരുവിന്റെ ചിത്രത്തിന് തീ കൊളുത്തുന്ന ബജ്റംങ്ദൾ പ്രവർത്തകർ (AFP PHOTO/RAVEENDRAN)
ADVERTISEMENT

2001 ലെ ഭീകരാക്രമണത്തിന്റെ 22–ാം വാർഷിക ദിനത്തിൽ, അന്ന് കൊല്ലപ്പെട്ടവര്‍ക്ക് ആദരമർപ്പിച്ച് പാർലമെന്റിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത് മണിക്കൂറുകൾക്കകമാണ് പാർലമെന്റിനുള്ളിൽ ലോക്സഭാ തളത്തിലേക്ക് രണ്ട് യുവാക്കൾ എടുത്തുചാടി പുകക്കുറ്റികൾ തുറന്നുവിട്ടത്. പാർലമെന്റ് ആക്രമിക്കുമെന്ന ഖലിസ്ഥാൻ ഭീകരവാദി ഗുർപട്‌വന്ത് സിങ് പന്നുവിന്റെ ഭീഷണി ഉണ്ടായിരുന്നതുകൊണ്ടുതന്നെ സുരക്ഷയും പൊലീസ് ശക്തമാക്കിയിരുന്നതാണ്. ആളപായം ഉണ്ടാകുന്ന തരത്തിലെ ആക്രമണമല്ല ലോക്സഭയിൽ നടന്നതെങ്കിലും സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് പുകക്കുറ്റികളുമായി ഇവർ എങ്ങനെ അകത്തു കയറി എന്നതാണ് ചോദ്യം.

∙ ആർക്കും പാർലമെന്റില്‍ കയറാനാകുമോ?

സാധാരണക്കാർക്ക് പാർലമെന്റ് വളപ്പിലും ഇരുസഭകളുടെയും സന്ദർശക ഗാലറിയിലും പ്രവേശിക്കാൻ ഒട്ടേറെ സുരക്ഷാ കടമ്പകൾ മറികടന്നേ മതിയാവൂ. സമ്മേളനങ്ങൾ നടക്കുന്ന സമയത്താണെങ്കിൽ വ്യവസ്ഥകൾ കർശനമാകുകയും ചെയ്യും. എംപിമാർ വഴിയാണ് പാസ് ലഭിക്കുക. വ്യക്തിയെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് പ്രവേശനമെന്നും സാക്ഷ്യപ്പെടുത്തിയാണ് എംപിമാർ പാസിന് ശുപാർശ ചെയ്യുക. 24 മണിക്കൂർ മുൻപ് നൽകുന്ന അപേക്ഷയനുസരിച്ച് രണ്ട് പേർക്കും രണ്ട് മണിക്കൂർ ‌കൊണ്ട് നൽകുന്ന അടിയന്തര പാസിൽ ഒരാൾക്കും പ്രവേശനം അനുവദിക്കാം. സ്പീക്കറുടെയോ മന്ത്രിമാരുടെയോ ഓഫിസിൽ നിന്ന് പ്രത്യേക അനുമതിയിൽ സംഘങ്ങളായി എത്തുന്നവരുമുണ്ട്.

പുകക്കുറ്റി ആക്രമണത്തെത്തുടർന്ന് സഭ പിരിഞ്ഞതോടെ പാർലമെന്റിനു മുന്നിൽ തടിച്ചു കൂടിയ ആൾക്കൂട്ടം. (PTI Photo)

പാസ് അനുവദിക്കും മുൻപ് അപേക്ഷ സമർപ്പിച്ച ആളുകളുടെ പശ്ചാത്തലം ലോക്കൽ പൊലീസ് പരിശോധിക്കും. ഇത് ഉറപ്പു വരുത്തിയ ശേഷമാണ് പാസ് അനുവദിക്കുക. ലോക്സഭാംഗം വഴിയാണ് ശുപാർശ വന്നതെങ്കിൽ അവിടേക്കും രാജ്യസഭാംഗം വഴിയാണെങ്കിൽ അവിടേക്കുമാണ് പാസ് നൽകുക. ലഭിച്ച പാസും അംഗീകൃത തിരിച്ചറിയൽ രേഖയുമായി രണ്ട് മണിക്കൂർ മുൻപെങ്കിലും പാർലമെന്റിൽ എത്തണം. മൊബൈൽ ഫോൺ, ബാഗ്, പഴ്സ് എന്നിവയൊന്നും അനുവദിക്കില്ല. പ്രധാന റിസപ്ഷൻ ഗേറ്റിലാണ് ആദ്യ സുരക്ഷാ പരിശോധന. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് പ്രവേശനം.

ADVERTISEMENT

രാജ്യസഭയിലേക്കും ലോക്സഭയിലേക്കും കടത്തിവിടുന്ന ശാർദുൽ ദ്വാർ, ഗരുഡ് ദ്വാർ എന്നിവിടങ്ങളിൽ വീണ്ടും പരിശോധനയുണ്ട്. പ്രധാനമന്ദിരത്തിന്റെ വാതിൽക്കൽ വീണ്ടും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധനയും പാസ് പരിശോധനയും നടത്തും. ഈ കടമ്പകൾ എല്ലാം കഴിഞ്ഞാണ് പ്രവേശനം. ഗാലറിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് ഇരുന്നാണ് സഭാനടപടികൾ കാണേണ്ടത്. പരമാവധി 45 മിനിറ്റ് സമയമാണ് ഒരു പാസിൽ അനുവദിക്കുക. ഏതെങ്കിലും ഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയോ സഭ പിരിയുകയോ ചെയ്താൽ പിന്നീട് ഇരിക്കാൻ അനുമതിയില്ല.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലോ അതിനു മുൻപോ പാർലമെന്റ് ആക്രമിക്കുമെന്ന ഖലിസ്ഥാൻ ഭീകരവാദി പന്നുവിന്റെ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയാണ് ഈ സംഭവമുണ്ടായത് എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം കൂട്ടുന്നു. കാരണം, പന്നുവിന്റെ ഭീഷണിയെത്തുടർന്ന് സുരക്ഷ വർധിപ്പിക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തിരുന്നുവെന്നാണ് വിശദീകരണം.

∙ സുരക്ഷാ വീഴ്ചയുണ്ടോ?

മൈസൂരിൽനിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ ശുപാർശയിൽ അനുവദിച്ച പാസിലാണ് സഭയിൽ പുകക്കുറ്റികൾ തുറന്നുവിട്ടവർ കയറിയതെന്നാണ് വിവരം. അതുകൊണ്ടുതന്നെ സംഭവം ബിജെപിയെയും പ്രതിരോധത്തിലാക്കി. ഭീകരപ്രവർത്തനമോ ആളപായം ഉണ്ടാക്കലോ ആയിരുന്നില്ല ലക്ഷ്യമെന്നും പ്രതിഷേധം അറിയിക്കൽ മാത്രമായിരുന്നു ഉദ്ദേശമെന്നും അറസ്റ്റിലായവർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർലമെന്റിനുള്ളിലേക്ക് ആർക്കും കയറാമോ എന്ന ചോദ്യമാണ് സംഭവം ഉയർത്തുന്നത്.

കാർഷിക സമരത്തിലും ഗുസ്തി താരങ്ങളുടെ സമരത്തിലും പങ്കെടുത്തവരാണ് അതിക്രമത്തിന് അറസ്റ്റിലായത്. പക്ഷേ, ഇത് പാസ് അനുവദിക്കാതിരിക്കാനുള്ള കാരണമല്ല. ഭഗത് സിങ്ങിന്റെ ആരാധകരാണ് സഭയിൽ പുകക്കുറ്റികൾ തുറന്നുവിട്ടവരെന്നാണ് ബിജെപിയുടെ ആരോപണം. ഈ രാഷ്ട്രീയ ആഭിമുഖ്യവും പശ്ചാത്തല പരിശോധനയിൽ പാസ് നിഷേധിക്കാവുന്ന കാരണമല്ലെന്ന് സഭാനടപടികളുമായി പരിചയമുള്ളവർ പറയുന്നു. സഭയിൽ തുറന്നുവിട്ട പുകക്കുറ്റികൾ പരിമിതമായ അർഥത്തിൽ ആയുധമാണ്. ഈ സ്ഥാനത്ത് വിഷവാതകമോ മറ്റേതെങ്കിലും ആയുധങ്ങളോ ഉപയോഗിച്ചിരുന്നെങ്കിലോ എന്ന ചർച്ചകളും സംഭവത്തെത്തുടർന്നുണ്ടായി.

പാർലമെന്റിലെ പുകക്കുറ്റി ആക്രമണത്തിന്റെ പേരിൽ അറസ്റ്റിലായ സാഗറിനെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ് കൊണ്ടുപോകുന്നു. (PTI Photo)

പാസിനു വേണ്ടി ശുപാർശ ചെയ്യുന്നത് എംപിയാണെങ്കിലും ഇവരെ നേരിട്ട് പരിചയമുണ്ടാകണമെന്ന് പലപ്പോഴും നിർബന്ധമില്ല. മറ്റു പലരുടെയും ഇടപെടലിൽ പാസ് നൽകാറുമുണ്ട്. പാസ് നൽകുന്നത് വരെയുള്ള കാര്യങ്ങളിൽ നടപടികൾ പാലിച്ചിട്ടുണ്ടെങ്കിലും സന്ദർശക ഗാലറി വരെയുള്ള ഒരു ഘട്ടത്തിലും ദേഹപരിശോധന കൃത്യമായി നടന്നിരുന്നില്ല എന്നതാണ് സംഭവത്തിൽനിന്ന് വ്യക്തമാകുന്നത്. എംപിമാർ തന്നെ പലപ്പോഴും പാസ് നൽകുന്നവർക്ക് അമിതമായ ദേഹപരിശോധന നടത്തുന്നത് എതിർക്കാറുണ്ട് എന്ന വാദവും കാരണമായി ഉയരുന്നുണ്ട്. 

സന്ദർശക ഗാലറിയിൽ നിന്ന് താഴേക്ക് ചാടിയാണ് പുകക്കുറ്റികൾ തുറന്നുവിട്ടത്. പഴയ പാർലമെന്റ് മന്ദിരത്തിൽ സന്ദർശക ഗാലറിയിൽനിന്ന് സഭയിലേക്കുള്ള താഴ്ച 22 അടിയായിരുന്നു. ഇപ്പോഴത് 12 അടിയായി കുറഞ്ഞു. മുൻപത്തേക്കാൾ പത്തടിയുടെ കുറവ്. നിർമാണരീതിയെ വീഴ്ചകളുടെ കൂട്ടത്തിൽ പെടുത്താനാവില്ലെങ്കിലും ഇത്തരമൊരു സാധ്യതയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനു പുറമേ, 45 മിനിറ്റ് നേരത്തേക്ക് അനുവദിച്ച പാസിൽ ഒരു മണിക്കൂർ നേരം ഇവർ സന്ദർശക ഗാലറിയിൽ തുടർന്നുവെന്നതും സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 45 മിനിറ്റിുനു ശേഷം ഇവർ സന്ദർശക ഗാലറിയിൽ തുടരുന്നത് ആരും ശ്രദ്ധിച്ചില്ലേ എന്ന ചോദ്യവുമുണ്ട്.

പഴയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥൻ. (File Photo by AFP/Raveendran)

‘‘പാസ് അനുവദിക്കുന്ന എല്ലാവരെയും എംപിക്ക് നേരിട്ട് പരിചയമുണ്ടാവണം എന്നില്ല. അത് പ്രായോഗികവുമല്ല. പലരുടെയും ശുപാർശയിൽ ഒരുപാടു പേർക്ക് സന്ദർശക പാസ് എടുത്തു നൽകിയിട്ടുണ്ട്. മുൻപ് തലേദിവസം 6 പേർക്കു വരെ പാസ് നൽകാമായിരുന്നു. പക്ഷേ, പതിനേഴാം ലോക്സഭ മുതൽ ഇതിൽ മാറ്റങ്ങൾ വന്നു. ഇപ്പോൾ തലേദിവസം രണ്ട് പാസ് മാത്രമാണ് നൽകുക. അടിയന്തര പാസിൽ ഒരാളെയും കയറ്റാം. എംപി നേരിട്ട് ചെന്നാൽ ചിലപ്പോൾ രണ്ട് പാസ് നൽകിയേക്കും. എംപിമാരുടെ പിഎമാർക്കു പോലും പ്രവേശനം മുൻപത്തേതിലും കടുപ്പമാണ്. അതേസമയം പാർട്ടി വ്യത്യാസമനുസരിച്ച് ഇളവ് നൽകാറുമുണ്ട്. പുതിയ പാർലമെന്റ് മന്ദിരം കാണാൻ നാട്ടിൽനിന്നു വരുന്നവരോട് പലപ്പോഴും പാസ് കിട്ടില്ല എന്ന് പറയേണ്ടി വന്നിട്ടുണ്ട്.’’  കേരളത്തിൽ നിന്നുള്ള ഒരു എംപിയുടെ പിഎ പറയുന്നു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രാത്രി ദൃശ്യം. ചിത്രം∙മനോരമ

∙ പുതിയ മന്ദിരത്തിൽ സുരക്ഷ കടുപ്പം

2001 ലെ ഭീകരാക്രമണത്തിന് മുൻപ് പാർലമെന്റ് വളപ്പിൽ ബസ് സ്റ്റോപ്പ് വരെ ഉണ്ടായിരുന്നതാണ്. പക്ഷേ, ആഭ്യന്തര വകുപ്പിന്റെ വ്യാജ സ്റ്റിക്കർ പതിച്ച കാറിൽ നിസ്സാരമായി പാർലമെന്റ് വളപ്പിലേക്ക് കടന്നുകയറിയവർ നടത്തിയ ഭീകരാക്രമണം സുരക്ഷാ സംവിധാനങ്ങൾ അപ്പാടെ തിരുത്തിക്കുറിച്ചു. 2001 ന് ശേഷമാണ് സുരക്ഷ ശക്തമാക്കുന്നത്. അതിനു ശേഷം പാർലമെന്റ് സുരക്ഷയ്ക്കു മൂന്നു സേനകൾ നിലവിൽ വന്നു. പാർലമെന്റ് സെക്യൂരിറ്റി സർവീസാണ് ആദ്യത്തേത്. പാർലമെന്റിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്നവരും ഡപ്യൂട്ടേഷനിൽ എത്തുന്നവരുമാണ് ഈ സംഘത്തിലുള്ളത്. രണ്ടാമത്തേത് പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പാണ്. പാർലമെന്റ് ആക്രമണത്തിനു പിന്നാലെയുണ്ടായ നിർദേശമാണെങ്കിലും 2014 ലാണ് ഇത് നടപ്പിൽ വരുന്നത്. കേന്ദ്ര റിസർവ് പൊലീസ് സേനയിൽ നിന്നുള്ള പ്രത്യേക പരിശീലനം നേടിയ 1500 കമാൻഡോകളാണ് ഇതിലുള്ളത്.

പുകക്കുറ്റി ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവിനെ സംബന്ധിച്ചും വിമർശനം ഉയർന്നിരുന്നു. പാർലമെന്റ് സെക്യൂരിറ്റി സർവീസസിൽ 301 തസ്തികകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 176 പോസ്റ്റുകളിൽ മാത്രമാണ് ഇപ്പോൾ ജീവനക്കാരുള്ളത്.

മൂന്നാം വിഭാഗം ഡൽഹി പൊലീസാണ്. സന്ദർശകരുടെ ദേഹ പരിശോധന, ട്രാഫിക് എന്നിവയെല്ലാം ഇവരുടെ ചുമതലയാണ്. ലോക്സഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറിക്കാണ് (സെക്യൂരിറ്റി) പാർലമെന്റ് സമുച്ചയത്തിന്റെ സുരക്ഷാച്ചുമതല. രാജ്യസഭാ സെക്ടറിലെ പാർലമെന്റ് സെക്യൂരിറ്റി സർവീസിന്റെ ചുമതല രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഡയറക്ടർക്കു (സെക്യൂരിറ്റി) പ്രത്യേകം നൽകിയിട്ടുമുണ്ട്. അത്യാധുനിക ആന്റി ടെററിസ്റ്റ് വാഹനങ്ങളും ആയുധങ്ങളുമാണ് സുരക്ഷാ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ സുരക്ഷാ സംവിധാനങ്ങൾ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാത്തരത്തിലും പഴുതടച്ച സുരക്ഷയാണ് ലക്ഷ്യമെന്നും ഉദ്ഘാടനസമയത്ത് ബിജെപി ആവർത്തിച്ചിരുന്നു.

നടക്കാനുള്ള വഴികളുടെ കാര്യത്തിലടക്കം കർശന നിയന്ത്രണമുണ്ട് പുതിയ പാർലമെന്റ് മന്ദിരത്തിൽ. നിശ്ചിത വാതിലുകളിലൂടെ മാത്രമാണ് കടന്നു പോകാൻ അനുമതി. പ്രധാനമന്ത്രി ഉള്ള സമയത്താണെങ്കിൽ നിയന്ത്രണം വീണ്ടും കടുക്കുകയും ചെയ്യും. പക്ഷേ, പുകക്കുറ്റി ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവിനെ സംബന്ധിച്ചും വിമർശനം ഉയർന്നിരുന്നു. പാർലമെന്റ് സെക്യൂരിറ്റി സർവീസസിൽ 301 തസ്തികകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 176 പോസ്റ്റുകളിൽ മാത്രമാണ് ഇപ്പോൾ ജീവനക്കാരുള്ളത്. പുതിയ നിയമനങ്ങൾ നടത്തിയിട്ട് 10 വർഷത്തിലധികമായി എന്നാണ് ആരോപണം.

പുതിയ പാർലമെന്റ് ഉദ്ഘാടന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്യുന്നു. (Photo by PIB / AFP)

‘‘ഇപ്പോൾ നടന്ന സംഭവത്തിൽ വ്യക്തമായ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ വഴി കടന്നു പോകുമ്പോൾ കളർ സ്മോക് (പുകക്കുറ്റി) കണ്ടുപിടിച്ചേക്കില്ല എന്ന അറിവ് എങ്ങനെ കിട്ടിയെന്നതാണ് ആദ്യത്തെ ചോദ്യം. ഇത് എന്തായാലും അക്രമണത്തിനുള്ള ട്രയൽ ആയിരുന്നിരിക്കില്ലല്ലോ. സർക്കാർ സ്റ്റിക്കറുള്ള വാഹനങ്ങൾ പരിശോധിക്കില്ല എന്ന് കണ്ടെത്തിയാണ് 2001 ൽ അക്രമികൾ അകത്തു കടന്നത്. പുറത്തു നിന്ന് സന്ദർശകർ പാർലമെന്റ് വളപ്പിൽ കടക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിശോധനകൾ നിലവിലുണ്ട്. പക്ഷേ, സഭയെ സംബന്ധിച്ച് ഒരു അക്രമണഭീഷണി ഉണ്ടാകാനുള്ള സാധ്യത സന്ദർശക ഗാലറിയിൽ നിന്നാണ്. അവിടെ സുരക്ഷ പാലിക്കുന്നതിൽ വീഴ്ച ഉണ്ടായി. 

പി.ഡി.ടി.ആചാരി.(ചിത്രം∙മനോരമ)

ഒരു കർച്ചീഫ് പോലും അകത്തേക്ക് കൊണ്ടുപോകാൻ ആവില്ലെന്നിരിക്കെയാണ് കളർ സ്മോക്കുമായി ഇവർ അകത്തു കടന്നത്. മുൻപും ഗാലറിയിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും കടലാസ് വലിച്ചെറിയുകയും പോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ആ നിമിഷംതന്നെ ഗാലറിയിലുള്ള പൊലീസ് വാ മൂടിപ്പിടിച്ച് അവരെ എടുത്തുകൊണ്ട് പുറത്തേക്ക് പോകുമായിരുന്നു. ഇവിടെ എഴുന്നേറ്റ് നിന്ന് കളർ സ്മോക്കുമായി താഴേക്കു ചാടുന്നത് വരെ ഗാലറിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് ഇടപെടാനായില്ലെങ്കിൽ അത് കാര്യക്ഷമതയില്ലായ്മയുടെ കുറവാണ്. താഴേക്കു ചാടിയവരെ കീഴ്പ്പെടുത്തിയത് വാച്ച് ആൻഡ് വാർഡ് അല്ല, എംപിമാരാണ് എന്നതും ശ്രദ്ധിക്കണം. കൃത്യമായ പരിശീലനത്തിന്റെ അഭാവത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.’’ മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.‍ഡി.ടി.ആചാരി പറയുന്നു.

∙ ആക്രമണമോ പ്രതിഷേധമോ?

‘‘ഏകാധിപത്യം നടക്കില്ല. ജയ് ഭീം ജയ് ഭാരത്’’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പുകക്കുറ്റിയുമായി യുവാക്കൾ ലോക്സഭയിലേക്ക് ചാടിയത്. അതിനു മുൻപ് പാർലമെന്റിനു പുറത്തും സമാന മുദ്രാവാക്യമുയർത്തി രണ്ടുപേർ പ്രതിഷേധം അറിയിച്ചിരുന്നു. അറസ്റ്റിലായ നാലു പേരും സൂത്രധാരനെന്ന് സംശയിക്കുന്ന ബിഹാർ സ്വദേശിയും സമൂഹ മാധ്യമങ്ങൾ വഴിയാണ് പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ബിഹാർ സ്വദേശിയുടെ വീട്ടിൽ ഒത്തുകൂടുകയും അവിടെ നിന്ന് പാർലമെന്റിലേക്ക് ഒന്നിച്ചു പുറപ്പെടുകയുമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ‘പ്രതിഷേധം’ രേഖപ്പെടുത്തിയതെന്നു വ്യക്തം.

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനംതന്നെ അക്രമണത്തിന് തിരഞ്ഞെടുത്തതിലും ഉയർത്തിയ മുദ്രാവാക്യങ്ങൾ സംബന്ധിച്ചും സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. പ്രതികളുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള വിവരങ്ങൾ കൂടുതൽ വെളിപ്പെടാനുമുണ്ട്. പക്ഷേ, പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലോ അതിനു മുൻപോ പാർലമെന്റ് ആക്രമിക്കുമെന്ന ഖലിസ്ഥാൻ ഭീകരവാദി പന്നുവിന്റെ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയാണ് ഈ സംഭവമുണ്ടായത് എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം കൂട്ടുന്നു. കാരണം, പന്നുവിന്റെ ഭീഷണിയെത്തുടർന്ന് സുരക്ഷ വർധിപ്പിക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തിരുന്നുവെന്നാണ് വിശദീകരണം. ആ പശ്ചാത്തലത്തിലാണ് ഈ പുകക്കുറ്റി ആക്രമണം നടന്നുവെന്നതിലാണ് ആശങ്കപ്പെടേണ്ടതും.

English Summary:

Smoke Can Scare Controversy: Is it Really That Simple to Bypass the Security Checks at the Indian Parliament?